Wednesday, August 25, 2010

ഹൈന്ദവ കാവി തിവ്രവാദം നാടിന്നാപത്ത്..ചിദംബരം.


ഹൈന്ദവ കാവി തിവ്രവാദം നാടിന്നാപത്ത്..ചിദംബരം.

ഹൈന്ദവ കാവി തീവ്രവാദം രാജ്യത്തിന്നാപത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം.
ബഹുമാന്യ ആഭ്യന്തര വകുപ്പു മന്ത്രി ഈപ്പോഴെങ്കിലും ഈ "പശുമാർക്ക്‌ സത്യം" വിളിച്ചു പറഞ്ഞല്ലോ.. അത്രയും ആശ്വാസം. രാജ്യത്ത്‌ എവിടെ പടക്കം പൊട്ടിയാലും സെക്കന്റുകൾക്കുള്ളിൽ പോലീസ്‌ ഡിപ്പാർട്ട്‌മന്റിലെ ഒരു വിഭാഗവും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന നാടകം കളിയാണു ഇപ്പൊൾ പൊളിഞ്ഞിരിക്കുന്നത്‌. ബൊംബ്‌ പൊട്ടിയെന്നു നാലാളറിയുന്നതിന്നു മുന്നേ പോലീസ്‌ കുറെ പേരുകളങ്ങു പറയും. ഫുജി, സജി, ലഷ്കർ,ഇന്ത്യാൻ മുജാഹിദ്ദീൻ, ആഫ്രിക്കൻ മുജാഹിദ്‌ അറബി പ്പേരിൽ അറിയാവുന്ന വാക്കുകളൊക്കെ എടുത്തങ്ങ്‌ തട്ടിക്കളയും. "തീർത്തും യാദൃശ്ചികമെന്നൊണം" സ്ഫോടനം നടന്ന പരിസരത്തു നിന്നു വിശുദ്ധ ഖുർ ആൻ, ജപമാല, തൊപ്പികൾ, സിം കാർഡുകൾ, തന്ത്രപ്രധാന മേഘലകളുടെ സ്കെച്ചുകൾ എന്നിങ്ങനെയുള്ള നിർണ്ണായക തെളിവുകൾ കണ്ടെടുക്കുന്നു. (കണ്ണൂരിൽ സി.പി.എം സ്വാധീന മേഘലയിൽ നടന്ന റെയ്ഡ്‌ നാടകത്തിൽ കണ്ടെടുത്ത ബോംബ്‌ ശേഖരം ഇതേ പോലെ 'തേജസ്‌' ദിനപത്രത്തിലായിരുന്നു പൊതിഞ്ഞു വെച്ചിരുന്നത്‌. എത്ര വിഡ്ഡികൾ അല്ലേ 'തീവ്രവാദികൾ..'.) ഇതു കേൾക്കേണ്ട താമസം പ്രവീൺ സ്വാമിയും മക്കളും കൂടെ സ്ക്കൂപ്പുകൾ ഒപ്പിക്കുകയായി. കഥകൾ ഉപകഥകൾ, ചോദ്യങ്ങൾ ഉത്തരങ്ങൾ സ്കെച്ചുകൾ. അങ്ങിനെ വായനക്കാരെയും, പ്രെക്ഷകരെയും ശ്വാസം വിടുവാൻ സമ്മതിക്കാത്ത നിലക്കുള്ള സകലമാന വേലത്തരങ്ങളും നിമിഷങ്ങൾക്കകം ഒപ്പിക്കുകയായി. രക്തസമ്മാർദ്ദം വർദ്ധിപ്പിക്കുവാനും രാജ്യസ്നേഹം ആളിക്കത്തിക്കുവാനും തദ്ദേശീയരായ കുറെ തൊപ്പിയും താടിയും വെച്ച ചെറുപ്പക്കാരെ പോലീസ്‌ പിടികൂടി മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച്‌ കയ്യടി നേടുന്നു.
കുറച്ചുകാലത്തേക്ക്‌ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തന്നെയായിരിക്കും മാധ്യമങ്ങളിൽ. പിന്നെ പിന്നെ ഇതങ്ങ്‌ അവഗണിക്കപ്പെടുന്നു. കുറച്ചു കാലം കഴിയുമ്പോഴായിരിക്കും താടിയും തൊപ്പിയും ധരിച്ച്‌ പിടികൂടപ്പെട്ടവരല്ല യഥാർത്ഥ പ്രതികളെന്നും കഷായ വേഷ്ടി ധരിച്ചവരും രുദ്രാക്ഷം ധരിച്ച പശുമാർക്ക്‌ ദേശസ്നേഹികളാണു മേൽപറഞ്ഞ സ്ഫോടനങ്ങൾക്ക്‌ പിന്നിലെന്നും പയ്യെ പയ്യെ വെളിച്ചത്തു വെരുന്നത്‌. എന്നാൽ മുൻപ്‌ അമിതദേശ സ്നെഹം അഭിനയിച്ച മാധ്യമങ്ങൾ ഈ വാർത്ത നൽകുന്നത്‌ ഒറ്റക്കോളം വർത്തയിൽ..
ഇ നടുക്കുന്ന സത്യം വെളിച്ചത്തു കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ച ഒരു പോലീസ്‌ ഉദ്യോഗസ്തനായിരുന്ന് മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ നായകനായിരുന്ന ഹേമന്ദ്‌ കാർക്കരെ. ഹിന്ദുത്വ തിവ്രവാദികൾക്കുള്ള സ്ഫോടനങ്ങളിലെ പങ്ക്‌ കാർക്കരെ പുറത്തു കൊണ്ടുവന്ന സമയത്തു തന്നെ ബോംബെയിലെ സടകൊഴിഞ്ഞ സിംഹം താക്കറെ കർക്കരെക്കെതിരെ രംഗത്തു വന്നിരുന്നു. പിന്നീട്‌ കാണുന്നത്‌ ദുരൂഹമായ സാഹചര്യത്തിൽ കാർക്കരെ കൊല്ലപ്പെടുന്നതാണു. ഇപ്പൊഴെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി ഈ സത്യത്തിന്നു ഔദ്യോഗിക അംഗികാരം നൽകിയത്‌ പ്രസക്തമായി. ഓരോ സ്ഫൊടന സമയത്തും തെളിവുകളൊന്നുമില്ലാതെ ജയിലിലടക്കപ്പെട്ട നൂറുകണക്കിന്നു നിരപരാധികളെ വിട്ടയക്കുവാനുള്ള നടപടികളും ആഭ്യന്തര വകുപ്പു മുൻ കൈ എടുത്ത്‌ നടപ്പിലാക്കണം.

ഹിന്ദുത്വ ബോംബുകൾ അഥവാ അഹിംസാ ബോംബുകൾ:

ഇന്ത്യാ മഹാരാജ്യത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടന്ന ചില സ്ഫോടനങ്ങളുടെ ക്രമപട്ടികയാണു താഴെയുള്ളത്‌. അതത്‌ സംസ്ഥാനസർക്കാരുകൾ രജിസ്റ്റർ ചെയ്ത കേസുകളാണിവ.

ദേശസ്നെഹികളും, അഹിംസാവാദികളുമായ ഹിന്ദുത്വ തിവ്രവാദികളാണു ഈ പട്ടിക ശേഖരിച്ചത്‌'പ്രബോധനം വാരിക'
പട്ടികയിൽ സംശയമുള്ളവർക്കും ആക്ഷെപമുള്ളവർക്കും വിവരാവകാശ നിയമപ്രകാരം അതത്‌ സംസ്ഥാന സർക്കാരുകളിൽ നിന്ന് വിവരം ശേഖരിക്കാം


ഹൈന്ദവ ഭീകരതയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ചിദംബരം

Posted on: 26 Aug 2010

ന്യൂഡല്‍ഹി: സമീപകാലത്തു പുറത്തു വന്ന ഹൈന്ദവ ഭീകരത ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്ക് നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമത്തിനെതിരെ കരുതിയിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്‌ഫോടനങ്ങളില്‍ 'കാവി ഭീകരത'യ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനെതിരെ ജാഗ്രത പുലര്‍ത്തണം. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ല-ചിദംബരം പറഞ്ഞു.

അതിനിടെ ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവനയോട് രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ച് ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. രാജ്യം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനാണ് ചിദംബരത്തിന്റെ ശ്രമമെന്ന് ബി.ജെ.പി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. തീവ്രവാദം ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെട്ടതല്ല. വ്യക്തികള്‍ ഭീകരവാദികളായിട്ടുണ്ടാവാം. ഹിന്ദുഭീകരത എന്ന വാക്കുപയോഗിച്ചതിലൂടെ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ് ആഭ്യന്തര മന്ത്രി ചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ പ്രീണനനയമാണ് ഇതു വ്യക്തമാക്കുന്നത്-റൂഡി കുറ്റപ്പെടുത്തി.

11 comments:

 1. ഇന്നലെ ഇന്ത്യാ വിഷന്‍ ചാനലില്‍, ചാനല്‍ ചര്‍ച്ച ഉണ്ടായിരുന്നു. അതില്‍ പങ്കെടുത്തതില്‍ പ്രധാനികള്‍ , കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്ത്കനും(അദ്ദേഹം തന്നെ പറഞ്ഞത്) ബി ജെ പി നേതാവുമായ ശ്രീ.ശ്രീധരന്‍ പിള്ള, പ്രമുഖ കാവി പക്ഷ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ എന്നിവരായിരുന്നു. എം ജി എസ് പറഞ്ഞത് ഹിന്ദുക്കള്‍ എന്നൊരു സമൂഹം ഇന്ത്യയില്‍ ഇല്ല എന്നും അത് കൊണ്ട് ഹിന്ദു ഭീകരവാദം എന്ന് പറഞ്ഞാല്‍ നമ്മള്‍ക്ക് ദൈവ ദോഷം കിട്ടും എന്നുമാണ്. ചരിത്രകാരനായിട്ടും അദ്ദേഹം ഇതുവരെ ഒരു ഹിന്ദു വര്‍ഗ്ഗീയ വാദം കണ്ടിട്ടേയില്ല പാവം.

  മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീധരന്‍ പിള്ളയുടെ പക്ഷം, ഒരിക്കലും ഭീകരവദത്തെ മതവുമായി കൂട്ടി കെട്ടരുത് എന്നാണ് (മലക്കം മറിച്ചില്‍ നോക്കുക). ആഭ്യന്തരമായ ഇത്തരം സ്പോടനങ്ങളും ഭീകരവാദവും, പുറത്ത് നിന്നുള്ള ഇസ്ലാമിക ഭീകരവാദം പൊലെ അപകടകരമല്ല എന്നും ഈ മനുഷ്യാവകാശ പ്രവര്‍ത്തകന് അഭിപ്രായമുണ്ട്. (ഇത് പ്രിയപ്പെട്ട ബ്ലോഗര്‍ ചിത്രകാരന്റെ അഭിപ്രായം പോലെ തന്നെ.അടിപൊളി കാഴ്ചപ്പാടാണ്)

  മുമ്പ് ഇതേ പോലെ വേഷ്യാ നെറ്റില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍.പാകിസ്ഥാന്‍ കേന്ദ്രമായി പാന്‍ ഇന്ത്യാ മൂവ് മെന്റ് എന്ന പദ്ദതിയുമായി ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ സിമി പോലുള്ള ‘ഇത്സാമിക ഭീകരവാദികള്‍’ ശ്രമിക്കുന്നുണ്ട്റ്റ് എന്ന് കാച്ചിയ ആളാണ്. എല്ലാവര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് ,നല്ല കാര്യം.

  “കാല മിനിയുമുരുളും, വിഷു വരും , ഓണം വരും...“

  വാല്‍ കഷ്ണം : കുറെ സനാതന്‍ കാരെ പിടിച്ച് അകത്തിട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഇന്ത്യയില്‍ ഭീകരാക്രമണം കുറഞ്ഞിരിക്കുന്നു. എല്ലാ സ്പോടനങ്ങളും ഒന്നു കൂടി പുനരന്വേഷിച്ചാല്‍ കുറ്രച്ച് കൂടി സനാതന്‍കാര്‍ അകത്താകും എന്നാണ് തോനുന്നത്.

  ReplyDelete
 2. ഞാന് കുറച്ചു നേരം കേട്ടു 'റെജിനാ വിഷന്‍' ചാനല്‍ ചര്‍ച്ച. അവതാരകന്‍ ഒരു പാട് കഷ്ട്ട പ്പെടു ണ്ടായിരുന്നു . എങ്ങിനെ അവതരിപ്പിക്കും എന്ന് ചിന്തിച്? ഇഷ്ടക്കാരെ കുറിച്ചല്ലേ ആഭ്യന്തരമന്ത്രി 'അപവാദം' പറഞ്ഞത്.

  ReplyDelete
 3. Yesterday Mathukuttichayan Channel main issue is K.R Gowari and UDF, their news paper and channel for them it is not a big issue

  ReplyDelete
 4. ആപത്തു തന്നെ.
  തീവ്രവാദത്തിനും ഭീകരതക്കും
  വര്‍ഗീയതക്കുമൊക്കെ വ്യക്തമായ നിര്‍‌വചനം ആവശ്യമായിരിക്കുന്നു.
  എല്ലാം ഒരേ മീറ്റര്‍ വെച്ചളക്കാനായാല്‍
  സമാധാനം പുലരാതിരിക്കില്ല.

  ReplyDelete
 5. എന്തായാലും ഒരു പച്ച പരമാര്‍ത്ഥം ഉറക്കെ വിളിച്ചു പറഞ്ഞ നമ്മുടെ ആഭ്യന്ദര മന്ദ്രിക്ക് അഭിനന്ദനങ്ങള്‍..
  http://sreejithkondotty.blogspot.com/

  ReplyDelete
 6. 'വേഷ്യാ നെറ്റ്'.ഹി ഹീ ജോക്കറേ ചിരിപ്പിച്ചു.

  എല്ലാ പശുമാര്‍ക്ക് 'രാജ്യസ്നേഹികളുടേയും' പ്രത്യേക ശ്രദ്ധക്ക്:നാഗ്പൂരില്‍ നിന്നും ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ 'എല്ലാ മുസ്ലിംകളും ഭീകരവാദികളല്ല.എന്നാല്‍ എല്ലാ ഭീകരവാദികളും മുസ്ലിംകളാണ്' എന്ന വിശുദ്ധവാക്യം 'ഭീകരവാദികള്‍ക്ക് മതമില്ല' എന്ന് തിരുത്തിപ്പറയേണ്ടതാകുന്നു.

  ReplyDelete
 7. കുറെ സനാതന്‍ കാരെ പിടിച്ച് അകത്തിട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ ഇന്ത്യയില്‍ ഭീകരാക്രമണം കുറഞ്ഞിരിക്കുന്നു. എല്ലാ സ്പോടനങ്ങളും ഒന്നു കൂടി പുനരന്വേഷിച്ചാല്‍ കുറ്രച്ച് കൂടി സനാതന്‍കാര്‍ അകത്താകും എന്നാണ് തോനുന്നത്.ha..ha.!kalakki jokkerey

  ReplyDelete
 8. കാവി കോലങ്ങള്‍ ഉറഞ്ഞു തുള്ളി പാര്‍ലമെന്റില്‍. കോണ്ഗ്രസ് നിലപാട് മാറ്റി..

  ReplyDelete
 9. ഇത്രയും പറഞ്ഞസ്ഥിതിക്ക് ബഹു:ചിദംബരെത്തെ മദൂദിയെന്നെങ്കിലും വിളിക്കണം.(ചിത്രകാരന്റെ ഫേവറിറ്റ്)

  ReplyDelete
 10. അധ്യാപകന്റെ കൈ വെട്ടിയ ആറെസ്സെസ്സുകാരെയും ഉടനടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം!

  ReplyDelete