Sunday, February 21, 2010

മാര്‍ക്സിസത്തില്‍ നിന്ന് ഫാഷിസ്റ്റ്‌ ദര്‍ശനത്തിലേക്ക്

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിക്കുന്നത്.

മാര്‍ക്സിസത്തില്‍ നിന്ന് ഫാഷിസ്റ്റ്‌ ദര്‍ശനത്തിലേക്ക്

കമ്മ്യൂണിസ്റ്റ്‌ മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും കുറിച്ച്‌ സമൂഹത്തിൽ ഒരു ധാരണ നിലനിൽക്കുന്നുണ്ട്‌. കമ്മ്യൂണിസ്റ്റിതര നേതാക്കളും , സംഘപരിവ്വാരടക്കമുള്ള മറ്റു പാർട്ടി ടിക്കറ്റിൽ ജനപ്രതിനിധികളായവരുമൊക്കെ തരം കിട്ടിയാൽ മറുകണ്ടം ചാടാൻ മടിക്കതിരിക്കുമ്പോൾ മാർക്കിസ്റ്റ്‌ പാർട്ടി ജനപ്രതിനിധികളിൽ നിന്ന് അത്തരമൊരു അപവാദം അടുത്തകാലത്തുവരെ കേട്ടിട്ടില്ല. പാർട്ടി, അണികൾക്കു നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം അത്രമാത്രം അവരെ പാർട്ടി വിശ്വസ്തരാകുന്നു എന്നാണു ധാരണ. പാർലമന്റിലോ, നിയമസഭകളിലോ ജനപ്രതിനിധികളുടെ വോട്ടിനു വിപ്പ്‌ നൽകേണ്ടി വരുമ്പോൾ മാർക്കിസ്റ്റിതര പാർട്ടികളൊക്കെ സ്വന്തം പാർട്ടിടിക്കറ്റിൽ വിജയിച്ച ജനപ്രതിനിധികളെ ന്ന വോട്ടെടുപ്പിന്റെ അന്നു വരെ പുറം ലോകം കാണിക്കാതെ ഏതെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റുന്ന വാർത്ത കേൾക്കാറുണ്ടെങ്കിലും മാർക്കിസ്റ്റ്‌ പ്രതിനിധികളെ കുറിച്ച്‌ പാര്‍ല മേന്ടരി നടപടിപ്രകാരമുള്ള പാർട്ടി നൽകുന്ന വിപ്പല്ലാതെ മറ്റൊന്നും വാർത്തയിൽ വരാറില്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ആരോഗ്യകരമായ വിശ്വ സ്യത മറ്റു പാർട്ടിക്കാരെ പോലെ പണത്തിന്റെയും പെണ്ണിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽ അടിയറവു വെക്കാൻ മാർക്കിസ്റ്റ്‌ ജനപ്രതിനിധികൾ തയ്യാറായിട്ടില്ല എന്നു സാരം. പാർട്ടി അച്ചടക്കം ചൂണ്ടിക്കാണിച്ച്‌ പുറത്താക്കുക എന്നതൊഴിച്ചാൽ മാർക്കിസ്റ്റ്‌ പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ പൊതു ശ്രദ്ധയിൽ വന്നിട്ടുമില്ല. എന്നാൽ അടുത്ത കാലത്തായി സംഘടനാ അച്ചടക്കത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നൽകുന്ന മാർക്കിസ്റ്റ്‌ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വ്യത്യസ്ഥവാർത്തകൾ പുറത്തുവരുന്നു.
ദിർഘകാലം മാർക്കിസ്റ്റ്‌ പാർട്ടിയുടെ പാർലമന്ററി നേതാവായ സോമനാഥ ചാറ്റർജി തന്നെ ആദ്യ വെടിപൊട്ടിച്ച്‌ മാർക്കിസ്റ്റ്‌ പാർട്ടി അച്ചടക്കലംഘനത്തിനു പുതിയ മാനം നൽകി. പിന്നീട്‌ കേരളത്തിൽ നിന്നു യുവ നേതാക്കളായ കൺനൂരിലെ അബ്ദുല്ല കുട്ടി, ആലപ്പുഴയിലെ മനോജ്‌, ഒറ്റപ്പാലത്തെ എസ്‌. ശിവരാമൻ എന്നിവരൊക്കെ അടുത്തകാലത്തായി പാർട്ടിവിശ്വാസം തിരസ്ക്കരിച്ച്‌ പുറം ലോകത്തെക്ക്‌ കാലെടുത്ത്‌ വെച്ചവരാണു. കോൺഗ്രസ്സ്‌ കുത്തക സീറ്റുകളിൽ ചരിത്രത്തിലാദ്യമായി മാർക്കിസ്റ്റ്‌ പാർട്ടിക്ക്‌ വേണ്ടി വിജയക്കൊടി പാറിച്ചവരാണു ഈ മൂന്നു പെരുമെന്നത്‌ ഗൗരവമായ ചർച്ചക്ക്‌ വഴിയൊരുക്കി. എന്നാൽ കേരലത്തിലെ പൊതുസമൂഹം ഈ മാറ്റങ്ങളെ ആശങ്കയോട കണ്ടിലെന്നു മാത്രമല്ല കിട്ടിയ ആദ്യ അവസരത്തിൽ തന്നെ മാർക്കിസ്റ്റ്‌ പാർട്ടി വിട്ട അബ്ദുല്ല കുട്ടിയെ വൻ ഭൂരിപക്ഷത്തൊടെ നിയമസഭയിലേക്ക്‌ വിജയിപ്പിച്ചാണു ആഹ്ലാദം പങ്കുവെച്ചത്‌. അതിനു പ്രധാനകാരണമായത്‌ മാർക്കിസ്റ്റ്‌ പാർട്ടി വിട്ട്‌ ഏതെങ്കിലും മതാത്മക പശ്ചാതലമുള്ള പാർട്ടിയിലല്ല ഇവർ ചെക്കേറിയതെന്നതാണു. മറിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ മതെതര പാർട്ടിയായ കോൺഗ്രസ്സുമയാണു ഇവർ സഹകരിക്കുവാൻ തിരുമാനിച്ചെന്നതാണത്‌. കോന്ഗ്രസ്സിനെയും മാർക്കിസ്റ്റ്‌ പാർട്ടിയെയും മാറി മാറി തെരഞ്ഞെടുക്കുന്ന കേരള ജനതയെ സമ്പന്ധിച്ചിടത്തോളം രണ്ടു കഷികളും തമ്മിലുള്ള വിടവ്‌ കേവലം കൊടിയുടെ നിറത്തിൽ മാത്രമാണെന്നത്‌ രണ്ടു ഭരണങ്ങളുടെയും നേട്ടകോട്ടങ്ങളിൽ നിന്നു ബോധ്യപ്പെട്ടതുമാണു. അതുകൊണ്ടു തന്നെ മാർക്കിസ്റ്റ്‌ പാർട്ടിയിൽ നിന്ന് കോൺഗ്രസ്സ്‌ പാർട്ടിയിലേക്കുള്ള മാർക്കിസ്റ്റ്‌ യുവതുർക്കികളുടെ കൂടുമാറ്റത്തെ മാർക്കിസ്റ്റ്‌ പാർട്ടി പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിച്ച്‌ പ്രചരണം നടത്തുവാൻ ശ്രമിച്ചെങ്കിലും കേരള പൊതുസമൂഹം മാർക്കിസ്റ്റ്‌ പ്രചരണങ്ങൾക്ക്‌ വലിയ പ്രാധാന്യം നൽകാതിരുന്ന്ത.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ്‌ വാർത്തകൾ കഴിഞ്ഞ്‌ ദിവസങ്ങളിൽ പത്രകോളങ്ങളിൽ നിറയുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ പ്രസ്ഥാനമായ ഹിന്ധുത്വ പരിവാറിനു ഇനിയും ബലികേറാമലയായി നിൽക്കുന്ന കേരളത്തിൽ ആറെസ്സെസ്സിന്റെ പരിപാടിക്കു മാർക്കിസ്റ്റ്‌ പാർട്ടിയുടെയും പാർട്ടി തൊഴിലാളി പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ നേതാവായ കൊല്ല നഗരസഭാ മേയർ പതമലോചൻ സർവ്വ പി ന്തുണയും വാഗ്ദാനം നൽകി സ്വ്വഗത സംഘം പരിപാടിയിൽ പങ്കെടുക്കുകയും സംഘ പരിവാർ നേതാക്കളൂടെ പൂവിട്ട ഫോട്ടൊക്ക്‌ താഴെ നിന്നുകൊണ്ട്‌ നിലവിളക്കിന്നു തിരി കൊളുത്തി സ്വാഗത സംഘം ഓഫിസ്‌ ഉദ്ഘാടനം നിർവ്വ്വഹിക്കുകയും ചെയ്തിരിക്കുന്നു.
സംഭവം വിവാദമായപ്പോൾ പാർട്ടിയിൽ നിന്നും പത്മലോചനിൽനിന്നും വ്യത്യസ്ഥമായ പ്രതികരണങ്ങൾ വന്നു. മാർക്കിസ്റ്റ്‌ പാർട്ടി ആറെസ്സെസ്സ്‌ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപ്ടിയെ എതിർത്തപ്പോൾ മെയറായ പതമലോചനിൽ നിന്നു വന്ന പ്രതികരണം മാർക്കിസ്റ്റ്‌ നേതാവായ മേയറുടെ വായയിൽ നിന്നു വരേണ്ടതഅയിരുന്നില്ല മറിച്ച്‌ സംഘപരിവാർ നേതാക്കളുടെ നാവിൽ നിന്നു വരേണ്ട പ്രതികരണമായിരുന്നു.


പത്മലോചനിൽ നിന്നു ഇതുസമ്പന്ധമായി വന്ന പ്രതികരണം ഇപ്രകാരം വിവരിക്കാം. ഒന്നു മേയർ എന്ന നിലക്കാണു പരിപാടിയിൽ പങ്കെടുത്തത്‌. രണ്ട്‌ ക്ഷേത്രങ്ങളിൽ നടത്തിയ ദേവപ്രശ്നത്തിൽ മേയർ ഈ പരിപാടിക്കു വിളക്കു കൊളുത്തണമെന്നു വെളിപ്പെടുണ്ടായതിനാലാണു സംഘടകരായ ആറെസ്സെസ്സ്‌ നേതാക്കളുടെ ആവശ്യപ്രകാരം മേയർ ആറെസ്സെസ്സ്‌ പരിപാടിയിൽ പങ്കെടുത്തു വിളക്കു കൊളുത്തിയത്‌.
ഇന്ത്യാ രാജ്യത്ത്‌ പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിക്കും പ്രസ്ഥാനത്തിനും രാജ്യത്ത്‌ പരിപാടികൾ സംഘടിപ്പിക്കുവാനും അതിൽ ആളുകളെ ക്ഷണിക്കുവാനും അവകാശമുണ്ടു. സ്വാഭാവികമായും രാജ്യത്ത്‌ ഔദ്യോഗിക പഥവിലിരിക്കുന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ഥ പാർട്ടികളും, പ്രസ്ഥാനങ്ങ്നളൂം തങ്ങളുടെ പരിപാടികളിലേക്ക്‌ ക്ഷണിക്കാറുമുണ്ട്‌. എന്നാൽ ഏതൊക്കെ പരിപാടികളീൾ പങ്കെടുക്കണമെന്നും പങ്കെടുക്കാണ്ട എന്നും തിരുമാനിക്കുവാനുള്ള അവകാശം ഔദ്യോകിക പഥവിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധികൾക്കുമുണ്ട്‌. ക്ഷണിക്കുന്ന പ്രസ്ഥാനങ്ങളൂടെ നയപരിപാടികൾ, പഥവിലിരിക്കുന്ന ജനപ്രതിനിധികളുടെ ആദർശം ഇവയൊക്കെ ക്ഷണം സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനുമുള്ള അലിഖിത മാനദണ്ട്ഡമാണു. ഇവിടെ മാർക്കിസ്റ്റ്‌ ജനപ്രതിനിധിയും പാർട്ടിയുടെയും ട്രേഡ്‌ യൂണിയന്റെയും ഉന്നതപഥവിയിലിരിക്കുന്ന ഒരു നേതാവ്‌, പാർട്ടി പ്രവർത്തകരെ നിരന്തരം കൊലചെയ്ത്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹീംസാതമകത കേരലമണ്ണിലേക്ക്കാഴ്‌ന്നിറക്കുവാൻ ശ്രമിക്കുന്ന ആറെസ്സെസ്സ്‌ പരിപാടിയിൽ വെറുമൊരു മെയർ എന്ന നിലക്കു മാത്രം പങ്കെടുത്തു എന്നത്‌ വിശ്വസിനീയമായ്‌ വിശദീകരണമല്ല. മാർക്കിസ്റ്റ്‌ പാർട്ടിയെ സമ്പന്ധിച്ചിടത്തൊളം കേരളത്തിൽ ഭരണപരമായി കോൺഗ്രസ്സാണു എതിർക്കഷിയെങ്കിലും പാർട്ടിപ്രവർത്തനത്തിൽ താഴെതട്ടുമുതൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത്‌ ആറെസ്സെസ്സ്‌ പ്രത്യയ ശാസ്ത്രത്തിൽ നിന്നു അതിന്റെ ഘടനകളിൽ നിന്നുമാണു.മാർക്കിസ്റ്റ്‌ പാർട്ടി പ്രവർത്തകർ കൊല്ലാം ജില്ലയിലടക്കം ഏറ്റവുമധികം കൊലക്കത്തിക്കിരയായതും ആറെസ്സെസ്സ്‌ പ്രത്യയശാസ്ത്രത്തിൽ നിന്നാണു. ഈ പശ്ചാതലമോ, സാമുഹിക യാഥാർത്ഥ്യമോ അറിയാതെയല്ല പത്മലോചൻ ആറെസ്സെ പരിപാടിയിൽ പങ്കെടുത്തതും സംഘിപ്രവർത്തനങ്ങളെ ശ്ലാഖിച്ച്‌ പരിപാടീക്ക്‌ ഭരണപരമായ സർവ്വ പിന്തുണ വാഗ്ദാനം നൽകി സംസാരിച്ചതും. മാർക്കിസ്റ്റ്‌ പാർട്ടി ആറെസ്സെസ്സിന്റെ എതിർപ്പക്ഷത്തു നിർത്തുന്ന പോപുലർ ഫ്രെണ്ടിന്റെ ഏതെങ്കിലും പരിപാടികൾക്കായി മാർക്കിസ്റ്റ്‌ ആചാര്യന്മാരയ മേയർമാരെയോ, പ്രസിഡന്റ്മാരെയോ ക്ഷണിച്ചാൽ വെറുമൊരു മേയറെന്ന പഥവി വെച്ച്‌ മാത്രം പങ്കെടുക്കുമോ എന്നതും ചോദ്യമായി ഉയര്‍ന്നു വരാം.
പരിപാടിയിൽ പങ്കെടുക്കുവാൻ പത്മലോചൻ രണ്ടാമത്‌ പറഞ്ഞ വിശദീകരണം ദേവപ്രശ്നത്തിൽ കണ്ട വെളിപാടാണു. വൈരുദ്ധ്യാത്മക ഭൗതീകവാദത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളാണു "വെടക്കാക്കി തനിക്കാക്കുക" എന്ന കുടില തന്ത്രത്തിന്റെ ഭാഗമായി ആറെസ്സ്‌ നേതാക്കൾ പറഞ്ഞ അന്ധവിശ്വാസജടിലമായ നുണകൾ വിശ്വസിച്ച്‌ സംഘിധൃതരാഷ്ട്രീയാലിംഗനത്തിനു നിന്നു കൊടുക്കുന്നത്‌. ഭാവിയിൽ ആറെസ്സെസ്സ്‌ തന്നെ ഇതുപോലുള്ള ദേവപ്രശ്നവും ചൂണ്ടിക്കാണിച്ച്‌ ആറെസ്സെസ്സ്‌ റൂട്ട്മാർച്ചിലോ, ശാഖയിലോ പങ്കെടുക്കണെമെന്ന് സ്നെഹപൂർവ്വം നിരബ്ന്ധിച്ചാൽ പത്മലോചന്മാർ മടികൂടാതെ അത്തരം പരിപാടികളിൽ പങ്കെടുക്കുമോ എന്നതും ചോദ്യമായി അവേഷിക്കുന്നു. രാഷ്ട്രിയ മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ച്ചരിയുവാനുള്ള മിനിമം രാഷ്ട്രിയ വിദ്യഭായാസം പോലും പാര്‍ട്ടിയുടെ ഉന്നത നേതാക്കല്‍ക്കില്ലാതെ പോയോ? അതല്ല ബോധപൂരവം തന്നെയാണോ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളുടെ വേദി കൊല്ലം മേയര്‍ പങ്കിട്ടത്? ഇത്തരം ആദർശ വ്യതിയാനം പത്മലോചനിൽ ഒതുങ്ങി നിൽക്കുന്നതല്ല. പാർട്ടിയുടെ ഉന്നത പഥവിയിലിരിക്കുന്ന പല നേതാക്കളും പിന്നീട്‌ സംഘപരിവാറിന്റെ ഭാഗമോ സഹയാത്രികരോ ആയി മാറിയത്‌ സമീപകാല സംഭവങ്ങൾ തന്നെ തെളിവ്‌. ദേശാഭിമാനി മുൻ എദിറ്റരായിരുന്ന ഇന്ദുചൂഡൻ അവസാനകാലത്ത്‌ ആരെസ്സെസ്സ്‌ സഹയാത്രികനായിരുന്നു. തൃശൂരിൽ ആറെസ്സെസ്സ്‌ നടത്തിയ പരിപാടിയിൽ സംഘത്തെയും മാർക്കിസ്റ്റു പാർട്ടിയെയും ഇൻഡുചൂഡൻ അഭിസംഭോതനചെയ്തത്‌ നാമും അവരും എന്ന വിശേഷണത്തോടെയാണു. ഇന്ദുചൂദൻ മരണപ്പെട്ടപ്പോൾ ഹർത്താലാചരിച്ചതും ബി.എം.എസ്‌ മാത്രമായിരുന്നു. ദേശാഭിമാനി പോലെ പാർട്ടിയുടെ സ്വന്തം പത്രത്തിൽ ദീർഘനാൾ പത്രാധിപരായിരുന്നിട്ടും പാർട്ടി പ്രത്യയശാസ്ത്രം വെടിഞ്ഞ്‌ വർഗ്ഗീയ കോമരങ്ങളുടെ ആലയിൽ ചേക്കേറാൻ ഇന്ദുചൂഡനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും? അതു പോലെത്തന്നെ ദിർഘകാലം മാർക്കിസ്റ്റ്‌ പാർട്ടിയുടെ ഉന്നതാധികാരസമിതിയിൽ പ്രവർത്തിക്കുകയും വ്യത്യസ്ഥ കാലഘട്ടങ്ങളിൽ മാർക്കിസ്റ്റ്‌ മന്ത്രിയായി പ്രത്യേകിച്ച്‌ എൺപത്തിയേഴിലെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായിരുന്ന സ:വിശ്വനാഥമേനൊനെ കുറെകാലം കഴിഞ്ഞ്‌ പൊതുജനം കാണുന്നത്‌ ബി.ജെ.പി സ്ഥാനാർത്ഥിയായി പാർലമന്റിൽ മത്സരിക്കുന്നതിലായിരുന്നു. കേരളത്തിലെ ഇരു മുന്നണികൾക്കിടയിൽ നിന്ന് ജയിക്കുവാനു ചെറിയ മോഹം പോലും ഇല്ലാതിരിക്കെ ഇത്രയും കാലം പ്രവർത്തിച്ച്‌ പാർട്ടിക്കെതീ‍ീൽ ആരെസ്സെസ്സ്‌ നോമിനിയായി മത്സരിക്കുവാൻ വിശ്വനാഥമെനോനെ പ്രെരിപ്പിച്ച ഘടകമെന്തായിരിക്കും?
വിഷയം പ്രവർത്തകരുടെയോ നേതാക്കളുടെയോ വകതിരിവില്ലായ്മയല്ലെന്നു, മാർക്കിസ്റ്റ്‌ പാർട്ടിയുടെ സമീപകാല പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മനസ്സിലാക്കാം. പാർട്ടി എത്തിപ്പെട്ട ആദർശശൂന്യതയുടെയും നയവ്യതിയാനത്തിന്റെയും ആഴമാണു സമീപകാല സംഭവങ്ങളിലൂടെ വെളിച്ചത്ത്‌ വരുന്നത്‌. മാർക്കിസ്റ്റ്‌ പാർട്ടിയും സംഘപരിവാറു തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസം ലോപിച്ച്‌ ലോപിച്ച്‌ ഒന്നായി തീരുന്ന അവസ്ഥ കേരളത്തിലെ പലയിടങ്ങളിലും കാണുന്നുണ്ട്‌.

മതനിരപേക്ഷത മാർക്കിസ്റ്റ്‌ പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യമാണെങ്കിലും, ഹിന്ദുത്വ ഹീംസാത്മ രാഷ്ട്രീയത്തെ തീണ്ടപാടകലെ നിർത്തിയിടുണ്ടെങ്കിലും കോൺഗ്രസ്സ്‌ പാർട്ടിയെ കൃസ്ത്യൻ കേന്ദ്രീകൃത പാർട്ടി എന്ന് വിശേഷിപ്പിക്കുമ്പോലെ മാർക്കിസ്റ്റ്‌ പാർട്ടിയെ വിശേഷിപ്പിക്കുന്നത്‌ ഹിന്ദു പാർട്ടിയെന്ന നിലക്കാണു. ജയിക്കുവാന്‍ പണ്ടെ പോലെ ഭുരിപക്ഷ വോട്ടുകള്‍ മാത്രം പോരാ എന്നാ തിരിച്ചറിവില്‍ നിന്നാണ് സദ്ദാമിന്റെയും, അരഫാതിന്റെയും ഫോട്ടോ എടുത്ത് മലപ്പുറം കുന്നു കയറാന്‍ ത്ടങ്ങിയത്. മാത്രമല്ല ആരെസ്സെസ്സിനോടുള്ള എതിർപ്പ്‌ ആദർശപരമെന്നതിലുപരി പലയിടത്തും സംഘടനാപരമാണു. ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചാരണം നടത്തുന്ന പല വിഷയങ്ങളിലും ആരെസ്സെസ്സിന്റെയും മാർക്കിസ്റ്റു പാർട്ടിയുടെയും നിലപാടുകൾ തമ്മിൽ വലിയ അന്തരമില്ല എന്നത്‌ യഥർത്ഥ്യമാണു. തിവ്രവാദം, ശരീ അത്ത്‌, എകസിവിൽകോഡ്‌, ഗോവധ നിരോധം, ബാങ്കു വിളി എന്നിങ്ങനെ സംഘപരിവാർ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവിഭാഗത്തിനു നേരെ നടത്തുന്ന പ്രചരണ വിഷയങ്ങളിൽ മാർക്കിസ്റ്റ്‌ പാർട്ടിക്കും സംഘപരിവാരിനും ഏതാണ്ടൊരേ സ്വരം തന്നെയാൺ. അടുത്തിടെ ലവ്‌ ജിഹാദ്‌ വിഷയത്തിൽ സംഘപരിവാറിനു കേരളത്തിൽ കളം നിറഞ്ഞാടും നിലക്ക്‌ വർഗ്ഗീയവിഷപ്രചരണത്തിൻ സർവ്വ ഒത്താശയും നൽകിയത്‌ മാർക്കിസ്റ്റ്‌ പാർട്ടി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റീ സ്വന്തം പോലീസ്‌ തന്നെയാണു. കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷം വർഗ്ഗീയ ചുവയൊടെ കോലം മാറുന്നതം മാർക്കിസ്റ്റ്‌ പാർട്ടി അണികൾ വഴി തന്നെ. ലവ്‌ ജിഹാദ്‌ വിഷപ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ നാദപുരത്തെ മാർക്കിസ്റ്റ്‌ പാർട്ടി അണികൾ വിളിച്ച മുദ്രാവാക്യങ്ങളിൽ സംഘപരിവാർ ചുവയുണ്ടായത്‌ യാദൃശ്ചികമാവില്ല. തൃശൂർ ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ മാർക്കിസ്റ്റ്‌ പാർട്ടിയിലെ ചില മുസ്ലിം പ്രവർത്തകരുടെ കൊലപാതകത്തിൽ സംഘപരിവാറിനു പാർട്ടി പ്രാദേശിക നേതാക്കളുടെ മൗനസമ്മതമുണ്ടായിരുന്നുവേന്ന ആക്ഷേപം തദ്ദേശിയരായ പാർട്ടിപ്രവർത്തകർക്കു തന്നെയുണ്ട്‌.
ചേർത്തുവായിക്കുമ്പോൾ ആശങ്കയുണർത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്‌. മാർക്കിസ്റ്റ്‌ പാർട്ടിയുടെയും, തൊഴിലാളി പ്രസ്ഥനത്തിലേയും ദിർഘകാല പരിചയമുള്ള അഖിലേന്ത്യാ ബന്ധമുള്ള നേതാക്കൾ വെരുമൊരു മേയർ എന്ന സ്ഥനത്തിന്റെ പേരിലോ അതല്ലെങ്കിൽ അന്ധവിശ്വാസത്തിലധിഷ്ഠിതമായ വെളിപാടിന്റെ പേരിലോ ആറെസ്സെസ്സ്‌ വേദികളിൽ സാന്നിദ്ധ്യമാകുന്നത്‌ യാദൃശ്ചികമാകുവാൻ വഴിയില്ല. പാർട്ടി ഇന്നെത്തിനിൽക്കുന്ന സംഘടനാപരവും, പ്രത്യയശാസ്സ്ത്രപരവുമായ പ്രതിസന്ധി അണികളിലും പ്രാദേശിക തലം മുതൽ ഉയർന്ന നേതാക്കളിലും വരെ സ്വാധീനം ചെലുത്തിതുടങ്ങിയിരിക്കുന്നുവേന്ന് സാരം. പാർട്ടി ഈ അപകട നിലയെ ഏത്‌ നിലക്ക്‌ സമീപിക്കുന്നുവേന്നോ, ഇതിന്റെ ചികിത്സ ക്രമം എതു നിലക്ക്‌ രൂപപ്പെടുത്തുമെന്നതിലിരിക്കും പാർട്ടിയുടെ മതനിരപെക്ഷത പ്രതിബദ്ധതയുടെ വിശ്വ സ്യത.
സംഘപരിവാറിനെ സമ്പന്ധിച്ചിടത്തോളം ദ്വിമുഖ തന്ത്രമാണു ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോൽ അവർ ലക്ഷ്യം വെക്കുന്നത്‌. കുളം കലക്കി മീൻ പിടിക്കുക, വെടക്കാക്കി തനിക്കാകുക എന്ന തന്ത്രങ്ങളുടെ വെളിച്ചത്തിൽ പരിവാർ വേദി പങ്കിട്ട പാർട്ടി നേതാക്കൾക്കെതിരെ പാർട്ട്‌ തലത്തിലുള്ള അച്ചടക്ക നടപടി എടുപ്പിക്കുവാൻ നിർബന്ധിക്കുക വഴി നേതാക്കൾക്ക്‌ പാർട്ടിയോടുള്ള മാനസിക ബന്ധം തകർക്കുക, അത്‌ ഭാവിയിൽ സംഘപരിവാരിനനുകൂലമായ നിലപാടക്കി പരിവർത്തിപ്പിക്കുക. രണ്ടാമത്‌ മാർക്കിസ്റ്റ്‌ പാർട്ടിയിലെ ഉന്നത നേതാക്കളുടെ സംഘപരിവാർ ബാന്ധവം വഴി അണികൾക്ക്‌ നൽകുന്ന ഹിന്ദുത്വ രാഷ്ട്രിയത്തോടുള്ള അസ്പൃഷ്യത ഇല്ലാതാക്കുക. രണ്ടായാലും നേട്ടം സംഘപരിവാരിനു തന്നെ. ഈ കെണിയിൽ പെടാതെ ജാഗ്രത കാണിക്കുവാനുള്ള മിനിമം രാഷ്ട്രീയ വിദ്യഭ്യാസം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ടാകണമെന്നു മാത്രം. ഉത്തരേന്ത്യൻ രാഷ്ട്രീയം സംഘരാഷ്ട്രീയത്തെ തിരസ്ക്കരിക്കുമ്പോൾ തന്നെ സക്കറിയ വർഷങ്ങൾക്കു മുന്നു സൂചിപ്പിച്ചതു പോലെ അടിയന്തിരാവസ്ഥാനന്തര തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഇന്ദിരയുടെ കോൺഗ്രസ്സിനെ തിരസ്ക്കരിച്ചപ്പോഴും കെരളത്തിലെ രാഷ്ട്രീയം ഒന്ദിരയെന്ന ഏകാധിപതിക്ക്‌ വീണ്ടും വിജയം നൽകി തെരഞ്ഞെടുത്തതു പോലെ സംഘ രാഷ്ട്രീയതിനു ഇടം നൽകുവാൻ നിരബന്ധിതരാകും.

7 comments:

 1. കുളം കലക്കി മീൻ പിടിക്കുക, വെടക്കാക്കി തനിക്കാകുക എന്ന തന്ത്രങ്ങളുടെ വെളിച്ചത്തിൽ പരിവാർ വേദി പങ്കിട്ട പാർട്ടി നേതാക്കൾക്കെതിരെ പാർട്ട്‌ തലത്തിലുള്ള അച്ചടക്ക നടപടി എടുപ്പിക്കുവാൻ നിർബന്ധിക്കുക വഴി നേതാക്കൾക്ക്‌ പാർട്ടിയോടുള്ള മാനസിക ബന്ധം തകർക്കുക, അത്‌ ഭാവിയിൽ സംഘപരിവാരിനനുകൂലമായ നിലപാടക്കി പരിവർത്തിപ്പിക്കുക. രണ്ടാമത്‌ മാർക്കിസ്റ്റ്‌ പാർട്ടിയിലെ ഉന്നത നേതാക്കളുടെ സംഘപരിവാർ ബാന്ധവം വഴി അണികൾക്ക്‌ നൽകുന്ന ഹിന്ദുത്വ രാഷ്ട്രിയത്തോടുള്ള അസ്പൃഷ്യത ഇല്ലാതാക്കുക. രണ്ടായാലും നേട്ടം സംഘപരിവാരിനു തന്നെ.

  ReplyDelete
 2. കാലഹരണപ്പെടുന്ന പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും പുറത്തുകടക്കുന്നവരുടെയെണ്ണം കൂടും. ഫാസിസം,നാസിസം,മാക്സിസം എന്നിവക്കെല്ലാം പൊതുവായുള്ളതു അസഹിഷ്ണുതയും വര്‍ഗ്ഗീയതയുമാണ്. സ്വവര്‍ഗ്ഗത്തിനെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയല്ല, പകരം ഇതരവര്‍ഗ്ഗങ്ങളെ വെറുക്കാന്‍ പഠിപ്പിക്കലാണവരുടെ പ്രത്യശാസ്ത്രം. പരസ്പരം സ്നേഹിക്കാന്‍ ആയിരം കാരണെങ്ങളിരിക്കിലും ഭിന്നിക്കാന്‍ കഴിയുന്ന ഒന്നോരണ്ടോ കാരണങ്ങള്‍ക്കു പിറകേ പോകുന്നവരെ നന്നാക്കാനാവുമോ?

  ReplyDelete
 3. ഈ സമൂഹം നരച്ച ഉച്ച പോലെയായിരിക്കുന്നു..
  പ്രതികരണ ശേഷി നഷ്ട പെട്ട യുവാക്കള്‍..
  വിപ്ലവം വായ്‌ തോരാതെ സംസാരിക്കുന്ന അവര്‍ ..
  വിപ്ലവത്തിന്റെ സത്ത് നഷ്ട്ടപെട്ട വെറും ചണ്ടികള്‍ മാത്രം..
  നാം സഹോദരങ്ങള്‍ അല്ലെ..നമില്‍ ഓടുന്ന രക്തം ചുകപ്പു നിറമല്ലേ..
  നമ്മള്‍ക്ക് ഒരേ രൂപമല്ലേ.. നാം ശ്വസിക്കുന്നത് ഒരേ വായുവല്ലേ..
  നമ്മുടെ ഭൂമി ഒന്നല്ലേ... നമുക്ക് വെളിച്ചം തരുന്ന സൂര്യന്‍ വേറെ വേറെ ആണോ..
  അപ്പോള്‍ നമ്മള്‍ ഒന്നല്ലേ.. ഒരേ മണ്ണിന്റെ ..ഒരേ ലോകത്തിന്റെ... മക്കള്‍..
  പിന്നെ എന്തിനീ വഴക്കുകള്‍... എന്തിനീ അതിര്‍ വരമ്പുകള്‍...
  നമുക്ക് ഒന്നികാം.. നമുക്ക് ഇനിയ്നെകിലും യാത്ര ചെയ്യാം.. ആ ഇടുങ്ങിയ വഴിയില്‍ കൂടെയല്ല ..
  വിശാലമായ ആ പാതയിലൂടെ...സമാധാനത്തിന്റെ ..സ്നേഹത്തിന്റെ ..ക്ഷമയുടെ .. ആ പാതയിലൂടെ ...
  നമുക്ക് കൈ കോര്‍ക്കാം ലോക ജനതയുടെ കണ്ണീരൊപ്പാന്‍ ...
  അടിച്ചമര്‍ത്ത പെടുന്നവരുടെ വിമോചനത്തിനു..
  അപ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മുടെ കൂടെയുണ്ടാകും..
  അപ്പോളാണ് നാം യഥാര്‍ത്ഥ വിശ്വാസികള്‍ ആകുന്നതും..
  പറയൂ ലോകമേ ..ഇതല്ലേ ദൈവ മാര്‍ഗം.. ഇതല്ലേ യദാര്‍ത്ഥ മതം..

  ReplyDelete
 4. RSS ഒരു സാംസ്കാരിക സംഘടനയാണെന്ന്
  സ്വയം വിശേഷിപ്പിക്കുന്നത്‌ പോലെ
  NDF ഒരു മനുഷ്യാവകാശ സംഘടനയാണെന്ന്
  സ്വയം വിശേഷിപ്പിക്കുന്നു.

  മഹിളകള്‍ക്ക്‌ വിമന്‍സ്‌ ഫ്രണ്ട്,
  വിദ്യാര്‍ഥികള്‍ക്ക് കാമ്പ്‌സ് ഫ്രണ്ട്,
  ബാലന്മാര്‍ക്ക്‌ ജൂനിയര്‍ ഫ്രണ്ട്
  എന്നിങ്ങനെയുള്ളവ രൂപീകരിച്ച്‌
  ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍
  അഖിലേന്ത്യാ തലത്തില്‍
  സംഘടന പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു.

  മന്ത്രിച്ച് ഓതുകയും വെള്ളം ഓതിക്കൊടുക്കുകയും ചെയ്തിരുന്ന
  തിരുവില്വാ മലയിലെ ഫക്കീറുപ്പപ്പായെ അനിസ്ലാമിക പ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് അതിദാരുണമായി കൊല ചെയ്തു.

  മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന
  കുറ്റമാരോപിച്ച്‌ കാസര്‍കോട്‌ യൂത്ത്കോണ്‍ഗ്രസ്സ് നേതാവായിരുന്ന ബാലകൃഷ്ണനെ വെട്ടിക്കൊന്നു.

  പാങ്ങ്‌ ITC യില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ഷംസൂദ്ധീന് ഉദര രോഗം കാരണം നോന്‍പ് ‌ നോല്‍ക്കാന്‍ കഴിയാത്തതിനാല്‍ സ്ഥിരമായി ഭക്ഷണം കൊണ്ട്‌ വന്നു കഴിക്കുമായിരുന്നു. ഒരു ദിവസം NDF പ്രവര്‍ത്തകര്‍ ഷംസുദ്ദീന്റെ ഭക്ഷണ പൊതിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ തീരുമാനിച്ചു. തക്ക സമയത് ചികില്‍സ കിട്ടിയത്‌ കൊണ്ട് ഷംസുദ്ദീന്‍ രക്ഷപ്പെട്ടു

  ReplyDelete
 5. കൊലപാതകം നടത്തുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍
  ദൈവമോ‍ വിശ്വാസമോ RSS ന് പ്രശ്നമാവറില്ല.
  മണ്ഡലവിളക്ക് കാലത്ത്
  ശബരിമലയില്‍ ദര്‍ശനം നടത്താന്‍
  വൃതം നോറ്റ് കറുപ്പുടുത്ത കന്നി അയ്യപ്പനായിരുന്നു
  മുയ്യോ‍ളി വിജേഷ്.
  2000 ഡിസംബര്‍ 4 ന്
  കണ്ണൂര്‍ ആയിത്തറയില്‍ ഹിന്ദുത്വ ശക്തികള്‍
  കൊലപ്പെടുത്തുന്വോള്‍ വീജേഷിന്റെ പിളര്‍ന്ന കഴുത്തില്‍
  രുദ്രാക്ഷമാല പൂ‍ണ്ട് കിടന്നിരുന്നു.

  അന്നു തന്നെ ആയിത്തറയില്‍ കൊല്ലപ്പെട്ട
  കല്ലിങ്കോ‍ട് ശ്രീജിത്തും സ്വാമിയായിരുന്നു.
  വെട്ടേറ്റ് കിടന്ന ശ്രീജിത്തിന്റെ നെറ്റിയില്‍
  കാലത്ത് ക്ഷേത്രദര്‍ശനം നടത്തിയതിന്റെ
  ബാക്കിയായി ചന്ദനക്കുറി മായാതെ കിടപ്പുണ്ടായിരുന്നു.

  1870 ല്‍ പ്രവര്‍ത്തനമാരംഭിച്ച
  മഹാരാഷ്ട്രയിലെ മഹാത്മ ഫുലെയുടെ
  സത്യശോധക് സമാജിന്റെ കീഴില്‍ അണി നിരന്ന്
  കീഴ് ജാതി ഹിന്ദുക്കള്‍ നടത്തിയ പോരാട്ടങ്ങളുടെ
  സവര്‍ണ്ണ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു RSS.
  കീഴ് ജാതിക്കാരുടെ പോരാട്ടങ്ങളെ നേരിടാന്‍ അങ്ങനെ
  ബ്രാഹ്മണ യുവാക്കള്‍ RSS ലൂടെ
  പരിശീലനം നേടുകയായിരുന്നു.

  ReplyDelete
 6. എന്‍റെ ചുരിട്ടി പിടിച്ച മുഷ്ട്ടികള്‍ക്കുള്ളിലെ
  നക്ഷത്ര ജ്വാലക്ക്
  എന്‍റെ കൈകളുയര്‍ത്തി പിടിക്കുമീ
  അരിവാളിന്‍റെ
  വായ്‌ത്തലക്ക്,....

  ഉറവ വറ്റിയ ഈ മണ്ണിന്‍റെയും
  അതില്‍ ഉഴുതു മറിക്കുന്ന മനുഷ്യരുടെയും
  പിന്തുണ ഉണ്ട്...

  ReplyDelete