Monday, December 6, 2010

കർണ്ണാടക-സംഘപരിവാരിന്റെ 'രാമരാജ്യം'

കർണ്ണാടക-സംഘപരിവാരിന്റെ 'രാമരാജ്യം'എൺപതുകളുടെ അവസാനം,  പ്രധാനമന്ത്രി പഥത്തിൽ നിന്നു നിശ്കാസിതായതിനുശേഷം കോൺഗ്രസ്‌ പാർലമന്ററി പാർട്ടി നേതാവും എ.ഐ.സി.സി പ്രസിഡന്റുമായ രാജീവ്ഗാന്ധി നേരിട്ട ഏറ്റവും കടുത്ത പരീക്ഷണങ്ങളിലൊന്നു കർണ്ണാടകയിലെ മുഖ്യമന്ത്രിമാരെ വർഷാവർഷം മാറിമാറി നിശ്ചയിക്കുകയെന്നതായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ദാരുണ മരണത്തിനു ശേഷം നാഥനില്ലാ പടയായി മാറിയ അഖിലേന്ത്യാ കോൺഗ്രസ്സിനു നിരന്തരം തലവേദന ശ്രിഷ്ഠിക്കുകയെന്നതായിരുന്നു കർണ്ണാടക കോൺഗ്രസ്സിന്റെ പ്രധാന ദൗത്യം. കോൺഗ്രസ്സിന്റെ ഏക്കാല ത്തെയും ഉറച്ച കോട്ടയായിരുന്ന അന്നത്തെ കർണ്ണാടയിൽ ആയിരത്തി തൊള്ളായിരത്തി എൺപത്തിയൊൻപതിൽ വൻ ഭൂരിപക്ഷത്തോടെ   അധികാരത്തിൽ വന്ന കോന്ഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടിലിനു പക്ഷെ വർഷം ഒന്നു തികയ്ക്കുമ്പ്പോഴെക്ക്‌ അധികാരം വിട്ടൊഴിയേണ്ടിവന്നു.  ഗ്രൂപ്പ്‌ പോരുകൾക്കൊടുവിൽ കർണ്ണാടകയിൽ അതിശക്തമായി നിലനിക്കുന്ന ജാതിസമവാക്യത്തിന്നു മുന്നിൽ മുട്ടുമടക്കിക്കൊണ്ടു ലിങ്കായത്ത്‌ സമുദായക്കാരനായ എസ്‌.ബങ്കാരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാൽ കർണ്ണാടയിലെ കോൺഗ്രസ്സ്‌ പതിവു തെറ്റിച്ചില്ല. അധികാരം കിട്ടി ഒരാണ്ടു തികയ്ക്കുമ്പോഴേക്ക്‌ ഗ്രൂപ്പു പോരിന്റെ മറപറ്റിയ അധികാര തർക്കങ്ങൾ വീണ്ടും തലപൊക്കി. എം.എൽ എ മാരെ ദല്‍ഹിയിലെ  ഹൈക്കമാൻഡിനു മുന്നിൽ ഹാജറാക്കുക, മുഖ്യമന്ത്രിയിൽ അവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുക എന്നിങ്ങനെ കോൺഗ്രസ്സ്‌ ഗ്രൂപ്പു സംസ്ക്കാരത്തിന്റെ സകല കൊള്ളരുതായ്മകളുമായി കർണ്ണാടകയിൽ നിന്നു ദല്‍ഹിയിലേക്കും തിരിച്ചും ഗൂഢ ലക്ഷ്യത്തോടെയുള്ള നേതാക്കളുടെ യാത്രകൾക്കു പരിസമാപ്തി കുറിച്ചു കൊണ്ടു തൊണ്ണൂറ്റിരണ്ടു നവംബറിൽ ബംഗാരപ്പക്കും മുഖ്യമന്ത്രി കസേര വിട്ടൊഴിയേണ്ടി വന്നു. അതിനു ശേഷം വീരപ്പമൊയ്‌ലിയുടെ ഊഴമായിരുന്നു. മുൻഗാമികൾ ചെയ്തുവെച്ചതിന്റെ പിന്തുടർച്ച അത്രമാത്രമേ വീരപ്പമൊയ്‌ലിക്കും മുഖ്യമന്ത്രി കസേരയിലിരുന്നു ചെയ്യുവാനുണ്ടായിരുന്നുള്ളൂ. അതുകൊണ്ടൂ തന്നെ അഴിമതിയുടെ ദുർഗന്ധം വമിക്കുന്ന മുഖ്യമന്ത്രികസേരയിൽ അരവസരം കൂടെ കോൺഗ്രസ്സിനെ വാഴികുവാൻ സമ്മതിധായകർ തയ്യാറായില്ല. ബാബരീ മസ്ജിദിന്റെ തക്ര്ച്ചക്കു കാരണാമായ നരസിംഹ റാവുവിന്റെ കേന്ദ്രസർക്കാരിനെതിരായുള്ള തരംഗത്തോടൊപ്പം കർണ്ണാടക സർക്കാരിനെതിരായുള്ള വികാരം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാലിൽ നടന്ന തെരഞ്ഞെടുപ്പിൽ ദേവഗോ‍ൂഡ നേതൃത്വം കൊടുക്കുന്ന ജനദാ ദളിനെ തെരഞ്ഞെടുത്തു കൊണ്ടു കർണ്ണാടക ജനത കോൺഗ്രസ്സിനു ശക്തമായ തിരിച്ചടി നൽകി.

      മുഖ്യമന്ത്രി എന്ന നിലയിൽ കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടു പോകുമ്പോഴാണു തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലാകമാനം ജനങ്ങൾ കോൺഗ്രസ്സിനെ കൈവിട്ടു കൊണ്ടു മതേതര ചേരിയെ പിന്തുണച്ചത്‌. ഇടതുപക്ഷ കക്ഷികളും തെലിങ്കു ദേശവും അടങ്ങുന്ന അന്നത്തെ മതേതര ചേരിയുടെ പ്രധാനമന്ത്രി പഥത്തിലേക്കുള്ള അന്വേഷണം അവസാനിച്ചത്‌ കർണ്ണാടക്‌ മുഖ്യമന്ത്രി ദേവഗോ‍ൂഡയിലായിരുന്നു. രണ്ടുവർഷത്തെ മുഖ്യമന്ത്രി പഥത്തിന്നു ശേഷം ദേവഗോ‍ൂഡ മതേതര-ഈടതുപ്ക്ഷ പാർട്ടികളുടെ പൊതുവേദിയായ യുനൈറ്റഡ്‌ ഫ്രെണ്ടിന്റെ നോമിനിയായിക്കൊണ്ടു തൊണ്ണൂറ്റിയാറിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഒറ്റനോട്ടത്തിൽ ദേവഗോ‍ൂഡയുടെയും, ജനതാ ദളിന്റെയും വൻ മുന്നേറ്റമായി വിലയിരുത്താവുന്ന അധികാര ലബിദി. എന്നാൽ പിടിച്ചതുമില്ല, കടിച്ചതുമില്ല എന്ന അവസ്ഥയിലായിപ്പോയി ദേവഗോ‍ൂഡയുടെയും ജനതാദളിന്റെയും അവസ്ഥ. കർണ്ണാടക മുഖ്യമന്ത്രിയായി പേരുദോശം കേൾപ്പിക്കാതെ മുന്നോട്ടു പോയിരുന്ന ഗോ‍ൂഡക്കു പക്ഷെ പ്രധാനമന്ത്രി പഥത്തിൽ പത്തു മാസം പോലും തികയ്ക്കുവാൻ സാധിച്ചില്ല. സീതാറാം കേസരിയുടെ അന്നത്തെ കോൺഗ്രസ്സ്‌ ദേവഗോ‍ൂഡയെ പ്രധാനമന്ത്രി പഥത്തിൽ നിന്നു ഒരാണ്ടു തികക്കുന്നതിന്നു മുന്നേ ഇറക്കി വിട്ടു. ദേവഗോ‍ൂഡക്കു പകരം മുഖ്യമന്ത്രിയായ ജെ.എച്‌ പട്ടേലാകട്ടെ നല്ല മുഖ്യമന്ത്രി എന്ന പെരും കേൽപ്പിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ജനതാദളിനു തിരിച്ചടി നൽകിക്കൊണ്ടു എസ്‌.കൃഷ്ണയുടെ നേതൃത്വത്തിൽ കോങ്ങ്രസ്സ്‌ വീണ്ടും അധികാരത്തിലേക്കു വന്നു.


എന്നാൽ ഈ കോലാഹലങ്ങൾക്കും അഴിമതി ഭരണങ്ങൾക്കുമിടയിൽ കർണ്ണാടകയിൽ പതിവു കോൺഗ്രസ്സ്‌-ജനതാദൾ മുദ്രാവാക്യത്തെ വെല്ലുവിളിച്ചു കൊണ്ടു ബി.ജെ.പി അതിവേഗം വളർച്ച നേടുന്നുണ്ടായിരുന്നു. ശക്തമായ ന്യൂനപക്ഷ സാന്നിദ്ധ്യമില്ലാത്ത കർണ്ണാടകത്തിൽ പക്ഷെ സംഘപരിവാരത്തിന്റെ വർഗ്‌ഗീയ അജണ്ടകൾക്കു വൻ സ്വീകാര്യതയാണു ലഭിച്ചത്‌. ദക്ഷിണേന്ത്യയിലെ ഒരു കാവിതുരുത്തെന്ന സംഘപരിവാർ ലക്ഷ്യത്തിനു അനുയോജ്യമായ മണ്ണൊരുക്കി കർണ്ണാടക സംഘ പരിവാർ അധികാര ലബ്ദിക്ക്‌ സർവ്വ പിന്തുണയും നൽകി. ഗ്രാമീണ ജനതയെ മറന്നു നഗര കേന്ദ്രീകൃതമായ ആഗോള  മൂലധന ശക്തികളുടെ താൽപര്യങ്ങൾക്കൊപ്പം ഭരണചക്രം തിരിച്ചിരുന്ന, അന്നത്തെ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാഥ പിന്തുടരാനാണു മുഖ്യമന്ത്രി കൃഷ്ണ ശ്രമിച്ചിരുന്നത്‌. ലോക ഐ.ടി ഭൂപടത്തിൽ ബാംഗ്ലൂരിന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച            എസ്‌. എം കൃഷ്ണ പക്ഷെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ താൽപര്യങ്ങളെ കണ്ടില്ലെന്നു നടിച്ചു. അഞ്ചു വർഷത്തെ ഭരണം കൊണ്ടു കോൺഗ്രസ്സിനു നഷ്ഠമായത്‌ ഏകകക്ഷി ഭരണമെന്ന നാളിതുവരെയുള്ള പ്രതാപമായിരുന്നു. ഒറ്റക്കു ഭരിക്കുവാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ്സിനെ പക്ഷെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റിനിറുത്തുകയെന്ന അജണ്ടയുടെ വെളിച്ചത്തിൽ ദേവഗോ‍ൂഡയുടെ മകൻ കുമാരസ്വാമി നേതൃത്വം കൊടുക്കുന്ന ജനധാളിന്റെ പി ന്തുണയോടെ കോൺഗ്രസ്സിന്റെ ദരം സിഹ്‌ കർണ്ണാടകത്തിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ്‌ ചെയ്തു.

    
എന്നാൽ മധുവിധു അധികകലം നീണ്ടു നിന്നില്ല. കോൺഗ്രസ്സിനു നൽകിയ പി ന്തുണ വൈകാതെ പിൻ വലിച്ചു കൊണ്ടു കുമാരസ്വാമി ബി.ജെ.പി പി ന്തുണയോടെ കർണ്ണാടകത്തിലെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി മാറി. ബി.ജെ.പിയുടെ അധികാരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു ഇത്‌.ബി.ജെ.പി പി ന്തുണയോടെയുള്ള ഭരണം അധികം നീണ്ടു നിന്നില്ല. ഒരു വർഷത്തിനു ശേഷം കർണ്ണാടക പ്രസിഡന്റ്‌ ഭരണത്തിൻ കീഴിൽ വന്നു.. പിന്നീടാണു ബി.ജെ.പിയുടെ ദക്ഷിണേന്തയുടെ കവാടം തുറന്നുകൊണ്ടു എസ്‌.യെദിയൂരപ്പ കർണ്ണാടക മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്‌.എന്നാൾ നാളുകൾക്കകം വീണ്ടും കർണ്ണാടക പ്രസിഡൻ ഭരണത്തിൻ കീഴിലേക്കു തന്നെ വന്നു.എന്നാൽ കോൺഗ്രസ്സിനും, കുമാരസ്വാമിക്കുമെതിരായുള്ള ജനവികാരം ശക്തമായിരുന്നു. രണ്ടായിരത്തി എട്ടിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനു നാലു സീറ്റുകൾ മാതം കുറവിൽ ബി.ജെ.പി കർണ്ണാടകത്തിൽ അധിക്കാരത്തിലേറി.

     

എന്നാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി പഥത്തില്‍ ഇതിനകം  അമിഞ്ഞു കുടിയ അഴിമതിയുടെ ദുര്‍ഗന്ധത്തില്‍  നിന്നും മുക്തമാകുവാന്‍ ബി.ജെ.പി സര്‍ക്കാരിനും കഴിഞ്ഞില്ല.    ഗനി കുംബകോണവും യെദിയൂരപ്പയുടെ മകൻ ഉൾപ്പെട്ട ഭൂമി ഇടപാടുകൾ സ്വതന്ത്രമാരെ കൂടെ കൂട്ടാനുള്ള ക്രമം വിട്ട നടപടികൾ എന്നിങ്ങനെ പോകുന്നു ചുരുങ്ങിയ കാലത്തിനുള്ളിലെ ഭരണ നേട്ടങ്ങൾ. ഇടക്കിടെ പുറത്തുചാടുന്ന റെഡ്ഡി സഹോദരന്മാരുമായി ബന്ധപ്പെട്ട ഗനി കുംബകോണ വിവാദങ്ങൾ, യെദിയൂരപ്പയുടെ മുഖ്യമന്ത്രി പഥത്തിനു തന്നെ ഭീഷണി ഉയരുമെന്ന ഘട്ടട്ടങ്ങളിൽ ഭീഷണി മറികടക്കുവാൻ ഒഴുക്കിയത്‌ ശതകോടികളായിരുന്നു. കേഡർ പാർട്ടിയായ ബി.ജെ.പി അഴിമതിയുടെയുംഅച്ചടക്കരാഹിത്യത്തിന്റെയും വിഷയത്തിൽ കോൺഗ്രസ്സ്‌ - ജനതാ ദൾ എന്നിവരേക്കാൾ ഒട്ടും മോശമല്ല എന്നു തന്നെയല്ല ഒരു പടികൂടെ മുൻപിൽ തന്നെയെന്നു തെളിയിക്കുന്നതായിരുന്നു കൃത്യമായ ഇടവേളകളിൽ നടന്നിരുന്ന് നേതൃത്വത്തിന്നെതിരായുള്ള കലാപങ്ങളും അതിനെ മറികടക്കുവാൻ ബി.ജെ.പി. എം.എൽ.എമാരെ കൂടെ നിറുത്തുവാനുള്ള ശതകോടികളൂടെ ഒഴുക്കും. ഭരണനിർവ്വാഹണം കർണ്ണാടക വിധാൻ സഭവിട്ടു റിസോട്ടുകളിലേക്കും, പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും പറിച്ചു നടപ്പെട്ടു. കോൺഗ്രസ്സിനെ പോലും നാണിപ്പിക്കുന്ന നിലയിൽ ബി.ജെ.പി. എം എൽ എമാരെ പണം കൊടുത്തു സുരക്ഷിത സ്ഥലങ്ങളിൽ കുടിയിരുത്തി. ഒടുവിൽ കർണ്ണാടകയിലെ മിശിഹയായ സാക്ഷാൽ യെദിയൂരപ്പ യുടെ കുടുംബം തന്നെ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി സർക്കാർ ഭൂമി നിയമവിരുദ്ധമായി പതിച്ചെടുത്തത്തായി ലോകായ്ക്ത കണ്ടെത്തി. അതേസമയം  സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കുന്ന് വിഷയത്തിൽ അഴിമതിയോ, വിമതന്മാരുടെ കൊട്ടാരവിപ്ലവമോ തടസ്സമുണ്ടായില്ല. കർണ്ണാടകയെ രണ്ടാം ഗുജറാത്താക്കുവാനുള്ള വർഗ്ഗീയ നീക്കങ്ങൾ കൃത്യമായി തന്നെ നടപ്പിലാക്കപ്പെട്ടു. മംഗലാപുരത്ത്‌ ന്യൂനപക്ഷങ്ങളെ നടക്കുന്ന വർഗ്ഗീയ കലാപങ്ങൾ, ഭരണ സ്വാധീനം ദുരുപയോഗപ്പെടുത്തിക്കൊണ്ടു ക്രമസമാധാനത്തിന്നു ഭീഷണിയാകും വിധം പ്രവർത്തിക്കുന്ന പ്രമോദ്‌ മുത്തലിക്കിന്റെ ശ്രീരാമ സേന. ഒരു കലാപത്തിന്നു പത്തു ലക്ഷം, രണ്ടു കലാപത്തിന്നു പണമടച്ചാൽ ഒരു കലാപം ഫ്രീ എന്ന നിലക്കുള്ള മൂലധന വിപണിയുടെ ഓഫറുമായാണു മുത്തലിക്കും സംഘവും ക്രമസമാധാനത്തിൽ ഇടപെടുന്നത്‌. ഹബ്ബിൽ പോകുന്നവരെ ആക്രമിക്‌കുക, മുസ്ലിം ചെറുപ്പക്കാരുമായി സംസാരിക്കുകയോയാത്ര ചെയ്യുകയോ ചെയ്യുന്നവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നിവയൊക്കെ 'രാമന്റെ സ്വന്തം സേനയുടെ ' ചില ലീലാവിലാസങ്ങൾ മാത്രം. ഇരകളുടെ ഭാഗത്തു നിന്നുള്ള ചെറിയ പ്രതിഷേധത്തെ പോലും നിശ്ശബ്ദരാക്കുവാൻ സർക്കാർ, അധോലോകവുമായി പോലും കൂട്ടുകൂടി. മംഗലാപുരത്തെ ഹിന്ദുത്വ അധോലോകത്തിന്റെ തോക്കിന്നിരയായ അഡ്വ: നഷാദ്‌ കാസിം ഒരു ഭരണകൂട-അധോലോക കൂട്ടുകെട്ടിന്റെ ഇരയാണു. ഭരണത്തിന്റെ തണലിൽ വർഗ്ഗീയ കലാപങ്ങൾ സംഘടിപ്പിക്കുക, അതിന്റെ മറവിൽ ഭരണകൂട ഭീകരത അഴിച്ചു വിടുക മൈസൂരിൽ നടന്നത്‌ ഇതൊക്കെയാണു. മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പന്നികളുടെ ജഡം  ആസൂതൃതമായി കൊണ്ടു വന്നിട്ടുകൊന്ടു  മുസ്ലിം സമുദായത്തെ പ്രകോപ്പിക്കുവാനുള്ള ശ്രമം നടന്നു. എന്നാൽ ഇതിന്റെ പിന്നിലെ ഗൂഡാലോചന മനസ്സിലാക്കിയ മുസ്ലിം സംഘടനകൾ ഒരു കലാപംനടത്തുവാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കങ്ങൾക്കു എതിരു നിന്നു. എന്നാൽ കലാപം ആളിപടർത്തുവാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട ആർ.എസ്‌.എസുകാരനായ കർണ്ണാടക ആഭ്യന്തര മന്ത്രി ആചാര്യുയ്യുടെ അടുത്ത ശ്രമം മുസ്ലിം സംഘടനാ നേതാക്കളെ തുറുങ്കിലടക്കാനായിരുന്നു. പോപ്പുലർ ഫ്രെണ്ട്‌ ഓഫ്‌ ഇന്ത്യയുടെ സംസ്ഥാന നേതാക്കളെ കലാപ്ത്തിനു ശ്രമിച്ചു എന്നാരോപിച്ച്‌ ജയിലിലടച്ച ആചാര്യ ഇതിനെതിരെ പ്രതിഷേധസമരം നടത്തിയ സ്ത്രീകൾ അടക്കമുള്ളവരെ തെരുവിലിട്ടൂ തല്ലിച്ചതച്ചു. നിയമവിരുദ്ധ തടവിനെതിരെ അവസാനം കർണ്ണാടക ഹൈക്കോടതി തന്നെ ഇടപെടേണ്ടി വന്നു. 
നിരന്തരം ഉയരുന്ന അഴിമതിയാരോപണങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കുവാൻ ഒരു ബലിയാടിനെ വേണ്ടിയിരുന്നു കർണ്ണാടക സർക്കാരിനു. ജനവികാരംനിയന്ത്രിച്ചു നിറുത്തുവാൻ ഒരു 'ഭീകരനെ' ശ്രിഷ്ഠിക്കേണ്ടിയിരുന്നു. ബലിയാടിനെ കണ്ടുപിടിക്കുവാൻ പക്ഷെ കാസർക്കോഡ്‌ കടന്നു കേരളത്തിലെ കൊല്ലം ജില്ലയിൽ എത്തേണ്ടിവന്നുവേന്നു മാത്രം. അകാരണമായി ഒൻപതു വർഷത്തോളം ജയിലറക്കുള്ളിൽ കിടന്ന മദനിയെ ബാംഗലൂർ സ്ഫോടന കുറ്റം ചുമത്തി കേരള സർക്കാരുമായി കൂ‍ൂട്ടുചേർന്നു കൊണ്ടു കർണ്ണാടക ജയിലടച്ചു. പതിവിനു വിപരീതമായി മദനിക്കെതിരായുള്ള നീക്കത്തെ കുറിച്ച്‌ മാധ്യമങ്ങളിൽ വാർത്തകൾ വന്നുകൊണ്ടിരുന്നു. മദനിക്കെതിരായുള്ള സാക്ഷികളും, സാക്ഷിമൊഴികളും വ്യാജമാണെന്നു പലകോണിൽ നിന്നും ആരോപണമുയർന്നു. കുടകിൽ നടന്ന ക്യാമ്പിൽ മദനി പങ്കെടുത്തെന്നായിരുന്നു കർണ്ണാടക സർക്കാർ നിരത്തിയ പ്രധാന സാക്ഷിമൊഴി. കേരളാ പോലീസിന്റെ അനുമതിയില്ലാതെ സഞ്ചാര സ്വാതന്ര്യം ഇല്ലാതിരുന്ന മദനിയാണു കേരള പോലീസ്‌ മദനിയുടെ സുരക്ഷക്കായി നിയോഗിച്ച പോലീസുകാരുടെ കണ്ണുവെട്ടിച്ചു കൊണ്ടു ഒറ്റ ക്കാലും വെച്ച്‌ കുടകിലെ ക്യാമ്പിൽ പങ്കെടൂത്തതെന്നു കർണ്ണാടക സർക്കാർ പറയുന്നത്‌. പൊതുപ്രവർത്തകനെന്ന നിലക്കു ദൃഷ്യ- അച്ചടി മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന മദനിയെയാണു തിരിച്ചറിഞ്ഞതായി പറഞ്ഞു കർണ്ണാടക്‌ പോലീസ്‌ സാക്ഷി മൊഴി രേഖപ്പെടുത്തിയത്‌. 


ഇതിന്റെ സത്യാവസ്ഥ ചികയുന്നതിന്റെ ഭാഗമാണു ഏഷ്യാനെറ്റ്‌ മുൻ റിപ്പോർട്ടർ ഷാഹിന തെഹൽക്കക്കു വേണ്ടി കർണ്ണാടക സർക്കർ മദനിക്കെതിരെ മൊഴിനൽകിയെന്നു പറയുന്ന സാക്ഷികളെ സന്ദർഷിച്ചത്‌. സാക്ഷികളിൽ ഒരാൾ ബി.ജെ.പി പ്രവർത്തകനായ യോഗാനന്ദ്‌ ആണു. ബി.ജെ.പി സർക്കാർ മദനിക്കെതിരെ കോടതിയിൽ നിരത്റ്റിയ സാക്ഷിപട്ടിയയിൽ തന്റെ പേരുണ്ടെന്നു പോലും ഇയാൾക്കറിയില്ലത്രെ. മാത്രമല്ല കുടകിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളിലും തനിക്കു ബന്ദ്മില്ലെന്നു യോഗാനന്ദ്‌ തെഹൽക്കൗ‍ാടു വിവരിക്കുന്നു. യഥാർത്ഥ വിവരങ്ങൾ പുറത്തുവൗന്നത്‌ സ്വന്തം താൽപര്യങ്ങൾക്കെതിരാകുമെന്നു കണ്ടപ്പോൾ ഇതു റിപ്പോർട്ടു ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരായി അടുത്ത നീക്കം. കർണ്ണാടക സർക്കാരിന്റെ ആഗ്രഹം പോലെ തന്നെ നിർഭാഗ്യത്തിന്നു തെഹൽക്കക്കു വേണ്ടി കർണ്ണാടക സർക്കാരിന്റെ ഈ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്നത്‌ മുസ്ലിം കുടുംബത്തിൽ ജനിച്ചു പോയി എന്ന അപരാഥം മത്രം ചെയ്ത മുസ്ലിം പേരു മാത്രം ഇപ്പോഴും കൊണ്ടുനടക്കുന്ന ഷാഹിന എന്ന ഷാഹിനാ രാജീവായിരുന്നു. ജീവിതവ്യവഹാരത്തിൽ അടിമുടി മതത്തെ കയ്യൊഴിഞ്ഞു കൊണ്ടു മതചിഹങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നു ബോധപൂർവ്വം നീക്കം ചെയ്ത, ഒരു ഹൈന്ദവനെ വിവാഹം കഴിച്ച എന്നാൽ മുസ്ലിം പേരുള്ള ഷാഹിന അങ്ങിനെ കർണ്ണാടക സർക്കാരിന്റെ കണ്ണിൽ തീവ്രവാദിയായി മാറി. കർണ്ണാടക സർക്കാർ ജൽപനഗ്ങ്ങൾ അതേപോലെ അവതരിപ്പിക്കുവാൻ കൂട്ടിനു പതിവുപോലെ കേരളത്തിലെ മുൻ നിര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും. ചുരുക്കത്തിൽ കർണ്ണാടകത്തിലെ മാതൃകാ രാമരാജ്യം അരങ്ങു തകർക്കുകയാണു. ഗുജറാത്ത്‌ മോഡൽ ന്യൂനപക്ഷ കൂട്ടക്കൊല മാത്രമേ ഇനി ബാക്കിയായുള്ളൂ. കോൺഗ്രസ്സിനെ നാണംകെടുത്തുന്ന അഴിമതിയും കൊട്ടാരവിപ്ലവവും, വിമത പോരാട്ടവും മേൻപൊടിക്ക്‌ ജനശ്രദ്ധ തിരിച്ചു വിടുവാൻ ഇടക്കിടെ പൊട്ടുന്ന ബോംബ്സ്ഫോടനങ്ങളും മദനിയെ പോലുള്ള 'ബലിമൃഗങ്ങളും' ഇതൊക്കെയാണു സംഘപർ ഭരണനേട്ടങ്ങളുടെ ആകെത്തുക. എന്നൽ കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കർണ്ണാടക ജനത ഭൂരിപക്ഷ വർഗ്ഗീയതക്കു ശക്തമായ തിരിച്ചടി നൽകിയിരിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കർണ്ണാടക ജനത തെറ്റുതിരുത്തുന്നതാണു കാണാൻ കഴിഞ്ഞത്‌. ഭൂരിപക്ഷം മണ്ടലങ്ങളിലും കോൺഗ്രസ്സ്‌, ജനതദൾ സ്ഥാനാർത്ഥികളെയാണു കർണ്ണാടക ജനത തെരഞ്ഞെടുത്തത്‌. വർഗ്ഗീയ പ്രചാരണം മാറ്റിനിറുത്തിയാൽ ഏതൊരു പൈന്തിരിപ്പൻ പാർട്ടികളേക്കാളും അറുപിന്തിരിപ്പന്മാരാണു തങ്ങളെന്നു ബി.ജെ.പി തെളിയിച്ചതിന്റെ പരിണിതഫലം. ഡല്‍ഹി  ജനത ബി.ജെ.പി സർക്കാരിനെ വലിച്ചെറിഞ്ഞത്‌ വെറുമൊരു ഉള്ളീവിലയിൽ പിടിച്ചാണു. അതായത്‌ ഉള്ളിത്തോലിന്റെ സുരക്ഷിതത്തമേ സംഘിസർക്കാരിനുണ്ടായിരുന്നുള്ളൂ. ജനങ്ങളുമായി ബി.ജെ.പി സർക്കാരുകൾക്കുള്ള ബന്ധം അത്രമാത്രം ലോലമാണെന്നർത്ഥം. രാമജന്മഭൂമി വികാരം വളർത്തി അധികാരം പിടിച്ചെടുത്ത ഉത്തർപ്പ്രദേശിൽ ഇന്നു ബി.ജെ.പി പ്രധാന പ്രതിപക്ഷം പോലുമല്ല. ഗുജറാത്തിൽ കോൺഗ്രസീന്റെ പിടിപ്പുകേടു മുതലെടുത്തുകൊണ്ടു എതിർശബ്ദങ്ങളെ ഇല്ലാതാക്കി മോഡിമാത്രം പിടിച്ചുനിൽക്കുന്നു. സംഘപരിവാറിന്റെ രാമരാജ്യത്തിന്നു ഭൂരിപക്ഷ ജനതവരെ കിട്ടിയ ആദ്യാവസരത്തിൽ തിരിച്ചടി നൽകുന്നു എന്നു സാരം. അന്യമത വിദ്വേഷമല്ലാതെ ജനനന്മക്കായി തങ്ങളുടെ പക്കൽ ഒന്നുമില്ലെന്നു ബി.ജെ.പി സർക്കാരുകൾ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. അധികാര ലബ്ദിക്കു പരമത വിദ്വേഷം ഗുണം ചെയ്യുമെങ്കിലും അധികാരണം നിലനിറുത്തുവാൻ ബോംബ്‌ സ്ഫോടനങ്ങളോ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളോ മതിയാകില്ലെന്നു സംഘ നേതൃത്വം ഇനിയെന്നു തിരിച്ചറിയും


"സ്വന്തം ജനതയുടെ നന്മയേക്കാൾ മറ്റു സമൂഹങ്ങളുടെ നാശം കൊതിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നു മറിച്ചൊന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല."


P.K.NOUFAL

6 comments:

 1. "സ്വന്തം ജനതയുടെ നന്മയേക്കാൾ മറ്റു സമൂഹങ്ങളുടെ നാശം കൊതിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നു മറിച്ചൊന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല."

  ReplyDelete
 2. "സ്വന്തം ജനതയുടെ നന്മയേക്കാൾ മറ്റു സമൂഹങ്ങളുടെ നാശം കൊതിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നു മറിച്ചൊന്നു പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല... ഏതൊരു മതത്തിന്റേയും അന്തിമലക്ഷ്യം വല്ല വ്യത്യാസമുണ്ടോ?

  ReplyDelete
 3. ഈ കച്ചേരിക്ക് പക്കമേളം വായിച്ച കേരളത്തിലെ പത്രക്കാരേ ഓർത്ത് പത്രമേ വായിക്കേണ്ടന്ന നിലപാടിലാണ്.പുലരി,സമഗ്രമായ പോസ്റ്റ്.നന്ദി.

  ReplyDelete
 4. "സ്വന്തം ജനതയുടെ നന്മയേക്കാൾ മറ്റു
  സമൂഹങ്ങളുടെ നാശം കൊതിക്കുന്ന ഒരു
  പ്രത്യയശാസ്ത്രത്തിൽ നിന്നു
  മറിച്ചൊന്നു പ്രതീക്ഷിക്കുന്നതിൽ
  അർത്ഥവുമില്ല ."

  Those who support international terrorist outfits and provide intellectual support and explanations for their activities because of their religion should try to understand the real meaning of this sentence.

  ReplyDelete
 5. മലപ്പുറം കൊച്ചു പാക്കിസ്താൻ [ ഇ കെ നായനാർ ]

  ReplyDelete
 6. ethrayokke nadathan patiyollu, Indiayil ella Hindhukkalude sthanathum muslingalanenkil secularism parayan polum oru hindhu evide jeevanode undakillllaaaaaa, dont frgt the fact

  ReplyDelete