Wednesday, August 25, 2010

മദനിയെന്ന സംഘപരിവാര തുറുപ്പുശീട്ട്‌.


മദനിയെന്ന സംഘപരിവാര തുറുപ്പുശീട്ട്‌.
പൂച്ചയുടെ കയ്യിലകപ്പെട്ട എലിക്കുഞ്ഞിനെ പൂച്ച കൊല്ലാതെ തട്ടി കളിക്കും പോലെ താടിയും തൊപ്പിയുമുള്ള ടിപ്പിക്കൽ മുസ്ലിം സിമ്പലായ മദനിയെ കൊണ്ടുനടന്നാഘോഷിക്കുകയാണൂ കർണ്ണാടകയിലെ കാവി സർക്കാർ. ഓരോ ദിവസവും പുതിയ കേസുകൾ.. ആർ.എസ്‌.എസുകാരനായ കർണ്ണാടക ആഭ്യന്തര മന്ത്രി ആചാര്യയുടെ പുതിയ കേസുകളുമായുള്ള മദനിയെ ബന്ധിപ്പിക്കുന്ന 'വെളിപ്പെടുത്തലുകൾ' ദിനം തൊറും പ്രതീക്ഷിക്കാം. സെപ്തംബർ പതിനൊന്നിലെ ട്രേഡ്‌ സെന്റർ അക്രമണത്തിലും മദനിക്ക്‌ പങ്കുണ്ടെന്നു ആചാര്യ കാച്ചിയേക്കാം. അതു തൊണ്ട തൊടാതെ കൊച്ചു കേരളത്തിലെ "ദേശസ്നേഹം" വമിക്കുന്ന മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും.. ആരാന്റമ്മക്കു ഭ്രാന്ത്‌ കാണാൻ എന്തൊരു ശെലു..
സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കർണ്ണാടകത്തിലെ കാവി സർക്കാരിനു നിലനിൽപ്പിനുള്ള കച്ചി തുരുമ്പാണു താടിയും തൊപ്പിയും വെച്ച മദനി.. ഖനന വിവാദവും മറ്റുമായി ജനങ്ങളിൽ തീർത്തും നിരാശയാണു കാവികൾ കർണ്ണാടകയിൽ കാഴ്ചവെക്കുന്നത്‌. റെഡ്ഡിസഹോദരന്മാരുടെ അഴിമതിയും കുംബകോണവുമെല്ലാം കാവി സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാവികൾ കോൺഗ്രസ്സിനും ദളിനും പുറകിലായിരുന്നു സ്ഥാനം പിടിച്ചതെന്ന് വാർത്തകളിൽ കാണുന്നു. കാവി സർക്കാരിനു പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരം ചെപ്പടിവിദ്യകൾ കൂടിയെ തീരൂ.. ജനന്മ എന്നത്‌ ഹിംസാത്മക തത്വശാസ്ത്രത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ?

മുസ്ലിം പെരുകൾ ചേർത്തു പറഞ്ഞു പോലിസും മാധ്യമങ്ങളും സംഘപരിവാരവും ആഘോഷിച്ച പല സ്ഫോടനങ്ങൾക്കു പിന്നിലും 'ഹിന്ദുത്വ' തീവ്രവാദികളാണെനൂ അന്വേഷണങ്ങൾ പുരോഗമിക്കും തോറും വെളിപ്പെടുന്നു. കഷായ വസ്ത്രം ധരിച്ച ഭീകരവാദികളും ഭീകരവാദിനികളുമാണു ഇന്ത്യാ രാജ്യത്ത്‌ നാളിതു നുറുകണക്കിനു പേരെ കൊന്നൊടുക്കിയ ബോംബുദ്ഫോടനങ്ങൾക്കു പിന്നിലെന്നതും തെളിയുന്നു. പതിവു ഗോസിപ്പുകൾക്കും കിംവദന്തികൾക്കും വിരുദ്ധമായി അന്വേഷണം മുറുകും തോറും സംഘപരിവാർ സംഘടനകൾക്കു സ്ഫൊടനങ്ങൾക്കു പിന്നിലെ പങ്കു വെളിപ്പെട്ടു വരുന്നത്‌ സംഘപരിവാര സംഘടനകളെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുന്നു. ഈ തിരിച്ചടിയിൽ നിന്നു കരകയറുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണു തൊപ്പിയും താടിയും വെച്ച മദനിയെ വെച്ചുള്ള ഈ കളി..
ഒരു വെടിക്കു രണ്ടു പക്ഷി.. ഒന്നു ഭീകരാക്രമണ ആരോപണങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കുക. രണ്ടു പതിവു മുസ്ലിം വിരുദ്ധ അജണ്ട. അതായത്‌ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തി...കീഴ്പ്പെടുത്തുക. നിശ്കൃയരാക്കുക...
താഴ ചില ചിത്രങ്ങൾ തെളിവു തരുന്നു പശുമാർക്ക്‌ ക്ഷുദ്രജീവികളിടെ യഥാർത്ഥ മുഖം എങ്ങിനെയെന്നു....


സംഘപരിവാര്‍-ഭരണകുടം കാണാന്‍ മടിക്കുന്ന നേര്‍കാഴ്ചകള്‍

രാജ്യസ്നേഹത്തിന്റെ മറ്റൊരു പതിപ്പ്

കാശ്മീരിലെ മുസ്ലിം തിവ്രവാദികളല്ല,ആഫ്ഗാനിലെ താലിബാൻ തീവ്രവാദികളുമല്ല.നമ്മുടെ സ്വന്തം ഭാരതത്തിലെപവൻ മാർക്ക്‌ അ ഹിംസാവാദികളും,രാജ്യസ്നേഹികളുമായ ഹിന്ദുത്വ ഭീകരർ

എന്താ കുട്ടീ ഇതു,പർദ്ദയിട്ട ആ തലയിലേക്കും,അവളുടെ നിറവയറിലേക്കും .

ഇനിയും ഉന്നം കിട്ടിയില്ല?

ഇതു ത്രിശൂലം.

നിയമം, പോലീസ്‌, മാധ്യമങ്ങൾ എല്ലാം എന്റെ കയ്യിൽ തന്നെ.

വളയിടുന്ന ഞങ്ങളുടെ കൈകളിൽ കണ്ടില്ലേ? തോക്കും ബോംബും.

നിയമം, പോലീസ്‌, കോടതികൾ ....പ്ഫൂ. പോകാൻ പറ.. അതൊക്കെ മേത്തന്മാർക്കുള്ളതല്ലേ... ഞങ്ങളെ ഒന്നു തൊട്ടുനോക്കട്ടെ പോലിസും കോടതിയും അപ്പോൾ കാണാം കളി

അതാ അവിടെ തന്നെ ഉന്നം, മേത്തന്റെ നെഞ്ചത്ത്‌ തന്നെ.ഇനിയും പഠിച്ചിട്ടില്ല അല്ലേ?

തടിയന്റവിട നസീർ, സർഫാസ്‌ അല്ലേയല്ല.ഇതു നമ്മുടെ സ്വന്തം കുട്ടികളാ ഏമ്മാനേ,ഇവരെ വിട്ടുകള. അതാ അവിടെ ഒരാൾതാടിവെച്ചു വരുന്നു. മേത്തനാണവൻ.നമുക്കാ തീവ്രവാദിയെ വകവരുത്താം.
6 comments:

 1. മദനിയുടെ പൂര്‍വ ചരിത്രം കന്നടക്കാര്‍ക്ക് ഏഷ്യാനെറ്റിന്റെ സുവര്‍ണ എന്ന ചാനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെ വിശദമായി കാണിച്ചു കൊടുത്തിട്ടുണ്ട് ഇതിലൂടെ മദനിയെന്ന ഭയങ്കരന്‍ കര്‍ണാടകയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്
  കേസ്സിന്റെ പോക്ക് ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഇനിയും ഒരുപാട് സ്പോടനങ്ങളുടെ വലിയ ഒരു ലിസ്റ്റ് തന്നെ മദനിക്ക് വേണ്ടി തയ്യാറാവുന്നുണ്ട്
  വരും ദിവസങ്ങളില്‍ ബോംബെ, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളിലെ കേസുമായി മദനിക്ക് ബന്ധമുന്ടെന്നുള്ള വാര്‍ത്തകള്‍ കണ്ടാല്‍ അതില്‍ അത്ഭുതപ്പെടാനായിട്ട് ഒന്നുമില്ല

  ReplyDelete
 2. സംഘപരിവാറിനോട്‌ വാസ്തവത്തില്‍ സഹതാപമാണ് തോന്നുന്നത്.
  ലക്ഷ്യ പുര്‍തികരനതിനായി അവര്‍ പയറ്റുന്ന തന്ത്രങ്ങളുടെ നിലവാരമോര്‍ത്തു.
  ഹൈന്ദവ സമുദായത്തിന് നന്മ ചെയ്യുക അന്ന പ്രാഥമിക കര്‍മ്മം പോലും പരിവാര്‍ സര്‍ക്കാരുകള്‍ക്ക് സാധ്യമല്ലെന്ന് ഓരോ തെരഞ്ഞെടുപ്പു പരാചയവും തെളിയിക്കുന്നു.
  പിന്നെ ചെയ്യുവാനുള്ളത്ത് ഏതെങ്കിലും മേതന്റെ നെഞ്ചെത് കയറുക എന്നതാണ്.
  അത് മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളൂ..

  ReplyDelete
 3. RSS(രാഷ്ട്രീയ സ്വയം സേവക് സംഖ്)ഇവര്‍ രാഷ്ട്രതിനെ സ്വയം സേവിക്കുകയാണ് മുകളില്‍,ആരു ചെയ്യുന്നു എന്നു നോക്കാതെ എന്ത് ചെയ്യുന്നു എന്നു നോക്കി വേണം നമ്മള്‍ എതിര്‍ക്കാന്‍.ഇന്ന് നമ്മുടെ രാഷ്ട്രത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ടുത്യ ഭീകാരവാതികലാണ്,

  ReplyDelete
 4. സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
  Wednesday, August 25, 2010
  ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

  ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

  ReplyDelete
 5. ചിദംബരം ഇപ്പോഴെങ്കിലും ഈ അപ്രിയസത്യം തുറന്നു പറഞ്ഞല്ലോ....
  സംഘപരിവാര അജണ്ടകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മാതൃഭുമി ഈ വാര്‍ത്ത ഇപ്പോഴും നല്‍കിയിട്ടില്ല.

  ചിദംബരത്തിന്റെ പ്രസ്താവനയില്‍ നിന്ന് ഹിന്ദുത്വ തിവ്രവാദം എന്നാ ഭാഗം തന്നെ ഒഴിവാകിയാണ് മാതൃഭുമി എന്ന സംഘി പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്.

  ReplyDelete