Sunday, September 5, 2010

പ്രവാചക നിന്ദ: മാപ്പില്ലെന് സഭ

പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെ സഭ കോളേജിൽ നിന്നും പുറത്താക്കി.

പ്രവാചക നിന്ദ നടത്തി വിവാദ നായകനായ ന്യൂ മാൻസ്‌ കോളെജ്‌ അദ്ധ്യാപകൻ പ്രോഫസർ ടിജെ. ജോസഫിനെ കോളെജ്ജ്‌ അതിക്രിതർ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. മതവിദ്വേഷ ഉണ്ടാക്കും വിധം ചോദ്യപേപ്പറിൽ പ്രവാചകനെതിരെ തീർത്തും അപഹാസ്യമായ വിശേഷണങ്ങളുമായി ചോദ്യം തയ്യാറക്കിയതിനാണു കോളെജ്‌ അതിക്രിതർ ജോസഫ്‌ സാറിനെ പിരിച്ചു വിട്ടിരിക്കുന്നത്‌.
പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസ്ഥാവനയിൽ കോളെജ്‌ അതികാരികൾ ഇങ്ങിനെ വിശദീകരിക്കുന്നു.

അധ്യാപകന്റെ നടപടി മാനഹാനി ഉണ്ടാക്കി: മാനേജ്‌മെന്റ്‌

മൂവാറ്റുപുഴ: വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതിന്റെ പേരില്‍ ദാരുണമായി ആക്രമിക്കപ്പെട്ടതുകൊണ്ട്‌ പ്രഫ. ടി.ജെ. ജോസഫ്‌ ഇതിനോടകംതന്നെ ശിക്ഷിക്കപ്പെട്ടെന്നു പറയുന്നതു യുക്‌തിഭദ്രമല്ലെന്നു തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജര്‍ മോണ്‍. തോമസ്‌ മലേക്കുടി .മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതും അതിന്റെ പേരിലുള്ള ആക്രമണവും രണ്ടും രണ്ടാണ്‌.അധ്യാപകനെതിരായ നടപടി വ്യക്‌തിപരമല്ല; മറിച്ചു പ്രശ്‌നാധിഷ്‌ഠിതമാണ്‌. വിവാദ ചോദ്യക്കടലാസ്‌ തയാറാക്കപ്പെട്ടതിലൂടെ കോളജ്‌ മാനേജ്‌മെന്റിനും ക്രൈസ്‌തവ വിദ്യാഭ്യാസ മേഖലയ്‌ക്കും അപരിഹാര്യമായ മാനഹാനിയുണ്ടായി. സമൂഹത്തില്‍ സാമുദായിക സ്‌പര്‍ദ്ധയും ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങളും ഉടലെടുത്തു.ദാരുണമായ ആക്രമണത്തിന്റെ പേരില്‍ ശിക്ഷ വിധിക്കേണ്ടതു രാജ്യത്തെ നീതിന്യായ വ്യവസ്‌ഥിതിയാണ്‌.
അധ്യാപകന്റെ നേരേയുണ്ടായ പൈശാചിക ആക്രമണത്തെ മാനേജ്‌മെന്റ്‌ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചികിത്സാസഹായമായി ആറുലക്ഷത്തോളം രൂപ മാനേജ്‌മെന്റിനു കീഴിലുള്ള രണ്ടു കോളജുകളില്‍നിന്നു പിരിവെടുത്തു നല്‍കുകയും ചെയ്‌തു. അധ്യാപകനെന്ന നിലയില്‍ ഔചിത്യബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതിലുണ്ടായ വീഴ്‌ച ഗുരുതരമായാണു മാനേജ്‌മെന്റ്‌ കാണുന്നത്‌.
മാര്‍ച്ച്‌ 23-നു നടന്ന ഇന്റേണല്‍ പരീക്ഷയില്‍ വിവാദചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡി.ടി.പി. ഓപ്പറേറ്റര്‍അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗരവമായെടുത്തില്ല. പുസ്‌തകത്തില്‍നിന്ന്‌് ചില ഭാഗങ്ങളെടുത്ത്‌, അതില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സമുദായം ആക്ഷേപിക്കപ്പെടാന്‍ പര്യാപ്‌തമായ രീതിയിലാണു ചോദ്യക്കടലാസ്‌ തയാറാക്കിയത്‌.
വിവാദചോദ്യത്തെക്കുറിച്ച്‌ ഒരു വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. പ്രഫ. ജോസഫ്‌തന്നെ മൂല്യനിര്‍ണയം നടത്തിയിട്ടും ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ മാര്‍ച്ച്‌ 26-നുണ്ടായ അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു.
പ്രിന്‍സിപ്പല്‍ ക്ഷമ പറഞ്ഞതിന്റെ പേരിലാണ്‌ അധ്യാപകന്‍ സമൂഹമധ്യത്തില്‍ തെറ്റുകാരനാക്കപ്പെട്ടത്‌ എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കിയെന്നും മോണ്‍. തോമസ്‌ മലേക്കുടി വിശദീകരിച്ചു.

വിവാദ ചോദ്യപെപ്പർ പുറത്തു വന്നപ്പോൾ തന്നെ മുസ്ലിം സംഘടനകൾ പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ സർക്കാരും കോളേജ്‌ അതിക്രിതരും തന്നെ വിഷയത്തിൽ ഇടപെടാതെ ഒരു വേള മൗനം പാലിച്ചു. പിന്നിട്‌ പ്രതിഷേധ രൂക്ഷമായപ്പൊൾ മാത്രമാണു സർക്കാരും കോളേജ്‌ അതിക്രിതരും പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെതിരെ നടപടികളുമായി മുന്നോട്ടു വന്നത്‌. പോലിസ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചപ്പൊൾ ചില അധികാരകേന്ദ്രങ്ങളാണു പ്രവാചക നിന്ദ നടത്തിയ ജോസഫ്‌ സാരിനു ഒളിവിൽ കഴിയാൻ അവസരമൊരുക്കിയതെന്നും വാർത്തയുണ്ടായിരുന്നു. സി.പി.എം അദ്ധ്യാപക സംഘടന അംഗമായ ജോസഫ്‌ സാറിനെതിരെ നടപടി എടുക്കുവാൻ സർക്കാരിനും താൽപര്യമുണ്ടായിരുന്നില്ലെന്നും വാർത്തകളിൽ വന്നിരുന്നു. പിന്നീട്‌ നിസ്സാര കുറ്റം ചുമത്തി ചുരുങ്ങിയ ദിവസം മാത്രം ജയിലിൽ കഴിഞ്ഞ ജോസഫ്‌ സാർ വളരെ പെട്ടെന്നു പുറത്തു വരികയും ചെയ്തു. പിന്നിടാണു പ്രവാചക നിന്ദ നടത്തിയ ജോസഫ്‌ സാറിനെതിരെ അക്രമം നടക്കുന്നത്‌. പ്രവാചക നിന്ദയുടെ പേരിൽ അക്രമിക്കപ്പെട്ട ജോസഫ്‌ സാറിനെ ആശുപത്രിയിൽ മറ്റാരേക്കാളും മുന്നേ ഓടിയെത്തി എട്ടു കുപ്പി രക്തം നൽകി വാർത്തകളിൽ ഇടം പിടിക്കുവാനും മതേതര ചേരിയുടെ ഭാഗമാണെന്നു കാണിക്കുവാനും ജമാ അത്തെ ഇസ്ലാമിയും, യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയും ശ്രമിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾ ഈ 'നാടകത്തിന്ന്' ഒരു നിലക്കുള്ള പ്രാധാന്യവും നൽകിയില്ല. ജോസഫ്‌ സർ പ്രവാചക നിന്ദയിൽ ഖേദം പ്രകടിപ്പിച്ചുവേന്നും സൊളിഡാരിറ്റിക്കാർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഓർമ്മ വീണ്ടെടുത്തതിനു ശേഷം വാർത്താ ചാനലുകൾക്ക്‌ നൽകിയ ആദ്യ അഭിമുഖത്തിൽ തന്നെ പ്രവാചക നിന്ദ എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണു ജോസഫ്‌ സർ അവകാശപ്പെട്ടത്‌.

കെരള പിറവിക്കു ശേഷം ഉണ്ടായ പ്രഥമ ക്രിമിനൽ കുറ്റകൃത്യമെന്ന നിലക്കാണു പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനു നേരെ നടന്ന അതിക്രമത്തെ പോലിസും, മാധ്യമങ്ങളും നോക്കികണ്ടത്‌. പ്രവാചക നിന്ദകനായ അദ്ധ്യാപകനു നേരെ നടന്ന അതിക്രമത്തിന്റെ പെരിൽ പോലീസ്‌ ഇന്നും മുസ്ലിം കേന്ദ്രങ്ങളിൽ അഴിഞ്ഞാടുകയാണു. ആരോപണവിധേയരായ സംഘടനയുടെ കെരളത്തിലെ എല്ലാ ഓഫിസുകളിലും പോലീസും മാധ്യമങ്ങളും ഒരെ സമയം കയറിയിറങ്ങി 'വാർത്തകളും, ആയുധങ്ങളും' കണ്ടെടുത്തിരുന്നു.
ഏതായാലും പ്രവാചക നിന്ദ നാടകത്തിൽ ഒരു ആന്റിക്ലിമാക്സാണു ഇപ്പോൽ സംഭവിച്ചിരിക്കുന്നത്‌. പോലീസും, മാധ്യമങ്ങളും,അഭിനവ മതേതര ജീവികളും, മുസ്ലിം സമുദായത്തിലെ ചില തൽപര കക്ഷികളും പ്രവാചക നിന്ദ നടത്തിയ സംഭവത്തെ പലനിലക്കും മുതലെടുക്കുവാൻ ശ്രമിക്കുന്നതിന്നിടക്കാണു മതവിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പെരിൽ ജോസഫ്‌ സാറിനെതിരെയുള്ള കോളേജ്‌ അതിക്രിതരുടെ പിരിച്ചുവിടൽ നടപടി. നിയമ നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ജോസഫ്‌ സാറും, പ്രവാചക നിന്ദ വിഷയത്തിൽ തുടക്കം മുതൽ മുതലെടുപ്പു നടത്തിവരുന്ന ഒരു വിഭാഗം മാധ്യമങ്ങളും വ്യക്തമാകിയിട്ടുണ്ട്‌.

11 comments:

 1. അധ്യാപകന്റെ നടപടി മാനഹാനി ഉണ്ടാക്കി: മാനേജ്‌മെന്റ്‌
  മൂവാറ്റുപുഴ: വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതിന്റെ പേരില്‍ ദാരുണമായി ആക്രമിക്കപ്പെട്ടതുകൊണ്ട്‌ പ്രഫ. ടി.ജെ. ജോസഫ്‌ ഇതിനോടകംതന്നെ ശിക്ഷിക്കപ്പെട്ടെന്നു പറയുന്നതു യുക്‌തിഭദ്രമല്ലെന്നു തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജര്‍ മോണ്‍. തോമസ്‌ മലേക്കുടി

  ReplyDelete
 2. ജോസഫെട്ടന് ജോലി സോളിടാരിട്ടിക്കാര്‍ കൊടുക്കുമോ?

  ReplyDelete
 3. പ്രൊഫസര്‍ ജോസഫ് വെറുതെ ആവശ്യമില്ലാതെ ഈ "കത്തി" എടുത്തു ചീത്തപറഞ്ഞുകൊണ്ടു അയില മുറിച്ചതാണ് പ്രശ്നമായത്‌

  ReplyDelete
 4. ഇനി തൂക്കിക്കൊല്ലുക കൂടി ആവാം

  ReplyDelete
 5. The cristan management realised and admitted the guilty what T.J. Joseph done, even though the so called secularists and spuedo activists are still blind against desturbing religiuos harmony by the controversial questian paper.

  ReplyDelete
 6. ഇത് സഭയുടെ ഒരു മുഴം നീട്ടിയെറിയല്‍ പരിപാടിയാണ്.ജോസഫ് പ്രശ്നം ഈ സര്‍ക്കാറിന്റെ കാലത്ത് സജീവ പ്രശ്നമാക്കി നിലനിര്‍ത്തുകയും.ഇനി ജോഒസഫ് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ മാധ്യമങ്ങളില്‍ സജീവമായി നില നില്‍ക്കുകയും ചെയ്യും. ഈ പ്രശ്നം ഇത്രയും വഷളാക്കിയതിന് പിന്നില്‍ കോളേജ് അധിക്യതര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. ഈ പിരിച്ചു വിടലിലൂടെ അങ്ങനെയൊന്നും ഈ വിഷയം ഞങ്ങള്‍ അവസാനിപ്പിക്കില്ല എന്ന് തല്പര കക്ഷികള്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. കോളേജ് ഒരു തീരുമാനമെടിക്കുകയും, രൂപത ‘അയ്യോ ഇച്ചിരി കടുപ്പമായി കെട്ടോ’ എന്ന് പറയുകയും ചെയ്യുന്ന ഈ കലാ പരിപാട്റ്റിയുടെ ഉള്ളിലിരിപ്പ്, വരും നാളുകളില്‍ അറിയാം. ഒരു പണി പ്രൊഫസ്സര്‍ അംഗമായ സംഘടനക്കും ഇരിക്കട്ടെ എന്നുകൂടി ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരിക്കാം. ജനം മനസ്സില്‍ കാണുമ്പോള്‍ സഭ കാര്യങ്ങള്‍ മാനത്ത് കാണും. കോടതി വിധിയൊക്കെ വരട്ടെ എന്നിട്ട് ഇനി തിരിച്ചെടുക്കാം എന്നായിരിക്കും സഭയുടെയും , കോളേജിന്റെയും (രണ്ടും ഒന്ന് തന്നെ) നിലപാട്.

  ഓഫ് ടോപിക് : ഒരു സാര്‍ജന്റിനെ കുറിച്ഛുള്ള കഥ എവിടെയോവായിച്ചത് ഓര്‍മ വരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ക്ലാസെടുക്കുന്നവരെ അങ്ങോട്ട് പഠിപ്പിക്കുന്ന ഈ സാര്‍ജന്റ് ഒടുവില്‍ ട്രെയിനേര്‍സിന്റെ ഇഷ്ടക്കേടിന് പാത്രമായി പ്രൊഫസര്‍ എന്ന് കുറ്റപ്പേര് സമ്പാദിച്ച ഇയാള്‍‍ ഓരോ ഡിപ്പാര്‍ട്റ്റ്മെന്റുകളില്‍ നിന്നും ഡിപ്പാര്‍ട്ട്മെന്റുകളീലേക്ക് ഡിമോട്ട് ചെയ്യപ്പെട്ടു കൊണ്ടേയിരുന്നു.ഒടുവില്‍ ഊട്ടുപുരയില്‍ സഹായിയായി അപമാനിച്ച് ഡിമോട്ട്ചെയ്യപ്പെട്ടു പ്രൊഫ്ഫസ്സര്‍. എന്നിട്ടും എന്തെങ്കിലും കുലുക്കമുണ്ടോ പ്രൊഫസ്സര്‍ക്ക്.ഇപ്പോള്‍ ഉരുളക്കിഴങ്ങിനെ തൊലി കളയുന്നതുമായി ബന്ധപ്പെട്ട് അവിടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ക്ക് ക്ലാസെടുത്ത് കൊണ്ടിരിക്കുന്ന കാഴ്ച കണ്ട് ഇയാളുടെ പഴയ ട്രെയിനര്‍ മൂക്കത്ത് വിരല്‍ വെച്ച് കൊണ്ട് നിന്നു പോയി, എന്നതാണ് കഥ.

  ReplyDelete
 7. അത്തരമൊരു നിക്കം സഭയുടെ ഭാഗത്ത്‌ നിന്നുന്റായില്ലെന്കിലെ അത്ഭുതമുള്ളൂ. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ..ഇതിപ്പോള്‍ പന്ത് മുസ്ലിം സംഘടനകളുടെ കോര്‍ട്ടില്‍ തന്നെ തിരിച്ചെത്തി. കെ.ടി.ജലിലിനെ പോലെയുള്ളവര്‍ കുളം കലക്കുവാന് ശ്രമം തുടങ്ങിയിട്ടുണ്ട്. കൈ വെട്ടിനിരയായ അധ്യാപകന് മുസ്ലിം സംഘടനകള്‍ മാപ്പ് നല്‍കുന്നില്ല എന്നായിരിക്കും ഇനിയുള്ള പ്രചാരണം.
  സഭയുടെ മനസ്സ്ലിരിപ്പ് എന്ത് തന്നെയായാലും ജോസഫ് സര്‍ മനപുര്‍വ്വം മത വിദ്വേഷം ഉണ്ടാക്കും വിധത്തിലാണ് ചോദ്യപ്പേപ്പര്‍ ഉണ്ടാകിയതെന്നു സഭ തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. അല്ലായിരുന്നെങ്കില്‍ മതേതര ചേരിയെ വല്ലാതെ പ്രണയിക്കുന്ന 'ഇസ്ലാമിക പ്രസ്ഥാനങ്ങള്‍' അവരുടെ സ്ഥാപനങ്ങളില്‍ ജോസഫ് സാറിനെ കുടിയിരുതിയേനെ

  ReplyDelete
 8. >>> പ്രവാചക നിന്ദയുടെ പേരിൽ അക്രമിക്കപ്പെട്ട ജോസഫ്‌ സാറിനെ ആശുപത്രിയിൽ മറ്റാരേക്കാളും മുന്നേ ഓടിയെത്തി എട്ടു കുപ്പി രക്തം നൽകി വാർത്തകളിൽ ഇടം പിടിക്കുവാനും മതേതര ചേരിയുടെ ഭാഗമാണെന്നു കാണിക്കുവാനും ജമാ അത്തെ ഇസ്ലാമിയും, യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയും ശ്രമിച്ചിരുന്നു. <<<

  ഈ പ്രസ്താവനയോട് വിയേജിക്കുന്നു. സോളിഡാരിറ്റിയോ ജമാഅത്തോ ഒരു കാര്യം ചെയ്യുമ്പോള്‍ മതേതരചേരിയില്‍ വരുമോ ഇല്ലേ എന്ന് നോക്കിയല്ല തീരുമാനമെടുക്കുന്നത്. അവര്‍ വിശ്വസിക്കുന്ന ദര്‍ശനത്തില്‍ അതിന് സാധുതയുണ്ടോ എന്നേ നോക്കൂ എന്ന് എനിക്ക് ഇതുവരെ ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉറപ്പിച്ചു പറയാന്‍ കഴിയും. താങ്കളുടെ പ്രസ്താവന താങ്കളുടെ ഊഹം മാത്രമാണ്.

  താങ്കളൊരു യുക്തിവാദിയല്ല. വിചാരണ നടത്തുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ തെറ്റായ ഊഹങ്ങളെ ഒഴിവാക്കുക. വിചാരണനാളിനെ ഭയപ്പെടുക എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. തുടര്‍ ചര്‍ചക്ക് ഏതായാലുമില്ല. നല്ല വിലയിരുത്തലുകള്‍ക്ക് നന്ദി. അതിനിടയില്‍ കല്ലുകടിപോലെ ഇടക്ക് കയറിവരുന്ന ഇത്തരം പരാമര്‍ശങ്ങള്‍ താങ്കളുടെ വിശ്വാസ്യത തകര്‍ക്കും എന്ന് സ്‌നേഹപൂര്‍വം ഓര്‍മപ്പെടുത്തുന്നു.

  ReplyDelete
 9. ശ്ശെ,കൂതറകൾ.ഒരു പാവം മനുഷ്യന്റെ കൈ വെട്ടിയിട്ടു തമ്മിൽ തമ്മിൽ പൊട്ടൻ കളിക്കുന്നോ?എടെ , ആദ്യം സ്വയം നന്നാവ്‌,എന്നിട്ട്‌ മറ്റുള്ള്വരെ നന്നാക്ക്‌

  ReplyDelete
 10. -ശ്ശെ,കൂതറകൾ.ഒരു പാവം മനുഷ്യന്റെ കൈ വെട്ടിയിട്ടു തമ്മിൽ തമ്മിൽ പൊട്ടൻ കളിക്കുന്നോ?എടെ , ആദ്യം സ്വയം നന്നാവ്‌,എന്നിട്ട്‌ മറ്റുള്ള്വരെ നന്നാക്ക്‌-

  ആരാ പുന്നക്കാടാ പാവം മനുഷ്യൻ???

  ReplyDelete
 11. http://www.kuttoori.blogspot.com/search/label/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86%20%E0%B4%B5%E0%B4%B0%E0%B4%95%E0%B5%BE

  ReplyDelete