Wednesday, January 27, 2010

കാളിദാസനും പര്‍ദ്ദയും ഭുലോകവും


കാളിദാസനും പര്‍ദ്ദയും ഭുലോകവും
ഒരു കൂട്ടം വിശ്വസിനികൾ ഇന്ത്യൻ ഭരണഘടന അവർക്കുറപ്പു നൽകിയ വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഭാഗമായ വേഷവിധാനത്തിന്റെ സംരക്ഷണത്തിനായി ഇന്ത്യയിലെ പരമോന്നത നീതിപീഢത്തെ സമീപിച്ചു. എന്നാൽ സുപ്രിം കോടതി വോട്ടുചെയ്യുമ്പോൾ സുരക്ഷകാരണങ്ങളാൽ മുഖം മറക്കരുതെന്നും, അങ്ങിനെ മറക്കണമെന്നുള്ളവർ വോട്ട്‌ ചെയ്യാതിരിക്കലാണു നല്ലതെന്നു നിരീക്ഷണം നടത്തി.
ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ ഈ വിധിയെ സ്വാഗതം ചെയ്തു. എന്നു മാത്രമല്ല ജനാധിപത്യത്തിൽ വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ലേഖനങ്ങളും, മുഖപ്രസംഗങ്ങളും തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തി.
എന്നാൽ ദോശൈകകൃത്തുക്കളായ ചിലർ ഈ വിഷയത്തെ മലീമസമായ നിലക്കവതരിപ്പിച്ച്‌ ഭൂലോകത്തിൽ ചില അജ്ണ്ടകൾ നടപ്പിലാക്കുന്നു.
കാളിദാസന്റെ ബ്ലോഗിൽ മുഖം മൂടികൾ വോട്ടു ചെയ്യണ്ട എന്ന പോസ്റ്റിനു ചില മറുപടികൾ ആ പോസ്റ്റിൽ തന്നെ നൽകിയതാണു. എന്നാൽ കുറെകൂടി വിശദീകരണം ആവശ്യമെന്ന നിലക്കു ഈ പ്രതികരണ പോസ്റ്റ്‌ ഭൂലോകതിനായി സമർപ്പിക്കുന്നു.
കാളിദാസന്റെ കുറിപ്പുകൾ ചുവന്ന അക്ഷരങ്ങളിലും താഴെ ഞാനുദ്ദേശിക്കുന്ന മറുപടിയുമാണുള്ളത്‌.
പുലരി
മുഖം മറച്ചു വച്ച് വോട്ടു ചെയ്യാനുള്ള ചില വിശ്വാസികളുടെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ നിയമ പോരാട്ടത്തേക്കുറിച്ചാണിവിടെ ഞാന്‍ എഴുതിയത്. അത് ഇന്‍ഡ്യയിലെ സുപ്രീം കോടതി അനുവദിച്ചില്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിലോ മത സ്വാതന്ത്ര്യത്തിലോ പെടുന്നില്ല എന്നാണ്‌ ഇന്‍ഡ്യന്‍ ഭരണഘടനയേക്കുറിച്ച് നല്ല അറിവുള്ള ജഡ്ജിമാര്‍ പറഞ്ഞത്.അത് 15 കോടി മുസ്ലിങ്ങളുടെ അവകാശമാണെന്നു പറഞ്ഞാല്‍ ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയിലെ ബാക്കി 95 കോടി ജനങ്ങള്‍ അംഗീകരിക്കില്ല.

കാളി ദാസാ
ജഡ്ജിമാരുടെ നല്ല അറിവിനെ കുറിച്ചൊക്കെ അവിടെ നിൽക്കട്ടെ. ചീഫ്‌ ജസ്റ്റിസിനു വരെ പറയേണ്ടിവരുന്നതാണു ജഡ്ജിമാരുടെ സ്വജനപക്ഷപാതിത്തെയും അഴിമതിയെയും കുറിച്ച്‌. മുസ്ലിം സമുദായത്തിനെതിരെ വരുന്നുവേന്ന നിരീക്ഷണങ്ങളും, വിധികളും പറയുമ്പോൾ മാത്രം ജഡ്ജിമാർ "നല്ല അറിവുള്ളവർ" മറ്റു വിഷയങ്ങളിൽ മാത്രമേ ചീഫ്ജസ്റ്റിസ്‌ പറഞ്ഞ കൊള്ളരുതായ്മകൾ ജഡ്ജിമാരുടെ ഭാഗത്തു നിന്നുണ്ടാകൂ എന്ന ധാരണയും, വിശ്വാസവും ഒരു തരം മാനസീക രോഗത്തിൽ നിന്നുണ്ടാകുന്നതാണു.
ഇനി വിഷയത്തിലേക്കു തന്നെ വരാം. ആരാണു പറഞ്ഞത്‌ ഇതു പതിനഞ്ച കോടിയുടെ അവകാശമാണെന്ന്. ഇസ്ലാം മതം പുരോഹിത കേന്ദ്രീകൃത മതമല്ല, പുരോഹിതരുടെ ഇംഗിതത്തിനനുസരിച്ച്‌ തെറ്റും ശരിയും വിധിക്കാൻ. പുരോഹിതർ ചെയ്ത കുറ്റത്തെ "വിശുദ്ധ കുറ്റ"മെന്നും പറയില്ല ഇസ്ലാമിൽ. ഇസ്ലാമിനെ കുറിച്ച്‌ പറയുവാനും അതിന്റെ വക്താക്കളാകുവാനും ഓരോ വിശ്വാസിക്കും അധികാരമുണ്ട്‌. ചില വിഷയങ്ങളിലും ആചാരങ്ങളിലും വീക്ഷണ വൈജാത്യങ്ങളുണ്ട്‌ ഇസ്ലാമിൽ. അത്തരത്തിൽ പെട്ട ചിലർ അവരുടെ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമ പോരാട്ടത്തിനു ശ്രമിച്ചു. ജഡ്ജിമാർ തൽക്കാലം അതു അനുവധിച്ചില്ല. എന്നാലാ വിധി അത്തരം വേഷം ധരിക്കുന്നതിനെതിരല്ല. മറിച്ച്‌ വോട്ടു ചെയ്യുമ്പോൾ മുഖം കാണിക്കണമെന്നാണു ജഡ്ജിമന്റിൽ പറഞ്ഞത്‌. മറ്റു സന്ദർഭങ്ങളിൽ ഇത്തരം വേഷത്തെ സുപ്രീം കോടതി വിലക്കിയിട്ടുമില്ല. ഇതു ഇന്ത്യൻ ഭരണഘടന ഒരു പൗരനു നൽകുന്ന മൗലീകാവകാശമാണു. അതാണവർ വിനിയോഗിച്ചത്‌.
അതല്ലാതെ പുരോഹിതരുടെ "വിശുദ്ധ പാപം സംരക്ഷിക്കുന്നതിനായി" ഇന്ത്യയിലെ മാതൃകാ സമുദായം സമുദായാംഗങ്ങളായ ഉദ്യോഗസ്ഥരെയും ജഡ്ജിമാരെയും സ്വാധീനിച്ച്‌ കേസ്‌ തിരിമറി നടത്തിയത്‌ പോലെ അല്ലെന്നു വ്യക്തം. ഈ വിധിയെ ഹർജി നൽകിയവർ എതിർത്തത്തായി റിപ്പോർട്ടൊന്നും വന്നിട്ടില്ല. എന്നു മാത്രമല്ല ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ മുൻപെ സൂചിപ്പിച്ചതു പോലെ സ്വാഗതം ചെയ്യുകയാണു ചെയ്തത്‌.


ഇന്ത്യയിലെ ബാക്കി തൊണ്ണൂറ്റഞ്ചു കോടിയുടെ ഉടമസ്ഥാവകാശം കാളിദാസനുണ്ടോ? ഉണ്ടെങ്കിൽ പറയണം. ഇന്ത്യയിലെ ബാക്കി തൊണ്ണൂറ്റഞ്ചു കോടിക്കു പകരം കാളിദാസനുമായി നീക്കുപോക്ക്‌ നടത്തിയാൽ മതിയല്ലോ, . അവരുടെ നിലപാടുകൾ വിശദീകരിക്കുവാൻ കാളിദാസൻ ആരു? ആവേശം വികാരവും വികാരം വിവരമില്ലായ്മയുമായി മാറരുത്‌. കാളിദാസനു ഒരു വിശ്വാസസംഹിതയോടും അവരുടെ വേഷവിധാനങ്ങളോടും എതിർപ്പുണ്ടെങ്കിൽ അത്‌ കാളിദാസനു മാത്രം സ്വന്തം. ആ നിലപാട്‌ പൊതു സമൂഹത്തിന്റേതാണെനു പറഞ്ഞാൽ അതു ശുദ്ധ വിവരക്കേടാണു. ജനാധിപ്ത്യമെന്ന് പറയുന്നത്‌ പതിനഞ്ച കോടി ജനങ്ങളുടെ അവകാശങ്ങൾ തൊണ്ണൂറ്റഞ്ചു കോടി നിശ്ചയിക്കലാണെന്നുള്ളത്‌ പുതിയ അറിവാണു.

കൊല്ലരുത് എന്നത് ദൈവ കല്‍പ്പനയാണെന്നു പഠിപ്പിക്കുന സമുദായത്തിലെ പുരോഹിതര്‍ തന്നെ കൊല നടത്തി എന്ന അക്ഷേപം വരുമ്പോള്‍ ആ സമുദായത്തിന്റെ വിശ്വാസ്യത തകരുന്നു. അത് സമുദായത്തിന്റെ മൊത്തം വീഴ്ചയായിട്ടാണു കരുതുക. കാരണം മത നേതാക്കളില്‍ നിന്നും അത് ആരും പ്രതീക്ഷിക്കുന്നില്ല.കോളനി വത്കരണകാലത്ത് ക്രൈസ്തവര്‍ ചെയ്ത തെറ്റുകള്‍ക്ക് മാര്‍പ്പാപ്പ മാപ്പു ചോദിച്ചത് ആ ധര്‍മ്മിക ഉത്തരവാദിത്തമുള്ളതു കൊണ്ടുമാണ്.
കാളി ദാസാ
നിങ്ങളുടെ ഭാര്യയെ ഒരു കൂട്ടം അക്രമികൾ മാനഭംഗപ്പെടുത്തുന്നു. നിങ്ങളുടെ ബന്ധുക്കളെ മുഴുക്കെ കൊന്നുകളയുന്നു. നിങ്ങളുടെ സമ്പത്ത്‌ മുഴുവൻ കൊള്ളയടിക്കുന്നു. നിങ്ങളെ തന്നെ ഭേത്യം ചെയ്യുന്നു. എന്നിട്ടാസൗകര്യമുപയോഗിച്ച്‌ ശൃഷ്ടിച്ചെടുത്ത അധികാരലബ്ദിയിൽ യുഗങ്ങൾ ഏറെ കഴിഞ്ഞു നിങ്ങളോട്‌ മാപ്പുപറയുന്നു. ഇതിൽ നിന്നെന്താണു മനസ്സിലാക്കുന്നത്‌? താങ്കളോടും കുടുമ്പത്തോടും അക്രമികൾ ചെയ്ത ക്രൂരതകൾക്ക്‌ പരിഹാരമാവുമോ താങ്കളുടെ സമ്പത്തടക്കം കൊള്ളയടിച്ചുണ്ടാക്കിയെടുത്ത സ്ഥാനമാണങ്ങളിലിരുന്നുള്ള ഈ മാപ്പുപറച്ചിൽ? താങ്കൾക്ക്‌ അവർ മൂലം നഷ്ടപ്പെട്ടത്‌ എന്തെങ്കിലും അവർ തിരിച്ചു നൽകിയോ? നിങ്ങളുടെ സ്ത്രീകളുടെ മാനം, ബന്ധുക്കളുടെ ജീവൻ ഇതൊക്കെ വെറുമൊരു മാപ്പുപറച്ചിൽ കൊണ്ടവസാനിക്കുമോ?? അതുകൊണ്ട്‌ മാർപ്പാപ്പ പറഞ്ഞ മാപ്പപേക്ഷയൊക്കെ അവിടെ നിലക്കട്ടെ കാളിദാസാ.. ചരിത്രം ചാക്രികമാണു. ഏതെങ്കിലുമൊരു അധികാര വ്യവസ്ഥിയിൽ കെട്ടികിടക്കുകയല്ല ചരിത്രം. ഇനിയുമേറെ സഞ്ചരിക്കുവാനുണ്ട്‌. ഇനിയും കുറെ പേർക്കു മാപ്പുപറയാൻ അവസരം നൽകാം.. അതാണു ചരിത്രം .
മത പണ്ഠിതന്‍ എന്നറിയപ്പെടുന്ന മദനി ഭാര്യയെ മുഖം മറക്കുന്ന തുണിയിടുവിച്ചു നടത്തുമ്പോള്‍ അതാണു മതം പഠിപ്പിക്കുന്നതെന്ന് മറ്റുള്ളവര്‍ കരുതും. അത് സ്വാഭാവികമാണ്.അതു കൊണ്ട് മത നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. മരുമകളെ ബലാല്‍ സംഘം ചെയ്ത പിതാവില്‍കുറ്റം കാണാതെ മകനു വിവാഹ മോചനം അനുവദിച്ച മത നേതാക്കളൊക്കെ ചെയ്യുന്നതും ഇതേ തെറ്റിദ്ധാരണ പരത്തലാണ്‌.

സിസ്റ്റർ അഭയ-അടുത്തിടെ നിലമ്പൂരിൽ പുരോഹിതരുടെ പീഢനം മൂലം കൊല്ലപ്പെട്ടെന്ന ആരോപണമുള്ള പ്ലസ്‌ വൺ വിദ്യാർത്ഥിനി അനു. ഈ വിഷയത്തിൽ ക്രൈസ്തവ സമൂഹം എന്തു നിലപാടെടുത്തു? പുരോഹിതർ കേസിനെതിരെ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി കേസ്‌ ദുർബലപ്പെടുത്തുവാൻ ശ്രമിക്കുന്നുവേന്നു കേരളത്തിലെ പത്രങ്ങൾ തന്നെ പറയുന്നു. എന്തു കൊണ്ട്‌ പുരോഹിതരായ ക്രിമിനലുകൾക്കെതിരെ ക്രൈസ്തവ സമൂഹം നിലപാടെടുകുന്നില്ല? മതപണ്ഠിതനായ മദനി ചെയ്യുനത്‌ ഇസ്ലാം മതത്തിന്റെ ഭാഗമാണെന്നു പൊതുജനം വിശ്വസിക്കുമെങ്കിൽ പുരോഹിതരുടെ ലൈംഗിക അരാജകത്വവും, കൊലപാതക പ്രവണതയും ക്രൈസ്തവ മതത്തിന്റെ ഭാഗമാണെന്നു പൊതുജനങ്ങൾ വിശ്വസിച്ചു കൊള്ളട്ടെ?

യേശു മദ്യപാനം വിലക്കിയെന്ന് പുല്‍ രി എവിടന്നാണറിഞ്ഞത്? യേശു ആദ്യം ചെയ്ത അത്ഭുതം തന്നെ വെള്ളം മദ്യമാക്കുകയായിരുന്നു. അല്‍പ്പം മദ്യം ബുദ്ധിയെ ഉദ്ദീപിപ്പിക്കുമെന്നാണു ബൈബിള്‍ പഠിപ്പിക്കുനത്മൂക്കറ്റം മദ്യപിച്ച്‌ ആടിയാടി വീട്ടിലെത്തുന്ന സ്ഥിരം കുടിയന്മാർ പോലും സ്വന്തം മക്കളോട്‌ മദ്യം കഴിക്കരുതെന്നാണു പറയുക. അത്തരമൊരവസ്ഥ നിലവിലുള്ളപ്പോഴാണു ദൈവ്ക പുത്രന്റേതെന്ന് പ്രചരിപ്പികുന്ന മദ്യത്തിന്റെ പരസ്യം.
മദ്യം ബുദ്ധിയെ ഉദ്ദീപവിക്കുമെന്നു വിവരമുള്ളവർ പറയില്ല. അതു ബൈബിളിലായാലും ഖുർ ആനിലായാലും. ബൈബിളിൽ മാനുഷികമായ പല കൈകടത്തലുകളും നറ്റത്തപ്പെട്ടുട്ടുണ്ടെന്ന് ക്രൈസ്തവ പുരോഹിതർ തന്നെ സമ്മതിച്ചതാണു. ആ നിലക്ക്‌ മദ്യപാനവുമായി ബന്ധപ്പെട്ട വിവാദ പരാമർഷം എങ്ങിനെ വന്നുവേന്ന് ഊഹിക്കാമല്ലോ
?
ഇനി യേശുവിന്റെ മദ്യപാനം. ദൈവീക ബന്ധമുള്ള വ്യക്തിയെന്നു വിശ്വസിക്കുന്ന ഒരാൾ ഒരു മനുഷ്യന്റെ സുബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള പാനീയത്തിന്റെ "ബ്രാൻഡ അംബാസിഡർ' ആകുവാൻ സാധ്യതയില്ല എന്നാണെന്റെ വിശ്വാസം." വൈകീട്ടെന്താ പരിപാടി" എന്ന പരസ്യം അവതരിപ്പിച്ച സൂപ്പർസ്റ്റാർ മോഹൻ ലാലും ഈ കഥയിലെ യേശുവും തമ്മിൽ പിന്നെയെന്തു വ്യത്യാസം? അങ്ങിനെ ഒരു കഥ ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ സ്വാർത്ഥ താൽപര്യക്കാരായ ഒരു കൂട്ടം വ്യക്തികളാണെന്ന് പറയാതെ വയ്യ. ഇനി കഥയിലേക്കു തന്നെ തിരിച്ചു വരാം. യേശു വീഞ്ഞാണു കുടിച്ചത്‌. അല്ലാതെ സമുദായ പ്രമാണിമാർ കയ്യടക്കിയ പട്ടചാരായവും, റമ്മും, വിസ്ക്കിയുമല്ല. ഇതു സമുദായത്തിന്റെ ഭാഗമാണോ കാളിദാസാ? പൊതു സമുഹമായ ഞങ്ങൾ അങ്ങിനെ ധരിച്ചോട്ടെ??
ക്രിസ്തുവിന്റെ കാലത്തെ യഹൂദന്‍മാര്‍ കുടിച്ചിരുന്നത് വീഞ്ഞായിരുന്നു. മൊഹമ്മദിന്റെ കാലത്തെ അറബിപ്പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടിരുന്നതുപോലെ. മൊഹമ്മദിനു പര്‍ദ്ദ ഇസ്ലാമില്‍ ഉള്‍പ്പെടുത്താമെങ്കില്‍ ക്രിസ്തുവിനു വീഞ്ഞ് ക്രിസ്തു മതത്തിലുള്‍പ്പെടുത്തിക്കൂടേ?

നല്ല ഉപമ. സ്വയരക്ഷക്കു വേണ്ടി വസ്ത്രാധാരണമാകിയ പർദ്ദയെ പോലെ. മനുഷ്യ ശരിരത്തെയും ബുദ്ധിയെയും, കുടുംബത്തെയും, സമൂഹത്തെയും നശിപ്പിക്കുന്ന മദ്യം ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമാക്കുന്നതിൽ എന്താൺ തെറ്റെന്ന്? ഒരു തെറ്റുമില്ല കാളിദാസ... ആ ശരിയല്ലേ ഇപ്പോൾ ക്രൈസ്തവർ ചെയ്യുന്നത്‌. അങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ.
ഗവൺമന്റിന്റെ റവന്യൂവരുമാനത്തിൽ ന ല്ലൊരു പങ്ക്‌ തന്നെ മദ്യപാനികളുടേതല്ലേ??

ഇവിടെ വിമര്‍ശിച്ചത് മുസ്ലിം സമുദായത്തിലെ ചില അംഗങ്ങള്‍ മുഖം മൂടി പര്‍ദ്ദ ഇടുന്നത് മുസ്ലിം വികാരം വൃണപ്പെടുമെന്നു പറഞ്ഞതിനെയാണ്. അതിന്റെ പേരില്‍ സുപ്രീം കോടതി വരെ പോയതിനെയാണ്. അത് മുസ്ലിങ്ങളുടെ മൊത്തം നിലപാടാണെന്നു ഞാന്‍ പറഞ്ഞില്ല. പുലരിയൊക്കെ എഴുതാപ്പുറം വായിക്കുകയാണ്.

കാളിദാസാ ഒരു വ്യക്തിയുടെ സ്വകാര്യ അവകാശമാണു അവരുടെ വസ്ത്രാധാരണം. ഇസ്ലാമിൽ മുഖം മറക്കുന്നതുമായി ബന്ധപ്പെട്ടു വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലവിലുണ്ട്‌. അതിനർത്ഥം ഒരു വീക്ഷണം അംഗീകരിച്ചവർ മറുവിഭാഗത്തെ അവഹേളിക്കണമെന്നല്ല.
ഇ വിക്ഷണ വൈജാത്യത്തെ അംഗീകരിക്കുന്നതിനെയാണു ബഹുസ്വരത എന്നു പറയുന്നത്‌. ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണു. നാനാത്വത്തിൽ എകത്വം എന്നതാണു ഭരണഘടനയിലെ അടിസ്ഥാന മുദ്രാവാക്യം.അല്ലാതെ എകദ്രുവമല്ലെന്നു സാരം.

താങ്കളുടെ ബ്ലോഗിന്റെ പൊതുസ്വഭാവം പരിശോധിച്ചാൽ മുസ്ലീം സമുദായവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കാണു താങ്കൾ കൂടുതൽ സമയം ചിലവഴിച്ചതെന്ന് കാണാം. അതുകൊണ്ടാണു മറുപടിയുമായി വന്നത്‌. താങ്കൾക്കു താങ്കളുടെ തന്നെ വാകുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അതായത്‌ ഒരു ന്യൂനപക്ഷം ചെയ്യുന്ന സകല ചെയ്തികൾക്കും സമുദായം ഉത്തരം പറയണമെന്ന പ്രശസ്ത വാക്യം. ആദ്യം എഴ്തേണ്ട ബ്ലോഗ്‌ സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ സമുദായം സ്വീകരിക്കുന്ന നീതിനിഷെധത്തിനെതിരാണു. പോട്ടയിൽ ധ്യാനകേന്ദ്രത്തിൽ കൊല്ലപ്പെട്ട ആയിരങ്ങളുടെ കാര്യകാരണ മന്വേഷിച്ചാണു. സ്വന്തം പൂമുഖം വൃത്തിയാക്കിയിട്ടു പോരെ ആരാന്റെ അടുക്കള കേറി തുവുന്നത്‌?14 comments:

 1. സ്വന്തം പൂമുഖം വൃത്തിയാക്കിയിട്ടു പോരെ ആരാന്റെ അടുക്കള കേറി തുവുന്നത്‌?

  ReplyDelete
 2. Tracking....

  ഈ വിഷയത്തില്‍ ബീമാപള്ളിക്ക് പറയാനുള്ളത് ഇവിടെ വായിക്കാം...........!

  ബുര്‍ഖയുടെ ഓട്ടവകാശം.!

  ReplyDelete
 3. ഇവിടെ മതംനോക്കി ആക്രമിക്കുന്ന പ്രവണത ഏറിവരികയാണു... പ്രത്വേകിച്ച്‌ മുസ്ളിംകളുടെതാവുമ്പോള്‍ പലര്‍ക്കും കിട്ടുന്ന രതിഹര്‍ഷം പറയുകയും വേണ്ട...

  ഈ കാളിദാസണ്റ്റെ മതം ആരെങ്കിലും ഒന്നു പറഞ്ഞുതന്നാല്‍ ഇനി അവിടന്ന്‌ തുടങ്ങാമല്ലോ ആക്രമണം...

  പലരും പക്ഷേ യുക്തിവാദി എന്ന നപുംസക ളോഹയുമിട്ടാണു ഇറങ്ങുന്നതു, തങ്ങളുടെ മതത്തിണ്റ്റെ കീഴാളത്തവും ചളിഞ്ഞ ആചാരങ്ങളും മറച്ചുവച്ചു വയ്ക്കാനും ആക്രമിക്കപ്പെടാതിരിക്കാനും...

  ReplyDelete
 4. എന്തിന് ചുമ്മാതെ വിവാദങ്ങൾ ഉണ്ടാക്കുന്നു?
  അല്ലെങ്കിൽ വിവാദങ്ങൾക്ക് പിന്നാലെ തൂങ്ങുന്നു?

  ReplyDelete
 5. തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുമ്പോള്‍ പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍ - എന്ന ശ്രീ സിവിക്ക് ചന്ദ്രന്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

  ReplyDelete
 6. ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്? ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ? - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു. ഞാനൊരടിമയാണോ എന്നു നിങ്ങള്‍ ചോദിക്കുന്നു. അതെ പക്ഷേ ദൈവത്തിന്റെ, ദൈവത്തിന്റെ മാത്രം പക്ഷേ നിങ്ങളോ?

  മുസ്ലീ സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലാണോ? ആവാം അല്ലായിരിക്കാം. നവോത്ഥാന കാലത്ത് ബ്ള‍ൗസ് അടിച്ചേല്‍പ്പിക്കുകല്ലായിരുന്നല്ലോ?

  തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
  പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍

  സിവിക് ചന്ദ്രന്‍
  തുടര്‍ന്ന് വായിക്കുക
  www.punarvaayana.tk

  ReplyDelete
 7. അപ്പോകലിപ്തോ;

  അതിനിയും മനസ്സിലായില്ലേ?
  വരികൾക്കിടയിൽ വായിക്കൂ..
  ഇവന്മാരൊക്കെ ഇപ്പോൾ മാതൃകയാക്കി കൊണ്ടുനടക്കുന്നത്‌ ഫ്രാൻസിലെ പർദ്ദ നിരോധത്തെയാണു. വാസ്തവത്തിൽ ഫ്രാൻസിന്റെ ഭരണനിർവ്വഹണത്തിൽ നിർണ്ണായക സ്വാധീനം ചൊലുത്തുന്ന ഫ്രഞ്ച്‌ പ്രസിഡന്റ്‌ സർക്കോസിയുടെ സഹധർമ്മിണി കാർലാ ബ്രൂണിയാണു ഇവരുടെ ഹീറോ. ആരാണു ഈ കാർലാ ബ്രൂണി എന്നറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക.

  BROONY
  അപ്പോഴറിയാം മാന്യമായ വസ്ത്രാധാരണത്തിനെതിരെയുള്ള ബ്രൂണിയുടെ മലയാളി ഏജന്റുമാരുടെ ഉള്ളിലിരുപ്പ്‌.

  വർഷങ്ങൾക്കു പുറകെ അവർണ്ണ സ്ത്രീകൾ സവർണ്ണ തമ്പുരാന്മാർക്ക്‌ കാണുവാൻ പാകത്തിൽ മാറു മറക്കാതെ തുറന്നിട്ടായിരുന്നു നടന്നിരുന്നത്‌. സവർണ്ണർ അവരുടെ ഞരമ്പുരോഗം മാറ്റുവാൻ ഉണ്ടാക്കിയ ഈ നിയമം പിന്നീട്‌ അവർണ്ണ സ്ത്രീകൾ അവകാശം പോലെയാണു ആചരിച്ചിരുന്നത്‌. മാറുമറക്കുവാൻ ശ്രമിച്ച പല ഭരണാധികാരികളും ഇവരുടെ "നിശ്ചയ ദാർഢ്യത്തിനു മുന്നിൽ" അടിയറവു പറഞ്ഞ ചരിത്രമാണുള്ളത്‌.
  പതിനഞ്ചു വർഷങ്ങൾക്കു മുന്നേ തൃശൂർ ജില്ലയിലെ കോൾപടവുകളിൽ മാറുമറക്കാതെ ജോലിക്കു വന്നിരുന്ന അവർണ്ണ സ്ത്രീകൾ ഉണ്ടായിരുന്നു. മാറു തുറന്നിടൽ അഭിമാനമായിട്ടാണാ സ്ത്രീകൾ കണ്ടിരുന്നത്‌.
  അവരുടെ മക്കളും പേരകുട്ടികളുമൊക്കെയാണു "മുഖത്ത ചായക്കൂട്ടുമിട്ട്‌" "ചല-ചിത്രകാരന്മാരായി" ബ്ലോഗിൽ മാന്യമായ വസ്ത്രാധാരണത്തിനെതിരെ കലിതുള്ളുന്നത്‌. പാരമ്പര്യ സ്വഭാവം കുറെയൊക്കെ ജൈവപ്രാകൃതത്തിൽ സ്വാധീനം ചെലുത്തുമല്ലോ?

  ReplyDelete
 8. പള്ളിക്കുളം:
  വിവാദങ്ങൾക്കും, വിമർഷനങ്ങൾക്കും ഏകപക്ഷീയ സ്വഭാവം കൈവരുമ്പോൾ ഇടപെടേണ്ടിവരികയാണു. മേത്തന്മാരെ രണ്ടു തെറി പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത ഞരമ്പുരോഗികളുടെ തരിപ്പിനൊരു ആശ്വാസമാകട്ടെ.

  ReplyDelete
 9. Prinsad
  സിവിക്‌ ചന്ദ്രന്റെ ഇത്തരം ലേഖനങ്ങളൊന്നും ആധികാരികമല്ലെന്നാണു അറിവുള്ള കാളിദാസൻ പറയുന്നത്‌. ഇവർക്കൊക്കെ ആധികാരികത തസ്ലീമ നസ്രിന്റെ അഞ്ചാംകിട നോവൽ "ലജ്ജ"കളാണു.

  ReplyDelete
 10. :) വായിച്ചു. എന്തു പറയാന്‍? പറഞ്ഞതൊക്കെ സത്യം.

  ReplyDelete
 11. ഈ ജാതി വിഷയങ്ങള്‍ വായിച്ച് തളര്‍ന്നിരിക്കുകയാ.... ഈ പോസ്റ്റ് വായനക്കിടയില്‍ വന്നൊരു സംശയം ആധാരം ഈ വര്‍കള്‍ “ഇസ്ലാം മതം പുരോഹിത കേന്ദ്രീകൃത മതമല്ല, പുരോഹിതരുടെ ഇംഗിതത്തിനനുസരിച്ച്‌ തെറ്റും ശരിയും വിധിക്കാൻ.“
  ഇസ്ലാം പുരോഹിത മതമല്ലെങ്കില്‍ പുരോഹിതരായ ചിലരും പാണക്കാട്ടെ തങ്ങളും പുറപ്പെടുവിയ്ക്കുന്ന പെരുന്നാള്‍ തീരുമാനം , മുസ്ലിംങ്ങള്‍ എന്തിനനുസരിക്കണം ?

  ReplyDelete
 12. പുലരി ....
  ഈ ബ്ളോഗില്‍ വന്നിട്ട് പുലരി പോലൊന്നും തോന്നിയില്ല .. മൊത്തത്തില്‍ ഒരു ഗ്രഹണം......മത അന്ധതയുടെ ഒരു ഗ്രഹണം ........ സ്വന്തം മതത്തെ ആരാധിക്കുക മറ്റു മതങ്ങളെ സ്നേഹിക്കുക....
  മതങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആളല്ല ... മനുഷ്യ മതം എന്ന ഒറ്റ മതത്തില്‍ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ ... എന്ത് തന്നെ ആയാലും മതത്തിന്റെ പേരില്‍ വ്യെക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു അത് ഈത് മതമായാലും .... എന്റെ പരിമിതമായ അറിവില്‍ ഈ കാല ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അത് കണ്ടു വരുന്നത് മുസ്ലിം സ്ത്രികള്‍ക്ക് ആണെന്ന് തോനുന്നു ... മത പരമായ ആരാധനയില്‍ പോലും അത് കണ്ടു വരുന്നു എന്നാണു എന്റെ അറിവ് (പള്ളിക്കുള്ളില്‍ നിസ്കരിക്കാനുള്ള അവകാസമില്ലായ്മ )
  പുരുഷ മേധാവിത്വത്തില്‍ ഉണ്ടായ നിയമങ്ങക്ക് മാറി വരുന്ന സാമൂഹിക മാറ്റങ്ങള്‍ക്ക്‌ അനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്

  താങ്കളുടെ വാക്ക് കടമെടുത്തു പറഞ്ഞാല്‍ "സ്വന്തം പൂമുഖം വൃത്തിയാക്കിയിട്ടു പോരെ ആരാന്റെ അടുക്കള കേറി തുവുന്നത്‌? "

  എന്റെ പരിമിതമായ അറിവില്‍ നിന്നും ഉള്ള അഭിപ്രായത്തില്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുന്റെങ്കില്‍ ക്ഷെമിക്കുക ..
  സ്നേഹപൂര്‍വ്വം ..
  ദീപ്

  ReplyDelete