Saturday, October 16, 2010

കൊച്ചി സ്റ്റേഡിയത്തിലെ മഴവെള്ളം വറ്റിക്കല്‍ ..

കേരള ക്രിക്കറ്റ്‌ പ്രേമികളുടെ പ്രതീക്ഷകള്‍ക്ക്‌ നിറം കെടുത്തി  കൊണ്ട്‌ കൊച്ചിയില്‍ നടക്കുന്ന ഇന്ത്യാ-ആസ്ട്രേലിയ ഏകദിന മത്സരത്തിന്ന് മഴ പ്രധാന ഭീഷണി. കേരളത്തില്‍ തകര്‍ത്തു പെയ്യുന്ന മഴ കൊച്ചി ഏകദിനത്തെ മുക്കിക്കളയുമോ എന്ന ആശങ്ക സജീവമായി നിലനില്‍ക്കുന്നു. ദിവസങ്ങളായി തകര്‍ത്തുപെയ്യുന്ന മഴയില്‍ സ്റ്റേഡിയം ഔട്ട്‌ ഫീല്‍ഡ്‌ മുഴുവന്‍ വെള്ളത്തിലായി. എന്നാല്‍ സ്വയമൊരു വില്ലനായി വരേണ്ട എന്നു കരുതിയാകാം ഇന്നലെ മുഴുവന്‍ മഴയെ മാറ്റിനിറുത്തികൊണ്ട്‌ കൊണ്ട്‌ നല്ല വെയില്‍ തന്നെ കൊച്ചി സ്റ്റേഡിയം പരിസരത്തിന്നു പ്രകൃതി സമ്മാനിച്ചിരിക്കുന്നു. 
കിട്ടിയ ഈ അവസരം മുതലെടുത്ത്‌ ഗ്രൗണ്ടിലെ തൊഴിലാളികള്‍ നടത്തുന്ന രസകരമായ 'മഴവെള്ളം വറ്റിക്കല്‍ ' ചടങ്ങ്‌ ലൈവായി തന്നെ ചാനലുകള്‍ തുടര്‍ച്ചയായി കാണിച്ചുകൊണ്ടിരിക്കുന്നു. 

ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ്‌ ബോര്‍ഡാണു ബി.സി.സി.ഐ എന്ന പെരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ബൊര്‍ഡ്‌. കേരളത്തിലേയും ഏറ്റവും സമ്പത്തുള്ള സ്പോര്‍ട്സ്‌ വകുപ്പാണു കേരള ക്രിക്കറ്റ്‌ ബൊര്‍ഡ്‌. ഇന്ത്യാ-ആസ്ട്രേലിയ മത്സരം കഴിഞ്ഞാല്‍ കോടികള്‍ തന്നെ കേരള ക്രിക്കറ്റ്‌ ബോര്‍ഡിനു വരുമാനമായി വരും. ഇത്രയും സാമ്പത്തിക അടിത്തറയുള്ള ഒരു ബോര്‍ഡാണു നൂറുകണക്കിനു തൊഴിലാളികളെ വെച്ച്‌ 'തീ പന്തവും. 'സ്പ്പോഞ്ചും' 'മുക്കാല്‍ ബക്കറ്റും' ഉപയോഗിച്ച്‌ പ്രാകൃതമായ രീതിയില്‍ മഴവെള്ളം വറ്റിക്കല്‍ ചടങ്ങ്‌ നടത്തികൊണ്ടിരിക്കുന്നത്‌.ഭാഗ്യത്തിന്ന് കിണര്‍ വെള്ളം കോരാനുപയോഗിക്കുന്ന കപ്പിയും, പാട്ടയുമൊന്നു ചാനല്‍ ലൈവ്‌ ഷോകളില്‍ കണ്ടില്ല. സമരത്തിന്റെ പേരില്‍ ശയന പ്രദക്ഷിണം നടത്തുന്നവരെ സ്റ്റെടിയതിലെക്ക് കൊണ്ടു വന്നിരുന്നെങ്കില്‍ സമരവും നടന്നേനെ വെള്ളവും വട്ടിയേനെ. അതുപോലെ ഗ്രാമങ്ങളിലെ കുട്ടികളെ ഇറക്കിയിരുന്നെങ്കില്‍ വെള്ളത്തില്‍ പടക്കം പൊട്ടിച്ചോ, തെവിക്കളഞ്ഞോ ഇതിനകം വെള്ളം മുഴുവന്‍ വറ്റിച്ചേനെ.. 

കേരളത്തില്‍ ഇതു മഴക്കാലമാണെന്ന് അറിയാത്തവരാകില്ല മിനിമം കേരള ക്രികറ്റ്‌ ബൊര്‍ഡെങ്കിലും. കഴിഞ്ഞ തവണ നടന്ന ഇന്ത്യാ-ആസ്ട്രേലിയ മത്സരത്തിന്നും മഴ ഭീഷണിയായിരുന്നു. ഭാഗ്യത്തിന്നു തലേദിവസം വരെ തകര്‍ത്തു പെയ്ത മഴ, കളി നടക്കുന്ന ദിവസം ഒഴിഞ്ഞു നിന്നതുകൊണ്ടാണു കേരളം കാത്തിരുന്ന ക്രികറ്റ്‌ മാച്ച്‌ തടസം കൂടാതെ അന്നു നടന്നത്‌. ഇത്തരമൊരു അനുഭവം ഉള്ളപ്പോഴാണു മഴയെ തടഞ്ഞു നിറുത്തുവാന്‍ തീ പന്തവും, സ്പോഞ്ചും, ബകറ്റുമായി ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രികറ്റ്‌ ബോര്‍ഡ്‌ ക്രിക്കറ്റ്‌ മാമാങ്കത്തിനെ വരവേല്‍ക്കുവാന്‍ ഒരുങ്ങിനില്‍ക്കുന്നത്‌. 
കായിക രംഗത്ത്‌ ടെക്നോളജിയെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണു ക്രിക്കറ്റ്‌ ഭരണകര്‍ത്താക്കള്‍ .  വെള്ളം പെട്ടെന്ന് ഒഴുക്കിക്കളയുന്ന ഡ്രൈനേജ് സംവിധാനമോ,   സ്റ്റേഡിയത്തിലെ ഈര്‍പ്പം വലിച്ചെടുക്കുവാന്‍ പറ്റിയ യന്ത്രമോ  ഇല്ലാഞ്ഞിട്ടാണോ? 
5 comments:

 1. കായിക രംഗത്ത്‌ ടെക്നോളജിയെ എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണു ക്രിക്കറ്റ്‌ ഭരണകര്‍ത്താക്കള്‍ . സ്റ്റേഡിയത്തിലെ ഈര്‍പ്പം വലിച്ചെടുക്കുവാന്‍ പറ്റിയ യന്ത്രങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ?

  ReplyDelete
 2. അവര്‍ക്ക് തമ്മിലടി തീര്‍ക്കാന്‍ തന്നെ സമയമില്ല.

  ReplyDelete
 3. മഴ മുളം കളി ഉപേക്ഷിചെന്നു വാര്‍ത്ത..

  ReplyDelete
 4. മഴ കളിമുടക്കിയതിലൂടെ കോടികളുടെ വരുമാനവും മുടങ്ങിയെങ്കിലും ഇതിന്റെ പേരില്‍ കുറെ ആളുകള്‍ക്ക് മാസങ്ങളോളം ജോലി കിട്ടിയത് നല്ലൊരു കാര്യമായല്ലോ

  ReplyDelete
 5. "സമരത്തിന്റെ പേരില്‍ ശയന പ്രദക്ഷിണം നടത്തുന്നവരെ സ്റ്റെടിയതിലെക്ക് കൊണ്ടു വന്നിരുന്നെങ്കില്‍ സമരവും നടന്നേനെ വെള്ളവും വട്ടിയേനെ."

  എന്നിട്ട് വേണം പുലരിക്കു 'ഹിന്ദു വിശ്വാസത്തിന്റെ ചടങ്ങുകള്‍' സ്റ്റേഡിയത്തില്‍ നടത്തി എന്ന്പറഞ്ഞു ബ്ലോഗാന്‍ അല്ലെ ? ;)

  ReplyDelete