Monday, August 9, 2010

വി.എസും, കാരാട്ടും, പിന്നെ ജന്മഭുമിയും.

വി.എസും, കാരാട്ടും, പിന്നെ ജന്മഭുമിയും.

ആർ എസ്സ്‌ എസ്സ്‌-ബി.ജെ.പി വാർത്തകളോ, നേതാക്കളുടെ പ്രസ്താവനകളോ പ്രസിദ്ധീകരിക്കുവാൻ 'ജന്മഭൂമി' യിൽ ഇടമില്ലെന്നായിരിക്കുന്നു. പകരം വി.എസ്സിന്റെയും കാരാട്ടിന്റെയും പ്രസ്താവനകളാണു മുൻപെജിൽ നിറയുന്നത്‌.മാർക്കിസ്റ്റ്‌ പാർട്ടി മുഖപത്രം തന്നെ ഭാഗികമായ പ്രാധാന്യത്തോടെ മാത്രം നൽകിയ പ്രസ്ഥാവനയും ഇരുപത്‌ കൊല്ലത്തിനപ്പുറത്തെ വി.എസ്സിന്റെ സ്വന്തം കേരളപ്രവചനവും മറ്റാരേക്കാളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്‌ സംഘപരിവാർ പ്രസിദ്ധീകരണമായിരുന്നു.
വി.എസ്സിന്റെ പ്രസ്ഥാവനയെ ന്യായീകരിച്ച്‌ എഡിറ്റർ ലേഖനമെഴുതുന്നു. ചാനൽ ചർച്ചകളിൽ മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളെക്കാൾ ആത്മാർത്ഥതയോടെ വി.എസ്സിന്റെ നിലപാടുകളെ ന്യായീകരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ കാരാട്ടിന്റെ സമാന സ്വഭാവമുള്ള പ്രസ്താവനയും പത്രത്തിൽ നിറയുന്നു. മൊത്തത്തിൽ ചുവപ്പിൽ കാവി പുതച്ച അനുഭവം.

സംഘപരിവാരിനെ സമ്പന്ധിച്ചിടത്തോളം പതിവു ഇടതുഭരണത്തിനു വിപരിതമായി സന്തോഷകരമായ ദിനരാത്രങ്ങളാണു കഴിഞ്ഞ നാലുവർഷമായി കഴിഞ്ഞുപോകുന്നത്‌. മാർക്കിസ്റ്റു പാർട്ടിയുടെ ഹിറ്റ്ലിസ്റ്റിൽ നിന്നും സംഘപരിവാർ ഒഴിവാക്കപ്പെട്ടിരിക്കുന്നു. തിണ്ണമിടുക്കിന്റെ ബലത്തിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട അക്രമണങ്ങൾ സഹോദരബുദ്ധ്യാ കണ്ടില്ലെന്നു നടിക്കുകയാണു സംഘപരിവാരമിപ്പോൾ. മാത്രമല്ല സി.പി.എമ്മിനു അലോസരമുണ്ടാക്കികൊണ്ട്‌ "ഭാരതമാതാവിന്റെ കണ്ണിലെ കരടായ" പൊതുശത്രൂ മാർക്കിസ്റ്റ്‌ കോളനികളിൽ മുന്നേറ്റം നടത്തുന്നതിൽ കലിപൂണ്ട്‌ സഖാക്കൾ പോർമുഖം "പൊതുശത്രുവിനു" നേരെ തിരിച്ചുവച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സഖാക്കളെ പ്രകോപിപ്പിച്ച്‌ ഉള്ള സ്നേഹവും കളയണ്ട എന്ന തിർച്ചറിവു കൊണ്ട്‌ അസാമാന്യ സംയമനമാണു സംഘപരിവാർ പൊതുവെ പുലർത്തുന്നത്‌. മാത്രമല്ല കൂടുതൽ സുരക്ഷിതം സി.പി,.എമ്മിലാണെന്ന തിർച്ചറിവിൽ കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിനു സംഘപ്രവർത്തകരാണു ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്‌ സി.പി.എമ്മുമായി ബന്ധപ്പെടുന്നത്‌. പരസ്യമായ ശാഖകൾ പലതും തന്ത്രപൂർവ്വം നിറുത്തലാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവെക്കുന്ന പല ലക്ഷ്യങ്ങളും പദ്ധതികളും മാർക്കിസ്റ്റു ഭരണത്തിൻ കീഴിൽ മതെതരത്വത്തിന്റെ ചെലവിൽ തന്നെ നടത്തപ്പെടുന്നുമുണ്ട്‌.
മുസ്ലിം സമുദായത്തെ എന്നും സംശയത്തിന്റെ നിഴലിൽ നിറുത്തി ഭയപ്പെടുത്തി അരക്ഷിതാവസ്ഥ ശ്രിഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട വി.എസ്‌ സർക്കാർ അധികാരമെറ്റെടുത്ത ആദ്യനാളുകളിൽ തന്നെ തുടക്കമിട്ടിരുന്നു. ഭരണത്തിലേറി മാസം തികയുമ്പോഴേക്ക്‌ കൊട്ടും കുരവയുമായി മലപ്പുറത്തെ തെരുവുകളിൽ 'മുസ്ലിം തീവ്രവാദി' വേട്ട നടത്തി വി.എസ്സും കൊടിയേരിയും സംഘപരിവാർ കയ്യടി വാങ്ങുകയുണ്ടായി. സംഘപരിവാർ പശ്ചാതലമുള്ള മാധ്യമങ്ങൾ കഥ മെനയും, കൊടിയേരിയുടെ പോലീസ്‌ മീൻ പിടിക്കുവാനിറങ്ങും. പിന്നീടങ്ങോട്ട്‌ ഇടവിട്ടുള്ള നാളുകളിൽ കേരള സമൂഹത്തിൽ ‘ഇസ്ലാമോഫോബിയ’ എന്ന വികാരം ശ്രിഷ്ടിച്ചെടുക്കുന്ന നിലക്കുള്ള ഭരണകൂട ഇടപെടൽ ആസൂത്രിതമായി തന്നെ നടന്നിരുന്നു.
സ്വാതന്ത്യദിനാചരണം മുസ്ലിം സംഘടനകൾക്കു വിലക്കേർപ്പെടുത്തുന്നു. പരസ്യമായി നോട്ടീസടിച്ച്‌ പരസ്യമായി നടത്തുന്ന ചടങ്ങുകൾ വരെ സംഘബന്ധമുള്ള മാധ്യമപ്രവർത്തകരും, മാർക്കിസ്റ്റു പാർട്ടിയുടെ പോലിസും കൂടെ ഭീകരകൃത്യമായി വിശേഷിപ്പിച്ച്‌ അടിച്ചമർത്തുന്നു. മുസ്ലിം സംഘടനാപ്രവർത്തകരെ നിരന്തരം വേട്ടയാടുന്നു. ഹൈന്ദവകേരളം എന്ന സംഘപരിവാർ സൈറ്റിലെ വിശേഷനാമങ്ങൾ കേരളപോലിസ്‌ കടമെടുത്ത്‌ കോടതികളിൽ സത്യവാങ്ങ്മൂലം നൽകുന്നു. ‘ലൗജിഹാടെന്ന’ സംഘപരിവാർ വാക്കും ഈ വാക്കുപയോഗിച്ച്‌ കേരളപോലിസ്‌ നടത്തിയ അമിതാവേശവും അതിക്രമവുമൊക്കെ വാസ്തവത്തിൽ സംഘപരിവാറിനു നേരിട്ടുചെയ്യുന്നതിനുമപ്പുറമായിരുന്നു. മുസ്ലിം ഐഡന്റിറ്റിയുമായി ബന്ധപെട്ട സംഘടനകളെ നിർവ്വീര്യമാക്കുന്നതിൽ മറ്റരേക്കാളുമേറെയുള്ള മെയ്‌വഴക്കമാണു മാർക്കിസ്റ്റുപാർട്ടി കാഴ്ചവെക്കുന്നത്‌. ജമാഅതെ ഇസ്ലാമിയെ വെടക്കാക്കി തെരുവിൽ തള്ളി, പി,ഡി,പിയെ വെടക്കാക്കി തനിക്കാക്കി വീണ്ടും സംഘപരിവാരിനു കാൽകീഴിൽ സംർപ്പിക്കുവാൻ രാഹുകാലം നോക്കിയിരിക്കുന്നു. അവസാനം 'കൈവെട്ടെൽ കേസെന്ന' കേരളസംസ്ഥന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ അക്രമണ സംഭവവുമായി ബന്ധപ്പെട്ട്‌ മുസ്ലിം പ്രതികരണ ശേഷിയെ ഇല്ലായ്മ ചെയ്യുവാൻ ഇരു കയ്യും മറന്നു പോലീസ്‌ മുന്നോട്ടു പോകുന്നു. നാളിതുവരെയുള്ള പോലീസ്‌ കുറ്റാന്വേഷണ റെക്കോഡുകളെയെല്ലം മറികടക്കുന്ന നിലക്കുള്ള അന്വേഷണവും, റെയ്ഡും, "കണ്ടുപിടുത്തവുമാണു" ഇപ്പോൾ നടക്കുന്നതെന്നു മാധ്യമങ്ങൾ ഒരേ സ്വരത്തിൽ സന്തോഷം കൊള്ളുന്നു. സകല പിൻതുണയുമായി സംഘപരിവാർ പിന്നിലുണ്ടു.
മാത്രമല്ല ദേവസ്വം ബോർഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ മാർക്കിസ്റ്റു പാർട്ടി എടുത്ത ആദ്യനിലപാടുകൾ സംഘപരിവാർ എതിർപ്പിനെ തുടർന്നു ഉപെക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രഭരണത്തിൽ അവർണ്ണർക്ക്‌ കൂടി പങ്കാളിത്തം നൽകുവാനുദ്ദേശിച്ചു രൂപപ്പെടുത്തപ്പെട്ട നിർദ്ദിഷ്ട നിയമത്തെ ഏറ്റവുമധികം എതിർത്തത്‌ സംഘപരിവാരമായിരുന്നു. മാറിയ സാഹചര്യത്തിൽ സംഘപരിവാറിനെ പിണക്കണ്ട എന്നുള്ള തിരിച്ചറിവിൽ ആ നിയമം പാതിവഴിയിൽ ഉപെക്ഷിക്കപ്പെട്ടു. അതേസമയം തന്നെ പാലക്കാട്‌ ടിപ്പുസുൽത്താൻ കോട്ടയിൽ അനതികൃതമായി സംഘപരിവാർ കെട്ടിപ്പൊക്കിയ കെട്ടിടം പൊളിക്കുവാൻ ഹൈകോടതി ഉത്തരവുമായി വന്ന വൻ പോലിസ്‌ പട അൻപതോളം സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി കണ്ടു നടപടിയെടുക്കാതെ തിരിച്ചു പോകേണ്ട അവസ്ഥ വന്നു. ആർ.എസ്‌.എസുമായി ഒരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു പാലക്കാട്‌ ടിപ്പു കോട്ടയിൽ കണ്ടത്‌. പതിറ്റാണ്ടു പാർട്ടി പ്രവർത്തന പരിചയമുള്ള മാർക്കിസ്റ്റ്‌ പാർട്ടിയിലെ പല നേതാക്കളും സംഘപരിവാറുമായി പുലർത്തുന്ന അതിരുവിട്ട ബന്ധം കഴിഞ്ഞ മാസങ്ങളിൽ വാർത്തയായിരുന്നു. സി.ഐ.ടി.യുവിന്റെ സെക്രട്ടറിയും,സി.പി.എം നേതാവും, കൊല്ലം കോർപ്പറേഷൻ മെയറുമായിരുന്ന പത്മലോചൻ ആർ.എസ്‌.എസ്‌ കൊല്ലത്തു നടത്തുന്ന പരിപാടിയുടെ സംഘാടകനായി വന്നത്‌ യാദൃശ്ചികമല്ല. സംഘതി വിവാദമായപ്പോൾ പത്മലോചനെ പാർട്ടി പുറത്താക്കിയെങ്കിലും ആദർശപരമായ എതിർ ദ്രുവത്തിൽ നിൽക്കുന്ന ഫാഷിസ്റ്റ്‌ പ്രസ്ഥനത്തിന്റെ സംഘാടകനായതിൽ തെല്ലും ലജ്ജിക്കുന്നില്ലെന്ന മറുപടിയാണു പത്മലോചനിൽ നിന്നുണ്ടായത്‌. ഉദ്ദിഷ്ടകാര്യത്തിന്നുപകാരസ്മരണ എന്ന നിലക്ക്‌ ആർ.എസ്‌.എസ്‌ പ്രവർത്തകർ കൊല്ലം നഗരസഭ കയറി അക്രമിച്ചതിന്റെ പേരിൽ മേയർ എന്ന നിലക്ക്‌ കൊടുത്തിരുന്ന പരാതി പിൻ വലിക്കുവാൻ ഇരുകൂട്ടരും പർസ്പരം ധാരണയായെന്ന വാർത്തകൾ വന്നിരിക്കുന്നു. ഈ വിവാദം കത്തി നിൽക്കുമ്പോൾ തന്നെയാണു ആലപ്പുഴയിലെ സി.പി.എം നേതാക്കൾ ഹിന്ദു ഐക്യവെദിയുടെ വേദിയിൽ പങ്കെടുത്തത്‌.

തികച്ചും പ്രാദേശികമായ നീക്കുപോക്കുകളെല്ല ഈ നയം മാറ്റത്തിനു കാരണമെന്ന തിരിച്ചറിവുണ്ടാകുന്നത്‌ ബംഗാൾ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ ബുദ്ധദേവ ഭട്ടാജാര്യ ബി.ജെ.പി വോട്ടുകൾക്കു വേണ്ടി പരസ്യമായി അഭ്യർത്ഥന നടത്തിയപ്പോഴാണു. മാറിയ സാഹചര്യത്തിൽ പതിവിൻപടിയുള്ള യു.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ ബാന്ധവം ഉപെക്ഷിച്ച്‌ സി.പി.എമ്മുമായി തന്ത്രപരമായ സഖ്യം രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണു ആർ.എസ്സ്‌.എസ്സ്‌ നേതൃത്വം. ഇതിന്റെ ആദ്യപടിയെന്ന നിലക്കാണു ആർ.എസ്‌.എസ്‌ ബന്ധ ഉപെക്ഷിക്കാതെ ബി.ജെ.പിയുമായി "തെറ്റിപ്പിരിഞ്ഞ' ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയും അരയസമാജം നേതാവ്‌ ഉമാ‍ൂണ്ണിയുമടങ്ങുന്ന "വിഘടിത ബി.ജെ.പിയെ' ഇടതുപക്ഷ പാളയത്തിൽ എത്തിച്ചത്‌. മാധ്യമങ്ങൾ തന്ത്രപുർവ്വം സി.പി.എമ്മിന്റെ മദനി ബാന്ധവത്തിനെതിരെ കലിതുള്ളിയപ്പോൾ പോറലേൽക്കാതെ ലക്ഷ്യം കണ്ടത്‌ സംഘപരിവാറിന്റെ ഇടതുപക്ഷത്തെക്കുള്ള ആദ്യ കാൽ വെപ്പായിരുന്നു. ഒരിക്കൽ പോലും രാമൻ പിള്ളയോ, മാറാട്ടെ ഉമാഭാരതിയെന്നറിയപ്പെടുന്ന ഉമാ‍ൂണ്ണിയോ സംഘപരിവാറിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഇവിടെ പ്രസക്തമാണു. മാത്രമല്ല മാറാട്ടെ മുസ്ലിം കുടുംബങ്ങളെ സ്വന്തം വീടുകളിൽ നിന്നും ആട്ടിയോടിക്കുവാൻ മുൻബന്ധിയിലുണ്ടായിരുന്ന ഉമാ ഉണ്ണി ഇടതുപക്ഷപാളയത്തിലെത്തിയിട്ടും, പിണറായിയുമായി വേദി പങ്കിട്ടിട്ടും മുൻ കാല ചെയ്തികളെ തള്ളിപ്പറഞ്ഞില്ല എന്നത്‌ ശ്രദ്ധേയമാണു.

അരങ്ങോരുങ്ങുന്നത്‌ സി.പി.എമ്മുമായുള്ള സംഘപരിവാരിന്റെ ദിർഘകാല ബാന്ധവത്തിലേക്കാണു. "പൊതുശത്രൂവിനെ" ഭരണത്തിന്റെയും മതെതരത്വത്തിന്റെയും സുഭദ്രമായ മറവിൽ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സി.പി.എമ്മിനു ധാർമ്മിക പിന്തുണ നൽകേണ്ടത്‌ ലക്ഷ്യപൂർത്തീകരണത്തിന്ന് മാർഗ്ഗമായി ആർ.എസ്‌.എസ്‌ കാണുന്നു. യൂ.ഡി.എഫ്‌ എത്രതന്നെയായാലും ന്യൂനപക്ഷങ്ങളെ പൂർണ്ണമായി അകറ്റി നിരുത്തുന്ന നിലക്കുള്ള നയനിലപാട്‌ സ്വീകരിക്കുകയില്ല എന്നും സംഘപരിവാർ തിരിച്ചരിയുന്നുണ്ടു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ ആന്റണിയിൽ നിന്നു മുഖ്യമന്ത്രി പഥവി നഷ്ടമായപ്പോൾ ഇതിനേക്കാൾ രൂക്ഷമായ അറോപണം മുസ്ലിം സമുദായത്തിനു നേരെ നടത്തിയ വി.എസ്‌. അചുദാനന്ദനെ പതിവു ഗ്രൂപ്പു സമവാക്യങ്ങൾ തെറ്റിച്ച്‌ പിണറായിയും കൂട്ടരും സം രക്ഷിച്ചതും വി.എസ്സിന്റെ പ്രസ്താവന ഏറ്റുപാടിയതും സി.പി.എമ്മുമായുള്ള ദിർഘകാല ബാന്ധവത്തിനുള്ള അനുകൂലഘടകമായി സംഘപ്രവർത്തകർ കാണുന്നുണ്ടു. മാത്രമല്ല മുസ്ലിം വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന സി.പി.എമ്മുമായി മുസ്ലിം സമുദായം ഭാവിയിൽ സഹകരിക്കുന്നത്‌ ഇതു ഒഴിവാക്കപ്പെടുകയും ചെയ്യും, അതു സി.പി.എമ്മിന്റെ മതെതര അടിത്തറ തന്നെ ഇല്ലാതാക്കും എന്നും സംഘപരിവാർ പ്രതിക്ഷിക്കുന്നു. എന്നാൽ ഇരു വിഭാഗഗത്തുമുള്ള നൂറുകണക്കായ രക്തസാക്ഷി കുടുംബങ്ങളെയും, പരസ്പര പോർവ്വിളിയിൽ നളിതുവരെ അംഗവൈകല്യം സംഭവിച്ച ആയിരങ്ങളെയും ഈ ബാന്ധവത്തെ ഏതുനിലക്കു വിശ്വസിപ്പിക്കും എന്നുള്ളതും ഇവിടെ പ്രസക്തമാണു.
P.K.Noufal

5 comments:

 1. അരങ്ങോരുങ്ങുന്നത്‌ സി.പി.എമ്മുമായുള്ള സംഘപരിവാരിന്റെ ദിർഘകാല ബാന്ധവത്തിലേക്കാണു.
  മാറിയ സാഹചര്യത്തിൽ പതിവിൻപടിയുള്ള യു.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ ബാന്ധവം ഉപെക്ഷിച്ച്‌ സി.പി.എമ്മുമായി തന്ത്രപരമായ സഖ്യം രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണു ആർ.എസ്സ്‌.എസ്സ്‌ നേതൃത്വം. ഇതിന്റെ ആദ്യപടിയെന്ന നിലക്കാണു ആർ.എസ്‌.എസ്‌ ബന്ധ ഉപെക്ഷിക്കാതെ ബി.ജെ.പിയുമായി "തെറ്റിപ്പിരിഞ്ഞ' ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയും അരയസമാജം നേതാവ്‌ ഉമാ‍ൂണ്ണിയുമടങ്ങുന്ന "വിഘടിത ബി.ജെ.പിയെ' ഇടതുപക്ഷ പാളയത്തിൽ എത്തിച്ചത്‌. മാധ്യമങ്ങൾ തന്ത്രപുർവ്വം സി.പി.എമ്മിന്റെ മദനി ബാന്ധവത്തിനെതിരെ കലിതുള്ളിയപ്പോൾ പോറലേൽക്കാതെ ലക്ഷ്യം കണ്ടത്‌ സംഘപരിവാറിന്റെ ഇടതുപക്ഷത്തെക്കുള്ള ആദ്യ കാൽ വെപ്പായിരുന്നു. ഒരിക്കൽ പോലും രാമൻ പിള്ളയോ, മാറാട്ടെ ഉമാഭാരതിയെന്നറിയപ്പെടുന്ന ഉമാ‍ൂണ്ണിയോ സംഘപരിവാറിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഇവിടെ പ്രസക്തമാണു. മാത്രമല്ല മാറാട്ടെ മുസ്ലിം കുടുംബങ്ങളെ സ്വന്തം വീടുകളിൽ നിന്നും ആട്ടിയോടിക്കുവാൻ മുൻബന്ധിയിലുണ്ടായിരുന്ന ഉമാ ഉണ്ണി ഇടതുപക്ഷപാളയത്തിലെത്തിയിട്ടും, പിണറായിയുമായി വേദി പങ്കിട്ടിട്ടും മുൻ കാല ചെയ്തികളെ തള്ളിപ്പറഞ്ഞില്ല എന്നത്‌ ശ്രദ്ധേയമാണു.

  ReplyDelete
 2. പുലരീ,

  "മാര്‍ക്കിസ്റ്റ്" പാര്‍ട്ടി എന്നല്ല "മാര്‍ക്സിസ്റ്റ്‌" പാര്‍ട്ടി എന്നാണ് പറയുക. മലപ്പുറം പ്രദേശങ്ങളില്‍ ഇങ്ങനെ പറയുന്നുണ്ട് എന്നറിയാം. എങ്കിലും കഴിവതും എഴുത്ത് ഭാഷ കൈകാര്യം ചെയ്യുക.

  പോസ്റ്റിനെക്കുറിച്ച് നോ കമന്റ്സ്.

  ReplyDelete
 3. സത.
  മാര്‍ക്കിസം-മാര്‍ക്സിസം, ഫാഷിസം-ഫാസിസം എല്ലാം ഒരമ്മക്ക് പിറന്ന മക്കള്‍ തന്നെ. (മലപ്പു റതുകാര്‍ .. നല്ല പ്രയോഗം തന്നെ. ഒരു വി.എസ് സ്റ്റൈല്‍..)


  ഭാഗ്യം...

  ReplyDelete
 4. അരിയെത്രയാ...?
  പയറഞ്ഞാഴി.

  മറുപടിയൊക്കെ ഇപ്പോ ഇങ്ങനാ പുലരി മാഷേ.സഹകരിക്കുക :)

  ReplyDelete
 5. അസുഖം മുമ്പെ മനസ്സിലായില്ലെ ?. മദനിയുമായി വേദി പങ്കിട്ടതിലാണ് പ്രശ്നം. പഴയ താമരക്കാരുമായി ബാന്ധവമുണ്ടാക്കിയതില്‍ തെറ്റില്ലല്ലൊ. മാത്രവുമല്ല ഒരു സംസ്ഥാന കമ്മറ്റിക്കാരന്‍ പോയി കാക്കി ട്രൌസര്‍ പരിപാടി ഉല്‍ഘാടനവും ചെയ്തു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടോ ? ഇല്ലല്ലോ അതാണ് കാര്യം.പ്രശ്നം മുസ്ലിം വിരുദ്ധതയാണ്. അത് ഉള്ളിന്റെ ഉള്ളില്‍ വെച്ചാണ് മുഖ്യനൊക്കെ നടക്കുന്നത്.ചിലപ്പോള്‍ അത് ഇങ്ങനെയൊക്കെ പുറത്ത് വരും എന്ന് മാത്രം. നമ്മളൊക്കെ ഹിന്ദുക്കളല്ലേ ചേട്ടാ. തോളോട് തോള്‍ ചേര്‍ന്ന് മേത്തന്മാരെ നിലക്ക് നിര്‍ത്താന്‍ ഒന്നിച്ചു നില്‍ ക്കണം എന്ന് .

  പിന്നെ മാക്സിസ്റ്റ് എന്ന് തന്നെ പറയണം.കെട്ടോ. മാര്‍ക്കിസ്റ്റ് എന്ന് പറയരുത്. നിങ്ങള്‍ മലപ്പുറത്ത് കാര്‍ക്ക് ഒന്നും അറ്രിയില്ല. അതേങ്ങേനെ കോപ്പിയടിച്ചല്ലേ പരീക്ഷയില്‍ ജയിക്കുന്നത്.(കടപ്പാട് : ശ്രീ.വി എസ് അചുതാന്ദന്‍)

  ReplyDelete