Saturday, July 31, 2010

'കേസരി'ക്കും മാങ്ങ പുളിക്കുന്നുവോ??


'കേസരി'ക്കും മാങ്ങ പുളിക്കുന്നുവോ??

കേരളത്തിൽ ഉറുമ്പരിച്ചാൽ ദേശീയ അന്വേഷണ എജൻസി അന്വേഷിക്കണെമെന്ന് നാടു മുഴുക്കെ കരഞ്ഞു നടക്കുന്ന ഗാന്ധീ ഘാതകർക്കും 'ദേശിയ അന്വേഷണ ഏജൻസി'യെയും "മാധ്യമ വിചാരണയെയും' മടുത്തു തുടങ്ങിയോ?
കേസരിയൊന്നു വായിക്കൂ. നിറയെ മാധ്യമങ്ങൾക്കും, കേന്ദ്ര അന്വേഷണ ഏജൻസ്സികൾക്കുമെതിരെയുള്ള ആക്രോശമാണു. അതായത്‌ 'മേത്തർക്കെതിരെ' യാണെങ്കിൽ ഐ.ബിയോ. മാധ്യമങ്ങളോ പറയുന്നതു മുഴുവൻ പരമ സത്യം. കോടതിയിൽ പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത പരമാർത്ഥം. അതെസമയം കഷ്ടകാലത്തിനെങ്ങാനും ഏതെങ്കിലും അന്വേഷണത്തിന്റെ ദിശ ഗാന്ധീ ഘാതകരിലേക്ക്‌ തിരിഞ്ഞാൽ പിന്നെ ഐ.ബിയും, മാധ്യമങ്ങളും, സി.ബി.ഐയുമൊക്കെ പറയുന്നതു മുഴുവൻ പച്ചക്കള്ളവും.
അദ്ധ്യാപകന്റെ കൈവെട്ടുകെസും ഈ ഏജൻസി തന്നെ അന്വേഷിക്കണം അല്ലേ?
ഇതിനെ നെറികേടെന്നോ തന്തയില്ലാത്തരമെന്നോ എന്നൊന്നും 'ജയരാജൻ' ശൈലിയിൽ വിമർശിക്കുന്നില്ല. എന്നാലും വേണ്ടേ കുറച്ചൊക്കെ നാണം?Sunday, July 18, 2010

ആനയിടച്ചലിനു പിന്നിൽ "നാഷണൽ ഫ്രെണ്ട്‌" എന്ന് ചാനൽ ഇന്റലി ജൻസ്‌......

ആനയിടച്ചലിനു പിന്നിൽ "നാഷണൽ ഫ്രെണ്ട്‌" എന്ന് ചാനൽ ഇന്റലി ജൻസ്‌......
തൃശൂർ ജില്ലയിലെ രണ്ട്‌ സ്ഥലങ്ങളിൽ യാദൃശ്ചികമെന്നോണം ഏതാണ്ട്‌ ഒരെ സമയത്ത്‌ തന്നെ ആന ഇടഞ്ഞതിനു പിന്നിൽ "നാഷണൽ ഫ്രെണ്ട്‌" എന്നാണു സൂചനയെന്ന് ഇന്റലിജൻസ്‌ റിപ്പോർട്ടുകളെ ഉദ്ദരിച്ച്‌ പ്രമുഖ പ്രത്രങ്ങളായ "മാത്യുകുട്ടിച്ചായൻ രമ" "മഞ്ഞംഗളം" 'വെള്ളാപ്പള്ളി ടൈംസ്‌" എന്നിവരും പ്രമുഖ ചാനലുകളായ "ഐസ്ക്രീം.വിഷൻ" "മർഡോക്‌ നെറ്റ്‌" എന്നിവരും റിപ്പോർട്ട്‌ ചെയ്തു. മാസങ്ങളായി ഇവരുടെ "എലിഫന്റ്‌ അട്ടാക്കിംഗ്‌" ടീം ഇയാവശ്യത്തിനായി പർശീലനം നടത്തുകയായിരുന്നുവേന്നാണു വിശ്വസിനിയ കേന്ദ്രങ്ങളെ ഉദ്ദരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്‌ ചെയ്തത്‌. ആനകളെ പ്രകോപിപ്പിച്ച്‌ അക്രമത്തിനു പ്രേരിപ്പിക്കുവാനായി ആനയുടെ സ്വഭാവങ്ങൾ പഠിക്കുവാൻ ഒരു ടിമിനെ തന്നെ ഇവർ നിയോഗിച്ചിരുന്നു. ഇടഞ്ഞ രണ്ടു ആനകളും തകർത്ത വാഹനങ്ങളുടെ കളർ പരിഷോധിച്ചപ്പോൾ മനസ്സിലായത്‌ അതിൽ ഒന്നിൽ പോലും 'പച്ച' നിറത്തിലുള്ള വാഹനങ്ങൾ ഉണ്ടായിരുന്നില്ല എന്നാണു. മാത്രമല്ല ഓടിയ ആനകളുടെ തുമ്പിക്കൈ ചലിച്ചത്‌ 'നാഷൺൽ ഫ്രെണ്ടിന്റെ റിപ്പപ്ലിക്ക്‌ പരേഡിന്റെ" സല്യൂട്ട്‌ മോഡലിലായിരുന്നു. ഇതിൽ നിന്നു തന്നെ വളരെ ആസൂതൃതമായി നടത്തിയ "തീവ്രവദ ആക്രമണമാണു" തൃശൂരിൽ നടന്ന തെന്നാണു ചാനൽ ജസ്റ്റിസുമാർ പറയുന്നത്‌. കൊച്ചിയിൽ "വളരെ രഹസ്യമായി" നടന്ന 'മാക്‌ ട്രിൽ' "നാഷണൽ ഫ്രെണ്ട്‌" നിരീക്ഷിച്ചതു പോലെ ആനയുടെ ചലനങ്ങൾ പഠിക്കുവാൻ തൃശൂർ പൂരം, പാർക്കാടി പൂരം, ഉത്രാളിക്കാവു പൂരം, നെന്മാറ പൂരം എന്നിവയൊക്കെ ഇവർ രഹസ്യമായി നിരീക്ഷിവരികയായിരുന്നുവേന്നു ദൃക്സാക്ഷികളെ ഉദ്ദരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.
താടിവെച്ച ചിലർ ആനയെ പറ്റി ചർച്ചചെയ്തിരുന്നത്‌ കേട്ടതായി പൂരപറമ്പുകളിൽ ഐ.ബി പ്രോടക്റ്റ്സ്‌ ഉത്പന്നങ്ങൾ വർഷങ്ങളായി വിൽക്കുന്ന അടിവാരം ഷാജൻ ചാനലുകളോട്‌ പറഞ്ഞു. ഇവരെ പറ്റി അപ്പോൾ തന്നെ ഐ.ബി പ്രോഡക്ട്സ്‌ മാനെജർക്ക്‌ റിപ്പോർട്ട്‌ ചെയ്തിരുന്നതായി അടിവാരം ഷാജി പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ ചുവന്ന മുട്ടായി വാങ്ങുവാനായി ചിലർ വന്നിരുന്നതായി പൂരപ്പറമ്പിൽ "ചുവന്ന മുട്ടായി കച്ചവടം" നടത്തുന്ന "സഖാവ്‌ കരുണൻ" പറഞ്ഞു. യന്ത്രുഞ്ഞാലിൽ കയറിയപ്പോൾ മുതൽ ചിലർ ആനയെ ഉയരത്തു നിന്നും വശങ്ങളിൽ നിന്നും നോക്കിയിരുന്നത്‌ കണ്ടതായി യന്ത്രൂഞ്ഞാൽ സർവ്വിസ്‌ നടത്തുന്ന വിരാടൻ മമ്മദും മകനും നാടക നടനുമായ ജൂനിയർ വിരാടൻ പറഞ്ഞു.

അതേ സമയം ക്ഷേത്രനഗരിയിലെ ആനക്കോട്ടയിലും ഇയ്യാവശ്യാർത്ഥം തീവ്രവാദികൾ വന്നിരുന്നതായി ദൃക്സാക്ഷികളെ ഉദ്ദരിച്ച്‌ "ജീവനില്ലാത്ത" ചാനലും "ഐസ്ക്രീം വിഷനും" റിപ്പോർട്ട്‌ ചെയ്തു. ആഴ്ചകൾക്കു മുന്നേ ആനക്കോട്ടയിൽ വന്ന ചിലർ സംശയകരമായ നിലയിൽ ആനയെ നിരീക്ഷിരുന്നതായി ദേവസ്വം മൃഗ ഡോക്ടർ എം.കെ സുനീർ പറഞ്ഞു. ആനവാലിനെ കുറിച്ചും, ആന പിണ്ഠത്തെ കുറിച്ചും വിശദമായി ചോദിച്ചിരുന്നുവത്രെ. അത്തരം ചോദ്യങ്ങൾ തീവ്രവാദ അക്രമണത്തിനായിരുന്നുവേന്നു ഇപ്പോഴാണു മനസ്സിലായതെന്നാണു ദേവസ്വം മൃഗഡോക്ടർ "ഐസ്ക്രീം വിഷനോട്‌" പറഞ്ഞു.
ക്ഷേത്ര നഗരിയെ നശിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമമാണു ആനയിടച്ചിലിനു പിന്നിലെന്നു "ദേശസ്നേഹ" പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെ.ബാലഗോപാൽ ആരോപിച്ചു. മാത്രമല്ല ആനയിടച്ചിലിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ച്‌ എസ്‌.എൻ.ഐ അന്വേഷിണകണമെന്നും ബാലഗോപാൽജി ആവശ്യപ്പെട്ടു. ആനയെ തീവ്രവാദ ആവ്ശ്യങ്ങൾക്കയി ദുരുപയോഗം ചെയ്ത 'നാഷണൽ ഫ്രെണ്ടിനെ' ഒറ്റപ്പെടുത്തണമെന്നു സഖാവ്‌ കരുനൻ പ്രസ്താവിച്ചു. അദ്ധ്യാപകെൻ വെട്ടികൊലപ്പെടുത്തിയ പ്രതികളുടെ വീട്‌ സന്ദർഷിച്ചതിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സഖാവ്‌ കരുണൻ. ചാനൽ രിപ്പോർട്ടുകളെ തുടർന്ന് സിറ്റി പോലീസ്‌ കമ്മീഷണറുടെ നേത്രൃത്വത്തിൽ ആനക്കോട്ടയിൽ പരിഷോധന നടത്തി. സംശയകരമായ സാഹചര്യത്തിൽ കണ്ട "ആനപിണ്ഢം" കൂടുതൽ അന്വേഷണത്തിനായി കസ്റ്റടിയിലെടുത്തിട്ടൂണ്ട്‌. "ആനപിണ്ഢത്തിൽ' നിന്ന് സ്ഫോടക വസ്തുക്കൾ നിർമ്മിക്കുവാൻ ശ്രമിച്ചിരുന്നതായ്‌ സംശയമുണ്ടെന്നു "മുസ്ലിം സ്പെസ്ഷ്യാ‍ീസെ" ചെയ്ത ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "ആനപിണ്ഢത്തിന്റെ സാമ്പിൾ അമേരിക്കയിലേക്ക്‌ ഉടൻ അയക്കുമെന്നും അദ്ദേഹം ചാനലുകളോടു പറഞ്ഞു. മാത്രമല്ല പോലിസ്‌ അന്വേഷിക്കുന്നതിനു തൊട്ടു മുന്നേ അന്വേഷണ വിവരം ചോർന്നതിനെ തുടർന്ന് വൻ തോതിൽ ആനപിണ്ഠം കടത്തികളയുകയോ നശിപ്പിക്കുകയോ ചെയ്തത്തായി ചാനൽ ഇൻ വെസ്റ്റിഗേഷനുകൾ രിപ്പോർട്ട്‌ ചെയ്തു.
പോലീസ്‌ ശക്തമായി തന്നെ ഇക്കാര്യം അന്വേഷിക്കുന്നതായി ആഭ്യന്തരമന്ത്രി മൂർക്കെരി കൃഷ്ണൻ പറഞ്ഞു. വേനമെങ്കിൽ കെസ്‌ എസ്‌.എൻ.ഐ ക്കു വിടുന്നതിൽ വിരോധമില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പോലീസ്‌ നടപടികൾ ശക്തമാകിയതിനെ തുടർന്നു പൂരം കാണാൻ പോയ പല ചെറുപ്പക്കാരും ഒളിവിൽ പോയിരിക്കുകയാണു. അന്വേഷനത്തിന്റെ ഭാഗമായി പോലിസ്‌ "നാഷനൽ ഫ്രെണ്ട്‌" ഓഫിസുകൾ വ്യാപകമായി റെയ്ഡ്‌ ചെയ്യുകയാണു. സംശയകരമായ അവസ്ഥയിൽ ആനയുടെ ചിത്രങ്ങളും. "എ ഫോർ എലിഫന്റ്‌" എന്ന ചാനൽ പരിപാടിയുടെ സീഡിയും പിടിച്ചെടുത്തു. ഇയ്യാവശ്യാർത്ഥം "നാഷൺൽ ഫ്രെണ്ടിനെ" നിരോധിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ടു.

Sunday, July 11, 2010

പോലിസ് മാധ്യമ നുണപ്രചരണം..

കേരള രാഷ്ട്രീയത്തിൽ വിവാദകൊടുങ്കാറ്റുയർത്തിയ മുത്തൂറ്റ്‌ പോൾ വധകേസ്‌ അന്വേഷിക്കുന്ന സന്ദർഭം. കേരളാ പോലീസ്‌ പതിവ്‌ ശൈലിയിലുള്ള അന്വേഷണവും, വാർത്താ സമ്മേളനങ്ങളുമായി മുന്നോട്ടു പോയപ്പോൾ സമാന്തരമായ അന്വേഷനവുമായി കേരളാ പോലിസിന്റെ അന്വേഷണ ഗതിയെ തന്നെ ചോദ്യം ചെയ്ത രണ്ട്‌ വിഭാഗമുണ്ട്‌. അതിലൊന്ന് മുത്തൂറ്റ്‌ കുടുംബം ഏർപ്പാടാക്കിയ സ്വകാര്യ ഡിറ്റക്ടീവ്‌ ഏജൻസിയായിരുന്നെങ്കിൽ അതിനേക്കാൾ ജാഗ്രത പ്രകടിപ്പിച്ച്‌ പോൾ മുത്തൂറ്റ്‌ വധത്തിന്റെ വിവിധ വശങ്ങൾ നൂലിഴ പരിഷോധിച്ച്‌ പുതിയ സിദ്ധന്തങ്ങളും വെളിപ്പെടുത്തലുകളുമായി രംഗം കൊഴുപ്പിച്ച മറ്റൊരു വിഭാഗമുണ്ടായിരുന്നു. വർത്തമാനകാല കേരളത്തിലെ അഭിനവ പോലീസും,അഭിനവ കോടതികളുമായി നിറഞ്ഞാടുന്ന ചാനൽ-പത്ര മാധ്യമ കൂട്ടുകെട്ട്‌. കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ പോലീസിന്റെ കണ്ടുപിടുത്തങ്ങളെയും നിഗമനങ്ങലെയും സമാന്തരമായ ചാനൽ 'ഡിറ്റക്ടിവുകളുടെ' വ്യത്യാസ്ഥ കണ്ടെത്തലുകളിലൂടെയും, ചാനൽ പ്രഭുക്കളുടെ സ്ഥിരം ഗവേഷകരുടെ മറു നിഗമനങ്ങളിലൂടെയും ഓരോ ദിവസവും പൊളിച്ചെടുക്കുകയായിരുന്നു. മാധ്യമങ്ങൾ സ്വയം തന്നെ അന്വേഷണ ഏജൻസികളുടെ വേഷം കെട്ടിയായിരുന്നു ഓരോ കഥകളും ദിനേനയെന്നോണം നിരത്തിയത്‌. പതിവു പോലീസ്‌ അന്വേഷണത്തിന്റെ നടുവൊടിക്കുന്ന തെളിവു ശേഖരണത്തിന്റെ ദൃഷ്യ രംഗങ്ങളുമായി ചാനലുകളും സജിവമായി. പോൾ മുത്തൂറ്റ്‌ വധക്കേസിൽ കുറ്റാരോപിതനായ കീരി സതിഷിന്റെ വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൃത്യം ചെയ്തതെന്നു പറഞ്ഞ്‌ കണ്ടത്തിയ 'എസ്‌' കത്തിയുടെ കള്ളത്തരം ചാനലുകൾ ലൈവായി തന്നെ മാലോകരെ അറിയിച്ചു. പോൾ വധകേസിൽ മാധ്യമങ്ങളുടെ കണ്ണും കാതും ക്യാമറയുമൊക്കെ പതിവ്‌ പോലിസ്‌ ഭാഷ്യത്തിനപ്പുറം മറ്റു പല മേഘലയിലേക്കും തിരിച്ചുവെച്ചു. പോലിസ്‌ നിർമ്മിക്കുന്ന കൃത്രിമ തെളിവുകളുടെ പൊള്ളത്തരങ്ങൾ അങ്ങിനെ ജനം തിരിച്ചരിഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മകന്റെ പങ്കും, നടിമാരുടെ സാന്നിദ്ധ്യവുമൊക്കെ ദിനേനയെന്നോണം വാർത്തകളിൽ നിറഞ്ഞു. പോലിസും, ഭരൺകൂടത്തിന്റെയും ഭാഷ്യത്തിന്റെ എതിരായിരുന്നു മാധ്യമ ലോകം പോൾ വധക്കേസിൽ നിലനിന്നത്‌.പോലീസ്‌ ഭാഷ്യം വിശ്വസിക്കുവാൻ കൊള്ളില്ലെന്ന് മാധ്യമലോകം വിളിച്ചു പറഞ്ഞു. അതിനു തെളിവുകളും നിരത്തി. സമ്മർദ്ദം സഹിക്കാൻ വയ്യാതെ അന്വേഷണം സി.ബി.ഐ ക്ക്‌ ഹൈകോടതി കൈമാറി. അതേ സമയം കേരളാ പോലിസ്‌ അന്വേഷിച്ചു കണ്ടെത്തിയ അതെ പ്രതികളെ തന്നെയാണു നേരിയ മാറ്റത്തോടെ സി.ബി.ഐ യും പ്രഥമവിവര പട്ടികയിൽ ഹൈകോടതിയിൽ സമർപ്പിച്ചത്‌. ഇവിടെ സവിശേഷ ശ്രദ്ധപ്രതിയേണ്ടത്‌ മാധ്യമ ലോകം ഈ വിഷയ്ത്തിലെടുത്ത പൊതു നിലപാടാണു. പോലിസ്‌ ഭാഷ്യം അതെ പടി വിശ്വസിക്കാതെ മാധ്യമ പ്രവർത്തകർ ക്യാമറയും പേനയുമെല്ലാം പോലീസ്‌ കുറ്റമാരോപിച്ചവർക്ക്‌ നേരെയും നീട്ടി. കിരി സതിഷിന്റെ വീട്ടിൽ പോലീസ്‌ സ്വയം കൊണ്ടു വെച്ച്‌ 'തൊണ്ടി'യായി കണ്ടെടുത്ത 'എസ്‌ കത്തി' യുടെ രഹസ്യങ്ങൾ കിരി സതിഷിന്റെ അമ്മയിലൂടെ കേരളം അറിഞ്ഞു. കിരി സതിഷ്‌ കരഞ്ഞതും കരയാത്തതുമോക്ക്‌ പ്രത്യേക വാർത്തകളും, ഫ്ലാഷ്‌ ന്യൂസുകളുമായി ചാനലുകളിൽ നിറഞ്ഞു. ഭരണകൂടത്തിന്റെ സ്വയം ഭാഷ്യമായീ വാർത്തകൾ നൽകുവാൻ ഇവിടെ മാധ്യമപ്രവർത്തകർ തയ്യാറായില്ല.
ഇനി ഇതെ രംഗം. അരങ്ങിലും, കഥാപാത്രങ്ങളിലും മാത്രം അൽപം വ്യത്യാസം. കഥയിലെ നായകർ പതിവുപോലെ കേരളാ പോലിസ്‌ തന്നെ. എന്നാൽ അന്വേഷിക്കുന്നത്‌ സാമ്പത്തിക വമ്പനായ മുത്തൂറ്റ്‌ കുടുമ്പവുമായി ബന്ധപ്പെട്ട കേസല്ല. മറിച്ച്‌ മാധ്യമങ്ങളുടെ ഇഷ്ട വിഷയമായ മുസ്ലിം തീവ്രവാദമാണു. കേരള പൊലിസ്‌ കടന്നുകയറുന്നത്‌ കീരി സ്തീഷന്റെ ഭവനത്തിലല്ല മറിച്ച്‌ മുസ്ലിം ഭവനങ്ങളിലും, മുസ്ലിം സംഘടനാ ഒഫീസുകളും. ഇവിടെ പക്ഷെ മാധ്യമങ്ങളുടെ പൊതുനിലപാടു മറ്റൊന്നായി മാറുന്നത്‌ യാദൃശ്ചികമാകില്ല. മുത്തൂറ്റ്‌ പോൾ വധകേസിലെ പോലിസ്‌ ഭാഷ്യത്തെ തലനാരിഴകീറി പരിശോധിച്ച മാധ്യമ ലോകം ഒന്നടങ്കം ഇവിടെ പോലീസ്‌ ഭാഷ്യത്തിന്റെ കുഴലൂത്തുകാരോ, പ്രചാരകരോ ആയി മാറുന്നു. കിരി സതീഷന്റെ വീട്ടിൽ നിന്നു പോലീസ്‌ കൊണ്ട്വെച്ച ആയുധം തൊണ്ടിമുതലായി കണ്ടെടുത്തതിന്റെ ആധികാരികത ചോദ്യം ചെയ്ത അതെ മാധ്യമ പ്രവർത്തകർ തന്നെയാണു മുസ്ലിം സംഘടനാ പ്രവർത്തകരുടെ വിടുകളിൽ പോലീസ്‌ കടന്നുകയറി റെയ്ഡെന്ന പേരിൽ നടത്തുന്ന അതിക്രമങ്ങൾക്ക്‌ സർവ്വ പി ന്തുണയും നൽകുന്നത്‌. ഭീകരവാദ തെളിവുകളായി പോലീസ്‌ കണ്ടെടുത്തുവേന്നു പറയുന്ന വസ്തുക്കൾക്ക്‌ മുൻ പിൻ നോക്കാതെ ആധികാരികത നൽകുന്നത്‌. മാത്രമല്ല സ്വന്തം ഭാവന്ന ശ്രിഷ്ഠി ഉപയോഗപ്പെടുത്തി എരുവും പുളിയും ചേർത്തു അനുബന്ധ കഥകൾ രചിക്കുന്നത്‌. കീരി സതീഷിന്റെ അമ്മയിലേക്ക്‌ തിരിഞ്ഞ കാമറക്കണുകളോ, പേനയോ എന്തുകൊണ്ടു റെയ്ഡിനു കയറി പോലിസ്‌ അതിക്രമത്തിന്നിരയായ ഗർഭിണികളായ സ്ത്രികളടക്കമുള്ളവരിലേക്ക്‌ തിരിഞ്ഞില്ല? നീല കവറിൽ പൊതിഞ്ഞ സീഡി നീല സീഡിയായതിന്റെ പൊരുൾ അന്വേഷിക്കുവാനോ, എയർഗൺ മെഷിന്‍ ഗന്നായത്തിന്റെ സത്യാവസ്ഥയറിയുവാനോ കൂർമ്മ ബുദ്ധിയുള്ള ഈ മാധ്യമപ്രവർത്തകരാരും തന്നെ എന്തു കൊണ്ടു ശ്രമിച്ചില്ല?
ഇവിടെ പോലീസ്‌ പറയുന്നതും പറയുന്നതിനപ്പുറവും സത്യവും മുത്തൂറ്റ്‌ പോൾ വധകേസിൽ പോലീസ്‌ പറയുന്നത്‌ അപ്പടി നുണയുമാകുന്നതുമെന്തുകൊണ്ടു? കേരളാ പോലീസ്‌ തന്നെയല്ലേ രണ്ടു കേസുകളും അന്വേഷിക്കുന്നത്‌? മുത്തൂറ്റ്‌ കേസ്‌ അന്വേഷണതിൽ അപ്പടി നുണപറഞ്ഞെന്നു മാധ്യമലോകം മുഴുക്കെ വിധിയെഴുതിയ പോലിസ്‌ മുസ്ലിം ബന്ധമുള്ള കെസുകളിൽ പറയുന്നതു മുഴുവൻ സത്യമെന്ന് വിധുയെഴുതുന്നതിന്റെ ന്യായമെന്ത്‌?

Monday, July 5, 2010

മറനീങ്ങുന്ന ഒളിയജണ്ടകൾ

മറനീങ്ങുന്ന ഒളിയജണ്ടകൾ

വിദ്യാലയങ്ങളിൽ ഭരണ പരിഷ്കാരപരമായ യാദൃശ്ചികതയെന്നു ഒറ്റനോട്ടത്തിൽ തോന്നാവുന്ന ആരാധനാ സ്വാതന്ത്ര്യ നിഷേധമു:പ്പെടെയുള്ള നിബന്ധനകൾ, പൊതുവസ്ത്രാധാരണത്തിന്റെ മറപിടിച്ച്‌ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അടിച്ചേൽപ്പിക്കപ്പടുന്ന പ്രത്യേക വസ്ത്രാധാരണ നിയമങ്ങൾ, ആവിശ്കാര സ്വാതന്ത്ര്യത്തെ മറപിടിച്ച്‌ ലോകം കണ്ട മഹത്‌ വ്യക്തിക്കെതിരെ അങ്ങേയറ്റം അവഹേളാനാത്മകരമായ രചനകൾ. ഹൈന്ദവ ഫാഷിസ്റ്റുകൾ മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന ആസൂതൃതമായ ഗൂഢ തന്ത്രങ്ങൾക്ക്‌ സ്വന്തം നിലക്കുള്ള ഗൂഢ ഭാഷ്യം. സ്നേഹം, കാരുണ്യം, സഹിഷ്ണുത എന്നിങ്ങനെ മതിലുകളിൽ പരസ്യം ചെയ്തതും ചെയ്യാത്തതുമായ അടിസ്ഥാന മുദ്രാവാക്യങ്ങളുമായി ആതുരാലയങ്ങളടക്കം സമൂഹത്തിലെ പീഢിത വിഭാഗത്തിനു ആശ്വാസം പകരുന്ന, ഒറീസ്സയിലും, മംഗലാപുരത്തും അടുത്ത കാലത്തായി അങ്ങേയറ്റത്തെ ഫാഷിസ്റ്റ്‌ പീഢനം നേരിടുന്ന ഇന്ത്യൻ ക്രൈസ്തവ ന്യൂനപക്ഷം ഇങ്ങ്‌ കേരളത്തിൽ അടുത്ത കാലത്തായി മറ്റൊരു ന്യൂനപക്ഷ സമൂഹമായ മുസ്ലിം സമുദായത്തിനു നേരെ അനുവർത്തിക്കുന്ന പരസ്പര ബന്ധത്തിന്റെ അടിസ്ഥാന തത്വമിതാണു.

കേരളത്തിലെ ആധിമ ക്രൈസ്തവ വിഭാഗമായ പൗരസ്ഥ്യ സൂറിയാനി ക്രൈസ്തവ സഭയുടെ പരസ്പര സ്നേഹത്തിലധിഷ്ടിതമായ പൊതുധാരക്ക്‌ വിരാമമിട്ടുകൊണ്ടാണു വാസ്കോഡഗാമയുടെ നേതൃത്വത്തിൽ കടൽ കടന്നെത്തിയ അധിനിവേശ ഹിംസാത്മക സാമ്രാജ്യത്വ പ്രത്യയശാസ്ത്രം കേരള ക്രൈസ്തവരിൽ ആധിപത്യമുറപ്പിക്കുന്നത്‌. വാസ്കോദ ഗാമയുടെ നേതൃത്വത്തിലുള്ള പോർട്ടുഗിസ്‌ അധിനിവേഷ സൈന്യം കേരളത്തിൽ കാലുകുത്തുമ്പോൾ ഇവിടെ നിലനിന്നിരുന്ന അങ്ങെയറ്റം മാതൃകാ പരമായ സമുദായ സൗഹൃദ അന്തരിക്ഷം ഇവിടം പ്രസക്തമാണു. സാമൂതിരിയെന്ന ഹൈന്ദവ നാടുരാജവിനു കിഴിൽ മരക്കാർ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള മുസ്ലിം നാവികപ്പട കേരളത്തിന്റെ അതിർത്തികളെ സം രക്ഷിച്ചു കൊണ്ടു പരസ്പര ബഹുമാനത്തിലും ആധരവിലും അധിഷ്ടിതമായ സുദൃഢമായ ബന്ധമാണു നിലനിർത്തിയിരുന്നത്‌. എന്നാൽ പോർട്ടുഗിസ്‌ അധിനിവേഷം ആദ്യം തന്നെ ലക്ഷ്യം വെച്ചതും പിന്നീട്‌ ഒരിക്കലും നികത്താനാകാത്ത വിള്ളലുണ്ടാകിയതും സുദൃഡഹ്മായ ഈ സൗഹൃദത്തെയായിരുന്നു. സാമൂതിരി രാജവംശത്തിലെ പിൻ തലമുറക്കാരെ വശത്താക്കി പോർട്ടുഗീസ്‌ അധിനിവേശത്തിനു ശക്തമായ പ്രഹരം ഏൽപ്പിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാറെന്ന ഇതിഹാസ നായകനെ നിശ്കാസനം ചെയ്ത്തതിലൂടെയാണു കേരളക്കരയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഹിന്ദു-മുസ്ലിം സൗഹൃദത്തിനു ആദ്യപ്രഹരം ഏൽക്കുന്നത്‌. അധിനിവേശ അജണ്ടകൾ ഏറ്റവും തടസ്സമായി നിന്നത്‌ കുഞ്ഞാലിമരക്കാറുടെ നേതൃത്വത്തിലു മുസ്ലിം നാവികരായതു കൊണ്ടുതന്നെ മുസ്ലിം സമുഹത്തിന്റെ ശക്തി ദുർഭലപ്പെടുത്തുകയെന്നത്‌ രക്തരൂക്ഷിതമായ ആധിപത്യ ശ്രമങ്ങളുടെ അടിസ്ഥാന ലക്ഷ്യമായിരുന്നു. കച്ചവടത്തിനൊപ്പം നിർബന്ധ മതപ്രചരണവും
,
എന്നതായിരുന്നു പോർട്ടുഗിസ്‌ അധിനിവേശങ്ങളുടെ അടിസ്ഥന ലക്ഷ്യമായി നിലകൊണ്ടത്‌. തോക്കും വിശുദ്ധ ഗ്രന്ഥവും ഒരേ നാണയത്തിന്റെ ഇരു പുറങ്ങളായി മതപ്രചരനത്തിനു പ്രത്യേക മാനം നൽകി. പോർട്ടുഗിസ്‌ അധിനിവേഷത്തിനു വിരാമമിട്ടുകൊണ്ടു പിന്നീടു വന്ന ബൃട്ടീഷ്‌ സാമ്രാജ്യത്വ ശക്തികളും ഏതാണ്ടീ നിലപാടു തന്നെയാണു അടിസ്ഥാന ലക്ഷ്യമായി കൈകൊണ്ടത്‌. കച്ചവടവും മതപ്രചരണവും. അതുകൊണ്ടു തന്നെ അങ്ങേയറ്റത്തെ സൗഹാർദ്ദ നിലപാടാണു കേരള ക്രൈസ്തവ സഭകളും ബ്രീട്ടീഷ്‌ സമ്രാജ്യത്വം തമ്മിൽ പരസ്പരം നിലനിന്നിരുന്നത്‌. അധിനിവേഷ ഭരണത്തി കീഴിൽ നിർഭയമായി ക്രൈസ്തവ മിഷനണറിമാരുടെ നേതൃത്വത്തിൽ മതപ്രചാരണ പ്രവർത്തനങ്ങൾക്ക്‌ ആസൂതൃതമായ നീക്കങ്ങൾ നടക്കുകയുണ്ടായി. ലോകത്തെവിടെയും കാണപ്പെടുന്നതു പോലെ വിദ്യാഭ്യാസ-ആതുരാലയങ്ങൽ കേന്ദ്രികരിച്ചു കൊണ്ടായിരുന്നു മിഷനറിമാർ മതപ്രചരണങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌.
രാജ്യത്തിന്റെ ജനകേന്ദ്രീകൃതമായ മർമ്മപ്രധാന മേഘലകളിലൊക്കെ തന്നെ സൗജന്യമായി സ്ഥലവും അനുബന്ധ സ്ഥാപനങ്ങളും മിഷനറി പ്രവർത്തനങ്ങൽക്കായ്‌ ബ്രിട്ടീഷ്‌ ഗവൺമന്റു പതിച്ചു നൽകപ്പെടുകയുണ്ടായി.
അതുകൊണ്ടു തന്നെ ബ്രിട്ടീഷ്‌ രാജിനെതിരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു സമുദായമെന്ന നിലക്കുള്ള ക്രൈസ്ത സമൂഹത്തിന്റെ പങ്ക്‌ തുലോം വിരളമായിരുന്നു. ഒരു സമുദായമെന്ന നിലക്കു തന്നെ മുസ്ലിംകളും
, കോൺഗ്രസ്സിലൂടെ ഹൈന്ദവസമൂഹവും ബ്രിട്ടീഷ്‌ രാജിനെതിരായുള്ള സ്വാതന്ത്ര്യ സമരത്തിൽ ഭാഗവാക്കായപ്പോൾ ഭരണാനുബന്ധിയായ സ്ഥനങ്ങളിലെ നിർണ്ണായക പഥവികളിലൂടെയും വിദ്യ്ഭ്യാസ ആതുര ശുശ്രൂഷാ മേഘലകളിലുടെയും ജനസ്വാധീനം വർദ്ധിപ്പിക്കുവനാണു ക്രൈസ്തവ സമുഹം ശ്രമിച്ചത്‌. മലബാർ കേന്ദ്രീകരിച്ചുകൊണ്ട്‌ മുസ്ലിംകളുടെ നേതൃത്വത്തിൽ ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിൽ നടന്ന രക്തരൂക്ഷിതമായ പോരാട്ടവും അതിനെതുടർന്നു ബ്രിട്ടീഷുകാർ നടത്തിയ മുസ്ലിം കൂട്ടക്കൊലകളും നടുകടത്തലും ശേഷം വന്ന നേതാക്കൾ ആഹ്വാനം ചെയ്ത ഇംഗ്ലീഷ്‌ വിരോധവുമൊക്കെകൂടിയായപ്പോൾ കേരളത്തിലെ പൊതുധാരയിൽ ഏറ്റവും സജിവമായിരുന്ന മുസ്ലിം സമുധായം മുഖ്യാധാരയിൽ നിന്നും ബഹുദൂരം പിൻ തള്ളപ്പെട്ടു.

ക്രൈസ്തവ സമുദായത്തിന്റെ നിർണ്ണായക സ്വാധീനം സ്വാതന്ത്യ ലബ്ദിക്ക്‌ ശേഷവും ഭരണ-രാഷ്ട്രീയ മേഘലകളിൽ ഇക്കാരണം കൊണ്ടു നിലനിന്നപ്പോൾ വിഭജനമെന്ന് സംഘ ഗൂഢപദ്ധതിയുടെ പാപഭാരമേറിക്കൊണ്ട്‌ സമുന്നത നേതാക്കളും പണ്ഠിതന്മാരും നഷ്ടപ്പെട്ട്‌ ആസൂതൃതമായി പിൻ തള്ളപ്പെട്ട മുസ്ലിം സമുദായം വളരെ പതുക്കെയാണു മുഖ്യധാരയിലേക്ക്‌ തിരിച്ചുവരുവാൻ തുടങ്ങിയത്‌. മുസ്ലിം സമുദായം ഉണർന്ന് തുടങ്ങിയപ്പോൾ നേരിടേണ്ടി വന്ന സാമൂഹിക യാഥാർത്ഥ്യം നിരാശാജനകമായിരുന്നു. സർക്കാർ സർവ്വ്വീസിലെ ഭീമമായ പ്രാതിനിധ്യമില്ലായ്മ, വിദ്യാഭ്യാമേഘലകളിൽ സമുദായത്തിന്ന് സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. രാഷ്ട്രീയ മേഘലയിലെ സവർണ്ണ-ക്രൈസ്തവ അചുദണ്ടിന്റെ വൻ സ്വാധീനം. പോരാത്തതിനു വിഭജനത്തിനുത്തരവാദികളെന്ന ദുരാരോപണത്തിൽ പെട്ട്‌ മുസ്ലിം സാമുദായികത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയും.
സ്വാഭാവികമായും വിദ്യഭാസ ലബ്ദിക്കായ്‌ സമുദായം ക്രൈസ്തവ സമൂഹം നടത്തുന്ന സ്ഥാപനങ്ങളെ വൻ തോതിൽ ആശ്രയിക്കേണ്ടതായി വന്നു. കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥക്കെതിരെയുള്ള സഹകാരികൾ എന്ന നിലക്ക്‌ ആഗോളതലത്തിൽ ശീതയുദ്ധസാഹചര്യം നിലനിന്നിരുന്ന ആദ്യദശകങ്ങളിൽ സത്വപരമായ പ്രയസങ്ങളൊന്നുമില്ലാതെ കേരളത്തിലെ വിദ്യഭ്യാസസ്ഥാപനങ്ങളും മുന്നോട്ടു പോയി. എന്നാൽ കമ്മ്യൂണിസ്റ്റ്‌ പതനത്തോടടെ പുതിയ ശത്രുവിനെ കണ്ടെത്തുവാനുള്ള പതിവ്‌ സാമ്രാജ്യത്വ അന്വേഷണം അവസാനിച്ചത്‌ ഇസ്ലാമിക സമുഹത്തിലായിരുന്നു. അതിന്റെ അനുരണനങ്ങൾ ലോകത്തിലെ ഏറ്റവും സജീവ ക്രൈസ്തവ സമൂഹമായ കേരള ക്രൈസ്തവ സഭകളിലും വന്നെത്തി. യാങ്കീ തന്ത്രങ്ങളിൽ പെട്ട്‌ സദ്ദാം ഹുസൈൻ കുവൈറ്റ്‌ ആക്രമിച്ചത്‌ മറയാക്കി ആഗോള സാമ്രാജ്യത്വം മുസ്ലിം മേഘലകളിൽ കടന്നുകയറിയപ്പോൾ സർവ്വ പി ന്തുണയുമായി കേരളത്തിലെ ക്രൈസ്തവ സഭകളും ഉണ്ടായിരുന്നു. സദ്ദാം ഹുസൈനെതിരെയുള്ള അമേരിക്കൻ നീക്കങ്ങൾക്ക്‌ പി ന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രത്യേക പ്രാർത്ഥനകൾ കൊണ്ട്‌ സജീവമായിരുന്നു കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങൾ. പിന്നീട്‌ സെപ്റ്റംബർ പതിനൊന്നിൽ നടന്ന ആഗോള നാടകവും അതിനെ തുടർന്ന് അമേരിക്കാൻ സയണിസ്റ്റ്‌ ചേരി മുസ്ലിം മേഘലകളെ കേന്ദ്രീകരിച്ച്‌ നടത്തിയ ഭീകരാക്രമണ അധിനിവേശത്തോടും കൂടി കേരളത്തിലെ ക്രൈസ്തവ സ്ഥാപനങ്ങളും നേതൃത്വങ്ങളും ഇവിടത്തെ ശത്രുവിനെ തിരിച്ചറിയുകയായിരുന്നു. ചരിത്രപരമായ കാരനാങ്ങളാൽ കയ്യടക്കിവെച്ച വിദ്യഭ്യാസ സ്ഥാപനങ്ങളും ആധുരാലയങ്ങളുമൊക്കെ ഇയ്യാവശ്യത്തിനു ദുരുപയോഗപ്പെടുത്തി. സ്ഥാപനങ്ങളുടെ നിലനിൽപ്പു തന്നെ സൗഹാർദ്ദത്തിനു ആശ്രയിച്ചു നിൽക്കുന്ന കേരളത്തിലെ ജനസംഖ്യാ അനുപാതമൊന്നും പരിഗണിക്കാതെ തികച്ചും എകപക്ഷീയമായിരുന്നു പല സ്ഥാപനങ്ങളുടെയും അധികാരികളുടെയും വഴിവിട്ട നടപടികൾ. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രികൾ നടത്തുന്ന സ്ഥാപനങ്ങളിൽ അതേ വേഷം ധരിച്ചെത്തുന്ന മുസ്ലിം കുട്ടികൾക്ക്‌ വിലക്ക്‌. വെള്ളിയാഴ്ച മുസ്ലിംകൾക്ക്‌ നിർബന്ധമായ നമസ്കാരത്തിനുള്ള വിലക്ക്‌. ഏകദൈവ വിശ്വാസമെന്ന അടിസ്ഥാന മുദ്രാവാക്യത്തിൽ വിശ്വസിക്കുന്ന മുസ്ലിംകളുടെ മേൽ ക്രൈസ്തുവ വിശ്വാസം ബോധപൂർവ്വം അടിച്ചേൽപ്പിക്കൽ. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ക്രൈസ്തവ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തീർത്തും മുസ്ലിം വിരുദ്ധ നടപടികളുടെ ചെറു വിവരണമാണു മേൽ വിവരിച്ചത്‌. ഇതിനെതിരെ പ്രതിഷെധമുയർത്തുന്നവരെ അവഹേളിച്ചും പുറത്താക്കി കൊണ്ടുമായിരുന്നു സഭാതികൃതർ പ്രതികരിച്ചത്‌. വിശ്വാസ സമ്പന്ധിയായ സംവാദങ്ങളിൽ മുസ്ലിം ഭാഗത്തുണ്ടാകുന്ന ഏകപക്ഷീയ ആധിപത്യത്തിനു എതിരെ സ്നേഹം
, കാരുണ്യം എന്നിങ്ങനെ അടിസ്ഥാന മുദ്രാവക്യമെന്നു പറയുന്ന ക്രൈസ്തവ സഭകൾ പ്രതികരിച്ചത്‌ അത്യന്തം അസഹിഷ്ണുതയോടെയായിരുന്നു. ലോകമാകെ കൊടാനകോടി മുസ്ലിംകൾ പ്രാവാചകനും നേതാവുമായി നെഞ്ചിലേറ്റുന്ന പ്രവാചകൻ മുഹമ്മദിനെതിരെ അത്യന്തം നികൃഷ്ടമായ വിശേഷങ്ങളും ദുരാരോപണങ്ങളുമായി ഗ്രന്ഥങ്ങളും ലഘുലേഘകളുമാണു വ്യത്യസ്ഥ വിഭാഗങ്ങൾ പടച്ചു വിട്ടത്‌. ഇതൊന്നു യാദൃശ്ചികമല്ലെന്ന് തീർത്തും പറയാവുന്ന തുടർച്ചയാണു ന്യൂമാൻ കോളേജിലെ എം.എ ചോദ്യ പ്രീക്ഷ പേപ്പറിലൂടെ പുറത്തു വന്നത്‌. ദൈവത്തയും പ്രവാചകനെയും അത്യന്തം ഹീനമായ ഭാഷയിൽ അവഹേളിക്കുന്ന നിലക്കുള്ള ചോദ്യം തയ്യാറാക്കിയതിനു പിന്നിലുള്ള അജണ്ടയും മനസീകാവസ്ഥയും മറ്റൊന്നുമല്ല.


അതേസമയം ഭരണരംഗത്ത്‌ ക്രൈസ്ത നാമധാരികളായ പല പോലീസു ഉദ്യോഗസ്ഥരും മുസ്ലിം വിഷയത്തിൽ സ്പേഷ്യലൈസ്‌ ചെയ്തവരെന്നത്‌ ശ്രദ്ധിക്കപ്പെടേണ്ടതണു. മാധ്യമങ്ങൾക്ക്‌ നിരന്തരം പറഞ്ഞു നടക്കാവുന്ന ആവോളം വിഭവങ്ങൾ സർക്കാർ ചെലവിൽ ഇവർ മുസ്ലിം സമുദായത്തിനെതിരെ പടച്ചുണ്ടാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്‌. തൊണ്ണൂറുകളിൽ മുസ്ലിം സ്വാധീനമേഘലകളെ സൂചിപ്പിക്കുവാൻ കാശ്മീറടക്കമുള്ള പ്രദേശങ്ങളെ പ്രത്യേക നിറം കൊടുത്തതിന്റെ പേരിൽ ഇസ്ലാമിക വിജ്ഞാനകോശം കണ്ട്‌ കെട്ടുകയും അറസ്റ്റു ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥൻ തന്നെയാണു കേരളത്തിലെ പ്രമാണമായ പല കഥാ കേസുകളുടെയും പിന്നിൽ. മദനിയെ അരസ്റ്റു ചെയ്ത്‌ നാടുകറ്റത്തിയതും തിരുവനന്തപുരത്ത്‌ ചെറിയതുറയിൽ അടുത്തിടെ ആറു മുസ്ലിംകൾ കൊല്ലപ്പെടയാനിടയായ പോലിസ്‌ വെടിവെപ്പിലും പിന്നിൽ കണ്ടെത്തിയത്‌ ഈ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യമായിരുന്നു. ഇത്തരം ഒളിയജണ്ടകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ടു ഹിന്ദു-മുസ്ലിം കലാപമാക്കി വഴിതിരിച്ചുവിടുവാൻ സഭയുമായും അമേരിക്കയുമായും അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥൻ കരുക്കൾ നീക്കിയതിനെ തുടർന്ന് രൂപപ്പെട്ട സ്ഫോടനാത്മകമായ അന്തരീക്ഷം നേതാക്കളുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണു ഇല്ലാതായത്‌.

അതേസമയം ഉത്തരേന്ത്യയിലും കർണ്ണാടകയിലുമെല്ലാം ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നിരന്തരാക്രമണത്തിന്നിരയാകുന്ന ക്രൈസ്തവരുടെ കേരള നേതൃത്വം ഇങ്ങ്‌ കേരളത്തിൽ ഏറ്റവും ബന്ധം പുലർത്തുന്നത്‌ ഇതേ സംഘ പരിവാർ ശക്തികളുമായാണു. ശത്രുവിന്റെ ശത്രു മിത്രമെന്ന ചൊല്ല് അന്വർത്ഥമാക്കി കേരളത്തിലെ ഭരണപരമായ നീക്കങ്ങൾകൊണ്ട്‌ കണ്ണിലെ കരടായ മാർക്കിസ്റ്റുക്കാരുടെയും പരമ്പരാഗത എതിരാളികളായ മുസ്ലിംകളുടെയും പ്രഖ്യാപിത ശത്രുക്കളായ സംഘപരിവാർമായി സുദൃഢ ബന്ധമാണു സഭാ നേതൃത്വത്തിന്ന്. പലപ്പോഴും സംഘപരിവാർ അജണ്ടകൾ ഫാഷിസ്റ്റുകളേക്കാൾ വ്യവസ്ഥപിതമായി സമൂഹത്തിൽ പ്രചരിപ്പിച്ചതിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള പങ്ക്‌ ചെറുതല്ല. ലവ്‌ ജിഹാദെന്ന പ്രാഹേളികയെ ജനമനസ്സുകളിൽ പരസ്പര വിദ്വേഷം ജനിപ്പിക്കുന്ന നിലക്ക്‌ പ്രചരിപ്പിച്ചതിൽ മനോരമക്കും കാത്തലിക്‌ കൗൺസിലിനും സംഘപരിവാറിനേക്കാൾ വലിയ ആവേശമായിരുന്നു. ലവ്‌ ജിഹാദെന്ന വാക്ക്‌ തന്നെ നീതിപിഠത്തിന്നു മുന്നിലെത്തിക്കുന്നതിൽ സഭാ ബന്ധമുള്ള പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ പങ്കുണ്ടായിരുന്നു. ഇടത്‌ വലതു മുന്നണികളുടെ ആധിപത്യമുള്ള കെരളത്തിൽ ബി.ജെ.പി പിന്തുണയുള്ള പി.സി. തോമാസിനെ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ വിജയൈപ്പിച്ച്‌ ചരിത്രത്തിലാധ്യമായി സംഘസഖ്യത്തിന്ന് കേരളത്തിലെ ആദ്യ എക്കൗണ്ട്‌ തുടങ്ങുവാൻ കളത്തിലിറങ്ങികളിച്ചതും ഇതെ സഭകൾ തന്നെയാണു.


കാലാകാലങ്ങളിൽ നടന്ന അധിനിവേഷ ഭരണത്തിൻ കീഴിൽ സൗജന്യമായി പതിച്ചു നൽകപ്പെട്ട സ്ഥാപനങ്ങളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച്‌ നടത്തെപ്പെടുന്ന അസഹിഷ്ണുതയും, പരമതവിദ്വേഷവും, ക്രൈസ്തവ വൽക്കരണവും വലിയ വിഭാഗം ജനങ്ങളിൽ ശ്രിഷ്ഠിക്കപ്പെട്ട ആശങ്ക ചെറുതല്ല. സാമൂഹിക വ്യവസ്ഥിതിയിൽ പിന്നോക്കം നിൽക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്‌ ഇത്തരം സ്ഥാപനങ്ങളെ ആശ്രയികേണ്ടിവരുന്ന ജനങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച്‌ നടത്തപ്പെടുന്ന സാം സ്ക്കാരിക അധിനിവേഷത്തിനെതിരെ പലപ്പോഴും നിശ്ശബ്ദമായി പ്രതികരിക്കുവാൻ പോലും സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. ന്യൂമാൻ കോളേജിൽ നടന്ന സംഭവത്തിലേക്ക്‌ തന്നെ വരാം. ദൈവത്തെയും പ്രവാചകനെയും അങ്ങേയറ്റം നികൃഷ്ഠമായി തയ്യാറാക്കിയ ചോദ്യപെപ്പറിനെതിരെ അപ്പോൾ തന്നെ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയർന്നിർന്നു. എന്നാൽ കോളെജ്‌ അതികൃതർ ഇതിനെ വളരെ ലാഘവത്തോടെയാണു നോക്കിക്കണ്ടത്‌. എന്നുമാത്രമല്ല ഈ നികൃഷ്ഠതയെ ന്യായീകരിക്കുവാനാണു പ്രിൻസിപ്പാലടക്കമുള്ള കോളെജ്‌ അതികൃതർ ശ്രമിച്ചത്‌. പിന്നീട്‌ ചോദ്യപേപ്പറിനെതിരെയുള്ള പ്രതിഷെധം ക്യാമ്പസ വിട്ട്‌ പുറത്തേക്ക്‌ വ്യാപിപിച്ചപ്പോഴും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നു ഇതേ അവഗണനയാണു പ്രതിഷേധത്തിനു നേരെ ഉയർന്നത്‌. പിന്നിട്‌ വിഷയം കൂടുതൽ ജകീയമാകുകയും നാൾക്കുനാൾ മുസ്ലിം സമൂഹത്തിൽ നിന്നുള്ള പ്രതിഷെധം രൂക്ഷമകുകയും, കോളെജിന്റെ സുഗമമായ നടത്തിപ്പിന്ന് വിഗാദമാകുകയും ചെയ്തപ്പോഴാണു അനങ്ങാപ്പാറ നയം വിട്ട്‌ ഭരണകൂടവും കോളേജ്‌ അതികൃതരും പ്രതിഷെധസ്വരങ്ങൾക്ക്‌ കാത്കൊടുക്കുകയും നടപടികളിലേക്ക്‌ നീങ്ങുകയും ചെയ്തത്‌. ഇതിനടുത്ത ദിവസം തന്നെയാണു ഈ വിഭാഗങ്ങൾ തന്നെ അത്യന്തം പ്രകോപനകരമായ പുസ്തകങ്ങളുമായി പത്തനംതിട്ടയിൽ പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്‌. ഇതിനെതിരെയും മുസ്ലിം സംഘടനകൾ പ്രതിഷെധിചപ്പോൾ മുൻപെന്നപോലെ ആദ്യം അനങ്ങപ്പാറ നയവും പിന്നിട്‌ നിർബന്ധിതാവസ്ഥയിലുള്ള നടപടിക്രമങ്ങൾ എന്ന രീതി തന്നെയാണു ബന്ധപ്പെട്ടവർ സ്വീകരിച്ചത്‌. വിവാദ ചോദ്യപ്പെപ്പർ തയ്യാറാക്കിയ അദ്ധ്യാപകനെ മുറിവേൽപ്പിച്ചത്‌ നിർഭാഗ്യകകരമായ സഭവം തന്നെ. എന്നാൽ ഈ സംഭവത്തിനു നേരെയുള്ള മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അമിതപ്രതികരണത്തിന്റെ ആയിരത്തിലൊരംശം ഇതിനു നിമിത്തമായ കാടത്തത്തിനെതിരെയും രൂപപ്പെട്ടിരുന്നെങ്കിൽ നിർഭാഗ്യകരമായ ഈ പ്രതികരണം ഒഴിവാക്കപ്പെടുമായിരുന്നു. ഒരു വിഭാഗത്തിനെതിരെയുള്ള വികാരം ആളിക്കത്തിക്കുവാനാണു കുത്തക മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും പതിവുപോലെ ചെയ്തത്‌. കാടത്തമെന്നും, താലിബാനിസമെന്നുമൊക്കെ വിശേഷണം ഈ സംഭവത്തിനു വിശേഷണം നൽകുന്നവർ തന്നെയാണു പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട്‌ ഒരദ്ധ്യാപകനെ വെട്ടിനുറുക്കിയതും, ക്ലസ്റ്റർ സമരങ്ങളുടെ പേരിൽ ക്ലാസ്‌ മുറിയിൽ വെച്ച്‌ ചോര കാണിക്കാതെ ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നതും.
സമുഹത്തിൽ ആരോഗ്യകരമായ അന്തരിക്ഷം രൂപപ്പെടുന്നത്‌ പരസ്പരം ബഹുമാനത്തിലധിഷ്ഠിതമായ സഹവർത്തിത്വം വഴിയാണു. വിദ്യാഭ്യാസ ആതുര ശുശ്രൂഷാ മേഘലയിൽ പല കാരണം കൊണ്ട്‌ നേടിയെടുത്ത സ്വാധീനം ദുരുപയോഗം ചെയ്ത്‌ പരമത വിദ്വേഷവും
, ഒളിയജണ്ടകളും പുറത്തെടുക്കുന്നത്ത്‌ ശ്രദ്ധിക്കപ്പെടാതെ പോകുകയും അതിനെതിരെ രൂപപ്പെടുന്ന പ്രതിഷേധ സ്വരങ്ങളെ ഒന്നിച്ചാക്രമിക്കുകയും ചെയ്യുന്നത്‌ ആരോഗ്യമുള്ള സമൂഹത്തിന്ന് ഒട്ടും ഭൂഷണമല്ല. പരമതവിദ്വേഷത്തിലധിഷ്ടിതവും സാംസ്ക്കാരിക അധിനിവേഷത്തിലധിഷ്ത്തിതമായ ഒളിയജണ്ടകളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കുകകയാണു ആദ്യം ചെയ്യേണ്ടത്‌. ഇത്തരക്കാരെ നിയന്ത്രിക്കുകയാണു ഭരണകൂടം ചെയ്യേണ്ടത്‌. അതല്ലാത്ത നടപടികളെല്ലാം തികച്ചും ഏകപക്ഷീയവും ഒരു വിഭാഗത്തിന്റെ അഭിമാനത്തിനും
നിലനിൽപ്പിന്നുമെതിരെയുമാണെന്ന് പറയാതെ വയ്യ.