Sunday, September 12, 2010

ക്ഷമിക്കണം, സാംസ്ക്കാരിക കേരളം തിരക്കിലാണ്


ക്ഷമിക്കണം സാംസ്ക്കാരിക കേരളം തിരക്കിലാണ്.

പിഞ്ചുകുഞ്ഞിനെ പിതാവ്‌ നിലത്തടിച്ചു കൊന്നു

കൈവെട്ടു, പര്‍ദ്ദ, എന്നിങ്ങനെ വിഷയങ്ങള്‍ക്കായി, ഭുതക്കണ്ണാടി വെച്ച് ഒരു ദിശയിലേക്കു മാത്രം നോക്കിയിരിക്കുന്ന യുക്തിവാദികളും വ്യാജ സാംസ്ക്കാരിക പ്രവര്‍ത്തകരും അധിവസിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളത്തില്‍ ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചു കൊണ്ടു ഒരച്ഛന്‍ വെറും രണ്ടു മാസം പ്രായമുള്ള മകനെ നിലത്തടിച്ചു കൊന്നു 'മോക്ഷം' നേടിയിരിക്കുന്നു. സാംസ്ക്കാരിക കേരളത്തിന്‌ ഇനി അഭിമാനിക്കാം.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഇങ്ങിനെ.

ആലപ്പുഴ: അമ്പലപ്പുഴയ്‌ക്കടുത്ത്‌ പുന്നപ്രയില്‍ രണ്ട്‌ മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ്‌ നിലത്തടിച്ച്‌ കൊന്നു. കുട്ടി വളര്‍ന്നാല്‍ പിതാവിന്റെ ജീവന്‌ ഭീഷണിയുണ്ടാകുമെന്ന ജോത്സ്യപ്രവചനത്തിന്റെ പേരിലാണ്‌ കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ പുന്നപ്ര തെക്ക്‌ പുതുവല്‍ മധുവിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. മധുവിനെതിരെ ഭാര്യ നല്‍കിയ മൊഴിയാണ്‌ അറസ്‌റ്റിനു വഴിതെളിച്ചത്‌. ജനിച്ചപ്പോള്‍ രണ്ട്‌ പല്ലുണ്ടായിരുന്ന അഖില്‍ദേവ്‌ എന്ന കുഞ്ഞ്‌ വളര്‍ന്നാല്‍ പിതാവിന്‌ ദോഷമാകുമെന്ന്‌ ഒരു ജോത്സ്യന്‍ പ്രവചിച്ചതാണ്‌ പിതാവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്‌. കുഞ്ഞ്‌ ജനിച്ചതിനു ശേഷം നിരവധി പൂജകള്‍ മധു നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ ഇയാള്‍ കുഞ്ഞിനെ നിലത്തടിക്കുകയായിരുന്നു.

വിഡിയോ ഇവിടെ കാണുക..

8 comments:

 1. ക്ഷമിക്കണം സാംസ്ക്കാരിക കേരളം തിരക്കിലാണ്.
  കൈവെട്ടു, പര്‍ദ്ദ, എന്നിങ്ങനെ വിഷയങ്ങള്‍ക്കായി, ഭുതക്കണ്ണാടി വെച്ച് ഒരു ദിശയിലേക്കു മാത്രം നോക്കിയിരിക്കുന്ന യുക്തിവാദികളും വ്യാജ സാംസ്ക്കാരിക പ്രവര്‍ത്തകരും അധിവസിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളത്തില്‍ ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചു കൊണ്ടു ഒരച്ഛന്‍ വെറും രണ്ടു മാസം പ്രായമുള്ള മകനെ നിലത്തടിച്ചു കൊന്നു 'മോക്ഷം' നേടിയിരിക്കുന്നു. സാംസ്ക്കാരിക കേരളത്തിന്‌ ഇനി അഭിമാനിക്കാം.

  ReplyDelete
 2. ജോത്സ്യന്‍ സന്തോഷിനു മിനിമം ഭാരത രത്നം എങ്കിലും കൊടുക്കണം .

  ReplyDelete
 3. സുഹൃത്തേ,
  സാംസ്കാരിക കേരളത്തിനുതന്നെ അപമാനകരമാണ്‌ ഈ നീച പ്രവൃത്തികള്‍. അതിന്റെ ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ചൂണ്ടിക്കാട്ടിയതിന്‌ താങ്കളെ അഭിനന്ദിക്കുന്നു. എന്നാല്‍ അതിനു കാരണം മനുഷ്യന്റെ അന്ധവിശ്വാസങ്ങളാണെന്നും അതിനെതിരെ വ്യപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് മനസ്സിലാക്കുകയും കഴിയും വിധം അതു ചെയ്തുകൊണ്ടിക്കുകയും ചെയ്യുന്ന യുക്തിവാദികളെ ചീത്തവിളിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഒരു വശം മാത്രമല്ല; യുക്തിവാദികളുടേ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണമാണെന്ന് താങ്കള്‍ക്കറിയുമോ?

  ഞാന്‍ എന്റെ ബ്ലോഗില്‍ അവയ്ക്കെതിരെയും ശബ്ദിക്കാറുണ്ട്.
  ഈ ലിങ്കുകള്‍ നോക്കുക:
  കാനാടി ചാത്തന്‌ പോലീസ് കാവല്‍

  ഒന്നര വയസ്സുകാരന്റെ നരബലി: 'മന്ത്രവാദി'യുടെ കാമുകിയും അറസ്റ്റില്‍

  ഇത്തര്‍ം അന്ധതകള്‍ക്കെതിരെ യോജിക്കാവുന്നവരുമായി യോജിച്ച് ശബ്ദമുയര്‍ത്തേണ്ടതുണ്ട്. പക്ഷേ തന്റെ കണ്ണില്‍ കോലുവെച്ച് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല.(താങ്കളെയല്ല ഉദ്ദേശിച്ചത്)

  ReplyDelete
 4. വാര്‍ത്ത കണ്ടിരുന്നു. പോസ്റ്റിലെ ചോദ്യം പ്രസക്തമാണ്. സാംസ്ക്കാരിക കേരളം ഉറങ്ങുകയല്ല. ഉറക്കം നടിക്കുകയാണ്.

  ReplyDelete
 5. സുഷില്‍ കുമാര്‍
  യുക്തിവാദം എന്നാ സ്വതന്ത്ര ചിന്താധാര മറ്റു താല്‍പര്യങ്ങളില്‍ ഹൈജാക്ക് ചെയ്യപ്പെടുന്നില്ലേ?
  ഞാന്‍ സുചിപ്പിച്ചത്‌ പോലെ തന്നെ മുന്‍പെങ്ങുമില്ലാത്ത വിധം ചില വിഷയങ്ങളുടെ സ്പെശ്യലൈസിങ്ങിലെക്ക് യുക്തിവാദ ചിന്തകളും, സാംസ്കാരിക നായകരും അടുത്തകാലത്തായി ചുരുങ്ങി വരുന്നുണ്ട്. വ്യക്തമായി പറഞ്ഞാല്‍ മുസ്ലിം വിഷയങ്ങളില്‍ യുക്തിവാദികളും, സാംസ്കാരിക പ്രവര്‍ത്തകരും പ്രകടിപ്പിക്കുന്ന അമിതജാഗ്രത മറ്റു വിഷയങ്ങളില്‍ പ്രകടിപ്പിച്ചു കാണുന്നില്ല.
  സെന്‍സേഷണലിസതിന്റെ ഭാഗമാണോ എന്നറിയില്ല യുക്തിവാദ ബ്ലോഗിങ്ങിലാകട്ടെ, ലേഖനങ്ങളിലാകട്ടെ, പ്രഭാഷനങ്ങളിലാക്ട്ടെ ' ഇഷ്ടഗാനം' പോലെ ഇഷ്ട വിഷയം ഇസ്ലാം വിമര്‍ശനം ആയി മാറിയിട്ടുണ്ട്.

  ReplyDelete
 6. ഒരു ഉറുംബിനെ പോലും സൃഷ്ട്ടിക്കുവാന്‍ കഴിവില്ലാത്ത ഭാവി പ്രവചിക്കുന്ന ആള്‍ ദൈവങ്ങളടുയും ജോത്ഷ്യന്റെയും പിന്നാലെ പോയി എത്രയോ പേരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്നു ജാതക ദോഷം പറഞ്ഞു എത്രയോ പെണ്‍കുട്ടികളുടെ വിവാഹം നടക്കാതെ പോവുന്നു യഥാര്‍ത്ഥ ദൈവത്തെ കുറിച്ചുള്ള അന്തവിശ്വാസവും അറിവില്ലയ്മയുമാണ് ഇതിനൊക്കെ കാരണം.ജനങ്ങളില്‍ ബോധവല്‍ക്കരണം ആവശ്യമാണ്‌

  ReplyDelete
 7. മനസിലായില്ലല്ലോ സാറിന്റെ ചോദ്യം ?
  ഒരുത്തന്‍ മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുടിയത്തിനു യുക്തിവാടികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എന്ത് ചെയ്യാനാവും ? എന്തായാലും ജ്യോത്സ്യ പ്രവചനം വിശ്വസിച്ചു കുട്ടിയെ കൊന്നവനെ അറസ്റ്റു ചെയ്തപ്പോള്‍ ഹിന്ടുത്വതിനെതിരെ എന്നും , ഹിന്ദുക്കളെ പീടിപ്പിക്കുന്നെ എന്നും ആരും വിലപിചില്ലല്ലോ ? അച്ചു നിരത്തിയില്ലല്ലോ? ഉവ്വോ? ജ്യോത്സ്യം , തന്ത്രം മന്ത്രം , ഉറുക്കു, പൂജ ഒക്കെ അവനവന്റെ സ്വകാര്യം ആയ കാര്യം ആണ് . അതിന്റെ പേരില്‍ ഇതുപോലെ തെമ്മാടിത്തരം കാട്ടിയാല്‍ അച്ഛനും ജോല്സ്യനും അകത്താണ് എന്ന് മനസിലായല്ലോ . ഒരുത്തനും ഇതൊന്നും ഈ സമൂഹത്തില്‍ അനഗീകരിക്കില്ല ( വേദ പുസ്തകം പൊക്കി പിടിച്ചു വിശുദ്ധ മാസത്തില്‍ ആണയിട്ടാലും ) എന്ന് മനസിലായല്ലോ .

  ReplyDelete
 8. :( എന്ത് പറയാൻ... അന്തവിശ്വാസത്തിന്റെ കൂടെ മദ്യത്തിന്റെ ലഹരിയും ആയാൽ പിന്നെ മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ !!

  ReplyDelete