Friday, August 20, 2010

'ഹിസ്ബുൾ ഭീകരൻ' അൽതാഫിനെ കോടതി വെറുതെ വിട്ടു.


'ഹിസ്ബുൾ ഭീകരൻ' അൽതാഫിനെ കോടതി വെറുതെ വിട്ടു.അങ്ങിനെ കേരള പോലീസിന്റെ മറ്റൊരു വെടിയും ചീറ്റിപ്പോയി... എന്തൊക്കെയായിരുന്നു അൽതാഫിനു കേരളാ പോലീസിലെ ഒരു വിഭഗവും 'മഞ്ഞ ദേശസ്നേഹ മാധ്യമങ്ങളും' കൂടെ നൽകിയ വിശേഷണങ്ങൾ? ഹിസ്ബുൾ മുജാഹിദ്ദീൻ-ലഷ്കറെ ത്വയ്യിബ--ജയ്ഷെ മുഹമ്മദ്‌-ഫുജി-കുജി-സജി-സിമി-സുമി ബ്ല ബ്ല ബ്ല--- എന്നീ ഭീകര സംഘടനയിലെ എരിയാ കമ്മാണ്ടർ എന്നൊക്കെയായിരുന്നു "മഞ്ഞപത്രങ്ങൾ" അച്ചു നിരത്തിയത്‌. ഏഷ്യാനെറ്റും, ഇന്ത്യാവിഷനും ബ്രേക്കിങ്ങ്‌ ന്യൂസുകൾ കൊടുത്തിരുന്നത്‌. അന്ന് ഈ മഞ്ഞപത്രങ്ങൾ കൊണ്ടു നടന്നിരുന്ന തെളിവുകളൊക്കെ എവിടെപ്പോയി?? ഏകലവ്യൻ എന്ന സിനിമയിലെ നരേന്ദ്രപ്രസാദിന്റെ കഥാപാത്രമായ 'കള്ള?സ്വാമിജി'പറഞ്ഞതുപോലെ എല്ലാം 'ശൂന്യ'മായി പോയോ?
താടിവെച്ചവരെ കേസിൽ കുടുക്കുവാൻ സ്പേഷ്യൽ പെർമിഷനുള്ള കള്ള സർട്ടിഫികറ്റ്‌ വഴി നിയമനം നേടിയ പോലീസ്‌ ഉദ്യോഗസ്ഥൻ മെനെഞ്ഞെടുത്ത ആദ്യത്തെ കഥയല്ല ചീറ്റിപ്പോകുന്നത്‌. മുൻപ്‌ മദനിയെ ആദ്യം പിടിച്ച്‌ കൊയമ്പത്തൂർ കേസിൽ കുടുക്കിയതും ഇതേ കുബുദ്ധിയായിരുന്നു.
കോടതിയിലെത്തിയപ്പോൾ ഈ പറഞ്ഞ കഥകളുമില്ല, വിശേഷണങ്ങളുമില്ല. അൽതാഫ്‌,കാശ്മീർ,കുമളി എന്നു കേൾക്കേണ്ട താമസം ഭീകരസ്വാമി അഭിയനവ്‌ പുരോഹിതിന്റെ കേരള സന്തതികൾ കുമളിയിലെ കശ്മീരീ കരകൗശല സ്ഥാപനങ്ങൾക്കു നേരെ സി.പി.എം പോലീസിന്റെ ഒത്താശയൊടെ വ്യാപകമായ അക്രമണം അഴിച്ചുവിട്ടിരുന്നു. അവരെയും ഇപ്പോൾ പുറത്തുകാണുന്നില്ല. വി.എസ്‌. അചുദാനന്ദൻജി യുടെ പ്രസ്ഥാവനക്കൊത് പുതിയ കള്ളകഥകള്‍ മേനെയുകയാനവര്‍.
ഇന്നു മഞ്ഞമാധ്യമങ്ങളും ചാനലുകളും കാവിപോലീസിന്റെ സഹകരണത്തോടെ പ്രചരിപ്പിക്കുന്ന പല കഥകളുടെയും ഗതി ഇതു തന്നെ....കാത്തിരുന്നു കാണാം...

ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് please click the link

ഒടുവില്‍ നിതി കണ്ണുതുറന്നു. അല്‍താഫ് മോചിതനായി..

Mangalam News

ഹിസ്‌ബുള്‍ ബന്ധം ആരോപിക്കപ്പെട്ട കാശ്‌മീര്‍ സ്വദേശിയെ വെറുതെ വിട്ടു

പീരുമേട്‌: ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്നാരോപിച്ച്‌ കുമളി പോലീസ്‌ പിടികൂടിയ കാശ്‌മീര്‍ സ്വദേശി അല്‍ത്താഫി(37)നെ പീരുമേട്‌ കോടതി വെറുതെ വിട്ടു.2008 ജനുവരി അഞ്ചിനാണ്‌ കുമളിയിലെ കരകൗശല വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ അല്‍ത്താഫ്‌ അറസ്‌റ്റിലായത്‌. പാകിസ്‌താനില്‍ പരിശീലനം നേടിയ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ സംഘടനയിലെ അംഗമാണെന്നും കാശ്‌മീരില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ തേക്കടിയില്‍ ഒളിവില്‍ കഴിയുകയാണെന്നുമായിരുന്നു കേസ്‌.

കാശ്‌മീര്‍ സ്വദേശിയുടെ സ്‌ഥാപനത്തില്‍ സെയില്‍സ്‌മാനായി ജോലി ചെയ്‌തു വന്ന ഇയാളെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്റെ ഭാഗമായാണ്‌ പോലീസ്‌ കുടുക്കിയത്‌.

ഇയാളില്‍ നിന്നു വ്യാജ തിരിച്ചറില്‍ കാര്‍ഡ്‌ കണ്ടെത്തിയതായി പോലീസ്‌ അവകാശപ്പെട്ടുവെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല.

വ്യാജ തിരിച്ചറില്‍ കാര്‍ഡില്‍ ഒപ്പുവച്ച നോട്ടറിയെ സാക്ഷിയാക്കിയില്ലെന്നും പോലീസ്‌ എടുത്ത ഹിന്ദിയിലുള്ള മൊഴികള്‍ മലയാളത്തില്‍ തര്‍ജമ ചെയ്‌താണ്‌ കോടതിയില്‍ ഹാജരാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പീരുമേട്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ റോഷന്‍ തോമസാണ്‌ പ്രതിയെ വെറുതെ വിട്ട്‌ ഉത്തരവായത്‌. പ്രതിയ്‌ക്കു വേണ്ടി അഭിഭാഷകരായ ഷൈന്‍ വര്‍ഗീസ്‌, സാല്‍ജന്‍ വര്‍ഗീസ്‌, എസ്‌.എസ്‌ അനീഷ്‌ എന്നിവര്‍ ഹാജരായി.

2 comments:

  1. കള്ളകഥകള്‍ ഒരു വശത്ത് അരങ്ങുതകര്‍ക്കുന്നു.
    സത്യം പയ്യെ പയ്യെ വെളിച്ചത് വരുന്നു..

    ReplyDelete
  2. അതെയതെ.. പിണറായിയേയും, രാജിവ് ഗാന്ധിയേയും,മുത്താലിക്കിനെയും കോടതി വെറുതെ വിട്ടു... ഏതേലും ഒരു പാവപ്പെട്ടവന്‍ റൊട്ടി മോഷ്ടിച്ചതല്ലാതെ ഇവിടെ ആരേലും ശിക്ഷിക്കാന്‍ പറ്റോ?

    ReplyDelete