Tuesday, January 26, 2010

ജന്മഭുമി-നായര്‍ പിടിച്ച പുലിവാല്‍


ജന്മഭുമി-നായര്‍ പിടിച്ച പുലിവാല്‍

അന്തരീക്ഷം കാവീമയമായതു കൊണ്ടു തന്നെ സംഘപരിവാർ മാധ്യമം എന്ന നിലക്ക്‌ കുറച്ചുദിവസമായി 'ജന്മഭൂമി' വായിക്കുവാൻ മെനക്കെടാരില്ല. ജന്മഭൂമി വിളമ്പുന്നതിനേക്കാൾ പത്തര മാറ്റ്‌ വിഷമുള്ള സദ്യയല്ലേ മാതൃഭൂമിയും,മനോരമയും,കൗമുദിയും,ഏഷ്യാനെറ്റുമൊക്കെ വിളമ്പുന്നത്‌. എന്നാലും ഇടക്കൊരു ഓട്ടപ്രദക്ഷിണം ജന്മഭൂമിയിലൂടെ നടത്താറുണ്ടു.
അങ്ങിനെ മുങ്ങിയപ്പോൾ കിട്ടിയ മുത്താണു പത്മനാഭൻ നായരുടെ ഈ നെടുങ്കൻ സാധനം.

(jan-20-2010)

.

വിഷയം ഇസ്ലാം, സൗദി അറേബ്യ, പർദ്ദ,മക്ക, ഹജ്ജ്‌ എന്നിവയൊക്കെയല്ലേ? എന്തും പറയാമല്ലോ? രാവിലെ തന്നെ അൽപം പട്ടയടിച്ച്‌ ശീലിച്ചവർക്ക്‌ ഇത്തരം വിഷം ഒരു ഉന്മാദവുമാണു. ഇനി ഇതെങ്ങാനു നമ്മുടെ വല്ല ജഡ്ജിയേമാന്മാരും വായിച്ച്‌ സൗദിയറേബ്യയെക്കെതിരെ അന്വേഷണത്തിനുത്തരവിടുമോ എന്നറിയില്ല. ഒരു മറുപടി പറയുവാനുള്ള കോപ്പൊന്നും ഇതിനില്ല, എന്നാലും ചില വസ്തുതകൾ പറയാതെ വയ്യ.


ഗൾഫ്‌ രാഷ്ട്രങ്ങൾ അടിസ്ഥാനപരമായി രാജഭരണം പിന്തുടരുന്നവരാണു. ഇസ്ലാമിക ഭരണക്രമമല്ല. തദ്ദേശിയരായവർ നൂറുശതമാനവും മുസ്ലിംകൾ ആയതിനാൽ ( സംഘപരിവാറുകാരുടെ രാമൻ ലങ്കയിലേക്കു പോകുന്ന വഴിക്ക്‌ ഇവിടെ തങ്ങിയതായി ഒരു ചരിത്രം കേട്ടിട്ടില്ല. ഇനി വേണമെങ്കിൽ ചരിത്രം ശൃഷ്ഠിക്കാം) ഔദ്യോഗിക മതം ഇസ്ലാം ആണു. മാത്രമല്ല വിശുദ്ധ ഖുർആനെയും, ഇസ്ലാമിക ശരിഅത്തിനെയും ഭരണ നിർവ്വ്വഹണത്തിനുള്ള പ്രധാന വഴികാട്ടിയുമായി ഏതാണ്ടെല്ലാ(ഒമാൻ ഒഴികെ) ഭരണകൂടങ്ങളും നിശ്ചയിച്ചിട്ടുമുണ്ടു.
അതായത്‌ അടിസ്ഥാനപരമായി ഇസ്ലാം മത ക്രമങ്ങൾക്കും, വ്യവസ്ഥകൾക്കുമാണു ഈ നാടുകളിൽ മുൻ തൂക്കം. അതവർ ഭരണഘടനയിലൂടെ പരസ്യമായി പ്രഖ്യാപിച്ചതുമാണു. ഇവിടെ ജോലി തെടി എത്തുന്നവർ മറ്റേതെങ്കിലും നാടുകളെ പോലെ
'മതെതര പൊയ്മുഖമണിഞ്ഞ്‌' ഭൂരിപക്ഷ അജണ്ടകൾ നടത്തുന്ന രാജ്യങ്ങളുടെ'കൂട്ടത്തിൽ സൗദി അടക്കമുള്ള നാടുകളെ പെടുത്തേണ്ട എന്നു സാരം. റമദാനിലെ ഭക്ഷണക്രമങ്ങൾ ഈ നാടുകളിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. വിശുദ്ധ റമദാനിൽ വ്രതമാസത്തിന്റെ ചൈതന്യത്തിനു ക്ഷതം വരുത്തുന്ന നിലക്ക്‌ ആരു പ്രവർത്തിച്ചാലും അതു മുസ്ലിം നാമധാരിയാകട്ടെ, അമുസ്ലിംകൾ ആകട്ടെ നടപടി എടുക്കുമെന്നുള്ളത്‌ ഓരോ വർഷവും റമദാൻ മാസത്തിനു മുന്നേ ഗവൺമന്റ്‌ തലത്തിൽ പ്രഖ്യാപിക്കുന്നതാണു. അതാണാ നാട്ടിലെ നിയമം. ഈ നിയമം അംഗികരിക്കാത്തവർ ആ നാട്ടിലേക്കെന്തിനു പോകണം? അവിടെ എന്തിനു ജോലി എടുക്കണം? അമെരിക്കയിലേക്കു യാത്ര ചെയ്യുമ്പോൾ മുസ്ലിംകൾ ആണെങ്കിൽ വിമാനതാവളങ്ങളിൽ പതിവിൽ കവിഞ്ഞ പരിശോധന ഉണ്ടാകും. അതു ആ നാട്ടിലെ സുരക്ഷാ നിയമമാണു. അത്‌ അംഗികരിച്ചവർ അങ്ങോട്ടു പോയാൽ മതി. ഷാരൂഖ്‌ ഖാനെ പോലെയുള്ളവർക്കു ഇത്തരം പരിശോധനകൾ പീഢനമായി അനുഭവപ്പെടുന്നുവേങ്കിൽ ഒന്നുകിൽ മതം മാറി ജോർജെന്നോ, അല്ലെങ്കിൽ രാമനെന്നോ പേരുമാറ്റി യാത്ര ചെയ്യാമല്ലോ? അതു പോലെ സൗദി അടക്കമുള്ള നാടുകളിലെ നിയമവ്യവസ്ഥകൾ അംഗീകരിക്കുന്നവർ മാത്രം ആ നാടുകളിൽ പോയാൽ മതിയല്ലോ? അവർക്കിഷ്ടത്തിനു ജിവിക്കുവാൻ ഒരു പുറം നാട്ടിൽ തന്നെ പോകണെമെങ്കിൽ 'നേപാളിൽ' ഒക്കെ പോയി ജീവിതവൃത്തി കരുപ്പിടിപ്പിക്കാമല്ലോ?

സൗദി ഗവൺമന്റ്‌ ഒരു നായരെയും നിർബന്ധപൂർവ്വ്വം അങ്ങോട്ടു ക്ഷണിച്ചിട്ടില്ല. ഇവിടെ കുറെ തൊഴിൽ ഉണ്ടു. അതു എടുക്കുവാൻ തൊഴിലാളികളെ വേണം. തൊഴിൽ ചെയ്തോളൂ, പകരം ശമ്പളം തരാം. എന്നു മാത്രമേ സൗദി അടക്കമുള്ളവർ പറയുന്നത്‌. അതല്ലാതെ കാലാകാലങ്ങളായി ഇവിടെ നിലനിൽക്കുന്ന നിയമങ്ങളെല്ലാം നായർക്കു വേണ്ടി മാറ്റിയെഴുതണമെന്നു പറഞ്ഞാൽ, നായരേ അവിടെ ഭരിക്കുന്നത്‌ മോഡിയൊന്നുമല്ലല്ലോ?


ബാബരീ പള്ളി തകർത്തതിൽ സന്തോഷിച്ച്‌ ലഡു വൊക്കെ പരസ്യമായി വിതരണം ചെയ്യണമെന്ന നിലക്കുള്ള പൗരാവകാശവും,ആവിശ്കാര സ്വ്വതന്ത്ര്യവും, സൗദി അംഗീകരിച്ചെന്നു വരില്ല. അതിനു പറ്റിയ സ്ഥലം കണ്ടെത്തുകയല്ലേ ഉചിതം?

എന്നാൽ ഈ നായർ ആരോപിക്കുന്നതു പോലെയാണോ വിഷയങ്ങൾ? നായരുടെ ഒരു വാചകം ഇങ്ങിനെ "കുറ്റം ചെയ്തവരെ മരുഭൂമിയിലെ കഴുകന്മാർക്കിട്ടുകൊടുക്കും" ഹാ ഹാ അപ്പോൾ എത്ര പേർ ഇങ്ങിനെ കഴികൻ പിടിച്ചുതിന്നു കൊല്ലപ്പെട്ടിരിക്കും? ഇതു അച്ചടിക്കുന്നവരെയും, അതു തൊണ്ട തൊടാതെ വായിച്ച്‌ നിശ്വാസമിടുന്നവരെയും ഓർത്ത്‌ സഹതപിക്കാം. അല്ലാതൊന്നു ചെയ്യുവാനില്ല ഈ വിഷയത്തിൽ..


നായരുടെ പ്രധാന ആരോപണം ലോക മുസ്ലിംകളുടെ രണ്ടു വിശുദ്ധ ഗേഹങ്ങളായ മക്ക, മദീന എന്നിവടങ്ങളിലേക്ക്‌ നായരെ കയറ്റുന്നില്ലത്രെ. എന്നു മാത്രമല്ല കിലോ മീറ്റരുകൾക്കപ്പുറം നായരെ കയറ്റുകയില്ലെന്ന ബൊർഡും ഉണ്ടത്രെ. എന്തിനാണു നായരങ്ങോട്ട്‌ പോകുന്നത്‌? പോയി തോഴാൻ നായരുടെ വെല്ല മൂർത്തികളെയും അവിടെ സ്ഥാപിച്ചിട്ടുണ്ടൊ? ബാബരീ മസ്ജിദിൽ സംഭവിച്ചതു പോലെ ആളുറങ്ങിയ നേരത്ത്‌ വെല്ല കല്ലുകളും കൊണ്ടുവെച്ച്‌ അവകാശവാദമുന്നയിക്കാതിരിക്കാനാകാം സൗദി ഇങ്ങിനെ ഒരു മുൻ കരുതൽ അടുത്തിരിക്കുക. അങ്ങിനെ സംഭവിച്ചിട്ടുമുണ്ടു. ദശാബ്ദങ്ങൾക്കു മുന്നേ വിശുദ്ധ ഗേഹത്തിൽ സ്ഥാപിച്ച അല്ലാഹുവിനാൽ ബഹുമാനിക്കപ്പെട്ട
"കറുത്ത കല്ലു"അക്രമികൾ എടുത്തുകൊണ്ടു പോകുകയും പിന്നീട്‌ വർഷങ്ങൾക്കു ശേഷമാണു അതു തിരികെ സ്ഥാപിച്ചതും.


മദീന പള്ളി അറിയപ്പെടുന്നതു തന്നെ അന്ത്യപ്രവാചകനായ മുഹമ്മദിന്റെ പെരിലാണു. അദ്ദേഹത്തെയും കുടുംബങ്ങളെയും, സഹപ്രവർത്തകരെയും മരണാനന്തരം അടക്കം ചെയ്തിട്ടുള്ളതും ഈ പള്ളിയിലാണു. തുരങ്കം നിർമ്മിച്ചും, ആക്രമിച്ചുമൊക്കെ പലതവണ ഈ ഖബറുകൾ നശിപ്പിക്കുവാൻ ഇസ്ലാമിന്റെ ശത്രുക്കൾ ശ്രമിച്ചതിനെ തുടർന്നാണു മെൽപറഞ്ഞ വിശുദ്ധ ഗേഹങ്ങളിലേക്ക്‌ അമുസ്ലിംകളുടെ പ്രവേശനം നിരോധിച്ചത്‌. അല്ലാതെ അത്‌ വിശ്വാസപരമായ നടപടിയുടെ ഭാഗമല്ല, മറിച്ച്‌ സുരക്ഷാ കാരണങ്ങൾ കൊണ്ടാണെന്ന് വ്യക്തം. നായ്‌രുദ്ദേശിക്കുന്ന ഒരു ആരാധനക്കും ഇവിടെ സാഹചര്യമില്ലാത്ത അവസ്ഥയിൽ നായർക്കെന്തവിടെ കാര്യം? ഒരു കാര്യം വ്യക്തം. അബദ്ധത്തിലെങ്ങാനും ഏതെങ്കിലും ജോർജോ,നായരോ അവിടെ സന്ദർഷിച്ചാൽ വ്യക്തിപരമായി അവർ നെരിടേണ്ട നിയമനടപടികൾ ഒഴിച്ചു നിറുത്തിയാൽ
"പുണ്യാഹം തെളിച്ച്‌" ശുദ്ധി വരുത്തുകയില്ല. മനുഷ്യരെ മനുഷ്യരായി കാണുന്ന മത സംഹിതയാണു ഇസ്ലാം.


ഇത്ര സൗഹൃദം ഘോഷിക്കുന്ന നായർ.
"അഹിന്ദുക്കൾക്ക്‌ ക്ഷെത്രത്തിൽ പ്രവേശനമില്ല"എന്നാ നാടൊട്ടുക്കുമുള്ള ക്ഷേത്രങ്ങളിലെ നിയമങ്ങളെ കുറിച്ച്‌ അറിയാഞ്ഞിട്ടാണാവോ? യാദ്ര്ശ്ചികമായി ഏതെങ്കിലും ക്ഷേത്രത്തിലെങ്ങാനും ഒരന്യമതസ്ഥൻ കയറിയാൽ ഉടനെ മതപോലിസായാനിക്കരുകാർവരും, അവരുടെ വക ഭേത്യം. പിന്നെ തന്ത്രിയുടെ വക പുണ്യ്യാഹം. ഒരു ക്ഷുദ്ര ജീവിയൊന്നുമല്ല അവിടെ വന്നു പെട്ടത്‌, മറിച്ച്‌ ഒരു സാധാ മനുഷ്യനാണു എന്ന വകതിരിവൊന്നും പുണ്യാഹം നടത്തുന്നവർക്കില്ലല്ലോ? വയലാർ രവിയുടെ മകന്റെയോ മകളുടെയോ വിവാഹത്തിനു ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ക്ഷേത്രം മുഴുക്കെ പുണ്യാഹം നടത്തി ശുദ്ധി ചെയ്ത പാരമ്പര്യമാണു നായരുടെ കൂട്ടക്കാർക്കുള്ളത്‌. ഒരു തലമുറ അരിയപ്പെടുക പിതാവിന്റെ നാമത്തിലാണു. പിതാവിനെ അറിയാത്തവർ മാതാവിന്റെ കുടുംബക്കാരിൽ അഭിമാനം കൊള്ളും. ഇവിടെ വയലാർ രവിയെന്ന ഈഴവ പിതാവിന്റെ മകനെന്നതിനേക്കാൾ മേഴ്സി രവിയെന്ന മാതാവിന്റെ മകനായതാണു മാതാവിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നവർ പരിഗണിച്ചതും പുണ്യാഹം തെളിച്ചതും.


നായരേ പറയുവാനാണെകിൽ ഒരുപാടുണ്ട്‌. രണ്ടു കാലിലും മന്തുമായി അതിൽ അഭിമാനം കൊള്ളുന്ന നായരെ പോലുള്ളവരാണു രണ്ട്കാലിൽ ആരോഗ്യത്തോടെ നടക്കുന്നവരെ കാണുമ്പോൾ കളിയാക്കുന്നത്‌. ഇതൊരു മനോരോഗവുമാണു.
ഇതിൽ കൂടുതൽ നായർക്ക്‌ സമയം അനുവധിക്കുന്നില്ല


7 comments:

 1. അന്തരീക്ഷം കാവീമയമായതു കൊണ്ടു തന്നെ സംഘപരിവാർ മാധ്യമം എന്ന നിലക്ക്‌ കുറച്ചുദിവസമായി 'ജന്മഭൂമി' വായിക്കുവാൻ മെനക്കെടാരില്ല. ജന്മഭൂമി വിളമ്പുന്നതിനേക്കാൾ പത്തര മാറ്റ്‌ വിഷമുള്ള സദ്യയല്ലേ മാതൃഭൂമിയും,മനോരമയും,കൗമുദിയും,ഏഷ്യാനെറ്റുമൊക്കെ വിളമ്പുന്നത്‌. എന്നാലും ഇടക്കൊരു ഓട്ടപ്രദക്ഷിണം ജന്മഭൂമിയിലൂടെ നടത്താറുണ്ടു.
  അങ്ങിനെ മുങ്ങിയപ്പോൾ കിട്ടിയ മുത്താണു പത്മനാഭൻ നായരുടെ ഈ നെടുങ്കൻ സാധനം.
  (jan-20-2010)

  ReplyDelete
 2. ബുദ്ധിയ്ക്കു ബുദ്ധിയുറയ്ക്കാഞ്ഞാല്‍ ബുദ്ധിമാന്മാരുടെ കാര്യം ബുദ്ധിമുട്ടിലാകും..!!

  ReplyDelete
 3. "തുരങ്കം നിർമ്മിച്ചും, ആക്രമിച്ചുമൊക്കെ പലതവണ ഈ ഖബറുകൾ നശിപ്പിക്കുവാൻ ഇസ്ലാമിന്റെ ശത്രുക്കൾ ശ്രമിച്ചതിനെ തുടർന്നാണു മെൽപറഞ്ഞ വിശുദ്ധ ഗേഹങ്ങളിലേക്ക്‌ അമുസ്ലിംകളുടെ പ്രവേശനം നിരോധിച്ചത്‌. അല്ലാതെ അത്‌ വിശ്വാസപരമായ നടപടിയുടെ ഭാഗമല്ല"

  വിശ്വാസ പരമായ കാണങ്ങള്‍ കൊണ്ട് തന്നെയാണ്. റസൂല്‍ (സ) അത് നിരോധിച്ചിട്ടുണ്ട്.

  ReplyDelete
 4. Qur’an as follows: "Oh you who believe! Truly the idolaters are unclean; so let them not, after this year, approach the Sacred Mosque...." (9:28). This verse specifically refers to the Grand Mosque in Mecca; later scholars have included Madinah in this ruling as well.

  ReplyDelete
 5. സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9:28

  ReplyDelete
 6. Sam
  തെറ്റു തിരുത്തുന്നു.

  ReplyDelete