Wednesday, November 3, 2010

ഭാര്യയെ പൊക്കുന്നതില്‍ ആര്‍ക്കാണു ചൊറിച്ചില്‍ ?

 തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ സ്വന്തം ഭര്‍ത്താവ്‌ ആഹ്ലാദസുചകമായി പൊക്കിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ അവരവര്‍ക്കു ഇഷ്ടമുള്ള അടിക്കുറിപ്പുമായി വ്യാപകമായി ഫോര്‍വേഡ്‌ ചെയ്യപ്പെടുന്നു. ചിലരെങ്കിലും വാസ്തവമറിയാതെ ഊഹങ്ങളുടെ പുറത്താണു ഇതിനു മുതിര്‍ന്നത്തെങ്കില്‍ "ക്ഷീരമുള്ളകടിലും ചോര  തന്നെ കൊതുകിനു കൗതുകം"  എന്ന ചൊല്ലു അനര്‍ത്ഥമാക്കി കൊണ്ടു മറ്റുചിലര്‍  ദുരുദ്ദേശത്തോടു കൂടി സ്വന്തം അശ്ലീല അടിക്കുറിപ്പു സഹിതം പ്രചരിപ്പിക്കയാണു. ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ഒരു കൂട്ടം ഓശാന പാടുകയും ചെയ്യുന്നു. 

വാസ്തവത്തില്‍ ആരുടെ ഫോട്ടോ ആണത്‌? 
ചിത്രം കാണുക.. 

'മനോരമ" ദിനപത്രത്തില്‍ അടിക്കുറിപ്പോടുകൂടി അച്ചടിച്ചു വന്ന ഒരു ചിത്രമാണു, പത്രത്തിന്റെ അടിക്കുറിപ്പ്‌ അടിച്ചുമാറ്റി സ്വന്തം അടിക്കുറിപ്പോടു കൂടെ പ്രചരിപ്പിക്കുന്നത്‌. 

കാസര്‍ക്കോഡ്‌ നഗരസഭയിലെ ചാലക്കുന്നില്‍ നിന്നു യ്യു.ഡി.എഫ്‌- ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച നജ്മുന്നീസയെ ഭര്‍ത്താവും മുന്‍ കൗന്‍സിലറുമായ മമ്മുചാല  ഉയര്‍ത്തിപ്പിടിക്കുന്നതാണു ഫോട്ടോ. സംശയമുള്ളവര്‍ക്ക്‌ യഥാര്‍ത്ഥ അടിക്കുറിപ്പു വായിച്ചു സംശയം തീര്‍ക്കാം.. 


   എക്കാലത്തെയും തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാള്‍ വീറും വാശിയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. അതിനു പ്രധാന കാരണങ്ങളിലൊന്ന് അന്‍പത്‌ ശതമാനം വനിതാ സംവരണമായിരുന്നു. നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും യഥാസ്ഥിതിക പാര്‍ട്ടികള്‍ പോലും വനിതകള്‍ക്കു വന്‍ തൊതില്‍ അവസരം നല്‍കി. അവരില്‍ ഭൂരിഭാഗവും വിജയക്കൊടി നാട്ടുകയും ചെയ്തു. ആകാംക്ഷ ആവേശത്തിന്ന് വഴിമാറിയപ്പോള്‍ ഉണ്ടായ ആവേശപ്രകടനമാണു മുകളില്‍ കണ്ട ഫോട്ടോ.. 
'അവേശം അല്‍പം അമിതമായെങ്കില്‍ ' തന്നെ അതിനെ കവച്ചുവെക്കുന്ന അപരാധമാണു ഇതു ഫോര്‍വ്വേഡ്‌ ചെയ്യുന്നവര്‍ ചെയ്യുന്നത്‌. സ്വന്തം മാതാവിന്റെയോ, സഹോദരിയുടെയോ ഫോട്ടോ ആയിരുന്നു ഇതെങ്കില്‍ ഇതിനു മുതിര്‍ന്നവര്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്‌. 

സ്ത്രീകളെ, പ്രത്യേകിച്ച്‌ മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌. ഒരവസരം കിട്ടുവാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതുപോലെ കിട്ടിയ അവസരം പലരും ദുഷ്ടബുദ്ധ്യാ മുതലെടുക്കുന്നു. ചിലര്‍ അറിയാതെ ഇത്തരം അപവാദപ്രചരണത്തിന്റെ ഭാഗമാകുന്നു. എന്തു ഉദ്ദേശ്യത്തോടു കൂടിയായാലും തീര്‍ത്തും അപലപനീയമാണു ഫോട്ടോയില്‍ അവനവനു ഇഷ്ടമുള്ള അടിക്കുറിപ്പ്‌ ചേര്‍ത്തുള്ള ഈ പ്രചാരണം.... പ്രചരിപ്പിക്കുന്നതിന്ന് മുന്നേ സ്വന്തം കുടുമ്പത്തിലേക്കു ഒന്നു തിരിഞ്ഞ്‌ നോക്കുന്നത്‌ നന്നായിരിക്കും... 

39 comments:

 1. മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌. ഒരവസരം കിട്ടുവാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതുപോലെ കിട്ടിയ അവസരം പലരും ദുഷ്ടബുദ്ധ്യാ മുതലെടുക്കുന്നു. ചിലര്‍ അറിയാതെ ഇത്തരം അപവാദപ്രചരണത്തിന്റെ ഭാഗമാകുന്നു. എന്തു ഉദ്ദേശ്യത്തോടു കൂടിയായാലും തീര്‍ത്തും അപലപനീയമാണു ഫോട്ടോയില്‍ അവനവനു ഇഷ്ടമുള്ള അടിക്കുറിപ്പ്‌ ചേര്‍ത്തുള്ള ഈ പ്രചാരണം.... പ്രചരിപ്പിക്കുന്നതിന്ന് മുന്നേ സ്വന്തം കുടുമ്പത്തിലേക്കു ഒന്നു തിരിഞ്ഞ്‌ നോക്കുന്നത്‌ നന്നായിരിക്കും..

  ReplyDelete
 2. ""മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌.""

  നന്നായി പുലരി.

  ReplyDelete
 3. ""മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌.""

  അവരൊക്കെ സവര്‍ണ സംഘപരിവാര്‍ ഫാസിസ്റ്റ് സയണിസ്റ്റ് ആളുകള്‍ ആണ് എന്ന് പറഞ്ഞില്ലല്ലോ , ഭാഗ്യം .

  ReplyDelete
 4. ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്തു സ്ഥാപിത താല്പര്യക്കാര്‍;.

  ReplyDelete
 5. നമ്മുടെ സംസ്ക്കാരം ഇപ്പോഴും ഇത്ര ശുഷ്ക്കമാണല്ലൊ എന്നോര്‍ത്ത് സങ്കടം തോന്നുന്നു. ഇന്റര്‍നെറ്റിനെ നന്മയും നല്ല കാര്യങ്ങളും മാത്രം പ്രചരിപ്പിക്കാനായിരുന്നു എല്ലാവരും ശ്രമിക്കേണ്ടത്. സ്വന്തമായി നല്ല ആശയങ്ങളോ കാഴ്ചപ്പാടോ പക്വതയോ ഇല്ലാത്ത ചെറിയ മനസ്സുള്ള ഫോര്‍വേഡ് വീരന്മാരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രവണതയെ സമൂഹത്തിന്റെ മൊത്തം ദൂഷ്യമായിട്ടാണ് കാണേണ്ടത്. മതവുമായി കൂട്ടിക്കെട്ടരുത് എന്നാണ് എന്റെ അഭിപ്രായം. മതം സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നല്ല. സമൂഹമാണ് വിശാലമായ പ്ലാറ്റ്ഫോം. അതിന്റെ നന്മതിന്മകള്‍ എല്ലാവരെയും ബാധിക്കുന്നുണ്ട്.

  ReplyDelete
 6. ഇത് ഒരു ഇടതു ജനപ്രതിനിധി (വിശേഷിച്ച് സി പി എമ്മിന്റെ)യെ കുറിച്ചുള്ളതായിരുന്നെന്കില്‍ ഫോര്‍വേഡ്‌ ചെയ്യുവാന്‍ ആരും അതില്‍ ഒന്നും കാണുവാന്‍ സാധ്യതയില്ല . എന്നാല്‍ മത വിശ്വാസിനീയായ ഒരു ജന പ്രതിനിധി ആയതിനാല്‍ (അതും യു ഡി എഫില്‍ നിന്നും ആയത് കൊണ്ട്) ഫോര്‍വേഡ്‌ കളിക്ക് ആവേശം കൂടി . കാരണം മറ്റൊന്നുമല്ല ,യു ഡി എഫിന്റെ പക്ഷത് നിന്നുള്ള ജനപ്രതിനിധികളായ സ്ത്രീകള്‍ക്ക് അന്യ പുരുഷന്മാരുമായി ഇത്തരം സാഹചര്യങ്ങളില്‍ കൂടിക്കലരേണ്ടി വരും എന്നൊരു ഭീതി ഉണ്ടാക്കിയില്ലെങ്കില്‍ അവര്‍ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമാകും എന്നത് കൊണ്ട് തന്നെ ...

  (നാരായണന്‍ വെളിയങ്കോട് എന്ന ഇടതു അന്ധത ബാധിച്ച വ്യക്തി ഫേസ്ബുക്ക് വഴി ഇത് നല്‍കി അന്യ പുരുഷനാണ് വിജയിച്ച സ്ഥാനാര്‍ഥിയെ എടുത്തു പോക്കിയത് എന്ന് വാദിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു . അദ്ധേഹത്തിന്റെ ബ്ലോഗ്‌ വായിച്ചാലും അന്ധമായ ഇടതു വിധേയത്വം കാണാം )

  ReplyDelete
 7. "മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌."
  വാസ്തവം ...

  @നൌഷാദ്
  പക്ഷം ഇടതായാലും വലതായാലും മത വിശ്വാസി ആയാലും അവര്‍ ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി എല്ലാ മത -ജാതി വിഭാഗക്കാരും കൂടി തിരഞ്ഞെടുത്ത പ്രതിനിധി ആണ് ..കേവലം ഒരു സ്ത്രീ ആയി കാണുമ്പോള്‍ ആണ് ഈ വിധ ദുഷ് ചിന്തകള്‍ ഓരോര്തരിലും ഉടലെടുക്കുന്നത് ..പിന്നെ ഒരു നാരായണന്‍ പടച്ചുവിട്ടതെന്നു പറയപ്പെടുന്ന കാര്യം ബക്കര്‍ വരെയുള്ളവര്‍ ആവേശത്തോടെ ഏറ്റെടുത്തു ....ആ നാരായണനെ നേര്‍വഴിക്കു നടത്താന്‍ ആരും ഉണ്ടായില്ലേ ..ശ്രീ ബക്കറിന്റെ പോസ്റ്റില്‍ പുലരി അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ...അത് ഒരു ജനാധിപത്യ മത നിരപേക്ഷമായ ഏതൊരാള്‍ക്കും മനസ്സില്‍ ആകുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം ....ചില ആള്‍ക്കാര്‍ പറഞ്ഞത് സ്ത്രീകള്‍ പൊതുസ്ഥലത്ത് അന്യ പുരുഷനെ കെട്ടിപ്പിടിച്ചു എന്നാണു ...അതായത് ആരും കാണാതെ കെട്ടി പിടിച്ചാല്‍ കുഴപ്പമില്ലന്നാണോ ഉദ്ദേശിച്ചത് എന്നറിയില്ല ..
  പിന്നെ ഇത്തരം പൈങ്കിളിത്വം മാത്രം കാണാതെ 50% സ്ത്രീകള്‍ക്ക് ഭരണ പ്രാതിനിത്യം ലഭിച്ചു എന്ന വലിയ കാര്യം കാണാന്‍ ശ്രമിക്കാം ..അടുക്കള മാത്രമല്ല അരങ്ങും ഒന്ന് ഭരിച്ചു നോക്കട്ടെന്നെ ...

  ReplyDelete
 8. തെരഞ്ഞെടുപ്പ്‌ വിജയാഘോഷവേളയിൽ നടന്നതൊക്കെ സഭ്യതക്കും, സംസ്ക്കാരത്തിന്നും നിരക്കുന്നതാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. അത്തരം അമിതാവേശപ്രകടനവും, സംസ്ക്കാരത്തിന്നു നിരക്കാത്ത പ്രകടനാത്മകതയും വിമർഷിക്കപ്പെടുക തന്നെ വേണം. എന്നാൽ ഇവിടെ നടക്കുന്നത്‌ ചില ഫോട്ടോ കട്ട്‌ ചെയ്ത്‌ അശ്ലീല ദ്വയാർത്ഥത്തോടെയുള്ള അടിക്കുറിപ്പുമായി വ്യാപകമായി പ്രചരിപ്പിക്കുകയാണു. ചെയ്ത പിഴവിനേക്കാൾ വലിയ അപരാധം.അതിനു ചിലർ വിശുദ്ധ ഖുർ ആണെയും, പ്രവാചക വചനങ്ങളെയും കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഒരു തിന്മയെ മറ്റൊരു കൊടും തിന്മ കൊണ്ടു എതിരിടുക. ഇതാണു അംഗീകരിക്കുവാൻ സാധിക്കാത്തത്‌.

  ReplyDelete
 9. ഇതിന്റെ കൂടെ വേറെയും ചില ഫോട്ടോകള്‍ കൂടി മെയിലില്‍ ഉണ്ട് . അതിന്റെ സത്യാവസ്ഥ എന്താണ് . വിജയിച്ച വനിഇത സ്ഥാനാര്‍ഥിയെ തോളില്‍ ഏറ്റി കൊണ്ട് പോകുന്നത് .

  ReplyDelete
 10. പിണറായി വിജയന്റെ വീടെന്ന പേരില് നെറ്റില് പന്താടിയ ഒരു ഫോട്ടോ ആണോര്മയില് വരുന്നത്.

  ഇവിടെ ഇസ്ലാമിന്റെ പേര് പറഞ്ഞുള്ള
  ഇത്തരം പ്രചാരണം ഊഹത്തിന്റെ പരിധിയില് പെടുമെന്നാലോചിക്കുമ്പോള് അതിന്റെ ശിക്ഷ ഇസ്ലാമില് കടുത്തതാണെന്ന് പലരും മനസ്സിലാകുന്നില്ല.

  വ്യക്തി സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന ഇത്തരം പ്രവണതകള് ഇല്ലാതാവാന് നാം എല്ലാവരും ശ്രദ്ധിക്കണം ..

  രാഷ്ട്രീയാതീതമായി
  പുലരി കാണിച്ച ഈ തന്റെടത്ത്തിനു (പോസ്റ്റിങ്ങിനു) ..

  അഭിനന്ദനങ്ങള്

  സമദ് കൂട്ടിലങ്ങാടി

  ReplyDelete
 11. നിഹാസ്‌..
  എന്തിന്നാണു ഊഹങ്ങളുടെ പുറകെ പോകുന്നത്‌?
  ഒരു പക്ഷെ അവർക്കു വേണ്ടപ്പെട്ടവർ തന്നെയാകാം. അങ്ങിനെയായിരിക്കട്ടെ..
  അഥവാ അങ്ങിനെയല്ലെങ്കിൽ തന്നെ ആ സ്ത്രീ എന്തു പിഴച്ചു?
  ജയിച്ച ആവേശത്തിൽ അവരെ തോളിലേറ്റിയതിനു പിഴ ആ സ്ത്രീ തന്നെ ഒടുക്കണോ?
  ഇപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾക്ക്‌ തൽപരകഷികൾ ഈ ഫോട്ടോ ഫോർവ്വേഡ്‌ ചെയ്തിരിക്കും. അതിന്റെ നാണക്കേട്‌ പൊക്കിയ ആളുകൾക്കോ അതല്ല ഇരയാകപ്പെട്ട സ്ത്രീകൾക്കോ?

  സ്വന്തം കുടുംബത്തിൽ പെട്ടവരുടെ ഫോട്ടോ അയിരുന്നെങ്കിൽ ഈ "ആദർശവാദികൾ' ഇങ്ങിനെ ആഘോഷിക്കുമായിരുന്നോ എന്നു കൂടെ ചിന്തിക്കുക.
  എന്തിനും ഒരു ലോജിക്‌ വേണ്ടേ.. ആദർശം പറയുമ്പോൾ പോലും...
  "ആരാന്റമ്മക്കു ഭ്രാന്ത്‌, കാണാനെന്തൊരു ചേലു" ഇതു ശരിയായ നിയപാടല്ല

  ReplyDelete
 12. മോശമായ അടിക്കുറിപ്പടങ്ങിയ ഈ മെയില്‍ സൃഷ്ടിച്ചവനു വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.നാരായണന്‍ വെളിയങ്കോട് എന്ന ഇടതന്‍ ഫേസ്ബുക്ക് വഴിയും ഇത് പ്രചരിപ്പിക്കുന്നുവെന്ന് നൗഷാദ് പറഞ്ഞതും കൂട്ടിവായിക്കുക.

  ഒന്നും ചിന്തിക്കാതെ കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന തലച്ചോറില്ലാത്ത 'മുസ്ലിം സ്ത്രീ സം‌രക്ഷകരുടെ' കാര്യമാണു കഷ്ടം.ചുരുങ്ങിയത് പത്ത് പേരില്‍ നിന്നെങ്കിലും കിട്ടിക്കാണും എനിക്കീ മെയില്‍.

  പ്രസക്തമായ ലേഖനം പുലരി.അഭിനന്ദനങ്ങള്‍

  ReplyDelete
 13. വളരെ ശരിയാ പുലരി... സ്ത്രീകളുടെ സ്വാഭാവികമായ വളര്‍ച്ചയെയും ഉയര്‍ച്ചയെയും തടയിടേണ്ട ആവശ്യമില്ല. പ്രതേയ്കിച്ചും ഗ്രാമ സഭകള്‍ ഭരിക്കാന്‍ പുരുഷന്മാരെക്കളും അനുയോജ്യര്‍ സ്ത്രീകളാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്റെ വിശദമായ പ്രതികരണം കാണാന്‍, സന്ദര്‍ശിക്കുക:http://nasarmahin.blogspot.com/

  ReplyDelete
 14. നിനക്കൊക്കെ ഇതുകാട്ടിതന്ന എന്നെപ്പറഞ്ഞാല്‍ മതി.

  ReplyDelete
 15. ""മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിൽ നിലനിൽക്കുന്നുണ്ട്‌.
  ചില യാഥാസ്ഥികരായ പണ്ഡിതന്മാരാണു സമുദായത്തെ പിന്നോട്ട് നയിക്കുന്നത്.
  www.moideenangadimugar.blogspot.com

  ReplyDelete
 16. ചൊറിചാലുട്ണ്ടാക്കും..

  ഭര്‍ത്താവ് സ്വന്തം ഭാര്യയെ പോക്കുന്നതും കേട്ടിപ്പിടികുന്നതും

  ജനങ്ങളുടെ മുന്നില്‍ വെച്ചാവാമോ....???????????????

  ഏതു മത സംസ്ക്കാരമാണ് അത് അന്ക്ഗികരിക്കുന്നത്‌..???

  മത വിലക്കുകള്‍ക്ക് യാതൊരു വിലയും കല്പ്പികാത്ത സമൂഹത്തിനു ഇതു ചൊറിച്ചലുട്ണ്ടാക്കില്ല പക്ഷെ മതത്തെയും അതിന്റെ ചിനങ്ങളെയും സംസ്ക്കാരത്തെയും ബഹുമാനികുന്നവര്‍ക്കു ചൊറിചാലുട്ണ്ടാക്കും.

  പിന്നെ കുറേ കുടി ഫോട്ടോ ഉണ്ടായിരുന്നു അതും അവരുടെ ഭാര്താക്കള്‍ ആണോ ????

  ReplyDelete
 17. koyaav

  എന്തിന്നാണു ഊഹങ്ങളുടെ പുറകെ പോകുന്നത്‌?
  ഒരു പക്ഷെ അവർക്കു വേണ്ടപ്പെട്ടവർ തന്നെയാകാം. അങ്ങിനെയായിരിക്കട്ടെ..
  അഥവാ അങ്ങിനെയല്ലെങ്കിൽ തന്നെ ആ സ്ത്രീ എന്തു പിഴച്ചു?
  ജയിച്ച ആവേശത്തിൽ അവരെ തോളിലേറ്റിയതിനു പിഴ ആ സ്ത്രീ തന്നെ ഒടുക്കണോ?
  ഇപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾക്ക്‌ തൽപരകഷികൾ ഈ ഫോട്ടോ ഫോർവ്വേഡ്‌ ചെയ്തിരിക്കും. അതിന്റെ നാണക്കേട്‌ പൊക്കിയ ആളുകൾക്കോ അതല്ല ഇരയാകപ്പെട്ട സ്ത്രീകൾക്കോ?

  സ്വന്തം കുടുംബത്തിൽ പെട്ടവരുടെ ഫോട്ടോ അയിരുന്നെങ്കിൽ ഈ "ആദർശവാദികൾ' ഇങ്ങിനെ ആഘോഷിക്കുമായിരുന്നോ എന്നു കൂടെ ചിന്തിക്കുക.
  എന്തിനും ഒരു ലോജിക്‌ വേണ്ടേ.. ആദർശം പറയുമ്പോൾ പോലും...
  "ആരാന്റമ്മക്കു ഭ്രാന്ത്‌, കാണാനെന്തൊരു ചേലു" ഇതു ശരിയായ നിയപാടല്ല

  ReplyDelete
 18. koyaav,

  Can you forward that email to:

  pqrs32@gmail.com

  ReplyDelete
 19. ഈ മെയിലുകള്‍ക്ക് പിന്നില്‍ മുസ്ലീങ്ങള്‍ തന്നെയാണ്‌ ഉള്ളത്. ഇത് പോസ്റ്റാക്കിയ അബൂബക്കര്‍ ഒരു തികഞ്ഞ മുസ്ലീമാണ്. ഇതൊക്കെ ഭൂരിപക്ഷവിഭാഗങ്ങളുടെ തലയില്‍ വെച്ച് രക്ഷപെടാനുള്ള ശ്രമമാണ് ഇതുപോലെയുള്ള പോസ്റ്റുകള്‍. മുസ്ലീം സമുദായത്തിലെ ചേരിപ്പോര്‌ മറനീക്കി പുറത്തു വരുന്നതിന്റെ ഉദാഹരണം ആണ് ഈ സംഭവം. അബൂബക്കറിന്റെ പോസ്റ്റില്‍ വന്ന കമന്റുകള്‍ വായിച്ചാല്‍ ഈ വസ്തുത മനസ്സിലാകും. മുസ്ലീങ്ങള്‍ വഹാബി, സുന്നി, മുജാഹിദീന്‍, 'പുരോഗമനക്കാര്‍', അല്ലാത്തവര്‍ എന്നൊക്കെ ചേരിതിരിഞ്ഞ് തെറിവിളി നടത്തുന്നത് ദാ ഇവിടെ കാണാം. പിന്നെ കോയാവ് പറഞ്ഞതുപോലെ മറ്റു ഫോട്ടോകളുടെ വിശദീകരണങ്ങള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു.

  മഞ്ചേരിക്കാരന്‍ രഹസ്യകാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി 'ഉത്തേജക'മരുന്നാണെന്നു പറഞ്ഞ് അയാള്‍ കൊടുത്ത ഉറക്കഗുളിക കഴിച്ച് "മയ്യത്തായ" കായംകുളംകാരി റഷീദ താത്തയും "നാരായണന്‍"മാരുടെ സൃഷ്ടിയായിരിക്കും, അല്ലേ?

  ReplyDelete
 20. പാഞ്ചജന്യം
  മുസ്ലിം സമുദായത്തിൽ വ്യത്യസ്ഥാഭിപ്രായമുള്ള സംഘടനകൾ ഒരു യാഥാർത്ഥ്യം തന്നെയാണു. അവയിൽ പലതും പരസ്പരം കടിച്ചുകൊല്ലാൻ മാത്രം ശാത്രുതാമനോഭാവത്തോടെ പ്രവർത്തിക്കുന്നവരുമാണു. ഈ യാഥാർത്ഥ്യത്തെ നിശേധിക്കുന്നില്ല. എന്നാൽ ആരാന്റമ്മക്കു ഭ്രാന്ത്‌, കാണാനെന്തൊരു ശേലു" എന്ന നിലക്ക്‌ ഇപ്പോൾ നടക്കുന്ന വിവാദങ്ങളെ ആഘോഷമാക്കിമാറ്റുവാൻ ബോധപൂർവ്വം ചില കോണുകളിൽ നിന്നു ശ്രമമുണ്ടാകുന്നു. എന്റെ കഴിഞ്ഞ പോസ്റ്റിൽ ബക്കറിന്റെ പോസ്റ്റിലേക്കുള്ള ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ 'പാഞ്ചജന്യം' എഴുതിയ കമന്റ്‌ തന്നെ സദുദ്ദേശത്തോടെയല്ല, മറിച്ച്‌ ദുരുദ്ദേശത്തോടെയാണെന്നു അതിലെ ഓരോ വാക്കും,വാചകവും എന്നു അടിവരയിടുന്നു. എങ്കിൽ തന്നെയും എന്റെ പോസ്റ്റിൽ നിന്നു 'സംഘപ്രവർത്തകരെ' പരാമർശിക്കുന്ന വാചകം ഞാൻ എടുത്തുകളഞ്ഞിട്ടുണ്ടു. മുസ്ലിംകളായാലും, സംഘപ്രവർത്തകരായാലും ചെയ്യുന്നത്‌ തെറ്റാണെങ്കിൽ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും. അതിന്റെ ഭാഗം തന്നെയാണു ബക്കറിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ്‌ ഒന്നിൽ കൂടുതൽ അവിടെ പ്രകടിപ്പിച്ചത്‌. ഇനി കോയാവ്‌ സൂചിപ്പിച്ച ഫോർവ്വേഡ്‌ ചെയ്യപ്പെടുന്ന മറ്റു ചിത്രങ്ങൾ. വേണ്ടപ്പെട്ടവരല്ല അവരെ ഉയർത്തിയിരിക്കുന്നതെന്നതിനു തെളിവൊന്നുമില്ല. വെറും ഊഹങ്ങളുടെ പുറത്ത്‌ ദുരാരോപണം ഉന്നയിക്കുന്നത്‌ അതും സ്ത്രീകൾക്കെതിരെ ഒരു നിലക്കും അംഗീകരിക്കുക സാധ്യമല്ല. അത്‌ മുസ്ലിംകളുടെ ഭാഗത്തു നിന്നു ഉണ്ടായാൽ പോലും. ആവേശത്തിന്നിടയിൽ ആ സ്ത്രീകളെ പൊക്കിയ്നെങ്കിൽ തന്നെ ആ സ്ത്രീകൾ എന്തു പിഴച്ചു? കുറ്റം ചെയ്തത്‌ പൊക്കിയവരോ ആ സ്ത്രീയോ? മറ്റാരെങ്കിലും ചെയ്ത അപരാധത്തിന്നു ആ സ്ത്രീകൾ വില നൽകണമോ?

  ReplyDelete
 21. പാഞ്ചജന്യം
  ഇനി മാതൃഭൂമിയുടെ ലിങ്ക്‌. പാഞ്ചജന്യം ഒന്നാലോചിക്കുക, ആത്മാർത്ഥമായി.. അതിൽ കണ്ട പേരുകൾ പരസ്പ്രം തിരിച്ചിട്ട അവസ്ഥയിലാണു അതായത്‌ കൊലചെയ്യപ്പെട്ടത്‌ അമുസ്ലിം സ്ത്രീയും, കൊല ചെയ്തത്‌ മുസ്ലിം യുവാവുമായിരുന്നെങ്കിൽ ഇതേ മാതൃഭൂമി അതിനെ ഏതു പേരിട്ടു വിളിക്കുമായിരുന്നു? ലവ്‌ ജിഹാദ്‌ കൊലയാളി അതല്ല റോമിയോ ജിഹാദ്‌ കൊലയാളി.. എന്നാൽ ഏതെങ്കിലും മുസ്ലിംകൾ ഇതിനെ 'കാവി റോമിയോ' എന്ന വിശേഷണം നൽകിയോ എന്നും അന്വേഷിക്കുക

  ReplyDelete
 22. പാഞ്ചജന്യം,

  യൂ സഡ്‌ ഇറ്റ്‌,

  ഇത്തരം വികൃത മനസ്സിന്റെ ഉടമകളിൽ അധികവും, അറ്റ്‌ലീസ്റ്റ്‌ മുസ്ലിം സഹോദരിമാരെ അധിക്ഷേപിക്കുന്ന ഇത്തരം മെയിലുകളിൽ അധികവും, മുസ്ലിം സഹോദരന്മരുടെ സൃഷ്ടി തന്നെയാണ്‌.

  സുന്നിയും, മുജാഹിദും, ജമാഅത്തും കളിക്കുന്ന കപട വിശ്വാസികളുടെ നേതാകൾ. കിട്ടുന്ന അവസരത്തിൽ അന്യന്റെ ചോരകുടിക്കുന്ന ഇവരാണ്‌ മുസ്ലിം സമുദായത്തിന്റെ "ഉദ്ധരണ" പ്രകൃയയുടെ ഉടമകൾ.

  ഇതോക്കെ തുറന്ന് പറഞ്ഞാൽ, ഞാൻ മറ്റൊരു ചിത്രകാരനാവും. പക്ഷെ പറയാതിരിക്കാനും വയ്യ.

  തികട്ടിവരുന്ന അത്മരോഷം, സുന്നിയും മുജാഹിദും വഹാബിയുമല്ലാത്ത, ഒരു സാധ മുസൽമാൻ എങ്ങനെ പ്രകടിപ്പിക്കും?.

  ഒരു മുസ്ലിയാരുടെ കഥ എഴുതിയതിന്‌, എന്റെ വീട്ടിൽകിടന്നുറങ്ങുന്നവരെ സ്നേഹപൂർവ്വം അഭിസംബോദന ചെയ്ത മാന്യ മുസ്ലിം സുഹൃത്തുകൾക്ക്‌ സലാം.

  ഈ മെയിലുകൾക്ക്‌ പിന്നിൽ മുസ്ലിങ്ങൾ തന്നെയാണ്‌. അത്‌ പെട്ടെന്ന് മറച്ച്‌പിടിക്കാൻ കഴിയില്ല പുലരീ.

  മദ്യകച്ചവടത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തെത്തുന്നതിൽ, മുസ്ലിങ്ങൾക്ക്‌ ഒരു പങ്കുമില്ലെന്നും പറയാം. പാവം മുസ്ലിങ്ങൾ.

  പരസ്പരം പോരടിക്കാൻ ഗ്രൂപ്പുകൾ ചിലവഴിക്കുന്നതിന്റെ ഒരു ശതമാനം മതി, ഈ സമുദായത്തെ മൊത്തം ശുചീകരിക്കാൻ. പക്ഷെ,അർസ്സിന്റെ കാല്‌ പിടിച്ച്‌ പടച്ചോനെ നേരെ നിർത്തുന്നു എന്ന് അവകാശപ്പെടുന്ന പണ്ഡിതവിഡ്ഡികൾ, ഉറങ്ങുന്നു. പടച്ചോൻ തഴെ വീഴാതിരിക്കാൻ, അല്ലെ.

  തുഫൂൂൂ

  ReplyDelete
 23. "കുറ്റം ചെയ്തത്‌ പൊക്കിയവരോ ആ സ്ത്രീയോ? മറ്റാരെങ്കിലും ചെയ്ത അപരാധത്തിന്നു ആ സ്ത്രീകൾ വില നൽകണമോ?"

  ഇതുകേട്ടാല്‍ തോന്നുക അവരെ ആരെങ്കിലും ബലംപ്രയോഗിച്ചു പൊക്കിയെടുത്തതാണ് എന്ന്!! അവര്‍ അനുവദിച്ചിട്ടു തന്നെയാണ് ഇതെല്ലാം. സദാചാരബോധമുള്ള സ്ത്രീകള്‍ ഇതിനൊന്നും അനുവദിക്കില്ല, പരപുരുഷന്മാര്‍ പൊക്കിയെടുക്കുമ്പോള്‍ "ഇളിച്ചോണ്ട് " ഇരിക്കുകയും ഇല്ല.

  "വേണ്ടപ്പെട്ടവരല്ല അവരെ ഉയർത്തിയിരിക്കുന്നതെന്നതിനു തെളിവൊന്നുമില്ല."

  വേണ്ടപ്പെട്ടവര്‍ ആണെന്നതിന് തെളിവുണ്ടോ? ഉണ്ടെങ്കില്‍ അതൊക്കെ പോസ്റ്റ്‌ ചെയ്ത് താങ്കളുടെ വാദം ന്യായീകരിക്കൂ. ഇത്രയേറെ ചിത്രങ്ങളില്‍ നിന്ന് ഇതൊരെണ്ണം മാത്രം പത്രവാര്‍ത്ത സഹിതം വിശദീകരിച്ചത്തില്‍നിന്ന് ന്യായമായും സംശയിക്കാവുന്നത് മറ്റു ചിത്രങ്ങളിലൊക്കെ പരപുരുഷന്മാര്‍ തന്നെയാണ് "പൊക്കുന്നത്" എന്നു തന്നെയല്ലേ?

  ReplyDelete
 24. ആരും ഊഹത്തിന്നു പിനലെ പോകുകയല്ല മറിച്ചു സ്ത്രി ശാക്തികരണം, സ്ത്രി പുരുഷ സമത്ത്തം എന്നി പേരില്‍
  സ്ത്രിയെ ചുഷണം ചെയ്യുവാന്‍ അവസരം നല്കുബോള്‍ അതിനെ വിമര്‍ശികുനത് സ്ത്രികളെ അപമനിക്കലെല്ല മറിച്ചു
  അതിലെ അപകടം ചൂണ്ടി കാണിക്കുകയാണ്.
  നമ്മുടെ നാട്ടില്‍ ഐ. എ. സ് കാരികള്‍ക്ക് പോലും രക്ഷയില്ല എന്നിട്ടാണോ സാധാരണ സ്ത്രികള്‍....! ? ?
  എല്ലാ മേഖലകളിലും സ്ത്രി ചുഷണം നടക്കുന്നു ഇതേ കുറിച്ച് പറഞ്ഞാല്‍ പറയുന്നവര്‍ പിന്തിരിപ്പമാര്‍...! ! ! !

  "" കാട്ടിലെ ആന തേവരുടെ മരം
  നമുക്കും കിട്ടണം...............""

  ReplyDelete
 25. ആരും ഊഹത്തിന്നു പിനലെ പോകുകയല്ല മറിച്ചു സ്ത്രി ശാക്തികരണം, സ്ത്രി പുരുഷ സമത്ത്തം എന്നി പേരില്‍
  സ്ത്രിയെ ചുഷണം ചെയ്യുവാന്‍ അവസരം നല്കുബോള്‍ അതിനെ വിമര്‍ശികുനത് സ്ത്രികളെ അപമനിക്കലെല്ല മറിച്ചു
  അതിലെ അപകടം ചൂണ്ടി കാണിക്കുകയാണ്.
  നമ്മുടെ നാട്ടില്‍ ഐ. എ. സ് കാരികള്‍ക്ക് പോലും രക്ഷയില്ല എന്നിട്ടാണോ സാധാരണ സ്ത്രികള്‍....! ? ?
  എല്ലാ മേഖലകളിലും സ്ത്രി ചുഷണം നടക്കുന്നു ഇതേ കുറിച്ച് പറഞ്ഞാല്‍ പറയുന്നവര്‍ പിന്തിരിപ്പമാര്‍...! ! ! !

  കാട്ടിലെ മരം
  തേവരുടെ ആന
  നമുക്കും കിട്ടണം...............

  ReplyDelete
 26. താങ്കളും ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ വാക്താവയതിന്റെ പെരിലാന്നു ഇങ്ങനെ പ്രതികരിക്കുന്നത് നാളെ തങ്ങളുടെ പര്ടിയിലുള്ളവര്‍ ഇങ്ങനെ കാണിച്ചാല്‍ അതിനെ അന്ന് പിന്താങ്ങേടി വരും അതിനു ഇപ്പോഴേ ഒരു ഏറു എറിഞ്ഞു എന്ന് മാത്രം അതാണ്‌ ഇതിലൂടെ വെക്തമാവുന്നത് ഒരു മുസ്ലിമിന് ഒരിക്കളും ഇതിനെ അനുകൂലിക്കാന്‍ കഴിയില്ല

  ReplyDelete
 27. ഇട്ട പോസ്റ്റ്‌ തിരിച്ചെടുത്തിരിക്കുന്നു ... വെളിപാട് തന്നതിന് നന്ദി

  ReplyDelete
 28. പലപ്പോഴും മുസ്ലിങ്ങള്‍ തെറ്റി ദരിക്കപ്പെടുന്നതിന്റെ പിന്നില്‍ മുസ്ലിമിന്‍റെ തന്നെ കൈകളാണ്. ഇവിടെ കുറെ മോറല്‍ പോലീസുകാര്‍ ഉണ്ട്. തങ്ങളുടെ കുടുംബം നോക്കാതെ നാട്ടിലുള്ള സ്ത്രീകളെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കാന്‍ ശ്രമിക്കുന്നവര്‍. ഇസ്ലാമിന്‍റെ പേരും പറഞ്ഞു വിശ്വാസങ്ങളെയും വിശ്വാസികളെയും വികലമാക്കുന്ന ഇത്തരക്കാരെ സൂക്ഷിക്കാം ...

  ReplyDelete
 29. പറഞ്ഞതില്‍ കൂടുതല്‍ വ്യക്തമാക്കാന്‍ ഇല്ലാത്തതിനാല്‍, വായിച്ചു എന്നറിയിക്കുന്നു. ചൊറിച്ചില്‍ ഒട്ടുമില്ല എന്നും അറിയിക്കുന്നു. മറ്റുള്ളവര്‍ ചൊറിയുന്നു എന്ന വിചാര ചൊറിച്ചിലിലേക്ക്‌ വീണുപോകാതിരിക്കനും ശ്രമിക്കുമല്ലോ.

  ReplyDelete
 30. താങ്കളും ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ വാക്താവയതിന്റെ പെരിലാന്നു ഇങ്ങനെ പ്രതികരിക്കുന്നത് നാളെ തങ്ങളുടെ പര്ടിയിലുള്ളവര്‍ ഇങ്ങനെ കാണിച്ചാല്‍ അതിനെ അന്ന് പിന്താങ്ങേടി വരും അതിനു ഇപ്പോഴേ ഒരു ഏറു എറിഞ്ഞു എന്ന് മാത്രം അതാണ്‌ ഇതിലൂടെ വെക്തമാവുന്നത് ഒരു മുസ്ലിമിന് ഒരിക്കളും ഇതിനെ അനുകൂലിക്കാന്‍ കഴിയില്ല.

  ഇത് വല്ലാത്തൊരു വെളിപ്പെടുത്തലായിപ്പോയി കെട്ടോ.'പുലരിയുടെ ടീംസ് നാളെ തെരെഞ്ഞെടുപ്പ് വിജയാഘോഷത്തിന് വെള്ളമടിക്കാന്‍ സാധ്യതയുള്ളോണ്ട്, താത്തമാരെയെടുത്ത് പൊക്കാന്‍ സാധ്യതയുള്ളോണ്ട്' പുലരി ഇപ്പോള്‍ തന്നെ അതൊക്കെയങ്ങു ഹലാലാക്കി ഫത്‌വ ഇറക്കി എന്നാണു മുകളില്‍ ഒരു ചെങ്ങായി പറയുന്നത്.പുലരിക്കിത്ര ധൈര്യമോ or പുലരിയിത്രക്ക് വിഡ്ഡിയോ ?

  സത്യത്തില്‍ ഈ പോസ്റ്റില്‍ നിന്നാണ് ചിത്രത്തിന്‍റെ 'ഒറിജിനല്‍ ' അടിക്കുറിപ്പ് കാണാന്‍ കഴിഞ്ഞത്.ആ ഭാഗം കട്ട് ചെയ്താണ് വിവാദ മെയില്‍ പ്രചരിക്കുന്നതും.ആ ഒറ്റക്കാരണം കൊണ്ട് തന്നെ മെയില്‍ സൃഷ്ടിച്ചത് ആരായാലും അത് ദുരുദ്ധേശത്തോടെയാണെന്ന് മനസ്സിലാക്കാം.മറ്റു ചിത്രങ്ങളുടെ അവസ്ഥയും ഇത് പോലെത്തന്നെ ആയിക്കൂടെന്ന്നില്ല.അല്ലെങ്കിത്തന്നെ ഒന്നോലോചിച്ച് നോക്കിക്കേ..ചാത്തപ്പനെന്ത് മഹ്ശറ, ഇടതന്‍ നാരായണനെന്ത് അനിസ്ലാമികത !!(മുകളിലെ നൗഷാദിന്‍റെ കമന്‍റ് കാണുക)

  തെരെഞ്ഞെടുപ്പല്ലേ.ഇച്ചിരി തട്ടലും മുട്ടലുമൊക്കെ ആകാം എന്ന് നമ്മള്‍ പറഞ്ഞതായൊന്നും ഇനി വ്യാഖ്യാനിച്ച് കളയരുത് കെട്ടാ.വിജയാഘോഷമെന്നും പറഞ്ഞ് കാട്ടിക്കൂട്ടുന്ന കൂത്താട്ടത്തോട് ഇവിടെ ആര്‍ക്കും യോജിപ്പില്ല.തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതുണ്ട്.എന്നാല്‍ അത് വിവാദ മെയില്‍ സൃഷ്ടിച്ചവന്‍ ചെയ്തത് പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ആഭാസകരമായ രീതിയില്‍ കാടടച്ചുള്ള ഒരു വെടിവെക്കലാകരുതെന്ന് മാത്രം.

  ReplyDelete
 31. ബക്കര്‍
  ടൈറ്റിലില്‍ 'ചൊറിച്ചില്‍ ' കടന്നുവന്നത് യാദ്രിസ്ചികമാണ്. അതിനു കടപ്പെടുന്നത് എം.ടി.പി. റെഫിക്കിനോടുമാണ്. സ്വന്തം പല്ലിന്നിട കുത്തി മണം പിടിക്കുന്ന, മറ്റുള്ളവര്‍ക്കും ദുര്‍ഗന്ധം സമ്മാനിക്കുന്ന ഒരു ദുഷ്ചെയ്തിക്കെതിരെ റെഫികാന് ആദ്യം ഈ വാചകം ഉപയോഗിച്ചത്. കാലിക പ്രസക്തി വര്‍ദ്ധിച്ചത് കൊണ്ട് ആ പേര് തന്നെ ടൈറ്റിലിനായി ഉപയോഗപ്പെടുത്തി എന്നേയുള്ളു..

  ReplyDelete
 32. ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്തു സ്ഥാപിത താല്പര്യക്കാര്‍;

  ReplyDelete
 33. യഥാർത്ഥത്തിൽ, ഭർത്താവല്ല ആ എടുത്തുയർത്തിയയാൾ എന്നു കരുതുക. പുലരി ഈ സംയമനം കാണിക്കുമോ? അയാൾ മുസ്‌ലീം കൂടി അല്ല എന്നാണെങ്കിൽ എന്തായിരിക്കും പ്രതികരണം..?

  ReplyDelete
 34. edaa pothe, bhaaryaye edukkunnathum adikkunnathum onnum thettalla. pakshe athu pothujana madhyathil vechaavumbozhaanu thettavunnath.manasilaayo kazhuthe?

  ReplyDelete
 35. പരധ ധരിച്ച മുസ്ലിം സ്ത്രീ..പോക്കുന്നത് ഭര്‍ത്താവ്‌...,,,നോക്കി നില്‍ക്കുന്നത്‌ കുടുംബക്കാര്‍ പിന്നെ സമുദായ രാഷ്ട്രീയക്കാര്‍.....,,നല്ല രാഷ്ട്രീയം...നല്ല മതം...ഭര്‍ത്താവ് പിടിച്ചു നാല് കൊടുക്കണം..പിന്നെ ഇഷ്ടം പോലേ ഹദീസുകള്‍ ഉണ്ടല്ലോ..എവിടെയെങ്കിലും ഉണ്ടാവും തെളിവ്‌ അല്ലെങ്കില്‍ ഉണ്ടാക്കും...

  ReplyDelete
 36. പരധ ധരിച്ച മുസ്ലിം സ്ത്രീ..പോക്കുന്നത് ഭര്‍ത്താവ്‌...,,,നോക്കി നില്‍ക്കുന്നത്‌ കുടുംബക്കാര്‍ പിന്നെ സമുദായ രാഷ്ട്രീയക്കാര്‍.....,,നല്ല രാഷ്ട്രീയം...നല്ല മതം...ഭര്‍ത്താവ് പിടിച്ചു നാല് കൊടുക്കണം..പിന്നെ ഇഷ്ടം പോലേ ഹദീസുകള്‍ ഉണ്ടല്ലോ..എവിടെയെങ്കിലും ഉണ്ടാവും തെളിവ്‌ അല്ലെങ്കില്‍ ഉണ്ടാക്കും...

  ReplyDelete
 37. This comment has been removed by the author.

  ReplyDelete