Monday, July 5, 2010

മറനീങ്ങുന്ന ഒളിയജണ്ടകൾ

മറനീങ്ങുന്ന ഒളിയജണ്ടകൾ

വിദ്യാലയങ്ങളിൽ ഭരണ പരിഷ്കാരപരമായ യാദൃശ്ചികതയെന്നു ഒറ്റനോട്ടത്തിൽ തോന്നാവുന്ന ആരാധനാ സ്വാതന്ത്ര്യ നിഷേധമു:പ്പെടെയുള്ള നിബന്ധനകൾ, പൊതുവസ്ത്രാധാരണത്തിന്റെ മറപിടിച്ച്‌ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അടിച്ചേൽപ്പിക്കപ്പടുന്ന പ്രത്യേക വസ്ത്രാധാരണ നിയമങ്ങൾ, ആവിശ്കാര സ്വാതന്ത്ര്യത്തെ മറപിടിച്ച്‌ ലോകം കണ്ട മഹത്‌ വ്യക്തിക്കെതിരെ അങ്ങേയറ്റം അവഹേളാനാത്മകരമായ രചനകൾ. ഹൈന്ദവ ഫാഷിസ്റ്റുകൾ മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന ആസൂതൃതമായ ഗൂഢ തന്ത്രങ്ങൾക്ക്‌ സ്വന്തം നിലക്കുള്ള ഗൂഢ ഭാഷ്യം. സ്നേഹം, കാരുണ്യം, സഹിഷ്ണുത എന്നിങ്ങനെ മതിലുകളിൽ പരസ്യം ചെയ്തതും ചെയ്യാത്തതുമായ അടിസ്ഥാന മുദ്രാവാക്യങ്ങളുമായി ആതുരാലയങ്ങളടക്കം സമൂഹത്തിലെ പീഢിത വിഭാഗത്തിനു ആശ്വാസം പകരുന്ന, ഒറീസ്സയിലും, മംഗലാപുരത്തും അടുത്ത കാലത്തായി അങ്ങേയറ്റത്തെ ഫാഷിസ്റ്റ്‌ പീഢനം നേരിടുന്ന ഇന്ത്യൻ ക്രൈസ്തവ ന്യൂനപക്ഷം ഇങ്ങ്‌ കേരളത്തിൽ അടുത്ത കാലത്തായി മറ്റൊരു ന്യൂനപക്ഷ സമൂഹമായ മുസ്ലിം സമുദായത്തിനു നേരെ അനുവർത്തിക്കുന്ന പരസ്പര ബന്ധത്തിന്റെ അടിസ്ഥാന തത്വമിതാണു.

കേരളത്തിലെ ആധിമ ക്രൈസ്തവ വിഭാഗമായ പൗരസ്ഥ്യ സൂറിയാനി ക്രൈസ്തവ സഭയുടെ പരസ്പര സ്നേഹത്തിലധിഷ്ടിതമായ പൊതുധാരക്ക്‌ വിരാമമിട്ടുകൊണ്ടാണു വാസ്കോഡഗാമയുടെ നേതൃത്വത്തിൽ കടൽ കടന്നെത്തിയ അധിനിവേശ ഹിംസാത്മക സാമ്രാജ്യത്വ പ്രത്യയശാസ്ത്രം കേരള ക്രൈസ്തവരിൽ ആധിപത്യമുറപ്പിക്കുന്നത്‌. വാസ്കോദ ഗാമയുടെ നേതൃത്വത്തിലുള്ള പോർട്ടുഗിസ്‌ അധിനിവേഷ സൈന്യം കേരളത്തിൽ കാലുകുത്തുമ്പോൾ ഇവിടെ നിലനിന്നിരുന്ന അങ്ങെയറ്റം മാതൃകാ പരമായ സമുദായ സൗഹൃദ അന്തരിക്ഷം ഇവിടം പ്രസക്തമാണു. സാമൂതിരിയെന്ന ഹൈന്ദവ നാടുരാജവിനു കിഴിൽ മരക്കാർ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മുസ്ലിം നാവികപ്പട കേരളത്തിന്റെ അതിർത്തികളെ സം രക്ഷിച്ചു കൊണ്ടു പരസ്പര ബഹുമാനത്തിലും ആധരവിലും അധിഷ്ടിതമായ സുദൃഢമായ ബന്ധമാണു നിലനിർത്തിയിരുന്നത്‌. എന്നാൽ പോർട്ടുഗിസ്‌ അധിനിവേഷം ആദ്യം തന്നെ ലക്ഷ്യം വെച്ചതും പിന്നീട്‌ ഒരിക്കലും നികത്താനാകാത്ത വിള്ളലുണ്ടാകിയതും സുദൃഡഹ്മായ ഈ സൗഹൃദത്തെയായിരുന്നു. സാമൂതിരി രാജവംശത്തിലെ പിൻ തലമുറക്കാരെ വശത്താക്കി പോർട്ടുഗീസ്‌ അധിനിവേശത്തിനു ശക്തമായ പ്രഹരം ഏൽപ്പിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാറെന്ന ഇതിഹാസ നായകനെ നിശ്കാസനം ചെയ്ത്തതിലൂടെയാണു കേരളക്കരയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സൗഹൃദത്തിനു ആദ്യപ്രഹരം ഏൽക്കുന്നത്‌. അധിനിവേശ അജണ്ടകൾ ഏറ്റവും തടസ്സമായി നിന്നത്‌ കുഞ്ഞാലിമരക്കാറുടെ നേതൃത്വത്തിലു മുസ്ലിം നാവികരായതു കൊണ്ടുതന്നെ മുസ്ലിം സമുഹത്തിന്റെ ശക്തി ദുർഭലപ്പെടുത്തുകയെന്നത്‌ രക്തരൂക്ഷിതമായ ആധിപത്യ ശ്രമങ്ങളുടെ അടിസ്ഥാന ലക്ഷ്യമായിരുന്നു. കച്ചവടത്തിനൊപ്പം നിർബന്ധ മതപ്രചരണവും
,
എന്നതായിരുന്നു പോർട്ടുഗിസ്‌ അധിനിവേശങ്ങളുടെ അടിസ്ഥന ലക്ഷ്യമായി നിലകൊണ്ടത്‌. തോക്കും വിശുദ്ധ ഗ്രന്ഥവും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളായി മതപ്രചരനത്തിനു പ്രത്യേക മാനം നൽകി. പോർട്ടുഗിസ്‌ അധിനിവേഷത്തിനു വിരാമമിട്ടുകൊണ്ടു പിന്നീടു വന്ന ബൃട്ടീഷ്‌ സാമ്രാജ്യത്വ ശക്തികളും ഏതാണ്ടീ നിലപാടു തന്നെയാണു അടിസ്ഥാന ലക്ഷ്യമായി കൈകൊണ്ടത്‌. കച്ചവടവും മതപ്രചരണവും. അതുകൊണ്ടു തന്നെ അങ്ങേയറ്റത്തെ സൗഹാർദ്ദ നിലപാടാണു കേരള ക്രൈസ്തവ സഭകളും ബ്രീട്ടീഷ്‌ സമ്രാജ്യത്വം തമ്മിൽ പരസ്പരം നിലനിന്നിരുന്നത്‌. അധിനിവേഷ ഭരണത്തി കീഴിൽ നിർഭയമായി ക്രൈസ്തവ മിഷനണറിമാരുടെ നേതൃത്വത്തിൽ മതപ്രചാരണ പ്രവർത്തനങ്ങൾക്ക്‌ ആസൂതൃതമായ നീക്കങ്ങൾ നടക്കുകയുണ്ടായി. ലോകത്തെവിടെയും കാണപ്പെടുന്നതു പോലെ വിദ്യാഭ്യാസ-ആതുരാലയങ്ങൽ കേന്ദ്രികരിച്ചു കൊണ്ടായിരുന്നു മിഷനറിമാർ മതപ്രചരണങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌.
രാജ്യത്തിന്റെ ജനകേന്ദ്രീകൃതമായ മർമ്മപ്രധാന മേഘലകളിലൊക്കെ തന്നെ സൗജന്യമായി സ്ഥലവും അനുബന്ധ സ്ഥാപനങ്ങളും മിഷനറി പ്രവർത്തനങ്ങൽക്കായ്‌ ബ്രിട്ടീഷ്‌ ഗവൺമന്റു പതിച്ചു നൽകപ്പെടുകയുണ്ടായി.
അതുകൊണ്ടു തന്നെ ബ്രിട്ടീഷ്‌ രാജിനെതിരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു സമുദായമെന്ന നിലക്കുള്ള ക്രൈസ്ത സമൂഹത്തിന്റെ പങ്ക്‌ തുലോം വിരളമായിരുന്നു. ഒരു സമുദായമെന്ന നിലക്കു തന്നെ മുസ്ലിംകളും
, കോൺഗ്രസ്സിലൂടെ ഹൈന്ദവസമൂഹവും ബ്രിട്ടീഷ്‌ രാജിനെതിരായുള്ള സ്വാതന്ത്ര്യ സമരത്തിൽ ഭാഗവാക്കായപ്പോൾ ഭരണാനുബന്ധിയായ സ്ഥനങ്ങളിലെ നിർണ്ണായക പഥവികളിലൂടെയും വിദ്യ്ഭ്യാസ ആതുര ശുശ്രൂഷാ മേഘലകളിലുടെയും ജനസ്വാധീനം വർദ്ധിപ്പിക്കുവനാണു ക്രൈസ്തവ സമുഹം ശ്രമിച്ചത്‌. മലബാർ കേന്ദ്രീകരിച്ചുകൊണ്ട്‌ മുസ്ലിംകളുടെ നേതൃത്വത്തിൽ ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിൽ നടന്ന രക്തരൂക്ഷിതമായ പോരാട്ടവും അതിനെതുടർന്നു ബ്രിട്ടീഷുകാർ നടത്തിയ മുസ്ലിം കൂട്ടക്കൊലകളും നടുകടത്തലും ശേഷം വന്ന നേതാക്കൾ ആഹ്വാനം ചെയ്ത ഇംഗ്ലീഷ്‌ വിരോധവുമൊക്കെകൂടിയായപ്പോൾ കേരളത്തിലെ പൊതുധാരയിൽ ഏറ്റവും സജിവമായിരുന്ന മുസ്ലിം സമുധായം മുഖ്യാധാരയിൽ നിന്നും ബഹുദൂരം പിൻ തള്ളപ്പെട്ടു.

ക്രൈസ്തവ സമുദായത്തിന്റെ നിർണ്ണായക സ്വാധീനം സ്വാതന്ത്യ ലബ്ദിക്ക്‌ ശേഷവും ഭരണ-രാഷ്ട്രീയ മേഘലകളിൽ ഇക്കാരണം കൊണ്ടു നിലനിന്നപ്പോൾ വിഭജനമെന്ന് സംഘ ഗൂഢപദ്ധതിയുടെ പാപഭാരമേറിക്കൊണ്ട്‌ സമുന്നത നേതാക്കളും പണ്ഠിതന്മാരും നഷ്ടപ്പെട്ട്‌ ആസൂതൃതമായി പിൻ തള്ളപ്പെട്ട മുസ്ലിം സമുദായം വളരെ പതുക്കെയാണു മുഖ്യധാരയിലേക്ക്‌ തിരിച്ചുവരുവാൻ തുടങ്ങിയത്‌. മുസ്ലിം സമുദായം ഉണർന്ന് തുടങ്ങിയപ്പോൾ നേരിടേണ്ടി വന്ന സാമൂഹിക യാഥാർത്ഥ്യം നിരാശാജനകമായിരുന്നു. സർക്കാർ സർവ്വ്വീസിലെ ഭീമമായ പ്രാതിനിധ്യമില്ലായ്മ, വിദ്യാഭ്യാമേഘലകളിൽ സമുദായത്തിന്ന് സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. രാഷ്ട്രീയ മേഘലയിലെ സവർണ്ണ-ക്രൈസ്തവ അചുദണ്ടിന്റെ വൻ സ്വാധീനം. പോരാത്തതിനു വിഭജനത്തിനുത്തരവാദികളെന്ന ദുരാരോപണത്തിൽ പെട്ട്‌ മുസ്ലിം സാമുദായികത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയും.
സ്വാഭാവികമായും വിദ്യഭാസ ലബ്ദിക്കായ്‌ സമുദായം ക്രൈസ്തവ സമൂഹം നടത്തുന്ന സ്ഥാപനങ്ങളെ വൻ തോതിൽ ആശ്രയിക്കേണ്ടതായി വന്നു. കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥക്കെതിരെയുള്ള സഹകാരികൾ എന്ന നിലക്ക്‌ ആഗോളതലത്തിൽ ശീതയുദ്ധസാഹചര്യം നിലനിന്നിരുന്ന ആദ്യദശകങ്ങളിൽ സത്വപരമായ പ്രയസങ്ങളൊന്നുമില്ലാതെ കേരളത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളും മുന്നോട്ടു പോയി. എന്നാൽ കമ്മ്യൂണിസ്റ്റ്‌ പതനത്തോടടെ പുതിയ ശത്രുവിനെ കണ്ടെത്തുവാനുള്ള പതിവ്‌ സാമ്രാജ്യത്വ അന്വേഷണം അവസാനിച്ചത്‌ ഇസ്ലാമിക സമുഹത്തിലായിരുന്നു. അതിന്റെ അനുരണനങ്ങൾ ലോകത്തിലെ ഏറ്റവും സജീവ ക്രൈസ്തവ സമൂഹമായ കേരള ക്രൈസ്തവ സഭകളിലും വന്നെത്തി. യാങ്കീ തന്ത്രങ്ങളിൽ പെട്ട്‌ സദ്ദാം ഹുസൈൻ കുവൈറ്റ്‌ ആക്രമിച്ചത്‌ മറയാക്കി ആഗോള സാമ്രാജ്യത്വം മുസ്ലിം മേഘലകളിൽ കടന്നുകയറിയപ്പോൾ സർവ്വ പി ന്തുണയുമായി കേരളത്തിലെ ക്രൈസ്തവ സഭകളും ഉണ്ടായിരുന്നു. സദ്ദാം ഹുസൈനെതിരെയുള്ള അമേരിക്കൻ നീക്കങ്ങൾക്ക്‌ പി ന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രത്യേക പ്രാർത്ഥനകൾ കൊണ്ട്‌ സജീവമായിരുന്നു കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങൾ. പിന്നീട്‌ സെപ്റ്റംബർ പതിനൊന്നിൽ നടന്ന ആഗോള നാടകവും അതിനെ തുടർന്ന് അമേരിക്കാൻ സയണിസ്റ്റ്‌ ചേരി മുസ്ലിം മേഘലകളെ കേന്ദ്രീകരിച്ച്‌ നടത്തിയ ഭീകരാക്രമണ അധിനിവേശത്തോടും കൂടി കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങളും നേതൃത്വങ്ങളും ഇവിടത്തെ ശത്രുവിനെ തിരിച്ചറിയുകയായിരുന്നു. ചരിത്രപരമായ കാരനാങ്ങളാൽ കയ്യടക്കിവെച്ച വിദ്യഭ്യാസ സ്ഥാപനങ്ങളും ആധുരാലയങ്ങളുമൊക്കെ ഇയ്യാവശ്യത്തിനു ദുരുപയോഗപ്പെടുത്തി. സ്ഥാപനങ്ങളുടെ നിലനിൽപ്പു തന്നെ സൗഹാർദ്ദത്തിനു ആശ്രയിച്ചു നിൽക്കുന്ന കേരളത്തിലെ ജനസംഖ്യാ അനുപാതമൊന്നും പരിഗണിക്കാതെ തികച്ചും എകപക്ഷീയമായിരുന്നു പല സ്ഥാപനങ്ങളുടെയും അധികാരികളുടെയും വഴിവിട്ട നടപടികൾ. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രികൾ നടത്തുന്ന സ്ഥാപനങ്ങളിൽ അതേ വേഷം ധരിച്ചെത്തുന്ന മുസ്ലിം കുട്ടികൾക്ക്‌ വിലക്ക്‌. വെള്ളിയാഴ്ച മുസ്ലിംകൾക്ക്‌ നിർബന്ധമായ നമസ്കാരത്തിനുള്ള വിലക്ക്‌. ഏകദൈവ വിശ്വാസമെന്ന അടിസ്ഥാന മുദ്രാവാക്യത്തിൽ വിശ്വസിക്കുന്ന മുസ്ലിംകളുടെ മേൽ ക്രൈസ്തുവ വിശ്വാസം ബോധപൂർവ്വം അടിച്ചേൽപ്പിക്കൽ. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ക്രൈസ്തവ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തീർത്തും മുസ്ലിം വിരുദ്ധ നടപടികളുടെ ചെറു വിവരണമാണു മേൽ വിവരിച്ചത്‌. ഇതിനെതിരെ പ്രതിഷെധമുയർത്തുന്നവരെ അവഹേളിച്ചും പുറത്താക്കി കൊണ്ടുമായിരുന്നു സഭാതികൃതർ പ്രതികരിച്ചത്‌. വിശ്വാസ സമ്പന്ധിയായ സംവാദങ്ങളിൽ മുസ്ലിം ഭാഗത്തുണ്ടാകുന്ന ഏകപക്ഷീയ ആധിപത്യത്തിനു എതിരെ സ്നേഹം
, കാരുണ്യം എന്നിങ്ങനെ അടിസ്ഥാന മുദ്രാവക്യമെന്നു പറയുന്ന ക്രൈസ്തവ സഭകൾ പ്രതികരിച്ചത്‌ അത്യന്തം അസഹിഷ്ണുതയോടെയായിരുന്നു. ലോകമാകെ കൊടാനകോടി മുസ്ലിംകൾ പ്രാവാചകനും നേതാവുമായി നെഞ്ചിലേറ്റുന്ന പ്രവാചകൻ മുഹമ്മദിനെതിരെ അത്യന്തം നികൃഷ്ടമായ വിശേഷങ്ങളും ദുരാരോപണങ്ങളുമായി ഗ്രന്ഥങ്ങളും ലഘുലേഘകളുമാണു വ്യത്യസ്ഥ വിഭാഗങ്ങൾ പടച്ചു വിട്ടത്‌. ഇതൊന്നു യാദൃശ്ചികമല്ലെന്ന് തീർത്തും പറയാവുന്ന തുടർച്ചയാണു ന്യൂമാൻ കോളേജിലെ എം.എ ചോദ്യ പ്രീക്ഷ പേപ്പറിലൂടെ പുറത്തു വന്നത്‌. ദൈവത്തയും പ്രവാചകനെയും അത്യന്തം ഹീനമായ ഭാഷയിൽ അവഹേളിക്കുന്ന നിലക്കുള്ള ചോദ്യം തയ്യാറാക്കിയതിനു പിന്നിലുള്ള അജണ്ടയും മനസീകാവസ്ഥയും മറ്റൊന്നുമല്ല.


അതേസമയം ഭരണരംഗത്ത്‌ ക്രൈസ്ത നാമധാരികളായ പല പോലീസു ഉദ്യോഗസ്ഥരും മുസ്ലിം വിഷയത്തിൽ സ്പേഷ്യലൈസ്‌ ചെയ്തവരെന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടതണു. മാധ്യമങ്ങൾക്ക്‌ നിരന്തരം പറഞ്ഞു നടക്കാവുന്ന ആവോളം വിഭവങ്ങൾ സർക്കാർ ചെലവിൽ ഇവർ മുസ്ലിം സമുദായത്തിനെതിരെ പടച്ചുണ്ടാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്‌. തൊണ്ണൂറുകളിൽ മുസ്ലിം സ്വാധീനമേഘലകളെ സൂചിപ്പിക്കുവാൻ കാശ്മീറടക്കമുള്ള പ്രദേശങ്ങളെ പ്രത്യേക നിറം കൊടുത്തതിന്റെ പേരിൽ ഇസ്ലാമിക വിജ്ഞാനകോശം കണ്ട്‌ കെട്ടുകയും അറസ്റ്റു ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണു കേരളത്തിലെ പ്രമാണമായ പല കഥാ കേസുകളുടെയും പിന്നിൽ. മദനിയെ അരസ്റ്റു ചെയ്ത്‌ നാടുകറ്റത്തിയതും തിരുവനന്തപുരത്ത്‌ ചെറിയതുറയിൽ അടുത്തിടെ ആറു മുസ്ലിംകൾ കൊല്ലപ്പെടയാനിടയായ പോലിസ്‌ വെടിവെപ്പിലും പിന്നിൽ കണ്ടെത്തിയത്‌ ഈ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യമായിരുന്നു. ഇത്തരം ഒളിയജണ്ടകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ടു ഹിന്ദു-മുസ്ലിം കലാപമാക്കി വഴിതിരിച്ചുവിടുവാൻ സഭയുമായും അമേരിക്കയുമായും അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥൻ കരുക്കൾ നീക്കിയതിനെ തുടർന്ന് രൂപപ്പെട്ട സ്ഫോടനാത്മകമായ അന്തരീക്ഷം നേതാക്കളുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണു ഇല്ലാതായത്‌.

അതേസമയം ഉത്തരേന്ത്യയിലും കർണ്ണാടകയിലുമെല്ലാം ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നിരന്തരാക്രമണത്തിന്നിരയാകുന്ന ക്രൈസ്തവരുടെ കേരള നേതൃത്വം ഇങ്ങ്‌ കേരളത്തിൽ ഏറ്റവും ബന്ധം പുലർത്തുന്നത്‌ ഇതേ സംഘ പരിവാർ ശക്തികളുമായാണു. ശത്രുവിന്റെ ശത്രു മിത്രമെന്ന ചൊല്ല് അന്വർത്ഥമാക്കി കേരളത്തിലെ ഭരണപരമായ നീക്കങ്ങൾകൊണ്ട്‌ കണ്ണിലെ കരടായ മാർക്കിസ്റ്റുക്കാരുടെയും പരമ്പരാഗത എതിരാളികളായ മുസ്ലിംകളുടെയും പ്രഖ്യാപിത ശത്രുക്കളായ സംഘപരിവാർമായി സുദൃഢ ബന്ധമാണു സഭാ നേതൃത്വത്തിന്ന്. പലപ്പോഴും സംഘപരിവാർ അജണ്ടകൾ ഫാഷിസ്റ്റുകളേക്കാൾ വ്യവസ്ഥപിതമായി സമൂഹത്തിൽ പ്രചരിപ്പിച്ചതിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള പങ്ക്‌ ചെറുതല്ല. ലവ്‌ ജിഹാദെന്ന പ്രാഹേളികയെ ജനമനസ്സുകളിൽ പരസ്പര വിദ്വേഷം ജനിപ്പിക്കുന്ന നിലക്ക്‌ പ്രചരിപ്പിച്ചതിൽ മനോരമക്കും കാത്തലിക്‌ കൗൺസിലിനും സംഘപരിവാറിനേക്കാൾ വലിയ ആവേശമായിരുന്നു. ലവ്‌ ജിഹാദെന്ന വാക്ക്‌ തന്നെ നീതിപിഠത്തിന്നു മുന്നിലെത്തിക്കുന്നതിൽ സഭാ ബന്ധമുള്ള പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടായിരുന്നു. ഇടത്‌ വലതു മുന്നണികളുടെ ആധിപത്യമുള്ള കെരളത്തിൽ ബി.ജെ.പി പിന്തുണയുള്ള പി.സി. തോമാസിനെ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ വിജയൈപ്പിച്ച്‌ ചരിത്രത്തിലാധ്യമായി സംഘസഖ്യത്തിന്ന് കേരളത്തിലെ ആദ്യ എക്കൗണ്ട്‌ തുടങ്ങുവാൻ കളത്തിലിറങ്ങികളിച്ചതും ഇതെ സഭകൾ തന്നെയാണു.


കാലാകാലങ്ങളിൽ നടന്ന അധിനിവേഷ ഭരണത്തിൻ കീഴിൽ സൗജന്യമായി പതിച്ചു നൽകപ്പെട്ട സ്ഥാപനങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച്‌ നടത്തെപ്പെടുന്ന അസഹിഷ്ണുതയും, പരമതവിദ്വേഷവും, ക്രൈസ്തവ വൽക്കരണവും വലിയ വിഭാഗം ജനങ്ങളിൽ ശ്രിഷ്ഠിക്കപ്പെട്ട ആശങ്ക ചെറുതല്ല. സാമൂഹിക വ്യവസ്ഥിതിയിൽ പിന്നോക്കം നിൽക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്‌ ഇത്തരം സ്ഥാപനങ്ങളെ ആശ്രയികേണ്ടിവരുന്ന ജനങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച്‌ നടത്തപ്പെടുന്ന സാം സ്ക്കാരിക അധിനിവേഷത്തിനെതിരെ പലപ്പോഴും നിശ്ശബ്ദമായി പ്രതികരിക്കുവാൻ പോലും സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. ന്യൂമാൻ കോളേജിൽ നടന്ന സംഭവത്തിലേക്ക്‌ തന്നെ വരാം. ദൈവത്തെയും പ്രവാചകനെയും അങ്ങേയറ്റം നികൃഷ്ഠമായി തയ്യാറാക്കിയ ചോദ്യപെപ്പറിനെതിരെ അപ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയർന്നിർന്നു. എന്നാൽ കോളെജ്‌ അതികൃതർ ഇതിനെ വളരെ ലാഘവത്തോടെയാണു നോക്കിക്കണ്ടത്‌. എന്നുമാത്രമല്ല ഈ നികൃഷ്ഠതയെ ന്യായീകരിക്കുവാനാണു പ്രിൻസിപ്പാലടക്കമുള്ള കോളെജ്‌ അതികൃതർ ശ്രമിച്ചത്‌. പിന്നീട്‌ ചോദ്യപേപ്പറിനെതിരെയുള്ള പ്രതിഷെധം ക്യാമ്പസ വിട്ട്‌ പുറത്തേക്ക്‌ വ്യാപിപിച്ചപ്പോഴും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നു ഇതേ അവഗണനയാണു പ്രതിഷേധത്തിനു നേരെ ഉയർന്നത്‌. പിന്നിട്‌ വിഷയം കൂടുതൽ ജകീയമാകുകയും നാൾക്കുനാൾ മുസ്ലിം സമൂഹത്തിൽ നിന്നുള്ള പ്രതിഷെധം രൂക്ഷമകുകയും, കോളെജിന്റെ സുഗമമായ നടത്തിപ്പിന്ന് വിഗാദമാകുകയും ചെയ്തപ്പോഴാണു അനങ്ങാപ്പാറ നയം വിട്ട്‌ ഭരണകൂടവും കോളേജ്‌ അതികൃതരും പ്രതിഷെധസ്വരങ്ങൾക്ക്‌ കാത്കൊടുക്കുകയും നടപടികളിലേക്ക്‌ നീങ്ങുകയും ചെയ്തത്‌. ഇതിനടുത്ത ദിവസം തന്നെയാണു ഈ വിഭാഗങ്ങൾ തന്നെ അത്യന്തം പ്രകോപനകരമായ പുസ്തകങ്ങളുമായി പത്തനംതിട്ടയിൽ പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. ഇതിനെതിരെയും മുസ്ലിം സംഘടനകൾ പ്രതിഷെധിചപ്പോൾ മുൻപെന്നപോലെ ആദ്യം അനങ്ങപ്പാറ നയവും പിന്നിട്‌ നിർബന്ധിതാവസ്ഥയിലുള്ള നടപടിക്രമങ്ങൾ എന്ന രീതി തന്നെയാണു ബന്ധപ്പെട്ടവർ സ്വീകരിച്ചത്‌. വിവാദ ചോദ്യപ്പെപ്പർ തയ്യാറാക്കിയ അദ്ധ്യാപകനെ മുറിവേൽപ്പിച്ചത്‌ നിർഭാഗ്യകകരമായ സഭവം തന്നെ. എന്നാൽ ഈ സംഭവത്തിനു നേരെയുള്ള മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അമിതപ്രതികരണത്തിന്റെ ആയിരത്തിലൊരംശം ഇതിനു നിമിത്തമായ കാടത്തത്തിനെതിരെയും രൂപപ്പെട്ടിരുന്നെങ്കിൽ നിർഭാഗ്യകരമായ ഈ പ്രതികരണം ഒഴിവാക്കപ്പെടുമായിരുന്നു. ഒരു വിഭാഗത്തിനെതിരെയുള്ള വികാരം ആളിക്കത്തിക്കുവാനാണു കുത്തക മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും പതിവുപോലെ ചെയ്തത്‌. കാടത്തമെന്നും, താലിബാനിസമെന്നുമൊക്കെ വിശേഷണം ഈ സംഭവത്തിനു വിശേഷണം നൽകുന്നവർ തന്നെയാണു പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട്‌ ഒരദ്ധ്യാപകനെ വെട്ടിനുറുക്കിയതും, ക്ലസ്റ്റർ സമരങ്ങളുടെ പേരിൽ ക്ലാസ്‌ മുറിയിൽ വെച്ച്‌ ചോര കാണിക്കാതെ ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നതും.
സമുഹത്തിൽ ആരോഗ്യകരമായ അന്തരിക്ഷം രൂപപ്പെടുന്നത്‌ പരസ്പരം ബഹുമാനത്തിലധിഷ്ഠിതമായ സഹവർത്തിത്വം വഴിയാണു. വിദ്യാഭ്യാസ ആതുര ശുശ്രൂഷാ മേഘലയിൽ പല കാരണം കൊണ്ട്‌ നേടിയെടുത്ത സ്വാധീനം ദുരുപയോഗം ചെയ്ത്‌ പരമത വിദ്വേഷവും
, ഒളിയജണ്ടകളും പുറത്തെടുക്കുന്നത്ത്‌ ശ്രദ്ധിക്കപ്പെടാതെ പോകുകയും അതിനെതിരെ രൂപപ്പെടുന്ന പ്രതിഷേധ സ്വരങ്ങളെ ഒന്നിച്ചാക്രമിക്കുകയും ചെയ്യുന്നത്‌ ആരോഗ്യമുള്ള സമൂഹത്തിന്ന് ഒട്ടും ഭൂഷണമല്ല. പരമതവിദ്വേഷത്തിലധിഷ്ടിതവും സാംസ്ക്കാരിക അധിനിവേഷത്തിലധിഷ്ത്തിതമായ ഒളിയജണ്ടകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകകയാണു ആദ്യം ചെയ്യേണ്ടത്‌. ഇത്തരക്കാരെ നിയന്ത്രിക്കുകയാണു ഭരണകൂടം ചെയ്യേണ്ടത്‌. അതല്ലാത്ത നടപടികളെല്ലാം തികച്ചും ഏകപക്ഷീയവും ഒരു വിഭാഗത്തിന്റെ അഭിമാനത്തിനും
നിലനിൽപ്പിന്നുമെതിരെയുമാണെന്ന് പറയാതെ വയ്യ.

6 comments:

 1. സമുഹത്തിൽ ആരോഗ്യകരമായ അന്തരിക്ഷം രൂപപ്പെടുന്നത്‌ പരസ്പരം ബഹുമാനത്തിലധിഷ്ഠിതമായ സഹവർത്തിത്വം വഴിയാണു. വിദ്യാഭ്യാസ ആതുര ശുശ്രൂഷാ മേഘലയിൽ പല കാരണം കൊണ്ട്‌ നേടിയെടുത്ത സ്വാധീനം ദുരുപയോഗം ചെയ്ത്‌ പരമത വിദ്വേഷവും, ഒളിയജണ്ടകളും പുറത്തെടുക്കുന്നത്ത്‌ ശ്രദ്ധിക്കപ്പെടാതെ പോകുകയും അതിനെതിരെ രൂപപ്പെടുന്ന പ്രതിഷേധ സ്വരങ്ങളെ ഒന്നിച്ചാക്രമിക്കുകയും ചെയ്യുന്നത്‌ ആരോഗ്യമുള്ള സമൂഹത്തിന്ന് ഒട്ടും ഭൂഷണമല്ല. പരമതവിദ്വേഷത്തിലധിഷ്ടിതവും സാംസ്ക്കാരിക അധിനിവേഷത്തിലധിഷ്ത്തിതമായ ഒളിയജണ്ടകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകകയാണു ആദ്യം ചെയ്യേണ്ടത്‌. ഇത്തരക്കാരെ നിയന്ത്രിക്കുകയാണു ഭരണകൂടം ചെയ്യേണ്ടത്‌. അതല്ലാത്ത നടപടികളെല്ലാം തികച്ചും ഏകപക്ഷീയവും ഒരു വിഭാഗത്തിന്റെ അഭിമാനത്തിനും നിലനിൽപ്പിന്നുമെതിരെയുമാണെന്ന് പറയാതെ വയ്യ

  ReplyDelete
 2. >>> സദ്ദാം ഹുസൈനെതിരെയുള്ള അമേരിക്കൻ നീക്കങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രത്യേക പ്രാർത്ഥനകൾ കൊണ്ട്‌ സജീവമായിരുന്നു കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങൾ...വെള്ളിയാഴ്ച മുസ്ലിംകൾക്ക്‌ നിർബന്ധമായ നമസ്കാരത്തിനുള്ള വിലക്ക്‌...ഏകദൈവ വിശ്വാസമെന്ന അടിസ്ഥാന മുദ്രാവാക്യത്തിൽ വിശ്വസിക്കുന്ന മുസ്ലിംകളുടെ മേൽ ക്രൈസ്തുവ വിശ്വാസം ബോധപൂർവ്വം അടിച്ചേൽപ്പിക്കൽ..
  ഉത്തരേന്ത്യയിലും കർണ്ണാടകയിലുമെല്ലാം ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നിരന്തരാക്രമണത്തിന്നിരയാകുന്ന ക്രൈസ്തവരുടെ കേരള നേതൃത്വം ഇങ്ങ്‌ കേരളത്തിൽ ഏറ്റവും ബന്ധം പുലർത്തുന്നത്‌ ഇതേ സംഘ പരിവാർ ശക്തികളുമായാണു...
  പലപ്പോഴും സംഘപരിവാർ അജണ്ടകൾ ഫാഷിസ്റ്റുകളേക്കാൾ വ്യവസ്ഥപിതമായി സമൂഹത്തിൽ പ്രചരിപ്പിച്ചതിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള പങ്ക്‌ ചെറുതല്ല....
  <<<

  ആ ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതാക്കന്മാരുടെയും സംഘടനകളുടെയും പട്ടിക കൂടി കൊടുത്തിരുന്നു എങ്കില്‍ നന്നായിരുന്നു.

  >> വിവാദ ചോദ്യപ്പെപ്പർ തയ്യാറാക്കിയ അദ്ധ്യാപകനെ മുറിവേൽപ്പിച്ചത്‌ നിർഭാഗ്യകകരമായ സഭവം തന്നെ. <<

  അതെ അതെ തീര്‍ച്ചയായും മുറിവേല്‍പ്പിച്ചത് നിർഭാഗ്യകകരമായ സഭവം തന്നെ, ജീവന്‍ ബാക്കി വച്ചല്ലോ...


  >>> സമുഹത്തിൽ ആരോഗ്യകരമായ അന്തരിക്ഷം രൂപപ്പെടുന്നത്‌ പരസ്പരം ബഹുമാനത്തിലധിഷ്ഠിതമായ സഹവർത്തിത്വം വഴിയാണു <<<

  നല്ല ലേഖനം :(

  ReplyDelete
 3. മതങ്ങളുടെ ആശയ പോരാട്ടങ്ങളെ അംഗീകരിക്കാം. എന്നാല്‍ ഒന്നിനു പിറകേ ഒന്നായി ചില ശക്തികള്‍ ഒരു മതത്തെയും അതിന്റെ സമ്പ്രദായങ്ങളെയും കടന്നാക്രമിക്കുന്നതിനു പിന്നില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്നതു വ്യക്തം. ചീറ്റിപ്പോയ ലൌജിഹാദും, ചോദ്യപ്പേപ്പറില്‍ വരെ കടത്തി വിടുന്ന മതവിദ്വേഷവും, ഒന്നിനു പിന്നാലെയൊന്നായ് വരുന്ന സ്കൂളുകളിലെ മഫ്ത നിരോധനവുമൊക്കെ സമൂഹത്തോടെ വിളിച്ചു പറയുന്ന ചില സത്യങ്ങളുണ്ട്. ആരോ ഒരു സമൂഹത്തിനെതിരെ കരുതിക്കൂട്ടി നീങ്ങുന്നു എന്നതാണത്. പ്രകോപനങ്ങള്‍ സൃഷ്ടിച്ചു ഒരു യുവത്വത്തെ പൊതുസമൂഹത്തില്‍ നിന്നും അടര്‍ത്തിമാറ്റി അക്രമികളാക്കുക എന്നതാകുമവരുടെയാദ്യ ലക്ഷ്യം. അതിനായി ആര്‍ക്കു വേണമെങ്കിലും, ഏതു വേഷത്തിലും, ഭാഷയിലും, മതത്തിലുമുള്ളവനെ വിലക്കെടുക്കാന്‍ യഥേഷ്ടം കിട്ടും നമ്മുടെ കോടിക്കണക്കിനു വരുന്ന ജനങ്ങളില്‍ നിന്നും.

  അതു തിരിച്ചറിഞ്ഞു പക്വമതികളാകേണ്ടവരില്‍ നിന്നും ചിലപ്പോഴെങ്കിലും വിവേകം നഷ്ടപ്പെടുന്നതു, കാണാശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നതിനു കാരണമാകുന്നു. നബിയെ അവഹേളിച്ച അദ്ധ്യാപകനും, അതിനെ ഇത്തരം രീതിയില്‍ പ്രവര്‍ത്തിച്ച ചെറുപ്പക്കാരും തകര്‍ക്കുന്നതു ഒന്നു തന്നെയാണ്. നമ്മുടെ നാടും പാരമ്പര്യവും നമ്മുടെ തന്നെ ജീവിതവും. ചെറിയ മോശം ചെയ്തികള്‍ തന്നെ പര്‍വതീകരിച്ചു മഹാപാതകമാക്കി മാറ്റാന്‍ തയ്യാറായി നില്‍ക്കുന്ന മീഡിയക്കു മുന്നിലേക്കു വലിയ പാതകങ്ങള്‍ തന്നെ നല്‍കിയാലോ?

  വെട്ടേറ്റ അദ്ധ്യാപകനു അപ്പോള്‍തന്നെ ആ‍ാവശ്യമായ രക്തം നല്‍കിയ സന്മനസ്സിന്റെ വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിക്കാനുണ്ടായ ചേതോവികാരം എന്തെന്നു കൂടി നമ്മുടെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഇതുവരെ നടന്നത് ഇങിനെ ഇനി നടക്കാന്‍ പോകുന്നത് എന്തായിരിക്കും,സഭ പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു അമ്പലങ്ങളിലൊ പള്ളികളിലോ രാഷ്ട്രീയത്തിലിടപെടുന്ന ഇടയലേഖനങ്ങള്‍ വായിച്ചാല്‍ കേരളത്തില്‍ എന്താവുമായിരിന്നു പ്രദാന ചര്‍ച്ചാ വിശയം ,സഭ എപ്പോഴും എന്നും ശക്തനും അതികാരത്തിനും കൂടെ നടന്നിട്ടുണ്ട് ഇപ്പോള്‍ അവര്‍ ചേര്‍ന്നിട്ടുള്ളത് തമ്പ്രാകന്മാരുടെ കൂടെയാണ് അതാണ് ചര്‍ചുകളില്‍ രാഷ്ട്രീയലേഖനം വായിക്കുകയും ഇനിയും ഞങ്ങളത് തുടരും എന്ന് കേരളത്തോട് ദാര്‍ഷ്ട്യത്തോടെ പറയുമ്പോള്‍ മുറുമുറുപ്പൂകള്‍ കാതുകള്‍കപ്പുറം കേള്‍കാതത് അടുത്ത കാലങളില്‍ കേരള സമൂഹത്തെ സ്നേഹത്തിന്റെ അമ്ര്ത്പുറട്ടി വെല്ലുവിളിക്കുമ്പോള്‍ സമൂഹം കേട്ടിരുന്ന് നിശബ്ദനാവുന്നത് ,മുസ്ലിം സമുദായത്തെ വികളിയെടുപ്പിക്കാന്‍ പുസ്തകമായും പടച്ചോനെവിളിച്ചും ലൗജിഹാദ് പറഞ്ഞും മറ്റനെകം പിന്വാര്‍തകള്‍ കൊണ്ടും ഇവിടെ ഇസ്ലാം പൊതുശത്രുവാണ് എന്ന് ഹിന്തുവിനെ കൊണ്ട് വിശ്വസിപ്പിക്കാനും ഞാന്‍ സമാദാനത്തിന്റെ മാലാഘ എന്ന് അവതരിപ്പിക്കാനും സഭയ്കായിട്ടുണ്‍ട് ആതുരാലയങ്ങള്‍ ചുമരുകള്‍ വിദ്യാലയങള്‍ തുടങ്ങി ക്ര്സ്തീയ വിഭാകം നടത്തപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും മതത്തിലേക്ക് ചേരാന്‍ വിളിക്കുന്ന ഇരുകൈകള്‍ നീട്ടാത്തതോ വേദപുസ്തകം തറന്ന് വയ്കാതതോ ആയ ഇടങ്ങളില്ല ,രാജനും ലക്ഷ്മിയും കോട്ടയത്തെത്തുമ്പോള്‍ ജോസഫും ആനിയും ആവുന്നത്തും കോട്ടയത്തെ അബ്ദുല്ല സുഹറ കുടുമ്പം കണ്ണുരില്‍ മറ്റൊരു ആനിയും ജൊസഫും ആവുന്ന കണ്‍കെട്ട് വിദ്യ തുടങ്ങിയതും നേട്ടങ്ങളനെകം ഉണ്‍റ്റാകുന്നതും ലൗജിഹാദില്‍ അലിഞ്ഞുപോകുന്നത് സ്വാഭാവികം ,ഹിന്തുക്കള്‍ പാവങ്ങള്‍ അവര്‍ ക്ര്സ്തീയവിഭാകത്തെ ഭ്രാഹ്മണകുലത്തിലേക്ക് അവര്‍ പോലുമറിയാതെ ഉയതിവച്ചിരിക്കയാണ് ഒരു ക്ര്സ്ഥ്യാനി അമ്പലമുറ്റത്ത് വരുന്നതും വിളക്ക് കത്തിക്കുന്നതും ഹിന്തുവിനെ മഹത്വവല്‍കരിക്കുന്നതായി അവര്‍ക് തോന്നുന്നു അഹിന്തുക്കള്‍ക് പ്രവേശനമില്ലെന്ന് എഴുതിവച്ച അമ്പലകുളങ്ങളില്‍ കുരിശ് മാലയും അണിഞ്ഞ് നീന്തുന്ന കുട്ടികളില്‍ ഒരുവന്‍ മുസ്ലിമായാല്‍മാത്രമെ പ്രശ്നമുണ്ടാവുന്നുള്ളു പൊതു ശത്രുവിനേ കാട്ടിക്കൊടുക്കുക മാത്രമല്ല മിത്രമായി ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ടെന്ന് പറഞ്ഞത് അപ്പടി വിശ്വസിക്കുകയും അവരുടെ കരങ്ങളില്‍ അഭയം കാണുകയും ചെയ്യുന്നതാണ്ഇനി വരാനുള്ള്ത് അങ്ങിനെ ഹിന്തുവിലെ മേല്‍തട്ടുകാരും ഈ പുതിയ രക്ഷകരും അധികാരത്തിന്റെ ചെങ്കോല്‍ കൈപിടിയില്‍ ഇളകാതവിതം ഒതുങ്ങികിട്ടും,സ്വര്‍ഗരാജ്യത്തിനവക്കാശികളാവാന്‍ തയ്യാറായവരും ദേവസ്താനീയരുമല്ലാത സാദാരണ ഹിന്തുവിനും ശത്രുവായ മുസ്ലിമിനും അപ്പക്കഷണങ്ങളഅയി ജിഹാദും പടച്ചോനും തുടങ്ങി കാലത്തിനനുസരിച്ച് ഭാണ്ടത്തില്‍ നിന്ന് തമ്മിലടിക്കാന്‍ നാമറിയാത ഏതെല്ലാം രുജികള്‍ അവരുടെ കയ്യില്‍ കിടക്കുന്നുണ്ടെന്നാര്‍കറിയാം.

  ReplyDelete