Saturday, February 6, 2010

ക്ഷമിക്കണം....രാജാവു നഗ്നനാണു സർ..


ക്ഷമിക്കണം....രാജാവു നഗ്നനാണു സർ..
ഏതെങ്കിലും സംഘപരിവാർ പ്രവർത്തകൻ ഞാനിട്ട പോസ്റ്റിലെ വിശദാംശങ്ങൾ വായിച്ച് മാനസാന്തരം പ്രകടിക്കുമെന്നോ, ഇനിയെങ്കിലുമിത്തരം ദുരാരോപണങ്ങളിൽ നിന്നു വിട്ടുനില്ക്കുമെന്നോ തരത്തിലുള്ള മൂഢ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംഘി ബന്ധമുള്ള ബോംബ് സ്ഫോടനങ്ങളുടെയും, സ്വയം സംസാരിക്കുന്ന ഹിന്ദുത്വ ആയുധ പരിശീലനങ്ങളുടെയും ആധികാരിക രേഖകളും ചിത്രങ്ങളും ബ്ളോഗിൽ ഇട്ടത്. രാജാവു നഗ്നാണെന്ന തിരിച്ചറിവും അതു സമുഹത്തെ ബോദ്ധ്യപ്പെടുത്തുവാനുള്ള സാമൂഹിക ബാധ്യത ഒരു വശത്ത്. അതേസമയം ഒരു സമുദായത്തിനെതിരെ നിരന്തരമായി ഒരു കോണിൽ നിന്നും വളരെ ആസൂത്രിതമായി ഉയരുന്ന ദുരാരോപണങ്ങൾ അതായത് ദേശിയത,രാജ്യസ്നെഹം, സഹിഷ്ണുത, അഹിംസ എന്നിങ്ങനെ കേട്ടാൽ രോമാഞ്ചം വരുന്ന പഥാവലിയൊക്കെ സ്ഥാനത്തും അസ്ഥാനത്തുമിട്ട് അമ്മാനമാടി മെല്പറഞ്ഞ പഥാവലിയുടെ വിപരീതപഥമായി ഒരു സമുദായത്തെ സ്ക്കൂൾ പാഠാവലിയിൽ വരെ ചൂണ്ടിക്കാണിക്കുന്ന ഗീബൽസിയൻ തന്ത്രത്തിന്റെ മറുപുറം വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുന്നവരിലേക്കാണു ഈ വിവരങ്ങൾ സമർപ്പിക്കുന്നത്. സംഘപ്രവർത്തകർക്ക് ഈ വിവരങ്ങളെ പതിവു ശൈലിയിൽ നിരാകരിക്കാം, തള്ളിക്കളയാം. അതെല്ലാമവരുടെ വിഷയം. അതോടൊപ്പം വ്യക്തിപരമായതോ, വാക്കുകളുടെ ഗ്രാമർ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ളതോ ആയ ഒരു തരത്തിലുള്ള തർക്കവിതർക്കങ്ങൾക്കും ഇവിടെ ഉദ്ദേശ്യമില്ല.

ഇന്ത്യയിൽ അധിവസിക്കുന്ന പതിനഞ്ചോളം കോടിയോളം വരുന്ന മുസ്ളീംകൾ നൂറു ശതമാനവും സത്യസന്ധന്മാരാണെന്നോ, കുറ്റവാസനയില്ലാത്തവന്മാരാണെന്നോ ഒരഭിപ്രായം ആരും പ്രകടിപ്പിക്കുകയില്ല. ഇസ്ലാമിക സംഘടനകൾ പോലും അത്തരമൊരു അവകാശവാദം ഇതുവരെ ഉന്നയിച്ചതായി അറിവില്ല. പൊതുസമൂഹത്തിൽ നിലനില്ക്കുന്ന നന്മയിലും തിന്മയിലും സാമൂഹിക ജീവികൾ എന്ന നിലക്കു മറ്റു വിഭാഗങ്ങളെ പോലെ മുസ്ളിം വിഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. അത് സാമൂഹിക ജീവിതത്തിന്റെ ഭാഗവുമാണു. അതു കൊണ്ടു തന്നെ ഏതെങ്കിലുമൊരു മതവിശ്വാസിയായി എന്ന ഒറ്റ കാരണം കൊണ്ടു മാത്രം അവരുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളെല്ലാം തികച്ചും തെറ്റാണെന്നോ അഭിപ്രായവും ആരും പ്രകടിപ്പിക്കുന്നില്ല. സ്വാഭാവികമായും മുസ്ളിം സമുദായത്തിന്റെ മെലെ ആരോപിക്കപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളെല്ലാം ഒറ്റയടിക്കു തള്ളിക്കളയേണ്ടതാണെന്നൂ ഒരു കോണിൽ നിന്നും മുറവിളി ഉയരുന്നില്ല.
എന്നാൽ ഇവിടെ പശ്ചാത്തലം വ്യത്യസ്ഥമാണു. മേലെ സൂചിപ്പിച്ചതു പോലെ ദേശിയത, സഹിഷ്ണുത, രാജ്യസ്നേഹം ഇതിന്റെയെല്ലാം മൊത്തകുത്തക ഒരു വിഭാഗം ആസൂത്രിമായി തീറെഴുതിസ്വയമെടുത്തണിയുക. അതേ സമയം ദേശവിരുദ്ധത-രാജ്യസ്നേഹമില്ലായ്മ, അരക്ഷിതാവസ്ഥ എന്നിങ്ങനെ നേരത്തെ സൂചിപ്പിച്ചതിന്റെ വിപരീത പഥാവലിയൊക്കെ ഒരു സമുദായത്തിന്റെ മേലെ അതായത് ഇന്ത്യയിലെ മുസ്ളിം സമുദായത്തിന്റെ മെലെ ചാർത്തുക. നന്മയുടെ കുത്തക ഒരു വിഭാഗം സ്വയമെറ്റെടുക്കുക. അതേ സമയം തിന്മയുടെ ദുരാരോപണങ്ങൾ മുഴുക്കെ മറുവിഭാഗത്തിൽ ആരോപിക്കുക. ഈ നിലപാടിന്റെ പൊള്ളത്തരമാണു സമീപകാലത്ത് ഞാനിട്ട പോസ്റ്റുകളുടെ കാതൽ. പരസ്യമായി ആയുധപരിശീലനം നടത്തുന്ന വനിതകളും, കുട്ടികളുമടക്കമുള്ള ഹൈന്ദവ തീവ്രവാദികളുടെ ഫോട്ടോകൾ, ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങളിൽ ചാർജ് ചെയ്യപ്പെട്ട് ഇനിയും പൊതു സമൂഹത്തിൽ ചർച്ചാ വിഷയമാകാത്ത കേസുകളുടെ ആധികാരിക കണക്കുകൾ എന്നിങ്ങനെയുള്ള പോസ്റ്റിന്റെ പശ്ചാത്തലം ഈ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവരിക എന്നതാണു. എന്നു മാത്രമല്ല ഏതെങ്കിലും സ്ഫോടനമോ, മറ്റു അരക്ഷിതാവസ്ഥയോ രൂപപ്പെട്ടാൽ ദേശിയതയുടെ മൊത്തകുത്തക സ്വയമെറ്റെടുത്ത് ചാനലുകളിലും, മറ്റു വാർത്താമാധ്യമങ്ങളിലും നിറയുന്ന സംഘപരിവാർ പ്രവർത്തകർ തന്നെയാണു അവർ മറ്റു സമുദായങ്ങളുടെ മേലെ ഏകപക്ഷീയമായി കെട്ടിവെച്ച പല കേസുകളിലും പ്രതിസ്ഥാനത്തുള്ളതെന്ന് കണക്കുകൾ വെളിവാക്കുന്നു. ഉദാ: തെങ്കാശി ബോംബ് സ്ഫോടനം, എറണം കുളം ബി.ജെ.പി നേതാവ് വാമനപ്രഭുവിന്റെ വസതിയിൽ നടന്ന സ്ഫോടനങ്ങൾ ഒക്കെ പിന്നീട് പ്രതി ചേർക്കപ്പെട്ടത് സംഘപരിവാർ പ്രവർത്തകർ തന്നെയാണു. ഇവിടെ കിട്ടിയ കണക്കുകളോ, പൊട്ടിയ കണക്കുകളോ കുറഞ്ഞു പോയതിൽ ആശ്വാസം കണ്ടെത്തുകയാണു അപ്പോഴും നമ്മുടെ സംഘി പ്രവർത്തകർ. അതായത് മേല്പറഞ്ഞ കേസുകളിലെ കൈകാര്യകർതൃത്വത്തിൽ നിന്നു അവർ മാറിനില്ക്കുവാൻ സാധിക്കുന്നില്ല എന്നു സാരം. അഥവാ സംഘ പ്രവർത്തകർ ഈ കേസുകളുടെ രക്ഷാകൃതൃത്വത്തിൽ നിന്നു മാറിനിന്നാലും ആധികാരികമായ കണക്കുകൾ അവർക്കെതിരാണു താനും. അതായത് സംഘപ്രവർത്തകർ സ്വയം വിശ്വസിച്ചാലുമില്ലെങ്കിലും ഇന്ത്യാ രാജ്യത്ത് നടത്തപ്പെട്ട പല സ്ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഹിന്ധുത്വ തീവ്രവാദികൾക്കു തന്നെയാണു.

ആയുധം, യുദ്ധം, പോരാട്ടം എന്നിവയൊന്നും മുസ്ളിം സമുദായത്തെ സമ്പന്ധിച്ചിടത്തോളം വർജ്ജ്യമായ വിഷയമല്ല. ആയുധമുപയോഗിക്കേണ്ടിടത്ത് ആയുധമുപയൊഗിച്ച് പോരടുവാൻ മുസ്ളിം സമുദായത്തെ ആരും പടിപ്പിക്കേണ്ട ആവശ്യവുമില്ല. യുദ്ധമുഖത്തുനിന്നു ശത്രുവിന്റെ വലിപ്പം കണ്ടു പേടിച്ചോടിയിട്ടുമില്ല. തീർത്തും ദരിദ്രരായ അയല്പക്കത്തെ ഒരു ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ സർവ്വായുധ സജ്ജരായ വൻ ശക്തികൾക്ക് ഇനിയും പരാജയപ്പെടുത്താനാകാത്തത് ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമാകേണ്ടതാണു. അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ആയുധബലത്തേക്കാൾ ആ ജനതയെ നയിക്കുന്നത് അവർ വിശ്വസിച്ച ആദർഷമാണെന്നതും നിസ്തർക്കമത്രെ. അതെസമയം സ്വന്തം നാടിനെ ഒറ്റിക്കൊടുക്കുന്ന പാരമ്പര്യം മുസ്ളിം സമുദായത്തിനില്ല. സ്വാതന്ത്ര്യ സമരത്തിലടക്കം അധിനിവേശ ശക്തികളോട് ആയുധമുപയോഗിച്ച് പോരാടി ആയിരങ്ങളായ രക്തസാക്ഷികളെ പിറന്ന നാടിനുസമ്മാനിച്ച പാരമ്പര്യമാണു മുസ്ളിംകൾ ക്കുള്ളത്.രണ്ടുദിവസം ബ്രിട്ടീഷുകാരുടെ ജയിലിലെ കൊതുകുകടി കൊള്ളുമ്പോഴേക്ക് ബ്രിട്ടീഷ് രാജ്ഞിക്ക് മാപ്പെഴുതി തടി ‘സലാമത്താക്കിയ’ പാരമ്പര്യം മുസ്ളിംകൾക്കല്ല ഉള്ളത്, മറിച്ച് ഇന്ന് രാജ്യസ്നെഹത്തിന്റെ പേറ്റന്റ് സ്വയമേറ്റെടുത്ത് നാവിട്ടടിക്കുന്നവരുടെ മുൻ പ്രധനമന്ത്രിയടക്കമുള്ള നേതാക്കൾക്കവകാശപ്പെട്ടതാണത്.


അതെസമയം മറ്റുള്ളവർക്ക് പിറന്ന കുട്ടികളുടെ പിതൃത്വം മുസ്ളിം സമുദായം ഏറ്റെടുക്കുവാനും തയ്യാറല്ല. അതു മുസ്ളിം സമുദായത്തിന്റെ മേൽ കെട്ടിവെക്കുവാൻ സമ്മതിക്കുകയുമില്ല. എന്നു മാത്രമല്ല രാജ്യസ്നേഹികളുടെ സ്പോൺസേർഡ് സ്ഫോടന പരമ്പരകളെ കുറിച്ചുള്ള ജനകീയ ബോധവല്ക്കരണവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അതിനു നല്കേണ്ടിവരുന്ന വില എത്ര വലുതാണെങ്കിലും.

ഇന്ത്യയിൽ കലാപമെന്ന് ഓമനെപ്പെരിൽ നാളിതുവരെ നടന്ന മുസ്ളിം കൂട്ടക്കൊലകളുടെ സംഘിപ്രത്യയശാസ്ത്ര വിശകലനം കൊള്ളാം. കലാപത്തിനു കാരണം ഘോഷയാത്രകൾക്കു നെരെയുള്ള മുസ്ളിംകളുടെ ആക്രമാണാത്രെ. ശരിയാകാം. ശോഭയാത്രക്കു നേരെ അത്തരമൊരു ആക്രമണത്തിനു കോപ്പുകൂട്ടുന്നതിനിടെയാണു ഇസ്ലാമത വിശ്വാസിയായ ‘ശ്രീകാന്ത’ താനൂരിൽ കൊല്ലപ്പെടുന്നത്. ചിലർ നുണയെ നേരെന്ന് കരുതി വിശ്വസിക്കുന്നു. അതെ സമയം ചിലർ നുണകളെ നുണകളായി മനസ്സിലാക്കികൊണ്ടു തന്നെ സത്യമായി നടിക്കുന്നു, പ്രചരിപ്പിക്കുന്നു. ഫാഷിസ്റ്റ്-നാസിസ്റ്റ് പ്രത്യ ശാസ്ത്രത്തിന്റെ അടിസ്ഥാനമിതാണു. ജർമ്മനിയിലെ നാസിസ്റ്റ് അതിക്രമങ്ങളുടെ കാലത്തും ഇതേ നിലക്കു തന്നെയാണു ഒരു വിഭാഗത്തിനു നേരെ ഉന്മൂലനം നടന്നിരുന്നത്. അതായത് ടാർഗറ്റ് ചെയ്യപ്പെടുന്ന സമൂഹങ്ങൾ താമസിക്കുന്ന മേഘലകളിലൂടെ സർവ്വായുധസജ്ജരായ ഹിറ്റ്ലറുടെ നാസി പാർട്ടിക്കാർ ഘോഷയാത്ര നടത്തുന്നു. ഇതേസമയം മുൻ കൂട്ടി തയ്യാറാക്കിയ പ്ളാനിന്റെ അടിസ്ഥാനത്തിൽ നാസിപാർട്ടിക്കാരായ പ്രവർത്തകർ ജനക്കൂട്ടത്തിനിടയിൽ നുഴഞ്ഞുകയറി ഘോഷയാത്രക്കു നേരെ ചെരിപ്പോ, കല്ലോ അതുമല്ല സ്ഫോടക വസ്തുക്കളോ വലിച്ചെറിയുന്നു. ഘോഷയാത്രയെ ജൂതരായ ആക്രമികൾ ആക്രമിച്ചെന്നു വിശ്വസിച്ചും, വിശ്വസിപ്പിച്ചും പിന്നീടു മുൻ കൂട്ടി ആസൂത്രണം ചെയ്ത കലാപം അരങ്ങേറുകയായി. ആപ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും, വാണിജ്യപരവും, സാംസ്ക്കാരികപരവുമായ സകലമാന ചിഹ്നങ്ങളും തുടച്ചു നീക്കിയിട്ടെ ഘോഷയാത്രക്കാർ തിരിച്ചു പോരൂ. ജർമ്മനിയിലും. ഇറ്റലിയിലുമൊക്കെ ഇത്തരം ഘോഷയാത്രകളും അതിനെ തുടർന്നുണ്ടാകുന്ന നരഹത്യയുമൊക്കെ പാർട്ടിപ്രവർത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു.

മാത്രമല്ല ഹിറ്റ്ലറുടെ രഹസ്യാന്വേഷണ-പോലീസ്-സൈനീക വിഭാഗം പല സ്ഫോടന പദ്ധതികളും അക്കാലയളവിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. ഇതിൽ പല സ്ഫോടനങ്ങളും ജൂതരൊ, മറ്റു വിഭാഗങ്ങളോ നടപ്പിലാക്കിയതാണെന്ന് ഹിറ്റ്ലർ ആതമാർത്ഥമായും വിശ്വസിച്ചിരുന്നുവത്രെ. അത്രമാത്രം ആധികാരികവും, ആസൂത്രിതവുമായിരുന്നു പല സ്ഫോടനങ്ങളും.

ഘോഷയാത്രയെ ആക്രമിക്കൽ- സ്ഫോടനം എന്നിങ്ങനെ ഇന്ത്യയിലെ ഹിറ്റ്ലറുടെ അനുയായികൾ നാവിട്ടടിക്കുന്ന സകലമാന പ്രചാരണങ്ങളുടെയും ആവിർഭാവവും- മാതൃകയും സായിപ്പിൽനിന്ന് കടമെടുത്തതെന്ന് ചുരുക്കം.
സംഘിപ്രവർത്തകരായ ചിലർ സ്ഫോടനങ്ങളും- ഘോഷയാത്രയെ ആക്രമിക്കലുമൊക്കെ ശ്ത്രൂക്കളാൽ നടത്തെപ്പെടുന്നതെന്ന് ആത്മാർത്ഥമായും വിശ്വസിച്ച് അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാകുന്നു. എന്നാൽ നേതൃനിരയിലുള്ള ചിലർ ഇതിന്റെയെല്ലാം പിന്നിലുള്ള നാടകങ്ങളും, ഹിഡ്ഡൻ അജണ്ടകളും മനസ്സിലാകിയിട്ടു തന്നെ ഫാഷിസത്തിന്റെ ഭാഗമാകുന്നു.
അതു കൊണ്ടു നടക്കട്ടെ ഘോഷയാത്രകളും, കലാപങ്ങളും, സ്ഫോടനങ്ങളുമൊക്കെ. പാർട്ടീ പ്രവർത്തനമെന്ന നിലക്ക് ജനങ്ങളിൽ വികാരമിളക്കിവിടാൻ ഇതുമാത്രമല്ലെ ഹിംസാത്മകതയും, അന്യമത വിരോധവും മുഖമുദ്രയാക്കിയവർക്കുള്ളൂ...

1) ഹിന്ദുത്വ ബോംബുകൾ അഥവാ അഹിംസാ ബോംബുകൾ:

2) സംഘപരിവാര്‍-ഭരണകുടം കാണാന്‍ മടിക്കുന്ന നേര്‍കാഴ്ചകള്‍


7 comments:

 1. ഘോഷയാത്രയെ ആക്രമിക്കൽ- സ്ഫോടനം എന്നിങ്ങനെ ഇന്ത്യയിലെ ഹിറ്റ്ലറുടെ അനുയായികൾ നാവിട്ടടിക്കുന്ന സകലമാന പ്രചാരണങ്ങളുടെയും ആവിർഭാവവും- മാതൃകയും സായിപ്പിൽനിന്ന് കടമെടുത്തതെന്ന് ചുരുക്കം

  ReplyDelete
 2. ഇതുവരെ ഇന്ത്യയില്‍ നടന്ന സ്പോടനങ്ങളുടെ നിജാവസ്ത എന്തുകൊണ്ട്‌ കൃത്യമായി പുറത്തു വരുന്നില്ല ...

  പാവപ്പെട്ടവരായ ചില താടിക്കാരെ മയക്ക്മരുന്ന്‌ നല്‍കി അര്‍ദ്ദബോധാവസ്തയില്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുന്നില്‍ പ്രതികളാക്കി നിര്‍ത്തി ഫോട്ടോ എടുപിച്ച്‌ വീരന്‍മാരാകുന്ന പോലീസ്‌ ഏമാന്‍മാരുള്ള രാജ്യത്ത്‌, പിന്നീട്‌ ആ കേസുമായി ബന്ധപ്പെട്ട്‌ കുറെ ഇരുട്ട്‌ മാത്രം...

  എന്നാല്‍ നിജമായി അന്വേഷണം നടന്ന എല്ലാ സ്പോടനങ്ങളിലും മുഖ്യധാരാ ഹിന്ദു ഭീകരന്‍മാരുടെ പങ്ക്‌ ഭീതിപ്പെടുത്തുന്ന രീതിയുല്‍ പുറത്തു വന്നിട്ടുമുണ്ട്‌..

  ReplyDelete
 3. DOnt insult others inteligence by writing such kind of rubbish..

  ReplyDelete
 4. പുലരീ,

  സ്വയം സേവകന്‍ ലാത്തി വീശിയും, ആയുധപരിശീലനം നല്‍കുന്നതും മുസ്ലിംഗളുടെയും മറ്റുള്ളവരുടെയും പള്ളക്ക് കത്തി കയറ്റാന്‍ തന്നെയാണ്. ഇന്നേ വെരെയുള്ള ചരിത്രവും അതാണ്. കേരളത്തില്‍ തന്നെ ഉദാഹരണങ്ങള്‍ നിരവധി. ഹിന്ദുവിനെ സംരക്ഷിക്കാന്‍ ഇതൊക്കെ വേണമെന്ന് വിശ്വസിക്കുന്ന ആളുകളുമുണ്ട്. കേരളത്തില്‍ തന്നെ നടന്ന നിരവധി കൊലപാതകങ്ങളില്‍ സംഘികള്‍ക്ക് നേരിട്ട് പങ്കുണ്ട്. ഒന്നാം നമ്പര്‍ ക്രിമിനലുകള്‍. അവര്‍ എന്നിട്ട് സിപീ എം ക്രിമിനലുകള്‍ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരിക. നേതാക്കന്മാര്‍ പറഞ്ഞ് മൂപ്പിച്ച് കണ്ട പറയനെയും പുലയനെയും എല്ലാം എരിവ് കയറ്റി ചാവേറായി വിടും. അവനറിയില്ലല്ലോ അവസാനം സവര്‍ണനു വേണ്ടിയാണ് . ഈ സംഘ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്ന്.
  ഇന്ത്യയില്‍ സംഘപരിവാര്‍ നേത്യത്വത്തില്‍ നടക്കുന്ന കലാപങ്ങളും , കൊലപാതകങ്ങള്‍ എല്ലാം നീണ്ട പരിശീലനങ്ങളുടെയും ഗൂഡ്ദാലോചനകളില്‍ കൂട്റ്റെയുമാണ് നടത്തുന്നത്. ഇത് എല്ലാവര്‍ക്കും അറിയാം. പക്ഷെ അതെല്ലാം അങ്ങനെയങ്ങ് സമ്മതിച്ചാല്‍ പിന്നെ അതിലെവിടെ കാര്യം. മാത്രവുമല്ല സര്‍ക്കാര്‍ ഏജന്‍സികളിലും , പോലീസിലും, അന്വേഷണ സംഘങ്ങളിലും എല്ലാം വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങാണ്. ഇവര്‍ക്കെതിരെയുള്ള അന്വേഎഷണങ്ങള്‍ എവിടെയും എത്തില്ല. അതിനുവേണ്ടി സദാ ജാഗ രൂഗരാണ് ഈ അക്രമികള്‍. കേരളത്തില്‍ സിപി എം മായി കൊമ്പ് ഏറ്റുമുട്ടിയ വഴിമാറിപോയത് കൊണ്ടാണ്. മുസ്ലിം കലാപങ്ങള്‍ കുറഞ്ഞത്. അല്ലെങ്കില്‍ എത്രയോമുസ്ലിംഗള്‍ യമ പുരിക്ക് പോയേനെ. എത്രയോഒ ഉദാഹരണങ്ങള്‍ കിടക്കുന്നു.

  പക്ഷെ ഈ ക്രിമിനലുകള്‍ ‘ഹെന്ത് ‘ ഹെന്ത് എന്നും ചോദിച്ചു കുറെ ബ്ലോഗെഴുതും. പിന്നെ നിര്‍ത്തും, ഉള്ളീന്റെയുള്ളില്‍ അവര്‍ക്കു തന്നെ അറിയാം തങ്ങള്‍ ക്രിമിനലുകളാണെന്നും അല്ലെങ്കില്‍ അതിന് സപ്പോര്‍ട്ട് ചെയ്യുന്നവരാണെന്നും. അത് കൊണ്ടാണ് പല കലാപങ്ങളെയും അവര്‍ സ്വാഭാവിക പ്രതികരണം എന്ന് പറയുന്നത്. ആര്‍ എസ് എസ് കാരനെ എല്ലാ മുസ്ലിംഗളും ഭീദിയോടെ നോക്കുന്നത് വെറുതെയല്ല, ഇന്നോളമുള്ള അനുഭവം കൊണ്ടാണ്. എന്റെ നാട്ടില്‍ തന്നെ പഴയ തലമുറ വരെ പറയും “അവന്‍ ആര്‍ എസ് എസ് കാരനാണ് , അത് കൊണ്ട്സൂഖിച്ചോ എന്ന് “ അവന്‍ ഹിന്ദുവാണ് സൂക്ഷിച്ചോ എന്നല്ല പറയാറുള്ളത്. ഇതാണ് വ്യത്യാസം. ഹിന്ദു സുഹ്യത്തുക്കള്‍ ആര്‍ എസ് കാരനെ ക്യത്യമായ അകലത്തില്‍ നിര്‍ത്തുന്നുണ്ട്.

  ReplyDelete
 5. അത് പോലെ തന്നെ മുസ്ലിംഗളും സംഘപരിവാറുകാരനെ ക്യത്യമായ നിരീക്ഷണത്തില്‍ നിര്‍ത്തണം. കാരണം എപ്പോഒഴൊക്കെയാണ് ഇവര്‍ക്ക് ഉന്മാദം കയറുകയെന്നും. വാഹകുമാര്‍ക്ക് വേണ്ടി ചാവേര്‍ ആവുക എന്നും പറയാന്‍ പറ്റില്ല. ക്യത്യമായ തിരിച്ചറിവുകള്‍ ആണ് പ്രധാനം. ശത്രു വര്‍ഗ്ഗീയ വാദികളാണ് അല്ലാതെ സമുദായമല്ല. അവരെ ഒറ്റപ്പെടുത്തുകയേ മാര്‍ഗ്ഗമുള്ളൂ. ഈയൊരു ജാഗ്രതയാണ് ഇപ്പോഴുള്ള സമാധാനമെങ്കിലും നില നിര്‍ത്തുന്നത്.

  പുറത്ത് എന്തൊക്കെ പഞ്ചാര വാക്ക് പറഞ്ഞാലും സംഘപരിവാറുകാരന്റെ ഉള്ളില്‍ ചിലത് എരിയുന്നുണ്ട്. സന്ദര്‍ഭം വരുമ്പോള്‍ അത് ബലാത്സംഘമായും, കൊലപാതകമായും, തീവെപ്പായും പുറത്ത് വരും. പിന്നെ ഇവരുടെ ബുദ്ധിജീവികള്‍ വള വളാ എന്ന് സ്വാഭാവിക പ്രതികരണം എന്ന് പറഞ്ഞു വാചക കസര്‍ത്ത് കാണിക്കുകയും ചെയ്യും. സംഘപരിവാറിനെതെരെ നിരന്തരം എഴുതുന്നതും, പ്രസംഘിക്കുന്നതും എല്ലാം, കിട്ടുന്ന ഒരവസരത്തില്‍ പള്ളക്ക് കത്തികയറാനുള്ള ഒരു സാധ്യതയും കൂടെയാണ്. അതിനാല്‍ ബോധ വല്‍കരണം ആണ് കൂടുതല്‍ ആവശ്യം.

  ReplyDelete
 6. സംഘപരിവാറിണ്റ്റെ വിധ്വംസക ഭീകരതകല്‍ തുടങ്ങുന്നതു പെട്ടന്നല്ല.. അതു പത്തൊമ്പതാം നൂറ്റാണ്ടിണ്റ്റെ മധ്യത്തിലാണു അന്വേഷിക്കേണ്ടതു.. ഇന്ത്യയെ വിഭജിച്ച്‌ മുസ്ളിംകളെ പുറംതള്ളാന്‍ ആരംഭിച്ച നീക്കങ്ങളില്‍ അതു തുടങ്ങുന്നു.

  ഇതുംകൂടി : ഇന്ത്യാ വിഭജനം : സമകാലിക വായന

  ReplyDelete