Sunday, July 11, 2010

പോലിസ് മാധ്യമ നുണപ്രചരണം..

കേരള രാഷ്ട്രീയത്തിൽ വിവാദകൊടുങ്കാറ്റുയർത്തിയ മുത്തൂറ്റ്‌ പോൾ വധകേസ്‌ അന്വേഷിക്കുന്ന സന്ദർഭം. കേരളാ പോലീസ്‌ പതിവ്‌ ശൈലിയിലുള്ള അന്വേഷണവും, വാർത്താ സമ്മേളനങ്ങളുമായി മുന്നോട്ടു പോയപ്പോൾ സമാന്തരമായ അന്വേഷനവുമായി കേരളാ പോലിസിന്റെ അന്വേഷണ ഗതിയെ തന്നെ ചോദ്യം ചെയ്ത രണ്ട്‌ വിഭാഗമുണ്ട്‌. അതിലൊന്ന് മുത്തൂറ്റ്‌ കുടുംബം ഏർപ്പാടാക്കിയ സ്വകാര്യ ഡിറ്റക്ടീവ്‌ ഏജൻസിയായിരുന്നെങ്കിൽ അതിനേക്കാൾ ജാഗ്രത പ്രകടിപ്പിച്ച്‌ പോൾ മുത്തൂറ്റ്‌ വധത്തിന്റെ വിവിധ വശങ്ങൾ നൂലിഴ പരിഷോധിച്ച്‌ പുതിയ സിദ്ധന്തങ്ങളും വെളിപ്പെടുത്തലുകളുമായി രംഗം കൊഴുപ്പിച്ച മറ്റൊരു വിഭാഗമുണ്ടായിരുന്നു. വർത്തമാനകാല കേരളത്തിലെ അഭിനവ പോലീസും,അഭിനവ കോടതികളുമായി നിറഞ്ഞാടുന്ന ചാനൽ-പത്ര മാധ്യമ കൂട്ടുകെട്ട്‌. കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസിന്റെ കണ്ടുപിടുത്തങ്ങളെയും നിഗമനങ്ങലെയും സമാന്തരമായ ചാനൽ 'ഡിറ്റക്ടിവുകളുടെ' വ്യത്യാസ്ഥ കണ്ടെത്തലുകളിലൂടെയും, ചാനൽ പ്രഭുക്കളുടെ സ്ഥിരം ഗവേഷകരുടെ മറു നിഗമനങ്ങളിലൂടെയും ഓരോ ദിവസവും പൊളിച്ചെടുക്കുകയായിരുന്നു. മാധ്യമങ്ങൾ സ്വയം തന്നെ അന്വേഷണ ഏജൻസികളുടെ വേഷം കെട്ടിയായിരുന്നു ഓരോ കഥകളും ദിനേനയെന്നോണം നിരത്തിയത്‌. പതിവു പോലീസ്‌ അന്വേഷണത്തിന്റെ നടുവൊടിക്കുന്ന തെളിവു ശേഖരണത്തിന്റെ ദൃഷ്യ രംഗങ്ങളുമായി ചാനലുകളും സജിവമായി. പോൾ മുത്തൂറ്റ്‌ വധക്കേസിൽ കുറ്റാരോപിതനായ കീരി സതിഷിന്റെ വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൃത്യം ചെയ്തതെന്നു പറഞ്ഞ്‌ കണ്ടത്തിയ 'എസ്‌' കത്തിയുടെ കള്ളത്തരം ചാനലുകൾ ലൈവായി തന്നെ മാലോകരെ അറിയിച്ചു. പോൾ വധകേസിൽ മാധ്യമങ്ങളുടെ കണ്ണും കാതും ക്യാമറയുമൊക്കെ പതിവ്‌ പോലിസ്‌ ഭാഷ്യത്തിനപ്പുറം മറ്റു പല മേഘലയിലേക്കും തിരിച്ചുവെച്ചു. പോലിസ്‌ നിർമ്മിക്കുന്ന കൃത്രിമ തെളിവുകളുടെ പൊള്ളത്തരങ്ങൾ അങ്ങിനെ ജനം തിരിച്ചരിഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മകന്റെ പങ്കും, നടിമാരുടെ സാന്നിദ്ധ്യവുമൊക്കെ ദിനേനയെന്നോണം വാർത്തകളിൽ നിറഞ്ഞു. പോലിസും, ഭരൺകൂടത്തിന്റെയും ഭാഷ്യത്തിന്റെ എതിരായിരുന്നു മാധ്യമ ലോകം പോൾ വധക്കേസിൽ നിലനിന്നത്‌.പോലീസ്‌ ഭാഷ്യം വിശ്വസിക്കുവാൻ കൊള്ളില്ലെന്ന് മാധ്യമലോകം വിളിച്ചു പറഞ്ഞു. അതിനു തെളിവുകളും നിരത്തി. സമ്മർദ്ദം സഹിക്കാൻ വയ്യാതെ അന്വേഷണം സി.ബി.ഐ ക്ക്‌ ഹൈകോടതി കൈമാറി. അതേ സമയം കേരളാ പോലിസ്‌ അന്വേഷിച്ചു കണ്ടെത്തിയ അതെ പ്രതികളെ തന്നെയാണു നേരിയ മാറ്റത്തോടെ സി.ബി.ഐ യും പ്രഥമവിവര പട്ടികയിൽ ഹൈകോടതിയിൽ സമർപ്പിച്ചത്‌. ഇവിടെ സവിശേഷ ശ്രദ്ധപ്രതിയേണ്ടത്‌ മാധ്യമ ലോകം ഈ വിഷയ്ത്തിലെടുത്ത പൊതു നിലപാടാണു. പോലിസ്‌ ഭാഷ്യം അതെ പടി വിശ്വസിക്കാതെ മാധ്യമ പ്രവർത്തകർ ക്യാമറയും പേനയുമെല്ലാം പോലീസ്‌ കുറ്റമാരോപിച്ചവർക്ക്‌ നേരെയും നീട്ടി. കിരി സതിഷിന്റെ വീട്ടിൽ പോലീസ്‌ സ്വയം കൊണ്ടു വെച്ച്‌ 'തൊണ്ടി'യായി കണ്ടെടുത്ത 'എസ്‌ കത്തി' യുടെ രഹസ്യങ്ങൾ കിരി സതിഷിന്റെ അമ്മയിലൂടെ കേരളം അറിഞ്ഞു. കിരി സതിഷ്‌ കരഞ്ഞതും കരയാത്തതുമോക്ക്‌ പ്രത്യേക വാർത്തകളും, ഫ്ലാഷ്‌ ന്യൂസുകളുമായി ചാനലുകളിൽ നിറഞ്ഞു. ഭരണകൂടത്തിന്റെ സ്വയം ഭാഷ്യമായീ വാർത്തകൾ നൽകുവാൻ ഇവിടെ മാധ്യമപ്രവർത്തകർ തയ്യാറായില്ല.
ഇനി ഇതെ രംഗം. അരങ്ങിലും, കഥാപാത്രങ്ങളിലും മാത്രം അൽപം വ്യത്യാസം. കഥയിലെ നായകർ പതിവുപോലെ കേരളാ പോലിസ്‌ തന്നെ. എന്നാൽ അന്വേഷിക്കുന്നത്‌ സാമ്പത്തിക വമ്പനായ മുത്തൂറ്റ്‌ കുടുമ്പവുമായി ബന്ധപ്പെട്ട കേസല്ല. മറിച്ച്‌ മാധ്യമങ്ങളുടെ ഇഷ്ട വിഷയമായ മുസ്ലിം തീവ്രവാദമാണു. കേരള പൊലിസ്‌ കടന്നുകയറുന്നത്‌ കീരി സ്തീഷന്റെ ഭവനത്തിലല്ല മറിച്ച്‌ മുസ്ലിം ഭവനങ്ങളിലും, മുസ്ലിം സംഘടനാ ഒഫീസുകളും. ഇവിടെ പക്ഷെ മാധ്യമങ്ങളുടെ പൊതുനിലപാടു മറ്റൊന്നായി മാറുന്നത്‌ യാദൃശ്ചികമാകില്ല. മുത്തൂറ്റ്‌ പോൾ വധകേസിലെ പോലിസ്‌ ഭാഷ്യത്തെ തലനാരിഴകീറി പരിശോധിച്ച മാധ്യമ ലോകം ഒന്നടങ്കം ഇവിടെ പോലീസ്‌ ഭാഷ്യത്തിന്റെ കുഴലൂത്തുകാരോ, പ്രചാരകരോ ആയി മാറുന്നു. കിരി സതീഷന്റെ വീട്ടിൽ നിന്നു പോലീസ്‌ കൊണ്ട്വെച്ച ആയുധം തൊണ്ടിമുതലായി കണ്ടെടുത്തതിന്റെ ആധികാരികത ചോദ്യം ചെയ്ത അതെ മാധ്യമ പ്രവർത്തകർ തന്നെയാണു മുസ്ലിം സംഘടനാ പ്രവർത്തകരുടെ വിടുകളിൽ പോലീസ്‌ കടന്നുകയറി റെയ്ഡെന്ന പേരിൽ നടത്തുന്ന അതിക്രമങ്ങൾക്ക്‌ സർവ്വ പി ന്തുണയും നൽകുന്നത്‌. ഭീകരവാദ തെളിവുകളായി പോലീസ്‌ കണ്ടെടുത്തുവേന്നു പറയുന്ന വസ്തുക്കൾക്ക്‌ മുൻ പിൻ നോക്കാതെ ആധികാരികത നൽകുന്നത്‌. മാത്രമല്ല സ്വന്തം ഭാവന്ന ശ്രിഷ്ഠി ഉപയോഗപ്പെടുത്തി എരുവും പുളിയും ചേർത്തു അനുബന്ധ കഥകൾ രചിക്കുന്നത്‌. കീരി സതീഷിന്റെ അമ്മയിലേക്ക്‌ തിരിഞ്ഞ കാമറക്കണുകളോ, പേനയോ എന്തുകൊണ്ടു റെയ്ഡിനു കയറി പോലിസ്‌ അതിക്രമത്തിന്നിരയായ ഗർഭിണികളായ സ്ത്രികളടക്കമുള്ളവരിലേക്ക്‌ തിരിഞ്ഞില്ല? നീല കവറിൽ പൊതിഞ്ഞ സീഡി നീല സീഡിയായതിന്റെ പൊരുൾ അന്വേഷിക്കുവാനോ, എയർഗൺ മെഷിന്‍ ഗന്നായത്തിന്റെ സത്യാവസ്ഥയറിയുവാനോ കൂർമ്മ ബുദ്ധിയുള്ള ഈ മാധ്യമപ്രവർത്തകരാരും തന്നെ എന്തു കൊണ്ടു ശ്രമിച്ചില്ല?
ഇവിടെ പോലീസ്‌ പറയുന്നതും പറയുന്നതിനപ്പുറവും സത്യവും മുത്തൂറ്റ്‌ പോൾ വധകേസിൽ പോലീസ്‌ പറയുന്നത്‌ അപ്പടി നുണയുമാകുന്നതുമെന്തുകൊണ്ടു? കേരളാ പോലീസ്‌ തന്നെയല്ലേ രണ്ടു കേസുകളും അന്വേഷിക്കുന്നത്‌? മുത്തൂറ്റ്‌ കേസ്‌ അന്വേഷണതിൽ അപ്പടി നുണപറഞ്ഞെന്നു മാധ്യമലോകം മുഴുക്കെ വിധിയെഴുതിയ പോലിസ്‌ മുസ്ലിം ബന്ധമുള്ള കെസുകളിൽ പറയുന്നതു മുഴുവൻ സത്യമെന്ന് വിധുയെഴുതുന്നതിന്റെ ന്യായമെന്ത്‌?

4 comments:

 1. മുസ്ലിം സാമുടായികതയാകുമ്പോള്‍ പോലീസ്‌ പറയുന്നതും പറയുന്നതിനപ്പുറവും സത്യവും മുത്തൂറ്റ്‌ പോൾ വധകേസിൽ പോലീസ്‌ പറയുന്നത്‌ അപ്പടി നുണയുമാകുന്നതുമെന്തുകൊണ്ടു? കേരളാ പോലീസ്‌ തന്നെയല്ലേ രണ്ടു കേസുകളും അന്വേഷിക്കുന്നത്‌? മുത്തൂറ്റ്‌ കേസ്‌ അന്വേഷണതിൽ അപ്പടി നുണപറഞ്ഞെന്നു മാധ്യമലോകം മുഴുക്കെ വിധിയെഴുതിയ പോലിസ്‌ മുസ്ലിം ബന്ധമുള്ള കെസുകളിൽ പറയുന്നതു മുഴുവൻ സത്യമെന്ന് വിധുയെഴുതുന്നതിന്റെ ന്യായമെന്ത്‌?

  ReplyDelete
 2. അത് ശരിയാണല്ലോ,

  പോള്‍ കേസില്‍ പോലീസ് കള്ളം പറഞ്ഞെങ്കില്‍ എല്ലാ കേസിലും ഇവന്മാര്‍ കള്ളം പറയില്ല എന്ന് എന്താണ് ഉറപ്പ്?

  അത്രക്കങ്ങു പോയില്ല കേട്ടാ.

  ReplyDelete
 3. ഈ നിഷ്കളങ്കരെ വെട്ടയാടാതെ . അവര്‍ സമാധാനത്തിന്റെ മാട പ്രാവുകള്‍ അല്ലെ ? ഇങ്ങനെ വേട്ടയാടാന്‍ അവര്‍ എന്ത് പിഴച്ചു... ഈശ്വരാ..........

  മുകളില്‍ എഴുതിയ സാധനം ഇഷ്ടപ്പെട്ടു . ഒരു ജനതയും സ്വയം മാറ്റത്തിനു സന്നധമാവതിടത്തോളം അവരെ രക്ഷിക്കാന്‍ ദൈവത്തിനു പോലും പറ്റൂല്ല ....
  അത് കറക്റ്റ് . ഈ എഴുതി വെച്ച് നാട്ടാരെ കാണിക്കും മുന്‍പേ ഒന്ന് സ്വയം ജീവിതത്തില്‍ പകര്ത്തരുതോ. ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ ...

  ReplyDelete
 4. ഈ വിഷയത്തിലെ നുണ പ്രചാരണത്തില്‍ പോലീസിനേക്കാള്‍ മുന്നിലാണ് മാധ്യമ ലോകം. പോലിസിനെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്ന പല നുണകളും പോലീസും ആഭ്യന്തര മന്ത്രിയുമടക്കം നിഷേധിക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു.

  ReplyDelete