Sunday, February 21, 2010

മാര്‍ക്സിസത്തില്‍ നിന്ന് ഫാഷിസ്റ്റ്‌ ദര്‍ശനത്തിലേക്ക്

മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ സംഭവിക്കുന്നത്.

മാര്‍ക്സിസത്തില്‍ നിന്ന് ഫാഷിസ്റ്റ്‌ ദര്‍ശനത്തിലേക്ക്

കമ്മ്യൂണിസ്റ്റ്‌ മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളെയും, ജനപ്രതിനിധികളെയും കുറിച്ച്‌ സമൂഹത്തിൽ ഒരു ധാരണ നിലനിൽക്കുന്നുണ്ട്‌. കമ്മ്യൂണിസ്റ്റിതര നേതാക്കളും , സംഘപരിവ്വാരടക്കമുള്ള മറ്റു പാർട്ടി ടിക്കറ്റിൽ ജനപ്രതിനിധികളായവരുമൊക്കെ തരം കിട്ടിയാൽ മറുകണ്ടം ചാടാൻ മടിക്കതിരിക്കുമ്പോൾ മാർക്കിസ്റ്റ്‌ പാർട്ടി ജനപ്രതിനിധികളിൽ നിന്ന് അത്തരമൊരു അപവാദം അടുത്തകാലത്തുവരെ കേട്ടിട്ടില്ല. പാർട്ടി, അണികൾക്കു നൽകുന്ന രാഷ്ട്രീയ വിദ്യാഭ്യാസം അത്രമാത്രം അവരെ പാർട്ടി വിശ്വസ്തരാകുന്നു എന്നാണു ധാരണ. പാർലമന്റിലോ, നിയമസഭകളിലോ ജനപ്രതിനിധികളുടെ വോട്ടിനു വിപ്പ്‌ നൽകേണ്ടി വരുമ്പോൾ മാർക്കിസ്റ്റിതര പാർട്ടികളൊക്കെ സ്വന്തം പാർട്ടിടിക്കറ്റിൽ വിജയിച്ച ജനപ്രതിനിധികളെ ന്ന വോട്ടെടുപ്പിന്റെ അന്നു വരെ പുറം ലോകം കാണിക്കാതെ ഏതെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റുന്ന വാർത്ത കേൾക്കാറുണ്ടെങ്കിലും മാർക്കിസ്റ്റ്‌ പ്രതിനിധികളെ കുറിച്ച്‌ പാര്‍ല മേന്ടരി നടപടിപ്രകാരമുള്ള പാർട്ടി നൽകുന്ന വിപ്പല്ലാതെ മറ്റൊന്നും വാർത്തയിൽ വരാറില്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ആരോഗ്യകരമായ വിശ്വ സ്യത മറ്റു പാർട്ടിക്കാരെ പോലെ പണത്തിന്റെയും പെണ്ണിന്റെയും മദ്യത്തിന്റെയും സ്വാധീനത്തിൽ അടിയറവു വെക്കാൻ മാർക്കിസ്റ്റ്‌ ജനപ്രതിനിധികൾ തയ്യാറായിട്ടില്ല എന്നു സാരം. പാർട്ടി അച്ചടക്കം ചൂണ്ടിക്കാണിച്ച്‌ പുറത്താക്കുക എന്നതൊഴിച്ചാൽ മാർക്കിസ്റ്റ്‌ പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ പൊതു ശ്രദ്ധയിൽ വന്നിട്ടുമില്ല. എന്നാൽ അടുത്ത കാലത്തായി സംഘടനാ അച്ചടക്കത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നൽകുന്ന മാർക്കിസ്റ്റ്‌ പാർട്ടിക്കുള്ളിൽ നിന്നു തന്നെ വ്യത്യസ്ഥവാർത്തകൾ പുറത്തുവരുന്നു.
ദിർഘകാലം മാർക്കിസ്റ്റ്‌ പാർട്ടിയുടെ പാർലമന്ററി നേതാവായ സോമനാഥ ചാറ്റർജി തന്നെ ആദ്യ വെടിപൊട്ടിച്ച്‌ മാർക്കിസ്റ്റ്‌ പാർട്ടി അച്ചടക്കലംഘനത്തിനു പുതിയ മാനം നൽകി. പിന്നീട്‌ കേരളത്തിൽ നിന്നു യുവ നേതാക്കളായ കൺനൂരിലെ അബ്ദുല്ല കുട്ടി, ആലപ്പുഴയിലെ മനോജ്‌, ഒറ്റപ്പാലത്തെ എസ്‌. ശിവരാമൻ എന്നിവരൊക്കെ അടുത്തകാലത്തായി പാർട്ടിവിശ്വാസം തിരസ്ക്കരിച്ച്‌ പുറം ലോകത്തെക്ക്‌ കാലെടുത്ത്‌ വെച്ചവരാണു. കോൺഗ്രസ്സ്‌ കുത്തക സീറ്റുകളിൽ ചരിത്രത്തിലാദ്യമായി മാർക്കിസ്റ്റ്‌ പാർട്ടിക്ക്‌ വേണ്ടി വിജയക്കൊടി പാറിച്ചവരാണു ഈ മൂന്നു പെരുമെന്നത്‌ ഗൗരവമായ ചർച്ചക്ക്‌ വഴിയൊരുക്കി. എന്നാൽ കേരലത്തിലെ പൊതുസമൂഹം ഈ മാറ്റങ്ങളെ ആശങ്കയോട കണ്ടിലെന്നു മാത്രമല്ല കിട്ടിയ ആദ്യ അവസരത്തിൽ തന്നെ മാർക്കിസ്റ്റ്‌ പാർട്ടി വിട്ട അബ്ദുല്ല കുട്ടിയെ വൻ ഭൂരിപക്ഷത്തൊടെ നിയമസഭയിലേക്ക്‌ വിജയിപ്പിച്ചാണു ആഹ്ലാദം പങ്കുവെച്ചത്‌. അതിനു പ്രധാനകാരണമായത്‌ മാർക്കിസ്റ്റ്‌ പാർട്ടി വിട്ട്‌ ഏതെങ്കിലും മതാത്മക പശ്ചാതലമുള്ള പാർട്ടിയിലല്ല ഇവർ ചെക്കേറിയതെന്നതാണു. മറിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ മതെതര പാർട്ടിയായ കോൺഗ്രസ്സുമയാണു ഇവർ സഹകരിക്കുവാൻ തിരുമാനിച്ചെന്നതാണത്‌. കോന്ഗ്രസ്സിനെയും മാർക്കിസ്റ്റ്‌ പാർട്ടിയെയും മാറി മാറി തെരഞ്ഞെടുക്കുന്ന കേരള ജനതയെ സമ്പന്ധിച്ചിടത്തോളം രണ്ടു കഷികളും തമ്മിലുള്ള വിടവ്‌ കേവലം കൊടിയുടെ നിറത്തിൽ മാത്രമാണെന്നത്‌ രണ്ടു ഭരണങ്ങളുടെയും നേട്ടകോട്ടങ്ങളിൽ നിന്നു ബോധ്യപ്പെട്ടതുമാണു. അതുകൊണ്ടു തന്നെ മാർക്കിസ്റ്റ്‌ പാർട്ടിയിൽ നിന്ന് കോൺഗ്രസ്സ്‌ പാർട്ടിയിലേക്കുള്ള മാർക്കിസ്റ്റ്‌ യുവതുർക്കികളുടെ കൂടുമാറ്റത്തെ മാർക്കിസ്റ്റ്‌ പാർട്ടി പ്രത്യയശാസ്ത്രപരമായി വ്യഖ്യാനിച്ച്‌ പ്രചരണം നടത്തുവാൻ ശ്രമിച്ചെങ്കിലും കേരള പൊതുസമൂഹം മാർക്കിസ്റ്റ്‌ പ്രചരണങ്ങൾക്ക്‌ വലിയ പ്രാധാന്യം നൽകാതിരുന്ന്ത.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ്‌ വാർത്തകൾ കഴിഞ്ഞ്‌ ദിവസങ്ങളിൽ പത്രകോളങ്ങളിൽ നിറയുന്നു. ഇന്ത്യയിലെ ഫാഷിസ്റ്റ്‌ പ്രസ്ഥാനമായ ഹിന്ധുത്വ പരിവാറിനു ഇനിയും ബലികേറാമലയായി നിൽക്കുന്ന കേരളത്തിൽ ആറെസ്സെസ്സിന്റെ പരിപാടിക്കു മാർക്കിസ്റ്റ്‌ പാർട്ടിയുടെയും പാർട്ടി തൊഴിലാളി പ്രസ്ഥാനത്തിന്റെയും അഖിലേന്ത്യാ നേതാവായ കൊല്ല നഗരസഭാ മേയർ പതമലോചൻ സർവ്വ പി ന്തുണയും വാഗ്ദാനം നൽകി സ്വ്വഗത സംഘം പരിപാടിയിൽ പങ്കെടുക്കുകയും സംഘ പരിവാർ നേതാക്കളൂടെ പൂവിട്ട ഫോട്ടൊക്ക്‌ താഴെ നിന്നുകൊണ്ട്‌ നിലവിളക്കിന്നു തിരി കൊളുത്തി സ്വാഗത സംഘം ഓഫിസ്‌ ഉദ്ഘാടനം നിർവ്വ്വഹിക്കുകയും ചെയ്തിരിക്കുന്നു.
സംഭവം വിവാദമായപ്പോൾ പാർട്ടിയിൽ നിന്നും പത്മലോചനിൽനിന്നും വ്യത്യസ്ഥമായ പ്രതികരണങ്ങൾ വന്നു. മാർക്കിസ്റ്റ്‌ പാർട്ടി ആറെസ്സെസ്സ്‌ പരിപാടിയിൽ പങ്കെടുത്ത മേയറുടെ നടപ്ടിയെ എതിർത്തപ്പോൾ മെയറായ പതമലോചനിൽ നിന്നു വന്ന പ്രതികരണം മാർക്കിസ്റ്റ്‌ നേതാവായ മേയറുടെ വായയിൽ നിന്നു വരേണ്ടതഅയിരുന്നില്ല മറിച്ച്‌ സംഘപരിവാർ നേതാക്കളുടെ നാവിൽ നിന്നു വരേണ്ട പ്രതികരണമായിരുന്നു.


പത്മലോചനിൽ നിന്നു ഇതുസമ്പന്ധമായി വന്ന പ്രതികരണം ഇപ്രകാരം വിവരിക്കാം. ഒന്നു മേയർ എന്ന നിലക്കാണു പരിപാടിയിൽ പങ്കെടുത്തത്‌. രണ്ട്‌ ക്ഷേത്രങ്ങളിൽ നടത്തിയ ദേവപ്രശ്നത്തിൽ മേയർ ഈ പരിപാടിക്കു വിളക്കു കൊളുത്തണമെന്നു വെളിപ്പെടുണ്ടായതിനാലാണു സംഘടകരായ ആറെസ്സെസ്സ്‌ നേതാക്കളുടെ ആവശ്യപ്രകാരം മേയർ ആറെസ്സെസ്സ്‌ പരിപാടിയിൽ പങ്കെടുത്തു വിളക്കു കൊളുത്തിയത്‌.
ഇന്ത്യാ രാജ്യത്ത്‌ പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിക്കും പ്രസ്ഥാനത്തിനും രാജ്യത്ത്‌ പരിപാടികൾ സംഘടിപ്പിക്കുവാനും അതിൽ ആളുകളെ ക്ഷണിക്കുവാനും അവകാശമുണ്ടു. സ്വാഭാവികമായും രാജ്യത്ത്‌ ഔദ്യോഗിക പഥവിലിരിക്കുന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ഥ പാർട്ടികളും, പ്രസ്ഥാനങ്ങ്നളൂം തങ്ങളുടെ പരിപാടികളിലേക്ക്‌ ക്ഷണിക്കാറുമുണ്ട്‌. എന്നാൽ ഏതൊക്കെ പരിപാടികളീൾ പങ്കെടുക്കണമെന്നും പങ്കെടുക്കാണ്ട എന്നും തിരുമാനിക്കുവാനുള്ള അവകാശം ഔദ്യോകിക പഥവിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധികൾക്കുമുണ്ട്‌. ക്ഷണിക്കുന്ന പ്രസ്ഥാനങ്ങളൂടെ നയപരിപാടികൾ, പഥവിലിരിക്കുന്ന ജനപ്രതിനിധികളുടെ ആദർശം ഇവയൊക്കെ ക്ഷണം സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനുമുള്ള അലിഖിത മാനദണ്ട്ഡമാണു. ഇവിടെ മാർക്കിസ്റ്റ്‌ ജനപ്രതിനിധിയും പാർട്ടിയുടെയും ട്രേഡ്‌ യൂണിയന്റെയും ഉന്നതപഥവിയിലിരിക്കുന്ന ഒരു നേതാവ്‌, പാർട്ടി പ്രവർത്തകരെ നിരന്തരം കൊലചെയ്ത്‌ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹീംസാതമകത കേരലമണ്ണിലേക്ക്കാഴ്‌ന്നിറക്കുവാൻ ശ്രമിക്കുന്ന ആറെസ്സെസ്സ്‌ പരിപാടിയിൽ വെറുമൊരു മെയർ എന്ന നിലക്കു മാത്രം പങ്കെടുത്തു എന്നത്‌ വിശ്വസിനീയമായ്‌ വിശദീകരണമല്ല. മാർക്കിസ്റ്റ്‌ പാർട്ടിയെ സമ്പന്ധിച്ചിടത്തൊളം കേരളത്തിൽ ഭരണപരമായി കോൺഗ്രസ്സാണു എതിർക്കഷിയെങ്കിലും പാർട്ടിപ്രവർത്തനത്തിൽ താഴെതട്ടുമുതൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത്‌ ആറെസ്സെസ്സ്‌ പ്രത്യയ ശാസ്ത്രത്തിൽ നിന്നു അതിന്റെ ഘടനകളിൽ നിന്നുമാണു.മാർക്കിസ്റ്റ്‌ പാർട്ടി പ്രവർത്തകർ കൊല്ലാം ജില്ലയിലടക്കം ഏറ്റവുമധികം കൊലക്കത്തിക്കിരയായതും ആറെസ്സെസ്സ്‌ പ്രത്യയശാസ്ത്രത്തിൽ നിന്നാണു. ഈ പശ്ചാതലമോ, സാമുഹിക യാഥാർത്ഥ്യമോ അറിയാതെയല്ല പത്മലോചൻ ആറെസ്സെ പരിപാടിയിൽ പങ്കെടുത്തതും സംഘിപ്രവർത്തനങ്ങളെ ശ്ലാഖിച്ച്‌ പരിപാടീക്ക്‌ ഭരണപരമായ സർവ്വ പിന്തുണ വാഗ്ദാനം നൽകി സംസാരിച്ചതും. മാർക്കിസ്റ്റ്‌ പാർട്ടി ആറെസ്സെസ്സിന്റെ എതിർപ്പക്ഷത്തു നിർത്തുന്ന പോപുലർ ഫ്രെണ്ടിന്റെ ഏതെങ്കിലും പരിപാടികൾക്കായി മാർക്കിസ്റ്റ്‌ ആചാര്യന്മാരയ മേയർമാരെയോ, പ്രസിഡന്റ്മാരെയോ ക്ഷണിച്ചാൽ വെറുമൊരു മേയറെന്ന പഥവി വെച്ച്‌ മാത്രം പങ്കെടുക്കുമോ എന്നതും ചോദ്യമായി ഉയര്‍ന്നു വരാം.
പരിപാടിയിൽ പങ്കെടുക്കുവാൻ പത്മലോചൻ രണ്ടാമത്‌ പറഞ്ഞ വിശദീകരണം ദേവപ്രശ്നത്തിൽ കണ്ട വെളിപാടാണു. വൈരുദ്ധ്യാത്മക ഭൗതീകവാദത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മാർക്കിസ്റ്റ്‌ പാർട്ടി നേതാക്കളാണു "വെടക്കാക്കി തനിക്കാക്കുക" എന്ന കുടില തന്ത്രത്തിന്റെ ഭാഗമായി ആറെസ്സ്‌ നേതാക്കൾ പറഞ്ഞ അന്ധവിശ്വാസജടിലമായ നുണകൾ വിശ്വസിച്ച്‌ സംഘിധൃതരാഷ്ട്രീയാലിംഗനത്തിനു നിന്നു കൊടുക്കുന്നത്‌. ഭാവിയിൽ ആറെസ്സെസ്സ്‌ തന്നെ ഇതുപോലുള്ള ദേവപ്രശ്നവും ചൂണ്ടിക്കാണിച്ച്‌ ആറെസ്സെസ്സ്‌ റൂട്ട്മാർച്ചിലോ, ശാഖയിലോ പങ്കെടുക്കണെമെന്ന് സ്നെഹപൂർവ്വം നിരബ്ന്ധിച്ചാൽ പത്മലോചന്മാർ മടികൂടാതെ അത്തരം പരിപാടികളിൽ പങ്കെടുക്കുമോ എന്നതും ചോദ്യമായി അവേഷിക്കുന്നു. രാഷ്ട്രിയ മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ച്ചരിയുവാനുള്ള മിനിമം രാഷ്ട്രിയ വിദ്യഭായാസം പോലും പാര്‍ട്ടിയുടെ ഉന്നത നേതാക്കല്‍ക്കില്ലാതെ പോയോ? അതല്ല ബോധപൂരവം തന്നെയാണോ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ശത്രുക്കളുടെ വേദി കൊല്ലം മേയര്‍ പങ്കിട്ടത്? ഇത്തരം ആദർശ വ്യതിയാനം പത്മലോചനിൽ ഒതുങ്ങി നിൽക്കുന്നതല്ല. പാർട്ടിയുടെ ഉന്നത പഥവിയിലിരിക്കുന്ന പല നേതാക്കളും പിന്നീട്‌ സംഘപരിവാറിന്റെ ഭാഗമോ സഹയാത്രികരോ ആയി മാറിയത്‌ സമീപകാല സംഭവങ്ങൾ തന്നെ തെളിവ്‌. ദേശാഭിമാനി മുൻ എദിറ്റരായിരുന്ന ഇന്ദുചൂഡൻ അവസാനകാലത്ത്‌ ആരെസ്സെസ്സ്‌ സഹയാത്രികനായിരുന്നു. തൃശൂരിൽ ആറെസ്സെസ്സ്‌ നടത്തിയ പരിപാടിയിൽ സംഘത്തെയും മാർക്കിസ്റ്റു പാർട്ടിയെയും ഇൻഡുചൂഡൻ അഭിസംഭോതനചെയ്തത്‌ നാമും അവരും എന്ന വിശേഷണത്തോടെയാണു. ഇന്ദുചൂദൻ മരണപ്പെട്ടപ്പോൾ ഹർത്താലാചരിച്ചതും ബി.എം.എസ്‌ മാത്രമായിരുന്നു. ദേശാഭിമാനി പോലെ പാർട്ടിയുടെ സ്വന്തം പത്രത്തിൽ ദീർഘനാൾ പത്രാധിപരായിരുന്നിട്ടും പാർട്ടി പ്രത്യയശാസ്ത്രം വെടിഞ്ഞ്‌ വർഗ്ഗീയ കോമരങ്ങളുടെ ആലയിൽ ചേക്കേറാൻ ഇന്ദുചൂഡനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും? അതു പോലെത്തന്നെ ദിർഘകാലം മാർക്കിസ്റ്റ്‌ പാർട്ടിയുടെ ഉന്നതാധികാരസമിതിയിൽ പ്രവർത്തിക്കുകയും വ്യത്യസ്ഥ കാലഘട്ടങ്ങളിൽ മാർക്കിസ്റ്റ്‌ മന്ത്രിയായി പ്രത്യേകിച്ച്‌ എൺപത്തിയേഴിലെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയുമായിരുന്ന സ:വിശ്വനാഥമേനൊനെ കുറെകാലം കഴിഞ്ഞ്‌ പൊതുജനം കാണുന്നത്‌ ബി.ജെ.പി സ്ഥാനാർത്ഥിയായി പാർലമന്റിൽ മത്സരിക്കുന്നതിലായിരുന്നു. കേരളത്തിലെ ഇരു മുന്നണികൾക്കിടയിൽ നിന്ന് ജയിക്കുവാനു ചെറിയ മോഹം പോലും ഇല്ലാതിരിക്കെ ഇത്രയും കാലം പ്രവർത്തിച്ച്‌ പാർട്ടിക്കെതീ‍ീൽ ആരെസ്സെസ്സ്‌ നോമിനിയായി മത്സരിക്കുവാൻ വിശ്വനാഥമെനോനെ പ്രെരിപ്പിച്ച ഘടകമെന്തായിരിക്കും?
വിഷയം പ്രവർത്തകരുടെയോ നേതാക്കളുടെയോ വകതിരിവില്ലായ്മയല്ലെന്നു, മാർക്കിസ്റ്റ്‌ പാർട്ടിയുടെ സമീപകാല പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മനസ്സിലാക്കാം. പാർട്ടി എത്തിപ്പെട്ട ആദർശശൂന്യതയുടെയും നയവ്യതിയാനത്തിന്റെയും ആഴമാണു സമീപകാല സംഭവങ്ങളിലൂടെ വെളിച്ചത്ത്‌ വരുന്നത്‌. മാർക്കിസ്റ്റ്‌ പാർട്ടിയും സംഘപരിവാറു തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസം ലോപിച്ച്‌ ലോപിച്ച്‌ ഒന്നായി തീരുന്ന അവസ്ഥ കേരളത്തിലെ പലയിടങ്ങളിലും കാണുന്നുണ്ട്‌.

മതനിരപേക്ഷത മാർക്കിസ്റ്റ്‌ പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യമാണെങ്കിലും, ഹിന്ദുത്വ ഹീംസാത്മ രാഷ്ട്രീയത്തെ തീണ്ടപാടകലെ നിർത്തിയിടുണ്ടെങ്കിലും കോൺഗ്രസ്സ്‌ പാർട്ടിയെ കൃസ്ത്യൻ കേന്ദ്രീകൃത പാർട്ടി എന്ന് വിശേഷിപ്പിക്കുമ്പോലെ മാർക്കിസ്റ്റ്‌ പാർട്ടിയെ വിശേഷിപ്പിക്കുന്നത്‌ ഹിന്ദു പാർട്ടിയെന്ന നിലക്കാണു. ജയിക്കുവാന്‍ പണ്ടെ പോലെ ഭുരിപക്ഷ വോട്ടുകള്‍ മാത്രം പോരാ എന്നാ തിരിച്ചറിവില്‍ നിന്നാണ് സദ്ദാമിന്റെയും, അരഫാതിന്റെയും ഫോട്ടോ എടുത്ത് മലപ്പുറം കുന്നു കയറാന്‍ ത്ടങ്ങിയത്. മാത്രമല്ല ആരെസ്സെസ്സിനോടുള്ള എതിർപ്പ്‌ ആദർശപരമെന്നതിലുപരി പലയിടത്തും സംഘടനാപരമാണു. ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചാരണം നടത്തുന്ന പല വിഷയങ്ങളിലും ആരെസ്സെസ്സിന്റെയും മാർക്കിസ്റ്റു പാർട്ടിയുടെയും നിലപാടുകൾ തമ്മിൽ വലിയ അന്തരമില്ല എന്നത്‌ യഥർത്ഥ്യമാണു. തിവ്രവാദം, ശരീ അത്ത്‌, എകസിവിൽകോഡ്‌, ഗോവധ നിരോധം, ബാങ്കു വിളി എന്നിങ്ങനെ സംഘപരിവാർ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷവിഭാഗത്തിനു നേരെ നടത്തുന്ന പ്രചരണ വിഷയങ്ങളിൽ മാർക്കിസ്റ്റ്‌ പാർട്ടിക്കും സംഘപരിവാരിനും ഏതാണ്ടൊരേ സ്വരം തന്നെയാൺ. അടുത്തിടെ ലവ്‌ ജിഹാദ്‌ വിഷയത്തിൽ സംഘപരിവാറിനു കേരളത്തിൽ കളം നിറഞ്ഞാടും നിലക്ക്‌ വർഗ്ഗീയവിഷപ്രചരണത്തിൻ സർവ്വ ഒത്താശയും നൽകിയത്‌ മാർക്കിസ്റ്റ്‌ പാർട്ടി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റീ സ്വന്തം പോലീസ്‌ തന്നെയാണു. കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷം വർഗ്ഗീയ ചുവയൊടെ കോലം മാറുന്നതം മാർക്കിസ്റ്റ്‌ പാർട്ടി അണികൾ വഴി തന്നെ. ലവ്‌ ജിഹാദ്‌ വിഷപ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ നാദപുരത്തെ മാർക്കിസ്റ്റ്‌ പാർട്ടി അണികൾ വിളിച്ച മുദ്രാവാക്യങ്ങളിൽ സംഘപരിവാർ ചുവയുണ്ടായത്‌ യാദൃശ്ചികമാവില്ല. തൃശൂർ ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ മാർക്കിസ്റ്റ്‌ പാർട്ടിയിലെ ചില മുസ്ലിം പ്രവർത്തകരുടെ കൊലപാതകത്തിൽ സംഘപരിവാറിനു പാർട്ടി പ്രാദേശിക നേതാക്കളുടെ മൗനസമ്മതമുണ്ടായിരുന്നുവേന്ന ആക്ഷേപം തദ്ദേശിയരായ പാർട്ടിപ്രവർത്തകർക്കു തന്നെയുണ്ട്‌.
ചേർത്തുവായിക്കുമ്പോൾ ആശങ്കയുണർത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്‌. മാർക്കിസ്റ്റ്‌ പാർട്ടിയുടെയും, തൊഴിലാളി പ്രസ്ഥനത്തിലേയും ദിർഘകാല പരിചയമുള്ള അഖിലേന്ത്യാ ബന്ധമുള്ള നേതാക്കൾ വെരുമൊരു മേയർ എന്ന സ്ഥനത്തിന്റെ പേരിലോ അതല്ലെങ്കിൽ അന്ധവിശ്വാസത്തിലധിഷ്ഠിതമായ വെളിപാടിന്റെ പേരിലോ ആറെസ്സെസ്സ്‌ വേദികളിൽ സാന്നിദ്ധ്യമാകുന്നത്‌ യാദൃശ്ചികമാകുവാൻ വഴിയില്ല. പാർട്ടി ഇന്നെത്തിനിൽക്കുന്ന സംഘടനാപരവും, പ്രത്യയശാസ്സ്ത്രപരവുമായ പ്രതിസന്ധി അണികളിലും പ്രാദേശിക തലം മുതൽ ഉയർന്ന നേതാക്കളിലും വരെ സ്വാധീനം ചെലുത്തിതുടങ്ങിയിരിക്കുന്നുവേന്ന് സാരം. പാർട്ടി ഈ അപകട നിലയെ ഏത്‌ നിലക്ക്‌ സമീപിക്കുന്നുവേന്നോ, ഇതിന്റെ ചികിത്സ ക്രമം എതു നിലക്ക്‌ രൂപപ്പെടുത്തുമെന്നതിലിരിക്കും പാർട്ടിയുടെ മതനിരപെക്ഷത പ്രതിബദ്ധതയുടെ വിശ്വ സ്യത.
സംഘപരിവാറിനെ സമ്പന്ധിച്ചിടത്തോളം ദ്വിമുഖ തന്ത്രമാണു ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോൽ അവർ ലക്ഷ്യം വെക്കുന്നത്‌. കുളം കലക്കി മീൻ പിടിക്കുക, വെടക്കാക്കി തനിക്കാകുക എന്ന തന്ത്രങ്ങളുടെ വെളിച്ചത്തിൽ പരിവാർ വേദി പങ്കിട്ട പാർട്ടി നേതാക്കൾക്കെതിരെ പാർട്ട്‌ തലത്തിലുള്ള അച്ചടക്ക നടപടി എടുപ്പിക്കുവാൻ നിർബന്ധിക്കുക വഴി നേതാക്കൾക്ക്‌ പാർട്ടിയോടുള്ള മാനസിക ബന്ധം തകർക്കുക, അത്‌ ഭാവിയിൽ സംഘപരിവാരിനനുകൂലമായ നിലപാടക്കി പരിവർത്തിപ്പിക്കുക. രണ്ടാമത്‌ മാർക്കിസ്റ്റ്‌ പാർട്ടിയിലെ ഉന്നത നേതാക്കളുടെ സംഘപരിവാർ ബാന്ധവം വഴി അണികൾക്ക്‌ നൽകുന്ന ഹിന്ദുത്വ രാഷ്ട്രിയത്തോടുള്ള അസ്പൃഷ്യത ഇല്ലാതാക്കുക. രണ്ടായാലും നേട്ടം സംഘപരിവാരിനു തന്നെ. ഈ കെണിയിൽ പെടാതെ ജാഗ്രത കാണിക്കുവാനുള്ള മിനിമം രാഷ്ട്രീയ വിദ്യഭ്യാസം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഉണ്ടാകണമെന്നു മാത്രം. ഉത്തരേന്ത്യൻ രാഷ്ട്രീയം സംഘരാഷ്ട്രീയത്തെ തിരസ്ക്കരിക്കുമ്പോൾ തന്നെ സക്കറിയ വർഷങ്ങൾക്കു മുന്നു സൂചിപ്പിച്ചതു പോലെ അടിയന്തിരാവസ്ഥാനന്തര തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഇന്ദിരയുടെ കോൺഗ്രസ്സിനെ തിരസ്ക്കരിച്ചപ്പോഴും കെരളത്തിലെ രാഷ്ട്രീയം ഒന്ദിരയെന്ന ഏകാധിപതിക്ക്‌ വീണ്ടും വിജയം നൽകി തെരഞ്ഞെടുത്തതു പോലെ സംഘ രാഷ്ട്രീയതിനു ഇടം നൽകുവാൻ നിരബന്ധിതരാകും.

Wednesday, February 17, 2010

കാത്തിരിക്കാം അടുത്ത വെടിയൊചക്കായ്ഹേമന്ദ് കാര്കാരെ, അഡ്വ: നൌഷാദ് കാസിം, അഡ്വ: ഷാഹിദ് ആസ്മി.. കാത്തിരിക്കാം അടുത്ത വെടിയൊചക്കായ് ..
ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ദ്‌ കാർക്കരെ, മംഗലാപുരത്തെ അഡ്വ: നൌഷാദ് കാസിം,ഏറ്റവുമൊടുവിൽ ബോംബെയിൽ അഡ്വ:ഷാഹിദ്‌ ആസ്മി. ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന പ്രമുഖരുടെ എണ്ണം വർദ്ധിക്കുന്നു. കൊലചെയ്യപ്പെട്ട മൂന്നുപേർക്കും സമാനതകൾ എറെയാണു. ആഘോളതലത്തിൽ സാമ്രാജ്യത്വ-സയണിസ്റ്റ്‌ അജണ്ടയുടെ ഭാഗമായി കൊട്ടിഘോഷിച്ച്‌, ഭീകരവിരുദ്ധ പോരാട്ടമെന്ന ഓമനപ്പേരിലറിയപ്പെടുന്ന മുസ്ലിം ഉന്മൂലന പോരാട്ടത്തിന്റെയും പ്രചാരണത്തിന്റെയും ചുവടുപിടിച്ച്‌ ഇന്ത്യയിൽ സംഘപരിവാറും ഭരണകൂടത്തിലെ ഒരു വിഭാഗവും ചേർന്നു നടപ്പിലാക്കുന്ന മുസ്ലിം ന്യൂനപക്ഷ ഉന്മൂലനശ്രമങ്ങളുടെ മറുപുറം വായിക്കുവാൻ ശ്രമിച്ചവരും, ഇരകളുടെ പക്ഷത്തുനിന്ന് നിയമപോരാട്ടത്തിലെർപ്പെടുന്നവരുമാണു കൊലചെയ്യപ്പെട്ട മൂന്നുപേരും. സമാനതകൾ യാദൃശ്ചികമല്ലെന്ന് സാരം. എതിർക്കുന്നവരെ നിശബ്ദരാക്കുക എന്ന ലളിതമായ തത്വത്തിന്റെ ബലിയാടുകൾ


ആഗോളതലത്തിൽ അമേരിക്ക പ്രഖ്യാപിച്ചു നടപ്പിലാക്കിയ കുരിശുയുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ യുദ്ധനേതാവ്‌ അമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌പ്രഖ്യാപിച്ചു.ഒന്നുകിൽ ഞങ്ങൾക്കൊപ്പം അതല്ലെങ്കിൽ'ഭീകരർ'ക്കൊപ്പം നിലയുറപ്പിക്കുക. പ്രസിഡന്റ്‌ ബുഷിനുപിന്തുണപ്രഖ്യാപിക്കാത്തവരെല്ലാം തെമ്മാടിപട്ടികയിൽ പെടുത്തി സാമ്രാജ്യത്വ ശക്തികൾ ഉന്മൂലന സിദ്ധന്തവുമായി രംഗത്തുവന്നു. ആദ്യം ആഫ്ഘാൻ-പാക്കിസ്ഥാൻ, പിന്നീട്‌ ഇറാഖ്‌ ഇപ്പോൾ ഇറാനും യെമനും മുകളിൽ തക്കം പാർത്തു പറക്കുന്നു. അതായത്‌ അമേരിക്കൻ ചെരിയിൽ അണിനിരക്കാത്തവരൊക്കെ തകർക്കപ്പെടേണ്ടവരാണെന്നു സാരം. മുസ്ലിം വിരോധം ഐഡിയോളജിയുടെ ഭാഗമാക്കി സംഘടനപ്രവർത്തനം നടത്തുന്ന സംഘപരിവാറും ഭരണകൂടത്തിലെ ഒരു വിഭാഗവും ഇതേ തന്ത്രം തന്നെയാണു ഇന്ത്യയിലും നടപ്പിൽ വരുത്തുന്നത. അതായത്‌ ഭീകരവിരുദ്ധ എന്ന ഓമനപ്പെരിലറിയപ്പെടുന്ന മുസ്ലിം വിരുദ്ധ അജണ്ടയുടെ ഭാഗമാകാതെ എതിരിടാൻ ശ്രമിക്കുന്നവരെ ഉന്മുലനം ചെയ്യുക. അത്തരം അജണ്ടയുടെ ഭാഗമാണു അടുത്ത മാസങ്ങളിൽ നടന്ന മൂന്നു കൊലപാതകങ്ങളും.

സംഘപരിവാറിന്റെ രാഷ്ട്രീയ പരിക്ഷനതിനു ഇന്ത്യൻ ജനത ഒരിക്കല്‍ കു‌ടി തിരിച്ചടിനൽകിയെങ്ങ്കിലും ഭരണതലത്തില്‍ സംഘപരിവാർ മനസ്സുള്ള ഒരു വലിയ വിഭാഗം ഉദ്യോഗസ്ഥരെയും പോലീസ്‌ മേധാവികളെയും രൂപപ്പെടുത്തുന്നതിൽ സംഘപരിവാർ വിജയിച്ചതിന്റെ തെളിവാണു ശിവസേന സംഖ്യത്തെ നിലമ്പരിശാക്കി'മതേതര'സർക്കാരിനെ അധികാരത്തിലേറ്റിയ മഹാരാഷ്ട്രയിൽ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ദ് കാർക്കരെയും, അഡ്വ: ഷാഹിദ്‌ ആസ്മിയും തുടർച്ചയായി കൊലചെയ്യപ്പെടുന്നത്‌.


രാജ്യത്ത് എവിടെയെങ്കിലുംസ്ഫോടനം നടന്നാലുടന്‍അതുവരെയില്ലാത്ത തെളിവുകളുമായി മിനുട്ടുകൾക്കകം ഏതെങ്കിലും അറബിപ്പേരുള്ള മുസ്ലിം സംഘടനകളുടെ നേർക്ക്‌ കുറ്റാന്വേഷകരുടെ ഏകപക്ഷീയമായമായ കുറ്റംചാര്‍ത്തല്‍ ,സ്ഫോടനങ്ങളുമായിബന്ധപ്പെടുത്തി സംശയം തോന്നുന്നുവേന്നു പറഞ്ഞു തദ്ദേസവാസികളും,വിദ്യാസമ്പന്നരും,പൊതുപ്രവർത്തകരുമായ മുസ്ലിംകളെ അകാരണമായി ജയിലിടുക. ഇതേ തുടർന്നു പൊതുജനംധ്യത്തിൽ മുസ്ലിം സമുദായത്തെ ബഹിഷ്കൃതരാക്കുന്ന നിലക്കുള്ള മാധ്യമ പ്രചാരണത്തിൻ എരുവും പുളിയും നൽകുക. പോലീസ്‌ മാധ്യമ കൂട്ടുകെട്ടിൽ പിറവിയെടുത്ത അജണ്ടയുടെ തുടർച്ചയായ പ്രവർത്തനങ്ങളാനു മെൽ വിവരിച്ചത്‌. ഏതെങ്കിലും സ്ഫോടനം നടന്നയുടൻ ആവർത്തിക്കുന്ന ഈ നാടകാവതരണത്തിന്റെ അരങ്ങേറ്റവൈഭവത്തില്‍പൊതുജനത്തിനു കാഴച്ചക്കാരുടെ റോൾ മാത്രമാണുണ്ടായിരുന്നത്‌. പോലീസ്‌ എകപക്ഷീയമായി നിരത്തുന്ന ഇത്തരം തെളിവുകളുടെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒറ്റപ്പെട്ട കോണുകളെ ഭീകരതയുടെ പ്രതിരുപമാക്കി ആക്രമിക്കുക എന്നതും ഒരു തുടർ അജണ്ടയായിക്രമപ്പെടുത്തിയിരുന്നു. സ്ഫോടന-ആക്രമങ്ങളുടെ സമയങ്ങളുടെ രാഷ്ട്രിയ പശ്ചാതലം,സ്ഫോടനത്തിലും ആക്രമത്തിലും കൊലചെയ്യപ്പ്ടുന്നവരുടെ പ്രത്യേകഥകൾ എന്നിവയൊക്കെ ചൂണ്ടിക്കാണിച്ച്‌ മറുവാദം ഉന്നയിക്കുന്നവരെയൊക്കെദേശിയ്യതയുടെയും രാജ്യരക്ഷയുടെയും അഭിനവ താൽപര്യങ്ങൾ നിരത്തി ആസൂതൃതമായി ഒറ്റ്പ്പടുത്തി അക്രമിക്കപ്പെടുകയും നിശ്ശബ്ദരാക്കുകയും ചെയ്തു.

.

ഉദാഹരണമായി പാർലമന്റ്‌ അക്രമണസമയത്തെ രാഷ്ട്രീയ പശ്ചാത്തലം പ്രത്യേകിച്ചും രാജ്യം ഭരിച്ചിരുന്ന ബി.ജെ.പി ഗവന്മേന്റ്റ് ശവപ്പെട്ടി കുംഭകോണമടക്കമുള്ള അഴിമാതിയാരോപനങ്ങളില്‍ ആടിയുലയുന്ന സമയം,കൊലയാളികളായി വന്നവരെ കുറിച്ചുള്ള ഇനിയും അവസാനിക്കാത്ത ദുരൂഹതകൾ. പാർലമന്റാക്രമണത്തെ രാഷ്ട്രീയ പ്രചാരണ്മായി എടുത്തവരുടെ നിലപാടുകൾ ഇവയൊക്കെ കൂട്ടിവായിച്ചാൽ പാർലമന്റാക്രമണം നാമേവരും വിശ്വസിപ്പിക്കപ്പെട്ടതുപോലുള്ള ഭീകരാക്രമത്തേക്കാളുപരി ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുടെ കെട്ടുകാഴ്ചകളെന്ന യഥാർത്ഥ്യം വിശ്വസിക്കേണ്ടിവരുന്നു. അതെപോലെ തന്നെ മക്കാ മസ്ജിദ്‌ ബോംബ്സ്ഫോടനം. സ്ഫോടനം നടന്നത്‌ മുസ്ലിം പള്ളിയിൽ, സ്ഫോടാനതിൽ കൊല്ലപ്പെട്ടത്‌ മുസ്ലിംകൾ. സ്ഫോടനത്തെ തുടർന്നുള്ള പ്രതിഷേധസമരത്തിനു നേരെ നടന്ന പോലിസ്‌ വെടിവെപ്പിലും കൊല്ലപ്പെട്ടത്‌ മുസ്ലീം കൾ തന്നെ. എന്നാല്‍ എരിതിയിൽ എണയൊഴിക്കുന്ന ഭരനകൂട തന്ത്രത്തിന്റെ ഭാഗമായി യാതൊരന്വേഷനവും നടക്കാതെ സ്ഫോടന കുറ്റം ചുമത്തി അകാരണമായി തടവരയിലകപ്പെട്ടതും മുസ്ലിംകൾ തന്നെ. ഇതേ പോലെ തന്നെ നടന്ന സമാനമായ സ്ഫോടനമാണു മഹാരാഷ്ട്രയിലെ മാലഗോവിലും നടന്നത്‌, പതിവുപോലെ സ്ഫോടനത്തിന്നാസ്പദമായ യാതോറന്ന്വേഷണവും നടത്താതെ തദ്ദേശവാസികളായ മുസ്ലിംകളെ സ്ഫോടനകുറ്റം ചുമത്തി പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നു. രാജ്യദ്രോഹ കുറ്റംചുമത്തി തടവിലിടുന്നു.


എന്നാൽ ഒരു വ്യവസ്ഥിയുടെ തകർച്ചയെന്നത്‌ വ്യവസ്ഥിതിയുടെ പൂർണ്ണമായ തകർച്ചയല്ലെന്ന യാഥാർത്ഥ്യത്തിൽ മഹാരാഷ്ട്രാ‍ാ ഭീകരവിരുദ്ധ സേനയുടെ നേതാവായ ഹെമന്ദ്‌ കാർക്കരെ കുറെകൂടി ആഴത്തിലും കാര്യക്ഷമവുമായ രിതിയിൽ കെസന്വേഷണത്തെ മുന്നൊട്ട്‌ നയിക്കിക്കുന്നു. ഏറെ മുന്നോട്ടു സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിനു ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരങ്ങളാണു. അതായത്‌ ഒരു തുടർ നാടകപ്രകൃയ പോലെ നടക്കുന്ന സ്ഫോടനങ്ങളും,അതിനു പിന്നിലുള്ള യഥാർത്ഥ കരങ്ങളും പോലീസും മാധ്യമങ്ങളും ഇതേവരെ പാടിപ്രച്ചരിപ്പിച്ചവരല്ലെന്നുംമറിച്ച്‌ രാജ്യസ്നേഹം,അഖണ്ധതഎന്നിങ്ങനെ കേട്ടാൽ രോമാഞ്ചം കൊള്ളുന്ന പഥാവലികളുമായി സമൂഹത്തിൽ പ്രചാരണം നടത്തുന്ന സംഘപരിവാർ ബന്ധമുള്ള ഹിന്ദുത്വ തീവ്രവാദികളാണു മാലഗാവ്‌ സ്ഫോടനം, സംജോത എക്സ്പ്രസ്‌ സ്ഫോടനാം മക്ക മസ്ജിത്‌ സ്ഫോടനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്കു പിന്നിലെ യഥാർത്ഥ ആസൂത്രകരും നടത്തിപ്പുകാരുമെന്നും കാർക്കരെ വെളിച്ചത്ത്‌ കൊണ്ടുവരുന്നു. മാത്രമാല്ല സന്യാസിനികളും,സൈനീക ഉദ്യോഗസ്ഥരും,പോലീസ്‌ മേധാവികളുമടങ്ങുന്ന ശക്തമായ നെറ്റ്‌ വർക്ക്‌ ശൃംഗല തന്നെ മെൽപറഞ്ഞ്‌ സ്ഫോടനങ്ങൾക്കു പിന്നിലുണ്ടെന്നു കാർക്കരെ കണ്ടെത്തി. രാജ്യരക്ഷക്കായി ഉപയോഗിക്കേണ്ട സ്ഫോടകവതുകൾ പോലും ഹിന്ദുത്വ ബാന്ധവമുള്ള സൈനീക ഉദ്യോഗസ്ഥർ സ്ഫോടനങ്ങൾക്കായി ഉപയോഗിച്ചിരുന്നുവേന്നു അന്വേഷണത്തിൽ പുറത്തുവന്നു.

ഹിന്ദുത്വപരിവാറിനെ സംബന്ധിച്ചിടത്തോളം ഓർക്കാപുറത്തു കിട്ടിയ ഒരാഘാതമായിരുന്നുകാർക്കരയുടെ കണ്ടെത്തലുകൾ. പോലിസ്‌ മാധ്യമ ഭാഷ്യങ്ങൾ അതെ പടി വിശ്വസിച്ചിരുന്ന പൊതു സമൂഹത്തിലെ ഒരു ന്യ്യുനപക്ഷമെങ്കിലും സ്ഫോടനങ്ങളിലെ ഹിന്ദുത്വ അജണ്ടയുടെ പൊരുള്‍അന്വേഷിക്കണെമെന്ന നിലപാടിലേക്കു മാറുവാൻ കാർക്കരെയുടെ കണ്ടെത്തലുകൾ കാരണമായി. രാജ്യദ്രൊഹികൾ,വിഭജനവാടികൾ,മതമൗലീകവാദികൾ എന്നിങ്ങന്നെ പൊതുസമൂഹത്തിൽ ഒരു വിഭാഗത്തിനു നേരെ വെറുപ്പുളവാക്കുന്ന നിലക്കുള്ള പഥാവലികളൊക്കെനിരന്തരമായി പ്രചരിപ്പിക്കുകയും,ചാനലുകളിൽ നിറഞ്ഞാടുകയും ചെയ്തിരുന്ന ഹിന്ദുത്വ ഫഷിസ്റ്റുകൾ തന്നെയാണു മെൽപറഞ്ഞ പഥാവലികളുടെയൊക്കെ അവകാശികളെന്ന തിരിച്ചരിവ്‌ പക്ഷെ സംഘഭികരരെകൊണ്ടെത്തിച്ചത്‌ യഥാർത്ഥ്യം ഗ്രഹിക്കുവാനല്ല,മറിച്ച്‌ യാതാര്‍ത്ഥ്യംതുറന്നുപറഞ്ഞ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നതിലായിരുന്നു.
ആദ്യവെടി മഹാരാഷ്ടരിലെ സടകൊഴിഞ്ഞ്‌ സിംഹമായബാല്‍താക്കരെ തന്നെ പൊട്ടിച്ചു.കാർക്കരെ ഹിന്ദുത്വ വിരുദ്ധനാണെന്നും കൊലചെയ്യപ്പെടേണ്ടവനാണെന്നും ബൽതാക്കറെ പ്രസ്ഥവിച്ചു. എന്നുമാത്രമല്ല സ്ഫോടനകുറ്റം ചുമത്തി ജയിലടക്കപ്പെട്ട സ്വാമിനിമാരെയും, സൈനിക ഉദ്യോഗസ്ഥരെയും മോചിപ്പിക്കനമെന്നും താക്കറെ ആവശ്യപ്പെട്ടു.സ്ഫോടനങ്ങലുന്ടാകുമ്പോള്‍ ചാനലുകളി ലുടെയും പത്രങ്ങളിലുടെയും ഒരു വിഭാഗത്തിന് നേരെ പ്രചരണം നടത്തിയിരുന്ന കുത്തക മാധ്യമങ്ങള്‍ മാറിയ സാഹചര്യത്തില്‍ സംശയകരമായ മൌനം പാലിച്ചു. എന്നാല്‍ താന്‍കണ്ടെത്തിയസ്ഫോടനങ്ങളുടെ പുതിയ രക്ഷാകർത്താക്കളുടെ വിശദാംശങ്ങളുമായി നിര്‍ഭയമായി കരക്കാരെ മുനോ‍ാട്ട്‌ പോകൂന്നതിനിടെയാണു ബോംബെ ആക്രമങ്ങൾക്കിടയിൽഅദ്ദേഹംകൊലചെയ്യപ്പെടുന്നത്‌.ബോംബെ അക്രമണം പോലെ തന്നെ ദുരൂഹമായിരുന്നു കർക്കരെയുടെ വധവും. ഭീകരർ കർക്കരയെ വെടിവെച്ചു കൊന്നുവേന്നു സർക്കാർ ഭാഷ്യവും മാധ്യമ പ്രചാരണവും ഒരു വഴിക്കു നടന്നു. എന്നാൽ ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളാണു കാർക്കരെയുടെവധവുമായി ഉയരുന്നത്‌. കർക്കരെയുടെ പത്നിയായ കവിതാകര്‍ക്കരെയുടെ പല ചോദ്യങ്ങൾക്കും പോലിസിനോ ഭരനകൂടത്തിനോ ഇനിയും മറുപടി പറയാനായിട്ടില്ല.കാർക്കര കൊലചെയ്യപ്പെട്ട സ്ഥലത്തല്ല അദ്ദേഹത്തിന്റെ മൃതശരീരം കിടന്നിരുന്നതെന്ന ദൃക്സാക്ഷി മൊഴികൾ, കാർക്കരെ കൊലചെയ്യപ്പെടുമ്പോൾ ഉപയോഗിച്ചിരുന്ന ബുറ്റ്‌ പ്രൂഫ്‌ ജാക്കറ്റിന്റെ നിലവാരം എന്നിങ്ങനെ അസ്വാഭാവികതകൾ ഏറെയുണ്ട്‌ കർക്കരെയുടെ കൊലപാതകത്തിൽ. ജീവിച്ചിരുന്ന കാർക്കരെയുടെ അന്വേഷണങ്ങൾ ആരാണു ഭയപ്പെട്ടിരുന്നതെന്ന ലളിതമായ ചോദ്യത്തിൽ തന്നെയുണ്ട്‌ കാർക്കരെയുടെ കൊലപാതകത്തിന്റെ പിന്നിലെ നിഗൂഢതയുടെ ചുരുലഴിയാൻ.
ഇതേ പശ്ചാതലത്തിൽ തന്നെയാണൂ ബോംബെയില്‍ഷാഹിദ്‌ ആസ്മിയും മംഗലാപുരത്ത്‌ കഴിഞ്ഞ വർഷം അഡ്വ:നഷാദ്‌ കാസിമും കൊലചെയ്യപ്പെടുന്നത്.. കുറ്റാരോപിതനായ ഒരുപൗരനുഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയ പൌരാവകാശമാണു നിരപരാധിത്വം തെളിയിക്കുവാനുള്ള അവകാശം. കിഴ്കോടതി വിധികൾ എതിരാവുമ്പോൾ തന്നെ മെൽകോടതികളെ സമീപിക്കുവാനും തന്റെ നിരപരാധിത്വം തെളിയിക്കുവാനുള്ള സുശക്തമയ ഭരണഘടനാ സംവിധാനമാണു ഇന്ത്യാരാജ്യത്ത്‌ നിലവിലുള്ളത്‌. എന്നാൽ അടുത്ത കാലത്തായി നിരപരാധിത്വം തെളിയിക്കുവാനുള്ള പൗരന്റെ മൗലികാവകശത്തിനുനേരെസംഘടിതരായ ഒരു വിഭാഗം എതിര് നില്‍ക്കുന്നു .രാജ്യത്ത്‌ നടക്കുന്ന സ്ഫോടനങ്ങൾ, മറ്റു വിദ്വംസക പ്രവർത്തനങ്ങൾ എന്നിവായില്‍പോലീസ്‌ ചൂണ്ടിക്കാണിക്കുന്ന പ്രതികൾക്കായി മേലിൽ വക്കാലത്ത്‌ പറയേണ്ടതില്ലെന്നു ഒരു വിഭാഗം അഭിഭാഷകർ ഭരണഘടനക്കു വിരുദ്ധമായി തിരുമാനമെടുതിരി ക്കുന്നു. ഒരെ സമയം അഭിഭാഷക വൃത്തിയോടുള്ള പരസ്യമായ അവഹേളനവും അതേ സമയം കുറ്റാരോപിതരതാനയ്‌ ഒരു വ്യക്തിയ്ക്ക്‌ സ്വന്തം നിരപരാധിത്വം തെളിയിക്കുവാനുള്ള പ്രാതമികമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണു ഇവിടെ രാഷ്ട്രീയ സാമുദായിക താൽപര്യങ്ങൾക്കു വഴങ്ങി രാജ്യത്തെ ഒരു വിഭാഗം അഭിഭാഷകർ കൈകൊണ്ടത്‌. അതേ സമയം സ്ഫോടനങ്ങൾ മറ്റു വിദ്വംസക പ്രവർത്തനങ്ങൾ എന്നിങ്ങനെ പോലിസ്‌ കസ്റ്റടിയെടുത്ത്‌ വർഷങ്ങളോളം ജാമ്യം പൊലുമില്ലാതെ തടവിൽ കഴിഞ്ഞ ഭൂരിഭാഗം കുറ്റാറോപിതരും കോടതി വിചാരണവേളയിൽ നിരപരാധികാളാണെന്ന് കാണുകയും വിമോചിതരാകുകയുമാണു ചെയ്തത്‌. സ്ഫോടന സംഭവങ്ങളുമായി ബന്ന്ധപ്പെട്ട്‌ പോലീസ്‌ കസ്റ്ററ്റിയിലെടുക്കുന്ന വ്യക്തികൾക്കെതിരെ പ്രാതാമിക വിചാരണയിൽ പൊലും കുറ്റം തെളിയിക്കുവാൻ പോലിസിൻ സാധിക്കുന്നില്ല എന്നു വ്യക്തം. ഇതു കുടി മുൻ കൂട്ടി കണ്ടാണ് മേലില്‍ സ്ഫോടനകേശിലെ കുറ്റാരോപിതർക്കു വേണ്ടി വാദിക്കേണ്ടതില്ലെന്ന രാഷ്ട്രീയ തിരുമാനം രാജ്യസ്നേഹത്തിന്റെ ലേബലൊട്ടിച്ച്‌ ഒരു വിഭാഗം അഭിഭാഷകർ കൈകൊണ്ടത്‌.
എന്നാൽ ഭരണഘടന പൗരനനുവധിക്കുന്ന പൗരാവകാശ ലംഘനത്തിനെതിരെ ഒരു ചെറിയ വിഭാഗം അഭിഭാഷകർ രംഗത്തു വരികയും രാജ്യത്തെ ഉന്നത നീതിപീഡം കുറ്റക്കാരായി വിധിക്കുന്നതു വരെ കുറ്റാരോപിതര്‍ക്ക് നിരപരാധിത്വം തെളിയിക്കുവാനുള്ള അവകാശമുണ്ണ്ടെന്ന പ്രാതമികമായ വിലയിരുത്തലിന്റെ വെളിച്ചത്തിൽ സ്ഫോടനകേസുകളുമായി ബന്ധപ്പെട്ടു പോലിസ്‌ കുറ്റം ചുമത്തിയ വ്യക്തികൾക്കു വേണ്ടി നീതിപീഢത്തിനു മുന്നിൽ ഹാജറാകുവാനു അവരുടെ വാദമുഖങ്ങൾ ബഹുമനപെട്ട ജുഡീഷ്വറിക്ക് മുന്നിൽ കൊണ്ടുവരുവാനും ഇവര്‍തയ്യാറായി.പൌരാവകാശലംഘനത്തിനെതിരെ നിർഭയമായി രംഗത്തുവന്ന അഭിഭാഷകരുടെ സംഘടിതവും എകോപനസ്വഭാവമുള്ളതുമായ പ്രവർത്തനം കൊണ്ട്‌ ചുരുങ്ങിയ കാലങ്ങൽക്കുള്ളിൽ വർഷങ്ങളായി പുറാംലോകംകാണാതെ തടവറക്കുള്ളിൽ കഴിഞ്ഞിരുന്ന കുറ്റാരോപിതാരായ പല വ്യക്തികളും നിരപരാധികളെന്ന നീതിപീഢത്തിന്റെ കണ്ടെത്തലിന്റെ വെളിച്ചത്തിൽ കുറ്റവിമുക്തരാവുകയും വർഷങ്ങളുടെ കാരഗൃവാസത്തിനു ശേഷം പുറം ലോകം കാണുകയും ചെയ്തു. കൊയമ്പത്തൂർ ബോംബ്സ്ഫോടന കേസ്‌,ബോംബെയിലെ ഗാഡ്കോപ്പർ സ്ഫോടനകെസ്‌ എന്നിങ്ങനെ നിസ്വാർത്ഥമായ സേവനത്തിലൂടെ കുറ്റാറോപ്പിതരായ വ്യക്തികളിൽ നിന്ന് ഫിസ്‌ പോലും വാങ്ങാതെ വർഷങ്ങളുടെ വിചാരണക്കു ശേഷം കോടതി നിരപരാധികളെന്നു കണ്ട്‌ വിട്ടയച്ച വ്യക്തികൾ ഏറെയാണു.


ഹിന്ദുത്വ ഫാഷിസത്തിന്റെയും ഭരണകൂട ഭീകരതയുടെയും കുഴലൂത്തുകാരായി പൗരാവകാശ ലംഘനത്തിനു കൂട്ടുനിന്ന അഭിഭാഷക സമൂഹത്തിൽ നിന്നു തന്നെ നിർഭയമായി ഇത്തരം കെസുകളിൽ ഹാജറാകുവാൻ താൽപര്യം പ്രകടിച്ചവരിൽ മുൻപന്തിയിലായിരുന്നു ഷാഹിസ്‌ അസ്മിയും നഷാദ്‌ കാസിമുടക്കമുള്ള അഭിഭാഷകർ. ഇതിൽ ഷാഹിദ്‌ അസ്മിയെ ഭരണകൂടം അകാരണമായിഭീകരകുറ്റം ചുമത്തി ഭാഗമായി തടവിലിടുകയും തടവറക്കുള്ളിൽ നിന്ന്നാണു അദ്ദേഹം അഭിഭാഷകവൃത്തി സ്വീകരിച്ചതും.പിന്നീട്‌ നിയമപോരാട്ടം നടത്തി നിരപരാധിയാണെന്ന് കണ്ടെത്തിജയിൽമോചിതനായതിനു ശേഷമാണുസ്ഫോടനകെസുകളിലെകുറ്റാരോപിതർക്കു വേണ്ടി അദ്ദേഹം മുഴുസമയം നീക്കിവെച്ചതും.
അഡ്വ: നഷാദ്‌ കാസിമാകട്ടെ മംഗലാപുരത്തെ അറിയപ്പെടുന്ന അഭിഭാഷകനാണു.മംഗലാപുരത്തെ പല സംഘിബന്ധമുള്ള ആക്രമണകേസുകളിലും അദ്ദേഹം ന്യൂനപക്ഷ വിശ്വാസികൾക്കിടയിൽ സജീവസാനിദ്ധ്യമായിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം കർണ്ണാകടത്തിലെ സംഘിപോലീസ്‌ അറസ്റ്റ്‌ ചെയ്ത റഷീദ്‌ മലബാറിക്കുവേണ്ടി കോടതിയിൽ ഹാജറായി അദ്ദേഹം വാർത്തയിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.


രാജ്യത്തെ സംഘടിത ഫാഷിസ്റ്റുകൾ അവർക്ക്‌ ഓശാന പാടുന്ന മാധ്യമങ്ങൾ, മതേതര സർക്കാർക്കൾക്കിടയിൽ നിന്നു ഹിന്ദുത്വ അജണ്ട നടപ്പിലക്കുന്ന സർക്കാർ മിഷനറികൾ ഇവർക്ക്‌ ഐഖ്യദാർഡ്യം പ്രഖ്യാപിച്ച പൗരാവകാശ നിഷേധികളായ ഒരു കൂട്ടം അഭിഭാഷകർ,

മലീമസമാക്കപ്പെട്ട ഈ വ്യവസ്ഥിതിക്കെതിരെ പോരാടുന്നതിനിടെയാണു മൂവരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്‌. മൂവരുടെയും പ്രവർത്തന ഫലങ്ങൾ പലരെയും അസ്വസ്ഥരാക്കിയെന്നു ചുരുക്കം. ചിലരത പരസ്യമയി തന്നെ പ്രഖ്യാപിച്ചപ്പോൾ മറ്റു ചിലർ ഉന്മൂലന സിദ്ധന്തവുമായി തക്കം പാർത്തിരുന്നും അനുകൂല സാഹചര്യത്തിനായി.

മൂവരുടെയും വധവുമായി ബന്ധപ്പെട്ട ഭരണകൂട ഭാഷ്യവും പതിവ്‌ രീതികളിൽ നിന്ന് വ്യത്യസഥമല്ല. അധോലോകം,ഭീകരർ എന്നിങ്ങന്യുള്ള പാതിവു പഥാവലികൾ അതന്നെയാണു കൊലപാതകത്തിനു പിന്നിലുള്ളതെന്ന് ഭരണകൂടം പ്രചരിപ്പിക്കുന്നത്‌,

മൂവരുടെയും പ്രവർത്തന മണ്ഡലം, അവരതിൽ നേടിയ മുന്നേറ്റങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ഇവയൊക്കെ പരിഷോധിച്ചാൽ അധോലോകത്തിനും,ഭീകരർക്കുമുപരിയായി ഇവരുടെ പ്രവർത്തനങ്ങളെ ഭയപ്പെട്ടിരുന്ന ശക്തികൾ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഭരനകൂടത്തിലെ അവരുടെ ഏജന്റുമാരുമെന്ന് വ്യക്തം. ഭയപ്പെടുത്തി ഇല്ലാതാക്കുക. എതിർശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കുക. എന്നിങ്ങനെയുള്ളാ ഫാഷിസത്തിന്റെ നടപ്പുരിതികൾ തന്നെയാണു ഇതിനു പിന്നിലേയും പ്രേരകശക്തികൾ. അതിനവർ അധോലോകത്തെ കിങ്കരന്മാരെയോം ഭീകരവേഷം കെട്ടിച്ചവരെയോ ഉപയോഗപ്പെടുത്തിയിരിക്കാം.

വ്യക്തമായ മുന്നറിയിപ്പാണ് കൊലയാളികള്‍ നല്‍കുന്നത്. നിതിയുറെ പക്ഷം പിടിക്കാന്‍ ശ്രമിക്കുകയോ, ഇരകളുടെ വാദങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്
കാത്തിരിക്കാം അടുത്തവെടിയോച്ചക്കായി