Saturday, August 21, 2010

കൈവെട്ടും സി.പി.എം ദുഷ്ടലാക്കും

കൈവെട്ടും സി.പി.എം ദുഷ്ടലാക്കും

കേരളപ്പിറവിക്കു ശേഷം ആദ്യം സംഭവിച്ച ക്രിമിനൽ ഗൂഢാലോചന കുറ്റം ഏതെന്നു സി.പി.എമ്മിനോടും, മാധ്യമങ്ങളോടും, സംഘപരിവാരിനോടും ചോദിച്ചാൽ ഒരേയുത്തരമാണു ഒരുമിച്ചു വരിക. പ്രവാചകനിന്ദ നടത്തിയ അദ്ധ്യാപകനു നേരെ നടന്ന കൈവെട്ടുകേസ്‌. ഭാവി കേരള കാലഘണന തന്നെ കൈവെട്ടിനു മുൻപും ശേഷവും എന്ന നിലക്കാണു സി.പി.എമ്മും മാധ്യമങ്ങളും പ്രചാരണം നടത്തുന്നത്‌. വിവരാവകാശ നിയമം വഴി സർക്കാർ തന്നെ വെളിപ്പെടുത്തിയ ഔദ്യോഗിക കണക്കുകൾ പോലും ആഭ്യന്തരവകുപ്പ്‌ ഭരിക്കുന്ന സി.പി.എമ്മിനെയും തൊട്ടടുത്ത്‌ സംഘപരിവാറിനെയും പ്രതിസ്ഥാനത്തു നിർത്തുന്നതാണു. കൊലപാതകങ്ങൾ, കൂട്ടക്കൊലപാതകങ്ങൾ, വധശ്രമങ്ങൾ, ബോംബ്സ്ഫോടനങ്ങൾ,മാനഭംഗശ്രമങ്ങൾ, നിരന്തരസംഘർഷങ്ങൾ, ഭവനഭേതനങ്ങൾ എന്നിങ്ങനെ സാമൂഹികജീവിതത്തിന്നു ഭീഷണമായതെന്തോ അതിന്റെയൊക്കെ മൊത്തക്കുത്തക പാർട്ടിപ്രവർത്തനത്തിന്റെ ഭാഗമാക്കിയവരാണു സി.പി.എമ്മും എതിരാളികളായ ആർ.എസ്‌.എസ്സും. ഫുട്ബോൾ കളിക്ക്‌ ഗോൾവീഴുന്ന ലാഘവത്തോടെ സീരിയൽ കൊലപാതകങ്ങൾ നടത്തി പാർട്ടിവളർത്തിയ കണ്ണൂർ ജില്ല. മാമൻ വാസുവിൽ തുടർന്നു പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ കൊലചെയ്യപ്പെട്ട ജയകൃഷ്ണൻ മാഷടക്കമുള്ള ബലിടാനികളെയും, രക്തസാക്ഷികളെയും പുളകത്തോടെയും വാശിയോടെയും പരസ്പരം വർഷാവർഷങ്ങളിൽ അനുസ്മരിക്കുന്നവർ. ഇവർ ഒരുമിച്ചുനിന്നാണു കൈവെട്ടെന്ന പ്രാദേശിക അക്രമണത്തെ കേരളപിറവിക്കു ശേഷം നടന്ന ഏറ്റവും വലിയ കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതു. ആകസ്മികമെന്നോണം പ്രവാചകനിന്ദ നടത്തിയവനുനേരെ നടത്തിയ കൈവെട്ടുകേസ്‌ തൽപരകക്ഷികൾ ആസൂത്രിതമായി പ്രചരിപ്പിക്കുമ്പോൾ തന്നെയാണു മറ്റൊരു കൈവെട്ടു കേസും കൊലപാതകകവും വാർത്തയാക്കാതെ തമസ്ക്കരിച്ചത്‌. കൊലചെയ്യപ്പെട്ടത്‌ ആർ.എസ്‌.എസ്‌ പ്രവർത്തകൻ. കൊലക്കു പിന്നിൽ സി.പി.എം എന്നു പോലീസും .ആർ.എസ്‌.എസും. എന്നാൽ പതിവു ശൈലിക്കു വിരുദ്ധമായി ഇത്തവണ ആർ.എസ്‌.എസ്സിന്റെ ഭാഗത്തു നിന്നു പ്രതികരണം പോയിട്ട്‌ പ്രസ്ഥാവന പോലും സി.പി.എമ്മിനെതിരെ ഉയരുന്നില്ല. പരസ്പര ധാരണയുടെ ആഴം വെളിപ്പെടും പോലെ രണ്ടാമത്തെ കേസായ കൈവെട്ട്‌. കൈവെട്ടിമാറ്റപ്പെട്ടത്‌ സി.പി.എം പ്രവർത്തകന്റെ. കൈവെട്ട്ടിയതിനു പിന്നിൽ ആർ.എസ്‌.എസ്‌ എന്ന് പോലീസും, സി.പി.എമ്മും. ഇവിടെയും സി.പി.എമ്മോ സി.പി.എമ്മിന്റെ സ്വന്തം പോലീസോ നടപടിക്രമങ്ങൾ പതിവു ആക്രോശങ്ങൾക്കു മുതിരാതെ പ്രതിചേർക്കപ്പെട്ട ആർ.എസ്‌.എസ്‌ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടിലേക്കെന്ന് പത്രവാർത്തകൾ.

സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം പല ഗൂഢലക്ഷ്യങ്ങളുമുണ്ട്‌ പ്രവാചകനിന്ദകനു നേരെയുണ്ടായ അക്രമണ കേസ്‌ കൈകാര്യം ചെയ്യുന്നതിനു പിന്നിൽ.അതിൽ പ്രധാനം പലകുറി ചർച്ച ചെയ്യപ്പെട്ട മൃദുഹിന്ദുത്വമെന്ന പുതിയ നയം തന്നെ. നാലെ നാലുവർഷം കൊണ്ടു കേരള ജനതയെ മുഴുക്കെ വെറുപ്പിച്ച ഒരു ഇടതുപക്ഷ ഭരണം, സാധാരണക്കാരും, പാവപ്പെട്ടവരും വെറുത്ത ഭരണം. നിയമം ഒരു വഴിക്ക്‌ ശൃഷ്ഠിക്കപ്പെടുമ്പോൾ തന്നെ ലോക്കൽ ഏരിയാ നേതാക്കളെ കണ്ടാൽ ഏതു കടമ്പയും മറികടക്കാമെന്ന അവസ്ഥ. ഭൂമാഫിയ. മണൽമാഫിയ,ബിസിനസ്‌ മാഫിയ എന്നിങ്ങനെ കൊള്ളരുത്തവരുടെ കൂടെയൊക്കെ പാർട്ടിസഖാക്കളുടെ പേരും നിരന്തരം ഉയർന്നു കേൾക്കുന്നു. സാധാപാർട്ടിപ്രവർത്തകർ പോലും നാലുവർഷത്തെ സി.പി.എം ഭരണത്തിൽ ത്രിപ്തരല്ലാത്ത അവസ്ഥ. ലളിത ജീവിതം നയിച്ചിരുന്ന പാർട്ടി സഖാക്കൾ ധനാഢ്യാരായിരിക്കുന്നു നാലുവർഷം കൊണ്ടു. ഗൾഫ്‌ നാടുകളിലേക്ക്‌ നേതാക്കളുടെ നിരന്തര യാത്രകൾ. തിരിച്ചുവരുന്നത്‌ വൻ സമ്മാനങ്ങളും ഉറപ്പുകളുമായി. വീടുവെക്കുന്ന നേതാക്കൾക്ക്‌ അഞ്ചുപൈസ സ്വന്തമായി ചിലവിടേണ്ട അവസ്ഥയില്ലാത്തവിധം തറക്കല്ലിടൽ മുതൽ ഫർണ്ണീഷിഗ്‌ വരെ പൂണ്ണമായും സ്പ്പോൺസർ ചെയ്യുവാൻ നിരനിരയായി നിൽക്കുന്ന പുത്തൻ പണക്കാരായ ദല്ലാളുമാരും, കരാറുകാരും .

മറ്റൊന്നു നാലുവർഷത്തെ ഇടതു ഭരണം കൊണ്ട്‌ സി.പി.എമ്മിന്റെ കൈകരുത്തു രുചിക്കാത്തവർ ചുരുക്കം. സി.പി.എമ്മിനെ വിമർഷിക്കുക എന്നത്‌ സ്വന്തം ജീവനും സമ്പത്തും നഷ്ഠപ്പെടുത്തുക എന്ന അവസ്ഥയിലേക്കു സംഭവങ്ങൾ കൊണ്ടെത്തിക്കുന്നു. സർക്കാർ നയങ്ങളെ വിമർഷിച്ചതിന്റെ മാത്രം പെരിൽ പരിസ്ഥിതി പ്രവർത്തകനായ്‌ നീലകണ്ഠൻ മുതൽ ഡോ:സുരേന്ദ്രനാഥ വരെയുള്ളവർ പല നിലക്കുമുള്ള സി.പി.എം മുഷ്കിന്റേയും അഹന്തയുടെയും രുചി അറിയേണ്ടി വന്നു. സി.എം.എസ്‌ കോളേജ്‌ പട്ടാപകൽ തല്ലി തകർത്തതും സി.പി.എം, എസ്‌.എഫ്‌.ഐ പ്രവർതകർ തന്നെ. കൂനിന്മേൽ കുരുവേന്ന പോലെ കേരളത്തിലെ പകുതിയോളം വരുന്ന ന്യൂനപക്ഷ സമുദായം ഏതാണ്ടെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിൽ മനം മടുത്ത്‌ പൊറുതി മുട്ടി പറ്റിയ അവസരത്തിന്ന് കാത്തു നിൽക്കുന്നു. കൂട്ടത്തിൽ പതിവു ഗ്രൂപ്പു തർക്കങ്ങൾ പോർവ്വിളികൾ, നീതിപീഢത്തോടുള്ള അവഹേളനങ്ങല പാര്ലമെന്റ്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി.നാലുവർഷത്തെ ഇടതു ഭരണത്തിന്റെ രത്നചുരുക്കം ഇതാണു.


ഭരണത്തിനെതിരെയുള്ള വികാരം സി.പി.എമ്മിനെ തുറിച്ചു നോക്കുമ്പോൾ തന്നെയാണു ചില രാഷ്ട്രിയ യാഥാർത്ഥ്യങ്ങൾ സി.പി.എമ്മിനെതിരെ തിരിയുന്നത്‌. അതിൽ പ്രധാനം കണ്ണൂർ എന്ന പാർട്ടി കോട്ടയിൽ വീണ വിള്ളലുകളാണു. ദശാബ്ദങ്ങളായി സി.പി.എം കൊടികൾ മാത്രമുയർന്നിരുന്ന കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പതിവു തെറ്റിച്ചുകൊണ്ട്‌ മറ്റു ചിലകൊടികൾ പാറിക്കളിക്കുന്നു. നിയമവും, കോടതിയുമെല്ലാം സി.പി.എമ്മിന്റെ കാൽചുവട്ടിൽ നിലനിന്നിരുന്ന ഗ്രാമങ്ങളിൽ നിന്ന് ആർജ്ജവമുള്ള എതിർശബ്ദങ്ങൾ ഉയർന്നുവരുന്നു. നാളിതുവരെ കുട്ടിയും കോലും പരസ്പരം കളിച്ചു തലകൊയ്ത് നടന്നിരുന്ന സംഘപരിവാറിനു പോലും അസാദ്ധ്യമായിരുന്ന കടന്നുകയറ്റം. കേരളസമൂഹത്തിൽ ജാഗ്രതയോടെ നിലയുറപ്പിച്ച നവജാഗരണപ്രസ്ഥാനമായ പോപ്പുലർ ഫ്രെണ്ടിന്റെ ആർജ്ജവത്തോടെയുള്ള കടന്നുവരവാണു പല പാർട്ടിഗ്രാമങ്ങളുടെയും കുത്തക ഇല്ലാതാക്കി മാറ്റത്തിന്റെ കാറ്റ്‌ വിശിയടിപ്പിച്ചത്‌. ഫാഷിസം എന്ന ഭീഷണിയെ ചൂണ്ടിക്കാണിച്ചു മുസ്ലിം യൗവ്വനത്തെ വിലക്കെടുത്ത്‌ വിടുപണി ചെയ്യിപ്പിക്കുകയായിരുന്നു നാളിതുവരെ കണ്ണൂരിൽ പാർട്ടി ചെയ്തിരുന്നത്‌. കൊല്ലാനും കൊലചെയ്യപ്പെടാനും,പോസ്റ്റൊറൊട്ടിക്കുവാനും മാത്രം കുറെ മുസ്ലിം അണികൾ. നാളിതുവരെ അബ്ദുള്ളകുട്ടി എന്ന ഒറ്റ മുസ്ലിം നാമധാരി ഒഴികെ മറ്റാരും സി.പി.എം പാർട്ടിയുടെ പേരിൽ നേതാവായി കണ്ണൂരിൽ നിന്നു ഉയർന്നു വന്നിട്ടില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണു കണ്ണൂരിലെ മുസ്ലീം യൗവനത്തെ പാർട്ടി ഏതു നിലക്കാണു കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുന്നത്‌. ഈ സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണു ശക്തമായ ആദർശപിന്തുണയോടെ പോപ്പുലർ ഫ്രെണ്ട്‌ കടന്നുവരുന്നത്‌. സത്വബോധം പരിരക്ഷിക്കുക, സംസ്ക്കാരം വിണ്ടെടുക്കുക, അവകാശബോധം വളര്‍ത്തുക എന്ന പ്രാഥമികമായ കർമ്മമാണവിടെ പ്രസ്ഥാനത്തിന്നു നിർവ്വഹിക്കാണുണ്ടായിരുന്നത്‌. ശക്തമായ വെല്ലുവിളികളെ അതിജയിച്ച്‌ ഈ ദൗത്യവുമായി പോപ്പുലർ ഫ്രെണ്ട്‌ മുന്നോട്ട്‌ പോയി. എതിരാളികൾ നിസ്സാരന്മാരും ഏകരുമായിരുന്നില്ല. സി.പി.എം ഒരു വശത്ത്‌ നിലയുറപ്പിച്ചപ്പൊൾ സാക്ഷാൽ ഫാഷിസ്റ്റുകൾ മറുവശത്ത്‌ മുനകൂർപ്പിച്ച ആയുധങ്ങളുമായി കാത്തുനിന്നു. എന്നാൽ ഒരാക്ഷേപകന്റെയും ആക്ഷെപത്തെ ഭയപ്പെട്ട്‌ മുന്നോട്ട്‌ പോകുക അസാധ്യമായിരുന്നത്‌ കൊണ്ടുതന്നെ ഭയപ്പെടാതെ സധൈര്യം ശാക്തീകരണ ശ്രമങ്ങളുമായി പോപ്പുലർ ഫ്രെണ്ട്‌ മുന്നോട്ടു പോയി. നിരാശപ്പെടുത്തുന്നതായിരുന്നില്ല ഫലം. പോസ്റ്ററൊട്ടിച്ചും തല്ലുകൂടിയും പാർട്ടി ഓഫിസിൽ നിരങ്ങിയും യൗവനം തള്ളി നീക്കിയവർ സത്വബോധം തിരിച്ചറിഞ്ഞ്‌ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗവാക്കായി മാറി. വ്യക്തിജീവിതത്തിൽ ഒതുങ്ങിനിന്നില്ല സംസ്ക്കരണ ശ്രമങ്ങൾ, സാമുഹികമായ മാറ്റങ്ങൾ ഇതുവഴി രൂപപ്പെട്ടു. ആർജ്ജവമുള്ള, അവകാശബോധമുള്ള പുതിയ തലമുറകല് കൺനൂറിലെ പാർട്ടിഗ്രാമങ്ങളിലെ സി.പി.എം തിട്ടൂരത്തെ മറികടന്നു ഉയർന്നു വന്നു തുടങ്ങി.

എന്നാൽ ഈ സാംസ്ക്കാരിക പരണാമം കണ്ടു വെറുതെയിരിക്കുവാൻ എതിരാളികൾക്കാകുമായിരുന്നില്ല. ആദ്യവെടി ഫാഷിസ്റ്റുകൾ തന്നെ പൊട്ടിച്ചു കണ്ണൂരിൽ. പ്രഭാത നമസ്ക്കാരത്തിന്നായി പള്ളിയിലേക്ക്‌ പോകുകയായിരുന്ന മുഹമ്മദ്‌ എന്ന പ്രവർത്തകനെയും മകനെയും ഇരുട്ടിന്റെ മറവിൽ ഫാഷിസ്റ്റുകൾ വകവരുത്തി. മുഹമ്മദ്‌ രക്തസാക്ഷിയായി. മകൻ മാരകമായ പരുക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ മുസ്ലിം സമുദായത്തിനു ഫാസിസ്റ്റുകളുമായി ചരിത്രപരമായി നിലനിൽക്കുന്ന ഭിന്നതയെ ചൂഷണം ചെയ്യുവാനാണു ഭരണത്തിന്റെ മറവുൽ സി.പി.എം ചെയ്തത്‌. ഒരു പ്രാദേശിക വിഷയത്തിന്റെ പേരിൽ ഫാഷിസ്റ്റുകളുമായി നിലനിന്നിരുന്ന സംഘർഷം ചൂഷണം ചെയ്ത്‌ സി.പി.എം അടുത്ത വെടിപൊട്ടിച്ചു. അതും പ്രഭാതനമസ്ക്കാര സമയത്തു തന്നെ, കൊലചെയ്യുവാൻ തെരഞ്ഞെടുത്ത വ്യക്തിക്കും പ്രാധാന്യമുണ്ടായിരുന്നു. മുന്‍ സി.പി.എം പ്രവർത്തകാനയിരുന്ന ഫസൽ. കൊലചെയ്യപ്പെടുമ്പോൾ തേജസ്‌ പത്രത്തിന്റെ ഏജന്ടുമായിരുന്നു..


കൊലപാതകത്തിൽ ഒതുങ്ങിയില്ല സി.പി.എമ്മിന്റെ കള്ളക്കളികൾ. കൊലചെയ്യപ്പെട്ട ഉടനെ സ്ഥലം എം.എൽ,എ കൂടിയായ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷണൻ കൊലചെയ്യപ്പെട്ട ഫസലിന്റെ വിറ്റ്‌ സന്ദർശിക്കുകയും കൊലപാതത്തിന്നു പിന്നിൽ ആർ.എസ്‌.എസ്സ്‌ ആണെന്നു ആരോപിക്കുകയും ചെയ്തു. മൂന്നു ലഷ്യമായിരുന്നു സി.പി.എം ഇതുവഴി മുന്നിൽ കണ്ടത്‌. ഒന്നു സി.പി.എം വിട്ടുപോകുന്നവർക്കുള്ള പതിവു ഉന്മൂലന മുന്നറിയിപ്പ്‌, രണ്ട്‌ ആർ.എസ്‌.എസ്‌-പോപുലർ ഫ്രെണ്ട്‌ സംഘർഷത്തിലൂടെ ഹിന്ദു-മുസ്ലിം സംഘർഷം രൂപപ്പെടുത്തുക. പ്രധാനമായ ലക്ഷ്യം ഈ സംഘർഷങ്ങൾക്കിടയിൽ സമാധാന പ്രാവുകൾ പറത്തി സി.പി.എമ്മിനു ആളാകുകയും ചെയ്യാം. എന്നാൽ അന്വേഷണം തുടങ്ങി ആദ്യ ദിനത്തിൽ തന്നെ അന്വേഷണത്തിന്റെ കുന്തമുന തിരിഞ്ഞത്‌ പ്രാദേശിക സി.പി.എം നേതാക്കളിലേക്കായിരുന്നു. പിന്നെ നടന്നത്‌ സി.പി.എമ്മിന്റെ നികൃഷ്ഠ നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റുക. കേസന്വേഷണവുമായി മുന്നേറ്റം നടത്തിയ പോലിസ്‌ ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കുക. അങ്ങിനെ നിരന്തരമായ ഇടപെടലുകൾ. ഈ സാഹചര്യത്തിലാണു ഫസൽ വധ ക്കെസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കൊലചെയ്യപ്പെട്ട ഫസലിന്റെ വിധവയുടെ ഹർജി ഹൈകോടതിയിൽ എത്തുന്നത്‌. സർക്കാർ എതിരപ്പീലിൽ കേസ്‌ സുപ്രിം കോടതി വരെ നീണ്ടു, ഒടുവിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു, ഫസൽ വധകേസ്‌ സി.ബി.ഐ കേസ്‌ അന്വേഷിക്കുവാനുള്ള ഉത്തരവുമായി. ഇതേ സമയത്തു തന്നെയാണു കണ്ണൂരിൽ തന്നെ സൈനുദ്ദീൻ എന്ന പ്രവർത്തകനും സി.പി.എമ്മിനാൽ കൊലചെയ്യപ്പെടുന്നത്‌. ലോക്കൽ പോലിസ്‌ പതിവു പ്രഹസനം കെസന്വേഷണത്തിന്റെ ഭാഗമായി നടത്തിയതിനെ തുടർന്നു ഈ കേസും സി.ബി.ഐ അന്വേഷിക്കുവാൻ ഉത്തരവായി. സി.പി.എമ്മിന്റെ പല പ്രമുഖരും ഈ കേസിൽ ഇടപെട്ടവരായതുകൊണ്ടു വരും നാളുകൾ കണ്ണൂർ സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം അത്ര സുരക്ഷിതമല്ലെന്ന് അറിയാം. പോപ്പുലർ ഫ്രെണ്ടിനെതിരെ കൈവെട്ട്‌ കേസേങ്കിൽ കൈവെട്ട്‌ കേസ്‌, കിട്ടിയ ആയുധമുപയോഗിച്ച്‌ രംഗത്തിരങ്ങുവാൻ പ്രേരിപ്പിച്ച ഒരു ഘടകം ഇതാണു.

മറ്റൊന്നു തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രെണ്ടും, എസ്‌.ഡി.പി.ഐയും സി.പി.എമ്മിനു വെല്ലുവിളിയായതിന്റെ കണക്കു തീർക്കലാണു. കണ്ണൂരിലെന്നല്ല കേരളത്തിന്റെ പലഭാഗങ്ങളിലും നാളിതുവരെ സി.പി.എമ്മിന്റെ കൊടിയിൽ സുരക്ഷിതത്വം തേടിയവർ മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവർ മാത്രമല്ല, അഥസ്ഥിതരായ പിന്നോക്കവിഭാഗങ്ങൾ പലയിടങ്ങളിലും ഒറ്റക്കും കൂട്ടായും പുതിയ രാഷ്ട്രീയ വേദിയിലേക്കു കടന്നുവരുന്നു. മട് പല പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത് പോലെ ഉപരിതല വ്യക്തികളല്ല എസ.ഡി.പി.ഐയുമായി സഹകരിക്കുവാന്‍ തിരുമാനിച്ച് രംഗത്തിറങ്ങിയത്, മറിച്ചു സമുഹത്തിന്റെ അടിത്തട്ടിലുള്ള അടിസ്ഥാന ജനതയായിരുന്നു ഈ കുട്ടായ്മയിലേക്ക് കടന്നു വന്നിരുന്നത്, ശക്തമായ ആദർശ പിൻബലമുള്ള ഈ രാഷ്ട്രീയമുന്നേറ്റം ഇതെ നിലക്കു തുടരുന്നത്‌ സി.പി.എമ്മിന്റെ രാഷ്ട്രിയ അടിത്തരയെ തന്നെ ഭാവിയിൽ ബാധിക്കുമെന്ന ഭീതിയും കണക്കുകൂട്ടലും പോപ്പുലർ ഫ്രെണ്ടിനെതിരെ മാത്രമല്ല. ഏതാനു മാസങ്ങൾക്കു മുൻപു മാത്രം രൂപം കൊണ്ട എസ്‌.ഡി.പി.ഐയെ വരെ ലക്ഷ്യം വെക്കുവാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നു. പാർലമന്റ്‌ ഇലക്ഷനിൽ മലബാർ മേഘലയിൽ ഇതിന്റെ ഫലം സി.പി.എം കഴിഞ്ഞതവണ അനുഭവിച്ചതുമാണു. സി.പി.എമ്മിന്റെ തിണ്ണമിടുക്കും അക്രമവും ഭയന്നു പരമ്പരാഗതമായി വോട്ട്‌ ചെയ്യുവാൻ വരാതിരുന്ന ഒരു സമൂഹത്തെ കൈ പിടിച്ച്‌ ജനാധിപത്യക്രമത്തിന്റെ അവസാനവാക്കായ വോട്ടിങ്ങിൽ പങ്കെടുപ്പിച്ചത്‌ പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകരായിരുന്നു. ഇതു സാധാരണക്കാരായ ജനങ്ങളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. സി.പി.എമ്മിന്റെ അക്രമ ഭീഷണിയെ തുടർന്നു നാളിതുവരെ വോട്ടിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവരായിരുന്നു ഇവർ. പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകർ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ നിർഭയരായി അവർ വോട്ടു ചെയ്തു ജനാധിപത്യത്തിന്റെ ഭാഗവാക്കായി. മറ്റൊന്നു വോട്ടിഗ്‌ ദിവസം പോളിംഗ്‌ ബൂത്തിലിർക്കുന്നവരുമായി ബന്ധപ്പെട്ടായിരുന്നു. സി.പി.എമ്മിനു യഥേഷ്ടം കള്ളവോട്ട്‌ ചെയ്തു മടങ്ങുവാൻ പാകമൊരുക്കുക എന്ന കർത്തവ്യം മാത്രമായിരുന്നു കോൺഗ്രസുകാരായ പോളിംഗ്‌ ഏജന്റുമാർക്കു വരെ ഉണ്ടായിരുന്നത്‌. എതിർത്താൽ ജീവൻ പോലും അപകടത്തിലാകും. മൗനം സമ്മമെന്ന നിലക്ക്‌ സി.പി.എം പ്രവർത്തകർ പലവരും ഓരോ ബുത്തിലും അഞ്ചും പത്തും വോട്ടു ചെയ്തു "ജനാധിപത്യത്തി"നു സംഭാവന നൽകി. വോട്ടിംഗ്‌ കഴിഞ്ഞാൽ തികച്ചും സമാധാനപരം എന്നു ഔദ്യോഗിക റിപ്പോർട്ടും. എന്നാൽ കഴിഞ്ഞ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഈ നികൃഷ്ടതക്കും തിണ്ണമിടുക്കിനും മാറ്റമുണ്ടാകുന്നു. സധൈര്യത്തോടെ ബൂത്ത്‌ ഏജന്റുമാരായി സേവനമനുഷ്ടിക്കുവാൻ പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകർ മുന്നോട്ട്‌ വരുന്നു. ഫലത്തിൽ കള്ളവോട്ടില്ലാതെ പല ബൂത്തുകളും തെരെഞ്ഞെടുപ്പു നടപടിക്രമം പൂർത്തിയാക്കി. കള്ളവോട്ട്‌ പാർട്ടിപ്രവർത്തനത്തിന്റെ ഭാഗമാക്കിയിരുന്ന യഥാർത്ഥ തെരഞ്ഞെടുപ്പ്‌ ഫലത്തെ എന്നും ഭയപ്പെട്ടിരുന്ന സി.പി.എമ്മിനു ഇതു അപ്രതീക്ഷിത ആകാതമായിരുന്നു. ഭരണത്തിന്റെ മറവിൽ മലബാർ പിടിച്ചടക്കാം എന്നു സ്വപ്നം കണ്ടു പരിപാടികൾ ആസൂത്രണം ചെയ്തതിനേറ്റ തിരിച്ചടി. കണ്ണൂരിലെ ഉറച്ച സീറ്റുകൾ പോലും ഈ തിരിച്ചടിയിൽ സി.പി.എമ്മിനു നഷടമായി.
യൂഡി.എഫിന്റെ മികവിനേക്കാൾ പോപ്പുലർ ഫ്രെണ്ട്‌ ഈ മേഘലയിൽ നടത്തിയ മുന്നേറ്റമായിരുന്നു സി.പി.എമ്മിനെ അലോസരപ്പെടുത്തിയത്‌.
സി.പി.എം ലക്ഷ്യം വ്യക്തം. ഒരു വശത്ത്‌ നഷ്ടപ്പെടുമെന്നു ഉറപ്പുള്ള ന്യൂനപക്ഷ വോട്ടുകൾക്ക്‌ പകരമായി എ.കെ ആന്റണി പരീക്ഷിച്ചു പരാചയപ്പെട്ട മൃദു ഹിന്ദുത്വ നയം. വി.എസ്‌ അച്ചുദാനന്ധന്റെ സംഘപരിവാരബന്ധമുള്ള പ്രസ്ഥാവനയും പതിവിനു വിപരിതമായി ജന്മശത്രൂ പിണറായി വിജയന്റെ നിരുപാധിക പിന്തുണയും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്‌. മറ്റൊന്നു രാഷ്ട്രിയാധിക്രമങ്ങൾക്കു മുന്നിൽ ഭീഷണിയായി നിൽക്കുന്ന നവസാമൂഹിക പ്രസ്ഥാനത്തെ തകർക്കുവാനുള്ള ആസൂതൃത നീക്കങ്ങളാണൂ. ഭരണത്തെയും, പോലീസിനെയും,മാധ്യമങ്ങളെയും ഈ ദിശയിൽ സി.പി.എം ഉപയോഗിക്കുന്നു. എന്നാൽ സാമൂഹികസാഹചര്യങ്ങളുടെ ഉത്പന്നമായ ശക്തമായ ആദർശബന്ധമുള്ള നവസാമൂഹിക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയിടാൻ തക്ര്ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എമ്മിനു സാധിക്കുമെന്നത്‌ വ്യാമോഹം മാത്രമാണു.

P.K.Noufal

6 comments:

 1. സാമൂഹികസാഹചര്യങ്ങളുടെ ഉത്പന്നമായ ശക്തമായ ആദർശബന്ധമുള്ള നവസാമൂഹിക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയിടാൻ തക്ര്ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എമ്മിനു സാധിക്കുമെന്നത്‌ വ്യാമോഹം മാത്രമാണു

  ReplyDelete
 2. നൂറു ശതമാനം ശരിയെന്നു പറയാം ഇതിനെ
  (കേരളപ്പിറവിക്കു ശേഷം ആദ്യം സംഭവിച്ച ക്രിമിനൽ ഗൂഢാലോചന കുറ്റം ഏതെന്നു സി.പി.എമ്മിനോടും, മാധ്യമങ്ങളോടും, സംഘപരിവാരിനോടും ചോദിച്ചാൽ ഒരേയുത്തരമാണു ഒരുമിച്ചു വരിക. പ്രവാചകനിന്ദ നടത്തിയ അദ്ധ്യാപകനു നേരെ നടന്ന കൈവെട്ടുകേസ്‌}താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു

  ReplyDelete
 3. പ്രിയ സുഹൃത്തേ ...
  നിങ്ങളുടെ ചില അഭിപ്രായത്തോട് യോജിക്കാന്‍ സാഹചര്യ തെളിവുകള്‍ (ചരിത്രം)അനുവദിക്കുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് ഒരു ആനയെ പോലെ വലുതായി എന്നും അത് കണ്ടിട്ട് cpm bjp കക്ഷികള്‍ ബെജാരിലാനെന്നും ഒക്കെയുള്ള ടാട്ടിവിടളിനോടാണ് എനിക്ക് വിയോജിപ്പുള്ളതു. കണ്ണൂരില്‍ നിങ്ങള്‍ ബയങ്കരന്മാരായി വളര്ന്നതുകൊണ്ടായിരിക്കും ഒരു 5 അക്ക വോട്ടു പോലും നേടാനാകാതെ കഴിഞ്ഞ parlament ഇലക്ഷനില്‍ വലുപ്പതരം കാണിച്ചത്. വീരവാദം ഇളക്കുന്നതിനും ഇല്ലേ സുഹൃത്തേ ഒരു മര്യാദ. ബാക്കി എല്ലാ വാദങ്ങളും എനിക്കും തങ്ങളോടു യോജിപ്പുണ്ട്. വളരുക ............വീരവാദം നല്ലതല്ല...

  ReplyDelete
 4. Lymi
  വളര്‍ന്നു എന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല. വളരുന്നു എന്നാണു സുചിപ്പിച്ചത്‌.വളര്‍ച്ച പല നിലക്കുമാകാം. പോതുപ്രവര്തകരായ കേടര്മാരിലുടെയാകാം, ജനകിയമായ വളര്ച്ചയാകാം. കണ്ണൂരില്‍ നടക്കുന്നത് പൊതു പ്രവര്‍ത്തകരായ കേഡര്‍ പ്രവര്‍ത്തകരുടെ വളര്‍ച്ചയാണ്.അതിനനുസ്രിതമായ ജനകിയ വളര്ച്ചയുമാണ്.
  സി.പി.എം എന്നും അപ്രമാധിത്യം നേടിയിട്ടുള്ളതും ഈ കേദര്മാരിലൂദെയാണു. അവരുടെ തിന്നമിടുക്കി ലുടെയാണ്. അത്തരം പ്രവര്‍ത്തകരാണ് ചെറിയ തോതിലെങ്കിലും കൊഴിഞ്ഞു പോകുന്നത്.
  സംഘപരിവാറിനു ഈ നിലക്കുള്ള വളര്‍ച്ച കണ്ണൂരില്‍ ഉണ്ടെന്നത് വിസ്മരിക്കരുത്. പലപ്പോഴും സി.പി.എം സംഘപരിവാര്‍ സംഘര്‍ഷം രൂപപ്പെടുന്നത് തന്നെ സി.പി.എമ്മില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ പരിവാര്‍ സംഘടനകളിലെക്കുള്ള കൊഴിഞ്ഞു പോക്കിനെ തുടര്‍ന്ന് രുപാന്തരപ്പെടുന്നതാണ്.
  പിന്നെ കണ്ണൂര്‍ ഇലക്ഷനില്‍ കണ്ട ഫലം.ജനിച്ചു രണ്ടാഴ്ച കഴിയുമ്പോഴേക്ക് ഇലക്ഷനില്‍ മത്സരിക്കുവാന്‍ തയ്യാറായതാണ് കണ്ണൂരില്‍. ഇത്തരമൊരു രാഷ്ട്രിയ പാര്‍ട്ടി രൂപികരിച്ചത് തന്നെ പലര്‍ക്കും അറിവില്ലായിരുന്നു. ജനാധിപത്യത്തില്‍ മുവായിരം എന്ന് പറയുന്നത് അത്ര ചെരുതുമല്ല.
  ഇന്നലെ രാജസ്ഥാനില്‍ നടന്ന ചില സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഈ എസ.ഡി.പി.ഐ തന്നെ ചില വിജയം നേടിയതും വാര്തയിലുന്ടു.
  http://www.thejasnews.com/index.jsp?tp=det&det=yes&news_id=20100712018365450

  ReplyDelete
 5. ചുറ്റിനും ചെറിയ കുറ്റങ്ങളെ പര്‍വതീകരിക്കാനും വഷളാക്കാനും തയ്യാറായി അധികാരവും, മാധ്യമങ്ങളും, മറ്റു പ്രസ്ഥാനങ്ങളും നില്‍ക്കുമ്പോള്‍ പ്രവാചക നിന്ദക്കെതിരെ കുറച്ചു കൂടി വിവേകപൂര്‍വ്വമായ പ്രതികരണമായിരുന്നു വേണ്ടതു. ഇതിപ്പോള്‍ ഗുണങ്ങളെല്ലാം ഈ ഒറ്റ പ്രശ്നത്തില്‍ തട്ടിപ്പോയില്ലെ?

  സിപീ.എമ്മിന്റെ മൃദു ഹിന്തുത്വത്തില്‍ എന്‍.എസ്സ്.എസ്സ് വരുതിയിലായെന്നു തോന്നുന്നു. കൈവെട്ടിന്റെ പേരില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത അന്വേഷണം നടക്കുന്നു. അതും സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ആനുകൂല്യങ്ങളും ഒരു മതവിഭാഗത്തെ സി.പി.എമ്മിന്റെ വരുതിയിലാക്കില്ലെന്നു ആരു കണ്ടു. പള്ളി പൊളിച്ചും വര്‍ഗ്ഗീയ കലാപങ്ങള്‍ നടത്തിയും അധികാരം നേടുന്ന നാട്ടില്‍ സി.പി.എം കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചാല്‍ അത്ഭുതപ്പെടാനില്ല.

  ReplyDelete
 6. popular front ennthu oru matha moulika vada theevra vada sangadanayanu ennu nisamsayam param .
  pravachaka ninda ennperu paranju oru adyapakane aakramikkukayum kai vetty kalayukayum cheythathu verum heena pravarthiyaanu. pinne oru karyam parayunnathil vishamam thonnaruthu , RSS enna sangadanayum athile 6000000 muzhuvan samaya pravarthakarum, aneekalaksham anubhavikalum 85% hindukkalum ulla ee india maharajyathu NDFno POPULAR FRONTino padarnnu pandhalikkam ennulla moham vilappovukayilla INDA adhava BHARATHAM adhava HINDH nilanilkkunnidatholam kalam ndf popular front theevra vaadikale valaran anuvadhikkilla

  ReplyDelete