Wednesday, February 3, 2010

വായുജിതിനുള്ള മറുപടി.

വായുജിത്
ഇന്ത്യൻ ഫാഷിസ്റ്റുകളുടെ ആരാധ്യനായ നേതാവ് ജർമ്മനിയിലെ ഹിറ്റ്ലറുടെ ഉപദെഷ്ടാവ് ഗീബൽസിന്റെ വിശ്വപ്രശസ്തമായ ഒരു വാചകമുണ്ട്, “ഒരു നുണ നിരന്തരം ആവർത്തിക്കപ്പെട്ടാൽ അത് സത്യമാണെന്ന് നുണപറയുന്നവനു തന്നെ തോന്നിതുടങ്ങുമെന്ന്”
സമുദായ പ്രവർത്തനവും രാജ്യസ്ണെഹവുമെല്ലാം ഒരു സമുദായത്തിനെതിരെയുള്ള അസഹിസ്ഷ്ണുതയുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുമ്പോൾ രാജ്യസ്നെഹം നിരന്തരം തെളിയിക്കേണ്ട വ്യഗ്രതയിൽ അടിസ്ഥാന രഹിതമായ ദുരാരോപണങ്ങൾ എതിർ സമുദായത്തിനെതിരെ നിരന്തരം ഉയരുകയായി.
അടുത്ത കാലത്തായി ഇന്ത്യയിൽ നടന്ന മുഴുവൻ സ്ഫോടനങ്ങളും ഒരു സമുദായത്തിന്റെ തലയിൽ ആസൂത്രിതമായി കെട്ടിവെക്കുന്നത് ഇങ്ങിനെയാണു.
സ്ഫോടനം നടന്ന് മിനിട്ടുകൾക്കകം സ്ഫോടനം നടത്തിയ സംഘടന, പങ്കെടുത്ത ആളുകൾ, അവരുടെ വാസസ്ഥലം ഇവയെല്ലാം പോലീസ് ഭാഷ്യങ്ങളായി മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുകയായി. ഒറ്റപ്പെട്ട സംഭവങ്ങളിലല്ല ഏതാണ്ടെല്ലാ സ്ഫോടനങ്ങൾക്കു ശേഷവും ഇതേ തിരക്കഥ ആവർത്തിക്കുന്നു. അപ്പോൾ ഒരു സംശയം ബാക്കി നില്ക്കുന്നു. സ്ഫോടനം നടന്നു മിനുട്ടുകൾക്കകം ഇത്രമാത്രം വിശദാംശങ്ങൾ നല്കാൻ കഴിയുന്ന പോലീസ് എന്തുകൊണ്ട് ഈ സ്ഫോടനം തടയാൻ ശ്രമിച്ചില്ല? സ്ഫോടനം നടത്തിയതിനു ശേഷം പോലീസ് നിരന്തരം നിരത്തുന്ന തെളിവുകൾ എല്ലായ്പ്പോഴും ബാക്കി വെച്ചു പോകുവാൻ ഇത്ര മണ്ടന്മാരാണോ ഈ സ്ഫോടനങ്ങളുടെ പിന്നിലെ ശക്തികൾ? ഒരു തവണ യാദൃശ്ചികമായി തെളിവുകൾ ‘നിക്ഷെപിച്ചു’ കടന്നുകളയുകയല്ല ഇവിടെ സംഭവിക്കുന്നത്, മറിച്ച് ഓരോ സ്ഫോടനം നടക്കുമ്പോഴും ഒരു സമുദായത്തിന്റെ പൊതു ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ ബോധപൂർവ്വം ശ്രമിച്ചതു പോലെ വേദഗ്രന്ഥങ്ങൾ, വേഷങ്ങൾ അങ്ങിനെ പലതരത്തിലുള്ള തെളിവുകളും സ്ഫോടനം നടന്ന പ്രദേശങ്ങളിൽ യാതൊരുവിധ കേടുപാടും കൂടാതെ അവശേഷിക്കുന്നു, കുറ്റവാളിയാരെന്ന് ആർക്കും ബോധ്യപ്പെടുന്ന നിലക്ക്.
ഇതിനു പിന്നിലെ ഗൂഢാലോചന വെളിവാകണമെന്ന് ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളും, ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമെല്ലാം നിരന്തരം ആവശ്യപ്പെടുകയുണ്ടായി.
ഇതിലെ പ്രധാന വസ്തുതയെന്തെന്ന് വെച്ചാൽ, ഒരു സ്ഫോടനം നടത്തി കുറച്ച് നിരപരാധികളെ കൊന്നൊടുക്കി. ഒരു പ്രദേശത്ത് ഭീതിവിതച്ച്, സമൂഹത്തിൽ അരക്ഷിതബോധം രൂപപ്പെടുത്തി അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുവാൻ മുൻപന്തിയിൽ നില്ക്കുന്നത് തീവ്രവാദികളോ അതല്ല ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോ? ഇന്ത്യയിലെ പാർലമെന്റീക്രമിച്ച് കുറച്ചുപേരെ കൊന്നതുകൊണ്ട് തിവ്രവാദികൾക്കാണോ നേട്ടം അതല്ല പാർലമെന്റാക്രമണത്തെ രാഷ്ട്രീയപ്രചാരണമായി ഉപയോഗിക്കുന്ന പാർട്ടികൾക്കോ?
ഇതിന്റെ ഉത്തരമാണു പല സ്ഫോടനങ്ങളുടെയും പിന്നിലെ കറുത്തകരങ്ങൾ ഏതെന്ന തിരിച്ചറിവ്. കട്ടത് ഒരു തവണയാണെഗ്കിലും ആയിരം തവണയാണെങ്കിലും കളവു കളവു തന്നെ. അയാളെ കള്ളൻ എന്നു തന്നെ വിളിക്കാം. അതൊരു ക്രിമിനൽ കുറ്റമാണു. സ്ഫോടനത്തിലെ സംഘപരിവാറിന്റെ കണക്ക് ഇരുപത്തിനാലിൽ ഒതുങ്ങിയതിൽ ആശ്വാസം കണ്ടെത്തുമ്പോൾ വെളിവാകുന്നത് പ്രത്യയശാസ്ത്ര അജണ്ടതന്നെയാണു. ഭരണകൂടവും, മാധ്യമങ്ങളും, ജുഡീഷ്വറിയീലെ ഒരു വിഭാഗവും ഫാഷിസ്റ്റുകൾക്ക് സേവചെയ്യുമ്പോൾ സ്ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുപോയതിൽ അത്ഭുതപ്പെടാനില്ല. സ്ഫോടനം നടത്തി കൊല്ലപ്പെട്ടതിന്റെ അനേകമിരട്ടി അതായത് പതിനായിരങ്ങൾ തന്നെ ഫാഷിസ്റ്റുകളുടെ കലാപമെന്ന ഓമനപേരിലുള്ള കൂട്ടക്കൊലകളിൽ ഇന്ത്യയിലാകമാനം കൊല്ലപ്പെട്ടിട്ടുണ്ടല്ലോ?
വിവരാവകാശ നിയമ പ്രകാരം വെളിപ്പെട്ട ഒരു കണക്കിൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടു വരെയുള്ള മുപ്പത്തിയെട്ട് വർഷങ്ങൾകുള്ളിൽ പതിമൂവായിരത്തിൽ പരം കലാപങ്ങളാണു ഇന്ത്യയിൽ അരങ്ങേറിയത്. ബാബരീ മസ്ജിദ് തകർക്കപ്പെട്ടതിനുശെഷം നടന്ന ഗുജറാത്ത്-ബോംബെ-കൊയമ്പത്തൂർ മുസ്ളിം കൂട്ടക്കൊലകൾ വെറെ... സ്ഫോടനങ്ങളുടെ കണക്കു പറഞ്ഞ് മുസ്ളിം സമുദായത്തിനെതിരെ രംഗത്തു വരുന്നവർ ഒന്നോലോചിക്കണം. മെല്പറഞ്ഞ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു ഒരാൾ പോലും നീതിപീഢത്തിന്റെയോ, പോലീസിന്റെയോ നടപടികൾ നേരിടുന്നില്ല എന്നു. ഇന്ത്യൻ മതെതരത്വത്തിന്റെ ഉദാത്ത മാതൃക. ബോംബെ കലാപത്തിന്നു പിന്നിലെ യഥാർത്ഥ കാരണമായി സംഭവമന്വേഷിച്ച കമ്മീഷൻ ചൂണ്ടിക്കാണിച്ച താക്കറെ പോലെയുള്ളവർക്കെതിരെ ഒരു നിമിഷം പോലും നിയമ നടപടി സ്വീകരിക്കുവാൻ മാറി മാറി വരുന്ന ഒരു ഭരണകൂടവും തയ്യാറല്ല എന്നത് ഇടക്കൊന്നു ചിന്തിക്കുന്നത നന്നായിരിക്കും.
സ്ഫോടനങ്ങളിലേക്ക് തന്നെ തിരിച്ചുവരാം. നിരന്തരം ആവർത്തിക്കുന്ന സ്ഫോടനങ്ങൾ, സ്ഫോടനം നടക്കുന്ന സമയങ്ങളുടെയും സന്ദർഭങ്ങളുടെയും സവിശേഷതകൾ, കൊല്ലപ്പെടുന്നവർ, സ്ഫോടനങ്ങളുടെ പ്രചാരണം രാഷ്ട്രീയ അജണ്ടയാക്കിയവർ ഇതെല്ലാം ചെർത്തുവായിക്കുമ്പോൾ വെളിപ്പെടുന്ന ഒരു വസ്തുത, സ്ഫോടനങ്ങളെ ആരാണു രാഷ്ട്രീയമായും സാമുദായികമായും ഉപയോഗിക്കുന്നത്, അവർ തന്നെയാണു ഈ സ്ഫോടനങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്നാണു. നേരത്തെ തന്നെ പോലീസിലെ വലിയൊരു വിഭാഗം ഫാഷിസ്റ്റുകളുടെ മുസ്ളിംവിരുദ്ധ അജണ്ടയുടെ ഭാഗമായവരാണു. അതുകൊണ്ടു തന്നെ സ്ഫോടനങ്ങൾ നടന്നു മിനുട്ടുകൾക്കകം ഐ.ബിയെ പോലുള്ളവർ മുൻ കൂട്ടി തയ്യാറാക്കിയ കടലാസ് സംഘടനകളുടെയോ, പ്രത്യേകം ടാർഗറ്റ് ചെയ്ത സംഘടനകളുടെയോ പേരുകൾ സ്ഫോടനങ്ങൾക്കു പിന്നിലെ ആസൂത്രകരെന്ന നിലക്ക് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങൾ ഈ പ്രചരണത്തിന്ന് സർവ്വ പിന്തുണയും നല്കൂന്നു. എന്നാൽ ഓ​‍ൂ വ്യവസ്ഥിതിയുടെ തകർച്ചയെന്നാൽ ആ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടവരിലെ നൂറുശതമാനമുള്ള തകർച്ചയല്ല. അതു കൊണ്ടു തന്നെ ഏതു പ്രതികൂലാവസ്ഥയിലും നീതിയുടെ പക്ഷം നില്ക്കുന്ന ചിലർ എല്ലാ കാലത്തുമുണ്ടാകും. കേരളത്തിൽ നടന്ന ലെറ്റർ ബോംബ് കെസിൽ സംഭവിച്ചതു പോലെ ആദ്യനാളുകളിലെ കുപ്രചരണങ്ങൾക്ക് ശെഷമെങ്കിലും സത്യമെന്തെന്ന് അറിയുവാനുള്ള ശ്രമ ചില കോണുകളിൽ നിന്നുണ്ടാകുന്നു. അത്തരം ശ്രമങ്ങളിൽ നിന്നാണു മാലഗോവ്, മക്ക, സംജോത എക്സ്പ്രസ് എന്നിങ്ങനെയുള്ള മുസ്ളിം തീവ്രവാദികളെന്നു ആരോപിച്ച് ജയിലിലടച്ച പല സ്ഫോടനങ്ങൾക്കും പിന്നിലെ യഥാർത്ഥ കരങ്ങളെ ചില പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. കണ്ടെത്തിയ പ്രതികളാകാട്ടെ സന്യാസികളും സൈനീക ഉദ്യോഗസ്ഥരുമടങ്ങിയ വലിയൊരു നെറ്റ്വർക്കിന്റെ ഭാഗം തന്നെയെന്ന് പിന്നീട് മനസ്സിലാകുന്നു. ഇവരാകട്ടെ പലപെരുകളിൽ പ്രവർത്തിക്കുന്ന ഹൈന്ദവ തീവ്രവാദ പ്രവർത്തകരുമാണു. എന്നാൽ ഇത്തരം ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങൾ ഈ നിലക്കു മുന്നോട്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ തീവ്രവാദികൾ ബോംബെ ആക്രമണങ്ങളുടെ ഇടയിൽ വെച്ച് സ്ഫോടനങ്ങൾക്കു പിന്നിലെ യഥാർത്ഥ കരമന്വെഷിക്കുവാൻ നേതൃത്വം നല്കിയ ഹേമന്ദ് കാർക്കരയെ വകവരുത്തുന്നു. അതൊടെ ആ നിലക്കുള്ള അന്വേഷണവും നിലക്കുന്നു.
ഇതാണു വസ്തുത. കാർക്കരെയുടെ ജീവിതം ആരായിരുന്നുവോ ഭയപ്പെട്ടത്, കാർക്കരയിലൂടെ ആരുടെ മുഖം മൂടികളാണോ അഴിഞ്ഞു വീണത് അവർ തന്നെയാണു കാർക്കരയെ വകവരുത്തിയതും. ഒരു പക്ഷെ കാർക്കരെ ജീവിച്ചിരുന്നെങ്കിൽ കുറെകൂടി സന്യാസിനിമാരും, സൈനീകമേധാവികളും അഴിയെണ്ണിയേനെ..മാത്രമല്ല മുസ്ളിം സമുദായത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക ആയുധമായി ഹിന്ദുത്വ തിവ്രവാദികൾ നിരന്തരം ഉന്നയിക്കുന്ന പല സ്ഫോടനങ്ങളുടെയും പിന്നിലെ കരങ്ങൾ കണ്ടെത്തുമായിരുന്നു.

വായുജിത്- ഫാഷിസം എന്നു പറയുന്നത് ഒരു പ്രസ്ഥാന ഘടനയല്ല. അതൊരു അസഹിഷ്ണുത മാത്രം മുഖമുദ്രയാക്കിയ ഒരു ചിന്താധാരയാണു. നാട്ടിൽ നിക്കറും-ദണ്ഡും ഏന്തി നടക്കുന്നവരിൽ മാത്രമല്ല അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം വേരുപിടിപ്പിച്ചിട്ടുള്ളത്. ശങ്കരന്മാരിലും, റാവുമാരിലും,പട്ടെലുമാരിലുമൊക്കെ ഈ ചിന്താധാര പ്രകടമാണു.ഒരു പക്ഷെ മേല്പറഞ്ഞ സ്ഫോടനങ്ങൾ നെരിട്ടു നടത്തുന്നതിൽ മുസ്ളിം നാമദാരികളോ, പാക്കിസ്ഥാനികളോ ഉണ്ടാകാം. എന്നാൽ സ്ഫോടനങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ ഈ സ്ഫോടനം പിന്നീട് ആഘോഷമാക്കുന്നവർ തന്നെയാണു. സ്ഫോടനം നടന്ന ഉടനെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു ദേശിയത പ്രസംഗിക്കുന്നവർ തന്നെയാണു. ഇന്നിത്രയും വെളിപ്പെട്ട കണക്കുകൾ. കാലമിനിയും ബാക്കിയല്ലേ? നമുക്ക് കാത്തിരിക്കാം ഇനിയും..
ആർജ്ജവമുള്ള ഉദ്യോഗസ്ഥർക്കായി,

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിൽ താണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട ശ്രീകാന്ത മരണമൊഴിയായി പോലീസിനു നല്കിയ വിവരമാണു ബോംബ് നിർമ്മിച്ചത് ശോഭയാത്രക്കെതിരെ പ്രയോഗിക്കാനെന്നത്. അതെന്തിനാണെന്നൊക്കെ വായുജിതിനു ഞാൻ വിശദീകരിച്ചു തരേണ്ടല്ലോ?
അങ്ങിനെ ഒരു ബോംബാക്രമണം ശോഭയാത്രക്കെതിരെ അതും കുട്ടിപാക്കിസ്ഥാനായ മലപ്പുറത്തു നിന്നുണ്ടായാൽ അതിന്റെ വരുംവരായ്കകളും, രാഷ്ട്രീയ നേട്ടങ്ങളുമൊക്കെ എന്താണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ അറിയാം.
. ശോഭയാത്രയെ ആക്രമിക്കുവാൻ വരുന്നവർക്കെതിരെ പ്രയോഗിക്കാനാണെന്ന് വായുജിതിന്റെ നിഗമനം കൊള്ളാം.
കേരളത്തിൽ ഇക്കണ്ട കാലങ്ങളായി എത്ര ശോഭയാത്രകൾ ആക്രമിക്കപെട്ടിട്ടുണ്ട്?
അഥവാ ആക്രമിച്ചാൽ തന്നെ അതിനു പ്രതിവിധി ഈ ബോംബ് നിർമ്മാണമാണോ?

വായുജിതിൽ നിന്ന് ഇത്തരം നിഗമനം വന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. കാരാണം അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ പൂർത്തിയാക്കണമല്ലോ?

ഒരു കാര്യം മാത്രം വ്യക്തമാക്കുന്നു. ഓരോ ‘ഖർബലകൾ-മുസ്ളിംകൂട്ടക്കൊലകൾ’ കഴിയുമ്പോഴും മുസ്ളിം സമുദായം പിറകോട്ടല്ല, മുന്നോട്ടൺ ചലിച്ചിട്ടുള്ളത്. ഒരോ അധിനിവേശം കഴിയുമ്പോഴും മുസ്ളിം സമുദായത്തിന്റെ സമരവിര്യം കുറയുകയല്ല മറിച്ച് വർദ്ധിക്കുകയാണു ചെയ്തിട്ടുള്ളത്. തീവ്രവാദികളെന്നു മുദ്രകുത്തി ഒരു വിഭാഗത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നിലമ്പരിശാക്കുവാൻ പറന്നിറങ്ങിയ അങ്കിൾ സാം ഒരു ഒരാഴ്ച പിനിട്ട് ഒരു ദശാബ്ദത്തിലെക്ക് കടക്കുന്നു തൊട്ടയല്പകത്ത്. ഇനിയെത്ര കാലമെന്നത് കടൽ കടന്നു ചെല്ലുന്ന ജഡങ്ങളുടെ എണ്ണം തീരുമാനികും. ഓബാമയല്ലെന്ന് വ്യക്തം.
ദുരാരോപണങ്ങളിലൂടെ,കുപ്രചാരണങ്ങളിലൂടെ, വംശഹത്യയിലൂടെ, ഭരണകൂട ഭീകരതയിലൂടെ ഒരു സമുദായത്തെ നാമാവിശേഷമാക്കാമെന്നോ, പാഠം പഠിപിക്കാമെന്നോ ധരിച്ച് വശായി വേഷം കെട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ..

14 comments:

 1. മറുപടി ഇഷ്ടായീ..നല്ല വായന സമ്മാനിച്ചതിനു നന്ദി
  www.tomskonumadam.blogspot.com

  ReplyDelete
 2. ശോഭയാത്രയെ ആക്രമിക്കുവാൻ വരുന്നവർക്കെതിരെ പ്രയോഗിക്കാനാണെന്ന് വായുജിതിന്റെ നിഗമനം കൊള്ളാം.

  അങ്ങനെയും ചിന്തിച്ചു കൂടെ ഏറ്റവും കുറഞ്ഞ പക്ഷം എന്നാണതിന്റെ അര്‍ത്ഥം സുഹ്രുത്തേ ..ശൊഭായാത്രയ്ക്കു നേരെ ബോംബേര്‍ ഉണ്ടായിട്ടില്ല എന്നത് തന്നെ അല്ലേ അതിന്റെ അസ്വാഭാവികത .. അപ്പോള്‍ പിന്നെ ബോംബെറിഞാല്‍ ആരാണു അത് വിശ്വസിക്കുക .. പരിവാര്‍ ശൊഭായാത്ര നടത്തുന്നത് പുതുതായിട്ടൊന്നുമല്ലല്ലൊ.. ഇതാണു ലക്ഷ്യമെങ്കില്‍ വേറെയും നടക്കുമായിരുന്നല്ലോ...

  അഥവാ ആക്രമിച്ചാൽ തന്നെ അതിനു പ്രതിവിധി ഈ ബോംബ് നിർമ്മാണമാണോ?

  തീര്‍ച്ചയായും അല്ല .. ഈ ചോദ്യം അവനവന്‍ വിശ്വസിക്കുന്ന പോപ്പുലാര്‍ പ്രസ്ഥാനത്തോടും കൂടി ചോദിക്കുന്നതാണു കൂടുതല്‍ ഉചിതം ..

  ഒരു പക്ഷെ മേല്പറഞ്ഞ സ്ഫോടനങ്ങൾ നെരിട്ടു നടത്തുന്നതിൽ മുസ്ളിം നാമദാരികളോ, പാക്കിസ്ഥാനികളോ ഉണ്ടാകാം

  മഹാ മനസ്കതയ്ക്ക് നന്ദി .. പാകിസ്താനിലെ മത തീവ്രവാദികളൊന്നും ഇന്ത്യയെ ആക്രമിക്കണമെന്നു സ്വപ്നത്തില്‍ പോലും വിചാരമുള്ളവരല്ല .. വിഭജനത്തിനു ശേഷം നടന്ന യുദ്ധങ്ങള്‍ പോലും പരിവാര്‍ ചെയ്തതത്രേ ...

  ReplyDelete
 3. ദുരാരോപണങ്ങളിലൂടെ,കുപ്രചാരണങ്ങളിലൂടെ, വംശഹത്യയിലൂടെ, ഭരണകൂട ഭീകരതയിലൂടെ ഒരു സമുദായത്തെ നാമാവിശേഷമാക്കാമെന്നോ, പാഠം പഠിപിക്കാമെന്നോ ധരിച്ച് വശായി വേഷം കെട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ.

  അയല്പക്കത്തെ തെമ്മാടി രാഷ്ട്രത്തിലെ മത തീവ്രവാദികളുടെ അജന്‍ഡയ്യ്ക്ക് അനുസരിച്ച് സ്വന്തം രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ വാളെടുത്ത് സ്വസമുദായത്തിലെ ഭൂരിപക്ഷം വരുന്ന സഹോദരന്മാര്‍ക്ക് നാണക്കേടും നാശവും സമ്മാനിക്കുന്ന തീവ്രവാദികളോട് എനിക്കും ഇതേ വികാരമാണു സഹതാപം

  ReplyDelete
 4. ഹെമന്ത് കാരക്കറെയുടെ മരണത്തിന്റെയും മുംബൈ ആക്രമണത്തിന്റെയും മത മൌലികവാദ അജന്‍ഡകളെ പറ്റി ഞാന്‍ നേരത്തെ തന്നെ പോസ്റ്റിട്ടിട്ടുണ്ട് ...
  മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ .മതമൌലിക വാദ തിയറികള്‍ വീണ്ടും

  മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

  നോക്കുമല്ലോ

  ReplyDelete
 5. ഒരു കാര്യം കൂടി .. ഇന്ത്യാ മഹാരജ്യത്തെ എല്ലാ പാര്‍ട്ടികളും ഭരണ കൂടങ്ങളും ഒരു സമുദായത്തെ മാത്രം ഇങ്ങനെ റ്റാര്‍ജറ്റ് ചെയ്യുന്നുവെങ്കില്‍ അതിന്റെ കാരണം എന്താണെന്നു കൂടി ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും .അതെല്ലാം നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നതാണെന്നു വിശ്വസിക്കാന്‍ എല്ലാവരേയും കിട്ടുമെന്നു കരുതരുത് ദയവായി...

  ആദ്യം മതഭ്രാന്തുള്ള മനസ്സുകള്‍ക്കാകട്ടെ ചികിത്സ ..

  ReplyDelete

 6. കട്ടത് ഒരു തവണയാണെഗ്കിലും ആയിരം തവണയാണെങ്കിലും കളവു കളവു തന്നെ. അയാളെ കള്ളൻ എന്നു തന്നെ വിളിക്കാം

  അത് കക്കാത്തവര്‍ പറയുന്നതല്ലേ ... നല്ലത് .. കേരളത്തില്‍ നിന്നും നാലു യുവാക്കളെ കാശ്മീരില്‍ അയച്ച കേസില്‍ എടക്കാട് അബ്ദുള്‍ ജലീല്‍ എന്ന എന്‍ ഡി എഫ് കാരനെ അറസ്റ്റ് ചെയ്തിരുന്നു..

  അന്ന് തെജസ്സില്‍ വന്ന വാര്‍ത്ത ചുവടെ...
  Tuesday, October 21, 2008
  കശ്‌മീര്‍ ബന്ധം: യുവാവിന്റെ അറസ്‌റ്റില്‍ ദുരൂഹതയേറുന്നു
  സ്വന്തം പ്രതിനിധി
  കണ്ണൂര്‍: കശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളില്‍ നിന്നു മൊബൈലിലേക്ക്‌ കോളുകള്‍ വന്നുവെന്ന്‌ ആരോപിച്ച്‌ എന്‍. ഡി.എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീലിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ചില ദുഷ്ടശക്തികളുടെ കൈയുണ്ടെന്നു സൂചന. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടന്ന ഗൂഢാലോചനയുടെ ഫലമാണു സംഭവമെന്നു വിലയിരുത്തപ്പെടുന്നു. ഈ രീതിയിലുള്ള ചില സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നതായി ജലീലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
  (അതും സംഘ പരിവാര്‍ ആയിരിക്കും)

  ReplyDelete
 7. സ്ഫോടനങ്ങൾക്കു പിന്നിലെ യഥാർത്ഥ കരമന്വെഷിക്കുവാൻ നേതൃത്വം നല്കിയ ഹേമന്ദ് കാർക്കരയെ വകവരുത്തുന്നു. അതൊടെ ആ നിലക്കുള്ള അന്വേഷണവും നിലക്കുന്നു.

  അതെ അതെ .. ഒരു ബോണസിനു കാംതേയെയും , സലാസ്കറേയും കൂടി അങ്ങു തട്ടി .. എന്തായാലും ഒരു വഴിക്കു പോകുന്നതല്ലേ ...

  ReplyDelete
 8. പ്രിയ പുലരി . ഒന്നു കൂടി . ഇന്ത്യാ മഹാ രാജ്യത്തെ എല്ലാ നിയമ സംവിധാനവും ഒരു സമുദായത്തെ ഇരകളാക്കാന്‍ നടക്കുകയാണെന്നു പറഞ്ഞ് വിളവെടുക്കുകയോ എടുക്കാതിരിക്കുകയോ താങ്കളുടെ ഇഷ്ടം.. അതിനു പിന്നിലെല്ലാം സംഘ പരിവാര്‍ ആണെന്ന് വിശ്വസിക്കുന്നത് താങ്കളുടെ സ്വാതന്ത്ര്യം .

  എല്ലാ ആശംസകളും...

  ReplyDelete
 9. This comment has been removed by a blog administrator.

  ReplyDelete
 10. പുലരിക്ക് മറുപടി എഴുതി വായുജിത് മടുത്തു എന്നൊന്നും കരുതുന്നില്ല.. കാരണം, വായുജിത്തിനും ഈ ലേഖനം വായിക്കുന്ന മതവികാര ചിത്തഭ്രമം ബാധിക്കാത്ത ഏതൊരാള്‍ക്കും ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള കലാപങ്ങള്‍ ആരാണ് തുടങ്ങിവക്കുന്നതെന്നും എന്ത് വികാരമാണ് അതിനൊക്കെ നിദാനം എന്നും അറിയാം. പക്ഷെ, വാദിയെ പ്രതിയാക്കിയാല്‍ പ്രതിക്ക് കുറച്ചു മറുപടി പറഞ്ഞാല്‍ മതി എന്നതിനേക്കാള്‍ വാദിയെ 'സഹിഷ്ണുത' പഠിപ്പിക്കാന്‍ ഒരു അവസരം പ്രതിക്ക് കിട്ടും എന്ന ചിന്തയാകാം ഇത്തരം വാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.

  ഭാരതം വിഘടിച്ചതില്‍ ദുഖിക്കുന്നവരോട്- ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയില്‍ വളരുന്ന പുല്ലിനു പോലും ചോരയുടെ മണം ഉണ്ടാകുമായിരുന്നു എന്ന യാഥാര്‍ത്ഥ്യം ചിന്തിച്ചു കൂടെ? ഇതുപോലെ വാദിക്കാന്‍ ശ്രമിക്കുന്നവര്‍ അതിനു മിടുക്കര്‍ ആണെന്ന് ഇന്നത്തെ(ചരിത്രം മാറ്റിവച്ചാല്‍ പോലും) ലോക സംഭവങ്ങള്‍ വരെ തെളിയിക്കുന്നില്ലേ?

  ReplyDelete
 11. കര്‍ണാടകയില്‍ എന്റെ പഠന കാലത്തുണ്ടായ ഒരു സംഭവം..

  (അസഹിഷ്ണുക്കളായ)മുസ്ലീങ്ങള്‍ ഗണേശോല്സവ ഘോഷയാത്രയെ, അതില്‍ പങ്കെടുത്തു കൊണ്ടിരുന്നവര്‍ക്ക് നേരെ വെള്ളം ഒഴിച്ചു, കല്ലെറിഞ്ഞു അലങ്കോലമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ കലാപത്തില്‍ മുസ്ലീങ്ങളുടെ കടകള്‍ ആണ് കൂടുതല്‍ കത്തിക്കപ്പെട്ടത്‌. ഹിന്ദുക്കളുടെ കടകളും കത്തിക്കപ്പെട്ടു.. പക്ഷെ, പുലരി ഈ സംഭവത്തിനെയും മുസ്ലീങ്ങള്‍ക്കെതിരെ ഉണ്ടായ അക്ക്രമമായി ചിത്രീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആണ് കലാപങ്ങളില്‍ എത്തിക്കപ്പെടുന്നത്.. എല്ലാത്തിലും ഏതു മതത്തില്‍ പ്പെട്ടവരാണ് കൂടുതല്‍ കൊല്ലപ്പെട്ടത് എന്ന് നോക്കി ആണോ ന്യായാ ന്യായങ്ങള്‍ നിശ്ചയിക്കേണ്ടത്?

  സംഭവം നടന്ന വര്ഷം-1995
  സ്ഥലം- ഷിമോഗ.

  ReplyDelete
 12. സത സത്യം പറഞ്ഞു. ഈെ പുലരിക്കെന്തറിയാം? ഇതൊക്കെ തന്നെയല്ലേ ഗുജറാത്തിലും നടന്നതു.എന്നിട്ട്‌ മാലോകര്‍ അത്‌ മുസ്സീങ്ങള്‍ക്കെതിര്‍ലുള്ള വംശീയ ഉമ്മൂലനമായി ചിത്രീകരിചു. അതിണ്റ്റെ പേരില്‍ നമ്മുടെ അങ്കിള്‍ സാമുപോലും മോഡിക്ക്‌ വിസ നിഷേധിച്ചു. ഹാ കഷ്ടം നല്ലവരായ ആളുകളെ കുറിച്ച്‌ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ദാരണ പരത്തുന്നവരോട്‌ ദൈവം ചോദിക്കും. ഇങ്ങിനെ തന്നെയല്ലേ നമ്മുടെ ഗോദ്സെജിയെ മാലോകര്‍ ഗന്ധിയുടെ ഘാതകനായി വിധിച്ചത്‌. കഷ്ടം എന്നു പോലും പറയാന്‍ പറ്റില്ല അത്രക്കു നീചം. ഭഗല്‍പൂരിലും, മുംബെയിലും ഒറിസയിലും ഒക്കെ സംഭവിച്ചത്‌ ഇങ്ങിനെയൊക്കെ തന്നെ. എന്നിട്ട്‌ പുലരി പോലുള്ളവര്‍ അതൊക്കെ ന്യൂനപക്ഷങ്ങള്‍ക്കെതിരിലുള്ള ആക്രമണമാക്കി ചിത്രീകരിച്ചു. ഹീറ്റ്‌ ലറിണ്റ്റെ മുത്തച്ചന്‍ എന്നേ ഞാന്‍ പറയൂ. എന്നാലും എനിക്കൊരു സംശയം ബാക്കി ഒരു ബക്കറ്റ്‌ വെള്ളം ഒഴിച്ചതിനു ഒരു സമുദായത്തിണ്റ്റെ മുഴുവന്‍ വീടികളും കടകളും കത്തിക്കുമോ? അതും ഇസ്ളാം മതത്തെയും ക്രിസ്തു മതത്തെയും ഒക്കെ പരവതാനി വിരിച്ചു സ്വീക്രരിച്ച സഹിഷ്ണുതയുള്ള ഒരു മതത്തിണ്റ്റെ അനുയായികള്‍, എന്തോ എനിക്കങ്ങോട്ട്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല!! ആ നാട്ടില്‍ പോലീസും പട്ടാളവും കോടതിയും ഒന്നും ഉണ്ടായിരുന്നില്ലേന്നു വിശ്വസിക്കാനാണു എനിക്ക്‌ തല്‍പര്യം. (ഒാ കോടതിയും പോലീസുമൊക്കെ മുസ്ളീങ്ങള്‍ക്കുള്ളതാണെന്നു ഞാനങ്ങു മറന്നു, ക്ഷമിക്കണം. അതുകൊണ്ടാണല്ലോ പണ്ട്‌ കോഴിക്കോട്‌ മതവികാരം വ്രണപെടുത്തി എന്ന് പറഞ്ഞു മദനിക്കെതിരില്‍ കേസെടുത്തു അരസ്തു ചെയ്തത്‌. അതേ കോഴിക്കോട്‌ തൊഗാഡിയ ജി വന്ന് അതിലും വലിയ "വ്രണപെടുത്തല്‍" ഈ രണ്ടായിരത്തി പത്തില്‍ നടത്തിയിട്ടും ഒരു കേസും അറസ്തുമൊന്നും ഇല്ലാത്തത്‌ അതിണ്റ്റെ തെളിവല്ലേ?).

  ReplyDelete