Sunday, October 31, 2010

തടവറയില്‍ നിന്നൊരു ജനപ്രതിനിധി..


 അന്‍പതു ശതമാനം വനിതാ സവരണം നിലവില്‍ വന്നതിനു ശേഷം നടന്ന പ്രഥമ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനു സമാപനം. ഇക്കാലമത്രയും നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളേക്കാള്‍ വീറും വാശിയും പല കാരണങ്ങളാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനെ മറ്റു തെരഞ്ഞെടുപ്പുകളില്‍ നിന്നും മാറ്റി നിറുത്തപ്പെടുന്നു. ഇടതുപക്ഷത്തിന്റെ കാലാകാലങ്ങളായുള്ള നെടും കോട്ടകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു എന്നതാണു ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏറ്റവും വലിയ പ്രത്യേകഥ. മാസങ്ങള്‍ക്കു മുന്നേ നടന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി ആവര്‍ത്തിക്കപ്പെട്ടില്ല എന്ന് പറഞ്ഞ്‌ ഇടതുപക്ഷം പ്രത്യേകിച്ച്‌ സി.പി.എം. ആശ്വാസം കണ്ടെത്തുവാന്‍ ശ്രമിക്കുന്നുണ്ടു. എന്നാല്‍ വാസതവം മറിച്ചാണു. കേരള ഭരണം ഇടതു-വലതു മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോഴും വലതുപക്ഷത്തിന്നു സ്വാധീനമുള്ള നിയമസഭാ മണ്ഢലങ്ങളില്‍ പോലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുപക്ഷത്തിന്നാണു സ്വാധീനമുള്ളത്‌. താഴെതട്ടിലെ പാര്‍ട്ടീ പ്രവര്‍ത്തകരുടെ ജനകീയ ഇടപെടലുകള്‍ കാരണമാകാം പഞ്ചായത്‌ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമാണു നേട്ടം കൊയ്യാറുള്ളത്‌. അതേസമയം താഴെതട്ടില്‍ തന്നെ തുടങ്ങുന്ന ഗ്രൂപ്പുവഴക്കും ജനകീയ ഇടപെടലിന്റെ അഭാവവും നിമിത്തം വലതുമുന്നണി പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്സിനു തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ കാര്യമായ പോരാട്ടം കാഴ്ചവെക്കുവാന്‍ സാധിച്ചിരുന്നില്ല. ഈ കീഴ്‌വഴക്കമാണു ലംഘിക്കപ്പെട്ടിരിക്കുന്നത്‌. മുപ്പത്‌ വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം യൂ.ഡി.എഫിന്റെ കൈകളില്‍ എത്തിയിരിക്കുന്നു. നാളിതുവരെ ഇടതു പക്ഷം കുത്തകയാക്കിവെച്ചിരുന്ന പല ഗ്രാമ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും ഇടതുപക്ഷത്തെ കൈവെടിഞ്ഞിരിക്കുന്നു. ശ്രീനിവാസന്റെ 'സന്ദേശം' എന്ന സിനിമയില്‍ 'വിപ്ലവ പാര്‍ട്ടി' പരാചയപ്പെട്ടതിന്റെ കാരണമന്വേഷിക്കുന്ന പാര്‍ട്ടീ പ്രവര്‍ത്തകര്‍ക്കു നേതാക്കാള്‍ നല്‍കുന്ന കടിച്ചാല്‍ പൊട്ടാത്ത വാക്യങ്ങള്‍ രസകരമെന്നു തോനും വിധത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിക്കുന്നുണ്ടു. എന്നാല്‍ അതേ സിനിമയില്‍ തന്നെ നേതാവിന്റെ വിശദീകരണത്തിന്നു മറുപടിയായി സാധാപ്രവര്‍ത്തകര്‍ ലളിതമായ രീതിയില്‍ പരാചയ കാരണം അപഗ്രഥിക്കുന്നുണ്ടു. അതായത്‌ പാര്‍ട്ടി ജനങ്ങളില്‍ നിന്നു അകന്നിരിക്കുന്നു. ലളിത ജീവിതം നയിച്ച്‌, അടിസ്ഥാന ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന പാര്‍ട്ടി, ആഡംഭരജീവിതത്തിലേക്കു വഴിമാറിയിരിക്കുന്നു. കൂടെ നടക്കുന്നവരാകട്ടെ മാര്‍ട്ടിന്‍, ഫാരിസ്‌ അബൂബക്കര്‍ പോലുള്ള വന്‍ തോക്കുകളും. പാര്‍ട്ടിയെ മതമായും ജീവിതശൈലിയായും കണ്ട്‌ സര്‍വ്വസവും അര്‍പ്പിച്ചിരുന്ന പാര്‍ട്ടിയുടെ എക്കാലത്തെയും അടിത്തറയായ അടിസ്ഥാന ജനത പാര്‍ട്ടിയുടെ പുത്തന്‍ പ്രമാണിമാരുമായുള്ള പുതിയ സഹവാസവും, ആഢംഭര ജീവിതവും, അഴിമതിയും കണ്ടു മനം മടുത്ത്‌ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി യാത്രയാരംഭിച്ചിരിക്കുന്നു. ഒഞ്ചിയവും, ഏറാമലയും മാത്രമല്ല പല പ്രദേശങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു. പരമ്പരാകത അടിത്തറയില്‍ ഉണ്ടായ ചോര്‍ച്ച കാലാകാലങ്ങളായി കൈവശം വെച്ചിരുന്ന പല ഭരണസമിതികളും ഇടതുമുന്നണിക്കു നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടു. 

അതേ സമയം മറുവശത്‌ യൂ.ഡി.എഫിനു ചരിത്ര വിജയമാണു സമ്മാനിക്കപ്പെട്ടത്‌. പാര്‍ലമന്റിലും, നിയമ സഭകളിലും നാളിതുവരെയുണ്ടായ ആധിപത്യത്തിന്നു തത്തുല്യമായ അംഗീകാരം പഞ്ചായത്‌ ഭരണസമിതികളില്‍ ലഭിച്ചിരുന്നില്ല. ഈ കീഴ്‌വഴക്കത്തിന്നാണു മാറ്റം വന്നിരിക്കുന്നത്‌. കേരള ചരിത്രത്തിലെ വലതുമുന്നണിയുടെ എക്കാലത്തെയും മികച്ച ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു വിജയമായി ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതില്‍ തെറ്റില്ല. മലപ്പുറം കുന്നുകളില്‍ വീണ്ടും പച്ച പുതഞ്ഞിരിക്കുന്നു, കോട്ടയം മാണിക്കു കാല്‍കീഴില്‍ തന്നെ. മധ്യ കേരളതില്‍ കോണ്‍ഗ്രസും ആധിപത്യമുറപ്പിച്ചു. 
അതേ സമയം തെരഞ്ഞെടുപ്പ്‌ ഫലത്തിലെ നിര്‍ണ്ണായക സ്വാധീനമായി  മാധ്യമങ്ങള്‍ മാറുകയാണു. വര്‍ഷങ്ങളായി കേരളത്തിലെ യതാര്‍ത്ഥ പ്രതിപക്ഷത്തിന്റെ റോള്‍ കൈകാര്യം ചെയ്യുന്നത്‌ വാര്‍ത്താ മാധ്യമങ്ങളാണു. വാര്‍ത്താമാധ്യമങ്ങള്‍ക്കിടയിലെ, പ്രത്യേകിച്ചും ചാനല്‍ കിടമത്സരത്തിന്നിടയില്‍ ചെറിയ വിഷയങ്ങള്‍ പോലും ഊതിപെരുപ്പിച്ച്‌ വന്‍ വിവാദമാക്കിമാറ്റി രാഷ്ട്രീയ കക്ഷികളെ പ്രത്യേകിച്ച്‌ ഭരണപക്ഷത്ത്‌ നിരന്തരം പ്രതിരോധത്തില്‍ നിര്‍ത്തുകയെന്നത്‌ മാധ്യമ അജണ്ഡയായി മാറിയിരിക്കുന്നു. മാധ്യമങ്ങള്‍ വിതച്ചു പരുവമാക്കിയ കൃഷിയിടങ്ങളില്‍ നിന്നു വിള കൊയ്തെടുക്കുക എന്ന ദൗത്യം മാത്രമേ കുറച്ചുകാലമായി പ്രതിപക്ഷത്തിനുള്ളൂ..അതുകൊണ്ടുതന്നെ അതിശക്തമായ ഭരണവിരുദ്ധവികാരം ജനങ്ങളില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ചാനലുകളുടെ ആവിര്‍ഭാവത്തിന്നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ ഗ്രാഫ്‌ പരിഷോധിച്ചാല്‍ മാധ്യമ സ്വാധീനം എത്രമാത്രം ജനങ്ങളില്‍ അടിയുറക്കപ്പെട്ടെന്ന് തിരിച്ചറിയാനാകും. ഉദാഹരണത്തിന്ന് എണ്‍പത്തിയേഴിലേയും, തൊണ്ണൂറ്റി ഒന്നിലേയും പിന്നീട്‌ തൊണ്ണൂറ്റിയാറിലേയും നിയമസഭാ തെരഞ്ഞെടുപ്പു ഫലവും അതിനു ശേഷം ചാനലുകള്‍ ആധിപത്യമുറപ്പിച്ചതിന്‍ ശേഷം നടന്ന രണ്ടായിരത്തി ആറുമുതലുള്ള തെരഞ്ഞെടുപ്പു ഫലവും കൂട്ടി വായിച്ചാല്‍ ശ്രദ്ധേയമാകുന്നത്‌ ചാനാല്‍ മാനിയ പിടിപെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളയോക്കെ ഫലം ഏകപക്ഷീയമായിരുന്നു എന്നതാണു. മുന്‍ കാലങ്ങളില്‍ കേരള നിയമസഭയിലെ നൂറ്റിനാല്‍പതു മണ്ഢലങ്ങളില്‍ കക്ഷിനില ഏതാണ്ട്‌ എണ്‍പത്‌-അറുപത്‌ എന്ന നിലയില്‍ നിശ്ചയിക്കപ്പെട്ടിരുന്നപ്പോള്‍ ചാനലുകളുടെ കടന്നുവരവിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കക്ഷിനില നൂറേ-നാല്‍പത്‌ എന്ന നിലക്കായി മാറി എന്നതാണു. അതായത്‌ അജണ്ടകള്‍ നിശ്ചയിക്കുന്നതിലും, വിധി നിര്‍ണ്ണയിക്കുന്നതിലും മാധ്യമ ശക്തികളുടെ പങ്കു നിര്‍ണ്ണായകമായി മാറി എന്നതാണു. 


ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു  സവിശേഷത  ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെയുള്ള കേരള ജനതയുടെ പ്രതിരോധം ദുര്‍ബലപ്പെട്ടുവരുന്നു എന്നതാണത്. സി.പി.എം-യൂ.ഡി.എഫ്‌ കക്ഷികളുമായി രഹസ്യമായും പരസ്യമായും രൂപപ്പെടുത്തിയ സഖ്യത്തിന്റെ ബലത്തിലാണെങ്കിലും പുതിയ തുരുത്തുകള്‍ ശ്രിഷ്ടിക്കുവാന്‍ ബി.ജെ.പിക്ക്‌ സാധിച്ചിരിക്കുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകള്‍ ബി.ജെ.പിക്കു നഷ്ടപ്പെട്ടതും ചേര്‍ത്തു വായിക്കേണ്ടതുണ്ടു. എന്നാല്‍ പോലും ശക്തമായ സാന്നിദ്ധ്യമായി ബി.ജെ.പി തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി ഉണ്ടാകും എന്നുറപ്പു. മുന്‍പ്‌ കോ.ലീ.ബി ബാന്ധവം ആരോപിക്കപ്പെട്ടിരുന്ന സമയത്ത്‌ ബി.ജെ.പി ബാന്ധവത്തിന്റെ ഗുണകാംക്ഷികള്‍ ലീഗും, കോണ്‍ഗ്രസ്സുമായിരുന്നുവേങ്കില്‍ ഇക്കുറി വര്‍ഗ്ഗശത്രുവായ സി.പി.എം പോലും പലയിടങ്ങളിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു തയ്യാറായി എന്നു ചേര്‍ത്തുവായിക്കേണ്ടതുണ്ടു. എന്നാല്‍ ഈ സഖ്യത്തിന്റെ ഗുണം ലഭിച്ചത്‌ ബി.ജെ.പി ക്കും വലതുമുന്ന്ണിക്കും മാത്രമായി. സി.പി.എമ്മിനു ബി.ജെ.പി ബാന്ധവത്തിന്റെ ഗുണം ലഭിച്ചില്ലെന്നു മാത്രമല്ല പലയിടങ്ങളിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്കു പി ന്തള്ളപ്പെട്ടു പോയി. സംഘരാഷ്ട്രീയത്തിനു സ്വാധീനം ലഭിച്ചാല്‍ ഇടതുപക്ഷത്തിനു പിന്നെ പ്രസക്തിയില്ല എന്ന യാഥാര്‍ത്ഥ്യം ഇടതുപക്ഷം ഓര്‍ത്തിരുന്നാല്‍ അത്രയും നന്നു. 

ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയ മറ്റു ഘടകങ്ങള്‍ തെരഞ്ഞെടുപ്പു ഗോഥയിലേക്കു രംഗപ്രവേശം ചെയ്ത പുതിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യമാണു. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, ഇടതുപക്ഷ ഏകോപനസമിതി, ഷൊര്‍ണ്ണൂരിലെ ജനകീയ വികസന സമിതി, ജമാ അതെ ഇസ്ലാമിയുടെ ജനപക്ഷ വികസന സമിതി, ഡി.എച്‌.ആര്‍.എം ഇവരുടെയൊക്കെ സജീവ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണു. നാളിതുവരെ ഭാവനയില്‍ മാത്രം സ്വന്തം ശക്തി കണക്കുകൂട്ടിയിരുന്ന പല കക്ഷികള്‍ക്കും, യഥാര്‍ത്ഥ ജനസ്വാധീനം എത്രയെന്നും തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നും തിരിച്ചറിയുവാനുള്ള ഒരവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണാം. ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള പല കക്ഷികള്‍ക്കും തെരഞ്ഞെടുപ്പുഫലം ശക്തമായ തിരിച്ചറിയല്‍ കൂടെയാണു, തങ്ങളുടേതെന്നു ഇക്കാലമത്രയും മേനിപറഞ്ഞിരുന്ന നെടും കോട്ടകള്‍ പോലും വാസ്തവത്തില്‍ സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവു. 

പ്രാദേശിക കൂട്ടായമകളായ ഒഞ്ചിയം മോഡല്‍ ഇടതുപക്ഷ ഏകോപനസമിതിയെയും, ഷൊര്‍ണ്ണൂരിലെ വികസന സമിതിയെയും മാറ്റിനിറുത്തിയാല്‍ വളരെ ശക്തമായി തെരഞ്ഞെടുപ്പു ഗോതയിലേക്കു ഇറങ്ങിയതു പ്രധാനമായും നവരാഷ്ട്രീയ പ്രസ്ഥാനമായ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും, ജമാഅത്തെ ഇസ്ലാമിയുടെ വികസന മുന്നണിയും, ഡി.എച്‌.ആര്‍.എമ്മുമായിരുന്നു. "തുടക്കം തുടര്‍ച്ചയുടെ ഭാഗം മാത്രമാണെന്ന" തിരിച്ചറിവില്‍ തുടക്കം ഗംഭിരമായിരുന്നില്ലെങ്കിലും ആശാവഹമായിരുന്നു. ഇടതു-വലതു-ബി.ജെ.പി ശക്തിയോടു ഏറ്റുമുട്ടി വിജയിക്കുക എന്നത്‌, പ്രത്യേകിച്ച്‌ കേരളം പോലുള്ള ശക്തമായ രാഷ്ട്രീയ വോട്ടുകള്‍ നിലനില്‍ക്കുന്ന സംസ്താനത്ത്‌ തീര്‍ത്തും ലളിതമായ പ്രക്രിയയല്ല. ദേശിയ ഭരണം കയ്യാളിയ ബി.ജെ.പി പോലും അക്കരെ കാണാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. എന്നാല്‍ പോലും പല പ്രദേശങ്ങളിലും ഇടതു-വലതു-ബി.ജെ.പി സഖ്യങ്ങളെ തൊല്‍പ്പിച്ചുകൊണ്ട്‌ വിജയക്കൊടി പാറിക്കുവാന്‍ ഇവര്‍ക്കു സാധിച്ചു എന്നതും പല വാര്‍ഡുകളിലും രണ്ടിലൊരു കക്ഷിയായി മാറുവാന്‍ സാധിച്ചു എന്നതും തുടക്കമെന്ന നിലക്ക്‌ പ്രതീക്ഷാ നിര്‍ഭരമാണു. എന്നാല്‍ പോലും കേരളം പോലുള്ള ശക്തമായ മുന്നണി സംവിധാനം നിലവിലുള്ള പ്രദേശത്ത്‌ എസ്‌.ഡി.പി.ഐ ആയാലും, വികസന മുന്നണിയായാലും ഏറെ യാത്ര ചെയ്യുവാനുണ്ട്‌ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയപ്പെടേണ്ടതുമുണ്ടു. എന്നാല്‍ പോലും ഭാവി രാഷ്ട്രീയത്തില്‍ ഇവരുടെയെല്ലാം പങ്കു വിലപ്പെട്ടതാകും എന്നു ഉറപ്പിക്കാം. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ വിജയം സമ്മാനിക്കപ്പെട്ടത്‌ വലതു മുന്നണിക്കോ, ബി.ജെ.പിക്കോ ഒന്നുമല്ല, മറിച്ച്‌ പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെ അക്രമിച്ച പ്രതികള്‍ക്കു അഭയം നല്‍കി എന്നതിന്റെ പെരില്‍ ഭരണകൂടം ജയിലലടച്ച എസ്‌.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായ  കോളേജ്‌ പ്രോഫസര്‍ അനസിന്റെ വിജയമാണു മറ്റെല്ലാ വിജയങ്ങളെക്കാള്‍ ശൃദ്ധേയവും,മാധുര്യം നിറഞ്ഞതും. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലെ വഞ്ചിനാട്‌ ഡിവിഷനില്‍ നിന്നു എസ്‌.ഡി.പി.ഐ സ്ഥാനാഥിയായി മത്സരിച്ച പ്രോഫസര്‍ അനസ്‌ ആകെയുള്ള വോട്ടിന്റെ അന്‍പതു ശതമാനത്തിലധികം നേടിയാണു വന്‍ ഭൂരിപക്ഷത്തിന്നു തൊട്ടടുത്ത യു.ഡി.എഫ്‌ എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാചയപ്പെടുത്തിയത്‌. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടു പോലീസ്‌ ഭീകരത അഴിഞ്ഞാടിയ പ്രദേശങ്ങളാണു ഈ വാര്‍ഡ്‌ ഉള്‍കൊള്ളുന്നത്‌. സംഘടിത മാധ്യമങ്ങള്‍ തെളിച്ച വഴിയേ ഭരണകൂട ഭീകരതയുടെ വാഹകാരായി കേരളത്തിലെ ആഭ്യന്തര വകുപ്പിന്നും, കെട്ടുകഥകളുണ്ടാകി വിളവെടുപ്പു നടത്തിയ മാധ്യമ ശക്തികള്‍ക്കുമെതിരെയുള്ള മുവാറ്റുപുഴയിലെ ജനങ്ങളുടെ അതി ശക്തമായ പ്രതിഷേധമാണു ജയിലില്‍ കിടനൂ വോട്ടര്‍മാരെ ഒരു നോക്കു പോലും കാണാതെ മത്സരത്തിന്നിറങ്ങിയ പ്രഫസര്‍ അനസിനു സമ്മാനിച്ച വിജയം. ഭരണകൂട ഭീകരതയെയും,മാധ്യമ കുപ്രചാരണങ്ങളെയും ജനങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു എന്നതാണു ഈ വിധിയുടെ വ്യതിരിക്തത്ത. പ്രാദേശികമായ ഒരു സംഭവത്തിന്റെ പെരില്‍ സംഘടനാ-രാഷ്ട്രീയ സ്വാതന്ത്ര്യം മാസങ്ങളോളം നിഷേധിച്ച ഇരുട്ടിന്റെ ശക്തികള്‍ക്കെതിരെയുള്ള ശക്തമായ വിധി. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനപ്പുറം സത്യമുണ്ടെന്നും, ഭരണ കൂട നടപടികള്‍ക്കു മറുപുറം ഉണ്ടെന്നും സഖാവ്‌ വര്‍ഗ്ഗീസ്‌ വധക്കേസിലെ വിധിന്യായം വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ മറ്റെല്ല വിജയങ്ങളേക്കാളും തടവറക്കുള്ളില്‍ നിന്നും രണാങ്കണത്തിനിറങ്ങി വെ ന്നിക്കൊടി പാറിച്ച പ്രോഫസര്‍ അനസിന്റെ വിജയത്തിന്നു മാധുര്യമേറെ... 


«തിങ്ങി നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി പ്രഫസര്‍ അനസ് സത്യപ്രതിജ്ഞ ചെയ്തു


18 comments:

 1. സംഘടിത മാധ്യമങ്ങള്‍ തെളിച്ച വഴിയേ ഭരണകൂട ഭീകരതയുടെ വാഹകാരായി കേരളത്തിലെ ആഭ്യന്തര വകുപ്പിന്നും, കെട്ടുകഥകളുണ്ടാകി വിളവെടുപ്പു നടത്തിയ മാധ്യമ ശക്തികള്‍ക്കുമെതിരെയുള്ള മുവാറ്റുപുഴയിലെ ജനങ്ങളുടെ അതി ശക്തമായ പ്രതിഷേധമാണു ജയിലില്‍ കിടനൂ വോട്ടര്‍മാരെ ഒരു നോക്കു പോലും കാണാതെ മത്സരത്തിന്നിറങ്ങിയ പ്രഫസര്‍ അനസിനു സമ്മാനിച്ച വിജയം

  ReplyDelete
 2. നല്ല വിശകലനം:)ഇടതു പാര്‍ടികളുടെ തകര്‍ച്ച ആഘോഷിക്കേണ്ടത് തന്നെ,വടക്ക് പച്ച പുതച്ചു തെക്ക് മാണി തകര്‍ത്തു കേരളത്തിന്‌ ആശിക്കാന്‍ വകയുള്ളത് തന്നെയാണോ പുലരി ഇതൊക്കെ.എന്തായാലും ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള വിജയ മാണ് കൈ വെട്ടു കേസിലെ പ്രതിയുടെ ജയം എന്ന വിശകലനം പ്രവാചക നിന്ദക്കെതിരെ ബാലറ്റ് കൊണ്ടൊരു താക്കീത് എന്നതിനേക്കാള്‍ മൃദുവാണ്.

  ReplyDelete
 3. "സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
  നിങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം"
  കാറല്‍ മാര്‍ക്സ് ഉയര്‍ത്തിയ മുദ്രാവാക്ക്യത്തിനു
  ഇങ്ങു ദൂരെ കേരളത്തിലും അലയൊലികള്‍ ഉണ്ടായി
  തെരഞ്ഞെടുപ്പിലൂടെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്നു.
  എസ് ഡി പി ഐയും ഉയര്‍ത്തുന്നത് അത്തരം ഒരു മുദ്രാവാക്യം തന്നെ
  ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത ജനങ്ങള്‍(പിന്നാക്കക്കാര്‍,ദളിതര്‍,ആദിവാസികള്‍,ന്യൂന പക്ഷങ്ങള്‍)
  സംഘടിക്കട്ടെ അവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ല,നേടാനുള്ളത് പുതിയൊരു ലോകം
  പണാധിപത്യവും കുടുംബാധിപത്യവും തകരട്ടെ,ജനാധിപത്യം ജയിക്കട്ടെ.
  നമുക്കൊന്നിച്ച്‌ മുഷ്ടികള്‍ ഉയര്‍ത്താം ,എസ് ഡി പി ഐ സിന്ദാബാദ് .....

  ReplyDelete
 4. സിപിഎം ആ വിജയത്തെ കാണുന്നത് ഇങ്ങനെയാണ്:
  ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ ഒരുവശത്ത് ബിജെപിയെയും മറുവശത്ത് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ ശക്തികളെയും കൂടെ കൂട്ടുകയും പരസ്പരം സഹായിക്കുകയും ചെയ്തതിന്റെ ഏറ്റവും ഭീതിജനകമായ ഫലമാണ് വാഴക്കുളത്ത് കണ്ടത്. വാഴക്കുളം പഞ്ചായത്തിലെ ആറുമുതല്‍ 11 വരെയുള്ള വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ്, ഒമ്പത് വാര്‍ഡുകളും ചേര്‍ന്നതാണ് വഞ്ചിനാട് ഡിവിഷന്‍. നിലവില്‍ കോണ്‍ഗ്രസിന്റെയും മുസ്ളിംലീഗിന്റെയും നേതാക്കള്‍ പ്രതിനിധാനംചെയ്യുന്ന പ്രദേശങ്ങള്‍ അടങ്ങുന്നതാണ് വഞ്ചിനാട് ഡിവിഷന്‍. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിനേക്കാള്‍ 1903 വോട്ട് കൂടുതല്‍ നേടി അനസ് വിജയിച്ചത്. മറ്റൊരു കൌതുകകരമായ വസ്തുത വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട എട്ട് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാവര്‍ക്കുംകൂടി 4369 വോട്ട് ലഭിച്ചെന്നതാണ്. എന്നാല്‍, ഈ വാര്‍ഡുകളില്‍ വോട്ടുചെയ്ത കോണ്‍ഗ്രസ് അനുകൂലികള്‍ ഈ വാര്‍ഡുകളുടെ മൊത്തം പ്രതിനിധിയായി ബ്ളോക്കില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം എ മുഹമ്മദിന് 2089 വോട്ടേ കൊടുത്തുള്ളൂ. ബ്ളോക്ക് ഡിവിഷന്‍ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ച വോട്ടുകളില്‍നിന്ന് 2280 കോണ്‍ഗ്രസ് വോട്ട് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് കൃത്യമായിത്തന്നെ നല്‍കി. ഫലമോ? എസ്ഡിപിഐ സ്ഥാനാര്‍ഥി 1903 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.

  ReplyDelete
 5. Osama Bin Laden ninnaalum jayippickaan thayyaarulla chila Pakistani colony wardkal und chilayidathokke. Ivante okke vote avakaasam eduthu kalayanam.

  ReplyDelete
 6. പാഞ്ചജന്യം
  താങ്കൾ പറഞ്ഞതു പ്രകാരം, കോടതിയെ സമീപിച്ചു ബാലറ്റു പെട്ടിയിൽ നിന്നു ബാലറ്റു പേപ്പർ എടുക്കുക, അനസിനു വോട്ടുചെയ്തവരുടെ ഫിങ്കർ പ്രീന്റ്‌ കളക്ട്‌ ചെയ്യുക. പിന്നീട്‌ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്‌ എന്ന സിനിമയിലെ ക്ലൈമാക്സ്‌ പോലെ മൂവാറ്റുപുഴ നിവാസികളെ മുഴുവൻ നിരത്തി നിറുത്തി ഒരു മാസ്‌ ഐഡന്റിഫികേഷൻ പരേഡ്‌ നടത്താം. വോട്ടു ചെയ്തവരെ സ്പ്പോട്ടിൽ തന്നെ കണ്ടുപിടിച്ച്‌ വോട്ടേഴ്സ്‌ ലിസ്റ്റിൽ നിന്നു മാറ്റിക്കളയാം. കൊള്ളാമോ???
  സംഘികളുടെ ഓരോ സ്വപ്നങ്ങൾ...

  ReplyDelete
 7. കേരളത്തിന്റെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 8 വാര്‍ഡില് ഒന്ന് പോലും വിജയിക്കാത്ത sdpi എങ്ങിനെയാണ്‌ ഈ വഞ്ചിനാട് ബ്ലോക്കില്‍ വിജയിച്ചതെന്ന് ഒന്ന് പറഞ്ഞു തരാമോ ?

  ReplyDelete
 8. പുഴവക്കില്‍
  ഒരു പക്ഷെ വോട്ടർമാർ പ്രോഫസർ അനസിനു വോട്ടു ചെയ്തതുകാരണമകാം അനസ്‌ അവിടെ നിന്നു ജയിച്ചത്‌. വേറെ കാരണമൊന്നു കാണുന്നില്ല.

  ReplyDelete
 9. പുഴവക്കില്‍ ചൊറിയും മാന്തി ഇരുന്നാല്‍ ഇതൊന്നും മനസ്സിലാവില്ല.......

  ReplyDelete
 10. പഞ്ചായത്ത് ചട്ടങ്ങളില്‍ ഒരു ബ്ലോക്കില്‍ ജയിക്കണമെങ്കില്‍ ചുറ്റുപാടുമുള്ള 8 വാര്‍ഡുകളില്‍ ജയിക്കണം എന്ന്
  വകുപ്പുണ്ടോ പുഴവക്കില്‍?
  അറിയാത്തത് കൊണ്ട് ചോദിച്ചതാണ്.തെറ്റാണെങ്കില്‍ ക്ഷമ ചോദിക്കുന്നു!

  ജയിച്ചവരെ വിട് ഇത് ഒരു മാതിരി ഗ്രഹണി പിടിച്ച കുട്ടികള്‍ക്ക് ചക്ക കൂട്ടാന്‍ കിട്ടിയത് പോലെ
  എല്ലാവരും എന്താണ് അനസിന്റെ പിന്നാലെ......

  യു ഡി എഫ് ആണ് വോട്ട് ചെയ്തതെങ്കില്‍ അനസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത നൂറു കണക്കിന് ആള്‍ക്കാര്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് യു ഡി എഫിനോ?

  SDPI ജയിച്ച ബാക്കി 15 സ്ഥലത്തോ?
  അവിടെ വോട്ട് ചെയ്തത് എല്‍ ഡി എഫോ?

  ReplyDelete
 11. ജിഹാദികളുടെ ജനാധിപത്യമുഖം വിശേഷമായിട്ടുണ്ട്:

  "വിജയത്തിന്‍റെ മറവില്‍ തെരുവില്‍ കെട്ടിപ്പിടിച്ച്‌ , അമര്‍ത്തിവച്ച മോഹങ്ങള്‍ ആണും പെണ്ണും പൂവണിയിച്ചു. ജനാധിപത്യം ഇത്രരുചിയുള്ള ഏര്‍പ്പാടാണെന്ന്‌ അനുഭത്തിലൂടെ അവര്‍ ഇപ്പോല്‍ അറിയുന്നു."


  ഇതു പറയുന്നത് സംഘികള്‍ അല്ല, അസ്സല്‍ സൈബര്‍ ജിഹാദിയായ അബൂബക്കര്‍ ആണ്.
  ബക്കറിന്റെ പുതിയ പോസ്റ്റ്‌ കാണുക. "ഫാസിസ്റ്റ്-സാമ്രാജ്യത്വ" വിരുദ്ധതയുടെ തനിനിറം ഇവിടെ കാണാം.

  എന്തനുഭൂതിയാണെന്നോ ഇത്‌ !

  ReplyDelete
 12. "ഭൂരിപക്ഷ വര്‍ഗീയത"യ്ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി പര്‍ദ്ദയണിഞ്ഞ തരുണികള്‍ പരസ്യമായി പരപുരുഷന്റെ നെഞ്ചിലമര്‍ന്ന്‌ ചൂടുപകരുന്ന ചിത്രങ്ങള്‍ കാണൂ..

  ReplyDelete
 13. പാഞ്ചജന്യം തനിക്കൊന്നും അമ്മയും പെങ്ങളും
  ഭാര്യയും ഇല്ലേ.......
  എല്ലാം കാമ കണ്ണ് കൊണ്ട് കാണുന്ന തനിക്കും
  കൂട്ടുകാര്‍ക്കും അമ്മ മകനെ കെട്ടിപിടിച്ചാലും ഇങ്ങനെയൊക്കെയേ
  കാണാന്‍ പാടൂ.
  അസ്സല്‍ സൈബര്‍ ജിഹാദിയായ അബൂബക്കര്‍
  കൊടുത്ത ചിത്രത്തിന്റെ അടിക്കുറിപ്പ് എന്തിനാണ് കട്ട് ചെയ്തത്
  ആര്‍ക്കു വേണ്ടിയാണ്...

  ReplyDelete
 14. പാഞ്ചജന്യം.
  താങ്കളുടെ വാക്കുകള്‍ ആശയതെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിഷലിപ്തമായ വാക്കുകള്‍ താങ്കളില്‍ നിന്ന വന്നില്ല്നെകിലെ അത്ഭുതമുള്ളൂ..

  ReplyDelete
 15. ഇതാണു കാക്കാന്മാർ കൂട്ടം കൂടിയാൽ ഉള്ള ഗെതി.നാളെ എന്തിനും അവരുണ്ടാവും നാടു കുട്ടിചൊറാക്കാനെങ്ങിൽ അങ്ങനെയും.

  ReplyDelete
 16. ജനപ്രതിനിധി തടവറയില് നിന്ന്...

  ReplyDelete
 17. അനീതികള്‍ക്കും ,കാപട്യങ്ങള്‍ക്കും, അഴിമതികള്‍ക്കും എതിരായി ഒരു പുതിയ രീതിയില്‍ പുതിയ വഴിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍.....

  അനിവാര്യമായ മാറ്റത്തിന്റെ ഒരു പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുവാന്‍

  നിങ്ങളുടെ വോട്ടുകള്‍ SDPI സാരഥികള്‍ക്ക് നല്‍കി ഒരു പുതു മുന്നേറ്റത്തിന് തയ്യാറാവുക....

  ReplyDelete