Sunday, September 26, 2010

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍ ?                              

തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ മോഹന്‍ എബ്രഹാം സിവില്‍ സര്‍വ്വിസ്‌ ഒഫീസില്‍ രാത്രിസമയത്ത്‌ നടത്തിയ ശത്രുസംഹാര പൂജ വിവാദമായതിനെ തുടര്‍ന്നു നിര്‍ബന്ധ അവധിയില്‍ പ്രവേശിച്ചിരിക്കുന്നു. അസമയത്ത്‌ ഓഫിസില്‍ അസാധാരണ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണു മന്ത്രിയെയും, പോലിസിനെയും മാധ്യമപ്രവര്‍ത്തകരെയും വിവരമറിയിച്ചത്‌.

ദൈവങ്ങളുടെ ചെറു ബിംബങ്ങളും, ഫൊട്ടോകളും കൊണ്ട്‌ നിറയുന്ന കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍, സവര്‍ണ്ണ ആചാരമായ ആയുധ പൂജയ്ക്ക്‌ ലാത്തിയും, തോക്കും പൂജക്കു വെച്ച്‌ പോലീസ്‌ സ്റ്റേഷനെ പൂജമുറിയാക്കുന്ന പോലിസുകാര്‍, പൊലീസ്‌ സ്റ്റേഷനില്‍ തന്നെ ദൈവങ്ങളുടെ പൂമാലയിട്ട വലിയ ഫോട്ടോ, മതത്തില്‍ വിശ്വസിക്കാത്തവരും, വ്യത്യസ്ഥ മതവിശ്വാസികളുമായ ഐ.എസ്‌.ആര്‍.ഓ ശാസ്ത്രജ്ഞര്‍ കഠിന പ്രയത്നം കൊണ്ട്‌ സ്വ്വയത്തമാക്കിയ ഉപഗ്രഹം വിക്ഷേപിക്കുന്നതിന്നു മുന്നേ പ്രത്യെക ഹൈന്ദവ പൂജകള്‍, ഇന്ത്യന്‍ റെയില്‍ വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടുന്നത്‌ ഭൂമീദേവിയെ പൂജിച്ചതിന്നു ശേഷം. മതേതര രാഷ്ട്രമായ ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ വര്‍ദ്ധിച്ചുവരുന്ന ഹൈന്ദവ ചടങ്ങുകളുടെ ലഘുവിവരണമാണിത്‌. മതനിരപെക്ഷത, മതേതരത്വം, മതനിഷേധം എന്നിങ്ങനെ സമാന ആശയങ്ങളുടെ കൂട്ടുമുന്നണിയായ കേരളത്തിലെ ഇടതുപക്ഷഗവണ്‍മന്റിനു കീഴിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ്സ്‌ നേതൃത്വം കൊടുക്കുന്ന യൂ.പി.എ മുന്നണി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലുമാണു ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതചടങ്ങുകള്‍ എകപക്ഷീയമായും, നിയമവിരുദ്ധമായും നടന്നുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ ഇടതുപക്ഷഗവ്ണ്‍മന്റാകട്ടെ മാറുന്ന തത്വശാസ്ത്രത്തിന്നും, വോട്ട്ബാങ്ക്‌ രാഷ്ട്രീയത്തിന്നുമനുസരിച്ച്‌ ഇതത്രയും കണ്ടില്ലെന്ന് നടിക്കുക മാത്രമല്ല സഖാക്കളും ജനപ്രതിനിധികള്‍ തന്നെയും ഇത്തരം ആചാരങ്ങള്‍ക്കും, മതചടങ്ങുകള്‍ക്കും, വര്‍ഗ്ഗീയചടങ്ങുകള്‍ക്കും പങ്കെടുത്ത്‌ സാനിദ്ധ്യമറിയിക്കുന്നു.
ഇന്ത്യന്‍ ഭരണഘടന ഏതെങ്കിലുമൊരു മതവിഭാഗത്തിന്നു പ്രത്യേകമായ ഒരു പരിഗണനയും നല്‍കുന്നില്ല. മതമുള്ളവനും, മതമില്ലാത്തവനുമൊക്കെ തുല്യമായ അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അടയാള ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ളതുമല്ല. ഗവണ്‍മന്റു നയങ്ങളും, നിയമങ്ങളും നടപ്പിലാക്കുവാനും, ജാതിമതഭേതമെന്യേ, ഭരണഘടന ഉറപ്പുനല്‍കിയ പൗരന്മാരുടെ മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുവാനുമുള്ളതാണു. അതുകൊണ്ടു തന്നെ ഭരണപരമായ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട്‌ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാകര്‍മ്മങ്ങളോ, ചടങ്ങുകളോ അനുവധിനീയവുമല്ല, എന്നു മാത്രമല്ല ഭരണഘടനാവിരുദ്ധവും ഭരണഘടന ഉറപ്പുനല്‍കുന്ന 'തുല്യത' എന്ന് പൗരാവകാശത്തിന്നു എതിരുനില്‍ക്കുന്നതുമാണു. വ്യത്യസ്ഥ ആവശ്യങ്ങള്‍ക്കായി നിരന്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരും, ഒരു മതത്തിലും വിശ്വാസിക്കാത്തവരുമായ നാ നാതരമാളുകള്‍ക്ക്‌ ഏകപക്ഷീയമായി നടക്കുന്ന ഒരു വിഭാഗത്തിന്റെ മതാചാരങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള വിശ്വ സ്യതയാണു ഇല്ലാതാക്കുന്നത്‌. ഇപ്പോള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ മതചടങ്ങുകളെ മാതൃകയാക്കി മറ്റു മതവിശ്വാസികളും സ്വന്തം മത ചടങ്ങുകള്‍, അവര്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്‌ ആരംഭിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളൂ... അതേ സമയം വോട്ടുബാങ്കിനെ ഭയന്നു അധികാരികള്‍ സര്‍ക്കാര്‍ ഒഫിസില്‍ നടക്കുന്ന മതചടങ്ങുകള്‍ക്കു നേരെ കണ്ണടക്കുകയാണു. എന്നു മാത്രമല്ല ഉത്തരവാദിത്തപ്പെട്ട ഉന്നത്‌ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരം ചടങ്ങുകള്‍ക്ക്‌ സര്‍ക്കാര്‍ ഒഫിസുകള്‍ വേദിയാക്കുന്നുവേന്നുവേന്നു മോഹന്‍ എബ്രഹാമിന്റെ ചെയ്തികള്‍ തെളിയിക്കുന്നു. മുന്‍പെല്ലാം ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യുക്തിവാദികളാകട്ടെ ഈ വിഷയത്തിന്നു നേരെ മന:പൂര്‍വ്വം കണ്ണടക്കുകയാണെന്നു മാതൃമല്ല യുക്തിവാദത്തിന്റെ പ്രധാന എതിരാളിയായി ഒരു പ്രത്യെക മതവിഭാഗത്തിനെ മാത്രം ലക്ഷ്യം വെക്കുന്ന അവസ്ഥയിലേക്ക്‌ വഴി മറിയിരിക്കുന്നു.സര്‍ക്കാര്‍ ഓഫിസുകല്‍ പൊതുജനാവശ്യങ്ങള്‍ക്കുള്ളതാണെന്ന പ്രാഥമികമായ നിലപാടില്‍ ഉറച്ചു നിന്നു പൊതുസഥാപനങ്ങളില്‍ നടക്കുന്ന മതചടങ്ങുകള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറകണം. അതല്ലാത്ത പക്ഷം വ്യത്യസ്ഥ വിഭാഗങ്ങള്‍ക്ക്‌ അഭയമാകേണ്ട സര്‍ക്കാര്‍ ഓഫിസുകളുടെ വിശ്വ സ്യതക്കാണു കോട്ടം തട്ടുക...


Tuesday, September 21, 2010

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

രണ്ടു മാസകാലത്തെ ജയിൽ ജിവിതത്തിന്ന് ശേഷം മനുഷ്യാവകാശ പ്രവർത്തകനും, NCHRO എറണാംകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ:എൻ.എം.സിദ്ദീഖ്‌ വിമോചിതനായി. പ്ലാച്ചിമട കൊക്കക്കൊലക്കെതിരെയുള്ള സമരം, മാവൂര്‍ തൊഴിലാളികളുടെ പട്ടിണി സമരം, ഓഹരി വിപണിയിലെ അനിതിക്കെതിരെ നടന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ഉപരോധം, ജി.സി.ഡി.എ-ഗോശ്രി കുടിയിറക്കലിനെതിരെ നടന്ന സമരം എന്നിങ്ങനെ നിരവധി സമര മുഖത്ത് മനുഷ്യാവാകാശ പ്രവര്‍ത്തകനെന്ന നിലക്ക് എന്‍.എം.സിദ്ദിഖ് സജീവമായി ഇടപെട്ടിരുന്നു. മനുഷ്യാവകാശ സമ്പന്ധിയായ നിരവധി ഗ്രന്ഥങ്ങളും എന്‍.എം.സിദ്ദിഖ് രചിക്കുകയുണ്ടായി.


ഭരണകുടത്തിന്റെ പ്രാഥമിക കർമ്മമെന്നത്‌ പൗരന്റെ സുരക്ഷിതത്വമാണു. എന്നാൽ ഇതെ ഭരണകൂടം തന്നെ പൗരാവകാശത്തിന്മേൽ കടന്നുകയറി സ്വയം മർദ്ദകരായി മാറിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണു അഡ്വ:എൻ.എം സിദ്ദീഖിനെതിരെ എടുത്ത കള്ളക്കേസും, തുടർന്നുണ്ടായ പോലിസ്‌ നടപടികളും. അധികാരിവർഗ്ഗത്തിന്റെ ക്രൂരമായ പീഢനത്തെ അതിജയിച്ച്‌ പ്രസ്ഥാനം കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ്‌ മാർക്കിസ്റ്റ്‌ പാർട്ടികൾ അധികാരത്തിലിക്കുമ്പോൾ തന്നെ ഇത്തരം പൗരാവകാശ ലംഘനങ്ങൾ ഭരണകൂടത്തിൽ നിന്നു തുടർച്ചയായി ഉണ്ടാവുന്നു എന്നത്‌ കേവലം യാദൃശ്ചികമാവാൻ തരമില്ല. എന്താണു അഡ്വ: എൻ.എം സിദ്ദീഖ്‌ ചെയ്ത തെറ്റ്?യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചുള്ള നുണ പ്രചാരതിന്നു ഇടതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. സാമ്രാജ്യത്വ വിരുദ്ധതയും, മതനിരപെക്ഷതയും, മനുഷ്യത്വവുമൊക്കെ പാകതിന്നു ചേര്‍ത്ത് നല്ല കറികള്‍ ഉണ്ടാക്കുവാന്‍ ഇടതുപക്ഷ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. ശിതസമര കാലഘട്ടത്തില്‍ സോവിയറ്റ് യുണിയന്‍ എന്ന 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം എഴുതി കൊഴുപ്പിക്കുക എന്നത് കമ്മ്യുണിസ്റ്റ് ചേരിയിലുള്ള മാധ്യമങ്ങളുടെ പ്രധാന തന്ത്രമായിരുന്നു. ദേശാഭിമാനിയും, ജനയുഗവുമൊക്കെ 'മാതൃകാ രാജ്യത്തിന്റെ' വിശേഷങ്ങളുമായി ദിനേന വാര്‍ത്തകള്‍ നല്‍കി രംഗം കൊഴുപ്പിച്ചു. സാമ്രാജ്യത്വ വിരോധം രക്തത്തില്‍ അലിഞ്ഞ പലരും വര്‍ഷങ്ങളോളം ഈ പെരും നുണ നേരെന്നു കരുതി വിശ്വസിച്ചു. എന്നാല്‍ 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം നേരില്‍ കാണുവാന്‍ 'കമ്മ്യുണിസ്റ്റ് വത്തിക്കാനായ' സോവിയറ്റ് യുനിയനിലെത്തിയ പലരും 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' യഥാര്‍ത്ഥ ചിത്രം കണ്ടമ്പരന്നു. കമ്മ്യുണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമപ്പുറം സോവിയറ്റ് യുനിയനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇവര്‍ നേരില്‍ കണ്ടു. കെടുകാര്യസ്ഥതയും, അഴിമതിയും,അവശ്യവസ്തുക്കള്‍ക്ക് വേണ്ടിയുള്ള കിലോമിറ്ററോളം നിളുന്ന വരികളുമോക്കെയായി ജനങ്ങള്‍ പ്രയാസമനുഭവിക്കുകയായിരുന്നു. ഫ്യുടല്‍ പ്രഭുക്കള്‍ രംഗമൊഴിഞ്ഞപ്പോള്‍ പകരമെത്തിയത് പാര്‍ട്ടി പ്രഭുക്കന്മാര്‍ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരുടെയും മനസ്സ് മാറിയത് നേരില്‍ കണ്ട ഇത്തരം തിരിച്ചറിവുകളായിരുന്നു. പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു.

അതേസമയം ദശാബ്ദങ്ങളായി മാര്‍ക്കിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാളിനെ കുറിച്ചും ഇത്തരം ഉതിവിര്‍പ്പിച്ച കഥകള്‍ ഇടതുപക്ഷ മാധ്യമങ്ങളിലുടെ ആസുത്രിതമായി പ്രചരിപ്പിക്കുന്നു. ഭുപരിഷ്കരണം, തൊഴില്‍ ലഭ്യത, സുരക്ഷിതത്വം, പിന്നോക്ക ന്യുനപക്ഷങ്ങളുടെ ക്ഷേമം എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത നേട്ടങ്ങളുടെ സ്ഥിരം പട്ടികയുമായി കേരളത്തിലെ പാര്‍ട്ടി പത്രം ബംഗാള്‍ ഭരണത്തെ സ്ഥാനത്തും,അസ്ഥാനത്തും പുകഴ്ത്തികൊന്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ വസ്തുതകളാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്ന എതിര്‍ പ്രചാരണവും ഇതിനോടൊപ്പം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ യാഥാര്‍ത്യമേന്തെന്ന ആകാംക്ഷയിലാണ് എന്‍.എം.സിദ്ദിഖ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബംഗാളില്‍ കണ്ട കാഴ്ച അതിദയനിയമായിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തില്‍ കിഴില്‍ പുത്തന്‍ പ്രഭുക്കന്മാരായ പാര്‍ട്ടി സഖാക്കള്‍ , സഹികെട്ട് നിലനില്പ്പിന്നു വേണ്ടി ആയുധമെടുത്ത ആദിവാസികള്‍ , കന്നുകാലി തൊഴുത്തുകള്‍ പോലും സ്വയം ലജ്ജിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ യാതോന്നുമില്ലാത്ത ന്യുനപക്ഷ കേന്ദ്രങ്ങള്‍ . കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ചുവന്ന പരവതാനി വിരിച്ച കൃഷിയിടങ്ങള്‍ .. ഇതായിരുന്നു എന്‍.എം.സിദ്ദിഖും സംഘവും ബംഗാളില്‍ കണ്ട നേര്‍കാഴ്ചകള്‍ . ജനസംഖ്യയില്‍ വെറും പതുശതമാനതോളം വരുന്ന ബ്രാഹ്മണരയിരുന്നു അധികാര കേന്ദ്രങ്ങളുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത്. മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് മറ്റൊരു അജണ്ട കണ്ടതെന്ട വിധം സംഘി അജണ്ടകള്‍ തന്നെയായിരുന്നു പാര്‍ട്ടി ചെലവില്‍ ബംഗാളില്‍ നടന്നു കൊണ്ടിരുന്നത്. നേരില്‍ കണ്ട യാഥാര്‍ത്ഥ്യം മുന്‍ നിറുത്തി "ബംഗാളില്‍ നിന്ന് വാര്‍ത്തകള്‍ ഒന്നുമില്ല' എന്ന ഒരു ശ്രദ്ധേയമായ ഗ്രന്ഥം അദ്ധേഹാം രചിക്കുകയുണ്ടായി. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പിച്ച ഒന്നാമത്തെ പ്രകോപനം ഇതായിരുന്നു.

പ്രവാചകനെ നിന്ദിച്ചതുമായി ബന്ധപ്പെട്ട്‌ മുവാറ്റുപുഴയിൽ പ്രോഫസർ ജോസഫിനെതിരെ നടന്ന അക്രമം നടക്കുന്നു. അധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ചരിത്രമുള്ള കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ കുട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റൊന്ന് കൂടെ. എന്നാല്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും, മാധ്യമങ്ങളും ഈ വിഷയത്തെ നോക്കികണ്ടത് ഭരണം കിട്ടിയ നാള്‍ മുതല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സ്വികരിച്ച അതെ കണ്ണിലുടെ തന്നെയായിരുന്നു. കുമളിയില്‍ കച്ചവടം നടത്തുന്ന കാശ്മീരി സ്വദേശി അല്താഫിലും, മുഹസിനിലും ആഗോള ഇസ്ലാമിക തിവ്രവാദം ദര്‍ശിച്ച അതെ കാവി കണോടെ തന്നെ. പ്രാദേശികമായ ഈ സംഘര്‍ഷത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയും, മാധ്യമങ്ങളും ഒത്തുചേര്‍ന്നു കൊണ്ടു ആഗോള തിവ്രവാദ ബന്ധം ആരോപിക്കുകയും തുടര്‍ന്ന് കൊട്ടിഘോഷിച്ചു കൊണ്ടു വ്യാപകമായ പോലിസ് തേര്‍വാഴ്ചക്ക് തുടക്കമിടുകയും ചെയ്തു. പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആരോപണ വിധേയരായവരുടെ സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളും , വ്യാപാര സ്ഥാപനങ്ങളും, സംസ്ഥാന ഓഫിസ് വരെ റെയ്ഡ് ചെയ്യുക. പ്രതികളെ തിരയാനെന്ന പേരില്‍ മുസ്ലിം ഭവനങ്ങളില്‍ അതിക്രമിച്ചു കയറുക. പ്രായമായവരെയും,ഗര്ഭിനികളടക്കമുള്ള സ്ത്രികളെയും പിഡിപ്പിക്കുക , റെയ്ടെന്ന പേരില്‍ ആയുധം സ്വയം കൊണ്ടുവെച്ചു മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു ആഘോഷിക്കുക, നിയമവിരുദ്ധമായി ചെറുപ്പക്കാരെ ദിവസങ്ങളോളം കസ്റ്റടിയില്‍ വെക്കുക. ചോദ്യം ചെയ്യലിന്റെ പേരില്‍ ചെറുപ്പക്കാരെ ഷോക്കടിപ്പിച്ചും മറ്റു മുന്നാം മുറയിലുടെയും മ്രിഗിയമായി മര്‍ദ്ദിചാസ്വാദിക്കുക, കൈവെട്ടു കേസുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ നരനായാട്ടിന്റെ ചെരുചിത്രമാനിത്.


ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രിം കോടതി മുന്‍ ചിഫ് ജസ്റിസ് ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ദേശിയ മനുഷ്യാവകാശ കമ്മിഷന് നിയമപരമായി പരാതി നല്‍കി എന്നതായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ നിലക്ക് എന്‍.എം.സിദ്ദിഖ് ചെയ്ത രണ്ടാമത്തെ തെറ്റ്. പരാതി കിട്ടിയ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍ നടപടിക്രമത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഡി.ജി.പിക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുന്നു. നോട്ടിസ് കിട്ടി മറുപടി അയക്കുന്നതിനു മുന്നേ പോലിസ് ചെയ്തത് പരാതി അയച്ചവനെ തേടി വരികയായിരുന്നു. 'സ്റ്റാലിന്റെ സ്വന്തം നാടായ' ഈ ഹരിത സുന്ദര കേരളത്തില്‍ പോലീസിനെതിരെ പരാതി നല്‍കുവാന്‍ മാത്രം ഇവന്‍ വളര്‍ന്നോ എന്നാ മനോഭാവത്തില്‍ അടച്ചിട്ടിരുന്ന NCHRO ഓഫിസ് തല്ലിപ്പൊളിച്ചു അകത്തു കയറി ഓഫിസ് ആവശ്യങ്ങള്‍ക്കായി സുക്ഷിച്ചുവേച്ച സകലമാന പുസ്തകങ്ങളും, സി.ഡികളും ലഘുലെഖകലുംമോക്കെ RDX കണ്ടെടുക്കുന്ന ത്രില്ലില്‍ പിടിച്ചെടുത് ശേഷം എന്‍.എം.സിദ്ദിഖിനെയും അറസ്റ്റു ചെയ്തു ആരവത്തോടെ മടങ്ങുന്നു.

ആസൂത്രിതമായ അതിശയോക്തി ഏറെയുണ്ടെങ്കിലും ക്രൈസ്തവ യൂറോപ്പിന്റെ കൊടും ക്രൂരതകൾക്കിരയായവരാണു ജൂതസമൂഹം. അതെ ജൂതർ തന്നെയാണു കാലചക്രം നൽകിയ അധികാരലബ്ദിയിൽ ഫൽസ്ഥീൻ ജനതക്കു മേൽ കൊടുക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഈ ജൂതപാരമ്പര്യമാണോ മാർക്കിസ്റ്റുപാർട്ടി പിന്തുടരുന്നത്? പാർട്ടി കെട്ടിപ്പടുക്കുവാൻ ഏറെ യാതനകൾ അനുഭവിച്ചവരാണു ഇടതുപക്ഷം. നിരോധനത്തെയും, അധികാരവർഗ്ഗത്തിന്റെ അടിച്ചമർത്തലുകളെയും അതിജയിച്ചാണു കേരളത്തിൽ ഇടതുപക്ഷം ഇടം നേടിയത്‌. ഇതേ ഇടതുപക്ഷമാണു ഭരണത്തിലേറുമ്പോൾ പൗരാവകാശലംഘനത്തിന്ന് കുപ്രസിദ്ധി നേടുന്നതും.
സ്വന്തം പാർട്ടിക്കാർക്കല്ലാതെ മറ്റൊരു പാർട്ടിക്കാർക്കും കൊടികുത്താൻ പാടില്ല, മാർക്ക്സിസമല്ലാതെ മറ്റൊരു ഇസവും മിണ്ടാനെ പാടില്ല, പാർട്ടിക്ക്‌ ഭീഷണി ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുക, ഭരണ സ്വാധീനമുപയോഗപ്പെടുത്തി എതിർക്കക്ഷികളെ അടിച്ചമർത്തുക, കള്ളക്കേസിൽ കുടുക്കുക ഇവയൊക്കെ
മാർക്കിസ്റ്റ്‌ ഭരണത്തിന്റെ ബാക്കിപത്രങ്ങളാണു.

ജനാധിപ്ത്യ വ്യവസ്ഥിതിയിൽ മുന്നോട്ടുള്ള പ്രയാണത്തിന്നു ഏകാധിപ്ത്യസ്വഭാവമുള്ള ഇത്തരം പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കലാവും മാർക്കിസ്റ്റു പാർട്ടിക്ക്‌ നല്ലത്‌. പശ്ചിമ ബംഗാൾ ഒരേ സമയം ഒരടയാളവും, ശക്തമായ മുന്നറിയിപ്പുമാണു. ജനാധിപ്ത്യത്തിന്റെ പേരുപറഞ്ഞ്‌ ഏകാധിപത്യം അടിച്ചേൽപ്പിച്ചാൽ ജനങ്ങൾ എഞ്ചിൻ പ്രതികരിച്ചു തുടങ്ങുമെന്നതിന്റെ മുന്നറിയിപ്പ്‌.


Monday, September 13, 2010

റെയ്ഹാന: മാധ്യമ ബലിയാട്


റെയ്ഹാനയുടെ പര്ദ്ദയും-മാധ്യമങ്ങളും..ഏതാണ്ട്‌ പത്തു വർഷം മുൻപ്‌ മലപ്പുറം ജില്ലയിലെ മഞ്ചേരി'യൂണിറ്റി' കോളെജിൽ പഠിച്ചിരുന്ന തസ്നിബാനു എന്ന യുവതി, യുക്തിവാദി ആശയക്കാരനയ നാസർ(അയ്യപ്പ നാസർ) എന്ന യുവാവുമായി പ്രണയത്തിലാവുകയുണ്ടായി. കോളെജ്‌ പഠന കാലത്ത്‌ നടക്കുന്ന മറ്റേത്‌ പ്രണയത്തെയും പോലെയുള്ള പ്രണയത്തിനുമപ്പുറം ചില മാനങ്ങളുണ്ടായിരുന്നു,നാസർ-തസ്നിബാനു പ്രണയത്തിന്ന്. കോളെജ്‌ പഠനത്തിന്നു വരുന്ന പഠിതാക്കളിൽ ഇസ്ലാം വിരുദ്ധ ആശയങ്ങൽ ആസൂത്രിതമായി പ്രചരിപ്പിക്കുവാൻ എന്നും ശ്രമിക്കുന്ന നാസറിന്റെ പ്രണയ കെണിയിൽ തസ്നിബാനു അകപ്പെടുകയായിരുന്നു. നാസറിനെ പ്രണയിച്ചതിലൂടെ നാസറിന്റെ ഇസ്ലാം വിരുദ്ധ ആശയങ്ങളെയും തസ്നിബാനു സ്വാഭാവികമായും പ്രണയിച്ചു.പരമ്പരാകത മുസ്ലിം മത വിശ്വാസിയായ തസ്നിബാനു പയ്യെപയ്യെ മുസ്ലിം വിരുദ്ധ പാളയത്തിൽ എത്തിപ്പെട്ടു. പ്രണയത്തിൽ സ്വാഭാവികമായെവിടെയും സംഭവിക്കുന്നതു പോലെ തസ്നി ബാനുവിന്റെ മാതാപിതാക്കൾ ഈ പ്രണയത്തിനെതിരെ ശക്തമായി രംഗത്തുവരികയുണ്ടായി. എന്നാൽ നാസർ-തസ്നിബാനു പ്രണയിതാക്കളൂടെ ശക്തമായ നിലപാടു മൂലം തസ്നിബാനിവിന്റെ മാതാപിതാക്കൾക്ക്‌ നിലപാട്‌ മാറ്റേണ്ടിവന്നു. നാസറിനു തസ്നിബാനുവിനെ മതാചാരപ്രകാരം 'നിക്കാഹ്‌' ചെയ്തു നൽകുവാൻ തസ്നിബാനുവിന്റെ മാതാപിതാക്കൾ സന്നദ്ധരായി. എന്നാൽ വിഷയത്തിന്റെ ഗതിമാറിയതും , നാസർ-തസ്നിബാനു പ്രണയത്തിന്നു വ്യത്യസ്ഥ തലങ്ങൾ കൈവന്നതും ഇവിടെ വെച്ചാണു. സമ്മർദ്ധത്തിന്നൊടുവിൽ മാതാപിതാക്കൾസമ്മതിക്കേണ്ടിവന്ന മതാചാരപ്രകാരമുള്ള വിവാഹത്തിന്ന് നാസറം തസ്നിബാനുവുംതയ്യാറാകാതിരിക്കുകയും 'നിക്കാഹിന്നു' പകരം 'സ്പേഷ്യൽ മാരെജ്‌ ആക്ട്‌'പ്രകാരം മാത്രമെ തങ്ങൾ വിവാഹിതരാകൂ എന്നു നാസറും തസ്നിബാനുവും തീരുമാനിക്കുന്നു. ഇതിനു സമ്മതമല്ലാത്ത തസ്നിബാനുവിന്റെ വീട്ടുകാർ തസ്നിബാനുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ മാധ്യമങ്ങളുടെയും , ഒരു വിഭാഗം രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും നിര സാന്നിദ്ധ്യത്തിൽ നാസറും തസ്നിബാനുവും തമ്മിലുള്ള വിവാഹം 'സ്പേഷ്യൽ മാരേജ്‌ ആക്ട്‌' പ്രകാരം വളരെ കെങ്കേമമായി നടന്നു.

എന്നാൽ വെറുമൊരു പ്രണയത്തിന്നുമപ്പുറം മാധ്യമങ്ങളും ഒരു വിഭാഗം സാമൂഹിക പ്രവർത്തകരും ഈ വിഷയത്തെ സമീപിച്ചത്‌ മറ്റൊരു തലത്തിലായിരുന്നു. മതമൗലീകവാദികളുടെ സാന്നിദ്ധ്യമായിരുന്നു മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഇതിഹാസ പ്രണയതാരങ്ങളായ ‘ആദിത്യൻ രാധ’ പ്രണയിനികളുടെ വിശേഷണമാണു മാധ്യമങ്ങൾ നാസർ തസ്നിബാനു പ്രണയത്തിന്ന് ചാർത്തിയത്‌. വർത്തമാന പത്രങ്ങളിൽ മേൽപറഞ്ഞ വിശേഷണങ്ങളുമായി നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. മതമൗലീകവാദികളുടെ പീഢനത്തിന്നും അക്രമണത്തിന്നും തസ്നിബാനു നിരന്തരം ഇരയാകപ്പെടുന്നു എന്ന നിലക്കൂള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. മഞ്ചേരി ടൗണിൽ വെച്ച്‌ തസ്നി ബാനു അക്രമിക്കപ്പെട്ടു എന്ന നിലക്കുള്ള സ്കൂപ്‌ ന്യുസുകളും അന്നത്തെ മാധ്യമവാർത്തയിൽ നിറഞ്ഞു നിന്നു. ഈ വിഷയത്തിന്റെ ഇടപെട്ട ഒരു വിഭാഗം സാമൂഹികപ്രവർത്തകരാകട്ടെ വിഷയത്തിൽ ഇസ്ലാമിക മതമൗലീക വാദത്തിന്റെ കരങ്ങളുടെ വേവലാതിയുമായി നിരവധി വെദികളിൽ ചുറ്റിത്തിരിഞ്ഞു.മഞ്ചെരിയിൽ ഇസ്രായെലി ബാന്ധവമുള്ള അതേസമയം കേരളത്തിലെ ഒരു ക്രൈസ്തവസഭയുമായും ബന്ധമില്ലാത്ത 'മർക്കസുൽ ബിഷാറ' എന്ന അറബിപെരുള്ള നിഗൂഢസ്ഥാപനം കേന്ദ്രീകരിച്ച്‌ ഫാദർ അലവി എന്ന പാതിരിയുടെ നേതൃത്വത്തിൽ മുസ്ലിം വിരുദ്ധ നീക്കങ്ങളുടെ കള്ളക്കളികൾ മനുഷ്യാവകാശപ്രവർത്തകരുടെ അവസരോചിതമായ ഇടപെടൽ മൂലം വെളിച്ചത്തു വന്ന സമയവുമായിരുന്നു അന്നു. കള്ളക്കളികളും പെൺ വാണിഭവും പുറത്തായതിനെ തുടർന്നുള്ള തദ്ദേശിയരുടെ ശക്തമായ പ്രതിഷേധത്തിന്നൊടുവിൽ മർക്കാസുൽ ബിഷാറ എന്ന എന്ന സ്ഥാപനം അടച്ചു പൂട്ടേണ്ടിവന്നു. മർക്കസുൽ ബിഷാറയിൽ നടക്കുന്ന പെൺ വാണിഭത്തിന്റെയും, കള്ളനോട്ടു വിതരണത്തിന്റെയും, വിദ്വംസകപ്രവർത്തനങ്ങളുടെയും പൂണ്ണവിവരങ്ങൾ സർവ്വ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാധ്യമങ്ങളുടെ മുന്നിൽ ബന്ധപ്പെട്ടവർ പ്രദർശിപ്പിച്ചിട്ടു പോലും മലയാളത്തിലെ കുത്തക മാധ്യമങ്ങളൊന്നു പോലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്ന് മാത്രമല്ല 'മാര്ക്കുസുല്‍ ബിഷാര'എന്നാ സ്ഥാപനം അടച്ചു പുട്ടെന്ട നിലയിലേക്ക് ജാനകിയ പ്രക്ഷോപതിന്നു നേതൃത്വം നല്കിുയവരെ തസ്നിബാനു കേസുമായി ബന്ധപ്പെടുത്തി കഥ മേനയുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇത്രയും പറയുവാൻ കാരണം മാധ്യമങ്ങൾക്കും നിക്ഷിപ്ത താൽപര്യക്കാരായ'സാംസ്ക്കാരിക നായകർക്കും' പുതിയൊരു തസ്നിബാനുവിനെ ലഭിച്ചിരിക്കുന്നു. പേരു റെയ്ഹാന. കാസർക്കോഡ്‌ ജില്ലക്കാരിയായ രെയ്ഹാന എന്ന വിദ്യാസമ്പന്നായായ യുവതിയെ പർദ്ദ ധരിക്കാത്തതിന്റെ പേരിൽ ചിലർ ഭീഷണിപ്പെടുത്തിയിരിക്കുന്നു എന്ന വാർത്ത വരുന്നു. ഈ ഭീഷണി ഉയർത്തിക്കാട്ടി രെയ്ഹാന ഹൈകോടതിയിൽ പോയി പോലിസ്‌ പ്രോട്ടക്ഷനു അപേക്ഷ നൽകുന്നു. ഹൈകോടതിയാകട്ടെ റെയ്ഹാനയുടെ അപേക്ഷ പർഗണിച്ചു കൊണ്ടു രണ്ടു പോലിസുകാരെ റെയ്ഹാനയുടെ സുരക്ഷിതത്വത്തിന്നു വേണ്ടി നിയോഗിക്കുവാൻ ഉത്തരവിട്ടിരിക്കുന്നു. കേരളത്തിലെ പൊതു സുരക്ഷയുമായി ബന്ധപ്പെട്ടും, പൗരനു ഇഷ്ടമുള്ള വേഷം ധരിച്ചു നടക്കുവാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ഒരു പ്രത്യെക വേഷം ധരിക്കണെമെന്ന നിലക്കുള്ള ഭീഷണി വകവെച്ചു നൽകുക സാധ്യമല്ല, അനുവധീനിയവുമല്ല. ആ നിലക്കു തന്നെ രെയ്ഹാന കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിക്കും പ്രകാരമുള്ള ആരോപണം വാസ്തവമാണെങ്കിൽ അപലപനീയവും, പൗരന്റെ മൗലീകവകാശങ്ങൾക്കു നേരെയുള്ള കടന്നു കയറ്റവുമാണു. ആ നിലക്കു തന്നെ ഇത്തരം മൗലീകവാകശ ലംഘനങ്ങളെ നിയമത്തിന്നു മുന്നിൽ കൊണ്ടു വരേണ്ടതുമാണു. പോലീസാകാട്ടെ രെയഹാനയുടെ പരാതിയിൽ പറഞ്ഞതു പ്രകാരമുള്ള ഭീഷണികത്തുമായി ബന്ധപ്പെട്ട്‌ ആരെയും അറസ്റ്റ്‌ ചെയ്തത്തായ വാർത്തയും വന്നിട്ടില്ല. അതെ സമയം പാരമ്പര്യ വിശ്വാസത്തിന്നെതിരായി വേഷം ധരിച്ചു നടക്കുന്ന റെയ്ഹാനയോട്‌ മാന്യമായ വേഷങ്ങൾ ധരിക്കണമെന്ന നിലക്കുള്ള ഉപദേശം സ്വന്തം പേരുവെച്ച്‌ തന്നെ എഴുതിയിരുന്നതായും, അതൊരു നിലക്കുമുള്ള ഭിഷണിയുടെ സ്വരത്തിലായിരുന്നില്ലെന്നും വിശദീകരിച്ചു കൊണ്ട്‌ ഒരു വ്യക്തിയും രംഗത്ത്‌ വരികയുണ്ടായി.


അതേ സമയം ഈ വാർത്ത പുറത്തു വന്ന ഉടൻ തന്നെ പതിവു പോലെ ഒരു വിഭാഗം മാധ്യമങ്ങളും, നിക്ഷിപ്തത്തൽപരരായ സാംസ്ക്കാരിക നായകരും,സി.പി.എമ്മും റെയ്ഹാനക്കെതിരായ മനുഷ്യാവകാശ ലംഘനം എടുത്തുയർത്തിയും, മതമൗലീകവാദികളുടെ 'താലിബാൻ നിയമങ്ങൾ' ക്കെതിരെയും രംഗത്തു വരികയുണ്ടായി. കേരള പിറവിക്കു ശേഷം നടന്ന ആദ്യ ക്രിമിനൽ കുറ്റമെന്ന ബഹുമതി നൽകി ആദരിച്ച 'കൈവെട്ട്‌ കേസിനു' ശേഷം സംഭവിക്കുന്നമറ്റൊരു കുറ്റകൃത്യമെന്ന നിലക്കാണു മാധ്യമങ്ങളും, മെൽപറഞ്ഞ പൊതുപ്രവർത്തകരും രെയ്ഹാന വിവാദത്തെ നോക്കിക്കണ്ടത്‌. മതമൗലീകവാദികളുടെ ഭീഷണിക്കു കീഴടങ്ങാതെ പടപൊരുതുന്ന റെയ്ഹാനക്ക്‌ സർവ്വ പിന്തുണയുമായി ഇക്കൂട്ടർ കൂടെ തന്നെയുണ്ട്‌. ചാനലുകളിൽ ലൈവ്‌ ചർച്ചകളും, പത്രങ്ങളിൽ ചൂടൻ വാർത്തകളുമായി റെയ്ഹാനക്കെതിരെയുണ്ടെന്ന് പറയപ്പെടുന്ന ഭീഷണി പൊതുസമൂഹത്തിൽ ചൂടോടെ നിലനിറുത്തുവാൻ കഠിനമായ പരിശ്രമവുമുണ്ട്‌. സി.പി.എം നേതാവും എം.എൽ.എ യുമായ ശൈലജ ടീച്ചർ തന്നെ നെരിട്ട്‌ റെയ്ഹാനയെ സന്ദർശിച്ച്‌ ഐക്യദാർദ്ധ്യംപ്രഖ്യാപിക്കുകയും,മതമൗലീകവാദികളുടെ 'വേഷ' സംവിധാനത്തിനെതിരെ 'പർദ്ദ' ധരിച്ച വനിതാ സി.പി.എം നേതാവിന്റെ സാന്നിദ്ധ്യത്തിൽ രൂക്ഷമായ ഭാഷയിൽ വിമർഷിച്ചു,പത്രസമ്മേളനം വിളിച്ചു കൂട്ടുകയും ചെയ്തു.


ഇവിടെ പ്രസക്തമായ ഒരു വിഷയം പൊതുസമൂഹത്തെ ആരാണു ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്‌? മുസ്ലിം വിഷയങ്ങളിൽ എന്നും 'പ്രത്യേക താൽപര്യം' വെച്ചു പുലർത്തുന്ന ഒരു വിഭാഗം മാധ്യമങ്ങളോ, ഇതെ നിലപാട്‌ വെച്ച്‌ പുലർത്തുന്ന 'സാംസ്ക്കാരിക നായകരോ' അതോ റെയ്ഹാനയോ? ഇഷ്ടമുള്ള വേഷം ധരിക്കുവാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റം അനുവധിക്കുക സാധ്യമല്ല എന്നതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഒരു വിഷയം പർവ്വതീകരിച്ചു കൊണ്ട്‌, മതമൗലീകവാദികളുടെ താലിബാനിസത്തെ കുറിച്ചും,ഇസ്ലാമിക വസ്ത്രാധാരണക്കെതിരെ തന്നെയും ആസൂത്രിതമായ നിലക്കുള്ള പ്രചരണം ഇതുമായി ബന്ധപ്പെട്ടു കൊണ്ടു ഒരെ കോണിൽ നിന്നു നിരന്തരം ഉയർന്നു വരുന്നതും ആരോഗ്യകരമായ അന്തരീക്ഷത്തിന്നു ഗുണകരമാകുമോ? ഒരു വ്യക്തിക്കെതിരായി നടന്നുവേന്ന പറയപ്പെടുന്ന ഭീഷണിയെ ഉയർത്തിപ്പിടിച്ചു വിഷയത്തെ സാമാന്യവൽക്കരിച്ചു കൊണ്ടു ഒരു വിഭാഗം നടത്തുന്ന പ്രചാരണങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യം എന്ത്‌ എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണു. വിഷയം ഒരു വ്യക്തിയുടെ പൗരസ്വാതന്ത്രത്തിൽ നിന്നും വ്യതിചലിച്ച്‌ കൊണ്ട്‌ ഇസ്ലാമിക ചിഹനങ്ങൾക്കെതിരായുള്ള പ്രചരണമായി മാറുന്നതിന്റെ സാംഗത്യമെന്താണു? രെയ്ഹാനയുടെ വ്യക്തിസ്വതന്ത്ര്യക്കാൾ ഇസ്ലാമിക ചിഹനങ്ങൾക്കെതിരായ കടന്നാക്രമണമാണു ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉടനീളം നടന്നുകൊണ്ടിരിക്കുന്നത്‌. റെയ്ഹാനയാകട്ടെ മുൻപ്‌ തസ്നിബാനു അകപ്പെട്ട, ഇസ്ലാമിനെയും ഇസ്ലാമിക ചിഹനങ്ങളെയും എന്നും വെറുപ്പൊടെ വിക്ഷിക്കുന്ന തൽപരകഷികളുടെ കയ്യിലെ വെറും പാവയായി ക്രമേണ മാറിക്കൊണ്ടിരിക്കുകയുമാണു. ഇഷ്ടമുള്ള വേഷം ധരിക്കുവാനുള്ള സ്വന്തം അവകാശത്തേക്കാൾ, ഇസ്ലാമിക വസ്ത്രാധാരണത്തിനെതിരായുള്ള പരാമർശങ്ങളാണു മാധ്യമങ്ങളുടെ വർണ്ണപ്രപഞ്ചത്തിൽ മയങ്ങിയ റെയ്ഹാന ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്‌


ഇസ്ലാമിക വേഷവിധാനം ആഗോളതലത്തിൽ നേരിടുന്ന ആദ്യ വിമർഷനമോ,വെല്ലുവിളിയോ അല്ല ഇതൊന്നും. ഇസ്ലാമിക ഖിലാഫത്തിന്റെ അവസാന തിരുശേഷിപ്പായിരുന്ന ഉസ്മാനിയാ ഖിലാഫത്ത്‌(ഓട്ടോമൻ) കേന്ദ്രമായിരുന്ന തുർക്കിയിൽ തൊള്ളായിരത്തി ഇരുപതുകളിൽ അധികാരം പിടിച്ചടക്കിയമതവിരുദ്ധ തീവ്രവാദികൾ ആദ്യം വെടിയുതിർത്തത്‌ പർദ്ദക്കെതിരെയായിരുന്നു. ജനസംഖ്യയിൽ തൊണ്ണൂറ്റിയഞ്ച്‌ ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന തുർക്കിയിൽ അധികാരത്തിലേറിയ പട്ടാള ഭരണം പർദ്ദ ധരിക്കുന്നവരെ പരസ്യമായി ശിക്ഷിക്കാനും, അവമതിക്കാനും പകരം പാശ്ചാത്യ വസ്ത്രാധാരണ ശൈലി സ്വീകരിക്കുവാനും നിർബന്ധിച്ചു. സൈന്യതിന്റെ ബലാൽക്കാരമായ നടപടികളെ തുടർന്ന് പർദ്ദ ധരിച്ച്‌ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ കുറഞ്ഞു. എന്നു മാത്രമല്ല സൈനീക പിന്തുണയുള്ള ഭരണകൂടം പൊതു ജീവിതത്തിൽ നിന്നും ഇസ്ലാമിക വസ്ത്രാധാരണത്തെ നിയമം മൂലം നിരോധിക്കുകയും ചെയ്തു. ദശാബ്ദങ്ങൽ കഴിഞ്ഞു തുർക്കിയിൽ തിരിച്ചെത്തുമ്പ്പോൾ കാണാൻ കഴിയുന്നത്‌ ഇസ്ലാമിക വസ്ത്രാധാരനതിന്നനുകുലമായ തരംഗമാണു. സൈന്യം ബാരക്കുകളിൽ നിന്നും പലപ്പോഴുമിറങ്ങി വന്നു മൂല്യങ്ങളിലേക്കുള്ള തുർക്കി ജനതയുടെ മടക്കത്തിൽ തടസ്സം ശ്രിഷ്ടിച്ചു. നജ്മുദ്ദിൻ അർബക്കന്റെ നേതൃത്വത്തിലുള്ള ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളെ ബലം പ്രയോഗിച്ചു പുറത്താക്കിയതിനു പറഞ്ഞ കാരണവും അർബകാന്റെ ഇസ്ലാമിക മൂല്യത്തിലേക്കുള്ള മടങ്ങിപ്പോകായിരുന്നു. ഇസ്ലാമിക വിരുദ്ധ ആദർശത്തിൽ ബലം പ്രയോഗിച്ചു വറുത്തെടുത്ത പാശ്ചാത്യ സംസ്കാരത്തെ ജനങ്ങൾ ഏതു നിലക്ക്‌ കൈകാര്യം ചെയ്യുന്നു എന്നത്‌ വർത്തമാനം. ഇന്നും സൈന്യത്തിന്റെ ഇസ്ലാമിക വിരുദ്ധ ഭീഷണിക്കു കീഴെയാണു തുർക്കിയിലെ ഇസ്ലാം ആഭിമുഖ്യമുള്ള സർക്കാരിന്റെ ഭരണം. പ്രധാനമന്ത്രി ഉർദ്ദുഃഖാന്റെ സഹധർമ്മിണിക്കു ഇസ്ലാമിക വസ്ത്രാധാരണം ഉപേക്ഷിച്ചില്ല എന്ന കാരണം കൊണ്ടു മാത്രം പല പൊതു ചടങ്ങുകളും അന്യമാകുന്നു. കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ അവർക്കിഷമുള്ള വേഷം ധരിക്കാമെന്ന നിയമം പുനസ്ഥാപിച്ചത്‌ സൈന്യത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണു. ഇതെഴുമ്പോഴും തുർക്കി സർക്കാർ സൈനീക അട്ടിമറി ഭീഷണിയിൽ തന്നെയാണു.ആഫ്രിക്കൻ രാജ്യമായ്‌ ടുണീഷ്യയിലും പർദ്ദക്കെതിരെ നിയമം ഏകാധിപതിയായ സൈനൂൽ ആബിദീൻ പടച്ചുണ്ടാക്കിയിട്ടുണ്ടു..

യൂറോപ്പ്‌ അറിയപ്പെടുന്നതു തന്നെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്രത്തിന്റെ അളവുകോൽ വെച്ചാണു. ഇഷ്ടമുള്ളവ സ്വീകരിക്കുവാനും നിരാകരിക്കുവാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏറെ മാനിക്കുന്ന്വരാണു യൂറോപ്പിലെ മുതലാളിത ഭരണകൂടങ്ങൾ. എന്നാൽഫ്രാന്‍സും, ഫ്രാന്‍സിനെ പിന്തുടര്‍ന്ന് മറ്റു യുറോപ്പ്യന്‍ രാജ്യങ്ങളും ഈ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുകയാണു.പർദ്ദ നിയമം മൂലം നിരോധിക്കാനുള്ള ശ്രമത്തിലാണു ഫ്രാൻസിലെ സർക്കോസിയുടെ ഭരണകൂടം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുവനും,ഉപേക്ഷിക്കുവാനുമുള്ള പൗരന്റെ അവകാശത്തിന്മെൽ ഫ്രാൻസ്‌ സർക്കാർ കത്തിവെക്കൂന്നു. ഇനിയങ്ങോട്ടുള്ള കാലം ഫ്രാൻസ്‌ പ്രസിഡന്റ്‌ സർക്കോസിയുടെ പ്രിയ പത്നി കാർലാ ബ്രൂണിയെ പോലെ നൂൽബന്ധമില്ലാതെ തെരുവിൽ നടക്കാം. എന്നാൽ ശരീരം മറച്ചു നടക്കുന്നത്‌ കുറ്റകരമായ ശിക്ഷയാകും. ക്രൈസ്തവ സഭകളുടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ സമയം കന്യാസ്ത്രികളുടെ വസ്ത്രങ്ങൾക്കു അനുമതിയും അതേ സമയം തന്നെ ഇസ്ലാമിക വസ്ത്രാധാരണത്തിനു നിരോധനവുമുണ്ടു. ലക്ഷ്യം വ്യക്തം. മംഗലാപുരത്തെ കോളേജിലെ വിദ്യാർത്ഥിനി ഹിജാബ്‌ ധരിക്കുവാനുള്ള അവകാശത്തിനായി കോടതിയെ വരെ സമീപിക്കേണ്ടി വന്നു. സനാതന മൂല്യങ്ങൾ വിദ്യാർത്ഥികൾക്കു പകരാൻ രൂപം കൊണ്ട ഏ ബി വി പി ആയിരുന്നുവത്രെ എതിർപ്പിനു പിന്നിൽ.പറഞ്ഞു വരുന്നത്‌ പർദ്ദക്കെതിരെയുള്ള വിദ്വേഷം ആദ്യത്തേതല്ല അവസാനത്തെതുമാകില്ല എന്നു സൂചിപ്പിക്കാനാണു.
കേരളത്തിൽ പർദ്ദ വിവാദമായി തുടങ്ങിയത്‌ അന്തരിച്ച വിശ്വസാഹിത്യകാരി മാധവിക്കുട്ടിയുടെ കമലാസുരയ്യയിലേക്കുള്ള പരിവർത്തനത്തിലൂടെയാണു. നിശ്പക്ഷ നാഠ്യം വെച്ചു പുലർത്തിയിരുന്ന പലരുടെയും നീല നിറം അന്നു പെയ്ത മഴയിൽ കുതിർന്നു പോയി. ഗാർഹിക നിമിഷങ്ങളിൽ പോലും പർദ്ദയണിഞ്ഞ സുരയ്യയുടെ ജീവിതം പല നിശ്പക്ഷരിലുമുണ്ടാക്കിയ ഉറക്കമില്ലായ്മ ചെറുതല്ല വാസ്തവത്തിൽ കേരള മുസ്ലിം സ്ത്രീകളിംകളിൽ വലിയൊരു വിഭാഗം പർദ്ദയടക്കമുള്ള ഇസ്ലാമിക വസ്ത്രാധാരണം അടിസ്ഥാന വസ്ത്രമായി സ്വീകരിക്കുവാൻ തുടങ്ങിയത്‌ ഗൾഫ്‌ കുടിയേറ്റത്തോടെയാണു. ഗൾഫ്‌ നാടുകളിൽ കണ്ട ശരീരം മുഴുക്കെ മറയുന്ന വസ്ത്രം അവർ പതുക്കെ ജിവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. അതു വരെ ഉത്തര മലബാറിലെ ചില പ്രദേശങ്ങളൊഴിച്ചു നിറുത്തിയാൽ വേഷവിധാനം കൊണ്ടു മുസ്ലിം സ്ത്രീകളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. തുണിയും ജംബറും, അല്ലെങ്കിൽ സാരിയും ബ്ലൗസുമെല്ലാമായിരുന്നു മറ്റു സ്ത്രീകളെ പോലെ തന്നെ മുസ്ലിം സ്ത്രികളുടെയും വേഷവിധാനം. ഇന്നും മധ്യകേരളത്തിലും, ദക്ഷിണകേരളത്തിലുമൊക്കെ പർദ്ദയേക്കാൾ സാരിയോ ചുരിദാറോ ആണു മുസ്ലീം സ്ത്രികളുടെ അടിസ്ഥാനവസ്ത്രം. അതേ സമയം കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ മൊത്തമെടുത്താൽ പർദ്ദയേക്കാൽ കൂടുതൽ സ്വാധീനിക്കപ്പെട്ടത്‌ മക്കനയോടു(തലമറക്കുന്ന വസ്ത്രം)കൂടിയ ചുരിദാറാണു. ഇതുമായി ബന്ധപ്പെട്ട ഒരു ചാനൽ ചർച്ചയിൽ പത്രപ്രവർത്തകനായ ഓ.അബ്ദുല്ല ചൂണ്ടിക്കാണിച്ചതു പോലെ മതമൗലീക വാദത്തിന്റെ സർട്ടിഫികറ്റ്‌ നൽകി കേരള പൊതുസമൂഹം ആദരിച്ച പോപ്പുലർ ഫ്രെണ്ടിന്റെ മുഖപത്രമായ 'തേജസ്‌' ദിനപത്രത്തിന്റെ ഓഫിസിൽ പോലും തലമറക്കാത്ത മുസ്ലിം-അമുസ്ലിം യുവതികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്‌ എന്ന വസ്തുതയും ഇവിടെ പരിഗണിക്കപ്പെടേണ്ടതാണു.


അതെ സമയം കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്നു മേനി പറയാൻ ഒന്നുമില്ല എന്നതാണു വാസ്തവം. അവർണ്ണ-സവർണ്ണ ചെരിതിരിവു രൂക്ഷമായിരുന്ന മുൻ കാലങ്ങളിൽ അവര്ണ്ണ് കുടുമ്പത്തിലെ സ്ത്രികൾക്കു മാറു മറക്കാനുള്ള അവകാശം സവര്ണ്ണചര്‍ അനുവധിച്ചിരുന്നില്ല. അന്നത്തെ കെരളീയ വസ്ത്രധാരണ ശൈലി മേൽജാതിക്കാർമാത്രം ഭാഗികമായി മാറുമറക്കുലു കീഴ്‌ ജാതിക്കാർക്കു മാറു തുറന്നിടലുമായിരുന്നു. ത്രിശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനു ആ പേർ വന്നതു തന്നെ മാറുമറക്കാനുള്ള നികുതിയുടെ പേരിലാണു. തൊണ്ണൂറുകളുടെ മദ്ധ്യഘട്ടത്തിലും ത്രിശൂർ ജില്ലയിലെ കോൾ പടവുകളിൽ കൃഷിയിറക്കാൻ പോകുമ്പോൾ ചില പ്രായമായ ഈഴവ സ്ത്രീകൾ ജോലിക്കു വന്നിരുന്നത്‌ മാറു മറക്കാതെയായിരുന്നു. അടിമത്വബോധം അവകാശമായി വഴിമാറുന്നതു പോലെ മാറു മറക്കാതിരിക്കൽ ഒരവകാശം പോലെയാണു ആ സ്ത്രീകൾ പെരുമാറിയിരുന്നത്‌. ടിപ്പുവിന്റെ പടയോട്ട കാലത്ത്‌ സ്ത്രികളെ മാറുമറപ്പിക്കുവാനുള്ള ശ്രമങ്ങൾ സംഘടിതമായി ചോദ്യം ചെയ്യപ്പെട്ടത്‌ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണു.മിഥ്യാ പാരമ്പര്യത്തിന്റെ മേനി പറച്ചിലിനപ്പുറം എന്തിനെയും സ്വാംശീകരിക്കാനുള്ള മലയാളിയുടെ ഒടുങ്ങാത്ത അഭിനിവേഷം കാലക്രമേണ കേരളീയ വസ്ത്രാധാരണം ദാവണി-പാവാട-സാരി-ചുരിദാർ എന്നിങ്ങനെയായി പരിവർത്തികുകയാണുണ്ടായത്‌. ഇതിൽ തന്നെ സാരിയും ചുരിദാറുമൊക്കെ തീർത്തും കേരളത്തിനു പുറത്തു നിന്നും വന്നതാണു. ചുരിദാറാകട്ടെ തനി വിദേശിയും മുസ്ലിം പശ്ചാതലമുള്ളതും ആകുന്നു.ഗുരുവായൂർ ദേവസ്വം ഭരനസമിതി ഗുരുവായൂർ അമ്പലത്തിലെ സ്ത്രീകൾക്കായി നിലനിന്നിരുന്ന ഡ്രസ്സ്‌ കോഡിൽ മാറ്റം വരുത്തി ചുരിദാരിനു കൂടി(ചുരിദാർ നിർബന്ധമാക്കപ്പെട്ടതല്ല) പ്രവേശാനുമതി നൽകിയപ്പൊൾ ഒരു വിദ്വാൻ നേരെ പോയി സുപ്രിം കോടതിയിൽ, ഇതു കേരള പാരമ്പര്യത്തിനെതിരെയാണെന്നു പരാതിപ്പെട്ടിട്ടു. സുപ്രീം കോടതി ജഡ്ജിഹർജ്ജിക്കാരനോടു ചോദിച്ചത്‌ 'മാറുമറകാത്ത പരമ്പര്യമാണൊ നിങ്ങളുദ്ദേശിക്കുന്ന'തെന്നാണു.


പർദ്ദയിലേക്കു തന്നെ തിരിച്ചു വരാം.പർദ്ദയുടെ ഏറ്റവും വലിയ പ്രത്യേകഥ അതിന്റെ വർദ്ധിച്ചു വരുന്ന ജനകീയത തന്നെയാണു. കന്യാസ്ത്രികളുടെ വസ്ത്രാധരണം പോലെ ഏതെങ്കിലുമൊരു വിഭാഗത്തിലേക്കു മാത്രം പർദ്ദ ഒതുക്കപ്പെട്ടില്ല. സമൂഹിക-കുടുമ്പ ജീവിതത്തിൽ ഒരേ പോലെ ഉപകാരപ്രദം. അതു കൊണ്ടു തന്നെ ഒരു സമ്പൂർണ്ണ വസ്ത്രാധാരണമെന്ന നിലക്കു പരുക്കുകളില്ലാതെ സഹസ്രാബ്ദങ്ങളെ അതിജീവിച്ച ബഹുമതി പർദ്ദക്കല്ലാതെ മറ്റെന്തിനാണു? ഏറെ ജനകീയമായ ചുരിദാർ പോലും അനേകമനേകം മാറ്റങ്ങളിലൂടെയാണു കടന്നു പോകുന്നത്‌. വർദ്ധിച്ചു വരുന്ന പർദ്ദയുടെ സ്വീകാര്യത വിറ്റു പണമുണ്ടക്കുന്നതിന്റെ ഭാഗം തന്നെയാണു ഇതു വരെ ഒറ്റപ്പെട്ട സ്ഥാപനങ്ങളിൽ മാത്രം വിപണനം നടത്തിയിരുന്ന പർദ്ദയും, മക്കനയുമൊക്കെ കെരളത്തിലെ ഹൈന്ദവ-ക്രൈസ്തവ ഉടമസ്ഥതയിലുള്ള അതിപ്രശസ്ത ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ഇപ്പോൾ വിൽക്കപ്പെടുന്നതും, ഇസ്ലാമിക ഡ്രസ്സുകൾകായി പ്രത്യേക കൗണ്ടരുകൾ തന്നെ തുറക്കപ്പെട്ടതും.
പർദ്ദ വീണ്ടും വിവാദമാകുമ്പൊൾ റെയ്ഹാന എന്ന യുവതിയുമായി ബന്ധപെട്ട ഒറ്റപ്പെട്ട ഒരു വിഷയമായി ഈ വിവാദത്തെ പരിഗണിക്കാതെ റെയ്ഹാനക്കെതിരെ നടന്നു എന്നു പറയപ്പെടുന്ന ഭീഷണിയെ പതിവുപോലെ സാമാന്യവൽക്കരിച്ചു കൊണ്ട്‌ വിഷയത്തെ മറ്റു തലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുവാനാണു മാധ്യമങ്ങളും നിക്ഷിപ്ത തൽപരരായ സാംസ്ക്കാരിക പ്രവർത്തകരും. സി.പി.എമ്മും ശ്രമിക്കുന്നത്‌. റെയ്ഹാനക്ക്‌ ഇസ്ലാമിനോടോ ഇസ്ലാമിന്റെ ഏതെങ്കിലും ചിഹനങ്ങളോടോ താൽപര്യമില്ലെങ്കിൽ അതിനനുസരിച്ച്‌ ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്‌. അതെ സമയം തനിക്കിഷ്ടമില്ലെന്നോ, തന്റെ താൽപര്യത്തിന്നും, സൗകര്യത്തിന്നും യോചിക്കുന്നതല്ലെന്നുമുള്ള കാരണം കൊണ്ട്‌ പർദ്ദ എന്ന വേഷവിധാനത്തിനെതിരെ തന്നെ നടത്തുന്ന പ്രസ്ഥാവനകളും, ആരോപണങ്ങളും വാസ്തവത്തിൽ തൽപരക്ഷികളെ പ്രീണിപ്പിക്കുവാൻ മാത്രമാണു ഉപകരിക്കുക. ഇസ്ലാം, പർദ്ദ, ശരിഅത്ത്‌, ജിഹാദ്‌, മക്ക, സക്കാത്‌, റമദാൻ എന്നിങ്ങനെ ഇസ്ലാമുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ കേൾക്കുന്നതെ അലർജിയുള്ള ഇക്കൂട്ടർക്ക്‌ തസ്നി ബാനുവിനെ പോലെ തന്നെ റെയ്ഹാന പതിവു പോലെ ഒരു ഇര മാത്രമാണു. നിഗുഢ താൽപര്യക്കാർ ബോധപൂർവ്വം ഒരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ കണ്ണുമഞ്ഞളിക്കാതെ സുവ്യക്ത നിലപാട്‌ സ്വീകരിക്കുന്നത്‌ എന്തുകൊണ്ടും റെയ്ഹാനക്കും, കുടുംബത്തിന്നുൻ നല്ലതാണു. പോലിസ്‌ പ്രോട്ടക്ഷൻ എന്നത്‌ ഇപ്പോൾ അലങ്കാരമായും, അഭിമാനമായും തോന്നാമെങ്കിലും വൈകാതെ സുരക്ഷിതത്വം എറ്റെടുത്തവർ തന്നെ ദിനചര്യകൾക്കും, സ്വാതന്ത്ര്യത്തിന്നും തടസ്സമായി മാറിക്കൂടെന്നില്ല. സൂര്യനെല്ലി കേസിലെ പെൺകുട്ടിക്ക്‌ പ്രോട്ടക്ഷൻ നൽകാൻ ഉത്തരവാദിത്തപ്പെട്ട പോലീസുകാർ തന്നെ പലപ്പോഴും ഭീഷണിയായിരുന്നത്‌ വാർത്തകളിൽ വന്നിരുന്നു.Sunday, September 12, 2010

ക്ഷമിക്കണം, സാംസ്ക്കാരിക കേരളം തിരക്കിലാണ്


ക്ഷമിക്കണം സാംസ്ക്കാരിക കേരളം തിരക്കിലാണ്.

പിഞ്ചുകുഞ്ഞിനെ പിതാവ്‌ നിലത്തടിച്ചു കൊന്നു

കൈവെട്ടു, പര്‍ദ്ദ, എന്നിങ്ങനെ വിഷയങ്ങള്‍ക്കായി, ഭുതക്കണ്ണാടി വെച്ച് ഒരു ദിശയിലേക്കു മാത്രം നോക്കിയിരിക്കുന്ന യുക്തിവാദികളും വ്യാജ സാംസ്ക്കാരിക പ്രവര്‍ത്തകരും അധിവസിക്കുന്ന ദൈവത്തിന്റെ സ്വന്തം കേരളത്തില്‍ ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ചു കൊണ്ടു ഒരച്ഛന്‍ വെറും രണ്ടു മാസം പ്രായമുള്ള മകനെ നിലത്തടിച്ചു കൊന്നു 'മോക്ഷം' നേടിയിരിക്കുന്നു. സാംസ്ക്കാരിക കേരളത്തിന്‌ ഇനി അഭിമാനിക്കാം.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഇങ്ങിനെ.

ആലപ്പുഴ: അമ്പലപ്പുഴയ്‌ക്കടുത്ത്‌ പുന്നപ്രയില്‍ രണ്ട്‌ മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ്‌ നിലത്തടിച്ച്‌ കൊന്നു. കുട്ടി വളര്‍ന്നാല്‍ പിതാവിന്റെ ജീവന്‌ ഭീഷണിയുണ്ടാകുമെന്ന ജോത്സ്യപ്രവചനത്തിന്റെ പേരിലാണ്‌ കുഞ്ഞിനെ കൊലപ്പെടുത്തിയത്‌. സംഭവത്തെ തുടര്‍ന്ന്‌ പുന്നപ്ര തെക്ക്‌ പുതുവല്‍ മധുവിനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. മധുവിനെതിരെ ഭാര്യ നല്‍കിയ മൊഴിയാണ്‌ അറസ്‌റ്റിനു വഴിതെളിച്ചത്‌. ജനിച്ചപ്പോള്‍ രണ്ട്‌ പല്ലുണ്ടായിരുന്ന അഖില്‍ദേവ്‌ എന്ന കുഞ്ഞ്‌ വളര്‍ന്നാല്‍ പിതാവിന്‌ ദോഷമാകുമെന്ന്‌ ഒരു ജോത്സ്യന്‍ പ്രവചിച്ചതാണ്‌ പിതാവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്‌. കുഞ്ഞ്‌ ജനിച്ചതിനു ശേഷം നിരവധി പൂജകള്‍ മധു നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ ഇയാള്‍ കുഞ്ഞിനെ നിലത്തടിക്കുകയായിരുന്നു.

വിഡിയോ ഇവിടെ കാണുക..

Wednesday, September 8, 2010

ഈദ് ആശംസകള്‍


ചെറിയ പെരുന്നാള്‍ ആശംസകള്‍
പുണ്യമാസത്തിനു വിട...
ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ടനതിനു ശേഷം വിശ്വാസികളുടെ മനസ്സില്‍ കുളിരേകി
വന്നെത്തുന്ന
ചെറിയ പെരുന്നാളിന് സ്വാഗതം..
.
സുഹൃത്തുക്കള്‍ക്ക് പുലരിയുടെ
'ചെറിയ പെരുന്നാള്‍ ' ആശംസകള്‍


Sunday, September 5, 2010

പ്രവാചക നിന്ദ: മാപ്പില്ലെന് സഭ

പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെ സഭ കോളേജിൽ നിന്നും പുറത്താക്കി.

പ്രവാചക നിന്ദ നടത്തി വിവാദ നായകനായ ന്യൂ മാൻസ്‌ കോളെജ്‌ അദ്ധ്യാപകൻ പ്രോഫസർ ടിജെ. ജോസഫിനെ കോളെജ്ജ്‌ അതിക്രിതർ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. മതവിദ്വേഷ ഉണ്ടാക്കും വിധം ചോദ്യപേപ്പറിൽ പ്രവാചകനെതിരെ തീർത്തും അപഹാസ്യമായ വിശേഷണങ്ങളുമായി ചോദ്യം തയ്യാറക്കിയതിനാണു കോളെജ്‌ അതിക്രിതർ ജോസഫ്‌ സാറിനെ പിരിച്ചു വിട്ടിരിക്കുന്നത്‌.
പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസ്ഥാവനയിൽ കോളെജ്‌ അതികാരികൾ ഇങ്ങിനെ വിശദീകരിക്കുന്നു.

അധ്യാപകന്റെ നടപടി മാനഹാനി ഉണ്ടാക്കി: മാനേജ്‌മെന്റ്‌

മൂവാറ്റുപുഴ: വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതിന്റെ പേരില്‍ ദാരുണമായി ആക്രമിക്കപ്പെട്ടതുകൊണ്ട്‌ പ്രഫ. ടി.ജെ. ജോസഫ്‌ ഇതിനോടകംതന്നെ ശിക്ഷിക്കപ്പെട്ടെന്നു പറയുന്നതു യുക്‌തിഭദ്രമല്ലെന്നു തൊടുപുഴ ന്യൂമാന്‍ കോളജ്‌ മാനേജര്‍ മോണ്‍. തോമസ്‌ മലേക്കുടി .മാനേജ്‌മെന്റിനെ സംബന്ധിച്ചിടത്തോളം വിവാദ ചോദ്യക്കടലാസ്‌ തയാറാക്കിയതും അതിന്റെ പേരിലുള്ള ആക്രമണവും രണ്ടും രണ്ടാണ്‌.അധ്യാപകനെതിരായ നടപടി വ്യക്‌തിപരമല്ല; മറിച്ചു പ്രശ്‌നാധിഷ്‌ഠിതമാണ്‌. വിവാദ ചോദ്യക്കടലാസ്‌ തയാറാക്കപ്പെട്ടതിലൂടെ കോളജ്‌ മാനേജ്‌മെന്റിനും ക്രൈസ്‌തവ വിദ്യാഭ്യാസ മേഖലയ്‌ക്കും അപരിഹാര്യമായ മാനഹാനിയുണ്ടായി. സമൂഹത്തില്‍ സാമുദായിക സ്‌പര്‍ദ്ധയും ഗുരുതരമായ ക്രമസമാധാനപ്രശ്‌നങ്ങളും ഉടലെടുത്തു.ദാരുണമായ ആക്രമണത്തിന്റെ പേരില്‍ ശിക്ഷ വിധിക്കേണ്ടതു രാജ്യത്തെ നീതിന്യായ വ്യവസ്‌ഥിതിയാണ്‌.
അധ്യാപകന്റെ നേരേയുണ്ടായ പൈശാചിക ആക്രമണത്തെ മാനേജ്‌മെന്റ്‌ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചികിത്സാസഹായമായി ആറുലക്ഷത്തോളം രൂപ മാനേജ്‌മെന്റിനു കീഴിലുള്ള രണ്ടു കോളജുകളില്‍നിന്നു പിരിവെടുത്തു നല്‍കുകയും ചെയ്‌തു. അധ്യാപകനെന്ന നിലയില്‍ ഔചിത്യബോധവും സാമാന്യമര്യാദയും പുലര്‍ത്തുന്നതിലുണ്ടായ വീഴ്‌ച ഗുരുതരമായാണു മാനേജ്‌മെന്റ്‌ കാണുന്നത്‌.
മാര്‍ച്ച്‌ 23-നു നടന്ന ഇന്റേണല്‍ പരീക്ഷയില്‍ വിവാദചോദ്യം ഉള്‍പ്പെടുത്തിയതിന്റെ ഔചിത്യം ഡി.ടി.പി. ഓപ്പറേറ്റര്‍അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹം ഗൗരവമായെടുത്തില്ല. പുസ്‌തകത്തില്‍നിന്ന്‌് ചില ഭാഗങ്ങളെടുത്ത്‌, അതില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സമുദായം ആക്ഷേപിക്കപ്പെടാന്‍ പര്യാപ്‌തമായ രീതിയിലാണു ചോദ്യക്കടലാസ്‌ തയാറാക്കിയത്‌.
വിവാദചോദ്യത്തെക്കുറിച്ച്‌ ഒരു വിദ്യാര്‍ഥി ഉത്തരക്കടലാസില്‍ത്തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. പ്രഫ. ജോസഫ്‌തന്നെ മൂല്യനിര്‍ണയം നടത്തിയിട്ടും ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ മാര്‍ച്ച്‌ 26-നുണ്ടായ അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നു.
പ്രിന്‍സിപ്പല്‍ ക്ഷമ പറഞ്ഞതിന്റെ പേരിലാണ്‌ അധ്യാപകന്‍ സമൂഹമധ്യത്തില്‍ തെറ്റുകാരനാക്കപ്പെട്ടത്‌ എന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കിയെന്നും മോണ്‍. തോമസ്‌ മലേക്കുടി വിശദീകരിച്ചു.

വിവാദ ചോദ്യപെപ്പർ പുറത്തു വന്നപ്പോൾ തന്നെ മുസ്ലിം സംഘടനകൾ പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ സർക്കാരും കോളേജ്‌ അതിക്രിതരും തന്നെ വിഷയത്തിൽ ഇടപെടാതെ ഒരു വേള മൗനം പാലിച്ചു. പിന്നിട്‌ പ്രതിഷേധ രൂക്ഷമായപ്പൊൾ മാത്രമാണു സർക്കാരും കോളേജ്‌ അതിക്രിതരും പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെതിരെ നടപടികളുമായി മുന്നോട്ടു വന്നത്‌. പോലിസ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചപ്പൊൾ ചില അധികാരകേന്ദ്രങ്ങളാണു പ്രവാചക നിന്ദ നടത്തിയ ജോസഫ്‌ സാരിനു ഒളിവിൽ കഴിയാൻ അവസരമൊരുക്കിയതെന്നും വാർത്തയുണ്ടായിരുന്നു. സി.പി.എം അദ്ധ്യാപക സംഘടന അംഗമായ ജോസഫ്‌ സാറിനെതിരെ നടപടി എടുക്കുവാൻ സർക്കാരിനും താൽപര്യമുണ്ടായിരുന്നില്ലെന്നും വാർത്തകളിൽ വന്നിരുന്നു. പിന്നീട്‌ നിസ്സാര കുറ്റം ചുമത്തി ചുരുങ്ങിയ ദിവസം മാത്രം ജയിലിൽ കഴിഞ്ഞ ജോസഫ്‌ സാർ വളരെ പെട്ടെന്നു പുറത്തു വരികയും ചെയ്തു. പിന്നിടാണു പ്രവാചക നിന്ദ നടത്തിയ ജോസഫ്‌ സാറിനെതിരെ അക്രമം നടക്കുന്നത്‌. പ്രവാചക നിന്ദയുടെ പേരിൽ അക്രമിക്കപ്പെട്ട ജോസഫ്‌ സാറിനെ ആശുപത്രിയിൽ മറ്റാരേക്കാളും മുന്നേ ഓടിയെത്തി എട്ടു കുപ്പി രക്തം നൽകി വാർത്തകളിൽ ഇടം പിടിക്കുവാനും മതേതര ചേരിയുടെ ഭാഗമാണെന്നു കാണിക്കുവാനും ജമാ അത്തെ ഇസ്ലാമിയും, യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയും ശ്രമിച്ചിരുന്നു. എന്നാൽ മാധ്യമങ്ങൾ ഈ 'നാടകത്തിന്ന്' ഒരു നിലക്കുള്ള പ്രാധാന്യവും നൽകിയില്ല. ജോസഫ്‌ സർ പ്രവാചക നിന്ദയിൽ ഖേദം പ്രകടിപ്പിച്ചുവേന്നും സൊളിഡാരിറ്റിക്കാർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഓർമ്മ വീണ്ടെടുത്തതിനു ശേഷം വാർത്താ ചാനലുകൾക്ക്‌ നൽകിയ ആദ്യ അഭിമുഖത്തിൽ തന്നെ പ്രവാചക നിന്ദ എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണു ജോസഫ്‌ സർ അവകാശപ്പെട്ടത്‌.

കെരള പിറവിക്കു ശേഷം ഉണ്ടായ പ്രഥമ ക്രിമിനൽ കുറ്റകൃത്യമെന്ന നിലക്കാണു പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനു നേരെ നടന്ന അതിക്രമത്തെ പോലിസും, മാധ്യമങ്ങളും നോക്കികണ്ടത്‌. പ്രവാചക നിന്ദകനായ അദ്ധ്യാപകനു നേരെ നടന്ന അതിക്രമത്തിന്റെ പെരിൽ പോലീസ്‌ ഇന്നും മുസ്ലിം കേന്ദ്രങ്ങളിൽ അഴിഞ്ഞാടുകയാണു. ആരോപണവിധേയരായ സംഘടനയുടെ കെരളത്തിലെ എല്ലാ ഓഫിസുകളിലും പോലീസും മാധ്യമങ്ങളും ഒരെ സമയം കയറിയിറങ്ങി 'വാർത്തകളും, ആയുധങ്ങളും' കണ്ടെടുത്തിരുന്നു.
ഏതായാലും പ്രവാചക നിന്ദ നാടകത്തിൽ ഒരു ആന്റിക്ലിമാക്സാണു ഇപ്പോൽ സംഭവിച്ചിരിക്കുന്നത്‌. പോലീസും, മാധ്യമങ്ങളും,അഭിനവ മതേതര ജീവികളും, മുസ്ലിം സമുദായത്തിലെ ചില തൽപര കക്ഷികളും പ്രവാചക നിന്ദ നടത്തിയ സംഭവത്തെ പലനിലക്കും മുതലെടുക്കുവാൻ ശ്രമിക്കുന്നതിന്നിടക്കാണു മതവിദ്വേഷം പ്രചരിപ്പിച്ചു എന്നതിന്റെ പെരിൽ ജോസഫ്‌ സാറിനെതിരെയുള്ള കോളേജ്‌ അതിക്രിതരുടെ പിരിച്ചുവിടൽ നടപടി. നിയമ നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന് ജോസഫ്‌ സാറും, പ്രവാചക നിന്ദ വിഷയത്തിൽ തുടക്കം മുതൽ മുതലെടുപ്പു നടത്തിവരുന്ന ഒരു വിഭാഗം മാധ്യമങ്ങളും വ്യക്തമാകിയിട്ടുണ്ട്‌.

Friday, September 3, 2010

ലവ്‌ ജിഹാദിനു ശേഷം സിനിമാ ജിഹാദ്‌


ലവ്‌ ജിഹാദ്‌, മെഡിക്കൽ ജിഹാദ്‌, ട്രാവൽ ജിഹാദ്‌ (പച്ച കളറുള്ള ബസ്‌-ട്രെയിൻ എന്നിവയിൽ മാത്രമേ കയറൂ), ആന ജിഹാദ്‌(തൃശൂരിലെ ആനയിടച്ചലിനു പിന്നിൽ വാസ്തവത്തിൽ ജിഹാദികളായിരുന്നു.) എന്നീ വിജയകരമായ ജിഹാദുകൾക്കു ശേഷം തിവ്രവാദ-ഭികരവാദ-വിദ്വംസക-ദേശദ്രോഹ-ജിഹാദികൾ ആഗോളാടിസ്ഥാനത്തിൽ നടത്തിയ ഗുഢാലോചനയുടെ ഭാഗമായി കേരളത്തിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി തുടങ്ങിയ ജിഹാദാണു 'ജിഹാദുൽ സിനിമാ മലയാളം' അഥവാ 'സിനിമാ ജിഹാദ്‌' എന്ന് കാവി ഇന്റലിജസ്‌ റിപ്പോർട്ട്‌.


ധർമ്മ രാജ്യം ഭരിച്ചിരുന്ന മന്നനെ ചരിത്രത്തിലേക്കു ചവിട്ടി താഴ്ത്തിയ അതിക്രമികളായ സവർണ്ണർ രാജനു കനിഞ്ഞു നൽകിയ ഒരു ദിവസത്തെ പരോൾ ഉത്സവതിന്നു മലയാള സിനിമകൾ റിലീസ്‌ ചെയ്യുവാൻ സാധിക്കാത്ത നിലക്ക്‌ തിവ്രവാദികളുടെ ആഗോള വിശേഷ മാസത്തെ ആഗസ്റ്റിൽ തന്നെ പിടിച്ചു നിറുത്തുക എന്ന ദൗത്യമായിരുന്നു തിവ്രവാദികൾ കഴിഞ്ഞ വർഷങ്ങളായി വിജയകരമായി പരീക്ഷിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. ഈ ജിഹാദ്‌ വിജയിപ്പിക്കുന്നതിന്നു വേണ്ടീ അങ്കിൾ സാം പോലിസിനെ പറ്റിച്ച്‌ ആഫ്ഗാനിലെ തോറാബോറയിൽ ഒളിവിൽ കഴിയുന്ന ഉസാമാ ബിൻ ഉമർ മുല്ല ബിൻ അൽ സവാഹിരി കേരള തമിഴ്‌നാട്‌ അതിർത്തി പ്രദേശത്തിലേക്ക്‌ തുരങ്കം വഴി പ്രവെശിക്കുകയും പിന്നീട്‌ പാനായിക്കുളം വഴി കുടകിൽ ഇറങ്ങി വാഗമണ്ണിൽ പ്രവേശിച്ച്‌ 'ഏ .കെ. വാഗമൺ 47' തോക്കും സംഘടിപ്പിച്ചാണു രഹസ്യ താവളത്തിൽ ഗുഢാലോചന നടത്തിയത്‌.

ഗൂഢാലോചന പ്രകരാം അടുത്ത രണ്ടു വർഷത്തെക്കെങ്കിലും തിവ്രവാദ ഉത്സവം ആഗസ്റ്റു മാസത്തിൽ തന്നെ നിലനിറുത്തും വിധം 'ചന്ദ്രനെ' സ്വാധീനിക്കുവാൻ അൻപത്‌ ചാവേറുകളെ നിശ്ചയിച്ചെന്നു വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ദരിച്ചു കാവി ഇന്റലിജൻസ്‌ എജൻസികൾ റിപ്പോർട്ട്‌ ചെയ്തു. ചന്ദ്രനെ പിടിച്ചു നിറുത്തുവാൻ വലിയ തോട്ടികൾ, കമ്പക്കയറുകൾ,വീഡിയോ ഗെയിം റിമോട്ടുകൾ എന്നിങ്ങനെയുള്ള മാരകായുധങ്ങൾ തീവ്രവാദികൾ ശേഖരിക്കുന്നതായാണു റിപ്പോർട്ടുകൾ.

ഇതെ തുടർന്ന് സൂപ്പർ ചിത്രങ്ങളായ "ജോസഫേട്ടൻ ആൻഡ്‌ ദി സെയിന്റ്‌' 'ശിക്കാർ വിത്ത്‌ ലേഡിസ്‌' എന്നിവയടക്കം റിലിസിങ്ങിനു തയ്യാറായ പല സിനിമകളുടെയും റിലീസിങ്ങ്‌ മാറ്റിവെച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഉസാമ ബിൻ മുല്ല ബിൻ അൽ സവാഹിരി കുടകിൽ വെച്ച്‌ സൂപ്പർ താരങ്ങളുമായും പടത്തിന്റെ നിർമ്മാതാക്കളുമായും രഹസ്യമായി ആശയവിനിമയം നടത്തിയതായാണു ഇന്റലിജൻസ്‌ ഏജൻസികളുടെ കണ്ടെത്തൽ. മലയാള സിനിമയിലെ താടിയും തൊപ്പിയും ധരിച്ച വില്ലന്മാരുടെ വേഷങ്ങൾ അവതരിപ്പിച്ചുവരുന്ന നടന്മാരും,നടിമാരും കുടകിൽ രഹസ്യ യോഗം ചേർന്നെന്നും കാവി ഇന്റലിജൻസ്‌ റിപ്പോർട്ട്‌ ചെയ്തു. സിറാജ്‌ വേഞ്ഞാറന്മൂട്‌,കുളിർ മഴക്കലത്തിൽ തീവ്രവാദ ഡ്രെസ്‌ ധരിച്ചഭിനയിച്ച താരാ ജാസ്മിൻ എന്നിവരൊക്കെ തടിയന്റവിട അമ്മദ്‌ നേതൃത്വം നൽകിയ രഹസ്യ സമാഗമത്തിൽ പങ്കെടുത്തത്തായാണു റിപ്പോർട്ട്‌.

എന്നാൽ വിഷയത്തിലെ 'താലിബാന്‍' ബന്ധം മനസ്സിലാക്കിയ '

ജന്മ

ഭൂമി' തീവ്രവാദികളുടെ പുതിയ 'സിനിമാജിഹാദി'നെതിരെ മുഖപ്രസംഗം എഴുതുകയുണ്ടായി. ആഗോള ഗുഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നും കാവിഭൂമി ആരോപിച്ചു.. തീവ്രവാദികൾ വ്രതമെടുക്കാതെ മലയാള സിനിമ കാണുകയാണു രാജ്യസ്നേഹത്തിന്റെ ഭാഗമായി ചെയ്യേണ്ടതെന്നും

ജന്മ

ഭൂമി പ്രസ്ഥാവിക്കുകയുണ്ടായി.

ജന്മ

ഭുമിയുടെ പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്‍

നോമ്പുകാലത്തെ സിനിമ

ആര്‍.പ്രദീപ്‌

Posted On: Thu, 26 Aug 2010 21:21:00

"നോമ്പും സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയില്ല. വൃശ്ചികമാസത്തില്‍ മാലയിട്ട്‌ ശബരിമലയ്ക്ക്‌ പോകാന്‍ വ്രതം നോറ്റിരിക്കുന്നയാള്‍ സിനിമകണ്ടാല്‍ വ്രതഭംഗം വരുമെന്ന്‌ പറയുന്നത്‌ വിഡ്ഢിത്തമല്ലേ? ഒരു സിനിമ കണ്ടാല്‍ തകര്‍ന്നുപോകുന്നതാണ്‌ ഒരാളുടെ വ്രതമെടുക്കാനുള്ള ആര്‍ജ്ജവമെങ്കില്‍ അയാള്‍ക്ക്‌ ഈശ്വരനിലുള്ള വിശ്വാസം ചോദ്യം ചെയ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌."

"ഒരു നല്ല സിനിമ റിലീസ്‌ ചെയ്താല്‍ സിനിമയെ സ്നേഹിക്കുന്ന, സിനിമയെ അടുത്തറിയുന്ന നോമ്പു നോക്കുന്ന മുസ്ലീമായാലും തീയറ്ററിലെത്തും. നോമ്പുകാലത്ത്‌ സിനിമയെന്ന കലയോട്‌ പുറം തിരിഞ്ഞു നടക്കാന്‍ അത്രയ്ക്കു യാഥാസ്ഥിതികമായ, വികല മനസ്സുള്ള മുസ്ലീങ്ങള്‍ കേരളസമൂഹത്തിലുണ്ടെന്ന്‌ പറയാന്‍ കഴിയില്ല. അതല്ല, ഉണ്ടെങ്കില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിലും കടുത്ത താലിബാനിസമാണതെന്ന്‌ പറയേണ്ടി വരും. മുമ്പ്‌ സിനിമയെ എതിര്‍ക്കുന്ന ഒരു വിഭാഗം തീവ്രവാദികള്‍ മലപ്പുറം ജില്ലയില്‍ സിനിമാ തീയറ്ററുകള്‍ക്ക്‌ പരക്കെ തീയിട്ട സംഭവം മറക്കാന്‍ കഴിയില്ല. സിനിമയോട്‌ ഇത്ര'അലര്‍ജി' കാട്ടുന്ന മനസ്സുകള്‍ക്ക്‌ കരുണയുള്ളവരാകാനും കഴിയില്ല. അവരുടെ മനസ്സുകള്‍ ഒന്നിനു മുന്നിലും അലിയാത്തത്ര കാഠിന്യമുള്ളതായിരിക്കും. അത്തരക്കാര്‍ നോമ്പു പിടിച്ചിട്ടും എന്തുകാര്യം? "

ഹോ എന്ത് മഹത്തരമായ വാക്യം അല്ലെ ജന്മഭുമിയുടെ ?

ചില്ലിട്ടു വെക്കേണ്ട വാക്യം..