Tuesday, December 29, 2009

പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും

പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും

പർദ്ദ വീണ്ടും വാർത്തയിൽ ഇടം പിടിക്കുന്നു. സൂഫിയാ മദനിയുമായി ബന്ധപ്പെട്ട കേസ്സിലെ ജാമ്യാപേക്ഷയിൽ ഹർജിക്കാരി പർദ്ദ ധരിക്കുന്ന സ്ത്രിയാണെന്നു പ്രത്യേകമായി എടുത്തുപറയുന്നുണ്ടു. നീതിപീഢത്തിന്റെ പ്രത്യേകമായ ഔധാര്യത്തിനു വേഷവിധാനത്തിനു എന്തെങ്കിലും പങ്കുവഹിക്കാനുണ്ടോ എന്നത്‌ അറിയില്ല. ഇല്ല എന്നതു തന്നെയാണു വിശ്വാസം. സൂഫിയയുടെ അഭിഭാഷകർ എന്തടിസ്ഥാനത്തിലാണു ഹർജിക്കാരിയുടെ വേഷവിധാനത്തിന്റെ സവിശേഷതകൾ വാദത്തിൽ ഉന്നയിച്ചതെന്ന് അറിയില്ല, അതുകൊണ്ടു എന്തെങ്കിലും ഗുണമുണ്ടായോ എന്നതും പരിശോധിക്കപ്പെടേണ്ടതാണു. ഭാവിയിൽ കഷായ വസ്ത്രമോ, കന്യാസ്ത്രി വസ്ത്രമോ കോടതി വാദങ്ങളിൽ കടന്നുവരുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. (സിസ്റ്റർ സെഫിയുടെ ജാമ്യാപേക്ഷയിൽ വസ്ത്രധാരണത്തെ കുറിച്ചുള്ള പരാമർഷമുണ്ടായിരുന്നു എന്നാണു ഓർമ്മ) എന്തൊക്കെ തന്നെയായാലും ഹർജിക്കാരുടെ നിരപരാധിത്വ വാദങ്ങൾകുപരിയായി വേഷവിധാനത്തിലെ സവിശേഷതകൾ കോടതിവാദങ്ങളിൽ കടന്നു വരുന്നത്‌ അഭിലഷിണീയമല്ല.


എന്നാൽ വേഷം പർദ്ദയായതു കൊണ്ടു തന്നെ വിവാദങ്ങളും എതിരഭിപ്രായങ്ങളും കോടതി നിരീക്ഷണങ്ങളിൽ മാത്രമൊതുങ്ങിയില്ല. നിശ്പക്ഷതക്കു പെരു കേട്ട ജദ്ജിയാണു കേസ്‌ പരിഗണിച്ചിരുന്നതെന്നതു ഇവിടെ അടുത്തു പറയേണ്ട പ്രത്യേകഥയുമാണു. പതിവു പോലെ വന്നു വിമർഷന ശരങ്ങൾ നാലു പാടു നിന്നും. സ്ത്രീവാദികളും, യുക്തിവാദികളും, യുക്തിവാദികളുടെ വേഷം ധരിച്ച മറ്റു ചിലരും, പിന്നെ സംഘപരിവാർ ജിഹ്വകളും പർദ്ദക്കെതിരെ ഐഖ്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടു ലേഖനങ്ങളും പ്രസ്ഥാവനകളുമായി രംഗം കൊഴുപ്പിച്ചു.


ഇസ്ലാമിക വേഷവിധാനം ആഗോളതലത്തിൽ നേരിടുന്ന ആദ്യ വിമർഷനമോ, വെല്ലുവിളിയോ അല്ല ഇതൊന്നും. ഇസ്ലാമിക ഖിലാഫത്തിന്റെ അവസാന തിരുശേഷിപ്പായിരുന്ന ഉസ്മാനിയാ ഖിലാഫത്ത്‌(ഓട്ടോമൻ) കേന്ദ്രമായിരുന്ന തുർക്കിയിൽ തൊള്ളായിരത്തി ഇരുപതുകളിൽ അധികാരം പിടിച്ചടക്കിയ തീവ്രവാദികൾ ആദ്യം വെടിയുതിർത്തത്‌ പർദ്ദക്കെതിരെയായിരുന്നു. ജനസംഖ്യയിൽ തൊണ്ണൂറ്റിയഞ്ച്‌ ശതമാനം മുസ്ലിംകൾ അധിവസിക്കുന്ന തുർക്കിയിൽ അധികാരത്തിലേറിയ പട്ടാള ഭരണം പർദ്ദ ധരിക്കുന്നവരെ പരസ്യമായി ശിക്ഷിക്കാനും, അവമതിക്കാനും പകരം പാശ്ചാത്യ വസ്ത്രാധാരണ ശൈലി സ്വീകരിക്കുവാനും നിർബന്ധിച്ചു. സൈന്യതിന്റെ ബലാൽക്കാരമായ നടപടികളെ തുടർന്ന് പർദ്ദ ധരിച്ച്‌ പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾ കുറഞ്ഞു. എന്നു മാത്രമല്ല സൈനീക പിന്തുണയുള്ള ഭരണകൂടം പൊതു ജീവിതത്തിൽ നിന്നും ഇസ്ലാമിക വസ്ത്രാധാരണത്തെ നിയമം മൂലം നിരോധിക്കുകയും ചെയ്തു. ദശാബ്ദങ്ങൽ കഴിഞ്ഞു തുർക്കിയിൽ തിരിച്ചെത്തുമ്പ്പോൾ കാണാൻ കഴിയുന്നത്‌ ഇസ്ലാമിക വസ്ത്രാധരൺക്കനുകൂലമയ തരംഗമാണു. സൈന്യം ബാരക്കുകളിൽ നിന്നും പലപ്പോഴുമിറങ്ങി വന്നു മൂല്യങ്ങളിലേക്കുള്ള തുർക്കി ജനതയുടെ മടക്കത്തിൽ തടസ്സം ശ്രിഷ്ടിച്ചു. നജ്മുദ്ദിൻ അൽബക്കന്റെ നേതൃത്വത്തിലുള്ള ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളെ ബലം പ്രയോഗിച്ചു പുറത്താക്കിയതിനു പറഞ്ഞ കാരണവും അർബകാന്റെ ഇസ്ലാമിക മൂല്യത്തിലേക്കുള്ള മടങ്ങിപ്പോകായിരുന്നു. ഇസ്ലാമിക വിരുദ്ധ ആദർശത്തിൽ ബലം പ്രയോഗിച്ചു വറുത്തെടുത്ത പാശ്ചാത്യ സംസ്കാരത്തെ ജനങ്ങൾ ഏതു നിലക്ക്‌ കൈകാര്യം ചെയ്യുന്നു എന്നത്‌ വർത്തമാനം. ഇന്നും സൈന്യത്തിന്റെ ഇസ്ലാമിക വിരുദ്ധ ഭീഷണിക്കു കീഴെയാണു തുർക്കിയിലെ ഇസ്ലാം ആഭിമുഖ്യമുള്ള സർക്കാരിന്റെ ഭരണം. പ്രധാനമന്ത്രി ഉർദ്ദുഃഖാന്റെ സഹധർമ്മിണിക്കു ഇസ്ലാമിക വസ്ത്രാധാരണം ഉപേക്ഷിച്ചില്ല എന്ന കാരണം കൊണ്ടു മാത്രം പല പൊതു ചടങ്ങുകളും അന്യമാകുന്നു. കലാലയങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ അവർക്കിഷമുള്ള വേഷം ധരിക്കാമെന്ന നിയമം പുനസ്ഥാപിച്ചത്‌ സൈന്യത്തിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണു. ഇതെഴുമ്പോഴും തുർക്കി സർക്കാർ സൈനീക അട്ടിമറി ഭീഷണിയിൽ തന്നെയാണു. ആഫ്രിക്കൻ രാജ്യമായ്‌ ടുണീഷ്യയിലും പർദ്ദക്കെതിരെ നിയമം ഏകാധിപതിയായ സൈനൂൽ ആബിദീൻ പടച്ചുണ്ടാക്കിയിട്ടുണ്ടു..

.
യൂറോപ്പ്‌ അറിയപ്പെടുന്നതു തന്നെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്രത്തിന്റെ അളവുകോൽ വെച്ചാണു. ഇഷ്ടമുള്ളവ സ്വീകരിക്കുവാനും നിരാകരിക്കുവാനുമുള്ള ജനങ്ങളുടെ അവകാശത്തെ ഏറെ മാനിക്കുന്ന്വരാണു യൂറോപ്പിലെ മുതലാളിത ഭരണകൂടങ്ങൾ. എന്നാൽ ഫ്രാൻസ്‌ ഈ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുകയാണു. പർദ്ദ നിയമം മൂലം നിരോധിക്കാനുള്ള ശ്രമത്തിലാണു ഫ്രാൻസിലെ സർക്കോസിയുടെ ഭരണകൂടം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുവനും, ഉപേക്ഷിക്കുവാനുമുള്ള പൗരന്റെ അവകാശത്തിന്മെൽ ഫ്രാൻസ്‌ സർക്കാർ കത്തിവെക്കൂന്നു. ഇനിയങ്ങോട്ടുള്ള കാലം ഫ്രാൻസ്‌ പ്രസിഡന്റ്‌ സർക്കോസിയുടെ പ്രിയ പത്നി കാർലാ ബ്രൂണിയെ പോലെ നൂൽബന്ധമില്ലാതെ തെരുവിൽ നടക്കാം. എന്നാൽ ശരീരം മറച്ചു നടക്കുന്നത്‌ കുറ്റകരമായ ശിക്ഷയാകും. ജനാധിപത്യം പിന്നിടുന്ന വഴികൾ.. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരേ സമയം കന്യാസ്ത്രികളുടെ വസ്ത്രങ്ങൾക്കു അനുമതിയും അതേ സമയം തന്നെ ഇസ്ലാമിക വസ്ത്രാധാരണത്തിനു നിരോധനവുമുണ്ടു. ലക്ഷ്യം വ്യക്തം. മംഗലാപുരത്തെ കോളേജിലെ വിദ്യാർത്ഥിനി ഹിജാബ്‌ ധരിക്കുവാനുള്ള അവകാശത്തിനായി കോടതിയെ വരെ സമീപിക്കേണ്ടി വന്നു. സനാതന മൂല്യങ്ങൾ വിദ്യാർത്ഥികൾക്കു പകരാൻ രൂപം കൊണ്ട ഏ ബി വി പി ആയിരുന്നുവത്രെ എതിർപ്പിനു പിന്നിൽ. പറഞ്ഞു വരുന്നത്‌ പർദ്ദക്കെതിരെയുള്ള വിദ്വേഷം ആദ്യത്തേതല്ല അവസാനത്തെതുമാകില്ല എന്നു സൂചിപ്പിക്കാനാണു

കേരളത്തിൽ പർദ്ദ വിവാദമായി തുടങ്ങിയത്‌ അന്തരിച്ച വിശ്വസാഹിത്യകാരി മാധവിക്കുട്ടിയുടെ കമലാസുരയ്യയിലേക്കുള്ള പരിവർത്തനത്തിലൂടെയാണു. നിശ്പക്ഷ നാഠ്യം വെച്ചു പുലർത്തിയിരുന്ന പലരുടെയും നീല നിറം അന്നു പെയ്ത മഴയിൽ കുതിർന്നു പോയി. ഗാർഹിക നിമിഷങ്ങളിൽ പോലും പർദ്ദയണിഞ്ഞ സുരയ്യയുടെ ജീവിതം പല നിശ്പക്ഷരിലുമുണ്ടാക്കിയ ഉറക്കമില്ലായ്മ ചെറുതല്ല. വാസ്തവത്തിൽ കേരള മുസ്ലിം സ്ത്രീകളിംകളിൽ വലിയൊരു വിഭാഗം പർദ്ദയടക്കമുള്ള ഇസ്ലാമിക വസ്ത്രാധാരണം അടിസ്ഥാന വസ്ത്രമായി സ്വീകരിക്കുവാൻ തുടങ്ങിയത്‌ ഗൾഫ്‌ കുടിയേറ്റത്തോടെയാണു. ഗൾഫ്‌ നാടുകളിൽ കണ്ട ശരീരം മുഴുക്കെ മറയുന്ന വസ്ത്രം അവർ പതുക്കെ ജിവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. അതു വരെ ഉത്തര മലബാറിലെ ചില പ്രദേശങ്ങളൊഴിച്ചു നിറുത്തിയാൽ വേഷവിധാനം കൊണ്ടു മുസ്ലിം സ്ത്രീകളെ തിരിച്ചറിയാൻ പ്രയാസമായിരുന്നു. തുണിയും ജംബറും, അല്ലെങ്കിൽ സാരിയും ബ്ലൗസുമെല്ലാമായിരുന്നു മറ്റു സ്ത്രീകളെ പോലെ തന്നെ മുസ്ലിം സ്ത്രികളുടെയും വേഷവിധാനം. ഇന്നും മധ്യകേരളത്തിലും, ദക്ഷിണകേരളത്തിലുമൊക്കെ പർദ്ദയേക്കാൾ സാരിയോ ചുരിദാറോ ആണു മുസ്ലീം സ്ത്രികളുടെ അടിസ്ഥാൻ വസ്ത്രം. അതേ സമയം കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ മൊത്തമെടുത്താൽ പർദ്ദയേക്കാൽ കൂടുതൽ സ്വാധീനിക്കപ്പെട്ടത്‌ മക്കനയോടു(തലമറക്കുന്ന വസ്ത്രം)കൂടിയ ചുരിദാറാണു.

അതെ സമയം കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്നു മേനി പറയാൻ ഒന്നുമില്ല എന്നതാണു വാസ്തവം. അവർണ്ണ-സവർണ്ണ ചെരിതിരിവു രൂക്ഷമായിരുന്ന മുൻ കാലങ്ങളിൽ കുമ്മനം രാജശേഖരന്റെ കുടുമ്പത്തിലെ സ്ത്രികൾക്കു മാറു മറക്കാനുള്ള അവകാശം നാരായണപണിക്കരുടെയും, ശ്രീധരപിള്ളയുടെയും പൂർവ്വികർ അനുവധിച്ചിരുന്നില്ല. അന്നത്തെ കെരളീയ വസ്ത്രധാരണ ശൈലി മേൽജാതിക്കാർമാത്രം ഭാഗികമായി മാറുമറക്കുലു കീഴ്‌ ജാതിക്കാർക്കു മാറു തുറന്നിടലുമായിരുന്നു. ത്രിശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനു ആ പേർ വനതു തന്നെ മാറുമറക്കാനുള്ള നികുതിയുടെ പേരിലാണു. തൊണ്ണൂറുകളുടെ മദ്ധ്യഘട്ടത്തിലും ത്രിശൂർ ജില്ലയിലെ കോൾ പടവുകളിൽ കൃഷിയിറക്കാൻ പോകുമ്പോൾ ചില പ്രായമായ ഈഴവ സ്ത്രീകൾ ജോലിക്കു വന്നിരുന്നത്‌ മാറു മറക്കാതെയായിരുന്നു. അടിമത്വബോധം അവകാശമായി വഴിമാറുന്നതു പോലെ മാറു മറക്കാതിരിക്കൽ ഒരവകാശം പോലെയാണു ആ സ്ത്രീകൾ പെരുമാറിയിരുന്നത്‌. ടിപ്പുവിന്റെ പടയോട്ട കാലത്ത്‌ സ്ത്രികളെ മാറുമറപ്പിക്കുവാനുള്ള ശ്രമങ്ങൾ സംഘടിതമായി ചോദ്യം ചെയ്യപ്പെട്ടത്‌ രേഖപ്പെടുത്തപ്പെട്ട ചരിത്രമാണു.


മിഥ്യാ പാരമ്പര്യത്തിന്റെ മേനി പറച്ചിലിനപ്പുറം എന്തിനെയും സ്വാംശീകരിക്കാനുള്ള മലയാളിയുടെ ഒടുങ്ങാത്ത അഭിനിവേഷം കാലക്രമേണ കേരളീയ വസ്ത്രാധാരണം ദാവണി-പാവാട-സാരി-ചുരിദാർ എന്നിങ്ങനെയായി പരിവർത്തികുകയാണുണ്ടായത്‌. ഇതിൽ തന്നെ സാരിയും ചുരിദാറുമൊക്കെ തീർത്തും കേരളത്തിനു പുറത്തു നിന്നും വന്നതാണു. ചുരിദാറാകട്ടെ തനി വിദേശിയും മുസ്ലിം പശ്ചാതലമുള്ളതും ആകുന്നു.ഗുരുവായൂർ ദേവസ്വം ഭരനസമിതി ഗുരുവാ യൂർ അമ്പലത്തിലെ സ്ത്രീകൾക്കായി നിലനിന്നിരുന്ന ഡ്രസ്സ്‌ കോഡിൽ മാറ്റം വരുത്തി ചുരിദാരിനു കൂടി(ചുരിദാർ നിർബന്ധമാക്കപ്പെട്ടതല്ല) പ്രവേശാനുമതി നൽകിയപ്പൊൾ ഒരു വിദ്വാൻ നേരെ പോയി സുപ്രിം കോടതിയിൽ, ഇതു കേരള പാരമ്പര്യത്തിനെതിരെയാണെന്നു പരാതിപ്പെട്ടിട്ടു. സുപ്രീം കോടതി ജദ്ജി ഹർജ്ജിക്കാരനോടു ചോദിച്ചത്‌ മാറുമറകാത്ത പരമ്പര്യമാണൊ നിങ്ങളുദ്ദേശിക്കുന്നതെന്നാണു.

പർദ്ദയിലേക്കു തന്നെ തിരിച്ചു വരാം.പർദ്ദയുടെ ഏറ്റവും വലിയ പ്രത്യേകഥ അതിന്റെ വർദ്ധിച്ചു വരുന്ന ജനകീയത തന്നെയാണു. കന്യാസ്ത്രികളുടെ വസ്ത്രാധരണം പോലെ ഏതെങ്കിലുമൊരു വിഭാഗത്തിലേക്കു മാത്രം പർദ്ദ ഒതുക്കപ്പെട്ടില്ല. സമൂഹിക-കുടുമ്പ ജീവിതത്തിൽ ഒരേ പോലെ ഉപകാരപ്രദം. അതു കൊണ്ടു തന്നെ ഒരു സമ്പൂർണ്ണ വസ്ത്രാധാരണമെന്ന നിലക്കു പരുക്കുകളില്ലാതെ സഹസ്രാബ്ദങ്ങളെ അതിജീവിച്ച ബഹുമതി പർദ്ദക്കല്ലാതെ മറ്റെന്തിനാണു? ഏറെ ജനകീയമായ ചുരിദാർ പോലും അനേകമനേകം മാറ്റങ്ങളിലൂടെയാണു കടന്നു പോകുന്നത്‌. വർദ്ധിച്ചു വരുന്ന പർദ്ദയുടെ സ്വീകാര്യത വിറ്റു പണമുണ്ടക്കുന്നതിന്റെ ഭാഗം തന്നെയാണു ഇതു വരെ ഒറ്റപ്പെട്ട സ്ഥാപനങ്ങളിൽ മാത്രം വിപണനം നടത്തിയിരുന്ന പർദ്ദയും, മക്കനയുമൊക്കെ കെരളത്തിലെ ഹൈന്ദവ-ക്രൈസ്തവ ഉടമസ്ഥതയിലുള്ള അതിപ്രശസ്ത ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ഇപ്പോൾ വിൽക്കപ്പെടുന്നതും, ഇസ്ലാമിക ഡ്രസ്സുകൾകായി പ്രത്യേക കൗണ്ടരുകൾ തന്നെ തുറക്കപ്പെട്ടതും

വാസ്തവത്തിൽ പർദ്ദയെ അല്ല എതിർക്കുന്നവർ ലക്ഷ്യം വെക്കുന്നത്‌, മറിച്ച്‌ ഇസ്ലാമിക മൂല്യങ്ങളെ തന്നെയാണു ഏകമുഖത്തോടെ വ്യത്യസ്ഥ വിഭാഗങ്ങൾ ആക്രമിക്കുന്നത്‌. പർദ്ദ അതിലൊരുചെറിയ ഭാഗം മാത്രം. ഗൾഫിൽ ജോലി ചെയ്യുന്ന അനേകം ഹൈന്ദവർക്കു വരെ എക്കൗണ്ടുള്ള ഗൾഫിലെ ഇസ്ലാമിക ബാങ്കുകളെ മാതൃകയാക്കി കേരളത്തിൽ പലിശ രഹിത ബാങ്ക്‌ എന്ന ആശയം മുന്നോട്ടു വെച്ചപ്പോഴേക്കും അസഹിഷ്ണുതയുടെ പ്രത്യശാസ്ത്രം ഒരു സ്വാമിയെ മുന്നിൽ നിറുത്തി കളി തുടങ്ങി. ഇസ്ലാമെന്നോ ഇസ്ലാമിക ശരീ അത്തെന്നോ കേൾക്കുന്നത്‌ തന്നെ ഇക്കൂട്ടർക്ക്‌ അലർജിയാണു. അതിൽ നിന്നു ബഹുഭാര്യത്വം, ജിഹാദ്‌,ഹിജാബ്‌, ഹജ്ജ്‌ എന്നിങ്ങനെ വിഷയങ്ങൽ താൽപര്യത്തിനനുസരിച്ച്‌ എടുത്തിടും. ചർച്ചചെയ്തും ലേഖനമെഴുതിയും, ഭൂലോകം മലിനമാക്കിയും അരിശം തീർക്കും.


വിദ്യാഭ്യാസ കാലഘട്ടത്തിൽ സ്വന്തം പിതാവിനെ കുറിച്ച്‌ നാലു വരി എഴുതാൻ അദ്ധ്യാപകർ പറയാറുണ്ടു. ഒരു പിതാവിനു ജനിച്ചവരെന്നു ഉറപ്പുള്ളവർ സ്വന്തം പിതാവിനെ കുറിച്ച്‌ ഒന്നല്ല അനേകം ഖണ്ട്ഡിക തന്നെ എഴുതും. ഒന്നിൽ കൂടുതൽ പിതാക്കളോടു ചേർത്തു പറയുന്നവർ ആ കുറവു മറച്ചു വെകാൻ ഒരു പിതാവിനു ജനിച്ച കുട്ടികളെ അസഭ്യം പറയും.


വിമർഷനങ്ങളും, അസഭ്യവർഷവും ഇനിയും വരട്ടെ. അതോടൊപ്പം ദൈവീക മൂല്യങ്ങളിലേക്കു മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു.


P.K.NOUFAL

പുലരി


29 comments:

 1. വിമർഷനങ്ങളും, അസഭ്യവർഷവും ഇനിയും വരട്ടെ. അതോടൊപ്പം ദൈവീക മൂല്യങ്ങളിലേക്കു മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു

  ReplyDelete
 2. നല്ല ലേഖനം

  അഭിനന്ദനങ്ങള്‍!

  ReplyDelete
 3. aksharathettukalude ayyarukali..

  നീതിപീഢത്തിന്റെ..
  ഔധാര്യത്തിനു..
  പരാമർഷമുണ്ടായിരുന്നു..
  അഭിലഷിണീയമല്ല...
  നിശ്പക്ഷതക്കു..
  ജദ്ജിയാണു..
  പ്രത്യേകഥയുമാണു..
  വിമർഷന ശരങ്ങൾ..
  ഐഖ്യദാർഢ്യം..
  വിമർഷനമോ..
  ശ്രിഷ്ടിച്ചു..
  മടങ്ങിപ്പോകായിരുന്നു..
  വസ്ത്രാധാരണം..
  അവർക്കിഷമുള്ള..
  മുതലാളിത..
  ധരിക്കുവനും..
  പകരാൻ
  നിശ്പക്ഷ നാഠ്യം..
  നിശ്പക്ഷരിലുമുണ്ടാക്കിയ..
  സ്ത്രീകളിംകളിൽ..
  ചെരിതിരിവു..
  കുടുമ്പത്തിലെ..
  അനുവധിച്ചിരുന്നില്ല..
  മാറുമറക്കുലു..
  വനതു..
  അഭിനിവേഷം..
  വസ്ത്രാധാരണം..
  പരിവർത്തികുകയാണുണ്ടായത്‌..
  പശ്ചാതലമുള്ളതും..
  ഭരനസമിതി..
  മാറുമറകാത്ത..
  സുപ്രീം കോടതി ജദ്ജി..
  പരമ്പര്യമാണൊ..
  പ്രത്യേകഥ..
  സമൂഹിക-കുടുമ്പ..
  വസ്ത്രാധാരണമെന്ന..
  പരുക്കുകളില്ലാതെ..
  ലക്ഷ്യം..
  പ്രത്യശാസ്ത്രം..
  ഖണ്ട്ഡിക..
  വിമർഷനങ്ങളും,..

  ReplyDelete
 4. ശരീരഭാഗങ്ങൾ മറയ്ക്കാൻ മാത്രമല്ല കുറ്റകൃത്യങ്ങൾ മറയ്ക്കാനും പർദ്ദക്ക് കഴിയുമെന്ന് വക്കീലിനു തോന്നിക്കാണും

  ReplyDelete
 5. "വാസ്തവത്തിൽ കേരള മുസ്ലിം സ്ത്രീകളിംകളിൽ വലിയൊരു വിഭാഗം പർദ്ദയടക്കമുള്ള ഇസ്ലാമിക വസ്ത്രാധാരണം അടിസ്ഥാന വസ്ത്രമായി സ്വീകരിക്കുവാൻ തുടങ്ങിയത്‌ ഗൾഫ്‌ കുടിയേറ്റത്തോടെയാണു. ഗൾഫ്‌ നാടുകളിൽ കണ്ട ശരീരം മുഴുക്കെ മറയുന്ന വസ്ത്രം അവർ പതുക്കെ ജിവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു.".

  ശരിയാണ്, പക്ഷെ ഇന്ന് പര്‍ദ്ദ അല്ലെങ്കില്‍ ഹിജാബ് എന്ന വസ്ത്രം എത്ര ഇസ്ലാമിക രാജ്യങ്ങളിലാണ്, പ്രയോഗത്തിലുള്ളത്? സൌദി അറേബ്യയില്‍ ഹിജാബ് നിര്‍ബന്ധമാണ്. പക്ഷെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നു കണ്ണൊടിക്കുക, തദ്ദേശീയര്‍ ഹിജാബും ചിലപ്പോള്‍ കണ്ണുകള്‍ മാത്രം കാണുന്ന ബുര്‍ക്കയും ധരിക്കുന്നു, പക്ഷെ ഇസ്ലാമിക സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്നുവെന്ന് പറയപ്പെടുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന അറബ് വംശജരായ സ്ത്രീകള്‍ എങ്ങിനെ തങ്ങളുടെ ശരീരം മറ്റുള്ളവര്‍ക്കു മുന്പില്‍ മുഴുപ്പിച്ച് കാണിക്കാം എന്നാണ്, ശ്രദ്ധ ചെലുത്തുന്നത്. അവര്‍ തലമാത്രമേ മുഴുവന്‍ മറക്കുന്നുള്ളൂ.

  ReplyDelete
 6. കളമശേരി ബസ് കത്തിക്കള്‍ പര്‍ദ്ദക്കുള്ളിലൊളിപ്പിച്ച് വെച്ചാണോ നടത്തിയത് എന്നാണോ ചാണക്യാ ഉദ്ദേശിച്ചത്? :)

  ഏതൊക്കെ കുറ്റകൃത്യങ്ങളാ പര്‍ദ്ദക്കുള്ളില്‍ മറക്കപെടുന്നത്.? അതൊന്നു വിവരിക്കാമോ? പിടിക്കപ്പെട്ട കുറ്റകൃത്യങ്ങളില്‍ എത്രശതമാനാ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ച് നടത്തിയത്?

  വര്‍ഗ്ഗീയത തലക്കുപിടിച്ചാല്‍ ചാണക്യനെ പോലുള്ളവര്‍ക്കും ചിത്രകാരനും ഒന്നും പിന്നെ പറയുന്നതെന്തെന്ന് പോലും അറിയില്ല.

  അല്ല സഹോദര മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിന് നിങ്ങളെപോലുള്ളവര്‍ക്ക് എന്താ പ്രശ്നം. മനസിലാവാഞ്ഞിട്ട് ചോദിക്കുവാ..:)

  ReplyDelete
 7. മുഖം മൂടുന്ന വസ്ത്രം സമൂഹത്തിൽ ആവശ്യമുണ്ടൊ?

  ഉത്തരം തരുമല്ലോ?

  ReplyDelete
 8. @ ചിന്തകൻ,

  കുറ്റം ചെയ്തിട്ടില്ലാന്ന് കോടതി പറയട്ടെ..:):)

  സൌദിയിലൊ മറ്റോ പോയി നോക്കണം പർദ്ദയിട്ടവർ അതിന്റെ മറവിൽ എന്തെങ്കിലും കുറ്റം ചെയ്യുന്നുണ്ടോന്ന്:):)

  ചിത്രകാരന്റെ കാര്യം അദ്ദേഹത്തോടു പറയൂ..:)

  വർഗ്ഗീയതയോ? അതെന്താണെന്ന് ഞാനും അന്വേഷിക്കുകയാ...അതാണൊ തലക്ക് പിടിച്ചിരിക്കുന്നത്?:):)

  മുസ്ലിം സ്ത്രീകളെന്ന ഒരു സ്ത്രീകളും പർദ്ദയിടുന്നതിനോട് എനിക്ക് യോജിപ്പില്ല, താങ്കൾക്ക് യോജിക്കാം യോജിക്കാതെയിരിക്കാം...:):)

  ReplyDelete
 9. പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് അല്പം മലയാളം അറിയുന്നവരോട് ഒന്ന് വായിച്ചു നോക്കാന്‍ പറയണം .
  അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ് താങ്കളുടെ പല എഴുത്തുകളും.
  ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  ReplyDelete
 10. സ്വന്തം അമ്മയും പെങ്ങന്മാരും, തങ്ങളുടെ വയറും-മാറും-പുറവും പിന്നെ ശരീരത്തിന്റെ മറ്റു അഴകളവുകളും അന്യപുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലജ്ജ തോന്നുന്നവര്‍ക്കു ഒരു സ്ത്രീ ഇവയൊന്നും വെളിവാക്കാത്ത പര്‍ദ്ദ ധരിച്ചാല്‍ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. അങ്ങനെയല്ലാത്തവരോട് പറഞ്ഞിട്ടു കാര്യവുമില്ല.

  സ്ത്രീയുടെ ഗുണവും ശക്തിയും സ്ത്രീത്വമാണ്. വസ്ത്രം നഷ്ടപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നതില്‍ അതുകൂടിയില്ലെ?

  നല്ല ലേഖനം. ഒരുപാട് വിവരങ്ങളോടൊപ്പം. ആശംസകള്‍.

  ReplyDelete
 11. മുസ്ലിം സ്ത്രീകളെന്ന ഒരു സ്ത്രീകളും പർദ്ദയിടുന്നതിനോട് എനിക്ക് യോജിപ്പില്ല, താങ്കൾക്ക് യോജിക്കാം യോജിക്കാതെയിരിക്കാം...:):)

  ചാണക്യാ, എന്റെയും താങ്കളുടെയും ഇഷ്ടവും ഇഷ്ടക്കേടും നോക്കിയല്ല മുസ്ല്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നത്. അത് അവരുടെ സ്വാതന്ത്ര്യമാണ്. അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തില്‍ നാം കൈ കടത്തേണ്ടതില്ല.

  അതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതാണ് വര്‍ഗ്ഗീയത. കന്യാസ്ത്രീകള്‍ ധരിക്കുന്നതിനോട് ആര്‍ക്കും മനുഷ്യാവകശം തോന്നാത്തെന്താ?

  കാക്കരെ..
  ഒരാള്‍ മുഖം മറച്ചാലും ഇല്ലെങ്കിലും സമൂഹത്തില്‍ ഒരു പ്രശ്നമുണ്ടാവുമെന്ന് തോന്നുന്നില്ല. ഒരാള്‍ അയാളുടെ മുഖം മറക്കുന്നത് അയാളുടേ സ്വാതന്ത്ര്യമാണ്. ആവശ്യമെന്ത് എന്ന ചോദ്യം തികച്ചും അപ്രസക്തവുമാണ്; മറ്റുള്ളവരെ അത് ബാധിക്കാതിരിക്കുവോളം.

  മുസ്ലീം വസ്ത്ര ധാരണത്തില്‍ പര്‍ദ്ദ തന്നെ വേണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത മാന്യമായ വസ്ത്ര ധാരണമാണ് ഇസ് ലാം ഉദ്ദേശിച്ചത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സൌകര്യം പര്‍ദ്ദ ആയത് അവര്‍ അത് തിരഞ്ഞെടുക്കുന്നു.

  ReplyDelete
 12. ചിന്തകൻ,

  മുഖം മറയ്ക്കുന്നത്‌ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം "ആക്കുന്നത്‌" പോലെ വസ്ത്രം ധരിക്കാതെയിരിക്കുന്നതും മറ്റൊരാളുടെ സ്വാതന്ത്ര്യം ആണല്ലോ!

  "ഇസ്ലാമിലെ മാന്യമായ വസ്ത്രധാരണത്തിൽ മുഖം മറയ്ക്കുന്ന പർദ്ദ വേണ്ടെങ്ങിൽ" എന്റെ സഹോദരിമാരെ, മുഖം മറയ്ക്കുന പർദ്ദ ഉപേക്ഷിച്ച്‌ മാന്യമായ ഏതു വസ്ത്രവും ധരിക്കു.

  മുഖം മറയ്ക്കുന്ന കന്യാസ്ത്രികളുണ്ടെങ്ങിൽ അവരും ആ വസ്ത്രം ഉപേക്ഷിക്കണം.

  ReplyDelete
 13. @ ചിന്തകൻ,
  സ്ത്രീകൾ പർദ്ദ് ധരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലാ എന്നെ പറഞ്ഞുള്ളൂ, ഹേ മുസ്ലിം സ്ത്രീകളെ നിങ്ങൾ പർദ്ദ ധരിക്കരുത് എന്ന് ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടില്ല:):)

  കന്യാസ്ത്രീകൾ സന്യാസം സ്വീകരിച്ചതിന്റെ അടയാളമായിട്ടാണ് മൂടുപടം അണിഞ്ഞിരിക്കുന്നത്, പർദ്ദ അങ്ങനെയുള്ളതല്ല.:):)

  ReplyDelete
 14. " കന്യാസ്ത്രീകൾ സന്യാസം സ്വീകരിച്ചതിന്റെ അടയാളമായിട്ടാണ് മൂടുപടം അണിഞ്ഞിരിക്കുന്നത്, പർദ്ദ അങ്ങനെയുള്ളതല്ല.:):)"

  കന്യാസ്ത്രീ സന്യാസം സ്വീകരിച്ചത് പോലെ, മുസ്ലിം സ്ത്രീ ഇസ്ലാമിക ആദര്‍ശ പ്രകാരം ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് അവളുടെ നഗ്നത വെളിപ്പെടുത്താതെ പരധ ധരിച്ചു കൊണ്ട് ചെയ്യുന്നത്.

  ആള്‍ക്കാര്‍ ബികിനി ധരിക്കുന്നതിനെതിരെ ആര്‍ക്കും ഒരാക്ഷേപവും ഇല്ലല്ലോ... , ഇതെന്താ പര്ദ്ധയ്ക്ക് പിന്നാലെ മാത്രം. ഇത് പര്ദ്ധയ്ക്ക് പിന്നാലെയോന്നുമാല്ലെന്നും, ഇസ്ലാമിനും മുസ്ലിമിനും എതിരായി എന്തെങ്കിലും ഇപ്പോഴും ചിലച്ചുകൊന്ടെയിരിക്കനമെന്നും ചിലര്‍ക്കുള്ള ഒരു രോഗം മാത്രമാണിത്.

  ReplyDelete
 15. ചിന്തകന്‍
  നന്ദി ,അഭിപ്രായം രേഖപ്പെടുത്തിയതിനും മറുപടി നല്‍കുവാന്‍ സന്മനസ്സ് കാണിച്ചതിന്നും.

  മി,sam
  നന്ദി, തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനു. . അക്ഷരതെറ്റുകള്‍ ഒരുപാടു വരുന്നുണ്ട്.
  വരും പോസ്റ്റുകളില്‍ കുടുതല്‍ ശ്രദ്ധിക്കാം

  ചാണക്യന്‍,കാക്കര
  പര്‍ദ്ദ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഞാന്‍ പറയുകയില്ല. ഏതൊരു വിഭാഗത്തിലും ഉണ്ടാകുന്നത് പോലെ ചെറിയൊരു ശതമാനം പര്‍ദ്ദയെ ദുരുപയോഗം ചെയ്യുന്നുണ്ട്.
  എന്നാല്‍ പര്‍ദ്ദ (മുഖം മുടിയുള്ള ) പര്‍ദ്ദ ധരിക്കാത്തവര്‍ മുഴുക്കെ കുറ്റം ചെയ്യാതവരുമാല്ലല്ലോ?
  അപ്പോള്‍ വിഷയം അവര്‍ ധരിക്കുന്ന വസ്ത്രതിന്റെയല്ല മറിച്ചു മനസ്സിന്റെയാണ്.
  കഷായ വസ്ത്രധാരികളായ സന്തോഷ്‌ മാധവനും ശ്രിംഗേരി മടാധിപതി സ്വാമി ജയേന്ദ്ര സരസ്വതിയുമൊക്കെ അറിയപ്പെടുന്നത് അവര്‍ ചെയ്ത സല്കര്‍മ്മ ങ്ങലെകാ ള്‍ കേട്ടലരക്കുന്ന ലൈംഗിക അതിക്രമത്തിന്റെ പേരിലും നരഹത്യയുടെ പേരിലുമെല്ലമാണു. കഷായ വസ്ത്രം ധരിച്ചവരുടെ അതിക്രമങ്ങള്‍ പ്രബുദ്ധ കേരളം അല്‍പ നാള്‍ മുന്നേ ലൈവായി കണ്ടതാണല്ലോ? പോലിസ് സ്റെഷനില്‍ പോലും തോക്കുമായി ചെന്ന് അതിക്രമം കാണിച്ചതും, പ്രഭാത പുജയെന്നു പറഞ്ഞു യുവതിയായ സ്ത്രി കുളിച്ചു ഇരനണിഞ്ഞു ശരിരാവയവങ്ങള്‍ ഭക്തര്‍ക്ക്‌ കണ്‍ കുളിര്‍ക്കെ കാണിച്ചു അനുഗ്രഹം കൊടുതവരുമൊക്കെ മറയാക്കിയത് കഷായ വസ്ത്രം തന്നെയാണ്. . മുസ്ലിം സ്ത്രികളിടുന്ന പര്‍ദ്ദക്കെതിരെ കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിനു മുന്നേ നടിമാരെ വെച്ചുള്ള നഗ്ന പൂജ വരെ ചെയ്യുവാന്‍ മറയാക്കുന്ന കഷായ വസ്ത്രം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുകയല്ലേ നല്ലത്.
  എന്നാല്‍ ഞങ്ങള്‍ അങ്ങിനെ പറയുകയില്ല.
  പര്‍ദ്ദ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ളോഹയും, കന്യാസ്ത്രി വസ്ത്രവും ചുഷണം ചെയ്യുന്നുണ്ട് ചിലരെങ്കിലും.അത് ഏതൊരു വ്യവസ്ഥയെയും ചുഷണം ചെയ്യുന്നവരും ദുരുപയോഗം ചെയ്യുന്നവര എല്ലാ കാലത്തും ഉണ്ട്. ആ കാരണം കൊണ്ടു ആ വ്യവസ്ഥ തന്നെ ഇല്ലാതാക്കണമെന്ന് പറയുന്നതും, പ്രചരിപ്പിക്കുന്നതും സദുദേഷ്യമല്ല മരിച്ചു ദുരുദേഷ്യപരമാനെന്നു പറയാതെ വയ്യ.


  പഥികന്‍
  നന്ദി.

  ReplyDelete
 16. താങ്കള്‍ ഈ മറുപടിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് ...ഏതു വസ്ത്രത്തിനും അതിന്റേതായ ഗുണമുണ്ട് ..അതിനെ ചൂഷണം ചെയ്യുന്നവരുമുണ്ട് ...മറ്റെല്ലാം വസ്ത്രങ്ങള്‍ അല്ല ,പര്‍ദ്ദ മാത്രമാണ് ഒരു സ്ത്രീക്ക് സുരക്ഷിതത്തം കൊടുക്കുന്നത് എന്ന് പറയുന്നിടതാണ് പ്രതിഷേധം ഉള്ളത് ..അത് മുസ്ലിം സ്ത്രീകള്‍ ധരിക്കുന്നത് കൊണ്ടല്ല എന്ന് കൂടി ഓര്മ പെടുത്തട്ടെ .പിന്നെ എന്റെ സുഹൃത്തുക്കളായ മുസ്ലിം സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളത് മുഖവും കൈപത്തിയും മറക്കാത്ത പര്‍ദ്ദ ഉപയോഗിക്കാനാണ് ഖുറാനില്‍ പറഞ്ഞിട്ടുള്ളത് എന്നാണ് ..ഇവിടെ ആധുനിക പണ്ഡിതര്‍ അതിനെ പരിഷ്കരിച് മുഖം മറ കൂടി ചേര്‍ത്ത് വിപുലീകരിച്ചതാനെന്നും (അവരില്‍ നിന്നുള്ള കേട്ടരിവാണ്)....പിന്നെ നാളെ ഒരാള്‍ മുഴുവന്‍ മൂടുന്ന കാവിയാണ് അല്ലെങ്കില്‍ കന്യാസ്ത്രീ വസ്ത്രമാണ് സ്ത്രീക്ക് സുരക്ഷിതം എന്ന് പറഞ്ഞാലും ..ഞാന്‍ ഇത് പോലെ പ്രധിഷേധിക്കും എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ

  ReplyDelete
 17. കുറ്റ ക്രിത്യങ്ങള്‍ ചെയ്യുന്നവരില്‍ പര്‍ദ്ദയിട്ടവരും ഇടാത്തവരും ഒക്കെ ഉണ്ടാകാം. പക്ഷേ അതില്‍ പര്‍ദ്ദ അണിയുന്നവരോട്‌ മാത്രം എന്തീനീ അരിശം? തെറ്റിനോടല്ലേ വെറുപ്പ്‌ ഉണ്ടാകേണ്ടത്‌, അല്ലാതെ വേഷത്തോടല്ലല്ലോ? മുണ്ടുടുക്കുന്നവനോട്‌ സമൂഹത്തില്‍ മുണ്ടിണ്റ്റെ ആവശ്യമുണ്ടോ, പാണ്റ്റ്സ്‌ പോരെ എന്ന് ചോദിക്കാന്‍ പറ്റാത്തതു പോലെ തന്നെയല്ലേ, പര്‍ദ്ദ ധരിക്കുന്നതൂം. കഷായ വസ്ത്രം ധരിച സന്തോഷ്‌ മാധവന്‍ അങ്ങിനെയായി എന്നു കരുതി മറ്റുള്ള കഷായ വസ്ത്ര ധാരികളോട്‌ അത്‌ ഉപേക്ഷിക്കാന്‍ പറയുന്നതിലെ വിഡിത്തം ഒന്നാലോചിചു നോക്കു. ഇനി അതൊന്നുമല്ല തങ്ങളുടെ "ആസ്വാദനത്തെ" പര്‍ദ്ദ തടയുന്നു എന്നുള്ളതാണെങ്കില്‍ അതിനു മരുന്നു വേറെയാണു മക്കളേ!!

  ReplyDelete
 18. നല്ല കിടിലൻ ലേഖനം.
  അക്ഷരത്തെറ്റുകൾ ക്ഷമിച്ചിരിക്കുന്നു.
  പക്ഷേ അക്ഷരത്തെറ്റുകൾ അഭംഗി തന്നെയാണ്.
  തിരുത്തുവാൻ ശ്രമിക്കുമല്ലോ.
  എല്ലാവിധ ആശംസകളും നേരുന്നു.

  പ്രാർഥനയോടെ,
  - പള്ളിക്കുളം.

  ReplyDelete
 19. ഇസ്ലാം
  എന്നാൽ
  സമാധാനമെന്നാണു്
  അതു മറക്കാതിരുന്നാൽ
  നല്ലത്‌

  ReplyDelete
 20. പര്‍ദ്ദയെന്നല്ല, കൂടുതല്‍ ഇസ്ലാമികമാകുന്നത് കണ്ണുമാത്രം കാണാന്‍ കഴിയുന്ന തരത്തിലുള്ള ബുര്‍ക്കയാണെങ്കില്‍ അതു തന്നെ ധരിക്കണം !
  എന്തിനു കുറക്കണം ? മരണത്തിന്റെ സിമ്പലായി തോന്നതിരിക്കാന്‍ ഇതിന്റെ കറുത്ത നിറമൊന്നു മാറ്റിക്കൂടെ! കൊച്ചുകുട്ടികള്‍ പേടിക്കാതിരിക്കട്ടെ ! (ട്രാക്കുളയെന്നു വിചാരിക്കാതിരിക്കട്ടെ. അല്പം ഇരുട്ടത്തു കണ്ടാല്‍ ചിലപ്പോള്‍ പേടിച്ചു പോകും.) അമ്മയേയും പെങ്ങളെയും ഭാര്യയേയും അയല്‍ക്കാരികളെയും തെറ്റിദ്ധരിക്കാതെ തിരിച്ചറിയാന്‍ പര്‍ദാധാരിണികളുടെ മുന്‍പിലും പുറകിലും പേരെഴുതി തൂകിയിടുക. പര്‍ദ്ദയ്ക്കൂള്ളില്‍ അകപ്പെട്ടു പോകുന്ന ഒരുവള്‍ക്ക് കറുത്ത ‘സത്വം’ എന്നതില്‍ കവിഞ്ഞ് മറ്റൊരു ഐഡന്റിറ്റിയും ഇല്ലല്ലോ ! അവരുടെ വ്യക്തിത്വം ഒരു പേരെഴുതിയ ബോര്‍ഡിലേക്കെങ്കിലും ഒതുക്കിയെടുക്കാം.

  ReplyDelete
 21. പുലരി,

  പർദ്ദയിട്ട്‌ ചെയ്യുന്ന കുറ്റങ്ങളെ പറ്റിയൊന്നും ഞാൻ എഴുതിയിട്ടില. സംശയം സൃഷ്ടിക്കലെ പുലരി.

  എന്റെ അഭിപ്രായം ഞാൻ വ്യക്തമായി പറയുന്നു. മുഖം മൂടുന്ന പർദ്ദ ഒരു കാരണവശാലും വേണ്ട.

  ReplyDelete
 22. കേട്ടാല്‍ തോന്നും കാക്കരയോട്‌ ആരോ പര്‍ദ്ദ ഇടാന്‍ പറഞ്ഞു. കാക്കരേ, പര്‍ദ്ദ സ്തീകള്‍ക്കുള്ളതാണു അതും ഇസ്ളാമിക വിശ്യാസം ഉള്‍കൊണ്ട്‌ ജീവിക്കുന്ന സ്തീകള്‍ക്ക്‌, അവര്‍ക്കും അതിനെക്കാള്‍ നല്ലത്‌ ചുരിദാര്‍ ആണെന്ന്‌ തോന്നുംബോള്‍ അതണിയാം. ആദ്യം പര്‍ദ്ദ നിര്‍ബന്ധമായ കാര്യമല്ലേന്ന്‌ മന്‍സ്സിലാക്കുക. പിന്നെ പര്‍ദ്ദ അണിയണം എന്ന്‌ താല്‍പര്യമുള്ളവര്‍ അത്‌ അണിയുക തന്നെ ചെയ്യട്ടെ. പാടില്ലെന്ന്‌ പറയാന്‍ നമ്മളാരു? കാക്കര മുണ്ടുടുക്കണോ പാണ്റ്റ്സ്‌ ധരിക്കണോ എന്നൊക്കെ നമ്മളാണോ തീരുമാനിക്കുന്നത്‌? പിന്നെന്തിനീ ദുര്‍വാശി? അതല്ല തനിക്ക്‌ സ്വാതന്ത്യ്രം ആവാം മറ്റുള്ളവര്‍ക്ക്‌ അത്‌ പാടില്ലെന്നോ? കേരളത്തില്‍ തന്നെയാണോ താങ്കള്‍ ജീവിക്കുന്നത്‌? പിന്നെ ഓരോ വേഷവും അവരുടെ സംസ്കാരം വിളിചു പറയും കണ്ടിട്ടില്ലേ സായിപിണ്റ്റെയും മദാമ്മയുടെയും വേഷം.

  ReplyDelete
 23. നിസ്സഹായാ,
  പര്ദ എന്ന വാക്കോ അതു കറുപ്പ്‌ ആകണം എന്നോ ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല .
  സ്ത്രീകള്‍ ശരീരം പ്രദര്‍ശിപ്പിക്കാത്ത വസ്ത്രം ആയിരിക്കണം എന്നു മാത്രം,ഇതിനു ഹിജാബ്‌ എന്ന പദം
  ആണ് പ്രയൊഗിചഥു. മനസ്സിനും ശരീരത്തിനും ഹിജാബ്‌ ആവശ്യമാണ്‌ .പുരുഷനും സ്ത്രീക്കും ഹിജാബ്‌ ബാധകമാണ്.
  ശരീരാപ്രകൃതി വെച്ചു ഹിജാബിള്‍ മാറ്റം ഉണ്ടെന്നു മാത്രം.1, ശരീര വടിവു പ്രദര്‍ശിപ്പിക്കുന്ന ഇടുങ്ങിയ വസ്ത്രം ആകാന്‍ പാടില്ല
  2,ശരീരം കാണുന്ന നേരിയ വസ്ത്രം പാടില്ല.3,എതിര്‍ ലിംഗത്തെ അനുകരിക്കുന്നതു പാടില്ല,4,എതിര്‍ ലിംഗത്തെ ആകര്‍ഷിക്കുന്നത്‌ പാടില്ല
  തുടങ്ങിയവ പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധകം ആണ്,ഇതു സദാചാരത്തിന്റെ ധാര്‍മികതയുടെ വസ്ത്രം ആണ്,ഈ രൂപത്തില്‍ ചൂരിതാര്‍ ധരിച്ചാലും ഹിജാബ് ആകും,
  കാക്കരെ പറഞ്ഞത് പോലെ സ്ത്രീ സമൂഹത്തിനു ആവശ്യം ഉണ്ടോ എന്നു അവര്‍ പറയട്ടെ.

  നിസ്സഹായ നമുക്ക് സ്ത്രീ ശരീരത്തെയും സൌന്ദര്യത്െയും ചൂഷണം ചെയ്യുന്ന /കച്ചവടവാള്‍ക്കരിക്കുന്ന സ്ത്രീ സൌന്ദര്യ മത്സരം ,മൊടെലിംഗ് തുടങ്ങിയ ആഭാസങ്ങള്‍ക്കെതിരെ പ്രതികരിക്കാം

  ReplyDelete
 24. കുരുത്തൻ കെട്ടവൻ,

  മുസ്ലിമായാലും ക്രിസ്താനിയായാലും ഹിന്ദുവായാലും പർദ്ദ നിർബന്ദമായി ധരിക്കണം എന്ന്‌ പറയുന്ന സ്ഥലങ്ങൽ ഈ ഭുമുഖത്ത്‌ ഉണ്ട്‌ കൂടാതെ സാമൂഹികമായി നിർബന്തിക്കപ്പെടുന്ന സന്ദർഭങ്ങളും ഉണ്ട്‌, എന്തായാലും എന്റെ "ദുർവാശി" മുഖം മൂടുന്ന പർദ്ദയോട്‌ തന്നെ.

  ഇസ്ലാം വസ്ത്രധാരണത്തിൽ പർദ്ദ നിർബന്തമാണെന്നും മറ്റൊരു കൂട്ടർ മുഖവും മറയ്ക്കണം എന്നു പറയുന്നത്‌ കേൾക്കുന്നുണ്ടെങ്ങിലും പർദ്ദ നിർബന്തമല്ലാ എന്ന്‌ താങ്ങൾ പറഞ്ഞത്‌ മുഖവിലക്കെടുക്കുന്നു.

  പിന്നെ എന്റെ സ്വാതന്ത്ര്യം സാമൂഹത്തിനനുയോജ്യമായി മാത്രമെ അനുവദിക്കപ്പെട്ടിട്ടുള്ളു. ഒരു ദിശയിലേക്ക്‌ യാത്ര നിരോധിച്ചിട്ടുള്ള റോഡിന്റെ എതിർദിശയിലൂടെ യാത്ര ചെയ്യുവാൻ എനിക്ക്‌ സ്വതാന്ത്ര്യമില്ലല്ലോ?. കാക്കര മുണ്ട്‌ അല്ലെങ്ങിൽ പാന്റ്സ്‌, കുറഞ്ഞ പക്ഷം നഗ്നത മറയ്‌ക്കണം എന്ന്‌ സമൂഹം (നിയമവും) തിരുമാനിച്ചിട്ടുണ്ട്‌.

  എന്റെ സീറ്റിന്റെ അടുത്തിരിക്കുന്ന വ്യക്തി അലെങ്ങിൽ കൂടെ ജോലി ചെയ്യുന്ന ആൾ ആണാണോ പെണ്ണാണോ എന്ന്‌ അറിയാനുള്ള അവകാശമെങ്ങിലും എനിക്ക്‌ വേണ്ടേ? അല്ലെങ്ങിൽ അവകാശങ്ങൾ എല്ലാം മതമൗലീക വാദികൾക്കും രാഷ്ട്രിയകാർക്കുമായി വീതം വച്ചുവൊ?

  മുഹമ്മദ്‌,

  എന്റെ ചോദ്യം "പർദ്ദ സമൂഹത്തിന്‌ ആവശ്യമുണ്ടൊ?" എന്നായിരുന്നു, അവിടെ സ്ത്രീ സമൂഹമോ മുസ്ലിം സ്ത്രീ സമൂഹമോ മാത്രമല്ല, കാക്കരയും, മുഹമ്മദും, നിസ്സഹായനും, മുസ്ലിമും, ക്രിസ്താനിയും, ഹിന്ദുവും, നിരീശ്വരവാദിയും, പോലിസ്സും, കള്ളനും എല്ലാം ഉൽകൊള്ളുന്ന പൊതുസമൂഹം.

  താങ്ങൾ പറഞ്ഞത്‌പോലെ സദാചാരത്തിന്റെ ധാർമികതയുടെ വസ്ത്രം, ചുരിദ്ദാർപോലും ഹിജാബാകുമെങ്ങിൾ എനിക്ക്‌ വളരെ സന്തോഷം, അങ്ങനെയുള്ള ഹിജാബ്‌ തന്നെയാണ്‌ എന്റെ ഭാര്യയും സഹോദരിമാരും എന്തിന്‌ ഞാനും ധരിക്കുന്നത്‌.

  കൂടുതൽ പർദ്ദ വിശേഷങ്ങൾ

  "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക" എന്ന ചിത്രകാരന്റെ പോസ്റ്റിൽ ജിജൊ കമന്റിയിറ്റുണ്ട്‌. സമയം കിട്ടിയാൽ അതും വായിക്കുക.

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. കാക്കര
  ആദ്യമേ ഒരു വസ്തുത സുചിപ്പിക്കുന്നു. ഇസ്ലാമെന്നത്‌ വെറുമൊരു അനുഷ്ഠാന മതമല്ല. ഒരാദർഷത്തിലധിഷ്ഠിതമായ സംസ്ക്കാരാവും, അനുഷ്ഠാനങ്ങളുമാണു മറ്റു വിഭാഗങ്ങളിൽ നിന്ന് ഇസ്ലാമിനെ വേർത്തിരിച്ചു നിറുത്തുന്നത്‌. ആ ആദർശം ഏകദൈവ വിശ്വാസമാണു. ഏകദൈവ വിശ്വാസത്തിലൂന്നിയ ജീവിതക്രമവുമാണു. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ പണ്ട്ഠിതന്മാർക്കിടയിൽ തന്നെ ഉണ്ടു. അത്തരമൊരു വിഷയമാണു മുഖം മറച്ച പർദ്ദയുടെ കാര്യത്തിലും ഉള്ളത്‌. മറ്റാരെങ്കിലും ചെയ്യുന്നു എന്ന് കണ്ട്‌ ഒരു മാറ്റത്തിനു വേണ്ടിയുള്ള മാറ്റം ഇസ്ലാം അനുവധിക്കുന്നില്ല. അതിൽ താൽപര്യമുള്ളവർ ഈ ആദർശം വിശ്വാസിച്ചാൽ മതിയാകും.താൽപര്യമില്ലെങ്കിൽ ഈ വിശ്വാസം വെടിഞ്ഞ്‌ അവരുടെ താൽപര്യങ്ങൾക്കിണങ്ങിയ അവർക്കിഷ്ടമുള്ള വിശ്വാസം സ്വീകരിക്കാം.


  പർദ്ദയിലേകു തന്നെ വരാം. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളിന്റെ അവകാശത്തിന്ന് എതിരാവാതിരിക്കുന്നിടത്തോളം ആ സ്വാതന്ത്ര്യം കൈവശം വെക്കാൻ ഏതൊരാളിനും അധികാരവും അവകാശവുമുണ്ട്‌. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഒരു സ്ത്രീ തന്റെ മുഖം അവർക്ക്‌ താൽപര്യമില്ല്ലാത്ത ഒരു വ്യക്തിയിൽ നിന്ന് മറച്ച്‌ വെക്കുന്നതെങ്ങിനെ മറ്റൊരാളിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും? ഇവിടെ 'നോ എൻ ട്രി' ഏരിയ എന്നു വ്യക്തമാകിയതു പോലുള്ള സ്ത്രീകളുടെ മുഖം നിർബന്ധമായും പ്രദർശിപ്പിക്കണം എന്ന നിലക്കുള്ള പ്രത്യേക നിയമങ്ങൾ വെല്ലതുമുണ്ടോ? സുരക്ഷാ കാരണങ്ങളല്ലാതെ മറ്റൊരാളുടെ മുഖമോ ശരീരമോ കാണുകയെന്നത്‌ ഒരാളുടെ പൗരാവകാശമാണോ? അത്തരം നിയമങ്ങൾ കൊണ്ടുവരുവാനാണു ബ്രൂണിയുടെ ഭർത്താവായ സർക്കോസി ഫ്രാൻസിൽ ശ്രമിക്കുന്നത്‌. മുൻപുള്ളവർ വിവരിച്ചതു പോലെ മുഖം മറക്കുന്ന നിലക്കുള്ള വസ്ത്രാധാരണം കുറഞ്ഞ സ്ത്രീകളാണു ഉപയോഗിക്കുന്നത്‌. ഭൂരിഭാഗവും മുഖം തുറന്നുള്ള പർദ്ദ തന്നെയാണു ധരിക്കുന്നത്‌. ഇവിടെ താങ്കൾ 'നിഖാബി'നെ (മുഖം മറക്കുന്നത്‌) എതിർക്കുന്നു. ജിജോ പർദ്ദയെ തന്നെ എതിർക്കുന്നു. പർദ്ദയിട്ട സ്ത്രീകൾ ജിജോയുടെ കുടുംബത്തോടു കാണിക്കാത്ത അസ്പ്രിഷ്യത പർദ്ദ ധരിച്ചതിന്റെ പെരിൽ ജിജോയുടെ കുടുംബം അവരോട്‌ കാണിക്കുന്നുവേങ്കിൽ ആരുടെ സംസ്ക്കാരമാണു മാറേണ്ടത്‌? ആരുടെ മനോഭാവത്തിലാണു മാറ്റം വരുത്തേണ്ടത്‌? പർദ്ദ ധരിക്കാത്തതു കാരണമായിരുന്നോ ജിജോയും കുടുംബവും മറു കുടുംബവുമായി സൗഹൃദം പങ്കിട്ടിരുന്നത്‌?
  നാളെ ജിജോയുടെ വീട്ടിൽ നിന്ന് ഏതെങ്കിലും വ്യക്തി പുരോഹിതനാകുവാനോ, കന്യാസ്ത്രീ ആകുവാനോ തീരുമാനിച്ചാൽ ആ കാരണം കൊണ്ടോ അവർ പുതുതായി ധരിക്കുന്ന വസ്ത്രം കാരണമോ അയൽപക്കങ്ങൾ അവരൊടു അസ്പ്രിഷ്യത കാണിച്ചാൽ അത്‌ പുരോഹിതനായ വ്യക്തിയുടെ തകരാറൊ അതല്ല കന്യാസ്ത്രീ വേഷം ധരിച്ചതിന്റെ പേരിൽ മിണ്ടാതിരിക്കുന്നവരുടെ തകരാറോ?

  ReplyDelete
 27. പുലരി,

  താങ്ങൾ പറയുന്നത്‌പോലെ പർദ്ദയെ പറ്റി ഭിന്നാഭിപ്രായമുള്ളപ്പോൽ, അതിൽ എനിക്ക്‌ യോജിക്കാവുന്ന പർദ്ദയോട്‌ ഞാൻ യോജിക്കുന്നു, അതാണ്‌ മാന്യമായ ചുരിദാർ പോലും എനിക്ക്‌ ഹിജാബാകുന്നത്‌.

  ഒരു വ്യക്തിയ്‌ക്ക്‌ മറ്റൊരു വ്യക്തിയെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വസ്ത്രം ധരിക്കുന്നത്‌ വ്യക്തി സ്വതന്ത്രമായി "വ്യാഖ്യാനിക്കുമ്പോൽ" വസ്ത്രം ധരിക്കാതെയിരിക്കുന്നതും മറ്റൊരു വ്യക്തി സ്വതന്ത്ര്യമാകുമല്ലോ? പിന്നെ നിയമം, അതൊക്കെ ശക്തിക്കും വോട്ടിനുമനുസരിച്ച്‌ ഉണ്ടാക്കപ്പെടുന്നതാണ്‌.

  നിഖാബിനെ ഞാൻ എതിർക്കുമ്പോൽ തന്നെ "ചുരിദാർ പോലെയുള്ള പർദ്ദയെ" ഞാൻ പ്രമോട്ട്‌ ചെയ്യുന്നു, പക്ഷെ അതൊരിക്കലും പർദ്ദ എന്ന്‌ പറയുമ്പോൾ സാധാരണ ജനത്തിന്‌ മനസ്സിലാവുന്ന പർദ്ദയല്ല.

  ചിത്രകാരന്റെ പോസ്റ്റും അതിൽ ജിജൊയുടെ കമന്റും റഫർ ചെയ്‌തത്‌ ഇതേ സമയത്ത്‌ നടന്ന മറ്റൊരു പർദ്ദ പോസ്റ്റ്‌, അവിടെ ഈ പോസ്റ്റിനേക്കൽ കൂടുതൽ ആഴത്തിൽ ചർച്ച നടന്നു, അതിൽ എനിക്ക്‌ ജിജൊയുടെ ആശയങ്ങളോട്‌ കൂടുതൽ പൊരുത്തം, അതും വായിക്കാം, അത്ര തന്നെ.

  ഒരു സംഗതിയെ ഏത്‌ കോണിൽ നിന്നും വ്യാഖ്യാനിച്ചും തർക്കിക്കാം, അതുകോണ്ട്‌ കാര്യമില്ലല്ലോ, അതിനാൽ ഞാൻ ഇനിയും വായിക്കാം, സമൂഹത്തിലേക്ക്‌ കണ്ണുകൾ തുറന്നിരിക്കാം. എന്റെ ചിന്തകൾ ശരിയല്ല എന്ന്‌ തോന്നുന്ന നിമിക്ഷം ഞാൻ എന്റെ അഭിപ്രായം മാറ്റും, ശരിയായത്‌ തിരഞ്ഞെടുക്കും, അതു വരെയ്‌ക്കും താങ്ങളോട്‌ യോജിക്കാൻ കഴിയില്ല.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete