Sunday, August 29, 2010

ഓര്‍മ്മകളില്‍.. വിടപറയുന്ന പുണ്യമാസം..

ഓര്‍മ്മകളില്‍... വിടപറയുന്ന പുണ്യമാസം..

പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമദാൻ കൂടെ വിടപറയുന്നു. വിശ്വാസികളെ സമ്പന്ധിച്ചിടത്തൊളം പ്രാർത്ഥനകളുടെ സന്തോഷത്തിന്റെയും ദിനരാത്രങ്ങൾ. പൊതുവെ വിശ്വാസ്‌ ദാർഢ്യമില്ലാത്തവനും റമദാൻ മാസത്തെ ബഹുമാനത്തോടെയാണു സമീപിക്കാറു. മറ്റു മാസങ്ങളിൽ നമസ്ക്കാരിക്കാത്തവനും റമദാനിൽ നമസ്ക്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. പള്ളികൾ ജനബാഹുല്യമാകുന്നു. ദാന ധർമ്മങ്ങൾ വർദ്ധിപ്പിക്കുന്നു.വിശുദ്ധ ഖുർആന്റെ അവതരണമാണു റമദാൻ മാസം മഹത്വരമാകപ്പെടുന്നത്‌.. ഇസ്ലാമിനെ സമ്പന്ധിച്ചിടത്തോളം വിജയങ്ങളുടെ മാസമാണു വിശുദ്ധ റമദാൻ. സത്യാ അസത്യങ്ങളെ വ്യക്തമായി വേർത്തിരിച്ച യുദ്ധമെന്ന ബദർ യുദ്ധ വിജയം മുസ്ലിം സമൂഹത്തിന്ന് സമ്മാനിച്ചത്‌ വിശുദ്ധ റമദാനിലായിരുന്നു.

നോമ്പെടുക്കുക കുട്ടിക്കാലത്തെ വലിയൊരാഗ്രഹ്മായിരുന്നു. ഉപ്പയും ഉമ്മയും സഹോദരിമാരുമൊക്കെ നോമ്പെടുക്കുന്നതും സന്ധ്യാ നമസ്ക്കാര സമയത്ത്‌ നോമ്പുതുറക്കുന്നതുമൊക്കെ കണുമ്പോൾ അവരെ പോലെ വ്രതമനുസുഷ്ടിച്ച്‌ നോമ്പു തുറയിൽ പങ്കെടുക്കുവാൻ വെല്ലാത്തൊരാഗ്രഹം ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു. വാസ്തവത്തിൽ നോമ്പു തുറയുടെ സന്തോഷവും വിഭവ സമൃദ്ധിയും തന്നെയായിരുന്നു അക്കാലത്ത്‌ വ്രതമനുഷ്ടിക്കുവാൻ പ്രേരിപ്പിച്ചിരുന്ന മുഖ്യ ഘടകം. ഏതാണ്ട്‌ അഞ്ചാം ക്ലാസിൽ പടിക്കുമ്പോൾ മാത്രമാണു നോമ്പ്‌ നോൽകുന്നതിനുള്ള അനുമതി പത്രം ഉമ്മ നൽകിയത്‌. അതും പത്തിൽ കുറവു നോമ്പുകൾ മാത്രം.നോമ്പു നോൽക്കണമെങ്കിൽ 'അത്താഴം' കഴിക്കണമെന്ന നിർബന്ധ ചര്യ ഉണ്ടെന്ന ധാരണയായിരുന്നു അന്നുണ്ടായിരുന്നത്‌. ഉമ്മയാകട്ടെ ചുരുങ്ങിയ ദിവസങ്ങളെ അത്താഴത്തിനു വിളിക്കുകയുള്ളൂ.അത്താഴം കഴിച്ചില്ലെങ്കിൽ നോമ്പില്ല എന്നാണു ഉമ്മയും സഹോദരിമാരും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്‌. നീയൊന്നും നോമ്പെടുക്കുവാൻ ആയിട്ടില്ല എന്നായിരുന്നു ഉമ്മയുടെ നിലപാട്‌..അന്നൊക്കെ ഉമ്മമാരുടെ പൊതു നിലപാടു ഈ തരത്തിലായിരുന്നെങ്കിൽ ഇന്നു തീർത്തും വ്യത്യസ്ഥമാണു മാതപിതാക്കളുടെ നിലപാടുകൾ. വ്രതമെടുക്കുവാൻ താൽപര്യപ്പെടുന്ന മക്കളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു ഇന്നു പൊതുവെ കണ്ടുവരുന്നത്‌. ദൊഹയിലുള്ള ജ്യേഷ്ഠന്റെ പതിനൊന്നു വയസ്സുള്ള മകൾ 'സന' കഴിഞ്ഞ തവണ ഇരുപതിൽ കൂടുതൽ നോംബെടുത്തതിനു ജ്യേഷ്ഠൻ സമ്മാനിച്ചതു അവൾക്കിഷ്ടമുള്ള ഒരു കൈചെയ്യ നായിരുന്നു. എന്റെ ആറുവയസ്സുള്ള മകളോടു ഇത്തവണ ഞാൻ ചോദിച്ചു "ഹനാ നിനക്ക്‌ ഇത്തവണ നോംബെടുക്കേണ്ടേ എന്നു"? അവളുടെ മറുപടി രസകരമായിരുന്നു. ഏതോ ഒരു മധുരപലഹാരം വായിൽ വെച്ചിട്ടു പറയുകയാണു "എനിക്കു നോംബാണു. ഞാൻ നോംബെടുത്തു കൊണ്ടിരിക്കുകയാണെന്നു".
അത്താഴത്തിന്റെ പ്രത്യേകഥ ഉമ്മാടെ 'ചക്കരപ്പാൽ' ആയിരുന്നു. . പിന്നെ 'കിച്ചടി'യും. ഉമ്മാടെ 'കൈമുദ്ര' പ്രത്യേകം പതിഞ്ഞ ചില വിഭവങ്ങളാണിതെല്ലാം. മറ്റാരുണ്ടാക്കിയാലും ഉമ്മ ഉണ്ടാക്കിയ രുചി കിട്ടുമായിരുന്നില്ല. ഈ റമദാനിലെ ആദ്യ വാരത്തിൽ പോലും ഉമ്മാടെ 'ചക്കരപ്പാലിന്റെയും; കിച്ചടി'യുടെയും കൈപുണ്യം രുചിച്ചറിയുവാനുള്ള ഭാഗ്യം ഉണ്ടായി. ഭക്ഷണ പ്രിയരെ സൽക്കരിക്കൽ ഉമ്മാക്കിഷ്ടവുമായിരുന്നു.പിന്നീട്‌ ഓരോ വർഷങ്ങൾ കഴിയുമ്പോഴും നോമ്പിന്റെ എണ്ണത്തിൽ സ്വാഭാവികമായ വർദ്ധനവുണ്ടായി. ഏതാണ്ട്‌ റമദാൻ മുഴുവൻ നോമ്പെടുക്കുന്നത്‌ പത്താം ക്ലാസ്‌ കഴിഞ്ഞപ്പോഴാണു.

ഓർമ്മവെക്കുപോൾ ഞങ്ങളുടെ പ്രദേശത്ത്‌ നമസ്ക്കരിക്കുവാൻ പള്ളി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബാങ്കു വിളി കേൾക്കുവാൻ വിടിന്റെ പടിക്കൽ ഞാനും ജ്യേഷ്ടനും ചെന്നു നിൽക്കും. സന്ധ്യാ സമയമായതു കൊണ്ടു തന്നെ കൂട്ടിന്ന്‌ മൂളിപ്പാടും പാടി ധാരാളം കൊതുകും ഉണ്ടാകും അവിടെ. "മമ്മുണ്ണ്യാജിയുടെ പള്ളി' യിൽ നിന്ന്‌ 'ബാങ്ക്‌ വിളി' കേൾക്കേണ്ട താമസം അറിയിപ്പുമായി വീട്ടിലേക്കോടിക്കയറും. നോമ്പു തുറ കഴിഞ്ഞാൽ പ്രധാന പരിപാടി 'തറാവിഹ്‌' നമസ്ക്കാരമായിരുന്നു. പള്ളി ഇല്ലാതിരുന്നതിനാൽ 'മദ്രസ'യിലാണു അന്ന്‌ തറാവീഹ്‌ നമസ്ക്കാരം നടന്നിരുന്നത്‌. കാരണവന്മാരൊക്കെ മുന്നിൽ നിൽക്കും. ഞങ്ങൾ കുട്ടികൾ പിന്നിലും. നമസ്ക്കാരത്തിന്നിടയിലെ പ്രധാന കലാപരിപാടി 'സുജൂദ്'' ചെയ്യുന്നവന്മാരുടെ കാലു പിടിച്ച്‌ വലിക്കുക എന്നതായിരുന്നു. പിന്നെ 'ചിരിയും'. വായ കൊണ്ടും 'മറ്റു ചില ഭാഗം' കൊണ്ടുമുള്ള 'അപശബ്ദങ്ങൾ' പുറപ്പെടുവിക്കലും. ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുണ്ടാകുക ജ്യേഷ്ഠനും കൂട്ടുകാരുമാകും. ഇവരെ സപ്പോർട്ട്‌ ചെയ്യലാണു എന്റെയും എന്റെ പ്രായമുള്ളവർഉടെയും ജോലി.. സഹികെടുംബൊൾ ഇമാം നിൽക്കുന്ന 'സദർ ഉസ്താദ്‌' ചൂരലെടുത്ത്‌ തൊടക്കിട്ട്‌ നല്ല ചൂടുള്ള അടി തന്നാണു ഇത്തരം കലാപരിപാടികൾക്ക്‌ മറുപടി തരിക.(ഇതേ സദർ ഉസ്താദ്‌ തന്നെയാണു ഇന്നെന്റെ മകൾ 'ഹന'യെ പടിപ്പിക്കുന്നത്‌. സദർ ഉസ്താദിന്റെ മുന്നിൽ നിൽക്കുവാൻ ഇന്നും അൽപം ഭയമാണു. ഏതാണ്ട്‌ മുപ്പത്‌ വർഷമായി ഉസ്താദിന്റെ സേവനം ഞങ്ങളുടെ നാട്ടിൽ) തറാവീഹ്‌ നമസ്ക്കാരത്തിന്റെ മറ്റൊരു ആകർഷണം നമസ്ക്കാരം കഴിഞ്ഞുള്ള 'തരിക്കഞ്ഞി'യാണു. കുട്ടികൾ എന്ന നിലക്ക്‌ വിതരണം ചെയ്യേണ്ട ചുമതലയൊക്കെ അന്നു ജ്യേഷ്ടന്റെയും എന്റെയും പ്രായക്കാർക്കാണു. അണ്ടിപ്പരിപ്പും, മുന്തിരിയുമൊക്കെയുള്ള തരിക്കഞ്ഞിയുടെ അടിഭാഗം ഇളക്കാതെ കോരിയെടുത്ത്‌ മാറ്റിവെച്ചതിനു ശേഷമാകും വിതരണം ആരംഭിക്കുക. വെള്ളം മാത്രമുള്ള മുകൾഭാഗം വിതരനത്തിനു. അടിഭാഗം വിതരണ കമ്മറ്റിക്കും.
റമദാൻ അവസാനമാകുമ്പോഴേക്ക്‌ പെരുന്നാളിനുള്ള ഡ്രസ്‌ തൈപ്പിക്കുവാൻ കൊടുക്കുന്ന തിരക്കാകും. അന്നൊക്കെ പെരുന്നാളിനും നബിദിനത്തിനുമായിരുന്നു പുത്തൻ കളർ ഡ്രസ്‌ കിട്ടിയിരുന്നത്‌. പിന്നെ നോമ്പ്‌ ഇരുപത്തിയാറിനു ഇരുപത്തിയേഴാം രാവേന്ന ചടങ്ങാണു മനസ്സിൽ ഉണ്ടാകുക. ഒരുപാടു പേർ വീട്ടി വരും. ഉമ്മ ആളുകളെയൊക്കെ നോക്കി കാശു കൊടുക്കും, പണക്കാരുടെ വീ‍ട്ടിലെ കുട്ടികളുമുണ്ടാകും കൂട്ടത്തിൽ, പടക്കം വാങ്ങുവാനുള്ള കാശ്‌ സംഘടിപ്പിക്കുവാൻ. പെരുന്നാൾ തലേന്ന് രണ്ടു ഡ്യൂട്ടിയാണു. ഒന്നു തലേ ദിവസം തന്നെ "ലളിതേച്ചിയുടെയോ" "മോമ്മുണ്ണിക്കാടെയോ" വീട്ടിൽ നിന്നു മയിലാഞ്ചി പൊട്ടിച്ചു കൊണ്ടുവരണം.പെരുന്നാള്‍ രാത്രി സഹോദരിമാരോക്കെ വരും അവരുടെ വിടുകളില്‍ നിന്ന്. അവര്‍ക്കാണ് മയിലാഞ്ചി.. ഇന്നിപ്പോൾ ഇതേ മയിലാഞ്ചിക്കു വേണ്ടി ആളുകൽ വരുന്നത്‌ എന്റെ വീട്ടിലേക്കാണു. എന്റെ മകൾ ഹനാ ക്ക്‌ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും മയിലാഞ്ചി മാറിമാറി ഇടണം. അതുകൊണ്ട്‌ മയിലാഞ്ചി കൃഷിസ്വന്തം തന്നെ തുടങ്ങി. പെരുന്നാൾ പിറന്ന അറിഞ്ഞാൽ തുടങ്ങു അരി വാങ്ങുവാനുള്ള ആളുകളുടെ വരവുകൾ. ഇതിൽ എന്റെയും ജ്യേഷ്ഠന്റെയും ജോലി എന്തെന്നു വെച്ചാൽ എത്തികേണ്ട വിടുകളിൽ (ഫിതർ സകാത്‌) പുലർച്ചയോടു കൂടി എത്തിക്കുക എന്നതായിരുന്നു. അതിനു ശേഷമാണു പെരുന്നാൾ കുളിയും നോമ്പു അവ്സാനിപ്പിച്ചുള്ള വിസ്തരിച്ചുള്ള പ്രഭാത ഭക്ഷണവുമൊക്കെ.


മതം അന്നൊക്കെ വെറുമൊരു ആചാരം മാത്രമായിരുന്നു. ആ നിലക്ക്‌ തന്നെയാണു പഠനവും നടന്നിരുന്നത്‌. പിന്നീട്‌ കോളേജ്‌ പഠന കാലയളവിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ മേമ്പൊടിക്കു നിലനിർത്തിയിരുന്ന ആചാരങ്ങളിൽ വരെ ഇടിവു സംഭവിച്ചിരുന്നു. പിന്നീടുണ്ടായ വായനയിലൂടെയാണു വെറുമൊരു മതാചാരമെന്ന നിലയിൽ നിന്ന്‌ ആദർശമെന്ന നിലയിലേക്ക്‌ ഇസ്ലാം വ്യക്തി ജിവിതത്തില്‍ രൂപാന്തരപ്പെടുന്നത്‌. സി.പി.എം സഹയാത്രീകനായിരുന്ന ഉപ്പയുമായുള്ള നിരന്തര ചർച്ചകൾ വായിക്കുവാനും പഠിക്കുവാനുമുള്ള പ്രചോദനമായിരുന്നു. ഈ ചർച്ചയും, വായനയും വളർന്നാണു സുവ്യക്തമായ ഒരു പൊതുനിലപാടു എന്നിൽ രൂപപ്പെടുന്നത്‌.

നാട്ടിലെ നോമ്പുകാലം അന്നൊക്കെ പൊതുവെ 'വരണ്ട' അന്തരീക്ഷത്തിലായിരുന്നു. ഇന്ന്‌ നല്ല മഴക്കാലവും. പിന്നീട്‌ ഖത്തറിൽ എത്തിയപ്പൊഴാണു പ്രവാസ നോമ്പിന്റെ ഭാഗവാക്കവുന്നത്‌. പൊതുവെയുള്ള വിലയിരുത്തലിൽ നോമ്പുകാലം ചിലവഴിക്കുവാൻ ഏറ്റവും നല്ലത്‌ ഗൾഫിൽ ആണെന്നാണു പറയാറുണ്ടായിരുന്നു.. ജോലി സമയത്തിലെ ഇളവുകൾ, ബാച്ചിലർ റൂമുകളിലെ കൂട്ടം ചെർന്നുള്ള നോമ്പുതുറകൾ, അറബിഭവനങ്ങളിൽ നിന്നും കൊണ്ടു വരുന്ന മജ്ബുസ്‌, അലീസ്‌ എന്നിങ്ങനെയുള്ള പ്രതേക വിഭവങ്ങൾ,സമൂഹ നോമ്പ്‌ തുറകൾ, പിന്നെയുള്ള നമസ്കാര സൗകര്യങ്ങൾ എന്നിവയൊക്കെ ഗൽഫിൽ എവിടെയും ലഭ്യമായ സൗകര്യങ്ങളാണല്ലോ. റമദാൻ പിറന്നാൽ ഗൾഫി ലെ നഗരങ്ങൾക്കു പോലും പ്രത്യേകഥ ഉള്ളതു പോലെയാണു അനുഭവപ്പെടുക, പ്രകൃതിയും റമദാനെ വരവേൽക്കുന്ന അനുഭവം. എന്നാൽ ഇതേ അനുഭൂതി ഇന്നു നാടിലും ഉണ്ടെനാണു വസ്തുത. മുസ്ലിം കേന്ദ്രങ്ങൾ റമദാനെ വരവേൽക്കുന്നത്‌ ഗൾഫിലെ അതേ നിലക്കു തന്നെയാണു. പള്ളികൾ കേന്ദ്രീകരിച്ചുള്ള നോമ്പുതുറകളിലും, പ്രാർത്ഥനാ സൗകര്യങ്ങളിലും,വിഭവങ്ങളുടെ സമൃദ്ധിയിലുമെല്ലാം നാട്‌ ഒരുപാടു മുന്നോട്ടു പോയിരിക്കുന്നു. തറാവീഹ്‌ നമസ്ക്കാരത്തോടൊപ്പം തന്നെ രാത്രിയിലെ പ്രത്യേക നമസ്ക്കാരത്തിനു വരെ ഇന്നു നാട്ടിലെ പല പള്ളികളിലും സൗകര്യമുണ്ട്‌. റമദാൻ അവസാന പത്തിലെ പള്ളിയിലെ ഭജനമിരുപ്പിനും ഉന്ന് ആളുകൾ ഏറെ.
ഖത്തറിൽ വന്നതു മുതൽ അടുത്തകാലം വരെ തറാവിഹ്‌ നമസ്കാരത്തിനു പോയിരുന്നത്‌ 'വലിയ പള്ളി'യെന്നറിയപ്പെടുന്ന ദീവാനി അമീറിക്കടുത്തുള്ള ഗ്രാൻഡ്‌ മോസ്ക്കിലായിരുന്നു. ലോകപ്രശസ്ത പണ്ഢിതൻ ഷെയ്ഖ്‌ യൂസഫ്‌ ഖർദ്ദാവിയുടെ സാനിദ്ധ്യമായിരുന്നു 'വലിയ പള്ളിയെ' ദൂരദിക്കിൽ നിന്നുള്ളവരെ പോലും ആകർഷിച്ചിരുന്നത്‌. രണ്ടായിരാമാണ്ടിലെ റമദാനിലായിർന്നു വിശുദ്ധ ഉമ്ര നിർവ്വഹിക്കുവാൻ കൂട്ടുകാരൻ മൊയ്തുണ്ണിയുമൊത്ത്‌ യാത്രയാകുന്നത്‌. വിശുദ്ധ ഖുർആൻ സൂക്തങ്ങൾ നെരിട്ടിറങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്രകളും രാപാർക്കലുമൊക്കെ ഏതൊരു വിശ്വസിയിലും ഉണ്ടാകുന്ന വികാരം പറഞ്ഞറിയക്കത്തത്താണു. ഭൂമിയിൽ അല്ലാഹുവിന്റെ പ്രഥമ ഭവനമെന്ന വിശുദ്ധ കഅബ. അല്ലാഹുവിന്റെ നിർദ്ദേശത്താൽ പ്രവാചകൻ ഇബ്രാഹീമും മകൻ ഇസ്മായീലും ലോക സമൂഹത്തിന്നായി പുനർന്നിർമ്മിച്ച, മുസല്ലയിലും ചിത്രങ്ങളിലും മാത്രം കണാൻ വിധിക്കപ്പെട്ടിരുന്ന അല്ലാഹുവിന്റെ ഭവനം. ലോകത്തെ മുഴുവൻ മുസ്ലിംകളും അഞ്ചു സമയവും തിരിഞ്ഞു നിക്കുന്ന ദിശ തൊട്ടു മുന്നിൽ കണ്ടപ്പോൾ ഉണ്ടായ അമ്പര പ്പും ആഹ്ലാദവും ഇന്നും മനസ്സിൽ നിന്നും മയഞ്ഞിട്ടില്ല. ഇബ്രാഹീം നബിയുടെ പുത്രൻ ഇസ്മായീലിന്റെ ദാഹമകറ്റിയ സംസം എന്ന നിലക്കാത്ത ഉറവ ഇന്നുമൊരു ശാസ്ത്ര ആശ്ചര്യമായി കോടിക്കണക്കിനു വിശ്വാസികളുടെ ആത്മീയ-ശരീരിക ദാഹമകറ്റി അല്ലാഹുവിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനിൽക്കുന്നു.. ഈ കൊടിയ വേനലിൽ പോലും സംസം നീരുറവയിൽ നിന്നു പതിവിൽ കൂടുതൽ ജലം പ്രവഹിക്കുന്നതായി വാർത്തകൾ വന്നിരുന്നു. മുസ്ലിം ലോകത്തിന്റെ പരിച്ചെദം തന്നെയാണു മക്കയും മദീനയും, വിവിധ ദേശക്കാരും ഭാഷക്കാരും ഒരേയൊരും ലക്ഷ്യത്തോടെ ചുണ്ടിൽ ഒരെയൊരും മന്ത്ര ധ്വനികളോടെ നടന്നു നീങ്ങുന്നു. ഞാൻ സുഹൃത്ത്‌ മൊയ്തുണ്ണിയോടു പറഞ്ഞു. "മുസ്ലിം ലോകത്തിന്റെ ശക്തിയും ദൗർഭല്യവും യഥാർത്ഥത്തിൽ ഇവിടെ കാണാൻ സാധിക്കുന്നു" എന്ന്.

വിവാഹം ഉറപ്പിച്ചിട്ടിരുന്ന സമയവുമായിരുന്നു അന്നു. ഗൾഫിൽ വന്ന അന്നു മുതലെ റമദാൻ മാസകാലം കഴിഞ്ഞു പോയിരുന്നത്‌ ഗൾഫിൽ വെച്ചു തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബം ഖത്തറിൽ ഉള്ള സമയത്താണു "പ്രവാസിയെന്ന നിലക്കു ഒരു റമദാൻ നാട്ടിൽ കൂടണമെന്ന ആഗ്രഹം ഉണ്ടായത്‌. അങ്ങിനെ കുടുംബവുമൊത്ത്‌ രണ്ടായിരത്തി നാല് റമദാൻ പതിനഞ്ചിനു റമദാൻ മാസം ചിലവഴിക്കുവാൻ നാട്ടിലേക്ക്‌ പോയി. വീട്‌ നിലനിൽക്കുന്നത്‌ ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു. പിന്നിൽ അൻപതു മീറ്റർ കഴിഞ്ഞാൽ പുഴ, മുന്നിൽ വിജനതയും. ഇരുട്ടിനു വന്യമായ സൗന്ദര്യം. ഇടക്കിടെയുള്ള കുറുക്കന്മാര്ടെ ഓരിയിടലും.ഇപ്പോഴാണു ഒന്നു രണ്ടു വീടുകൾ അവിടെ വന്നത്‌.അത്താഴം കഴിഞ്ഞാൽ അലപ സമയം മുൻ വശത്ത്‌ വന്നിരിക്കും. പുഴക്കപ്പുറത്തു നിന്നുള്ള അമ്പലത്തിൽ നിന്നു ഭക്തിഗാനം ഇങ്ങിനെ ഒഴുകിയെത്തും. നല്ല കാറ്റും. കൂടെ വന്നിരിക്കുവാൻ ഭാര്യയെ വിളിക്കുമ്പോൾ ഭാര്യയുടെ മറുപടി ഇങ്ങിനെയായിരിക്കും"നോസ്റ്റാൽജിയ വന്ന് നിങ്ങൾ അങ്ങിനെ ഇരിക്കം, പിന്നെ പത്തുമണിക്ക്‌ എഴുനേറ്റാൽ മതി. എന്റെ കാര്യം അങ്ങിനെയല്ലല്ലോ" എന്ന്.ഇന്നും നാട്ടിലെ റമദാൻ ഓർക്കുപോൾ ആദ്യം ഒടിയെത്തുക അന്നത്തെ പതിനഞ്ച്‌ ദിവസത്തെ റമദാൻ കാലമാണു. ആ വർഷത്തിനു ശേഷം ഏതാണ്ടെല്ലാ കൊല്ലത്തെ റമദാനിലും ഒന്നോ രണ്ടോ ദിവസത്തെ നോമ്പിന്ന് നാട്ടിൽ കൂടുക പതിവാണു.
ഇതിപ്പോള്‍ എന്റെ മുപ്പത്തിനാലാം റമദാനാണു കടന്നു പോകുന്നത്‌. ഇനിയൊരു റമദാനെ വരവേൽക്കുവാൻ ജീവിച്ചിരിക്കുമോ എന്ന് എനിക്കെന്നല്ല ആർക്കുമില്ല ഒരുറപ്പും. കഴിഞ്ഞ റമദാനില്‍ ആരോഗ്യത്തോടെയും അല്ലാതെയും ജീവിച്ചിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല.

റമദാന്‍ ചിലർക്ക്‌ പുതു നന്മയിലേക്കുള്ള കാൽ വെപ്പുകളാണെങ്കിൽ മറ്റു ചിലർക്ക്‌ തിരിച്ചു വരവുകളുടെ കാലമാണു. വ്യതിചലനത്തിൽ നിന്നു യഥാർത്ഥ പാഥയിലേക്കുള്ള തിരിച്ചുവരവിന്റെയും പശ്ചാതാപത്തിന്റെയും അവസരം. എന്നെ വ്യക്തിപരമായി സമ്പന്ധിച്ചിടത്തോളം ഒരെ സമയം മുന്നേറ്റത്തിന്റെയും തിരിച്ചു വരവിന്റെയും സമയമാണു റമദാൻ. ബോധപൂർവ്വമോ അല്ലാതെയോ ജീവിത യാത്രയിലെ വന്ന പിഴവുകളിൽ നിന്നുള്ള തിരിച്ചു പോക്കും അതെ സമയം പുതിയതെന്തെങ്കിലും നന്മകൾ ജിവിതത്തിലേക്ക്‌ പകർത്തുന്നതിനുള്ള അവസരവും.
"സത്യവിശ്വാസികളെ നിങ്ങൾ മുൻപുള്ള ജനതക്ക്‌ നിർബന്ധമാക്കപ്പെട്ടതു പോലെ നോമ്പ്‌ നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷമതയുള്ളവരാകുവാൻ വേണ്ടിയത്രെയത്‌." (വിശുദ്ധ ഖുർആൻ-അൽ ബഖറ)


Wednesday, August 25, 2010

ഹൈന്ദവ കാവി തിവ്രവാദം നാടിന്നാപത്ത്..ചിദംബരം.


ഹൈന്ദവ കാവി തിവ്രവാദം നാടിന്നാപത്ത്..ചിദംബരം.

ഹൈന്ദവ കാവി തീവ്രവാദം രാജ്യത്തിന്നാപത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം.
ബഹുമാന്യ ആഭ്യന്തര വകുപ്പു മന്ത്രി ഈപ്പോഴെങ്കിലും ഈ "പശുമാർക്ക്‌ സത്യം" വിളിച്ചു പറഞ്ഞല്ലോ.. അത്രയും ആശ്വാസം. രാജ്യത്ത്‌ എവിടെ പടക്കം പൊട്ടിയാലും സെക്കന്റുകൾക്കുള്ളിൽ പോലീസ്‌ ഡിപ്പാർട്ട്‌മന്റിലെ ഒരു വിഭാഗവും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന നാടകം കളിയാണു ഇപ്പൊൾ പൊളിഞ്ഞിരിക്കുന്നത്‌. ബൊംബ്‌ പൊട്ടിയെന്നു നാലാളറിയുന്നതിന്നു മുന്നേ പോലീസ്‌ കുറെ പേരുകളങ്ങു പറയും. ഫുജി, സജി, ലഷ്കർ,ഇന്ത്യാൻ മുജാഹിദ്ദീൻ, ആഫ്രിക്കൻ മുജാഹിദ്‌ അറബി പ്പേരിൽ അറിയാവുന്ന വാക്കുകളൊക്കെ എടുത്തങ്ങ്‌ തട്ടിക്കളയും. "തീർത്തും യാദൃശ്ചികമെന്നൊണം" സ്ഫോടനം നടന്ന പരിസരത്തു നിന്നു വിശുദ്ധ ഖുർ ആൻ, ജപമാല, തൊപ്പികൾ, സിം കാർഡുകൾ, തന്ത്രപ്രധാന മേഘലകളുടെ സ്കെച്ചുകൾ എന്നിങ്ങനെയുള്ള നിർണ്ണായക തെളിവുകൾ കണ്ടെടുക്കുന്നു. (കണ്ണൂരിൽ സി.പി.എം സ്വാധീന മേഘലയിൽ നടന്ന റെയ്ഡ്‌ നാടകത്തിൽ കണ്ടെടുത്ത ബോംബ്‌ ശേഖരം ഇതേ പോലെ 'തേജസ്‌' ദിനപത്രത്തിലായിരുന്നു പൊതിഞ്ഞു വെച്ചിരുന്നത്‌. എത്ര വിഡ്ഡികൾ അല്ലേ 'തീവ്രവാദികൾ..'.) ഇതു കേൾക്കേണ്ട താമസം പ്രവീൺ സ്വാമിയും മക്കളും കൂടെ സ്ക്കൂപ്പുകൾ ഒപ്പിക്കുകയായി. കഥകൾ ഉപകഥകൾ, ചോദ്യങ്ങൾ ഉത്തരങ്ങൾ സ്കെച്ചുകൾ. അങ്ങിനെ വായനക്കാരെയും, പ്രെക്ഷകരെയും ശ്വാസം വിടുവാൻ സമ്മതിക്കാത്ത നിലക്കുള്ള സകലമാന വേലത്തരങ്ങളും നിമിഷങ്ങൾക്കകം ഒപ്പിക്കുകയായി. രക്തസമ്മാർദ്ദം വർദ്ധിപ്പിക്കുവാനും രാജ്യസ്നേഹം ആളിക്കത്തിക്കുവാനും തദ്ദേശീയരായ കുറെ തൊപ്പിയും താടിയും വെച്ച ചെറുപ്പക്കാരെ പോലീസ്‌ പിടികൂടി മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച്‌ കയ്യടി നേടുന്നു.
കുറച്ചുകാലത്തേക്ക്‌ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ തന്നെയായിരിക്കും മാധ്യമങ്ങളിൽ. പിന്നെ പിന്നെ ഇതങ്ങ്‌ അവഗണിക്കപ്പെടുന്നു. കുറച്ചു കാലം കഴിയുമ്പോഴായിരിക്കും താടിയും തൊപ്പിയും ധരിച്ച്‌ പിടികൂടപ്പെട്ടവരല്ല യഥാർത്ഥ പ്രതികളെന്നും കഷായ വേഷ്ടി ധരിച്ചവരും രുദ്രാക്ഷം ധരിച്ച പശുമാർക്ക്‌ ദേശസ്നേഹികളാണു മേൽപറഞ്ഞ സ്ഫോടനങ്ങൾക്ക്‌ പിന്നിലെന്നും പയ്യെ പയ്യെ വെളിച്ചത്തു വെരുന്നത്‌. എന്നാൽ മുൻപ്‌ അമിതദേശ സ്നെഹം അഭിനയിച്ച മാധ്യമങ്ങൾ ഈ വാർത്ത നൽകുന്നത്‌ ഒറ്റക്കോളം വർത്തയിൽ..
ഇ നടുക്കുന്ന സത്യം വെളിച്ചത്തു കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ച ഒരു പോലീസ്‌ ഉദ്യോഗസ്തനായിരുന്ന് മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ നായകനായിരുന്ന ഹേമന്ദ്‌ കാർക്കരെ. ഹിന്ദുത്വ തിവ്രവാദികൾക്കുള്ള സ്ഫോടനങ്ങളിലെ പങ്ക്‌ കാർക്കരെ പുറത്തു കൊണ്ടുവന്ന സമയത്തു തന്നെ ബോംബെയിലെ സടകൊഴിഞ്ഞ സിംഹം താക്കറെ കർക്കരെക്കെതിരെ രംഗത്തു വന്നിരുന്നു. പിന്നീട്‌ കാണുന്നത്‌ ദുരൂഹമായ സാഹചര്യത്തിൽ കാർക്കരെ കൊല്ലപ്പെടുന്നതാണു. ഇപ്പൊഴെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി ഈ സത്യത്തിന്നു ഔദ്യോഗിക അംഗികാരം നൽകിയത്‌ പ്രസക്തമായി. ഓരോ സ്ഫൊടന സമയത്തും തെളിവുകളൊന്നുമില്ലാതെ ജയിലിലടക്കപ്പെട്ട നൂറുകണക്കിന്നു നിരപരാധികളെ വിട്ടയക്കുവാനുള്ള നടപടികളും ആഭ്യന്തര വകുപ്പു മുൻ കൈ എടുത്ത്‌ നടപ്പിലാക്കണം.

ഹിന്ദുത്വ ബോംബുകൾ അഥവാ അഹിംസാ ബോംബുകൾ:

ഇന്ത്യാ മഹാരാജ്യത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടന്ന ചില സ്ഫോടനങ്ങളുടെ ക്രമപട്ടികയാണു താഴെയുള്ളത്‌. അതത്‌ സംസ്ഥാനസർക്കാരുകൾ രജിസ്റ്റർ ചെയ്ത കേസുകളാണിവ.

ദേശസ്നെഹികളും, അഹിംസാവാദികളുമായ ഹിന്ദുത്വ തിവ്രവാദികളാണു ഈ പട്ടിക ശേഖരിച്ചത്‌'പ്രബോധനം വാരിക'
പട്ടികയിൽ സംശയമുള്ളവർക്കും ആക്ഷെപമുള്ളവർക്കും വിവരാവകാശ നിയമപ്രകാരം അതത്‌ സംസ്ഥാന സർക്കാരുകളിൽ നിന്ന് വിവരം ശേഖരിക്കാം


ഹൈന്ദവ ഭീകരതയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: ചിദംബരം

Posted on: 26 Aug 2010

ന്യൂഡല്‍ഹി: സമീപകാലത്തു പുറത്തു വന്ന ഹൈന്ദവ ഭീകരത ഉള്‍പ്പെടെയുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തേക്ക് നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമത്തിനെതിരെ കരുതിയിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്‌ഫോടനങ്ങളില്‍ 'കാവി ഭീകരത'യ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനെതിരെ ജാഗ്രത പുലര്‍ത്തണം. യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന നടപടികള്‍ അംഗീകരിക്കാനാവില്ല-ചിദംബരം പറഞ്ഞു.

അതിനിടെ ആഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവനയോട് രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ച് ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. രാജ്യം ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനാണ് ചിദംബരത്തിന്റെ ശ്രമമെന്ന് ബി.ജെ.പി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. തീവ്രവാദം ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെട്ടതല്ല. വ്യക്തികള്‍ ഭീകരവാദികളായിട്ടുണ്ടാവാം. ഹിന്ദുഭീകരത എന്ന വാക്കുപയോഗിച്ചതിലൂടെ രാജ്യത്തെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ് ആഭ്യന്തര മന്ത്രി ചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ പ്രീണനനയമാണ് ഇതു വ്യക്തമാക്കുന്നത്-റൂഡി കുറ്റപ്പെടുത്തി.

മദനിയെന്ന സംഘപരിവാര തുറുപ്പുശീട്ട്‌.


മദനിയെന്ന സംഘപരിവാര തുറുപ്പുശീട്ട്‌.
പൂച്ചയുടെ കയ്യിലകപ്പെട്ട എലിക്കുഞ്ഞിനെ പൂച്ച കൊല്ലാതെ തട്ടി കളിക്കും പോലെ താടിയും തൊപ്പിയുമുള്ള ടിപ്പിക്കൽ മുസ്ലിം സിമ്പലായ മദനിയെ കൊണ്ടുനടന്നാഘോഷിക്കുകയാണൂ കർണ്ണാടകയിലെ കാവി സർക്കാർ. ഓരോ ദിവസവും പുതിയ കേസുകൾ.. ആർ.എസ്‌.എസുകാരനായ കർണ്ണാടക ആഭ്യന്തര മന്ത്രി ആചാര്യയുടെ പുതിയ കേസുകളുമായുള്ള മദനിയെ ബന്ധിപ്പിക്കുന്ന 'വെളിപ്പെടുത്തലുകൾ' ദിനം തൊറും പ്രതീക്ഷിക്കാം. സെപ്തംബർ പതിനൊന്നിലെ ട്രേഡ്‌ സെന്റർ അക്രമണത്തിലും മദനിക്ക്‌ പങ്കുണ്ടെന്നു ആചാര്യ കാച്ചിയേക്കാം. അതു തൊണ്ട തൊടാതെ കൊച്ചു കേരളത്തിലെ "ദേശസ്നേഹം" വമിക്കുന്ന മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യും.. ആരാന്റമ്മക്കു ഭ്രാന്ത്‌ കാണാൻ എന്തൊരു ശെലു..
സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കർണ്ണാടകത്തിലെ കാവി സർക്കാരിനു നിലനിൽപ്പിനുള്ള കച്ചി തുരുമ്പാണു താടിയും തൊപ്പിയും വെച്ച മദനി.. ഖനന വിവാദവും മറ്റുമായി ജനങ്ങളിൽ തീർത്തും നിരാശയാണു കാവികൾ കർണ്ണാടകയിൽ കാഴ്ചവെക്കുന്നത്‌. റെഡ്ഡിസഹോദരന്മാരുടെ അഴിമതിയും കുംബകോണവുമെല്ലാം കാവി സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാവികൾ കോൺഗ്രസ്സിനും ദളിനും പുറകിലായിരുന്നു സ്ഥാനം പിടിച്ചതെന്ന് വാർത്തകളിൽ കാണുന്നു. കാവി സർക്കാരിനു പിടിച്ചു നിൽക്കണമെങ്കിൽ ഇത്തരം ചെപ്പടിവിദ്യകൾ കൂടിയെ തീരൂ.. ജനന്മ എന്നത്‌ ഹിംസാത്മക തത്വശാസ്ത്രത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ?

മുസ്ലിം പെരുകൾ ചേർത്തു പറഞ്ഞു പോലിസും മാധ്യമങ്ങളും സംഘപരിവാരവും ആഘോഷിച്ച പല സ്ഫോടനങ്ങൾക്കു പിന്നിലും 'ഹിന്ദുത്വ' തീവ്രവാദികളാണെനൂ അന്വേഷണങ്ങൾ പുരോഗമിക്കും തോറും വെളിപ്പെടുന്നു. കഷായ വസ്ത്രം ധരിച്ച ഭീകരവാദികളും ഭീകരവാദിനികളുമാണു ഇന്ത്യാ രാജ്യത്ത്‌ നാളിതു നുറുകണക്കിനു പേരെ കൊന്നൊടുക്കിയ ബോംബുദ്ഫോടനങ്ങൾക്കു പിന്നിലെന്നതും തെളിയുന്നു. പതിവു ഗോസിപ്പുകൾക്കും കിംവദന്തികൾക്കും വിരുദ്ധമായി അന്വേഷണം മുറുകും തോറും സംഘപരിവാർ സംഘടനകൾക്കു സ്ഫൊടനങ്ങൾക്കു പിന്നിലെ പങ്കു വെളിപ്പെട്ടു വരുന്നത്‌ സംഘപരിവാര സംഘടനകളെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുന്നു. ഈ തിരിച്ചടിയിൽ നിന്നു കരകയറുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണു തൊപ്പിയും താടിയും വെച്ച മദനിയെ വെച്ചുള്ള ഈ കളി..
ഒരു വെടിക്കു രണ്ടു പക്ഷി.. ഒന്നു ഭീകരാക്രമണ ആരോപണങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കുക. രണ്ടു പതിവു മുസ്ലിം വിരുദ്ധ അജണ്ട. അതായത്‌ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തി...കീഴ്പ്പെടുത്തുക. നിശ്കൃയരാക്കുക...
താഴ ചില ചിത്രങ്ങൾ തെളിവു തരുന്നു പശുമാർക്ക്‌ ക്ഷുദ്രജീവികളിടെ യഥാർത്ഥ മുഖം എങ്ങിനെയെന്നു....


സംഘപരിവാര്‍-ഭരണകുടം കാണാന്‍ മടിക്കുന്ന നേര്‍കാഴ്ചകള്‍

രാജ്യസ്നേഹത്തിന്റെ മറ്റൊരു പതിപ്പ്

കാശ്മീരിലെ മുസ്ലിം തിവ്രവാദികളല്ല,ആഫ്ഗാനിലെ താലിബാൻ തീവ്രവാദികളുമല്ല.നമ്മുടെ സ്വന്തം ഭാരതത്തിലെപവൻ മാർക്ക്‌ അ ഹിംസാവാദികളും,രാജ്യസ്നേഹികളുമായ ഹിന്ദുത്വ ഭീകരർ

എന്താ കുട്ടീ ഇതു,പർദ്ദയിട്ട ആ തലയിലേക്കും,അവളുടെ നിറവയറിലേക്കും .

ഇനിയും ഉന്നം കിട്ടിയില്ല?

ഇതു ത്രിശൂലം.

നിയമം, പോലീസ്‌, മാധ്യമങ്ങൾ എല്ലാം എന്റെ കയ്യിൽ തന്നെ.

വളയിടുന്ന ഞങ്ങളുടെ കൈകളിൽ കണ്ടില്ലേ? തോക്കും ബോംബും.

നിയമം, പോലീസ്‌, കോടതികൾ ....പ്ഫൂ. പോകാൻ പറ.. അതൊക്കെ മേത്തന്മാർക്കുള്ളതല്ലേ... ഞങ്ങളെ ഒന്നു തൊട്ടുനോക്കട്ടെ പോലിസും കോടതിയും അപ്പോൾ കാണാം കളി

അതാ അവിടെ തന്നെ ഉന്നം, മേത്തന്റെ നെഞ്ചത്ത്‌ തന്നെ.ഇനിയും പഠിച്ചിട്ടില്ല അല്ലേ?

തടിയന്റവിട നസീർ, സർഫാസ്‌ അല്ലേയല്ല.ഇതു നമ്മുടെ സ്വന്തം കുട്ടികളാ ഏമ്മാനേ,ഇവരെ വിട്ടുകള. അതാ അവിടെ ഒരാൾതാടിവെച്ചു വരുന്നു. മേത്തനാണവൻ.നമുക്കാ തീവ്രവാദിയെ വകവരുത്താം.
Saturday, August 21, 2010

കൈവെട്ടും സി.പി.എം ദുഷ്ടലാക്കും

കൈവെട്ടും സി.പി.എം ദുഷ്ടലാക്കും

കേരളപ്പിറവിക്കു ശേഷം ആദ്യം സംഭവിച്ച ക്രിമിനൽ ഗൂഢാലോചന കുറ്റം ഏതെന്നു സി.പി.എമ്മിനോടും, മാധ്യമങ്ങളോടും, സംഘപരിവാരിനോടും ചോദിച്ചാൽ ഒരേയുത്തരമാണു ഒരുമിച്ചു വരിക. പ്രവാചകനിന്ദ നടത്തിയ അദ്ധ്യാപകനു നേരെ നടന്ന കൈവെട്ടുകേസ്‌. ഭാവി കേരള കാലഘണന തന്നെ കൈവെട്ടിനു മുൻപും ശേഷവും എന്ന നിലക്കാണു സി.പി.എമ്മും മാധ്യമങ്ങളും പ്രചാരണം നടത്തുന്നത്‌. വിവരാവകാശ നിയമം വഴി സർക്കാർ തന്നെ വെളിപ്പെടുത്തിയ ഔദ്യോഗിക കണക്കുകൾ പോലും ആഭ്യന്തരവകുപ്പ്‌ ഭരിക്കുന്ന സി.പി.എമ്മിനെയും തൊട്ടടുത്ത്‌ സംഘപരിവാറിനെയും പ്രതിസ്ഥാനത്തു നിർത്തുന്നതാണു. കൊലപാതകങ്ങൾ, കൂട്ടക്കൊലപാതകങ്ങൾ, വധശ്രമങ്ങൾ, ബോംബ്സ്ഫോടനങ്ങൾ,മാനഭംഗശ്രമങ്ങൾ, നിരന്തരസംഘർഷങ്ങൾ, ഭവനഭേതനങ്ങൾ എന്നിങ്ങനെ സാമൂഹികജീവിതത്തിന്നു ഭീഷണമായതെന്തോ അതിന്റെയൊക്കെ മൊത്തക്കുത്തക പാർട്ടിപ്രവർത്തനത്തിന്റെ ഭാഗമാക്കിയവരാണു സി.പി.എമ്മും എതിരാളികളായ ആർ.എസ്‌.എസ്സും. ഫുട്ബോൾ കളിക്ക്‌ ഗോൾവീഴുന്ന ലാഘവത്തോടെ സീരിയൽ കൊലപാതകങ്ങൾ നടത്തി പാർട്ടിവളർത്തിയ കണ്ണൂർ ജില്ല. മാമൻ വാസുവിൽ തുടർന്നു പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ കൊലചെയ്യപ്പെട്ട ജയകൃഷ്ണൻ മാഷടക്കമുള്ള ബലിടാനികളെയും, രക്തസാക്ഷികളെയും പുളകത്തോടെയും വാശിയോടെയും പരസ്പരം വർഷാവർഷങ്ങളിൽ അനുസ്മരിക്കുന്നവർ. ഇവർ ഒരുമിച്ചുനിന്നാണു കൈവെട്ടെന്ന പ്രാദേശിക അക്രമണത്തെ കേരളപിറവിക്കു ശേഷം നടന്ന ഏറ്റവും വലിയ കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതു. ആകസ്മികമെന്നോണം പ്രവാചകനിന്ദ നടത്തിയവനുനേരെ നടത്തിയ കൈവെട്ടുകേസ്‌ തൽപരകക്ഷികൾ ആസൂത്രിതമായി പ്രചരിപ്പിക്കുമ്പോൾ തന്നെയാണു മറ്റൊരു കൈവെട്ടു കേസും കൊലപാതകകവും വാർത്തയാക്കാതെ തമസ്ക്കരിച്ചത്‌. കൊലചെയ്യപ്പെട്ടത്‌ ആർ.എസ്‌.എസ്‌ പ്രവർത്തകൻ. കൊലക്കു പിന്നിൽ സി.പി.എം എന്നു പോലീസും .ആർ.എസ്‌.എസും. എന്നാൽ പതിവു ശൈലിക്കു വിരുദ്ധമായി ഇത്തവണ ആർ.എസ്‌.എസ്സിന്റെ ഭാഗത്തു നിന്നു പ്രതികരണം പോയിട്ട്‌ പ്രസ്ഥാവന പോലും സി.പി.എമ്മിനെതിരെ ഉയരുന്നില്ല. പരസ്പര ധാരണയുടെ ആഴം വെളിപ്പെടും പോലെ രണ്ടാമത്തെ കേസായ കൈവെട്ട്‌. കൈവെട്ടിമാറ്റപ്പെട്ടത്‌ സി.പി.എം പ്രവർത്തകന്റെ. കൈവെട്ട്ടിയതിനു പിന്നിൽ ആർ.എസ്‌.എസ്‌ എന്ന് പോലീസും, സി.പി.എമ്മും. ഇവിടെയും സി.പി.എമ്മോ സി.പി.എമ്മിന്റെ സ്വന്തം പോലീസോ നടപടിക്രമങ്ങൾ പതിവു ആക്രോശങ്ങൾക്കു മുതിരാതെ പ്രതിചേർക്കപ്പെട്ട ആർ.എസ്‌.എസ്‌ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടിലേക്കെന്ന് പത്രവാർത്തകൾ.

സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം പല ഗൂഢലക്ഷ്യങ്ങളുമുണ്ട്‌ പ്രവാചകനിന്ദകനു നേരെയുണ്ടായ അക്രമണ കേസ്‌ കൈകാര്യം ചെയ്യുന്നതിനു പിന്നിൽ.അതിൽ പ്രധാനം പലകുറി ചർച്ച ചെയ്യപ്പെട്ട മൃദുഹിന്ദുത്വമെന്ന പുതിയ നയം തന്നെ. നാലെ നാലുവർഷം കൊണ്ടു കേരള ജനതയെ മുഴുക്കെ വെറുപ്പിച്ച ഒരു ഇടതുപക്ഷ ഭരണം, സാധാരണക്കാരും, പാവപ്പെട്ടവരും വെറുത്ത ഭരണം. നിയമം ഒരു വഴിക്ക്‌ ശൃഷ്ഠിക്കപ്പെടുമ്പോൾ തന്നെ ലോക്കൽ ഏരിയാ നേതാക്കളെ കണ്ടാൽ ഏതു കടമ്പയും മറികടക്കാമെന്ന അവസ്ഥ. ഭൂമാഫിയ. മണൽമാഫിയ,ബിസിനസ്‌ മാഫിയ എന്നിങ്ങനെ കൊള്ളരുത്തവരുടെ കൂടെയൊക്കെ പാർട്ടിസഖാക്കളുടെ പേരും നിരന്തരം ഉയർന്നു കേൾക്കുന്നു. സാധാപാർട്ടിപ്രവർത്തകർ പോലും നാലുവർഷത്തെ സി.പി.എം ഭരണത്തിൽ ത്രിപ്തരല്ലാത്ത അവസ്ഥ. ലളിത ജീവിതം നയിച്ചിരുന്ന പാർട്ടി സഖാക്കൾ ധനാഢ്യാരായിരിക്കുന്നു നാലുവർഷം കൊണ്ടു. ഗൾഫ്‌ നാടുകളിലേക്ക്‌ നേതാക്കളുടെ നിരന്തര യാത്രകൾ. തിരിച്ചുവരുന്നത്‌ വൻ സമ്മാനങ്ങളും ഉറപ്പുകളുമായി. വീടുവെക്കുന്ന നേതാക്കൾക്ക്‌ അഞ്ചുപൈസ സ്വന്തമായി ചിലവിടേണ്ട അവസ്ഥയില്ലാത്തവിധം തറക്കല്ലിടൽ മുതൽ ഫർണ്ണീഷിഗ്‌ വരെ പൂണ്ണമായും സ്പ്പോൺസർ ചെയ്യുവാൻ നിരനിരയായി നിൽക്കുന്ന പുത്തൻ പണക്കാരായ ദല്ലാളുമാരും, കരാറുകാരും .

മറ്റൊന്നു നാലുവർഷത്തെ ഇടതു ഭരണം കൊണ്ട്‌ സി.പി.എമ്മിന്റെ കൈകരുത്തു രുചിക്കാത്തവർ ചുരുക്കം. സി.പി.എമ്മിനെ വിമർഷിക്കുക എന്നത്‌ സ്വന്തം ജീവനും സമ്പത്തും നഷ്ഠപ്പെടുത്തുക എന്ന അവസ്ഥയിലേക്കു സംഭവങ്ങൾ കൊണ്ടെത്തിക്കുന്നു. സർക്കാർ നയങ്ങളെ വിമർഷിച്ചതിന്റെ മാത്രം പെരിൽ പരിസ്ഥിതി പ്രവർത്തകനായ്‌ നീലകണ്ഠൻ മുതൽ ഡോ:സുരേന്ദ്രനാഥ വരെയുള്ളവർ പല നിലക്കുമുള്ള സി.പി.എം മുഷ്കിന്റേയും അഹന്തയുടെയും രുചി അറിയേണ്ടി വന്നു. സി.എം.എസ്‌ കോളേജ്‌ പട്ടാപകൽ തല്ലി തകർത്തതും സി.പി.എം, എസ്‌.എഫ്‌.ഐ പ്രവർതകർ തന്നെ. കൂനിന്മേൽ കുരുവേന്ന പോലെ കേരളത്തിലെ പകുതിയോളം വരുന്ന ന്യൂനപക്ഷ സമുദായം ഏതാണ്ടെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിൽ മനം മടുത്ത്‌ പൊറുതി മുട്ടി പറ്റിയ അവസരത്തിന്ന് കാത്തു നിൽക്കുന്നു. കൂട്ടത്തിൽ പതിവു ഗ്രൂപ്പു തർക്കങ്ങൾ പോർവ്വിളികൾ, നീതിപീഢത്തോടുള്ള അവഹേളനങ്ങല പാര്ലമെന്റ്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി.നാലുവർഷത്തെ ഇടതു ഭരണത്തിന്റെ രത്നചുരുക്കം ഇതാണു.


ഭരണത്തിനെതിരെയുള്ള വികാരം സി.പി.എമ്മിനെ തുറിച്ചു നോക്കുമ്പോൾ തന്നെയാണു ചില രാഷ്ട്രിയ യാഥാർത്ഥ്യങ്ങൾ സി.പി.എമ്മിനെതിരെ തിരിയുന്നത്‌. അതിൽ പ്രധാനം കണ്ണൂർ എന്ന പാർട്ടി കോട്ടയിൽ വീണ വിള്ളലുകളാണു. ദശാബ്ദങ്ങളായി സി.പി.എം കൊടികൾ മാത്രമുയർന്നിരുന്ന കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പതിവു തെറ്റിച്ചുകൊണ്ട്‌ മറ്റു ചിലകൊടികൾ പാറിക്കളിക്കുന്നു. നിയമവും, കോടതിയുമെല്ലാം സി.പി.എമ്മിന്റെ കാൽചുവട്ടിൽ നിലനിന്നിരുന്ന ഗ്രാമങ്ങളിൽ നിന്ന് ആർജ്ജവമുള്ള എതിർശബ്ദങ്ങൾ ഉയർന്നുവരുന്നു. നാളിതുവരെ കുട്ടിയും കോലും പരസ്പരം കളിച്ചു തലകൊയ്ത് നടന്നിരുന്ന സംഘപരിവാറിനു പോലും അസാദ്ധ്യമായിരുന്ന കടന്നുകയറ്റം. കേരളസമൂഹത്തിൽ ജാഗ്രതയോടെ നിലയുറപ്പിച്ച നവജാഗരണപ്രസ്ഥാനമായ പോപ്പുലർ ഫ്രെണ്ടിന്റെ ആർജ്ജവത്തോടെയുള്ള കടന്നുവരവാണു പല പാർട്ടിഗ്രാമങ്ങളുടെയും കുത്തക ഇല്ലാതാക്കി മാറ്റത്തിന്റെ കാറ്റ്‌ വിശിയടിപ്പിച്ചത്‌. ഫാഷിസം എന്ന ഭീഷണിയെ ചൂണ്ടിക്കാണിച്ചു മുസ്ലിം യൗവ്വനത്തെ വിലക്കെടുത്ത്‌ വിടുപണി ചെയ്യിപ്പിക്കുകയായിരുന്നു നാളിതുവരെ കണ്ണൂരിൽ പാർട്ടി ചെയ്തിരുന്നത്‌. കൊല്ലാനും കൊലചെയ്യപ്പെടാനും,പോസ്റ്റൊറൊട്ടിക്കുവാനും മാത്രം കുറെ മുസ്ലിം അണികൾ. നാളിതുവരെ അബ്ദുള്ളകുട്ടി എന്ന ഒറ്റ മുസ്ലിം നാമധാരി ഒഴികെ മറ്റാരും സി.പി.എം പാർട്ടിയുടെ പേരിൽ നേതാവായി കണ്ണൂരിൽ നിന്നു ഉയർന്നു വന്നിട്ടില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോഴാണു കണ്ണൂരിലെ മുസ്ലീം യൗവനത്തെ പാർട്ടി ഏതു നിലക്കാണു കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുന്നത്‌. ഈ സാമൂഹിക യാഥാർത്ഥ്യത്തിലേക്കാണു ശക്തമായ ആദർശപിന്തുണയോടെ പോപ്പുലർ ഫ്രെണ്ട്‌ കടന്നുവരുന്നത്‌. സത്വബോധം പരിരക്ഷിക്കുക, സംസ്ക്കാരം വിണ്ടെടുക്കുക, അവകാശബോധം വളര്‍ത്തുക എന്ന പ്രാഥമികമായ കർമ്മമാണവിടെ പ്രസ്ഥാനത്തിന്നു നിർവ്വഹിക്കാണുണ്ടായിരുന്നത്‌. ശക്തമായ വെല്ലുവിളികളെ അതിജയിച്ച്‌ ഈ ദൗത്യവുമായി പോപ്പുലർ ഫ്രെണ്ട്‌ മുന്നോട്ട്‌ പോയി. എതിരാളികൾ നിസ്സാരന്മാരും ഏകരുമായിരുന്നില്ല. സി.പി.എം ഒരു വശത്ത്‌ നിലയുറപ്പിച്ചപ്പൊൾ സാക്ഷാൽ ഫാഷിസ്റ്റുകൾ മറുവശത്ത്‌ മുനകൂർപ്പിച്ച ആയുധങ്ങളുമായി കാത്തുനിന്നു. എന്നാൽ ഒരാക്ഷേപകന്റെയും ആക്ഷെപത്തെ ഭയപ്പെട്ട്‌ മുന്നോട്ട്‌ പോകുക അസാധ്യമായിരുന്നത്‌ കൊണ്ടുതന്നെ ഭയപ്പെടാതെ സധൈര്യം ശാക്തീകരണ ശ്രമങ്ങളുമായി പോപ്പുലർ ഫ്രെണ്ട്‌ മുന്നോട്ടു പോയി. നിരാശപ്പെടുത്തുന്നതായിരുന്നില്ല ഫലം. പോസ്റ്ററൊട്ടിച്ചും തല്ലുകൂടിയും പാർട്ടി ഓഫിസിൽ നിരങ്ങിയും യൗവനം തള്ളി നീക്കിയവർ സത്വബോധം തിരിച്ചറിഞ്ഞ്‌ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗവാക്കായി മാറി. വ്യക്തിജീവിതത്തിൽ ഒതുങ്ങിനിന്നില്ല സംസ്ക്കരണ ശ്രമങ്ങൾ, സാമുഹികമായ മാറ്റങ്ങൾ ഇതുവഴി രൂപപ്പെട്ടു. ആർജ്ജവമുള്ള, അവകാശബോധമുള്ള പുതിയ തലമുറകല് കൺനൂറിലെ പാർട്ടിഗ്രാമങ്ങളിലെ സി.പി.എം തിട്ടൂരത്തെ മറികടന്നു ഉയർന്നു വന്നു തുടങ്ങി.

എന്നാൽ ഈ സാംസ്ക്കാരിക പരണാമം കണ്ടു വെറുതെയിരിക്കുവാൻ എതിരാളികൾക്കാകുമായിരുന്നില്ല. ആദ്യവെടി ഫാഷിസ്റ്റുകൾ തന്നെ പൊട്ടിച്ചു കണ്ണൂരിൽ. പ്രഭാത നമസ്ക്കാരത്തിന്നായി പള്ളിയിലേക്ക്‌ പോകുകയായിരുന്ന മുഹമ്മദ്‌ എന്ന പ്രവർത്തകനെയും മകനെയും ഇരുട്ടിന്റെ മറവിൽ ഫാഷിസ്റ്റുകൾ വകവരുത്തി. മുഹമ്മദ്‌ രക്തസാക്ഷിയായി. മകൻ മാരകമായ പരുക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ മുസ്ലിം സമുദായത്തിനു ഫാസിസ്റ്റുകളുമായി ചരിത്രപരമായി നിലനിൽക്കുന്ന ഭിന്നതയെ ചൂഷണം ചെയ്യുവാനാണു ഭരണത്തിന്റെ മറവുൽ സി.പി.എം ചെയ്തത്‌. ഒരു പ്രാദേശിക വിഷയത്തിന്റെ പേരിൽ ഫാഷിസ്റ്റുകളുമായി നിലനിന്നിരുന്ന സംഘർഷം ചൂഷണം ചെയ്ത്‌ സി.പി.എം അടുത്ത വെടിപൊട്ടിച്ചു. അതും പ്രഭാതനമസ്ക്കാര സമയത്തു തന്നെ, കൊലചെയ്യുവാൻ തെരഞ്ഞെടുത്ത വ്യക്തിക്കും പ്രാധാന്യമുണ്ടായിരുന്നു. മുന്‍ സി.പി.എം പ്രവർത്തകാനയിരുന്ന ഫസൽ. കൊലചെയ്യപ്പെടുമ്പോൾ തേജസ്‌ പത്രത്തിന്റെ ഏജന്ടുമായിരുന്നു..


കൊലപാതകത്തിൽ ഒതുങ്ങിയില്ല സി.പി.എമ്മിന്റെ കള്ളക്കളികൾ. കൊലചെയ്യപ്പെട്ട ഉടനെ സ്ഥലം എം.എൽ,എ കൂടിയായ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷണൻ കൊലചെയ്യപ്പെട്ട ഫസലിന്റെ വിറ്റ്‌ സന്ദർശിക്കുകയും കൊലപാതത്തിന്നു പിന്നിൽ ആർ.എസ്‌.എസ്സ്‌ ആണെന്നു ആരോപിക്കുകയും ചെയ്തു. മൂന്നു ലഷ്യമായിരുന്നു സി.പി.എം ഇതുവഴി മുന്നിൽ കണ്ടത്‌. ഒന്നു സി.പി.എം വിട്ടുപോകുന്നവർക്കുള്ള പതിവു ഉന്മൂലന മുന്നറിയിപ്പ്‌, രണ്ട്‌ ആർ.എസ്‌.എസ്‌-പോപുലർ ഫ്രെണ്ട്‌ സംഘർഷത്തിലൂടെ ഹിന്ദു-മുസ്ലിം സംഘർഷം രൂപപ്പെടുത്തുക. പ്രധാനമായ ലക്ഷ്യം ഈ സംഘർഷങ്ങൾക്കിടയിൽ സമാധാന പ്രാവുകൾ പറത്തി സി.പി.എമ്മിനു ആളാകുകയും ചെയ്യാം. എന്നാൽ അന്വേഷണം തുടങ്ങി ആദ്യ ദിനത്തിൽ തന്നെ അന്വേഷണത്തിന്റെ കുന്തമുന തിരിഞ്ഞത്‌ പ്രാദേശിക സി.പി.എം നേതാക്കളിലേക്കായിരുന്നു. പിന്നെ നടന്നത്‌ സി.പി.എമ്മിന്റെ നികൃഷ്ഠ നടപടികൾ. അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം മാറ്റുക. കേസന്വേഷണവുമായി മുന്നേറ്റം നടത്തിയ പോലിസ്‌ ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കുക. അങ്ങിനെ നിരന്തരമായ ഇടപെടലുകൾ. ഈ സാഹചര്യത്തിലാണു ഫസൽ വധ ക്കെസ്‌ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കൊലചെയ്യപ്പെട്ട ഫസലിന്റെ വിധവയുടെ ഹർജി ഹൈകോടതിയിൽ എത്തുന്നത്‌. സർക്കാർ എതിരപ്പീലിൽ കേസ്‌ സുപ്രിം കോടതി വരെ നീണ്ടു, ഒടുവിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു, ഫസൽ വധകേസ്‌ സി.ബി.ഐ കേസ്‌ അന്വേഷിക്കുവാനുള്ള ഉത്തരവുമായി. ഇതേ സമയത്തു തന്നെയാണു കണ്ണൂരിൽ തന്നെ സൈനുദ്ദീൻ എന്ന പ്രവർത്തകനും സി.പി.എമ്മിനാൽ കൊലചെയ്യപ്പെടുന്നത്‌. ലോക്കൽ പോലിസ്‌ പതിവു പ്രഹസനം കെസന്വേഷണത്തിന്റെ ഭാഗമായി നടത്തിയതിനെ തുടർന്നു ഈ കേസും സി.ബി.ഐ അന്വേഷിക്കുവാൻ ഉത്തരവായി. സി.പി.എമ്മിന്റെ പല പ്രമുഖരും ഈ കേസിൽ ഇടപെട്ടവരായതുകൊണ്ടു വരും നാളുകൾ കണ്ണൂർ സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം അത്ര സുരക്ഷിതമല്ലെന്ന് അറിയാം. പോപ്പുലർ ഫ്രെണ്ടിനെതിരെ കൈവെട്ട്‌ കേസേങ്കിൽ കൈവെട്ട്‌ കേസ്‌, കിട്ടിയ ആയുധമുപയോഗിച്ച്‌ രംഗത്തിരങ്ങുവാൻ പ്രേരിപ്പിച്ച ഒരു ഘടകം ഇതാണു.

മറ്റൊന്നു തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പോപ്പുലർ ഫ്രെണ്ടും, എസ്‌.ഡി.പി.ഐയും സി.പി.എമ്മിനു വെല്ലുവിളിയായതിന്റെ കണക്കു തീർക്കലാണു. കണ്ണൂരിലെന്നല്ല കേരളത്തിന്റെ പലഭാഗങ്ങളിലും നാളിതുവരെ സി.പി.എമ്മിന്റെ കൊടിയിൽ സുരക്ഷിതത്വം തേടിയവർ മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവർ മാത്രമല്ല, അഥസ്ഥിതരായ പിന്നോക്കവിഭാഗങ്ങൾ പലയിടങ്ങളിലും ഒറ്റക്കും കൂട്ടായും പുതിയ രാഷ്ട്രീയ വേദിയിലേക്കു കടന്നുവരുന്നു. മട് പല പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത് പോലെ ഉപരിതല വ്യക്തികളല്ല എസ.ഡി.പി.ഐയുമായി സഹകരിക്കുവാന്‍ തിരുമാനിച്ച് രംഗത്തിറങ്ങിയത്, മറിച്ചു സമുഹത്തിന്റെ അടിത്തട്ടിലുള്ള അടിസ്ഥാന ജനതയായിരുന്നു ഈ കുട്ടായ്മയിലേക്ക് കടന്നു വന്നിരുന്നത്, ശക്തമായ ആദർശ പിൻബലമുള്ള ഈ രാഷ്ട്രീയമുന്നേറ്റം ഇതെ നിലക്കു തുടരുന്നത്‌ സി.പി.എമ്മിന്റെ രാഷ്ട്രിയ അടിത്തരയെ തന്നെ ഭാവിയിൽ ബാധിക്കുമെന്ന ഭീതിയും കണക്കുകൂട്ടലും പോപ്പുലർ ഫ്രെണ്ടിനെതിരെ മാത്രമല്ല. ഏതാനു മാസങ്ങൾക്കു മുൻപു മാത്രം രൂപം കൊണ്ട എസ്‌.ഡി.പി.ഐയെ വരെ ലക്ഷ്യം വെക്കുവാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നു. പാർലമന്റ്‌ ഇലക്ഷനിൽ മലബാർ മേഘലയിൽ ഇതിന്റെ ഫലം സി.പി.എം കഴിഞ്ഞതവണ അനുഭവിച്ചതുമാണു. സി.പി.എമ്മിന്റെ തിണ്ണമിടുക്കും അക്രമവും ഭയന്നു പരമ്പരാഗതമായി വോട്ട്‌ ചെയ്യുവാൻ വരാതിരുന്ന ഒരു സമൂഹത്തെ കൈ പിടിച്ച്‌ ജനാധിപത്യക്രമത്തിന്റെ അവസാനവാക്കായ വോട്ടിങ്ങിൽ പങ്കെടുപ്പിച്ചത്‌ പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകരായിരുന്നു. ഇതു സാധാരണക്കാരായ ജനങ്ങളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചില്ലറയല്ല. സി.പി.എമ്മിന്റെ അക്രമ ഭീഷണിയെ തുടർന്നു നാളിതുവരെ വോട്ടിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവരായിരുന്നു ഇവർ. പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകർ പകർന്നു നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ നിർഭയരായി അവർ വോട്ടു ചെയ്തു ജനാധിപത്യത്തിന്റെ ഭാഗവാക്കായി. മറ്റൊന്നു വോട്ടിഗ്‌ ദിവസം പോളിംഗ്‌ ബൂത്തിലിർക്കുന്നവരുമായി ബന്ധപ്പെട്ടായിരുന്നു. സി.പി.എമ്മിനു യഥേഷ്ടം കള്ളവോട്ട്‌ ചെയ്തു മടങ്ങുവാൻ പാകമൊരുക്കുക എന്ന കർത്തവ്യം മാത്രമായിരുന്നു കോൺഗ്രസുകാരായ പോളിംഗ്‌ ഏജന്റുമാർക്കു വരെ ഉണ്ടായിരുന്നത്‌. എതിർത്താൽ ജീവൻ പോലും അപകടത്തിലാകും. മൗനം സമ്മമെന്ന നിലക്ക്‌ സി.പി.എം പ്രവർത്തകർ പലവരും ഓരോ ബുത്തിലും അഞ്ചും പത്തും വോട്ടു ചെയ്തു "ജനാധിപത്യത്തി"നു സംഭാവന നൽകി. വോട്ടിംഗ്‌ കഴിഞ്ഞാൽ തികച്ചും സമാധാനപരം എന്നു ഔദ്യോഗിക റിപ്പോർട്ടും. എന്നാൽ കഴിഞ്ഞ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഈ നികൃഷ്ടതക്കും തിണ്ണമിടുക്കിനും മാറ്റമുണ്ടാകുന്നു. സധൈര്യത്തോടെ ബൂത്ത്‌ ഏജന്റുമാരായി സേവനമനുഷ്ടിക്കുവാൻ പോപ്പുലർ ഫ്രെണ്ട്‌ പ്രവർത്തകർ മുന്നോട്ട്‌ വരുന്നു. ഫലത്തിൽ കള്ളവോട്ടില്ലാതെ പല ബൂത്തുകളും തെരെഞ്ഞെടുപ്പു നടപടിക്രമം പൂർത്തിയാക്കി. കള്ളവോട്ട്‌ പാർട്ടിപ്രവർത്തനത്തിന്റെ ഭാഗമാക്കിയിരുന്ന യഥാർത്ഥ തെരഞ്ഞെടുപ്പ്‌ ഫലത്തെ എന്നും ഭയപ്പെട്ടിരുന്ന സി.പി.എമ്മിനു ഇതു അപ്രതീക്ഷിത ആകാതമായിരുന്നു. ഭരണത്തിന്റെ മറവിൽ മലബാർ പിടിച്ചടക്കാം എന്നു സ്വപ്നം കണ്ടു പരിപാടികൾ ആസൂത്രണം ചെയ്തതിനേറ്റ തിരിച്ചടി. കണ്ണൂരിലെ ഉറച്ച സീറ്റുകൾ പോലും ഈ തിരിച്ചടിയിൽ സി.പി.എമ്മിനു നഷടമായി.
യൂഡി.എഫിന്റെ മികവിനേക്കാൾ പോപ്പുലർ ഫ്രെണ്ട്‌ ഈ മേഘലയിൽ നടത്തിയ മുന്നേറ്റമായിരുന്നു സി.പി.എമ്മിനെ അലോസരപ്പെടുത്തിയത്‌.
സി.പി.എം ലക്ഷ്യം വ്യക്തം. ഒരു വശത്ത്‌ നഷ്ടപ്പെടുമെന്നു ഉറപ്പുള്ള ന്യൂനപക്ഷ വോട്ടുകൾക്ക്‌ പകരമായി എ.കെ ആന്റണി പരീക്ഷിച്ചു പരാചയപ്പെട്ട മൃദു ഹിന്ദുത്വ നയം. വി.എസ്‌ അച്ചുദാനന്ധന്റെ സംഘപരിവാരബന്ധമുള്ള പ്രസ്ഥാവനയും പതിവിനു വിപരിതമായി ജന്മശത്രൂ പിണറായി വിജയന്റെ നിരുപാധിക പിന്തുണയും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്‌. മറ്റൊന്നു രാഷ്ട്രിയാധിക്രമങ്ങൾക്കു മുന്നിൽ ഭീഷണിയായി നിൽക്കുന്ന നവസാമൂഹിക പ്രസ്ഥാനത്തെ തകർക്കുവാനുള്ള ആസൂതൃത നീക്കങ്ങളാണൂ. ഭരണത്തെയും, പോലീസിനെയും,മാധ്യമങ്ങളെയും ഈ ദിശയിൽ സി.പി.എം ഉപയോഗിക്കുന്നു. എന്നാൽ സാമൂഹികസാഹചര്യങ്ങളുടെ ഉത്പന്നമായ ശക്തമായ ആദർശബന്ധമുള്ള നവസാമൂഹിക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തടയിടാൻ തക്ര്ന്നടിഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എമ്മിനു സാധിക്കുമെന്നത്‌ വ്യാമോഹം മാത്രമാണു.

P.K.Noufal

Friday, August 20, 2010

'ഹിസ്ബുൾ ഭീകരൻ' അൽതാഫിനെ കോടതി വെറുതെ വിട്ടു.


'ഹിസ്ബുൾ ഭീകരൻ' അൽതാഫിനെ കോടതി വെറുതെ വിട്ടു.അങ്ങിനെ കേരള പോലീസിന്റെ മറ്റൊരു വെടിയും ചീറ്റിപ്പോയി... എന്തൊക്കെയായിരുന്നു അൽതാഫിനു കേരളാ പോലീസിലെ ഒരു വിഭഗവും 'മഞ്ഞ ദേശസ്നേഹ മാധ്യമങ്ങളും' കൂടെ നൽകിയ വിശേഷണങ്ങൾ? ഹിസ്ബുൾ മുജാഹിദ്ദീൻ-ലഷ്കറെ ത്വയ്യിബ--ജയ്ഷെ മുഹമ്മദ്‌-ഫുജി-കുജി-സജി-സിമി-സുമി ബ്ല ബ്ല ബ്ല--- എന്നീ ഭീകര സംഘടനയിലെ എരിയാ കമ്മാണ്ടർ എന്നൊക്കെയായിരുന്നു "മഞ്ഞപത്രങ്ങൾ" അച്ചു നിരത്തിയത്‌. ഏഷ്യാനെറ്റും, ഇന്ത്യാവിഷനും ബ്രേക്കിങ്ങ്‌ ന്യൂസുകൾ കൊടുത്തിരുന്നത്‌. അന്ന് ഈ മഞ്ഞപത്രങ്ങൾ കൊണ്ടു നടന്നിരുന്ന തെളിവുകളൊക്കെ എവിടെപ്പോയി?? ഏകലവ്യൻ എന്ന സിനിമയിലെ നരേന്ദ്രപ്രസാദിന്റെ കഥാപാത്രമായ 'കള്ള?സ്വാമിജി'പറഞ്ഞതുപോലെ എല്ലാം 'ശൂന്യ'മായി പോയോ?
താടിവെച്ചവരെ കേസിൽ കുടുക്കുവാൻ സ്പേഷ്യൽ പെർമിഷനുള്ള കള്ള സർട്ടിഫികറ്റ്‌ വഴി നിയമനം നേടിയ പോലീസ്‌ ഉദ്യോഗസ്ഥൻ മെനെഞ്ഞെടുത്ത ആദ്യത്തെ കഥയല്ല ചീറ്റിപ്പോകുന്നത്‌. മുൻപ്‌ മദനിയെ ആദ്യം പിടിച്ച്‌ കൊയമ്പത്തൂർ കേസിൽ കുടുക്കിയതും ഇതേ കുബുദ്ധിയായിരുന്നു.
കോടതിയിലെത്തിയപ്പോൾ ഈ പറഞ്ഞ കഥകളുമില്ല, വിശേഷണങ്ങളുമില്ല. അൽതാഫ്‌,കാശ്മീർ,കുമളി എന്നു കേൾക്കേണ്ട താമസം ഭീകരസ്വാമി അഭിയനവ്‌ പുരോഹിതിന്റെ കേരള സന്തതികൾ കുമളിയിലെ കശ്മീരീ കരകൗശല സ്ഥാപനങ്ങൾക്കു നേരെ സി.പി.എം പോലീസിന്റെ ഒത്താശയൊടെ വ്യാപകമായ അക്രമണം അഴിച്ചുവിട്ടിരുന്നു. അവരെയും ഇപ്പോൾ പുറത്തുകാണുന്നില്ല. വി.എസ്‌. അചുദാനന്ദൻജി യുടെ പ്രസ്ഥാവനക്കൊത് പുതിയ കള്ളകഥകള്‍ മേനെയുകയാനവര്‍.
ഇന്നു മഞ്ഞമാധ്യമങ്ങളും ചാനലുകളും കാവിപോലീസിന്റെ സഹകരണത്തോടെ പ്രചരിപ്പിക്കുന്ന പല കഥകളുടെയും ഗതി ഇതു തന്നെ....കാത്തിരുന്നു കാണാം...

ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് please click the link

ഒടുവില്‍ നിതി കണ്ണുതുറന്നു. അല്‍താഫ് മോചിതനായി..

Mangalam News

ഹിസ്‌ബുള്‍ ബന്ധം ആരോപിക്കപ്പെട്ട കാശ്‌മീര്‍ സ്വദേശിയെ വെറുതെ വിട്ടു

പീരുമേട്‌: ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്നാരോപിച്ച്‌ കുമളി പോലീസ്‌ പിടികൂടിയ കാശ്‌മീര്‍ സ്വദേശി അല്‍ത്താഫി(37)നെ പീരുമേട്‌ കോടതി വെറുതെ വിട്ടു.2008 ജനുവരി അഞ്ചിനാണ്‌ കുമളിയിലെ കരകൗശല വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ അല്‍ത്താഫ്‌ അറസ്‌റ്റിലായത്‌. പാകിസ്‌താനില്‍ പരിശീലനം നേടിയ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ സംഘടനയിലെ അംഗമാണെന്നും കാശ്‌മീരില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാള്‍ തേക്കടിയില്‍ ഒളിവില്‍ കഴിയുകയാണെന്നുമായിരുന്നു കേസ്‌.

കാശ്‌മീര്‍ സ്വദേശിയുടെ സ്‌ഥാപനത്തില്‍ സെയില്‍സ്‌മാനായി ജോലി ചെയ്‌തു വന്ന ഇയാളെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്റെ ഭാഗമായാണ്‌ പോലീസ്‌ കുടുക്കിയത്‌.

ഇയാളില്‍ നിന്നു വ്യാജ തിരിച്ചറില്‍ കാര്‍ഡ്‌ കണ്ടെത്തിയതായി പോലീസ്‌ അവകാശപ്പെട്ടുവെങ്കിലും കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല.

വ്യാജ തിരിച്ചറില്‍ കാര്‍ഡില്‍ ഒപ്പുവച്ച നോട്ടറിയെ സാക്ഷിയാക്കിയില്ലെന്നും പോലീസ്‌ എടുത്ത ഹിന്ദിയിലുള്ള മൊഴികള്‍ മലയാളത്തില്‍ തര്‍ജമ ചെയ്‌താണ്‌ കോടതിയില്‍ ഹാജരാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

പീരുമേട്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ റോഷന്‍ തോമസാണ്‌ പ്രതിയെ വെറുതെ വിട്ട്‌ ഉത്തരവായത്‌. പ്രതിയ്‌ക്കു വേണ്ടി അഭിഭാഷകരായ ഷൈന്‍ വര്‍ഗീസ്‌, സാല്‍ജന്‍ വര്‍ഗീസ്‌, എസ്‌.എസ്‌ അനീഷ്‌ എന്നിവര്‍ ഹാജരായി.

Monday, August 9, 2010

വി.എസും, കാരാട്ടും, പിന്നെ ജന്മഭുമിയും.

വി.എസും, കാരാട്ടും, പിന്നെ ജന്മഭുമിയും.

ആർ എസ്സ്‌ എസ്സ്‌-ബി.ജെ.പി വാർത്തകളോ, നേതാക്കളുടെ പ്രസ്താവനകളോ പ്രസിദ്ധീകരിക്കുവാൻ 'ജന്മഭൂമി' യിൽ ഇടമില്ലെന്നായിരിക്കുന്നു. പകരം വി.എസ്സിന്റെയും കാരാട്ടിന്റെയും പ്രസ്താവനകളാണു മുൻപെജിൽ നിറയുന്നത്‌.മാർക്കിസ്റ്റ്‌ പാർട്ടി മുഖപത്രം തന്നെ ഭാഗികമായ പ്രാധാന്യത്തോടെ മാത്രം നൽകിയ പ്രസ്ഥാവനയും ഇരുപത്‌ കൊല്ലത്തിനപ്പുറത്തെ വി.എസ്സിന്റെ സ്വന്തം കേരളപ്രവചനവും മറ്റാരേക്കാളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്‌ സംഘപരിവാർ പ്രസിദ്ധീകരണമായിരുന്നു.
വി.എസ്സിന്റെ പ്രസ്ഥാവനയെ ന്യായീകരിച്ച്‌ എഡിറ്റർ ലേഖനമെഴുതുന്നു. ചാനൽ ചർച്ചകളിൽ മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളെക്കാൾ ആത്മാർത്ഥതയോടെ വി.എസ്സിന്റെ നിലപാടുകളെ ന്യായീകരിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ കാരാട്ടിന്റെ സമാന സ്വഭാവമുള്ള പ്രസ്താവനയും പത്രത്തിൽ നിറയുന്നു. മൊത്തത്തിൽ ചുവപ്പിൽ കാവി പുതച്ച അനുഭവം.

സംഘപരിവാരിനെ സമ്പന്ധിച്ചിടത്തോളം പതിവു ഇടതുഭരണത്തിനു വിപരിതമായി സന്തോഷകരമായ ദിനരാത്രങ്ങളാണു കഴിഞ്ഞ നാലുവർഷമായി കഴിഞ്ഞുപോകുന്നത്‌. മാർക്കിസ്റ്റു പാർട്ടിയുടെ ഹിറ്റ്ലിസ്റ്റിൽ നിന്നും സംഘപരിവാർ ഒഴിവാക്കപ്പെട്ടിരിക്കുന്നു. തിണ്ണമിടുക്കിന്റെ ബലത്തിൽ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഒറ്റപ്പെട്ട അക്രമണങ്ങൾ സഹോദരബുദ്ധ്യാ കണ്ടില്ലെന്നു നടിക്കുകയാണു സംഘപരിവാരമിപ്പോൾ. മാത്രമല്ല സി.പി.എമ്മിനു അലോസരമുണ്ടാക്കികൊണ്ട്‌ "ഭാരതമാതാവിന്റെ കണ്ണിലെ കരടായ" പൊതുശത്രൂ മാർക്കിസ്റ്റ്‌ കോളനികളിൽ മുന്നേറ്റം നടത്തുന്നതിൽ കലിപൂണ്ട്‌ സഖാക്കൾ പോർമുഖം "പൊതുശത്രുവിനു" നേരെ തിരിച്ചുവച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ സഖാക്കളെ പ്രകോപിപ്പിച്ച്‌ ഉള്ള സ്നേഹവും കളയണ്ട എന്ന തിർച്ചറിവു കൊണ്ട്‌ അസാമാന്യ സംയമനമാണു സംഘപരിവാർ പൊതുവെ പുലർത്തുന്നത്‌. മാത്രമല്ല കൂടുതൽ സുരക്ഷിതം സി.പി,.എമ്മിലാണെന്ന തിർച്ചറിവിൽ കഴിഞ്ഞ വർഷങ്ങളിൽ നൂറുകണക്കിനു സംഘപ്രവർത്തകരാണു ബി.ജെ.പി ബന്ധം ഉപേക്ഷിച്ച്‌ സി.പി.എമ്മുമായി ബന്ധപ്പെടുന്നത്‌. പരസ്യമായ ശാഖകൾ പലതും തന്ത്രപൂർവ്വം നിറുത്തലാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവെക്കുന്ന പല ലക്ഷ്യങ്ങളും പദ്ധതികളും മാർക്കിസ്റ്റു ഭരണത്തിൻ കീഴിൽ മതെതരത്വത്തിന്റെ ചെലവിൽ തന്നെ നടത്തപ്പെടുന്നുമുണ്ട്‌.
മുസ്ലിം സമുദായത്തെ എന്നും സംശയത്തിന്റെ നിഴലിൽ നിറുത്തി ഭയപ്പെടുത്തി അരക്ഷിതാവസ്ഥ ശ്രിഷ്ടിക്കുകയെന്ന സംഘപരിവാർ അജണ്ട വി.എസ്‌ സർക്കാർ അധികാരമെറ്റെടുത്ത ആദ്യനാളുകളിൽ തന്നെ തുടക്കമിട്ടിരുന്നു. ഭരണത്തിലേറി മാസം തികയുമ്പോഴേക്ക്‌ കൊട്ടും കുരവയുമായി മലപ്പുറത്തെ തെരുവുകളിൽ 'മുസ്ലിം തീവ്രവാദി' വേട്ട നടത്തി വി.എസ്സും കൊടിയേരിയും സംഘപരിവാർ കയ്യടി വാങ്ങുകയുണ്ടായി. സംഘപരിവാർ പശ്ചാതലമുള്ള മാധ്യമങ്ങൾ കഥ മെനയും, കൊടിയേരിയുടെ പോലീസ്‌ മീൻ പിടിക്കുവാനിറങ്ങും. പിന്നീടങ്ങോട്ട്‌ ഇടവിട്ടുള്ള നാളുകളിൽ കേരള സമൂഹത്തിൽ ‘ഇസ്ലാമോഫോബിയ’ എന്ന വികാരം ശ്രിഷ്ടിച്ചെടുക്കുന്ന നിലക്കുള്ള ഭരണകൂട ഇടപെടൽ ആസൂത്രിതമായി തന്നെ നടന്നിരുന്നു.
സ്വാതന്ത്യദിനാചരണം മുസ്ലിം സംഘടനകൾക്കു വിലക്കേർപ്പെടുത്തുന്നു. പരസ്യമായി നോട്ടീസടിച്ച്‌ പരസ്യമായി നടത്തുന്ന ചടങ്ങുകൾ വരെ സംഘബന്ധമുള്ള മാധ്യമപ്രവർത്തകരും, മാർക്കിസ്റ്റു പാർട്ടിയുടെ പോലിസും കൂടെ ഭീകരകൃത്യമായി വിശേഷിപ്പിച്ച്‌ അടിച്ചമർത്തുന്നു. മുസ്ലിം സംഘടനാപ്രവർത്തകരെ നിരന്തരം വേട്ടയാടുന്നു. ഹൈന്ദവകേരളം എന്ന സംഘപരിവാർ സൈറ്റിലെ വിശേഷനാമങ്ങൾ കേരളപോലിസ്‌ കടമെടുത്ത്‌ കോടതികളിൽ സത്യവാങ്ങ്മൂലം നൽകുന്നു. ‘ലൗജിഹാടെന്ന’ സംഘപരിവാർ വാക്കും ഈ വാക്കുപയോഗിച്ച്‌ കേരളപോലിസ്‌ നടത്തിയ അമിതാവേശവും അതിക്രമവുമൊക്കെ വാസ്തവത്തിൽ സംഘപരിവാറിനു നേരിട്ടുചെയ്യുന്നതിനുമപ്പുറമായിരുന്നു. മുസ്ലിം ഐഡന്റിറ്റിയുമായി ബന്ധപെട്ട സംഘടനകളെ നിർവ്വീര്യമാക്കുന്നതിൽ മറ്റരേക്കാളുമേറെയുള്ള മെയ്‌വഴക്കമാണു മാർക്കിസ്റ്റുപാർട്ടി കാഴ്ചവെക്കുന്നത്‌. ജമാഅതെ ഇസ്ലാമിയെ വെടക്കാക്കി തെരുവിൽ തള്ളി, പി,ഡി,പിയെ വെടക്കാക്കി തനിക്കാക്കി വീണ്ടും സംഘപരിവാരിനു കാൽകീഴിൽ സംർപ്പിക്കുവാൻ രാഹുകാലം നോക്കിയിരിക്കുന്നു. അവസാനം 'കൈവെട്ടെൽ കേസെന്ന' കേരളസംസ്ഥന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ അക്രമണ സംഭവവുമായി ബന്ധപ്പെട്ട്‌ മുസ്ലിം പ്രതികരണ ശേഷിയെ ഇല്ലായ്മ ചെയ്യുവാൻ ഇരു കയ്യും മറന്നു പോലീസ്‌ മുന്നോട്ടു പോകുന്നു. നാളിതുവരെയുള്ള പോലീസ്‌ കുറ്റാന്വേഷണ റെക്കോഡുകളെയെല്ലം മറികടക്കുന്ന നിലക്കുള്ള അന്വേഷണവും, റെയ്ഡും, "കണ്ടുപിടുത്തവുമാണു" ഇപ്പോൾ നടക്കുന്നതെന്നു മാധ്യമങ്ങൾ ഒരേ സ്വരത്തിൽ സന്തോഷം കൊള്ളുന്നു. സകല പിൻതുണയുമായി സംഘപരിവാർ പിന്നിലുണ്ടു.
മാത്രമല്ല ദേവസ്വം ബോർഡ്‌ രൂപീകരണവുമായി ബന്ധപ്പെട്ട്‌ മാർക്കിസ്റ്റു പാർട്ടി എടുത്ത ആദ്യനിലപാടുകൾ സംഘപരിവാർ എതിർപ്പിനെ തുടർന്നു ഉപെക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രഭരണത്തിൽ അവർണ്ണർക്ക്‌ കൂടി പങ്കാളിത്തം നൽകുവാനുദ്ദേശിച്ചു രൂപപ്പെടുത്തപ്പെട്ട നിർദ്ദിഷ്ട നിയമത്തെ ഏറ്റവുമധികം എതിർത്തത്‌ സംഘപരിവാരമായിരുന്നു. മാറിയ സാഹചര്യത്തിൽ സംഘപരിവാറിനെ പിണക്കണ്ട എന്നുള്ള തിരിച്ചറിവിൽ ആ നിയമം പാതിവഴിയിൽ ഉപെക്ഷിക്കപ്പെട്ടു. അതേസമയം തന്നെ പാലക്കാട്‌ ടിപ്പുസുൽത്താൻ കോട്ടയിൽ അനതികൃതമായി സംഘപരിവാർ കെട്ടിപ്പൊക്കിയ കെട്ടിടം പൊളിക്കുവാൻ ഹൈകോടതി ഉത്തരവുമായി വന്ന വൻ പോലിസ്‌ പട അൻപതോളം സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി കണ്ടു നടപടിയെടുക്കാതെ തിരിച്ചു പോകേണ്ട അവസ്ഥ വന്നു. ആർ.എസ്‌.എസുമായി ഒരു ഏറ്റുമുട്ടൽ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണു പാലക്കാട്‌ ടിപ്പു കോട്ടയിൽ കണ്ടത്‌. പതിറ്റാണ്ടു പാർട്ടി പ്രവർത്തന പരിചയമുള്ള മാർക്കിസ്റ്റ്‌ പാർട്ടിയിലെ പല നേതാക്കളും സംഘപരിവാറുമായി പുലർത്തുന്ന അതിരുവിട്ട ബന്ധം കഴിഞ്ഞ മാസങ്ങളിൽ വാർത്തയായിരുന്നു. സി.ഐ.ടി.യുവിന്റെ സെക്രട്ടറിയും,സി.പി.എം നേതാവും, കൊല്ലം കോർപ്പറേഷൻ മെയറുമായിരുന്ന പത്മലോചൻ ആർ.എസ്‌.എസ്‌ കൊല്ലത്തു നടത്തുന്ന പരിപാടിയുടെ സംഘാടകനായി വന്നത്‌ യാദൃശ്ചികമല്ല. സംഘതി വിവാദമായപ്പോൾ പത്മലോചനെ പാർട്ടി പുറത്താക്കിയെങ്കിലും ആദർശപരമായ എതിർ ദ്രുവത്തിൽ നിൽക്കുന്ന ഫാഷിസ്റ്റ്‌ പ്രസ്ഥനത്തിന്റെ സംഘാടകനായതിൽ തെല്ലും ലജ്ജിക്കുന്നില്ലെന്ന മറുപടിയാണു പത്മലോചനിൽ നിന്നുണ്ടായത്‌. ഉദ്ദിഷ്ടകാര്യത്തിന്നുപകാരസ്മരണ എന്ന നിലക്ക്‌ ആർ.എസ്‌.എസ്‌ പ്രവർത്തകർ കൊല്ലം നഗരസഭ കയറി അക്രമിച്ചതിന്റെ പേരിൽ മേയർ എന്ന നിലക്ക്‌ കൊടുത്തിരുന്ന പരാതി പിൻ വലിക്കുവാൻ ഇരുകൂട്ടരും പർസ്പരം ധാരണയായെന്ന വാർത്തകൾ വന്നിരിക്കുന്നു. ഈ വിവാദം കത്തി നിൽക്കുമ്പോൾ തന്നെയാണു ആലപ്പുഴയിലെ സി.പി.എം നേതാക്കൾ ഹിന്ദു ഐക്യവെദിയുടെ വേദിയിൽ പങ്കെടുത്തത്‌.

തികച്ചും പ്രാദേശികമായ നീക്കുപോക്കുകളെല്ല ഈ നയം മാറ്റത്തിനു കാരണമെന്ന തിരിച്ചറിവുണ്ടാകുന്നത്‌ ബംഗാൾ മുൻസിപ്പൽ തെരെഞ്ഞെടുപ്പിൽ ബുദ്ധദേവ ഭട്ടാജാര്യ ബി.ജെ.പി വോട്ടുകൾക്കു വേണ്ടി പരസ്യമായി അഭ്യർത്ഥന നടത്തിയപ്പോഴാണു. മാറിയ സാഹചര്യത്തിൽ പതിവിൻപടിയുള്ള യു.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ ബാന്ധവം ഉപെക്ഷിച്ച്‌ സി.പി.എമ്മുമായി തന്ത്രപരമായ സഖ്യം രൂപപ്പെടുത്തുവാനുള്ള ശ്രമത്തിലാണു ആർ.എസ്സ്‌.എസ്സ്‌ നേതൃത്വം. ഇതിന്റെ ആദ്യപടിയെന്ന നിലക്കാണു ആർ.എസ്‌.എസ്‌ ബന്ധ ഉപെക്ഷിക്കാതെ ബി.ജെ.പിയുമായി "തെറ്റിപ്പിരിഞ്ഞ' ബി.ജെ.പി നേതാവ്‌ രാമൻ പിള്ളയും അരയസമാജം നേതാവ്‌ ഉമാ‍ൂണ്ണിയുമടങ്ങുന്ന "വിഘടിത ബി.ജെ.പിയെ' ഇടതുപക്ഷ പാളയത്തിൽ എത്തിച്ചത്‌. മാധ്യമങ്ങൾ തന്ത്രപുർവ്വം സി.പി.എമ്മിന്റെ മദനി ബാന്ധവത്തിനെതിരെ കലിതുള്ളിയപ്പോൾ പോറലേൽക്കാതെ ലക്ഷ്യം കണ്ടത്‌ സംഘപരിവാറിന്റെ ഇടതുപക്ഷത്തെക്കുള്ള ആദ്യ കാൽ വെപ്പായിരുന്നു. ഒരിക്കൽ പോലും രാമൻ പിള്ളയോ, മാറാട്ടെ ഉമാഭാരതിയെന്നറിയപ്പെടുന്ന ഉമാ‍ൂണ്ണിയോ സംഘപരിവാറിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ഇവിടെ പ്രസക്തമാണു. മാത്രമല്ല മാറാട്ടെ മുസ്ലിം കുടുംബങ്ങളെ സ്വന്തം വീടുകളിൽ നിന്നും ആട്ടിയോടിക്കുവാൻ മുൻബന്ധിയിലുണ്ടായിരുന്ന ഉമാ ഉണ്ണി ഇടതുപക്ഷപാളയത്തിലെത്തിയിട്ടും, പിണറായിയുമായി വേദി പങ്കിട്ടിട്ടും മുൻ കാല ചെയ്തികളെ തള്ളിപ്പറഞ്ഞില്ല എന്നത്‌ ശ്രദ്ധേയമാണു.

അരങ്ങോരുങ്ങുന്നത്‌ സി.പി.എമ്മുമായുള്ള സംഘപരിവാരിന്റെ ദിർഘകാല ബാന്ധവത്തിലേക്കാണു. "പൊതുശത്രൂവിനെ" ഭരണത്തിന്റെയും മതെതരത്വത്തിന്റെയും സുഭദ്രമായ മറവിൽ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സി.പി.എമ്മിനു ധാർമ്മിക പിന്തുണ നൽകേണ്ടത്‌ ലക്ഷ്യപൂർത്തീകരണത്തിന്ന് മാർഗ്ഗമായി ആർ.എസ്‌.എസ്‌ കാണുന്നു. യൂ.ഡി.എഫ്‌ എത്രതന്നെയായാലും ന്യൂനപക്ഷങ്ങളെ പൂർണ്ണമായി അകറ്റി നിരുത്തുന്ന നിലക്കുള്ള നയനിലപാട്‌ സ്വീകരിക്കുകയില്ല എന്നും സംഘപരിവാർ തിരിച്ചരിയുന്നുണ്ടു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ ആന്റണിയിൽ നിന്നു മുഖ്യമന്ത്രി പഥവി നഷ്ടമായപ്പോൾ ഇതിനേക്കാൾ രൂക്ഷമായ അറോപണം മുസ്ലിം സമുദായത്തിനു നേരെ നടത്തിയ വി.എസ്‌. അചുദാനന്ദനെ പതിവു ഗ്രൂപ്പു സമവാക്യങ്ങൾ തെറ്റിച്ച്‌ പിണറായിയും കൂട്ടരും സം രക്ഷിച്ചതും വി.എസ്സിന്റെ പ്രസ്താവന ഏറ്റുപാടിയതും സി.പി.എമ്മുമായുള്ള ദിർഘകാല ബാന്ധവത്തിനുള്ള അനുകൂലഘടകമായി സംഘപ്രവർത്തകർ കാണുന്നുണ്ടു. മാത്രമല്ല മുസ്ലിം വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന സി.പി.എമ്മുമായി മുസ്ലിം സമുദായം ഭാവിയിൽ സഹകരിക്കുന്നത്‌ ഇതു ഒഴിവാക്കപ്പെടുകയും ചെയ്യും, അതു സി.പി.എമ്മിന്റെ മതെതര അടിത്തറ തന്നെ ഇല്ലാതാക്കും എന്നും സംഘപരിവാർ പ്രതിക്ഷിക്കുന്നു. എന്നാൽ ഇരു വിഭാഗഗത്തുമുള്ള നൂറുകണക്കായ രക്തസാക്ഷി കുടുംബങ്ങളെയും, പരസ്പര പോർവ്വിളിയിൽ നളിതുവരെ അംഗവൈകല്യം സംഭവിച്ച ആയിരങ്ങളെയും ഈ ബാന്ധവത്തെ ഏതുനിലക്കു വിശ്വസിപ്പിക്കും എന്നുള്ളതും ഇവിടെ പ്രസക്തമാണു.
P.K.Noufal