Sunday, January 31, 2010

പോരോഹിത്യം -'വിചാരം' ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി.

ഇസ്ലാമിലെ പോരോഹിത്യവുമായി ബന്ധപ്പെട്ടു 'വിചാരം' ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി.
കാളിടാസനുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റില്‍ ഇസ്ലാമില പൗരോഹിത്യവുമായി ബന്ധപ്പെട്ടു 'വിചാരം' ഒരു സംശയമുന്നയിച്ചിരിക്കുന്നു. എന്റെ അറിവിന്റെ പരിമിധിയിൽ നിന്നുകൊണ്ടു ഞാൻ അതിനു മറുപടി നൽകുവാൻ ശ്രമിക്കുകയാണു. കൂട്ടിചേർക്കേണ്ടവർക്കു അങ്ങിനെയുമാവാം.

'വിചാരം'

ഈ ജാതി വിഷയങ്ങള്‍ വായിച്ച് തളര്‍ന്നിരിക്കുകയാ.... ഈ പോസ്റ്റ് വായനക്കിടയില്‍ വന്നൊരു സംശയം ആധാരം ഈ വര്‍കള്‍ “ഇസ്ലാം മതം പുരോഹിത കേന്ദ്രീകൃത മതമല്ല, പുരോഹിതരുടെ ഇംഗിതത്തിനനുസരിച്ച്‌ തെറ്റും ശരിയും വിധിക്കാൻ.“
ഇസ്ലാം പുരോഹിത മതമല്ലെങ്കില്‍ പുരോഹിതരായ ചിലരും പാണക്കാട്ടെ തങ്ങളും പുറപ്പെടുവിയ്ക്കുന്ന പെരുന്നാള്‍ തീരുമാനം , മുസ്ലിംങ്ങള്‍ എന്തിനനുസരിക്കണം ?


മറുപടി

പുരോഹിതനെന്നത്‌ മതത്തിൽ ദൈവത്തിനും വിശ്വാസിക്കുമിടയിലുള്ള പ്രതിപുരുഷനെയാണു അഭിസംഭോതന ചെയ്യപ്പെടുന്നത്‌. വിശ്വാസികളുടെ ആരാധന കർമ്മങ്ങളിൽ ഈ പ്രതിപുരുഷന്റെ സാന്നിദ്ധ്യം അത്യന്താപെക്ഷിതമാണു.
മാത്രമല്ല കാലാകാലങ്ങളിലെ താൽപര്യങ്ങൾക്കനുസരിച്ച്‌ അചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള മാറ്റിതിരുത്തലുകൾ നടത്തുവാൻ പുരോഹിതർക്കധികാരവുമുണ്ട്‌. ക്രൈസ്തവതയെ ഭാരതവൽക്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ക്രൈസ്തവർ മതത്തിന്റെ ഭാഗമായി ആചരിക്കുന്ന കേരളത്തിലെ പള്ളിപ്പെരുന്നാളുകളുടെ യഥാർത്ഥ ശ്രോതസ്സ്‌ അമ്പലങ്ങളിലെ ഉത്സവങ്ങളാണല്ലോ?
വിജയദശമിനാളിൽ ഹൈന്ദവ വിശ്വാസികൾ നടത്തുന്ന എഴുത്തിനിരുത്ത്‌ ഇപ്പോൾ ക്രൈസ്തവ ആചാരമായി മാറിയിയിരിക്കുന്നു. മാർപ്പാപ്പായുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച്‌ ഡൽഹിയിൽ നടന്ന് ദിവ്യബലിയിൽ ഹൈന്ദവസാമ്യമുള്ള ആചാരങ്ങൾക്കാണു മുൻഗണന നൽകപ്പെട്ടത്‌. എന്നു മാത്രമല്ല ക്രൈസ്തവ വിശ്വാസമനുസരിച്ച്‌ പുരോഹിതർ യേശുകൃസ്തുവിന്റെ പ്രതിപുരുഷന്മാരുമാണു. ഇതാണു പൗരോഹിത്യമെന്നതിന്റെ വ്യവക്ഷ.

എന്നാൽ ഇസ്ലാം ഇത്തരത്തിലുള്ള സകലമാന കടന്നുകയറ്റങ്ങളെയും നിരാകരിക്കുന്നു.(ചില മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച്‌ ഹൈന്ദവ ആചാരമാമായ എഴുത്തിനിരുത്തും, ഉത്സവസമാനമായ ചന്ദനക്കുടം നേർച്ചയുമൊക്കെ നടക്കുന്നുണ്ട്‌. എന്നാലിതൊന്നും മതശാസനയുടെ ഭാഗമായല്ല നടക്കുന്നത്‌, മറിച്ച്‌ തദ്ദേശീയരായ പള്ളിനടത്തിപ്പുക്കാരുടെ ബിസ്സിനസ്സ്‌ താൽപര്യങ്ങളാണു. മാത്രമല്ല പള്ളികളിൽ നടക്കുന്ന ചന്ദനകുടം നേർച്ചയുമായി ആ പള്ളിയിലെ പണ്ഡിതർ തന്നെ സഹകരിക്കാത്ത സാഹചര്യവുമുണ്ട്‌. ഇതോടനുബന്ധിച്ച്‌ പല പള്ളികളിലും വിശ്വാസികളും ബിസിനസ്‌ താൽപര്യക്കാരായ പള്ളിഭരണാധികാരികളും-മാർക്കിസ്റ്റ്‌ പാർട്ടിയുമായി സംഘർഷം നടക്കുന്നുണ്ട്‌. ഉദാഹരണം ബി.പി.അങ്ങാടി നേർച്ച)

ഇസ്ലാം പറയുന്നത്‌ " ഇസ്ലാമിലില്ലാത്ത ഏതൊരു പുത്തനാചാരവും അക്രമത്തിൽ പെടുന്നതാണു. അക്രമികൾക്കു സ്ഥാനം നരകവുമാനെന്നാണു"
അതുകൊണ്ട്‌ തന്നെ ഏതെങ്കിലുമൊരു വ്യക്തിക്ക്‌ താൽപര്യങ്ങൾക്കനുസൃതമായി ഇസ്ലാമിൽ യാതൊന്നും കൂട്ടിചെർക്കുവാനാകില്ല എന്നു സാരം.
അതെ സമയം ഇസ്ലാമിൽ പണ്ഢിതരുണ്ട്‌. അവർ ചെയ്യുന്ന കർമ്മം സാധാരണ വിശ്വാസികൾക്ക്‌ ഇസ്ലാം മതത്തെ ഖുര്‍ആന്‍ , നബിചര്യകൾക്കനുസൃതമായി പടിപ്പിച്ചു കൊടുക്കുക. പുതിയ സാഹചര്യങ്ങളെ ഖുർ ആന്റെയും നബിചര്യകളുടെയും നിയമങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കുക എന്നിവയൊക്കെയാണു. ഇതിനെ ഇസ്ലാമിൽ "ഇജ്തിഹാദ്‌" എന്നു പറയും. അതായത്‌ നെർക്കുനേരെ ഇസ്ലാം ഒരു വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല, അത്തരം വിയഷയങ്ങളിൽ പണ്ഢിതന്മാർ കൂടിയിരുന്നു മെൽപറഞ്ഞ മൂല്യങ്ങൾക്കനുസൃതമായി സാഹചര്യങ്ങളെ വ്യഖ്യാനിക്കുക അല്ലെങ്കിൽ നിയമത്തെ വ്യാഖ്യാനിക്കുക എന്നതാണത്‌.
അതേസമയം ആരാധനാകർമ്മങ്ങൾക്കു നേതൃത്വം നൽകുവാൻ ഈ പണ്ഡിതർ വേണമെന്ന് ഒരു നിർബന്ധവുമില്ല. രണ്ട്‌ പേർ നടന്നുപോകുന്നുണ്ടെങ്കിൽ അതിലൊരാളെ നേതാവായി നിശ്ചയിക്കട്ടെ എന്നാണു ഇസ്ലാം അനുശാസിക്കുന്നത്‌.
അതുപോലെ തന്നെ രണ്ടുപേർ നമസ്ക്കരിക്കുമ്പോൾ അതിൽ കൂടുതൽ അറിവും, ഭയഭക്തിയും,പൊതുസമ്മതനുമായ വ്യക്തി ആരാധനക്കു നേതൃത്വം നൽകട്ടെ എന്നുമാണു ഇസ്ലാമിക അദ്ധ്യാപനം. എന്നാൽ ആർദ്ധനാലയങ്ങളിൽ യഥാസമയത്ത്‌ നമസ്ക്കാരം മുറക്കു നടക്കേണ്ടതു കൊണു തദ്ദേശിയർ ഇതിനായി ഒരു വ്യക്തിയെ 'ഇമാം' അഥവാ 'നേതാവ്‌' എന്ന സ്ഥാനത്തേക്കു ശമ്പളം നൽകി നിശ്ചയിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം ഇമാമുകളുടെ നേതൃത്വത്തിലാണു പള്ളികളിലെ ആദ്യ പ്രാർത്ഥനകൾ നടക്കാറു. അതേസമയം ആദ്യപ്രാർത്ഥന കഴിഞ്ഞു പള്ളികളിൽ വരുന്ന വിശ്വാസികൾ മുൻപേ സൂചിപ്പിച്ചതു പോലെ അവരിൽ നിന്നുതന്നെ ഒരു നേതാവിനെ കണ്ടെത്തി നമസ്ക്കാരം നിർവ്വഹിക്കുകയാണു ചെയ്യുക. അതിൽ 'ഇമാം' എന്ന വ്യക്തിക്ക്‌ യാതൊരു ബന്ധവുമില്ല എന്നു സാരം.
അതുപോലെ ഹൈന്ദവ സമുദായത്തിലും ക്രൈസ്തവ സമുദായത്തിലും മരണം,വീടുപാർക്കൽ എന്നിങ്ങനെ ജീവിതബന്ധിയായ സകലമാന കർമ്മങ്ങൾക്കും പുരോഹിതന്റെ സാന്നിദ്ധ്യം ആവശ്യമത്രെ. എന്നാൽ ഇസ്ലാമിൽ മേൽപറഞ്ഞ ഒരു ചടങ്ങുകൾക്കും പുരോഹിതരുടെ സാന്നിദ്ധ്യം ആവശ്യമില്ല.

അതെ സമയം സമുദായവുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളിൽ സമുദായത്തിനാൽ നിശ്ചയിക്കപ്പെട്ട്‌ "ഖാദിമാരുടെ" വിധിയാണു മാനദണ്ഡം. ക്രൈസ്തവർ ഇടവക എന്നു വിശേഷിപ്പിക്കുന്ന രീതിയിൽ പ്രാദേശികമായ ഇസ്ലാമിക ഘടനയെ "മഹല്ല് സംവിധാനം" എന്നാണു പറയുക. ഓരോ മഹല്ലിലേയും പെരുന്നാളടക്കമുള്ള വിഷയങ്ങളിൽ ഈ മഹല്ല് ഖാദിമാരാണു ചന്ദ്രനെ കണ്ട വ്യക്തികളുടെയും അതിനു സാക്ഷികളായവരുടെയും തെളിവുകൾക്കനുസരിച്ച്‌ പെരുന്നാൾ ദിനം പ്രഖ്യാപിക്കേണ്ടത്‌. അതൊരു അധികാരഘടനയാണു. എത്രത്തോളമെന്നാൽ വിശ്വാസികളുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങളിൽ ഇസ്ലാമിക ചര്യകൾക്കും, നിയമങ്ങൾക്കനുസ്ര്തമായി പരിഹാരം കാണുവാൻ അധികാരമുള്ള ഘടന. സമൂഹത്തിലെവിടെയും നിലനിൽക്കുന്ന നിലക്കുള്ള അധികാരഘടനപോലെത്തന്നെ.

ഇവിടെ പാണക്കാട്‌ തങ്ങൽ, കാന്തപുരം മുസ്ലിയാർ. ഹിലാൽകമ്മറ്റി ഇവയൊക്കെയാണു മേൽപറഞ്ഞ വിഷയങ്ങളിൽ സമുദായം ആധികാരികമായി മാനദണ്ഡമായി സ്വീകരിക്കുന്നത്‌. ഇതിൽ പാണക്കട്‌ തങ്ങളും, കാന്തപുരം മുസ്ലിയാരും നൂറുകണക്കിനു മഹല്ലുകളുടെ രക്ഷാധികാരികളാണു. അതുപോലെ ഹിലാൽ കമ്മറ്റിയും മഹല്ല് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ കോർഡിനേഷനാണു. വിശേഷ ദിവസങ്ങളിലെ ഏകീകരണമാണു ഇവിടെ അവർ നിർവ്വഹിക്കുന്നത്‌.
വിചാരം സംശയിച്ചതു പോലെ ഇത്‌ പൊരോഹിത്യമല്ല. ഇവർക്കാർക്കും ഇസ്ലാമിലില്ലാത്ത ഒരു സംഗതികളും ഇസ്ലാമിൽ കൂട്ടിചേർക്കുവാനോ, ഇസ്ലാമിൽ ഉള്ള ഒരു സംഗതി മതത്തിൽ നിന്നുപേക്ഷിക്കുവാനോ അധികാരമില്ല.

4 comments:

 1. ഇസ്ലാമിലെ പോരോഹിത്യവുമായി ബന്ധപ്പെട്ടു 'വിചാരം' ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി.
  കാളിടാസനുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റില്‍ ഇസ്ലാമില പൗരോഹിത്യവുമായി ബന്ധപ്പെട്ടു 'വിചാരം' ഒരു സംശയമുന്നയിച്ചിരിക്കുന്നു. എന്റെ അറിവിന്റെ പരിമിധിയിൽ നിന്നുകൊണ്ടു ഞാൻ അതിനു മറുപടി നൽകുവാൻ ശ്രമിക്കുകയാണു. കൂട്ടിചേർക്കേണ്ടവർക്കു അങ്ങിനെയുമാവാം.

  ReplyDelete
 2. അസ്സലായീ...
  ആശംസകള്‍..!!
  www.tomskonumadam.blogspot.com

  ReplyDelete
 3. മലയാള ബ്ലോഗു ലോകത്തില്‍ യുക്തിവാദത്തിന്റെ നേതാവെന്നു പറയപ്പെടുന്ന ജബ്ബാര്‍മാഷിന്റെ ഒരു പോസ്റ്റിനുള്ള മറുപടി ബീമാപള്ളി ബ്ലോഗില്‍ വായിക്കാം...!

  ദൈവം പ്രവാചകന്റെ ഗുമസ്തനോ.?

  ReplyDelete
 4. സംശയങ്ങള്‍ക്ക് അറുതി വരുത്തിയതില്‍ സന്തോഷം, ഇതില്‍ പ്രതിബാധിച്ച ചില കാര്യങ്ങള്‍ കൂടി ചോദിച്ചോട്ടെ ? “ഇസ്ലാം ഇത്തരത്തിലുള്ള സകലമാന കടന്നുകയറ്റങ്ങളെയും നിരാകരിക്കുന്നു.(ചില മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച്‌ ഹൈന്ദവ ആചാരമാമായ എഴുത്തിനിരുത്തും, ഉത്സവസമാനമായ ചന്ദനക്കുടം നേർച്ചയുമൊക്കെ നടക്കുന്നുണ്ട്‌. എന്നാലിതൊന്നും മതശാസനയുടെ ഭാഗമായല്ല നടക്കുന്നത്‌, മറിച്ച്‌ തദ്ദേശീയരായ പള്ളിനടത്തിപ്പുക്കാരുടെ ബിസ്സിനസ്സ്‌ താൽപര്യങ്ങളാണു.“ എന്റെ നാട് പൊന്നാനിയാണ് ഇവിടേയും ഇതിനടുത്ത പ്രദേശങ്ങളിലും ഇതുപോലെ ഒത്തിരി അനാചാരങ്ങള്‍ നടയ്ക്കുന്നു ഉദാഹരണത്തിന് .. ജീവിച്ചിരിന്നപ്പോല്‍ ഏത് ജാതിയെന്നോ ഏത് മതമെന്നോ അറിയാത്ത ഒരു സ്ത്രീയുടെ ജഡത്തെ സംസ്ക്കരിച്ച ഒരു സ്ഥലം പുണ്യമായ ഒരിടമാക്കിയിട്ടുള്ളത് താങ്കളിവിടെ ഉദ്ധരിച്ച ചില വ്യക്തികളുടെ അനുഗ്രങ്ങളോടെയാണ് , ഇത് തെറ്റാണന്ന് എല്ല്ലാ മുസ്ലിംങ്ങള്‍ക്കുമറിയാമെങ്കിലും എന്തുകൊണ്ടതിനെ ഇല്ലാതാക്കി കൂടാ ?, റംസാന്‍ ഇന്ന ദിവസം ആരംഭിയ്ക്കും പെരുന്നാല്‍ ഇന്ന ദിവസമാരംഭിയ്ക്കും എന്നു മാത്രം പറയാന്‍ എന്തിനൊരു കൂട്ടായ്മ ? ഇസ്ല്ലാമില്‍ കൂട്ടി ചേര്‍ക്കപ്പെട്ട ഈ അനാചാരങ്ങളെ എന്തുകൊണ്ട് പ്രദേശികതയുടെ പേരില്‍ അനുഗ്രഹിക്കുന്നു ? ഒരു ദേശീയ വിപ്ലവ നായകനും പ്രസിദ്ധനായ സ്വതന്ത്ര പോരാട്ട വീരനുമായ വെളിയങ്കോട് ഉമര്‍ ഖാസിയുടെ ആണ്ട് നേര്‍ച്ച ഈ ജാതി വരവുകളും പോക്കുകളുമായി അനാചാരത്താല്‍ ചീഞ്ഞു നാറുന്നു.

  ReplyDelete