Monday, February 1, 2010

സംഘപരിവാറും ബോംബ്‌ സ്ഫോടനങ്ങളും

ഹിന്ദുത്വ ബോംബുകൾ അഥവാ അഹിംസാ ബോംബുകൾ:

ഇന്ത്യാ മഹാരാജ്യത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടന്ന ചില സ്ഫോടനങ്ങളുടെ ക്രമപട്ടികയാണു താഴെയുള്ളത്‌. ലവ്‌ ജിഹാടെന്ന പേരിൽ മനോരമയും, ഏഷ്യാനെറ്റും. കൗമുദിയും അടിച്ചുവിട്ട ആയിരങ്ങളുടെ മഞ്ഞക്കണക്കല്ല ഈ പട്ടിക. മറിച്ച്‌ അതത്‌ സംസ്ഥാനസർക്കാരുകൾ രജിസ്റ്റർ ചെയ്ത കേസുകളാണിവ.

ദേശസ്നെഹികളും, അഹിംസാവാദികളുമായ ഹിന്ദുത്വ തിവ്രവാദികളാണു ഈ ബോംബ്സ്ഫോടനകേസുകളിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളത്‌. മുഖ്യധാരാ മാധ്യമങ്ങൾ ഈ കണക്കുകൾ കാണുകയില്ലെന്നു ഉറപ്പ്‌. മുസ്ലിം നാമധാരികളെയും സംഘടനകളെയും ബന്ധപ്പെടുത്തി സ്ഫോടന ദിനങ്ങളിൽ മാധ്യമങ്ങൾ കഥകൾ നെയ്ത പല കെസുകളിലും അകപ്പെട്ടിട്ടുള്ളത്‌ നമ്മുടെ പവൻ മാർക്ക്‌ രാജ്യസ്നേഹികൾ തന്നെ.

കുട്ടിപാക്കിസ്ഥാനായ മലപ്പുറത്തെ താനൂരിൽ തുടങ്ങി കാശ്മീറിൽ അവസാനിക്കുന്ന വ്യവസ്ഥാപിത ഫാഷിസ്റ്റ്‌ നെറ്റ്‌ വർക്ക്‌. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ നടക്കുന്ന ശോഭയാത്രയിലെ കുരുന്നുകളുടെ നേരെ ആശം സകളർപ്പിച്ച്‌ പ്രയോഗിക്കുവാൻ ബോംബ്‌ നിർമ്മിക്കുന്നതിനിടെയാണു ശ്രീകാന്ത്‌ എന്ന സംഘപ്രവർത്തകൻ താനൂരിൽ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമുന്നില്‍ കൊല്ലപ്പെടുന്നത്‌. അന്ന് മലപ്പുറം എസ്‌.പി ഉമ്മൻ കൊശി പറഞ്ഞത്‌ മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്നാണു.

പട്ടിക ശേഖരിച്ചത്‌ 'പ്രബോധനം വാരിക'
പട്ടികയിൽ സംശയമുള്ളവർക്കും ആക്ഷെപമുള്ളവർക്കും വിവരാവകാശ നിയമപ്രകാരം അതത്‌ സംസ്ഥാന സർക്കാരുകളിൽ നിന്ന് വിവരം ശേഖരിക്കാം

18 comments:

 1. ഇന്ത്യാ മഹാരാജ്യത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടന്ന ചില സ്ഫോടനങ്ങളുടെ ക്രമപട്ടികയാണു താഴെയുള്ളത്‌. ലവ്‌ ജിഹാടെന്ന പേരിൽ മനോരമയും, ഏഷ്യാനെറ്റും. കൗമുദിയും അടിച്ചുവിട്ട ആയിരങ്ങളുടെ മഞ്ഞക്കണക്കല്ല ഈ പട്ടിക. മറിച്ച്‌ അതത്‌ സംസ്ഥാനസർക്കാരുകൾ രജിസ്റ്റർ ചെയ്ത കേസുകളാണിവ.

  ReplyDelete
 2. Good Post

  Tracking....

  മലയാള ബ്ലോഗു ലോകത്തില്‍ യുക്തിവാദത്തിന്റെ നേതാവെന്നു പറയപ്പെടുന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റിനുള്ള മറുപടി ബീമാപള്ളി ബ്ലോഗില്‍ വായിക്കാം...!

  ദൈവം പ്രവാചകന്റെ ഗുമസ്തനോ.?

  ReplyDelete
 3. നല്ല ശ്രമം.

  ആരും സ്ഫോടനങ്ങള്‍ നടത്തുന്നതിനെ അംഗീകരിക്കാനാവില്ല. യാതൊരു തെളിവും ഇല്ലാതെ അവയെ ഒരു പ്രത്യേക സമുദായത്തിന്നുനെരെ തിരിച്ചു വെക്കുന്നതിനെ പ്രത്യേകിച്ചും.

  ReplyDelete
 4. കഴിഞ്ഞ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ ഒന്നാം തരം ക്രിമിനലുകള്‍ ആണെന്ന് സംഘം തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. ആയുധ പരിശീലനവും, ബോംബ് നിര്‍മാണം, വര്‍ഗ്ഗീയ ലഹളകള്‍, ബലാല്‍ സംഘങ്ങള്‍ തുടങ്ങി ഹിംസാതമക വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഈ ക്രിമിനല്‍ കൂട്ടത്തെ ആദ്യം നിരോധിക്കേണ്ടതും, അംഗങ്ങളെ തുറുങ്കില്‍ അടക്കേണ്ടതുമാണ്. പക്ഷെ അതിന് ധൈര്യമുള്ള ഒരാളും ഇന്ത്യയില്‍ ഇല്ല. വന്‍ ആയുധ സംഭരണവും, എന്തിനും പോന്ന ക്രിമിനലുകളും കൂടെയുള്ളപ്പോള്‍ ആരാണ് ഭയപ്പെടാത്തത്. മഹാത്മാ ഗാന്ധിയെ കൊന്ന സംഘം തന്നെ അഹിംസ പ്രസംഗിക്കും. ഇന്ത്യയിലെ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് 90 ശതമാനം ശമനം വരാന്‍ ഒറ്റ കാര്യം ചെയ്താല്‍ മതി സംഘപരിവാറിനെ നിരോധിക്കുക എന്ന ഒറ്റക്കാര്യം. അതിന്റെ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം.നിലവില്‍ ഈ നേതാക്കള്‍ക്ക് 12 കൊല്ലം വരെ അഴിയെണ്ണാന്‍ കുറ്റം ചെയ്ത ക്രിമിനലുകള്‍ ആണ്. നിയമം അതിന്റെ നിലയില്‍ നീങ്ങിയാല്‍ ഇന്ത്യയിലെ ജയിലുകള്‍ തികയാതെ വരും. ബാബരി മസ്ജിദ് കേസില്‍ തന്നെ ഇന്ത്യ്യിലെ ജയിലുകള്‍ പോരാതെ വരും. എന്തൊക്കെ നുണകള്‍ താങ്ങി വിട്ടാലും ഈ ക്രിമിനലുകള്‍ പച്ച പിടിക്കില്ല. കൊല്ലം ഇത്രയായിട്ടും ക്രിമിനല്‍ എന്ന പദവിക്കപ്പുറം സഘപരിവാറിന് മുന്നേറാന്‍ കഴിയാത്തതും ഇത് കൊണ്ടാണ്. കാലം ഇവരൊയൊക്കെ ഇകഴ്ത്തി അപമാനിക്കും എന്നത് തീര്‍ച്ചയാണ്. രഥമുരുട്ടി വര്‍ഗ്ഗീയത പ്രചരിപ്പിച്ച അധ്വാനിയെ ചവുട്ടി പുറത്താക്കപ്പെട്ടപ്പോള്‍ നമുക്ക് ആ ഇകഴത്തപ്പെടലിന്റെ ചിത്രം കാണാന്‍ കഴിഞ്ഞു. ചരിത്രം അവസാനിക്കുന്നില്ല. പാപികള്‍ അനുഭവിക്കാതെ എങ്ങോട്ട് പോകാന്‍.

  സവര്‍ണ ഭാരതം കെട്ടിപടുക്കാന്‍ കരുക്കള്‍ നീക്കുന്ന ഇന്ത്യ്യിലെ സവര്‍ണ ലോബികളുടെ ചാവേര്‍ പടാകളാണ് നമ്മള്‍ പത്രത്തില്‍ കാണുന്ന ത്യശൂലവുമായി അലറുന്ന തെരുവ് ക്രിമിനലുകള്‍ അവര്‍ ചത്താലും ജീവിച്ചാലും സവര്‍ണ തമ്പുരാക്കന്മാര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷെ ഈ അവര്‍ണ മന്ദ ബുദ്ധികള്‍ക്ക് അതറിയില്ലല്ലോ. ഉള്ളില്‍ വിഷം കുത്തി വെച്ച് പുതിയ ചാവേറുകളെ സ്യഷ്ടിച്ച് സവര്‍ണ ഭാരതം കെട്ടിപടുക്കുകയാണവര്‍. അതിന് ഓശാന പാടുന്ന മാത്യഭൂമി പോലുള്ള സംഘപരിവാര്‍ മുഖപത്രങ്ങളും ഉണ്ട്. ബൌദ്ധികമായുള്ള സംബന്ധത്തിന് സവര്‍ണ മാധ്യമങ്ങളും ഒത്താശ ചെയ്തു കൊടുക്കുന്നു എന്നതാണ് സത്യം.

  ReplyDelete
 5. I dont support this actions, but from 1992 you could get only 23 occasions... you hear every day from all over the world because of some gods lovely kids!

  ReplyDelete
 6. ആകെ ഇരുപത്തി മൂന്നാണ് പ്രബോധനത്തിന്റെ കണക്കില്‍...

  അതില്‍ ആറെണ്ണം കേരളത്തില്‍ .. ഒരെണ്ണം സ്ഥിരമായി കേട്ട് തഴമ്പിച്ചതാണ്. ചാനല്‍ ചര്‍ച്ചയില്‍ ആയാലും ലഘു ലേഖകളില്‍ ആയാലും എല്ലാ എന്‍ ഡി എഫ് കാരും ജമാതെ ഇസ്ലാമിക്കാരും പറയുന്നതാണ് ഈ ശ്രീകാന്തിന്റെ കാര്യം .. ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ പൊട്ടി.. അത് ശ്രീകൃഷ്ണ ജയന്തിക്ക് എറിയാന്‍ വെച്ചിരുന്നതാണെന്ന് എങ്ങനെ അറിഞ്ഞു. ബോംബില്‍ എഴുതി വെച്ചിരുന്നോ ... ശ്രീ കൃഷ്ണ ജയന്തിയെ ആക്രമിക്കാന്‍ വരുന്നവരെയും എറിയാമല്ലോ .. എന്തെ അങ്ങനെയും ചിന്തിച്ചു കൂടെ ..

  കേരളത്തിലെ കണ്ണൂരില്‍ മറ്റു പല സംഘടനക്കാരും നടത്തിയ ബോംബാക്രമണം ഒക്കെ കണക്കു കൂട്ടിയാല്‍ പരിവാര്‍ ഇന്ത്യ മുഴുക്കെ നടത്തി എന്നാരോപിക്കുന്ന സ്ഫോടനങ്ങളുടെ നാലിരട്ടി വരുമല്ലോ . അയ്യേ പരിവാര്‍ ഇത്രയ്ക്കെ ഉള്ളോ ...എന്തായാലും പരിവാര്‍ മത തീവ്രവാദികളുടെ അത്രയും വിദഗ്ധര്‍ അല്ല ... കാരണം ഒന്‍പതു കേസുകളില്‍ ബോംബ്‌ ഉണ്ടാക്കിയവര്‍ കൊല്ലപ്പെട്ടു

  ReplyDelete
 7. ഇനി ആരോപിക്കപ്പെട്ടത്തില്‍ പ്രധാനപ്പെട്ട രണ്ട്ട് സ്ഫോടനങ്ങള്‍ നോക്കാം ഒന്ന് 2006 ഇല്‍ നടന്ന മാലെഗാവ് സ്ഫോടനം . അത് പ്രഗ്യാസിംഗ് ചെയ്തെന്നാണ് പ്രബോധനത്തിന്റെ പിന്നില്‍ ഉള്ള ഷെയ്ക്ക് മുഹമ്മദ്‌ കാരക്കുന്ന്‍ പറയുന്നത് . അത് കഴിഞ്ഞു 2008 ലും പ്രഗ്യാ സിംഗ് തന്നെ മാലെഗാവ് സ്ഫോടനം നടത്തി .. ഇതിപ്പോഏതാ ശരി .. പ്രബോധനം പറയുന്നതോ അതോ കാരക്കുന്ന് പറയുന്നതോ . 2006 ലെ മാലെഗാവ് സ്ഫോടനത്തിന് പിന്നില്‍ പരിവാര്‍ ആണെന്ന് എന്ത് അര്‍ത്ഥത്തില്‍ ആണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഏതെങ്കിലും പരിവാറുകാരെ അറസ്റ്റ് ചെയ്തോ ..

  അടുത്തത് സംജോതാ എക്സ്പ്രസ് .. ആര്‍ ഡി എക്സ് ന്റെ കാര്യം പറഞ്ഞത് പ്രോസിക്യൂട്ടര്‍ ആണെന്നും മാലെഗാവ് പ്രതികള്‍ക്ക് സംജോതാ സ്ഫോടനവുമായി ബന്ധമുണ്ടെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്നും തെഹല്‍കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹേമന്ത് കാരക്കരെ പറഞ്ഞത് പ്രബോധനം അറിഞ്ഞിട്ടുണ്ടാവില്ല (ഇന്ത്യയിലെ പോലീസുകാരില്‍ ആകെ വിശ്വാസം ഉള്ളത് ഹേമന്ത് കാര്ക്കാരെ ആണല്ലോ ).. അപ്പോള്‍ ഇതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല . ഈ സ്ഫോടനത്തിനു ആര്‍.ഡി എക്സ് ഉപയോഗിച്ചില്ല എന്നാണു അന്വേഷിച്ച ഡല്‍ഹി പോലീസ് അന്ന് പറഞ്ഞതും .

  ReplyDelete
 8. അഭിനവ് ഭാരതും , ശ്രീരാമ സേനയും സനാതന്‍ സംസ്തയും പരിവാറിന്റെ ഭാഗം ആയത് എന്ന് മുതലാണെന്ന് അറിയില്ല ..(മോസാദും , ലഷ്കര്‍ ഐ തോയ്ബയും ഒക്കെ പരിവാര്‍ അംഗം ആണെന്നാണ്‌ ഈ കൂട്ടര്‍ പറയുന്നത് , അപ്പോള്‍ ഇതൊന്നും അദ്ഭുതമല്ല ) പിന്നെ ആകെയുള്ളത് ബജ്രംഗ് ദളും കേരളത്തിലെ ആറു കേസുകളും .

  കോഴിക്കോട് ബോംബ്‌ സ്ഫോടനവും , എറണാകുളം കലക്ടരെറ്റ് സ്ഫോടനവും കുട്ടിക്കളി ആണെന്നാണ്‌ തേജസ് പോലും പറയുന്നത് .. "നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക " എന്നാ സിനിമയില്‍ പറയുന്നത് പോലെ പീടികയില്‍ പോലും ബോംബ്‌ വാങ്ങാന്‍ കിട്ടുന്ന കണ്ണൂര് പോലെ ഉള്ള സ്ഥലങ്ങള്‍ ഉള്ള നാട്ടില്‍ ഈ ആറു കേസുകള്‍ അത്ര കാര്യമായി എടുക്കണമെന്ന് തേജസ് എന്തായാലും പറയില്ല .

  ReplyDelete
 9. എന്തായാലും ഒരു സമാധാനം പ്രബോധനം ഇവിടം കൊണ്ട് നിര്‍ത്തിയല്ലോ എന്നതാണ് .. ഇന്ത്യയില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും സംഘ പരിവാര്‍ ചെയ്തതാണെന്ന് പ്രചരിപ്പിക്കുനവര്‍ ഇതില്‍ നിര്‍ത്തിയത് ഭാഗ്യം .. (കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തത് ബീഹാറില്‍ നിന്നുള്ള ആര്‍.എസ്.എസ് കാരാണെന്ന് പോലും പ്രചരണം നടന്നിരുന്നു .. പിന്നെയാ ).
  പുലരീ ഒരു ചര്‍ച്ചയ്ക്ക് സമയമുണ്ടായിട്ടല്ല ഇത്രയും കമന്റിയത് .. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞാല്‍ പോലും സംഘം പ്രതികരിക്കാറില്ല , അതവരുടെ രീതിയുമല്ല ..പക്ഷെ മാധ്യമങ്ങള്‍ ചിന്തകളെ സ്വാധീനിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഉള്ള പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കണം എന്നത് കൊണ്ട് മാത്രം കമന്റി . അധികമായെങ്കില്‍ താങ്കള്‍ക്കു ഡിലീറ്റ് ചെയ്യാം
  ആശംസകള്‍ ..

  ReplyDelete
 10. മുകളില്‍ കൊടുത്ത ലിങ്ക് ശരിയല്ല .. ഈ പോസ്റ്റുമായി ബന്ധപ്പെട്ടതായത് കൊണ്ട് ലിങ്കു കൊടുക്കുന്നു..

  ഷെയ്ക്ക് മുഹമ്മദ്‌ കാരക്കുന്ന്‍ കള്ളം പറയുമ്പോള്‍

  ReplyDelete
 11. വായുജിത്
  ഇന്ത്യൻ ഫാഷിസ്റ്റുകളുടെ ആരാധ്യനായ നേതാവ് ജർമ്മനിയിലെ ഹിറ്റ്ലറുടെ ഉപദെഷ്ടാവ് ഗീബൽസിന്റെ വിശ്വപ്രശസ്തമായ ഒരു വാചകമുണ്ട്, “ഒരു നുണ നിരന്തരം ആവർത്തിക്കപ്പെട്ടാൽ അത് സത്യമാണെന്ന് നുണപറയുന്നവനു തന്നെ തോന്നിതുടങ്ങുമെന്ന്”
  സമുദായ പ്രവർത്തനവും രാജ്യസ്ണെഹവുമെല്ലാം ഒരു സമുദായത്തിനെതിരെയുള്ള അസഹിസ്ഷ്ണുതയുടെ അടിസ്ഥാനത്തിൽ രൂപം കൊള്ളുമ്പോൾ രാജ്യസ്നെഹം നിരന്തരം തെളിയിക്കേണ്ട വ്യഗ്രതയിൽ അടിസ്ഥാന രഹിതമായ ദുരാരോപണങ്ങൾ എതിർ സമുദായത്തിനെതിരെ നിരന്തരം ഉയരുകയായി.
  അടുത്ത കാലത്തായി ഇന്ത്യയിൽ നടന്ന മുഴുവൻ സ്ഫോടനങ്ങളും ഒരു സമുദായത്തിന്റെ തലയിൽ ആസൂത്രിതമായി കെട്ടിവെക്കുന്നത് ഇങ്ങിനെയാണു.
  സ്ഫോടനം നടന്ന് മിനിട്ടുകൾക്കകം സ്ഫോടനം നടത്തിയ സംഘടന, പങ്കെടുത്ത ആളുകൾ, അവരുടെ വാസസ്ഥലം ഇവയെല്ലാം പോലീസ് ഭാഷ്യങ്ങളായി മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുകയായി. ഒറ്റപ്പെട്ട സംഭവങ്ങളിലല്ല ഏതാണ്ടെല്ലാ സ്ഫോടനങ്ങൾക്കു ശേഷവും ഇതേ തിരക്കഥ ആവർത്തിക്കുന്നു. അപ്പോൾ ഒരു സംശയം ബാക്കി നില്ക്കുന്നു. സ്ഫോടനം നടന്നു മിനുട്ടുകൾക്കകം ഇത്രമാത്രം വിശദാംശങ്ങൾ നല്കാൻ കഴിയുന്ന പോലീസ് എന്തുകൊണ്ട് ഈ സ്ഫോടനം തടയാൻ ശ്രമിച്ചില്ല? സ്ഫോടനം നടത്തിയതിനു ശേഷം പോലീസ് നിരന്തരം നിരത്തുന്ന തെളിവുകൾ എല്ലായ്പ്പോഴും ബാക്കി വെച്ചു പോകുവാൻ ഇത്ര മണ്ടന്മാരാണോ ഈ സ്ഫോടനങ്ങളുടെ പിന്നിലെ ശക്തികൾ? ഒരു തവണ യാദൃശ്ചികമായി തെളിവുകൾ ‘നിക്ഷെപിച്ചു’ കടന്നുകളയുകയല്ല ഇവിടെ സംഭവിക്കുന്നത്, മറിച്ച് ഓരോ സ്ഫോടനം നടക്കുമ്പോഴും ഒരു സമുദായത്തിന്റെ പൊതു ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ ബോധപൂർവ്വം ശ്രമിച്ചതു പോലെ വേദഗ്രന്ഥങ്ങൾ, വേഷങ്ങൾ അങ്ങിനെ പലതരത്തിലുള്ള തെളിവുകളും സ്ഫോടനം നടന്ന പ്രദേശങ്ങളിൽ യാതൊരുവിധ കേടുപാടും കൂടാതെ അവശേഷിക്കുന്നു, കുറ്റവാളിയാരെന്ന് ആർക്കും ബോധ്യപ്പെടുന്ന നിലക്ക്.
  ഇതിനു പിന്നിലെ ഗൂഢാലോചന വെളിവാകണമെന്ന് ഇന്ത്യയിലെ മനുഷ്യാവകാശ സംഘടനകളും, ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമെല്ലാം നിരന്തരം ആവശ്യപ്പെടുകയുണ്ടായി.
  ഇതിലെ പ്രധാന വസ്തുതയെന്തെന്ന് വെച്ചാൽ, ഒരു സ്ഫോടനം നടത്തി കുറച്ച് നിരപരാധികളെ കൊന്നൊടുക്കി. ഒരു പ്രദേശത്ത് ഭീതിവിതച്ച്, സമൂഹത്തിൽ അരക്ഷിതബോധം രൂപപ്പെടുത്തി അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യുവാൻ മുൻപന്തിയിൽ നില്ക്കുന്നത് തീവ്രവാദികളോ അതല്ല ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോ? ഇന്ത്യയിലെ പാർലമെന്റീക്രമിച്ച് കുറച്ചുപേരെ കൊന്നതുകൊണ്ട് തിവ്രവാദികൾക്കാണോ നേട്ടം അതല്ല പാർലമെന്റാക്രമണത്തെ രാഷ്ട്രീയപ്രചാരണമായി ഉപയോഗിക്കുന്ന പാർട്ടികൾക്കോ?
  ഇതിന്റെ ഉത്തരമാണു പല സ്ഫോടനങ്ങളുടെയും പിന്നിലെ കറുത്തകരങ്ങൾ ഏതെന്ന തിരിച്ചറിവ്. കട്ടത് ഒരു തവണയാണെഗ്കിലും ആയിരം തവണയാണെങ്കിലും കളവു കളവു തന്നെ. അയാളെ കള്ളൻ എന്നു തന്നെ വിളിക്കാം. അതൊരു ക്രിമിനൽ കുറ്റമാണു. സ്ഫോടനത്തിലെ സംഘപരിവാറിന്റെ കണക്ക് ഇരുപത്തിനാലിൽ ഒതുങ്ങിയതിൽ ആശ്വാസം കണ്ടെത്തുമ്പോൾ വെളിവാകുന്നത് പ്രത്യയശാസ്ത്ര അജണ്ടതന്നെയാണു. ഭരണകൂടവും, മാധ്യമങ്ങളും, ജുഡീഷ്വറിയീലെ ഒരു വിഭാഗവും ഫാഷിസ്റ്റുകൾക്ക് സേവചെയ്യുമ്പോൾ സ്ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുപോയതിൽ അത്ഭുതപ്പെടാനില്ല. സ്ഫോടനം നടത്തി കൊല്ലപ്പെട്ടതിന്റെ അനേകമിരട്ടി അതായത് പതിനായിരങ്ങൾ തന്നെ ഫാഷിസ്റ്റുകളുടെ കലാപമെന്ന ഓമനപേരിലുള്ള കൂട്ടക്കൊലകളിൽ ഇന്ത്യയിലാകമാനം കൊല്ലപ്പെട്ടിട്ടുണ്ടല്ലോ?

  ReplyDelete
 12. വിവരാവകാശ നിയമ പ്രകാരം വെളിപ്പെട്ട ഒരു കണക്കിൽ ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടു വരെയുള്ള മുപ്പത്തിയെട്ട് വർഷങ്ങൾകുള്ളിൽ പതിമൂവായിരത്തിൽ പരം കലാപങ്ങളാണു ഇന്ത്യയിൽ അരങ്ങേറിയത്. ബാബരീ മസ്ജിദ് തകർക്കപ്പെട്ടതിനുശെഷം നടന്ന ഗുജറാത്ത്-ബോംബെ-കൊയമ്പത്തൂർ മുസ്ളിം കൂട്ടക്കൊലകൾ വെറെ... സ്ഫോടനങ്ങളുടെ കണക്കു പറഞ്ഞ് മുസ്ളിം സമുദായത്തിനെതിരെ രംഗത്തു വരുന്നവർ ഒന്നോലോചിക്കണം. മെല്പറഞ്ഞ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു ഒരാൾ പോലും നീതിപീഢത്തിന്റെയോ, പോലീസിന്റെയോ നടപടികൾ നേരിടുന്നില്ല എന്നു. ഇന്ത്യൻ മതെതരത്വത്തിന്റെ ഉദാത്ത മാതൃക. ബോംബെ കലാപത്തിന്നു പിന്നിലെ യഥാർത്ഥ കാരണമായി സംഭവമന്വേഷിച്ച കമ്മീഷൻ ചൂണ്ടിക്കാണിച്ച താക്കറെ പോലെയുള്ളവർക്കെതിരെ ഒരു നിമിഷം പോലും നിയമ നടപടി സ്വീകരിക്കുവാൻ മാറി മാറി വരുന്ന ഒരു ഭരണകൂടവും തയ്യാറല്ല എന്നത് ഇടക്കൊന്നു ചിന്തിക്കുന്നത നന്നായിരിക്കും.
  സ്ഫോടനങ്ങളിലേക്ക് തന്നെ തിരിച്ചുവരാം. നിരന്തരം ആവർത്തിക്കുന്ന സ്ഫോടനങ്ങൾ, സ്ഫോടനം നടക്കുന്ന സമയങ്ങളുടെയും സന്ദർഭങ്ങളുടെയും സവിശേഷതകൾ, കൊല്ലപ്പെടുന്നവർ, സ്ഫോടനങ്ങളുടെ പ്രചാരണം രാഷ്ട്രീയ അജണ്ടയാക്കിയവർ ഇതെല്ലാം ചെർത്തുവായിക്കുമ്പോൾ വെളിപ്പെടുന്ന ഒരു വസ്തുത, സ്ഫോടനങ്ങളെ ആരാണു രാഷ്ട്രീയമായും സാമുദായികമായും ഉപയോഗിക്കുന്നത്, അവർ തന്നെയാണു ഈ സ്ഫോടനങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്നാണു. നേരത്തെ തന്നെ പോലീസിലെ വലിയൊരു വിഭാഗം ഫാഷിസ്റ്റുകളുടെ മുസ്ളിംവിരുദ്ധ അജണ്ടയുടെ ഭാഗമായവരാണു. അതുകൊണ്ടു തന്നെ സ്ഫോടനങ്ങൾ നടന്നു മിനുട്ടുകൾക്കകം ഐ.ബിയെ പോലുള്ളവർ മുൻ കൂട്ടി തയ്യാറാക്കിയ കടലാസ് സംഘടനകളുടെയോ, പ്രത്യേകം ടാർഗറ്റ് ചെയ്ത സംഘടനകളുടെയോ പേരുകൾ സ്ഫോടനങ്ങൾക്കു പിന്നിലെ ആസൂത്രകരെന്ന നിലക്ക് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങൾ ഈ പ്രചരണത്തിന്ന് സർവ്വ പിന്തുണയും നല്കൂന്നു. എന്നാൽ ഓ‍ൂ വ്യവസ്ഥിതിയുടെ തകർച്ചയെന്നാൽ ആ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടവരിലെ നൂറുശതമാനമുള്ള തകർച്ചയല്ല. അതു കൊണ്ടു തന്നെ ഏതു പ്രതികൂലാവസ്ഥയിലും നീതിയുടെ പക്ഷം നില്ക്കുന്ന ചിലർ എല്ലാ കാലത്തുമുണ്ടാകും. കേരളത്തിൽ നടന്ന ലെറ്റർ ബോംബ് കെസിൽ സംഭവിച്ചതു പോലെ ആദ്യനാളുകളിലെ കുപ്രചരണങ്ങൾക്ക് ശെഷമെങ്കിലും സത്യമെന്തെന്ന് അറിയുവാനുള്ള ശ്രമ ചില കോണുകളിൽ നിന്നുണ്ടാകുന്നു. അത്തരം ശ്രമങ്ങളിൽ നിന്നാണു മാലഗോവ്, മക്ക, സംജോത എക്സ്പ്രസ് എന്നിങ്ങനെയുള്ള മുസ്ളിം തീവ്രവാദികളെന്നു ആരോപിച്ച് ജയിലിലടച്ച പല സ്ഫോടനങ്ങൾക്കും പിന്നിലെ യഥാർത്ഥ കരങ്ങളെ ചില പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. കണ്ടെത്തിയ പ്രതികളാകാട്ടെ സന്യാസികളും സൈനീക ഉദ്യോഗസ്ഥരുമടങ്ങിയ വലിയൊരു നെറ്റ്വർക്കിന്റെ ഭാഗം തന്നെയെന്ന് പിന്നീട് മനസ്സിലാകുന്നു. ഇവരാകട്ടെ പലപെരുകളിൽ പ്രവർത്തിക്കുന്ന ഹൈന്ദവ തീവ്രവാദ പ്രവർത്തകരുമാണു. എന്നാൽ ഇത്തരം ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങൾ ഈ നിലക്കു മുന്നോട്ടു പോകുന്നതിലെ അപകടം തിരിച്ചറിഞ്ഞ തീവ്രവാദികൾ ബോംബെ ആക്രമണങ്ങളുടെ ഇടയിൽ വെച്ച് സ്ഫോടനങ്ങൾക്കു പിന്നിലെ യഥാർത്ഥ കരമന്വെഷിക്കുവാൻ നേതൃത്വം നല്കിയ ഹേമന്ദ് കാർക്കരയെ വകവരുത്തുന്നു. അതൊടെ ആ നിലക്കുള്ള അന്വേഷണവും നിലക്കുന്നു.

  ReplyDelete
 13. ഇതാണു വസ്തുത. കാർക്കരെയുടെ ജീവിതം ആരായിരുന്നുവോ ഭയപ്പെട്ടത്, കാർക്കരയിലൂടെ ആരുടെ മുഖം മൂടികളാണോ അഴിഞ്ഞു വീണത് അവർ തന്നെയാണു കാർക്കരയെ വകവരുത്തിയതും. ഒരു പക്ഷെ കാർക്കരെ ജീവിച്ചിരുന്നെങ്കിൽ കുറെകൂടി സന്യാസിനിമാരും, സൈനീകമേധാവികളും അഴിയെണ്ണിയേനെ..മാത്രമല്ല മുസ്ളിം സമുദായത്തിനെതിരെ രാഷ്ട്രീയ-സാമൂഹിക ആയുധമായി ഹിന്ദുത്വ തിവ്രവാദികൾ നിരന്തരം ഉന്നയിക്കുന്ന പല സ്ഫോടനങ്ങളുടെയും പിന്നിലെ കരങ്ങൾ കണ്ടെത്തുമായിരുന്നു.

  വായുജിത്- ഫാഷിസം എന്നു പറയുന്നത് ഒരു പ്രസ്ഥാന ഘടനയല്ല. അതൊരു അസഹിഷ്ണുത മാത്രം മുഖമുദ്രയാക്കിയ ഒരു ചിന്താധാരയാണു. നാട്ടിൽ നിക്കറും-ദണ്ഡും ഏന്തി നടക്കുന്നവരിൽ മാത്രമല്ല അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം വേരുപിടിപ്പിച്ചിട്ടുള്ളത്. ശങ്കരന്മാരിലും, റാവുമാരിലും,പട്ടെലുമാരിലുമൊക്കെ ഈ ചിന്താധാര പ്രകടമാണു.  ഒരു പക്ഷെ മേല്പറഞ്ഞ സ്ഫോടനങ്ങൾ നെരിട്ടു നടത്തുന്നതിൽ മുസ്ളിം നാമദാരികളോ, പാക്കിസ്ഥാനികളോ ഉണ്ടാകാം. എന്നാൽ സ്ഫോടനങ്ങൾക്കു പിന്നിലെ മാസ്റ്റർ ബ്രെയിൻ ഈ സ്ഫോടനം പിന്നീട് ആഘോഷമാക്കുന്നവർ തന്നെയാണു. സ്ഫോടനം നടന്ന ഉടനെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു ദേശിയത പ്രസംഗിക്കുന്നവർ തന്നെയാണു. ഇന്നിത്രയും വെളിപ്പെട്ട കണക്കുകൾ. കാലമിനിയും ബാക്കിയല്ലേ? നമുക്ക് കാത്തിരിക്കാം ഇനിയും..
  ആർജ്ജവമുള്ള ഉദ്യോഗസ്ഥർക്കായി,

  ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിൽ താണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ കൊല്ലപ്പെട്ട ശ്രീകാന്ത മരണമൊഴിയായി പോലീസിനു നല്കിയ വിവരമാണു ബോംബ് നിർമ്മിച്ചത് ശോഭയാത്രക്കെതിരെ പ്രയോഗിക്കാനെന്നത്. അതെന്തിനാണെന്നൊക്കെ വായുജിതിനു ഞാൻ വിശദീകരിച്ചു തരേണ്ടല്ലോ?
  അങ്ങിനെ ഒരു ബോംബാക്രമണം ശോഭയാത്രക്കെതിരെ അതും കുട്ടിപാക്കിസ്ഥാനായ മലപ്പുറത്തു നിന്നുണ്ടായാൽ അതിന്റെ വരുംവരായ്കകളും, രാഷ്ട്രീയ നേട്ടങ്ങളുമൊക്കെ എന്താണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ അറിയാം.
  . ശോഭയാത്രയെ ആക്രമിക്കുവാൻ വരുന്നവർക്കെതിരെ പ്രയോഗിക്കാനാണെന്ന് വായുജിതിന്റെ നിഗമനം കൊള്ളാം.
  കേരളത്തിൽ ഇക്കണ്ട കാലങ്ങളായി എത്ര ശോഭയാത്രകൾ ആക്രമിക്കപെട്ടിട്ടുണ്ട്?
  അഥവാ ആക്രമിച്ചാൽ തന്നെ അതിനു പ്രതിവിധി ഈ ബോംബ് നിർമ്മാണമാണോ?

  വായുജിതിൽ നിന്ന് ഇത്തരം നിഗമനം വന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. കാരാണം അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ പൂർത്തിയാക്കണമല്ലോ?

  ഒരു കാര്യം മാത്രം വ്യക്തമാക്കുന്നു. ഓരോ ‘ഖർബലകൾ-മുസ്ളിംകൂട്ടക്കൊലകൾ’ കഴിയുമ്പോഴും മുസ്ളിം സമുദായം പിറകോട്ടല്ല, മുന്നോട്ടൺ ചലിച്ചിട്ടുള്ളത്. ഒരോ അധിനിവേശം കഴിയുമ്പോഴും മുസ്ളിം സമുദായത്തിന്റെ സമരവിര്യം കുറയുകയല്ല മറിച്ച് വർദ്ധിക്കുകയാണു ചെയ്തിട്ടുള്ളത്. തീവ്രവാദികളെന്നു മുദ്രകുത്തി ഒരു വിഭാഗത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നിലമ്പരിശാക്കുവാൻ പറന്നിറങ്ങിയ അങ്കിൾ സാം ഒരു ഒരാഴ്ച പിനിട്ട് ഒരു ദശാബ്ദത്തിലെക്ക് കടക്കുന്നു തൊട്ടയല്പകത്ത്. ഇനിയെത്ര കാലമെന്നത് കടൽ കടന്നു ചെല്ലുന്ന ജഡങ്ങളുടെ എണ്ണം തീരുമാനികും. ഓബാമയല്ലെന്ന് വ്യക്തം.
  ദുരാരോപണങ്ങളിലൂടെ,കുപ്രചാരണങ്ങളിലൂടെ, വംശഹത്യയിലൂടെ, ഭരണകൂട ഭീകരതയിലൂടെ ഒരു സമുദായത്തെ നാമാവിശേഷമാക്കാമെന്നോ, പാഠം പഠിപിക്കാമെന്നോ ധരിച്ച് വശായി വേഷം കെട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ.

  ReplyDelete
 14. വയുജിതിനു സങ്കടം, ഹൊ "പ്രബോധന"ത്തിനു ഇത്രയേ കിട്ടിയിട്ടുള്ളൂ. ഇതിലും എത്രയോ ഇരട്ടി നമ്മള്‍ ചെയ്തതല്ലേ!! ഇതല്ല ഇതിലും വലിയ കണക്കുകള്‍ പുറത്തുവന്നാലും താങ്കളെ പോലുള്ളവര്‍ ഇതു തന്നെയാണു പരയുക എന്നറിയാം. എന്നാലും നിഷ്പക്ഷരായ ജനങ്ങള്‍ക്കുവേണ്ടിയാണു ഇടക്കെങ്കിലും ഇതൊക്കെ വെളിച്ചം കാണട്ടെ എന്നു ചിലരെങ്കിലും കരുതുന്നത്‌. താങ്കളുടെ കാവി-ഫാഷിസ്റ്റ്‌ മനസ്സിനെ ദൈവം തബുരാനു മാത്രമേ മാറ്റാന്‍ കഴിയൂ. ഇതില്‍ പുലരി ആദ്യമേ പറയുന്നുണ്ടൂ നമ്മുടെ "മുഖ്യധാര" എന്ന പൈങ്കിളി കുമ്മനം രാജശേഖ്രണ്റ്റെ പ്രസ്താവന തെളിവാക്കി പ്രചരിപ്പിക്കുന്നതല്ല ഇത്‌ എന്ന്. ഇതു പ്രസിദ്ദീകരിച "പ്രബോധനത്തിനും" ഇത്‌ ബ്ളോഗേഴ്സിണ്റ്റെ ശ്രദ്ദയില്‍ കൊണ്ടുവന്നതിനു പുലരിക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 15. കുരുത്തം കെട്ടവനെ .. പ്രബോധനത്തിനു ഇത്രയേ കിട്ടിയുള്ളോ എന്ന് ഞാന്‍ പറഞ്ഞോ .. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇവിടം കൊണ്ട് നിര്‍ത്തിയല്ലൊ എന്ന് ആശ്വസിച്ചതാണു ഞാന്‍ .. അത് താങ്കള്‍ക്ക് ഇങ്ങനെ ആണു തോന്നിയതെങ്കില്‍ അത് താങ്കളുടെ മനസ്സിന്റെ പ്രശ്നമാണ് .. എനിക്കെന്ത് ചെയ്യാന്‍ കഴിയും ..

  ReplyDelete
 16. പുലരീ ഞാന്‍ പ്രബോധനത്തിന്റെ കണ്ടെത്തലുകളെ പറ്റി മാത്രമാണു സംസാരിച്ചത് .. ഇസ്ലാമിനെയോ മുസ്ലിം സമൂഹത്തെയോ ഒന്നും ഉദ്ദേശിച്ചില്ലല്ലോ.. പക്ഷേ കേട്ട പാതി കേള്‍ക്കാത്ത പാതി മുഴുവന്‍ മുസ്ലിമിനെയും വായുജിത്ത് എന്തോ പറഞ്ഞു എന്ന രീതിയില്‍ ആണു താങ്കളുടെ മറുപടി .. എനിക്ക് മറുപടി തരുക എന്നതിലുപരി താങ്കളുടെ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നത് മാത്രമേ താങ്കള്‍ ആ മറുപടിയില്‍ ഉദ്ദേശിച്ചുള്ളൂ..

  ReplyDelete
 17. പുലരി :കട്ടത് ഒരു തവണയാണെഗ്കിലും ആയിരം തവണയാണെങ്കിലും കളവു കളവു തന്നെ. അയാളെ കള്ളൻ എന്നു തന്നെ വിളിക്കാം.

  അപ്പോള്‍ സ്വന്തം പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രന്‍ഡിനെ എന്തു വിളിക്കും പുലരീ ....

  ReplyDelete
 18. വായുജിത്..
  സംഘപരിവാര ഭീകരതയുടെ ഒരു മുഖം മാത്രമേ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളൂ. ഇനിയും എത്രയോ സ്ഫോടനങ്ങളുടെ ചുരുള്‍ അഴിയാനുന്ന്ടു...
  സംഘഭീകരതയുടെ യഥാര്‍ത്ഥ മുഖം ഇതിനെക്കാള്‍ ഭീകരമാണ്.

  ReplyDelete