Monday, September 13, 2010

റെയ്ഹാന: മാധ്യമ ബലിയാട്


റെയ്ഹാനയുടെ പര്ദ്ദയും-മാധ്യമങ്ങളും..ഏതാണ്ട്‌ പത്തു വർഷം മുൻപ്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി'യൂണിറ്റി' കോളെജിൽ പഠിച്ചിരുന്ന തസ്നിബാനു എന്ന യുവതി, യുക്തിവാദി ആശയക്കാരനയ നാസർ(അയ്യപ്പ നാസർ) എന്ന യുവാവുമായി പ്രണയത്തിലാവുകയുണ്ടായി. കോളെജ്‌ പഠന കാലത്ത്‌ നടക്കുന്ന മറ്റേത്‌ പ്രണയത്തെയും പോലെയുള്ള പ്രണയത്തിനുമപ്പുറം ചില മാനങ്ങളുണ്ടായിരുന്നു,നാസർ-തസ്നിബാനു പ്രണയത്തിന്ന്. കോളെജ്‌ പഠനത്തിന്നു വരുന്ന പഠിതാക്കളിൽ ഇസ്ലാം വിരുദ്ധ ആശയങ്ങൽ ആസൂത്രിതമായി പ്രചരിപ്പിക്കുവാൻ എന്നും ശ്രമിക്കുന്ന നാസറിന്റെ പ്രണയ കെണിയിൽ തസ്നിബാനു അകപ്പെടുകയായിരുന്നു. നാസറിനെ പ്രണയിച്ചതിലൂടെ നാസറിന്റെ ഇസ്ലാം വിരുദ്ധ ആശയങ്ങളെയും തസ്നിബാനു സ്വാഭാവികമായും പ്രണയിച്ചു.പരമ്പരാകത മുസ്ലിം മത വിശ്വാസിയായ തസ്നിബാനു പയ്യെപയ്യെ മുസ്ലിം വിരുദ്ധ പാളയത്തിൽ എത്തിപ്പെട്ടു. പ്രണയത്തിൽ സ്വാഭാവികമായെവിടെയും സംഭവിക്കുന്നതു പോലെ തസ്നി ബാനുവിന്റെ മാതാപിതാക്കൾ ഈ പ്രണയത്തിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. എന്നാൽ നാസർ-തസ്നിബാനു പ്രണയിതാക്കളൂടെ ശക്തമായ നിലപാടു മൂലം തസ്നിബാനിവിന്റെ മാതാപിതാക്കൾക്ക്‌ നിലപാട്‌ മാറ്റേണ്ടിവന്നു. നാസറിനു തസ്നിബാനുവിനെ മതാചാരപ്രകാരം 'നിക്കാഹ്‌' ചെയ്തു നൽകുവാൻ തസ്നിബാനുവിന്റെ മാതാപിതാക്കൾ സന്നദ്ധരായി. എന്നാൽ വിഷയത്തിന്റെ ഗതിമാറിയതും , നാസർ-തസ്നിബാനു പ്രണയത്തിന്നു വ്യത്യസ്ഥ തലങ്ങൾ കൈവന്നതും ഇവിടെ വെച്ചാണു. സമ്മർദ്ധത്തിന്നൊടുവിൽ മാതാപിതാക്കൾസമ്മതിക്കേണ്ടിവന്ന മതാചാരപ്രകാരമുള്ള വിവാഹത്തിന്ന് നാസറം തസ്നിബാനുവുംതയ്യാറാകാതിരിക്കുകയും 'നിക്കാഹിന്നു' പകരം 'സ്പേഷ്യൽ മാരെജ്‌ ആക്ട്‌'പ്രകാരം മാത്രമെ തങ്ങൾ വിവാഹിതരാകൂ എന്നു നാസറും തസ്നിബാനുവും തീരുമാനിക്കുന്നു. ഇതിനു സമ്മതമല്ലാത്ത തസ്നിബാനുവിന്റെ വീട്ടുകാർ തസ്നിബാനുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ മാധ്യമങ്ങളുടെയും , ഒരു വിഭാഗം രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും നിര സാന്നിദ്ധ്യത്തിൽ നാസറും തസ്നിബാനുവും തമ്മിലുള്ള വിവാഹം 'സ്പേഷ്യൽ മാരേജ്‌ ആക്ട്‌' പ്രകാരം വളരെ കെങ്കേമമായി നടന്നു.

എന്നാൽ വെറുമൊരു പ്രണയത്തിന്നുമപ്പുറം മാധ്യമങ്ങളും ഒരു വിഭാഗം സാമൂഹിക പ്രവർത്തകരും ഈ വിഷയത്തെ സമീപിച്ചത്‌ മറ്റൊരു തലത്തിലായിരുന്നു. മതമൗലീകവാദികളുടെ സാന്നിദ്ധ്യമായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതിഹാസ പ്രണയതാരങ്ങളായ ‘ആദിത്യൻ രാധ’ പ്രണയിനികളുടെ വിശേഷണമാണു മാധ്യമങ്ങൾ നാസർ തസ്നിബാനു പ്രണയത്തിന്ന് ചാർത്തിയത്‌. വർത്തമാന പത്രങ്ങളിൽ മേൽപറഞ്ഞ വിശേഷണങ്ങളുമായി നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. മതമൗലീകവാദികളുടെ പീഢനത്തിന്നും അക്രമണത്തിന്നും തസ്നിബാനു നിരന്തരം ഇരയാകപ്പെടുന്നു എന്ന നിലക്കൂള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. മഞ്ചേരി ടൗണിൽ വെച്ച്‌ തസ്നി ബാനു അക്രമിക്കപ്പെട്ടു എന്ന നിലക്കുള്ള സ്കൂപ്‌ ന്യുസുകളും അന്നത്തെ മാധ്യമവാർത്തയിൽ നിറഞ്ഞു നിന്നു. ഈ വിഷയത്തിന്റെ ഇടപെട്ട ഒരു വിഭാഗം സാമൂഹികപ്രവർത്തകരാകട്ടെ വിഷയത്തിൽ ഇസ്ലാമിക മതമൗലീക വാദത്തിന്റെ കരങ്ങളുടെ വേവലാതിയുമായി നിരവധി വെദികളിൽ ചുറ്റിത്തിരിഞ്ഞു.മഞ്ചെരിയിൽ ഇസ്രായെലി ബാന്ധവമുള്ള അതേസമയം കേരളത്തിലെ ഒരു ക്രൈസ്തവസഭയുമായും ബന്ധമില്ലാത്ത 'മർക്കസുൽ ബിഷാറ' എന്ന അറബിപെരുള്ള നിഗൂഢസ്ഥാപനം കേന്ദ്രീകരിച്ച്‌ ഫാദർ അലവി എന്ന പാതിരിയുടെ നേതൃത്വത്തിൽ മുസ്ലിം വിരുദ്ധ നീക്കങ്ങളുടെ കള്ളക്കളികൾ മനുഷ്യാവകാശപ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം വെളിച്ചത്തു വന്ന സമയവുമായിരുന്നു അന്നു. കള്ളക്കളികളും പെൺ വാണിഭവും പുറത്തായതിനെ തുടർന്നുള്ള തദ്ദേശിയരുടെ ശക്തമായ പ്രതിഷേധത്തിന്നൊടുവിൽ മർക്കാസുൽ ബിഷാറ എന്ന എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടിവന്നു. മർക്കസുൽ ബിഷാറയിൽ നടക്കുന്ന പെൺ വാണിഭത്തിന്റെയും, കള്ളനോട്ടു വിതരണത്തിന്റെയും, വിദ്വംസകപ്രവർത്തനങ്ങളുടെയും പൂണ്ണവിവരങ്ങൾ സർവ്വ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ബന്ധപ്പെട്ടവർ പ്രദർശിപ്പിച്ചിട്ടു പോലും മലയാളത്തിലെ കുത്തക മാധ്യമങ്ങളൊന്നു പോലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്ന് മാത്രമല്ല 'മാര്ക്കുസുല്‍ ബിഷാര'എന്നാ സ്ഥാപനം അടച്ചു പുട്ടെന്ട നിലയിലേക്ക് ജാനകിയ പ്രക്ഷോപതിന്നു നേതൃത്വം നല്കിുയവരെ തസ്നിബാനു കേസുമായി ബന്ധപ്പെടുത്തി കഥ മേനയുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇത്രയും പറയുവാൻ കാരണം മാധ്യമങ്ങൾക്കും നിക്ഷിപ്ത താൽപര്യക്കാരായ'സാംസ്ക്കാരിക നായകർക്കും' പുതിയൊരു തസ്നിബാനുവിനെ ലഭിച്ചിരിക്കുന്നു. പേരു റെയ്ഹാന. കാസർക്കോഡ്‌ ജില്ലക്കാരിയായ രെയ്ഹാന എന്ന വിദ്യാസമ്പന്നായായ യുവതിയെ പർദ്ദ ധരിക്കാത്തതിന്റെ പേരിൽ ചിലർ ഭീഷണിപ്പെടുത്തിയിരിക്കുന്നു എന്ന വാർത്ത വരുന്നു. ഈ ഭീഷണി ഉയർത്തിക്കാട്ടി രെയ്ഹാന ഹൈകോടതിയിൽ പോയി പോലിസ്‌ പ്രോട്ടക്ഷനു അപേക്ഷ നൽകുന്നു. ഹൈകോടതിയാകട്ടെ റെയ്ഹാനയുടെ അപേക്ഷ പർഗണിച്ചു കൊണ്ടു രണ്ടു പോലിസുകാരെ റെയ്ഹാനയുടെ സുരക്ഷിതത്വത്തിന്നു വേണ്ടി നിയോഗിക്കുവാൻ ഉത്തരവിട്ടിരിക്കുന്നു. കേരളത്തിലെ പൊതു സുരക്ഷയുമായി ബന്ധപ്പെട്ടും, പൗരനു ഇഷ്ടമുള്ള വേഷം ധരിച്ചു നടക്കുവാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ഒരു പ്രത്യെക വേഷം ധരിക്കണെമെന്ന നിലക്കുള്ള ഭീഷണി വകവെച്ചു നൽകുക സാധ്യമല്ല, അനുവധീനിയവുമല്ല. ആ നിലക്കു തന്നെ രെയ്ഹാന കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിക്കും പ്രകാരമുള്ള ആരോപണം വാസ്തവമാണെങ്കിൽ അപലപനീയവും, പൗരന്റെ മൗലീകവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റവുമാണു. ആ നിലക്കു തന്നെ ഇത്തരം മൗലീകവാകശ ലംഘനങ്ങളെ നിയമത്തിന്നു മുന്നിൽ കൊണ്ടു വരേണ്ടതുമാണു. പോലീസാകാട്ടെ രെയഹാനയുടെ പരാതിയിൽ പറഞ്ഞതു പ്രകാരമുള്ള ഭീഷണികത്തുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്റ്റ്‌ ചെയ്തത്തായ വാർത്തയും വന്നിട്ടില്ല. അതെ സമയം പാരമ്പര്യ വിശ്വാസത്തിന്നെതിരായി വേഷം ധരിച്ചു നടക്കുന്ന റെയ്ഹാനയോട്‌ മാന്യമായ വേഷങ്ങൾ ധരിക്കണമെന്ന നിലക്കുള്ള ഉപദേശം സ്വന്തം പേരുവെച്ച്‌ തന്നെ എഴുതിയിരുന്നതായും, അതൊരു നിലക്കുമുള്ള ഭിഷണിയുടെ സ്വരത്തിലായിരുന്നില്ലെന്നും വിശദീകരിച്ചു കൊണ്ട്‌ ഒരു വ്യക്തിയും രംഗത്ത്‌ വരികയുണ്ടായി.


അതേ സമയം ഈ വാർത്ത പുറത്തു വന്ന ഉടൻ തന്നെ പതിവു പോലെ ഒരു വിഭാഗം മാധ്യമങ്ങളും, നിക്ഷിപ്തത്തൽപരരായ സാംസ്ക്കാരിക നായകരും,സി.പി.എമ്മും റെയ്ഹാനക്കെതിരായ മനുഷ്യാവകാശ ലംഘനം എടുത്തുയർത്തിയും, മതമൗലീകവാദികളുടെ 'താലിബാൻ നിയമങ്ങൾ' ക്കെതിരെയും രംഗത്തു വരികയുണ്ടായി. കേരള പിറവിക്കു ശേഷം നടന്ന ആദ്യ ക്രിമിനൽ കുറ്റമെന്ന ബഹുമതി നൽകി ആദരിച്ച 'കൈവെട്ട്‌ കേസിനു' ശേഷം സംഭവിക്കുന്നമറ്റൊരു കുറ്റകൃത്യമെന്ന നിലക്കാണു മാധ്യമങ്ങളും, മെൽപറഞ്ഞ പൊതുപ്രവർത്തകരും രെയ്ഹാന വിവാദത്തെ നോക്കിക്കണ്ടത്‌. മതമൗലീകവാദികളുടെ ഭീഷണിക്കു കീഴടങ്ങാതെ പടപൊരുതുന്ന റെയ്ഹാനക്ക്‌ സർവ്വ പിന്തുണയുമായി ഇക്കൂട്ടർ കൂടെ തന്നെയുണ്ട്‌. ചാനലുകളിൽ ലൈവ്‌ ചർച്ചകളും, പത്രങ്ങളിൽ ചൂടൻ വാർത്തകളുമായി റെയ്ഹാനക്കെതിരെയുണ്ടെന്ന് പറയപ്പെടുന്ന ഭീഷണി പൊതുസമൂഹത്തിൽ ചൂടോടെ നിലനിറുത്തുവാൻ കഠിനമായ പരിശ്രമവുമുണ്ട്‌. സി.പി.എം നേതാവും എം.എൽ.എ യുമായ ശൈലജ ടീച്ചർ തന്നെ നെരിട്ട്‌ റെയ്ഹാനയെ സന്ദർശിച്ച്‌ ഐക്യദാർദ്ധ്യംപ്രഖ്യാപിക്കുകയും,മതമൗലീകവാദികളുടെ 'വേഷ' സംവിധാനത്തിനെതിരെ 'പർദ്ദ' ധരിച്ച വനിതാ സി.പി.എം നേതാവിന്റെ സാന്നിദ്ധ്യത്തിൽ രൂക്ഷമായ ഭാഷയിൽ വിമർഷിച്ചു,പത്രസമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തു.


ഇവിടെ പ്രസക്തമായ ഒരു വിഷയം പൊതുസമൂഹത്തെ ആരാണു ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്‌? മുസ്ലിം വിഷയങ്ങളിൽ എന്നും 'പ്രത്യേക താൽപര്യം' വെച്ചു പുലർത്തുന്ന ഒരു വിഭാഗം മാധ്യമങ്ങളോ, ഇതെ നിലപാട്‌ വെച്ച്‌ പുലർത്തുന്ന 'സാംസ്ക്കാരിക നായകരോ' അതോ റെയ്ഹാനയോ? ഇഷ്ടമുള്ള വേഷം ധരിക്കുവാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റം അനുവധിക്കുക സാധ്യമല്ല എന്നതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഒരു വിഷയം പർവ്വതീകരിച്ചു കൊണ്ട്‌, മതമൗലീകവാദികളുടെ താലിബാനിസത്തെ കുറിച്ചും,ഇസ്ലാമിക വസ്ത്രാധാരണക്കെതിരെ തന്നെയും ആസൂത്രിതമായ നിലക്കുള്ള പ്രചരണം ഇതുമായി ബന്ധപ്പെട്ടു കൊണ്ടു ഒരെ കോണിൽ നിന്നു നിരന്തരം ഉയർന്നു വരുന്നതും ആരോഗ്യകരമായ അന്തരീക്ഷത്തിന്നു ഗുണകരമാകുമോ? ഒരു വ്യക്തിക്കെതിരായി നടന്നുവേന്ന പറയപ്പെടുന്ന ഭീഷണിയെ ഉയർത്തിപ്പിടിച്ചു വിഷയത്തെ സാമാന്യവൽക്കരിച്ചു കൊണ്ടു ഒരു വിഭാഗം നടത്തുന്ന പ്രചാരണങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യം എന്ത്‌ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണു. വിഷയം ഒരു വ്യക്തിയുടെ പൗരസ്വാതന്ത്രത്തിൽ നിന്നും വ്യതിചലിച്ച്‌ കൊണ്ട്‌ ഇസ്ലാമിക ചിഹനങ്ങൾക്കെതിരായുള്ള പ്രചരണമായി മാറുന്നതിന്റെ സാംഗത്യമെന്താണു? രെയ്ഹാനയുടെ വ്യക്തിസ്വതന്ത്ര്യക്കാൾ ഇസ്ലാമിക ചിഹനങ്ങൾക്കെതിരായ കടന്നാക്രമണമാണു ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്‌. റെയ്ഹാനയാകട്ടെ മുൻപ്‌ തസ്നിബാനു അകപ്പെട്ട, ഇസ്ലാമിനെയും ഇസ്ലാമിക ചിഹനങ്ങളെയും എന്നും വെറുപ്പൊടെ വിക്ഷിക്കുന്ന തൽപരകഷികളുടെ കയ്യിലെ വെറും പാവയായി ക്രമേണ മാറിക്കൊണ്ടിരിക്കുകയുമാണു. ഇഷ്ടമുള്ള വേഷം ധരിക്കുവാനുള്ള സ്വന്തം അവകാശത്തേക്കാൾ, ഇസ്ലാമിക വസ്ത്രാധാരണത്തിനെതിരായുള്ള പരാമർശങ്ങളാണു മാധ്യമങ്ങളുടെ വർണ്ണപ്രപഞ്ചത്തിൽ മയങ്ങിയ റെയ്ഹാന ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്‌


ഇസ്ലാമിക വേഷവിധാനം ആഗോളതലത്തിൽ നേരിടുന്ന ആദ്യ വിമർഷനമോ,വെല്ലുവിളിയോ അല്ല ഇതൊന്നും. ഇസ്ലാമിക ഖിലാഫത്തിന്റെ അവസാന തിരുശേഷിപ്പായിരുന്ന ഉസ്മാനിയാ ഖിലാഫത്ത്‌(ഓട്ടോമൻ) കേന്ദ്രമായിരുന്ന തുർക്കിയിൽ തൊള്ളായിരത്തി ഇരുപതുകളിൽ അധികാരം പിടിച്ചടക്കിയമതവിരുദ്ധ തീവ്രവാദികൾ ആദ്യം വെടിയുതിർത്തത്‌ പർദ്ദക്കെതിരെയായിരുന്നു. ജനസംഖ്യയിൽ തൊണ്ണൂറ്റിയഞ്ച്‌ ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന തുർക്കിയിൽ അധികാരത്തിലേറിയ പട്ടാള ഭരണം പർദ്ദ ധരിക്കുന്നവരെ പരസ്യമായി ശിക്ഷിക്കാനും, അവമതിക്കാനും പകരം പാശ്ചാത്യ വസ്ത്രാധാരണ ശൈലി സ്വീകരിക്കുവാനും നിർബന്ധിച്ചു. സൈന്യതിന്റെ ബലാൽക്കാരമായ നടപടികളെ തുടർന്ന് പർദ്ദ ധരിച്ച്‌ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ കുറഞ്ഞു. എന്നു മാത്രമല്ല സൈനീക പിന്തുണയുള്ള ഭരണകൂടം പൊതു ജീവിതത്തിൽ നിന്നും ഇസ്ലാമിക വസ്ത്രാധാരണത്തെ നിയമം മൂലം നിരോധിക്കുകയും ചെയ്തു. ദശാബ്ദങ്ങൽ കഴിഞ്ഞു തുർക്കിയിൽ തിരിച്ചെത്തുമ്പ്പോൾ കാണാൻ കഴിയുന്നത്‌ ഇസ്ലാമിക വസ്ത്രാധാരനതിന്നനുകുലമായ തരംഗമാണു. സൈന്യം ബാരക്കുകളിൽ നിന്നും പലപ്പോഴുമിറങ്ങി വന്നു മൂല്യങ്ങളിലേക്കുള്ള തുർക്കി ജനതയുടെ മടക്കത്തിൽ തടസ്സം ശ്രിഷ്ടിച്ചു. നജ്മുദ്ദിൻ അർബക്കന്റെ നേതൃത്വത്തിലുള്ള ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളെ ബലം പ്രയോഗിച്ചു പുറത്താക്കിയതിനു പറഞ്ഞ കാരണവും അർബകാന്റെ ഇസ്ലാമിക മൂല്യത്തിലേക്കുള്ള മടങ്ങിപ്പോകായിരുന്നു. ഇസ്ലാമിക വിരുദ്ധ ആദർശത്തിൽ ബലം പ്രയോഗിച്ചു വറുത്തെടുത്ത പാശ്ചാത്യ സംസ്കാരത്തെ ജനങ്ങൾ ഏതു നിലക്ക്‌ കൈകാര്യം ചെയ്യുന്നു എന്നത്‌ വർത്തമാനം. ഇന്നും സൈന്യത്തിന്റെ ഇസ്ലാമിക വിരുദ്ധ ഭീഷണിക്കു കീഴെയാണു തുർക്കിയിലെ ഇസ്ലാം ആഭിമുഖ്യമുള്ള സർക്കാരിന്റെ ഭരണം. പ്രധാനമന്ത്രി ഉർദ്ദുഃഖാന്റെ സഹധർമ്മിണിക്കു ഇസ്ലാമിക വസ്ത്രാധാരണം ഉപേക്ഷിച്ചില്ല എന്ന കാരണം കൊണ്ടു മാത്രം പല പൊതു ചടങ്ങുകളും അന്യമാകുന്നു. കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ അവർക്കിഷമുള്ള വേഷം ധരിക്കാമെന്ന നിയമം പുനസ്ഥാപിച്ചത്‌ സൈന്യത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണു. ഇതെഴുമ്പോഴും തുർക്കി സർക്കാർ സൈനീക അട്ടിമറി ഭീഷണിയിൽ തന്നെയാണു.ആഫ്രിക്കൻ രാജ്യമായ്‌ ടുണീഷ്യയിലും പർദ്ദക്കെതിരെ നിയമം ഏകാധിപതിയായ സൈനൂൽ ആബിദീൻ പടച്ചുണ്ടാക്കിയിട്ടുണ്ടു..

യൂറോപ്പ്‌ അറിയപ്പെടുന്നതു തന്നെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്രത്തിന്റെ അളവുകോൽ വെച്ചാണു. ഇഷ്ടമുള്ളവ സ്വീകരിക്കുവാനും നിരാകരിക്കുവാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏറെ മാനിക്കുന്ന്വരാണു യൂറോപ്പിലെ മുതലാളിത ഭരണകൂടങ്ങൾ. എന്നാൽഫ്രാന്‍സും, ഫ്രാന്‍സിനെ പിന്തുടര്‍ന്ന് മറ്റു യുറോപ്പ്യന്‍ രാജ്യങ്ങളും ഈ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുകയാണു.പർദ്ദ നിയമം മൂലം നിരോധിക്കാനുള്ള ശ്രമത്തിലാണു ഫ്രാൻസിലെ സർക്കോസിയുടെ ഭരണകൂടം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുവനും,ഉപേക്ഷിക്കുവാനുമുള്ള പൗരന്റെ അവകാശത്തിന്മെൽ ഫ്രാൻസ്‌ സർക്കാർ കത്തിവെക്കൂന്നു. ഇനിയങ്ങോട്ടുള്ള കാലം ഫ്രാൻസ്‌ പ്രസിഡന്റ്‌ സർക്കോസിയുടെ പ്രിയ പത്നി കാർലാ ബ്രൂണിയെ പോലെ നൂൽബന്ധമില്ലാതെ തെരുവിൽ നടക്കാം. എന്നാൽ ശരീരം മറച്ചു നടക്കുന്നത്‌ കുറ്റകരമായ ശിക്ഷയാകും. ക്രൈസ്തവ സഭകളുടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ സമയം കന്യാസ്ത്രികളുടെ വസ്ത്രങ്ങൾക്കു അനുമതിയും അതേ സമയം തന്നെ ഇസ്ലാമിക വസ്ത്രാധാരണത്തിനു നിരോധനവുമുണ്ടു. ലക്ഷ്യം വ്യക്തം. മംഗലാപുരത്തെ കോളേജിലെ വിദ്യാർത്ഥിനി ഹിജാബ്‌ ധരിക്കുവാനുള്ള അവകാശത്തിനായി കോടതിയെ വരെ സമീപിക്കേണ്ടി വന്നു. സനാതന മൂല്യങ്ങൾ വിദ്യാർത്ഥികൾക്കു പകരാൻ രൂപം കൊണ്ട ഏ ബി വി പി ആയിരുന്നുവത്രെ എതിർപ്പിനു പിന്നിൽ.പറഞ്ഞു വരുന്നത്‌ പർദ്ദക്കെതിരെയുള്ള വിദ്വേഷം ആദ്യത്തേതല്ല അവസാനത്തെതുമാകില്ല എന്നു സൂചിപ്പിക്കാനാണു.
കേരളത്തിൽ പർദ്ദ വിവാദമായി തുടങ്ങിയത്‌ അന്തരിച്ച വിശ്വസാഹിത്യകാരി മാധവിക്കുട്ടിയുടെ കമലാസുരയ്യയിലേക്കുള്ള പരിവർത്തനത്തിലൂടെയാണു. നിശ്പക്ഷ നാഠ്യം വെച്ചു പുലർത്തിയിരുന്ന പലരുടെയും നീല നിറം അന്നു പെയ്ത മഴയിൽ കുതിർന്നു പോയി. ഗാർഹിക നിമിഷങ്ങളിൽ പോലും പർദ്ദയണിഞ്ഞ സുരയ്യയുടെ ജീവിതം പല നിശ്പക്ഷരിലുമുണ്ടാക്കിയ ഉറക്കമില്ലായ്മ ചെറുതല്ല വാസ്തവത്തിൽ കേരള മുസ്ലിം സ്ത്രീകളിംകളിൽ വലിയൊരു വിഭാഗം പർദ്ദയടക്കമുള്ള ഇസ്ലാമിക വസ്ത്രാധാരണം അടിസ്ഥാന വസ്ത്രമായി സ്വീകരിക്കുവാൻ തുടങ്ങിയത്‌ ഗൾഫ്‌ കുടിയേറ്റത്തോടെയാണു. ഗൾഫ്‌ നാടുകളിൽ കണ്ട ശരീരം മുഴുക്കെ മറയുന്ന വസ്ത്രം അവർ പതുക്കെ ജിവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. അതു വരെ ഉത്തര മലബാറിലെ ചില പ്രദേശങ്ങളൊഴിച്ചു നിറുത്തിയാൽ വേഷവിധാനം കൊണ്ടു മുസ്ലിം സ്ത്രീകളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. തുണിയും ജംബറും, അല്ലെങ്കിൽ സാരിയും ബ്ലൗസുമെല്ലാമായിരുന്നു മറ്റു സ്ത്രീകളെ പോലെ തന്നെ മുസ്ലിം സ്ത്രികളുടെയും വേഷവിധാനം. ഇന്നും മധ്യകേരളത്തിലും, ദക്ഷിണകേരളത്തിലുമൊക്കെ പർദ്ദയേക്കാൾ സാരിയോ ചുരിദാറോ ആണു മുസ്ലീം സ്ത്രികളുടെ അടിസ്ഥാനവസ്ത്രം. അതേ സമയം കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ മൊത്തമെടുത്താൽ പർദ്ദയേക്കാൽ കൂടുതൽ സ്വാധീനിക്കപ്പെട്ടത്‌ മക്കനയോടു(തലമറക്കുന്ന വസ്ത്രം)കൂടിയ ചുരിദാറാണു. ഇതുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ പത്രപ്രവർത്തകനായ ഓ.അബ്ദുല്ല ചൂണ്ടിക്കാണിച്ചതു പോലെ മതമൗലീക വാദത്തിന്റെ സർട്ടിഫികറ്റ്‌ നൽകി കേരള പൊതുസമൂഹം ആദരിച്ച പോപ്പുലർ ഫ്രെണ്ടിന്റെ മുഖപത്രമായ 'തേജസ്‌' ദിനപത്രത്തിന്റെ ഓഫിസിൽ പോലും തലമറക്കാത്ത മുസ്ലിം-അമുസ്ലിം യുവതികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്‌ എന്ന വസ്തുതയും ഇവിടെ പരിഗണിക്കപ്പെടേണ്ടതാണു.


അതെ സമയം കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്നു മേനി പറയാൻ ഒന്നുമില്ല എന്നതാണു വാസ്തവം. അവർണ്ണ-സവർണ്ണ ചെരിതിരിവു രൂക്ഷമായിരുന്ന മുൻ കാലങ്ങളിൽ അവര്ണ്ണ് കുടുമ്പത്തിലെ സ്ത്രികൾക്കു മാറു മറക്കാനുള്ള അവകാശം സവര്ണ്ണചര്‍ അനുവധിച്ചിരുന്നില്ല. അന്നത്തെ കെരളീയ വസ്ത്രധാരണ ശൈലി മേൽജാതിക്കാർമാത്രം ഭാഗികമായി മാറുമറക്കുലു കീഴ്‌ ജാതിക്കാർക്കു മാറു തുറന്നിടലുമായിരുന്നു. ത്രിശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനു ആ പേർ വന്നതു തന്നെ മാറുമറക്കാനുള്ള നികുതിയുടെ പേരിലാണു. തൊണ്ണൂറുകളുടെ മദ്ധ്യഘട്ടത്തിലും ത്രിശൂർ ജില്ലയിലെ കോൾ പടവുകളിൽ കൃഷിയിറക്കാൻ പോകുമ്പോൾ ചില പ്രായമായ ഈഴവ സ്ത്രീകൾ ജോലിക്കു വന്നിരുന്നത്‌ മാറു മറക്കാതെയായിരുന്നു. അടിമത്വബോധം അവകാശമായി വഴിമാറുന്നതു പോലെ മാറു മറക്കാതിരിക്കൽ ഒരവകാശം പോലെയാണു ആ സ്ത്രീകൾ പെരുമാറിയിരുന്നത്‌. ടിപ്പുവിന്റെ പടയോട്ട കാലത്ത്‌ സ്ത്രികളെ മാറുമറപ്പിക്കുവാനുള്ള ശ്രമങ്ങൾ സംഘടിതമായി ചോദ്യം ചെയ്യപ്പെട്ടത്‌ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണു.മിഥ്യാ പാരമ്പര്യത്തിന്റെ മേനി പറച്ചിലിനപ്പുറം എന്തിനെയും സ്വാംശീകരിക്കാനുള്ള മലയാളിയുടെ ഒടുങ്ങാത്ത അഭിനിവേഷം കാലക്രമേണ കേരളീയ വസ്ത്രാധാരണം ദാവണി-പാവാട-സാരി-ചുരിദാർ എന്നിങ്ങനെയായി പരിവർത്തികുകയാണുണ്ടായത്‌. ഇതിൽ തന്നെ സാരിയും ചുരിദാറുമൊക്കെ തീർത്തും കേരളത്തിനു പുറത്തു നിന്നും വന്നതാണു. ചുരിദാറാകട്ടെ തനി വിദേശിയും മുസ്ലിം പശ്ചാതലമുള്ളതും ആകുന്നു.ഗുരുവായൂർ ദേവസ്വം ഭരനസമിതി ഗുരുവായൂർ അമ്പലത്തിലെ സ്ത്രീകൾക്കായി നിലനിന്നിരുന്ന ഡ്രസ്സ്‌ കോഡിൽ മാറ്റം വരുത്തി ചുരിദാരിനു കൂടി(ചുരിദാർ നിർബന്ധമാക്കപ്പെട്ടതല്ല) പ്രവേശാനുമതി നൽകിയപ്പൊൾ ഒരു വിദ്വാൻ നേരെ പോയി സുപ്രിം കോടതിയിൽ, ഇതു കേരള പാരമ്പര്യത്തിനെതിരെയാണെന്നു പരാതിപ്പെട്ടിട്ടു. സുപ്രീം കോടതി ജഡ്ജിഹർജ്ജിക്കാരനോടു ചോദിച്ചത്‌ 'മാറുമറകാത്ത പരമ്പര്യമാണൊ നിങ്ങളുദ്ദേശിക്കുന്ന'തെന്നാണു.


പർദ്ദയിലേക്കു തന്നെ തിരിച്ചു വരാം.പർദ്ദയുടെ ഏറ്റവും വലിയ പ്രത്യേകഥ അതിന്റെ വർദ്ധിച്ചു വരുന്ന ജനകീയത തന്നെയാണു. കന്യാസ്ത്രികളുടെ വസ്ത്രാധരണം പോലെ ഏതെങ്കിലുമൊരു വിഭാഗത്തിലേക്കു മാത്രം പർദ്ദ ഒതുക്കപ്പെട്ടില്ല. സമൂഹിക-കുടുമ്പ ജീവിതത്തിൽ ഒരേ പോലെ ഉപകാരപ്രദം. അതു കൊണ്ടു തന്നെ ഒരു സമ്പൂർണ്ണ വസ്ത്രാധാരണമെന്ന നിലക്കു പരുക്കുകളില്ലാതെ സഹസ്രാബ്ദങ്ങളെ അതിജീവിച്ച ബഹുമതി പർദ്ദക്കല്ലാതെ മറ്റെന്തിനാണു? ഏറെ ജനകീയമായ ചുരിദാർ പോലും അനേകമനേകം മാറ്റങ്ങളിലൂടെയാണു കടന്നു പോകുന്നത്‌. വർദ്ധിച്ചു വരുന്ന പർദ്ദയുടെ സ്വീകാര്യത വിറ്റു പണമുണ്ടക്കുന്നതിന്റെ ഭാഗം തന്നെയാണു ഇതു വരെ ഒറ്റപ്പെട്ട സ്ഥാപനങ്ങളിൽ മാത്രം വിപണനം നടത്തിയിരുന്ന പർദ്ദയും, മക്കനയുമൊക്കെ കെരളത്തിലെ ഹൈന്ദവ-ക്രൈസ്തവ ഉടമസ്ഥതയിലുള്ള അതിപ്രശസ്ത ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ഇപ്പോൾ വിൽക്കപ്പെടുന്നതും, ഇസ്ലാമിക ഡ്രസ്സുകൾകായി പ്രത്യേക കൗണ്ടരുകൾ തന്നെ തുറക്കപ്പെട്ടതും.
പർദ്ദ വീണ്ടും വിവാദമാകുമ്പൊൾ റെയ്ഹാന എന്ന യുവതിയുമായി ബന്ധപെട്ട ഒറ്റപ്പെട്ട ഒരു വിഷയമായി ഈ വിവാദത്തെ പരിഗണിക്കാതെ റെയ്ഹാനക്കെതിരെ നടന്നു എന്നു പറയപ്പെടുന്ന ഭീഷണിയെ പതിവുപോലെ സാമാന്യവൽക്കരിച്ചു കൊണ്ട്‌ വിഷയത്തെ മറ്റു തലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുവാനാണു മാധ്യമങ്ങളും നിക്ഷിപ്ത തൽപരരായ സാംസ്ക്കാരിക പ്രവർത്തകരും. സി.പി.എമ്മും ശ്രമിക്കുന്നത്‌. റെയ്ഹാനക്ക്‌ ഇസ്ലാമിനോടോ ഇസ്ലാമിന്റെ ഏതെങ്കിലും ചിഹനങ്ങളോടോ താൽപര്യമില്ലെങ്കിൽ അതിനനുസരിച്ച്‌ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്‌. അതെ സമയം തനിക്കിഷ്ടമില്ലെന്നോ, തന്റെ താൽപര്യത്തിന്നും, സൗകര്യത്തിന്നും യോചിക്കുന്നതല്ലെന്നുമുള്ള കാരണം കൊണ്ട്‌ പർദ്ദ എന്ന വേഷവിധാനത്തിനെതിരെ തന്നെ നടത്തുന്ന പ്രസ്ഥാവനകളും, ആരോപണങ്ങളും വാസ്തവത്തിൽ തൽപരക്ഷികളെ പ്രീണിപ്പിക്കുവാൻ മാത്രമാണു ഉപകരിക്കുക. ഇസ്ലാം, പർദ്ദ, ശരിഅത്ത്‌, ജിഹാദ്‌, മക്ക, സക്കാത്‌, റമദാൻ എന്നിങ്ങനെ ഇസ്ലാമുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ കേൾക്കുന്നതെ അലർജിയുള്ള ഇക്കൂട്ടർക്ക്‌ തസ്നി ബാനുവിനെ പോലെ തന്നെ റെയ്ഹാന പതിവു പോലെ ഒരു ഇര മാത്രമാണു. നിഗുഢ താൽപര്യക്കാർ ബോധപൂർവ്വം ഒരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ കണ്ണുമഞ്ഞളിക്കാതെ സുവ്യക്ത നിലപാട്‌ സ്വീകരിക്കുന്നത്‌ എന്തുകൊണ്ടും റെയ്ഹാനക്കും, കുടുംബത്തിന്നുൻ നല്ലതാണു. പോലിസ്‌ പ്രോട്ടക്ഷൻ എന്നത്‌ ഇപ്പോൾ അലങ്കാരമായും, അഭിമാനമായും തോന്നാമെങ്കിലും വൈകാതെ സുരക്ഷിതത്വം എറ്റെടുത്തവർ തന്നെ ദിനചര്യകൾക്കും, സ്വാതന്ത്ര്യത്തിന്നും തടസ്സമായി മാറിക്കൂടെന്നില്ല. സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക്‌ പ്രോട്ടക്ഷൻ നൽകാൻ ഉത്തരവാദിത്തപ്പെട്ട പോലീസുകാർ തന്നെ പലപ്പോഴും ഭീഷണിയായിരുന്നത്‌ വാർത്തകളിൽ വന്നിരുന്നു.55 comments:

 1. രെയ്ഹാനയുടെ വ്യക്തിസ്വതന്ത്ര്യക്കാൾ ഇസ്ലാമിക ചിഹനങ്ങൾക്കെതിരായ കടന്നാക്രമണമാണു ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്‌. റെയ്ഹാനയാകട്ടെ മുൻപ്‌ തസ്നിബാനു അകപ്പെട്ട, ഇസ്ലാമിനെയും ഇസ്ലാമിക ചിഹനങ്ങളെയും എന്നും വെറുപ്പൊടെ വിക്ഷിക്കുന്ന തൽപരകഷികളുടെ കയ്യിലെ വെറും പാവയായി ക്രമേണ മാറിക്കൊണ്ടിരിക്കുകയുമാണു. ഇഷ്ടമുള്ള വേഷം ധരിക്കുവാനുള്ള സ്വന്തം അവകാശത്തേക്കാൾ, ഇസ്ലാമിക വസ്ത്രാധാരണത്തിനെതിരായുള്ള പരാമർശങ്ങളാണു മാധ്യമങ്ങളുടെ വർണ്ണപ്രപഞ്ചത്തിൽ മയങ്ങിയ റെയ്ഹാന ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്‌

  ReplyDelete
 2. പുലരി ,
  വളരെ ശ്രദ്ധേയമായ ലേഖനം.

  ReplyDelete
 3. പുലരി കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 4. പോലിസ്‌ പ്രോട്ടക്ഷൻ എന്നത്‌ ഇപ്പോൾ അലങ്കാരമായും, അഭിമാനമായും തോന്നാമെങ്കിലും വൈകാതെ സുരക്ഷിതത്വം എറ്റെടുത്തവർ തന്നെ ദിനചര്യകൾക്കും, സ്വാതന്ത്ര്യത്തിന്നും തടസ്സമായി മാറിക്കൂടെന്നില്ല. സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക്‌ പ്രോട്ടക്ഷൻ നൽകാൻ ഉത്തരവാദിത്തപ്പെട്ട പോലീസുകാർ തന്നെ പലപ്പോഴും ഭീഷണിയായിരുന്നത്‌ വാർത്തകളിൽ വന്നിരുന്നു.

  ReplyDelete
 5. അല്‍പ്പം വൈകാരികത ഉണ്ടെങ്കിലും കാര്യങ്ങള്‍ തുറന്നു തന്നെ പറഞ്ഞിരിക്കുന്നു . തീവ്ര വാദികള്‍ എന്ന ആരോപണം ഭയന്ന് പലരും മൌനം പാളിക്കുംപോഴും ഈ വിഷയത്തില്‍ ആര്‍ജ്ജവത്തോടെ എഴുതപ്പെട്ട മികച്ച ഒരു പോസ്റ്റ്‌ .....

  ReplyDelete
 6. ഈ വിഷയവുമായുള്ള ചര്‍ച്ച ഇതിനുമുന്‍പും വേറെ എവിടെയൊക്കെയോ വായിച്ചിട്ടുണ്ട്.എങ്കിലും വിഷയം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.സ്ത്രീകള്‍ക്ക്
  ഇസ്ലാമീക വസ്ത്രധാരണ എങ്ങിനെയാവണമെന്നു വ്യവസ്ഥകളുണ്ട് അത് മനസ്സിലാക്കിയവര്‍ തീര്‍ച്ചയായും അതനുസരിച്ച് ആ രീതിയിയില്‍ വസ്ത്രം ധരിക്കും
  പര്‍ദ്ദ അണിഞ്ഞില്ലെങ്കിലും ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ മതിയാകും .പക്ഷെ ഇതൊന്നും ആരും ആരെയും തന്നെ( സ്വന്തം കുടുംബത്തില്‍ ഒഴികെ)നിരബ്ന്ധിച്ചു ചെയ്യിപ്പിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല
  പക്ഷെ ഇവിടെ വിഷയം മറ്റൊരു രീതിയിലേക്ക് മാധ്യമങ്ങള്‍ അടക്കം ചിലര്‍ തിരിച്ചു കൊണ്ടുപോവുന്നത് അനുവദിച്ചുകൂടാ..................
  .

  ReplyDelete
 7. ഭീഷണികളും ഊമാക്കതുകളും ആരെഴുതി എന്ന് ഇതുവരെ കണ്ടെത്തിയില്ലെങ്കിലും അത് ഇസ്ലാമിനെതിരെ തിരിച്ചു വിടാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയാണ് തിരിച്ചറിയേണ്ടത്. ഇതിനു പിന്നില്‍ പരിവ്വരിനെ പോലുള്ള ഭീകര വാദി കളോ അതോ പുതിയ വാര്‍ത്തകള്‍ പടക്കുന്നതിനായി മാധ്യമ ശിങ്കിടികള്‍ തന്നെയോ ?? ഏതായാലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

  ReplyDelete
 8. വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 9. മികച്ച നിരീക്ഷണം.. മാധ്യമങ്ങളുടെ ഇ പോക്ക് എവിടേക്ക്‌....

  ബദര് പറഞ്ഞപോലെ..

  "...സ്ത്രീ സൌന്ദര്യം ആസ്വദിക്കാനുല്ലതാണ്.മൂടിപ്പുതച്ചു കൊണ്ടുനടക്കെണ്ടാതല്ല.എങ്കില്‍ ഒരു കാര്യം ചെയ്യു.നിങ്ങള്‍ നിങ്ങളുടെ
  അമ്മയെയും പെങ്ങളെയും അനുജത്തിയെയും മകളെയും ഭാര്യയേയും എന്തിനു നിങ്ങളുടെ വീട്ടിലുള്ള സൌന്ദര്യം ആസ്വദിക്കാന്‍ പറ്റിയ എല്ലാ പെണ്ണുങ്ങളെയും അണിയിച്ചൊരുക്കി എന്‍റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്.
  ഞാന്‍ ആ സൌന്ദര്യം ശരിക്കും ഒന്ന് ആസ്വദിക്കട്ടെ!"

  ReplyDelete
 10. മാധ്യമ പ്രവര്‍ത്തകരിലെ വര്‍ഗ്ഗീയ്‌വാദികളെ ജനമധ്യത്തില്‍ തുറന്നു കാട്ടെണ്ട സമയം അതിക്രമിച്ചു..

  ReplyDelete
 11. കേരളത്തിന്റെ വസ്ത്ര പാരമ്പര്യത്തില്‍ മാറ് മറക്കാനായില്ലെങ്കിലും പൂ...... മറക്കുന്നതയിരുന്നു, അന്നൊന്നും ഈ ദിവ്യവസ്ത്രം കണ്ടു പിടിച്ച അറബി വര്‍ഗ്ഗത്തിന് തുനിയെന്തെന്നു അറിയില്ലായിരുന്നു,അവര്‍ക്ക് മലയാളി മക്കളും ഇല്ലായിരുന്നു.ഭാവിയിലെ കലാപന്ങ്ങള്‍ക്കും, അക്രമത്തിനു ആയുധമോളിപ്പിക്കാനുള്ള ഉറ എന്നതില്‍ കവിന്ജ്ഞ എന്ത് മേന്മയാണ് ഈ ഉറയ്ക്കുല്ലതെന്നു പറയാമോ പുലരീ?

  ReplyDelete
 12. pandu kaachiyum thatavumitt naatumpurathu kandirunna snehamayikalaaya ummamaareyokke urayil kayati mathil kettilakaththatachitt makal naadu mudikkaan kaazmeerilum kothaazhathum theevra vaadam padikkaan pokunnu. avareyokke samuhathilekku thurannuvidu ee karuththa uraykkullil kidannu marikkaathirikkatte avarokke.

  ReplyDelete
 13. pardayittaal maathram maraykaanaakunna enthu kunthamaanu ningal nammude sthreekalil kaanunnathu? vendathavar idenda, pardayidenda enthu urgent sahacharymaanu keralathil ippol nilavilullathu? paranjnju paranjnj kureyennam koodi manushyarkku manushyaraayi jeevikkaanulla saahacharym illaathaakki thudangngi.

  ReplyDelete
 14. സ്ത്രീകളെ പർദ്ദ ധരിപ്പിക്കുന്ന പുരുഷന്മാർ കൂടി പർദ്ദ ധരിക്കണം

  ReplyDelete
 15. എന്തു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കേണ്ടത് സ്വയമേവയാണ്.നിശ്ചയദാർഢ്യവും ആർജ്ജവവും സ്വന്തം മനസ്സിൽ ഉണ്ടാക്കുകയാണ് വേണ്ടത്.അല്ലാതെ മറ്റൊരു വസ്ത്രത്തെ എതിർക്കുന്നുവെന്നു തോന്നിപ്പിക്കുന്നത് മാധ്യമങ്ങളുടെ തന്ത്രങ്ങൾ തന്നെയാണ്...

  ReplyDelete
 16. കൂതറ,

  ഭയങ്കര കള്ളാ...കണ്ടു പിടിച്ച് കളഞ്ഞല്ലോ ഉദ്ദേശം.സത്യത്തില്‍ പര്‍ദ്ദയിടുന്ന മുസ്ലിം പെണ്ണുങ്ങക്ക് പോഴത്തരം ആണ് ചെയ്യുന്നത് എന്ന് എനിക് ഒരു അഭിപ്രായമുണ്ട്. കാരണം ഗുജറാത്ത് മോഡല്‍ ഒരു കലാപമുണ്ടായാല്‍ , ബലാത്സംഗം ചെയ്യാനും, പച്ചയോടെ കത്തിക്കാനും, കുത്തിക്കൊല്ലാനുമൊക്കെ മുസ്ലിം സ്ത്രീകളെ തിരിച്ചറിയാന്‍ ഹൈന്ദവ ഭീകരവാദികള്‍ക്ക് എളുപ്പമാവും. ആയുധം യഥേശടം എല്ലായിടത്തും ലഭ്യമാണെന്നിരിക്കെ ഹൈന്ദവ ഭീകരന്മാര്‍ക്ക് അത് എവിട്റ്റെയും ഒളീപ്പിച്ച് വെക്കേണ്ട ആവശ്യവും വരുനില്ലല്ലോ.

  ഇനി പര്‍ദ്ദ കൂതറ പറഞ്ഞപോലെ,ആര്‍ത്തലച്ചു വരുന്ന ഹൈന്ദവ ഭീകരന്മാരെയും അക്രമികളെയും കുത്തി പിളര്‍ത്താന്‍ ആരും കാണാതെ ഒരു കത്തി ഒളിച്ചു വെക്കാന്‍ മുസ്ലിം സ്ത്രീക്ക് സാധിക്കും.അങ്ങനെയൊരു പോസിറ്റീവ് വശമുണ്ട് പര്‍ദ്ദക്ക്. ആ പേടിയാണ് കൂതറക്കെങ്കില്‍ പേടിച്ചേ മതിയാകൂ. അന്തവും കുന്തവുമില്ലാത്ത കാച്ചി തട്ടവും, മുല തള്ളി നില്‍ക്കുന്ന പെങ്കുപ്പായവും മാറി മുസ്ലിം സ്ത്രീ പര്‍ദ്ദക്കടിയില്‍ ചിലതൊക്കെ ഒളീച്കു വെക്കുനുണ്ട്.കൂതറമാര്‍ക്ക് ഇഷ്ട്റ്റമില്ലെങ്കില്‍ കൂടി.

  ReplyDelete
 17. സാരിയുടുത്താല്‍ തീവ്രവാദമില്ല, പര്‍ദ്ദയിട്ടാല്‍ തീവ്രവാദം ഹ ഹ ഹ. പഴയ മുസ്ലിം സ്ത്രീകളുടെ വേഷത്തേക്കാള്‍ എത്രയോ ഭേദമാണ് പര്‍ദ്ദ എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 18. പേര് സ്ത്രി സ്വാതന്ത്ര്യം, ലക്‌ഷ്യം നയന സുഖം.
  ശരിരം മറച്ചു മാന്യമായി നടക്കുന്ന സ്ത്രികള്‍ 'മനോവ്യഭിജാരി'കളുടെ കണ്ണില്‍ എന്നും കരടാണ്.
  അത് കൊണ്ടു തന്നെ പണ്ടു സവര്‍ണ്ണ മേലാളന്മാര്‍ സ്വന്തം സുഖത്തിനു വേണ്ടി ഒരു ഡ്രസ്സ്‌ കോഡ് രൂപപ്പെടുത്തി.
  ഇതേ ലക്ഷ്യത്തോടെ തന്നെ പാശ്ചാത്യര്‍ നമ്മുടെ സ്ത്രികളുടെ അവയവ ഭംഗി പുറത്തു കാണത്തക്ക നിലയില്‍, സ്വയം നിര്‍വൃതി അടയുവാനും, തെരുവില്‍ പോലും വ്യഭിച്ചരിക്കുവാന്‍ സൌകര്യപ്പെടുമാര് 'ആധുനികം' എന്നാ പേരില്‍ 'അശ്ലില' വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.
  അധമ ബോധം ഇനിയും മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ലാത്ത ചിലര്‍ പണ്ടു സവര്‍ണ്ണര്‍ കല്പിച്ചതു അനുസരിച്ചത് പോലെ, ആധുനിക തമ്പ്രാന്മാര്‍ കല്പിച്ച വേഷം അവകാശമായി കൊണ്ടു നടക്കുന്നു.
  പാന്റും ജിന്സും ധരിച്ചാല്‍ ആധുനികം.
  പര്‍ദ്ദ ധരിച്ചാല്‍ താലിബാനിസവും..

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. good ......i think most of the things are included in this,and also i have notice u have given some photos with weomens wearing parda,,,really it will viewers to understand not only we are wearing parda...bt now adays weomens are making parda as tight fit..i think u should write a blog for to wake up our muslim poeoples from the blind world

  ReplyDelete
 21. ee lekanam sathyathinu nere aanu viral choondunnathu...islaaminte niyamangakum chinagalum onnu orikalum nashikilla..aarkum nashipikaan saadhyuvumalla...avar poyi thulayatte..

  ReplyDelete
 22. ജോക്കറ്,

  ഭീകര കള്ളാ... ജ്ജതു മനസ്സിലാക്കിലൊ ബലാസംഗോം,കത്തിക്കുത്തുമൊന്നും ഞമ്മന്റാള്‍ക്കാര് ചെയ്യൂലല്ല്യോ? തൊയ് രം സമാദാനോമായി കയിയുന്നവരുടെ എടയില് ബോംബും വച്ചുകെട്ടി പളുങ്ങിചെഞ്ഞ് പൊട്ടിച്ച് സൊര്‍ഗ്ഗത്തീപോവാനൊ,കള്ളവോട്ടിനും, കള്ളത്തരങ്ങള്‍ക്കും മൂടുപടമിടാനും ഇത്തറ സൊയമ്പനായിട്ട്ള്ളൊരു വസ്ത്രം പിന്നെ ജോക്കറിന്റേ മാത്രെ കാണൂ.ജോക്കറിനിപ്പോ കാച്ചിക്കുംതട്ടത്തിനും അന്തോം കുന്തോമില്ല, കുറച്ചുകഴിഞ്ഞാല്‍ പര്ദ്ദക്കും അന്തോം കുതോം കാണില്ല,അന്നും മുലമൂപ്പുള്ള പെണ്ണുങ്ങളൊക്കെ കാണൂം ഒക്കെ ഒളിപ്പിക്കാന്‍ ഇരമ്പു കവചങ്ങളും,പറങ്കിപ്പൂട്ടുകളേയും കുറിച്ച് ചിന്തിക്കേണ്ടിവരും കേട്ടോ ജോക്കറേ.

  ReplyDelete
 23. മാപ്ലേ,

  “ഭീകര കള്ളാ“ഈ വാക്കിലൂടെ മനസ്സിലായി മാപ്ലയുടെ അസുഖം. മാപ്ലേ മാപ്ലയുടെയും മാപ്ലയെ പോലുള്ളവര്‍ക്കും വേണ്ടി എല്ലാം തുറന്ന് കാണിക്കാന്‍ ഇപ്പോള്‍ കുറച്ച് മുസ്ലിംഗള്‍ക്ക് മനസ്സില്ല എന്ന് വെച്ചോളൂ.അത് കൊണ്ടാണ് പര്‍ദ്ദ ഇത്രയും പോപ്പുലറായി മാറുന്നത്.പ്രതീക്ഷ കൈവിടേണ്ട. പണ്ട് നമ്പൂതിരി സിനിമയിലെ കുളീസീന്‍ കാണാന്‍ ട്രെയിന്‍ ലേറ്റ് ആകാന്‍ കാത്തിരുന്ന പോലെ കാത്തിരുന്നോളൂ. ആള്‍ ദ ബെസ്റ്റ്.

  ReplyDelete
 24. എന്നെ സംബന്ധിഛേടത്തോളം ഏത് പെണ്ണൊരുത്തിയും പര്‍ദ്ദയോജെട്ടിയോ ഇട്ടാലൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല. വസ്ത്ര ധാരണം മാന്യമാകണം എന്നതാണ് പൊതുവായ ഒരു ധാരണ.പരിഷ്ക്യത മനുഷ്യനെ സംബന്ധിച്ചേടത്തോളം വ്യത്തിയായതും പക്വമായതുമായ വസ്ത്ര ധാരണം മാന്യതയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. അത് കൊണ്ടൊക്കെ തന്നെയാണ് ചില കാല ഘട്ടങ്ങളില്‍ ചിലര്‍ ചിലരെ ചില വസ്ത്രങ്ങളൊന്നും അണിയാന്‍ സമ്മതിക്കാതിരുന്നത്. പ്രാചീന കേരളത്തില്‍ എല്ലാവരും ഹരിശ്ചന്ദ്രന്മാരായത് കൊണ്ട്റ്റല്ല മുലയും വയറും കാണിച്ചു പെണ്‍ കൊടിമാര്‍ നടന്നത്. പുരുഷന്‍ മാര്‍ സ്ത്രീ നഗ്നത കാണുവാന്‍ സ്ത്രീയെ ചൂഷണം ചെയ്യുകയായിരുന്നു ചെയ്തത്. പുരുഷന്‍ മുണ്ടും മേല്‍ മുണ്ടും മറ്റതു എല്ലാം ധരിച്ചപ്പോഴും പെണ്ണിനെ നഗ്നമായി തന്നെ നിര്‍ത്തിയതിന്റെ ഉദ്ദേശം ലൈംഗിക ചൂഷണം തന്നെയായിരുന്നു. ആ പുഴുത്ത കാലഘട്ടം, സംസ്ക്യതനെന്ന് അവകാശപ്പെടുന്ന മലയാളി ന്യായീകരിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.പ്രാചീന കേരളത്തില്‍ പാലും തേനും ഒഴുകുകയായിരുന്നു എന്ന് ആരാണ് കുട്ടനെയൊക്കെ പഠിപ്പിച്ചത്. അര വയറും, മുഴുപ്പട്ടിണീയും, പകര്‍ച്ഛ വ്യാധിയും, സാമൂഹിക ഉച്ചനീചത്വവും, തൊട്ടു കൂടായ്മയും, തീണ്ട്റ്റി ക്കൂടായ്മയും എല്ലാം അരങ്ങേറിയ നശിച്ച കാലഘട്ടം. ഇപ്പോള്‍ ഗ്യഹാതുരതയില്‍ അയവിറ്രക്കുന്നത് അന്ന് എല്ലാ സുഖ ഭോഗവും അനുഭവിച്ചവരാണ്. അല്ലാത്തവര്‍ക്ക് അത് ഓര്‍ക്കാനിഷ്ടപ്പെടുന്ന ഒരു ഓര്‍മയല്ല. ഇപ്പോള്‍ ചില സവര്‍ണ മാടമ്പി സാഹിത്യകാരന്മാര്‍ പഴയ ശീതളിമയില്‍ ഓര്‍മകള്‍ അയവിറക്കുന്നത് കേട്ടാല്‍ തോന്നും പഴയ കേരളം ഒരു പറുദീസയായിരുന്നു എന്ന്. അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് അതാകാം. പക്ഷെ ചരിത്രം തിരിച്ചു പറയുമ്പോള്‍ ബുദ്ധി മറഞ്ഞു പോകാതിരുന്നാല്‍ മതി.

  ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നുക പര്‍ദ്ദയിടാത്ത സ്ത്രീകളെ മുസ്ലിം പുരുഷന്‍ മാര്‍ ഓടിച്ചിട്ടടിക്കും എന്നാണ്. എന്റെ ഭാര്യം പര്‍ദ്ദയിടാറില്ല. ഞാന്‍ നിര്‍ബന്ധിച്ചിട്ടും ഇല്ല ഇതുവരെ പക്ഷെ ഈയടുത്ത് അവള്‍ ഒരു പര്‍ദ്ദ വാങ്ങി.കുഞ്ഞുണ്ടായപ്പോള്‍ കൂടുതല്‍ സൌകര്യം അതാണെന്ന് അവള്‍ പറയുന്നു അത്ര മാത്രം. കേരളത്തില്‍ കാണുന്ന കറുത്ത നീളന്‍ കുപ്പായം ഇസ്ലാം ഖുറാനില്‍ വരച്ച് വിവരിച്ച സാധനമൊന്നുമല്ല. പല രാജ്യത്തും പല രീതിയിലുള്ള വസ്ത്രമാണ് ‘ഹിജാബ്’ എന്നരീതിയില്‍ ധരിക്കുന്നത്.മുഖവും മുന്‍ കൈയും ഒഴികെ ബാക്കിയെല്ലാം മറക്കണം എന്ന് ഇസ്ലാം പറയുന്നു.ഇത് എല്ലാ മതസ്ഥരും ചെയ്യുന്നുണ്ട്. രസകരമായ വസ്തുത പുരുഷന്മാര്‍ നീളന്‍ കയുള്ള കുപ്പയവും പാന്റും ഷൂസും ഇട്ട് ആകെ മുഖവും മുന്‍ കൈയും മാത്രമാണ് ഇപ്പോള്‍ പുറത്ത് കാണിക്കുന്നത്. പക്ഷെ സ്ത്രീകളുടെ കാര്യമെത്തുമ്പോള്‍ ഈ പുരുഷ കേസരികള്‍ക്ക് സ്ത്രീകളുടെ മുലയും പൊക്കിളും വയറും ഒക്കെ കാണണം. പെണ്ണെന്നാല്‍ ഇവര്‍ക്കൊക്കെ വായ് നോക്കി വെള്ളമിറക്കാനും ആവശ്യമെങ്കില്‍ പീഡിപ്പിക്കാനും കൂടി ഉള്ളതാണ് എന്ന പുരുഷ ചൂഷണ മനസ്ഥിതിയാണ് സ്ത്രീയുടെ വസ്ത്രത്തിന് വേണ്ടി മുറ വിളി കൂട്ടുന്ന ഈ ‘സ്ത്രീ വാദികള്‍ക്കുള്ളത്’.

  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ, പര്‍ദ്ദ എന്ന് കേള്‍ക്കുമ്പോഴേ പല്ലും മുഖവും കഴുകാതെ എണീറ്റ് ഓടി മുറവിളി കൂട്ടി അലമ്പുണ്ടാക്കുന്നതിന്റെ അസുഖം നേരത്തെ പറഞ്ഞ തികഞ്ഞ അസഹിഷ്ണുത തന്നെയാണ്. അതിനുള്ള മരുന്ന് തണുപ്പുള്ള വെള്ളത്തില്‍ കുറെ നേരം തല മുക്കി വെക്കുക എന്നുള്ളത് മാത്രമാണ്.

  ReplyDelete
 25. ഇനി കേരളത്തിലെ എല്ലാ മുസ്ലിം സ്ത്രീകളും ഒന്നുമിടാതെ നടക്കണം എന്നും സ്ത്രീ സ്വാതന്ത്യം അതാണ് എന്ന് വാദമുള്ളവരും,അമ്മ പെങ്ങന്മാഎയും ഭാര്യമാരെയും ആദ്യം ഈ പറഞ്ഞ തികഞ്ഞ വസ്ത്ര സ്വാതന്ത്യത്തോടെ നടത്തട്ടെ. അവര്‍ എത്രിര്‍ത്താല്‍ ‘ഇത് ഇസ്ലാമിക രാജ്യമല്ല, നിങ്ങള്‍ ഒന്നുമിട്ടില്ലെങ്കിലും ഒന്നുമില്ല’ എന്ന് പറയുക.എല്ലാം ശരിയാകും. അങ്ങനെ എല്ലാവരും ഒന്നുമിടാതെ ചിത്രകാരന്റെ ഭാഷയില്‍ ‘കുണ്ടി കാട്ടികളായി നടന്നാല്‍’ പിന്നെ പര്‍ദ്ദ ധരിക്കുന്നത് മുസ്ലിംഗള്‍ക്ക് എന്തായാലും കുറച്ചിലായി തോന്നും അന്ന് അവരത് മാറ്റി മെല്‍ പറഞ്ഞ സ്വാതന്ത്യ വക്താക്കളായി മാറും. അപ്പോള്‍ ആ കാലം വരെ ദയവായി മുസ്ലിംഗളുടെയും പരദ്ദയിയിടുന്ന പെണ്‍ കുട്ടികളുടെയും പിന്നാലെ കൂടാന്‍ ദയവായി ഈ സ്ത്രീ വിമോചകര്‍ വരരുതേയെന്ന് അഭ്യര്‍ഥനയുണ്ട്.

  വസ്ത്രം പൂര്‍ണമായി ഉപേക്ഷിക്കുന്നതോടെ സുന്ദര കേരളം എന്ന സ്വപ്നം സാക്ഷാല്‍ക്യതമാവും, പിന്നെ ഒരു മാവേലിയുടെ ഒരു കുറവ് മാത്രമേ പിന്നെ ഇവിടെയുണ്ടാകൂ. ആ കാലം ആലോഒചിച്ചിട്ട് ലെന്തൊരു സന്തോഷം . ഈശ്വരാ......വൌ. എത്രയും പെട്ടെന്ന് മത ഗുണ്ട്റ്റകളാല്ലത്തവര്‍ ഒരു കുണ്ടി കാട്ടി കേരളത്തിനായി രംഗത്തിറങ്ങൂ.

  അഭിവാദ്യങ്ങള്‍

  അറിയിപ്പ്

  പര്‍ദ്ദ, നിസ്കാര തഴമ്പ്, താടി, പള്ളി, ഖുറാന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അപസ്മാരം, മൂത്രം ഒഴിക്കാന്‍ മുട്ടല്‍,വയറിളക്കം, ചര്‍ദ്ദി, വിമ്മിഷ്ടം,ബോധം മറയല്‍, മന്ദ ബുദ്ധിയാകുക എന്നീ രോഗമുള്ളവര്‍ക്ക് ധരിക്കാന്‍ ഒരു യന്ത്രം തയാറായിട്ടുണ്ട്. ആവശ്യക്കാര്‍ അറിയിച്ചാല്‍ ആ യന്ത്രം തപാലില്‍ അയച്ചു തരുന്നതായിരിക്കും.മുന്‍ കൂര്‍ പണമടക്കേണ്ടതില്ല ‘സാധനം’ കിട്ടുമ്പോള്‍ പണമടച്ചാല്‍ മതി.

  ഈ അസുഖത്തിന് മരുന്ന് ഇതുവരെ കണ്ട് പിടിച്ചിട്ടില്ലാത്തതിനാല്‍ മന്ത്രം തന്നെ ശരണം.യുക്തിവാദികള്‍ ക്ഷമീര്.

  ReplyDelete
 26. കമന്റുകള്‍ കുട്ടന്‍ എന്ന ഒരുബ്ലോഗറെ സംബോധന ചെയ്തിട്ടുള്ളതായിരുന്നു.കമന്റ് എഡിറ്റ് ചെയ്തപ്പോള്‍ ചില സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ പേര്‍ കടന്നു കൂടിയിട്ടുണ്ട്.സദയം ക്ഷമിക്കുമെന്ന് കരുതുന്നു.

  ReplyDelete
 27. @http://www.blogger.com/profile/08775559774414277214 | Kunjumon

  സ്ത്രീകളെ പ്രസവിപ്പിക്കുന്ന പുരുഷന്മാരും പ്രസവിക്കണം... "ദേഷ്യ പ്പെടനല്ല ഒരു തുല്യ നീതിക്കുവേണ്ടി ആണ്"

  @http://www.blogger.com/profile/10206107571901131807 | kootharamapla öകൂതറ മാപ്ല

  പുലരി മറുപടി ഒന്നും പറയണ്ട കാര്യം ഇല്ല. തന്നെ ക്കുറിച്ച് മോശമായി ആര് എന്ത് പറഞ്ഞാലും മനുഷ്യനു തെറി പറയാനുള്ള പ്രവണത ഉണ്ടാകും, എഴുത്തിനു കാര്യം ഉണ്ട്. തിരിച്ചറിവ് ചില മനുഷ്യര്‍ക്കെ ഉണ്ടാവൂ. കൂടുതല്‍ വികാര ജീവി ആണ് മനുഷ്യന്‍. ഭൂമി യിലെ ഏറ്റവും വലിയ ലഹരി രതി ആണ്. അതിന്റെ അടിമകള്‍ക്ക് പ്രടിരോധക്കാരുടെ മരുന്ന് ആണ് ബെസ്റ്റ്‌.

  ReplyDelete
 28. വളരെ നല്ല ലേഖനം.

  ReplyDelete
 29. This comment has been removed by the author.

  ReplyDelete
 30. ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ.. അല്ലാതെ മുസ്ലിം സ്ത്രീകള്‍ സ്വന്തം ശരീരം മറക്കുന്നതിനോടു അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ ഞരന്പുരോഗികള്‍ മാത്രമാണ്. എന്റെ കുട്ടികാലത്ത് സ്ത്രീ കളോട് ആസക്തി തോന്നിപ്പിച്ചത് എന്റെ വീടിനടുത്തുള്ള ഹിന്ദു സ്ത്രീയുടെ അതിര് കവിഞ്ഞു നിക്കുന്ന മാറിടം കണ്ടിട്ടാണ്. അതവര്‍ ഒരു തോര്തുമുണ്ടുകൊണ്ട്പോലും മറക്കുമായിരുന്നില്ല.ഉയര്തികെട്ടിയ ലുങ്കിയും ഇറുകിയ ബ്ലൌസുമാണ് അവരുടെ സ്ഥിര വേഷം.ആ നാട്ടിലുള്ള എല്ലവര്‍ക്കുമാരിയാം അവരുടെ മാറിടത്തിലെ കടുക്മണി പോലുള്ള ഒരു കറുത്തപുള്ളി. പ്രായത്തില്‍ കൂടിയ അവരോടു എനിക്ക് ബഹുമാനത്തെക്കളെറെ മറ്റു പല ചിന്തകളുമായിരുന്നു.ലൈഗികതയുടെ അതി പ്രസരത്തിലൂടെ മൃഗങ്ങളെ പോലെ വേഴ്ച നടത്തുന്ന പാശ്ചാത്യര്‍ക്ക് ഒരു പക്ഷെ സ്വന്തം മാതാവിന്റെ നഗ്നതയില്‍ പോലും വിചിന്തനം തോന്നിയിരിക്കാം. ഒരു വൈകൃത സംസ്കാരം നമുക്ക് വേണ്ട. നമ്മുടെ സ്ത്രീകള്‍ മാന്യമായ വേഷം ധരിക്കട്ടെ... അവര്‍ തലയുയര്‍ത്തി നടക്കട്ടെ...അവര്‍ക്ക് മാതാവെന്ന കലര്‍പ്പില്ലാത്ത സ്നേഹവും ബഹുമാനവും നല്കാന്‍ അവര്‍ ഉയരങ്ങള്ളില്‍ തന്നെ നില്കട്ടെ...അന്ധമായ മാനുഷിക ലൈഗിക വിചാരങ്ങള്‍ക്ക് മാന്യമായ വസ്ത്രം ഒരു പ്രധാന ഖടകമാണ്..സ്വന്തം വികാര വിചാരങ്ങളെ ത്യജിച കന്യ സ്ത്രീകള്‍ക്ക് മുഖവും കൈയും ഒഴികെ ശരീരം മറക്കുന്ന വേഷം ധരിക്കുമ്പോള്‍ അവര്‍ക്ക് ഒരു ബഹുമാനം കിട്ടുന്നെകില്‍, സ്വന്തം ജീവിതത്തില്‍ സ്ത്രീത്വം സംരക്ഷിക്കന്‍ മുസ്ലിം സ്ത്രീകള്‍ പരദ തിരഞ്ഞെടുത്താല്‍ അതിനെ എതിര്‍ക്കുന്നതിനെക്കാള്‍ പ്രോത്സാഹിപ്പിക്കുക.

  September 16, 2010 7:02 AM

  ReplyDelete
 31. koothara maplakku NHARAMB ROGAM KOODUTHAL ANALLO.FREE AYITTU SEEN KANDU(DARSHANA SUGAM) KARYAM SADICHU JEEVICHU POKUNNA ALANU ""KOOTHARA MAPLA""

  ReplyDelete
 32. @ Pulari
  Though one could agree with the main contention in your original post, the following comment of yours is utterly in bad taste ; this can even be the reason why many people who have no bias against against Islam as people think and live, will sometimes single out a word or phrase from people like you who seem to love authoritarian dress codes for women, in the name of PROTECTING CULTURE,be it Islamic or any other!
  This is typically MALE and this has nothing to do with faith!


  "പേര് സ്ത്രി സ്വാതന്ത്ര്യം, ലക്‌ഷ്യം നയന സുഖം.
  ശരിരം മറച്ചു മാന്യമായി നടക്കുന്ന സ്ത്രികള്‍ 'മനോവ്യഭിജാരി'കളുടെ കണ്ണില്‍ എന്നും കരടാണ്...
  അത് കൊണ്ടു തന്നെ പണ്ടു സവര്‍ണ്ണ മേലാളന്മാര്‍ സ്വന്തം സുഖത്തിനു വേണ്ടി ഒരു ഡ്രസ്സ്‌ കോഡ് രൂപപ്പെടുത്തി.
  ഇതേ ലക്ഷ്യത്തോടെ തന്നെ പാശ്ചാത്യര്‍ നമ്മുടെ സ്ത്രികളുടെ അവയവ ഭംഗി പുറത്തു കാണത്തക്ക നിലയില്‍, സ്വയം നിര്‍വൃതി അടയുവാനും, തെരുവില്‍ പോലും വ്യഭിച്ചരിക്കുവാന്‍ സൌകര്യപ്പെടുമാര് 'ആധുനികം' എന്നാ പേരില്‍ 'അശ്ലില' വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.
  അധമ ബോധം ഇനിയും മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ലാത്ത ചിലര്‍ പണ്ടു സവര്‍ണ്ണര്‍ കല്പിച്ചതു അനുസരിച്ചത് പോലെ, ആധുനിക തമ്പ്രാന്മാര്‍ കല്പിച്ച വേഷം അവകാശമായി കൊണ്ടു നടക്കുന്നു.
  പാന്റും ജിന്സും ധരിച്ചാല്‍ ആധുനികം.
  പര്‍ദ്ദ ധരിച്ചാല്‍ താലിബാനിസവും.."

  ReplyDelete
 33. എന്താണീ പര്‍ദ്ദയെകുറിച്ച് ഇത്ര അധികം പറയാന്‍.ശരീരം മറയുന്ന വേഷങ്ങളില്‍ ഒന്നു മാത്രമാണത്‌. ശരീരം മറക്കുന്ന മറ്റൊരുപാടു വസ്ത്രങ്ങള്‍ ഉണ്ട്. പര്‍ദ്ദയുടെ സൌകര്യം മുസ്ലിം സത്രീകളെ അതില്‍ ആകൃഷ്ടരാകി എന്നതാണ് സത്യം.
  പിന്നെ പര്‍ദ്ദ ധരിക്കുന്നത് സത്രീകള്‍ മാത്രമല്ലല്ലോ , പുരുഷന്‍മാരും പലമാതിരി പര്‍ദ്ദകള്‍ ധരിക്കുന്നു. അറബികള്‍ ഒന്നടങ്കം,പാതിരിമാര്‍,സായിബാബ,മാതാ അമൃതാനന്തമയിയുടെ പുരുഷ അനുയായികള്‍..ഇങ്ങനെ എത്രയെത്ര പുരുഷപര്‍ദ്ദാ ധാരന്‍മാര്‍?! അപ്പൊപിന്നെ പര്‍ദ്ദയിലെന്തിരിക്കുന്നു?

  ReplyDelete
 34. ex-pravasini
  അത് തന്നെയാണ് ഇവിടത്തെ വിഷയവും,
  എന്ത് കൊണ്ടു പര്‍ദ്ദ മാത്രം വിമര്‍ശിക്കപ്പെടുന്നു?
  വാസ്തവത്തില്‍ പര്‍ദ്ദ അല്ല വിമര്‍ശകരുടെ ഉന്നം. മരിച്ച പര്‍ദ്ദയുടെ പേരില്‍, ശരിഅതിന്റെ പേരില്‍ . ജിഹാദിന്റെ പേരില്‍ ഇസ്ലാം തന്നെയാണ് ലക്‌ഷ്യം.

  ReplyDelete
 35. kootharamaapla nannayi kamanti. pkshe maapla onnu marannu ennu thonunnu .bobbum katthiyumokke 4 inchu veedhiyulla adivasthrathilum olippikkam.appol adum koodiyangu ozhivaakki noolbanthamilladhe nadakkam .alle maple

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. സ്വന്തം അവയവങ്ങളെ മറ്റുള്ളവർക്ക് പ്രദർശന വസ്തു ആക്കാതെ മാന്യമായി വസ്ത്രം ധരിക്കുകയാണ് അഭികാമ്യം.അത് സ്ത്രീകളോടുള്ള ആക്രമണങ്ങൾക്ക് ആക്കം കുരച്ചേക്കും. ശ്രദ്ധേയമായ ലേഖനം.

  ReplyDelete
 38. ആക്കം കുറച്ചേക്കും എന്ന് തിരുത്തി വായിക്കുക.

  ReplyDelete
 39. ഇസ്‌ലാമിക മര്യാദകളൂം അനുഷ്ടാനങ്ങളും കര്‍ശനമായി പാലിക്കുന്ന ഒരു മൌലവിയുടേ പേരകുട്ടി ഇതൊന്നും തനിക്ക്‌ ബാധകമല്ലെന്ന രീതിയില്‍ നടക്കുന്നത്‌ കണ്ട്‌ കുടുംബത്തിലെ തന്നെ ആളുകളാണു ഈ പെണ്‍കുട്ടിയോട്‌ പര്‍ദ്ദ ധരിക്കാന്‍ ഉപദേശിച്ചത്‌. പക്ഷേ, അങ്ങനെയൊരു ഉപദേശം നല്‍കുബ്ബോള്‍ അവര്‍ പോലും ഇത്‌ ഇത്രയും വലിയ പുകിലാക്കി ഈ പെണ്‍കുട്ടി അവതരിപ്പിക്കും എന്ന്‌ ഓര്‍ത്തുകാണില്ല. സാധാരണ കുടുംബങ്ങളില്‍ കാണുന്ന ഉപദേശ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍... പക്ഷേ, അതില്‍ നിന്നും രക്ഷപെടാന്‍ പെണ്‍കുട്ടി കണ്ടെത്തിയതോ "സ്ത്രീ വിമോചനം" എന്ന ഡമോക്ളസിണ്റ്റെ വാള്‍! അതല്ലാതെ, ഇന്ത്യയിലും പ്രത്യാകിച്ചും കേരളത്തിലും ശിരോവസ്ത്രം പോലും ധരിക്കാതെ (പിന്നല്ലേ പര്‍ദ്ദ) പര്‍ദ്ദ അണിഞ്ഞവരുടെ ഇടയിലുടെ മുസ്ളിം സ്ത്രീകളെ ധാരാളമായി കാണാം. അവര്‍ക്കൊന്നുമില്ലാത്ത ഭീഷണി ഈ പെണ്‍കൊചിനോ?! റെയാന പത്രസമ്മേളനത്തില്‍ പറഞ്ഞത്‌ ചില പോലീസുകാരും മാന്യമായി വസ്ത്രം ധരിക്കാന്‍ തന്നെ ഉപദേശിക്കുന്നു എന്നാണൂ! അത്‌ ശരി, അപ്പോള്‍ ആളൊരു ആഭാസക്കാരിയാണു. പോലീസുകാരന്‍ വരെ "എന്താ കൊച്ചേ കൊള്ളാവുന്ന വസ്ത്രമൊന്നുമില്ലേ എന്ന്‌ ചോദിക്കുന്ന രീതിയിലാണു വസ്ത്ര ധാരണം!" ഇത്തരം ഉഡായിപ്പു കേസുകളെ തലയിലേറ്റി നടക്കാന്‍ കുറേ ആളൂകളൂം. ഈ വിഷയത്തിണ്റ്റെ ഒരു ലിങ്ക്‌ കൊടുത്തുകൊണ്ട്‌ 'മനുഷ്യാവകാശ' ബ്ളോഗറായ ഇ എ ജബ്ബാര്‍ പുള്ളിയുടെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. അവിടെ തന്നെ ഇതേ അഭിപ്രായം കമണ്റ്റിയപ്പോള്‍ പുള്ളി അത്‌ മനോഹരമായി ഡിലീറ്റി്‌!! 'വിഷയവുമായി' ബന്ധം കാണാത്തതുകൊണ്ടായിരുക്കും! കാരണം അവിടത്തെ വിഷയം ഇതുപയോഗിച്ച്‌ എങ്ങിനെ ഇസ്‌ലാമിനെ 'അടിക്കാം' എന്നായിരുന്നല്ലോ?!!

  ReplyDelete
 40. This comment has been removed by the author.

  ReplyDelete
 41. ex-pravasini
  റെയ്ഹാന പെണ്ണല്ല റെയ്ഹാനയുടെ അജണ്ടകള്‍ നിയന്ത്രിക്കുന്നത്.
  രയ്ഹാന ഇപ്പോള്‍ ഒരു കരു മാത്രമാണ്, മാധ്യമങ്ങളുടെ, വ്യാജ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ......

  ReplyDelete
 42. കുരുത്തം കെട്ടവന്‍

  തെരുവിളിരങ്ങിയാല്‍ തല പോയിട്ട് മാറ് പോലും മറക്കാതെ നടക്കുന്ന എത്ര മുസ്ലിം സ്ത്രികളെ വേണമെങ്കിലും കാണാന്‍ സാധിക്കും.
  ഇവരെയൊക്കെ ഭിഷനിപ്പെടുത്തുവാന്‍ തുനിഞ്ഞാല്‍ പിന്നെ ഭിഷണി കത്തിനെ സമയം ഉണ്ടാകു.. രേയ്ഹാനയുടെത് ഒരു മാധ്യമ ഷോ ആണ്. സ്വയം ശ്രദ്ധിക്കപ്പെടാനുള്ള ചില ഗിമ്മിക്കുകള്‍..
  പോലിസ് പ്രൊട്ടക്ഷന്‍ ഒരലങ്കാരമായി ഇപ്പോള്‍ രേയ്ഹാനക്ക് തോന്നാം.
  ഒരു സിനിമയില്‍ മുകേഷ് ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്.
  ആദ്യമാദ്യം പോലീസുകാരെ കൂടെ നടത്തി കഥാപാത്രം സ്വയം രസിച്ചു, പിന്നെ പിന്നെ സ്വന്തം ജിവിതക്രമതിന്നും, തൊഴിലിനും ഈ പോലിസ് അകമ്പടി തന്നെ ഭിഷനിയായി വളരുന്നതും ആ സിനിമയില്‍ ഉണ്ട്.
  സുര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ സംരക്ഷിക്കുവാന്‍ നിയോഗിച്ച പോലീസുകാരാണ് ആ പെണ്‍കുട്ടിയെ ഏറ്റവുമധികം മാനസികമായി അപമാനിച്ചതെന്ന വാര്‍ത്തയും ഉണ്ടായിരുന്നു.
  മാധ്യമങ്ങള്‍ വരച്ച കൃത്രിമ കളത്തില്‍ ഇരുന്നു കളിക്കുന്ന രേയ്ഹാനക്ക് യാതാര്ത്യ ബോധം എത്രയും നേരത്തെ ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കാം.

  ReplyDelete
 43. കാര്യങ്ങൾ ഒരു പരിധിവരെ ഉൾകൊള്ളിച്ച പ്രസക്തമായ ലേഖനം. അഭിനന്ദനങ്ങൾ

  ചൊറിച്ചിലുള്ളവർക്ക് മാന്താൻ ഇതൊരു വിഷയം തന്നെ :)

  ReplyDelete
 44. paavam oru rasathinaayirikkum thudangiyath
  ippo pulival pidicha poole aayi. islaamine thagarkkan oru vrthi ketta penn vicharichal onnum nadakkoola.varan yaaseen oodhi poovaan khatham theerkeenda avasthayinippol
  "thooriyavane periyaal peeriyavanum naaarum'
  pathrakkr ithu aduthu thanne manassilaakkum
  udane thanne namukku kaanam

  ReplyDelete
 45. ഉടുതുണിക്ക് മറുതുണിയില്ലാതെ നരകിക്കുന്ന പതിനായിരങ്ങള്‍ ഉള്ള നാടാണ്.സിനിമാന്നും പറഞ്ഞു പെണ്ണുങ്ങളുടെ നാണവും മാനവും ഉരിഞ്ഞു കാട്ടുകയാണ്,വെള്ളിത്തിരയിലും മിനിസ്ക്രീനിലും ഒരുപോലെ. പറഞ്ഞിട്ടെന്തു,പര്‍ദ്ദ ഊരാന്‍ കച്ച കെട്ടിയിറങ്ങിയ ചേകവന്‍മാരെയൊന്നും അവിടെ കാണില്ല. ആകപ്പാടെ ഉള്ള ശ്രദ്ധ പര്‍ദ്ദധാരിണികളില്‍.അതും എന്തൊരു ശ്രദ്ധയാണപ്പാ.!
  പുലരീ,KMV യും നൌഷാദും പറഞ്ഞ പോലെ കടുപ്പം ച്ചിരി കുറയ്ക്കാമായിരുന്നു

  ReplyDelete
 46. പുലരി, ഇപ്പോഴാണ് കണ്ടത്. വളരെ നന്നായിരിക്കുന്നു.

  ഇവിടെയും ഒരാള്‍ റയാന സംഭവത്തെതുടര്‍ന്ന് പര്‍ദ്ദ നിരോധിക്കണം എന്ന് പോസ്റ്റിട്ടിരിന്നു.

  ReplyDelete
 47. ഒരു പെണ്‍കുട്ടി അവള്‍ക്കു ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശം ഉണ്ടെന്നു പറഞ്ഞതിന് ഇത്ര പുകിലോ ? ആ കുട്ടി ആഭാസ വേഷം ധരിച്ചു നടക്കുന്നവള്‍ ആണെന്ന് വരെ ഗവേഷണം കണ്ടു . കഷ്ടം ! മുസ്ലീമുകള്‍ ഇത്ര സഹിഷ്ണുത ഇല്ലാത്തവരോ ?

  ReplyDelete
 48. നിങ്ങൾ ഒരു വായ്പ നൽകുന്നുണ്ടോ? നിങ്ങളുടെ ബില്ലുകൾ അടയ്ക്കാൻ താൽപ്പര്യമുണ്ടോ? വേണോ
  നിങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ? നിങ്ങൾ ചെയ്യേണ്ടത് എല്ലാം എന്നതാണ്
  നമ്മുടെ അടുക്കൽ മടക്കി ആദ്യ ഘട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
  നേടുകയും, നീ ഇരിക്കുന്ന? നിങ്ങൾ ആഗ്രഹിക്കുന്ന ആ ലോൺ. ഈ ഓഫർ
  ഈ വിവരങ്ങൾ ചുവടെ മടങ്ങി വേണം എല്ലാവർക്കും തുറന്നിരിക്കുന്നു;
  ആയിരിക്കും. നമ്മുടെ വായ്പ അവസ്ഥ ആണ് ദയവായി ശ്രദ്ധിക്കുക
  3% പലിശ. ഞങ്ങൾ പോലെ, അഭ്യർത്ഥിച്ച വിവരങ്ങൾ നൽകാനും വേണം
  നിങ്ങൾ കൃത്യമായ, വായ്പ ഉപാധികളോടെ അനുവദിക്കുന്നു
  വിവരം രേഖപ്പെടുത്താനുള്ള വായ്പ തുക. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ
  നമ്മുടെ കമ്പനിയിൽ നിന്നും വായ്പയ്ക്കായി. നിങ്ങൾ, അടിയിൽ ചോദിച്ചു ചെയ്യും
  വ്യക്തമാക്കിയ വിവരങ്ങൾ പൂരിപ്പിച്ച് വീണ്ടും ഞങ്ങളെ നിങ്ങളുടെ മടക്കം വേണ്ടി
  ലോൺ ഇടപാട്.
  വായ്പാ അപേക്ഷ ഫോം {ഓൺലൈൻ}
  1) പേര് ...................
  2) രാജ്യം ................
  3) പ്രൊഫഷണൽ .............
  4) വൈവാഹിക നില .........
  5) ടെലഫോൺ നമ്പർ ................
  6) പ്രതിമാസ വരുമാനം ..............
  7) വിലാസം .....................
  8) വായ്പ ഉദ്ദേശ്യം .............
  9) വായ്പ തുക ആവശ്യമാണ് ................
  10) വായ്പയെടുക്കും? ..................
  : EMAIL jamesjail001@gmail.com
  നന്ദി.
  ജെയിംസ് ജയിൽ

  ReplyDelete
 49. എന്റെ അമ്മെ അഭിപ്രായം വായിച്ച മടുത്തു തലക്ക് ഒരു കിരുകിരുപ്പ്‌ ഒരാള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ട് വെറുതെ കടിപിടി കൂടുന്നത് എന്തിനാ

  ReplyDelete