Thursday, December 2, 2010

ലോക കപ്പ വേദി. ഖത്തറിനു ആശംസകളര്‍പ്പിക്കാം


ലോകകപ്പ്‌ ആതിഥ്യം-ഖത്തറിന്റെ പരിശ്രമം വെറുതെയായില്ല, 
ലോകഭൂപടത്തില്‍ ഭൂതക്കണ്ണാടി വെച്ചു കൊണ്ടു മാത്രം ദര്‍ശിക്കാവുന്ന ഒരു രാഷ്ട്രം ലോകത്തിന്നു തന്നെ മാതൃകയാകുകയാണു. വലുപ്പമല്ല നിലപാടുകളാണു മറ്റുള്ളവരില്‍ നിന്നു തങ്ങളെ മാറ്റിനിറുത്തന്നത്തെന്ന ശ്രദ്ധേയമായ മാതൃക. ചെറുരാജ്യമെന്ന ന്യൂനത അന്താരാഷ്ട്ര തലത്തിലുള്ള നിരന്തമിടപെടലിലൂടെയാണു ഖത്തര്‍ നാളിതുവരെ മറികടക്കുവാന്‍ ശ്രമിച്ചത്‌. അതില്‍ വേണ്ടധിലധികം ഖത്തര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്‌. 


അന്താരാഷ്ട്ര വിഷയങ്ങളില്‍ വ്യതിരിക്തമായ നിലപാടുകളാണു ഖത്തറിനെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നു വിഭിന്നമാക്കുന്നത്‌. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ ഫലസ്ഥീന്‍ സ്വാതന്ത്ര്യ സമരത്തിന്നു നിര്‍ലോഭമായ പി ന്തുണയും ഖത്തര്‍ നല്‍കുകയുണ്ടായി. ഹമാസ്‌ നേതാക്കള്‍ക്ക്‌ രാഷ്ട്രീയ അഭയം ന്‍ല്‍കി ഇസ്രായേലിനു വ്യക്തമായ മുന്നറിയിപ്പും ഈ കൊച്ചു രാജ്യം നല്‍കുകയുണ്ടായി. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക്‌ വേദിയൊരുക്കി ആഗോളതലത്തില്‍ സജിവമാകുകയെന്ന നയത്തിന്റെ ഭാഗമായാണു ഓ.ഐ.സി രാഷ്ട്രനേതാക്കളുടെ ഉച്ചകോടി ദൊഹയില്‍ വെച്ചു നടത്തുവാന്‍ ഖത്തര്‍ ധൈര്യം കാണിച്ചത്‌. കൊച്ചു രാഷ്ട്രത്തിന്റെ വേവലാതികളൊന്നുമില്ലാതെ വിജയകരമായി തന്നെ ഓ.ഐ.സി സമ്മേളനം പൂര്‍ത്തിയാക്കിക്കൊണ്ടു ഭാവിയിലെ അവസരങ്ങളിലേക്ക്‌ ഖത്തര്‍ വാതില്‍ തുറന്നിട്ടു. പിന്നീട്‌ ലോക സാമ്പത്തിക ഉച്ചകോടിയടക്കം പല നിലക്കുള്ള അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും ഖത്തര്‍ ആഥിത്യം വഹിച്ചു. അന്താരാഷ്‌ട്ര കായിക മത്സരങ്ങളുടെ സ്ഥിരം വേദിയാക്കി ഖത്തറിനെ മാറ്റുക എന്ന നയത്തിന്റെ ഭാഗമായാണു നാലുവര്‍ഷം മുന്നേ ഏഷ്യന്‍ ഗെയിംസിനു കൊച്ചു ഖത്തര്‍ ആഥിത്യം വഹിച്ചത്‌. കന്നിക്കാരന്റെ ആകുലതകളൊന്നുമില്ലാതെ ഏഷ്യന്‍ ഗെയിംസ്‌ ചരിത്രത്തില്‍ എന്നൊന്നും ഓര്‍മ്മിക്കുവാന്‍ ഒരു പാടു മുഹൂര്‍ത്ഥങ്ങള്‍ സമ്മാനിച്ചു കൊണ്ടാണു രണ്ടായിരത്തിയാറിലെ ഏഷ്യന്‍ ഗെയിംസിനു ദൊഹയില്‍ പരിസമാപ്തി കുറിച്ചത്‌. അന്നു ലഭിച്ച അനുഭസമ്പത്തീന്റെ ധൈര്യത്തില്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളതും ജനകീയ പങ്കാളിതം പ്രതീക്ഷിക്കുന്നതുമായ അന്താര്‍ഷ്ട്ര മത്സരങ്ങള്‍ക്ക്‌ ഖത്തര്‍ നിരന്തരം വേദിയായി. വര്‍ഷങ്ങളായി WTA യുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ടെന്നീസ്‌ മത്സരങ്ങള്‍ ഖത്തറില്‍ നടന്നു വരികയാണു, ലോകത്തിലെ മുന്‍നിര ടെന്നീസ്  താരനിരയാണു ഈ മത്സരങ്ങളില്‍ പങ്കെടുത്തുവരുന്നത്‌. രണ്ടായിരത്തി പതിനൊന്നു ജനുവരിയില്‍ നടക്കുന്ന  ഏഷ്യാകപ്പ്‌ ഫുട്ബൊള്‍ മത്സരത്തിന്നും ആഥിത്യമുരുളുന്നത്‌ ഖത്തര്‍ തന്നെ. അതിനുള്ള ഒരുക്കങ്ങള്‍ ദ്രൂതഗതിയില്‍ നടന്നുവരുന്നു.      എന്നാല്‍ 2022 ലോക ഫുട്ബോള്‍ മാമാങ്കത്തിന്നു ആഥിത്യമുരുളുവാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ പലരും കൗതുകത്തോടെയാണു നോക്കിക്കണ്ടത്‌. കൊച്ചു രാജ്യത്തിന്നു ലോകത്തെ മുഴുവന്‍ ഫുട്ബൊള്‍ പ്രേമികളുടെയും പ്രതീക്ഷകള്‍കൊത്തു ഭൂമിയിലെ കാല്‍പന്തുകളിയുടെ മാമാങ്കത്തിന്നു ആതിഥ്യമുരുളുവാന്‍ സാധിക്കുമോ എന്ന ചോദ്യമാണു പലകോണുകളില്‍ നിന്നും ഉയര്‍ന്നത്‌. ഫുട്ബൊള്‍ ലോകകപ്പ്‌ സാധാരണ നടന്നുവരുന്ന ജൂണ്‍ ജൂലായ്‌ മാസങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചൂടുള്ള കാലാവസ്ഥയാണെന്നതാണു ഒന്നാമത്തെ കാരണം. മറ്റു കായിക മത്സരങ്ങളില്‍ നിന്നും വിഭിന്നമായി ഫുട്ബൊള്‍ ആരാധകരുടെ വര്‍ദ്ധിച്ച തോതിലുള്ള ഒഴുക്കു തന്നെ മത്സരം നേരിട്ടു കാണുവാന്‍ ഉണ്ടാകും. ചെറുരാജ്യമായ ഖത്തറിനു ഇവരെയൊക്കെ ഉള്‍കൊള്ളുവാന്‍ സാധിക്കുമോ എന്നതായിരുന്നു മറ്റൊരു ചോദ്യം. രണ്ടു ദിവസം മുന്നേ ഫിഫയുടെ ടെക്നിക്കല്‍ കമ്മറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കില്‍ ഖത്തറിലെ ജൂലായ്‌ മാസത്തെ അതിശക്തമായ ചൂടും, ചെറു ച്യൂറ്റളവിനുള്ളില്‍ ക്രമീകരിക്കപ്പെട്ട സ്റ്റേഡിയങ്ങളും, സ്റ്റേഡിയങ്ങള്‍ക്കിടയില്‍ രൂപാന്തരപ്പെടുവാനുള്ള ഗതാഗതക്കുരുക്കുമൊക്കെയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്‌. എന്നാല്‍ ഇതിനെല്ലാം ഖത്തറിനു വ്യക്തമായ മറുപടികളുണ്ടായിരുന്നു. സ്റ്റേഡിയം, ട്രെയിംഗ്‌ സെന്ററുകള്‍ ഇവയൊക്കെ ഇരുപത്തിയഞ്ച ഡിഗ്രിയില്‍ താപം ക്രമീകരിക്കുന്ന സജ്ജീകരനങ്ങളാണു തങ്ങള്‍ തയ്യാരാക്കാനുദ്ദേശിക്കുന്നതെന്നായിരൂനു ഖത്തരിന്റെ മറുപടി. മാത്രമല്ല ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുവാന്‍ പൂര്‍ണ്ണ തോതിലുള്ള നിര്‍മ്മാണ്‍ പ്രവര്‍ത്തനങ്ങളും സമയം ബധിതമായി നടപ്പിലാക്കുമെന്നു ഖത്തര്‍ പ്രഖ്യാപിക്കുകയുണ്ടായി. മാത്രമല്ല 


മാത്രമല്ല ഖത്തര്‍ ബിഡ്‌ രണ്ടായിരത്തീരുപത്തിരണ്ടിന്റെ പ്രചാരണത്തിന്നു ഫുട്ബൊള്‍ ഇതിഹാസങ്ങളായ സിനദിന്‍  സിദാനെയും, ഗബ്രിയെല ബാസ്റ്റിറ്റിയുട്ട എന്നിവരെയൊക്കെ അണിനിരത്തി വിപുലമായ പ്രചാരണ പരിപാടികള്‍ക്കും ഖത്തര്‍ നേതൃത്വം നല്‍കി. യൂറൊപ്പിലെ വന്‍ ക്ല്ബുകള്‍ ഖത്തറിന്റെ ശ്രമങ്ങള്‍ക്ക്‌ സര്‍വ്വ പി ന്തൂണയുമായി രംഗത്തുണ്ടായിരുന്നു, 


ഒടുവില്‍ ഖത്തറിന്റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക്‌ ശുഭപര്യവസാനമായിക്കൊണ്ട്‌ രണ്ടായിരത്തി പതിനെട്ടിലെ വേദി റഷ്യക്കു നല്‍കിയ പ്രഖ്യാപനത്തിനൊപ്പാം രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ലോകകപ്പിനു ആതിഥ്യം വഹിക്കുവാന്‍ ദൊഹയെ തെരഞ്ഞെടുത്തത്തായ ഒരു ദേശം മുഴുവന്‍ ആകാംക്ഷയൊടെ കാത്തുനിന്ന പ്രഖ്യാപനവും ഫിഫയുടെ ആസ്ഥാനത്ത്‌ നിന്നുണ്ടായി. പ്രഖ്യാപനത്തിന്നു സാക്ഷിയാകുവാന്‍ ഖത്തര്‍ അമീര്‍ ഹിസ്‌ ഹൈനസ്‌ ഷെയ്ഖ്‌ ഹമദ്‌ ബിന്‍ ഖലീഫ അല്‍ഥാനിയും പത്നി ഷെയ്ഖ മുസ നാസര്‍ അല്‍ മിസ്നദും, ഖത്തര്‍ ബിഡ്‌ രണ്ടായിരത്തി ഇരുപത്തിരണ്ട്‌ ചെയര്‍മാന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ ഹമദ്‌ ബിന്‍ ഖലീഫ അല്‍ഥാനിയും ഫിഫ ആസ്ഥാനമായ സൂരിച്ചില്‍ എത്തിയിരുന്നു. ലോകകപ്പ്‌ വെദിയുടെ ഫലപ്രഖ്യാപനം ലൈവായികാണുവാനുള്ള നിരവധി അവസരങ്ങള്‍ ഖത്തര്‍ ഗവണ്‍മന്റ്‌ ഒരുക്കിയിരുന്നു. ലോക്ക്ക്പ്പ്‌ വെദിയാകുവാനുള്ള മിഡില്‍ ഈസ്റ്റിലെ ആദ്യരാജ്യമായ ഖത്തറിന്റെ ശ്രമങ്ങളുടെ ശുഭപര്യവസാനത്തെ പ്രവാസികളടക്കമുള്ള ജനങ്ങള്‍ അത്യന്തം ആഹ്ലാദത്തോടെയാണു എതിരേറ്റത്‌. ഇനി വരാനൂള്ള നാളുകള്‍ ഖത്തരിനു വെറുതെയിരിക്കുവാനുള്ളതല്ലെന്ന ഉറച്ച ചിന്ത സ്വദേശികളും പ്രവസികളും ഒരുപോലെ പങ്കുവെക്കുന്നു. മിഡില്‍ ഈസ്റ്റിലീ ആദ്യ ഫുട്ബോള്‍ മാമാങ്കത്തിന്ന് പുതിയ മാനങ്ങളോടെയാകും ഖത്തര്‍ വരവേല്‍ക്കുക. ലോകപ്പില്‍ ഇന്നുവരെ കാണാത്ത പല അത്ഭുതങ്ങളും തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു ഖത്തര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്‌, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ ശ്രിഷ്ടിക്കപ്പെടുന്ന ഖത്തറിന്റെ ലോകകപ്പ്‌ ആഥിത്യ ശ്രമങ്ങല്‍ക്കു സ്വദേശികള്‍ക്കൊപ്പം പ്രവാസികളും പ്രതീക്ഷകളോടെയാണു നെഞ്ചിലേറ്റിയിരുന്നത്‌. 

ഏതായാലും കൊച്ചു ഖത്തര്‍ വീണ്ടു ചരിത്രം രചിക്കുകയാണു, വലുപ്പമല്ല ആര്‍ജ്ജവമാണു ചരിത്രത്തില്‍ ഇടം നേടുന്നതെന്ന ചരിതപാഠം ഖത്തര്‍ ഒരിക്കല്‍ കൂറ്റെ ലോകത്തിന്നു നല്‍കുന്നു. 

പി.കെ.നൌഫല്‍

6 comments:

 1. ലോക കപ്പ വേദി. ഖത്തറിനു ആശംസകളര്‍പ്പിക്കാം.
  വലുപ്പമല്ല ആര്‍ജ്ജവമാണു ചരിത്രത്തില്‍ ഇടം നേടുന്നതെന്ന ചരിതപാഠം ഖത്തര്‍ ഒരിക്കല്‍ കൂറ്റെ ലോകത്തിന്നു നല്‍കുന്നു.

  ReplyDelete
 2. എല്ലാ ആശംസകളും.
  ഖത്തര്‍ തകര്‍ക്കും.

  ReplyDelete
 3. ഒരുപാടു പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ വന്ന ഈ വാര്‍ത്ത ഒരുപാടു സന്ദോഷം നല്‍കുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ ജീവിതം ഏതു രീതിയിലേക്ക് എത്തുമെന്ന് കാത്തിരുന്നു കാണാം...

  ReplyDelete
 4. ആധുനികതയെയും പടിഞ്ഞാറിനെയും അന്ധമായി എതിര്‍ക്കുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് ഖത്തര്‍. മുസ്ലീം രാഷ്ട്രമായിരുന്നിട്ടും അമേരിക്കയോടും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുമായും (മറ്റു മിക്ക ഗള്‍ഫ് രാജ്യങ്ങളെയും പോലെ) നല്ല ബന്ധമാണ് ഖത്തറിനുള്ളത്‌. പരസ്പര സഹകരണത്തില്‍ അധിഷ്ഠിതമായ വികസന പദ്ധതികള്‍ക്കും പൌരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും മുന്‍തൂക്കം കൊടുക്കുന്ന ഖത്തര്‍ എവിടെ കിടക്കുന്നു, പരിഷ്കൃത അന്തര്‍ദ്ദേശീയ സമൂഹത്തോട് പുറംതിരിഞ്ഞു നിന്ന് ആണവായുധ ഗവേഷണത്തിന് കോടികള്‍ ചെലവിടുന്ന ഇറാന്‍ എവിടെ കിടക്കുന്നു? എന്നിട്ടും കേരളത്തിലെ മുസ്ലീം സംഘടനകള്‍ റോള്‍മോഡല്‍ ആയിക്കാണുന്നത് ഇറാനെ ആണെന്നുള്ളതാണ് ഖേദകരം.

  ReplyDelete