Sunday, December 27, 2009

പൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും.


പൊതു പ്രവർത്തനവും- ലൈംഗിക അരാജകത്വവും
.

മറ്റേതു മേഘലയിലുമെന്നതു പോലെ തന്നെ പൊതു പ്രവർത്തകരിലും ലൈംഗീക അരാജകത്വം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണു. അധികാരത്തിനും ജനങ്ങൾക്കുമിടയിൽ മദ്ധ്യവർത്തിയായി പ്രവർത്തികുന്ന പൊതുപ്രവർത്തകർ ലൈംഗീക സധാചാരത്തിന്റെ വേലികെട്ടുകൾ തകർക്കുമ്പോൾ തകരുന്നത്‌ പൊതുപ്രവർത്തനത്തിന്റെ സുതാര്യത തന്നെയാണു.


ഇന്ത്യയിലെ മറ്റെതു പാർട്ടിയേക്കാളും ഭൗതികതയോടു കൂടുതൽ ഓരം ചാരുന്നത്‌ കോൺഗ്രസ്‌ പാർട്ടിയാണു. ഒരാദർശ പ്രസ്ഥാനമെന്നതിലുപരി കോൺഗ്രസ്സ്‌ എന്ന ആൾകൂട്ടം തന്നെ രൂപപ്പെടുന്നത്‌ പ്രാദേശിക നീക്കുപോക്കുകളോ, ഭൗതിക നേട്ടങ്ങളോ മുന്നിൽ കണ്ടുകൊണ്ടാണു.ലൗകീക സുഖഭോഗത്തിന്റെ പുതിയ മേഘലകൾ കണ്ടെത്താനും, കണ്ടേത്തിയത്‌ നിലനിറുത്താനുമുള്ള അധികാരശ്രേണിയായാണു കോൺഗ്രസ്സിനെ പ്രാദേശിക നേതാക്കൾ മുതൽ ഉന്നതനേതൃത്വ നിരയിലുള്ളവർ വരെ വലിയൊരു വിഭാഗവും വീക്ഷിക്കുന്നത്‌. പ്രാദേശികമായി രൂപം കൊള്ളുന്ന ഘടനകളിൽ വരെ ഈ കാരണം കൊണ്ടുതന്നെ സമൂഹത്തിലെ പ്രമാണിമാരുടെയും മറ്റു സാമ്പത്തിക ശക്തികളുടെയും സ്വാധീനവും, അധീശത്വവും കാണാൻ കഴിയും. കോൺഗ്രസ്സിന്റെ നയരൂപീകരണത്തിലും പ്രവർത്തന ഘടനരൂപീകരിക്കുന്നതിലും ഇത്തരം മൂലധന ശക്തികളുടെ പങ്കു അതു കൊണ്ടുതന്നെ ശക്തവുമാണു. കോൺഗ്രസ്സുകാർ സനാതന മൂല്യം ലംഘിക്കുന്നതോ അഴിമതി ചെയ്യുന്നതോ, അഴിമതി കേസുകളിൽ പെടുന്നതോ വേണ്ടത്ര വാർത്തയാകാത്തതിനു പിന്നിൽ ജനങ്ങളെ സ്വാധീനിച്ച മെൽപറഞ്ഞ ഘടകങ്ങളുമുണ്ടു.

കോൺഗ്രസ്‌ ബന്ധപ്പെടുത്തി പറഞ്ഞു കേൾക്കുന്ന സാമ്പത്തിക ക്രമക്കേടുകൾക്കൊപ്പം തന്നെ ലൈംഗീകസതാചാരത്തിന്റെ പിന്നാമ്പുറകഥകളും നാട്ടിൽ പ്രചരിക്കുന്നുണ്ടു. ഒരു പ്രമുഖ നടിയുടെ പ്രിതൃത്വം സമ്പന്ധിച്ച്‌ കോൺഗ്രസ്സിന്റെ ഒരുന്നത നേതാവിനെ ബന്ധപ്പെടുത്തിയും, ചില നടിമാരെയും കോൺഗ്രസ്സിലെ വനിതാ നേതാക്കളെയും ബന്ധപ്പെടുത്തി കോൺഗ്രസ്സിലെ നേതൃത്വത്തിലിരിക്കുന്ന ചില വ്യക്തികളെ കുറിച്ചും ആരോപണം ഉയർന്നിരുന്നു. കോൺഗ്രസ്സല്ലേ ഇതൊക്കെ പതിവാണു എന്ന നിലയിലാണു ജനങ്ങൾ ഇത്തരം വാർത്തകളോടു പ്രതികരിക്കാറു.
എന്നാൽ വർത്തമാന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്‌ പരസ്യവും അപഹാസ്യവുമായ നിലയിലേക്ക്‌ നേതാക്കളുടെ ലൈംഗീക പേക്കൂത്തുകൾ വളർന്നെത്തിയിരിക്കുന്നു എന്നതാണു.. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സൂര്യനെല്ലി പെൺ വാണിഭകേസിൽ പ്രതി ചെർക്കപ്പെട്ടത്‌ കോൺഗ്രസ്സിന്റെ ഹൈക്കമാണ്ടിൽ വരെ സ്വാധീന ശകതിയുള്ള കേന്ദ്രമന്ത്രിയായിരുന്ന നേതാവായിരുന്നു. കോടതി വേണ്ടത്ര തെളിവിന്റെ അഭാവത്തിൽ അദ്ദേഹത്തെ വെറുതെ വിട്ടതും വാസ്തവം.


കോൺഗ്രസ്സ്‌ നേതാക്കൾക്കൊപ്പം തന്നെ മറ്റു പാർട്ടി നേതാക്കളും ലൈംഗീക ആരൊപണങ്ങളിൽ നിന്നു മുക്തമല്ല. കുറെകൂടി മൂല്യങ്ങൾ നിരീക്ഷിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ആദ്യകാല-ഒളിവു ജീവിതത്തിന്റെ ശേഷിപ്പുകളായി വാർത്തകളിൽ വന്നത്‌ ലൈംഗീകത തന്നെയായിരുന്നു. ഒളിവു കാല ജീവിതത്തിനിടയിൽ വഴിതെറ്റിപോയേക്കാവുന്ന സന്ദർഭങ്ങളുണ്ടായതായി മുൻ മുഖ്യമന്ത്രി സ:നായനാർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ടു.

എന്നാൽ സാഹചര്യ സമ്മർദ്ദമെന്നതിലുപരി സുഖഭോഗ തൃഷണയിലേക്കുള്ള സഖാക്കളുടെ വളർച്ച വെളിച്ചത്തു വന്നത്‌ കൊഴിക്കോട്‌ പെൺ വാണിഭകേസിൽ മിനി മുഖ്യമന്ത്രി എന്ന അപരനാമത്തിലൂടെ പ്രശസ്തനായിരുന്ന കോഴിക്കോട്‌ മുൻ മേയർ സ:ഓ രാജഗോപാൽ പ്രതിയാകുന്നതിലൂടെയാണു. ബൂർഷാ പാർട്ടികൾ കൈവശം വെച്ചിരുന്ന സതാചാര തകർച്ച തൊഴിലാളി പാർട്ടികളെറ്റെടുക്കുന്നത്‌ സമൂഹം അത്ഭുതത്തോടെ നോക്കിക്കണ്ടു. ഇതോറ്റൊപ്പം തന്നെയാണു മുസ്ലിം ലീഗ്‌ നേതാവിനെതിരെ ഉയർന്നു വന്ന ലൈംഗികാരോപണം. ഒരു പക്ഷെ സാമുദായിക താൽപര്യം മൂലമാകാം ഈ ആരോപണവുമായി ബന്ധപ്പെട്ടു കേരളത്തിന്റെ പൊതു മണ്ഠലത്തെ ഇത്രമത്രം കലിക്ഷിതമാക്കിയ സമരങ്ങളും, പ്രതിഷേധങ്ങളും ഒരിക്കലുമുണ്ടായിട്ടില്ല. പ്രതിഷേധ സമരങ്ങളുടെ തീച്ചൂളയിൽ ആരോപണവിധെയനായ കുഞ്ഞാലിക്കുട്ടിക്ക്‌ മന്ത്രിസ്ഥാന്വും, പാർട്ടി സ്ഥാനവും രാജി വെക്കേണ്ടിവന്നുവേന്നത്‌ ചരിത്രം.കോടതി ഈ കേസും തെളിവിന്റെ അഭാവത്തിൽ തള്ളുകയാണുണ്ടായത്‌. ഇതേ ഗണത്തിൽ തന്നെ പെടാവുന്ന സമാന സംഭവങ്ങളാണു ഇടതുപക്ഷ മന്ത്രി സഭയിൽ അംഗമായിരുന്ന നീലലോഹിതദാസ നാടാരുമായും പി.ജെ ജോസഫുമായും ഉയർന്നു വന്നത്‌. നാടാരുമായി ബന്ധപ്പെട്ട്‌ ഒന്നിൽ കൂടുതൽ കേസുകൾ കീഴുദ്യോഗസ്ഥകൾ തന്നെ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിനും മന്ത്രിസ്ഥാനം നഷ്ടപെട്ടു. പിന്നീട്‌ വിമാനയാത്രാവേലയിൽ തന്നെ പീഡിപ്പിച്ചു എന്ന് കാണിച്ച്‌ പ്രശസ്ത ടെലിവിഷൻ അവതാരിക തന്നെ മന്ത്രിയായിരുന്ന ജോസഫിനെതിരെ ആരോപനമുന്നയിച്ചു. ആ കൊടുംകാറ്റിൽ അദ്ദേഹത്തിനും മന്ത്രിസ്ഥാനം താൽകാലികമായി നഷ്ഠപ്പെട്ടു. കോടതി ഈ കേസും തള്ളിക്കളയുകയാണുണ്ടായത്‌. സംഘപരിവാർ സംഘടനകളിൽ പറഞ്ഞു കേട്ടിരുന്ന പ്രധാന ആരോപണം ഉമാഭാരതി-ഗോവിന്ദാചാര്യ ബന്ധമായിരുന്നു. ഇരു വ്യക്തികളെയും പാർട്ടിയിൽ നിന്നു രാജിവെക്കേണ്ട അവസ്ഥയിലേക്കു ഈ ആരോപണങ്ങളും കാരണമായിരുന്നു. സ്വന്തം സഹോദരനാൽ കൊല്ലപ്പെട്ട ബി.ജെ.പിയുടെ യുവ തുർക്കിയകളിൽ ഒരാളായിരുന്ന മുൻ കേന്ദ്രമന്ത്രി പ്രമോദ്‌ മഹാജന്റെ പേരിലും കൊലപാതകത്തിനു കാരണമായി ഉയർന്നുവന്നതു ലൈംഗീക ആരൊപണം തന്നെയായിരുന്നു.

ഇതെല്ലാം വേണ്ടത്ര തെളിവുകളില്ലാത്ത എതിർക്കക്ഷികളുടെ ആരോപണത്തിന്റെ മാത്രമടിസ്ഥാനത്തിൽ രൂപം കൊണ്ട വിവാദങ്ങളായിരുന്നു. വാദികളാകട്ടെ സാഹചര്യത്തിനനുസരിച്ച്‌ വാദങ്ങൽ മാറ്റിയും, മറിച്ചും കേ സിന്റെ ഗൗരവം ഇല്ലാതാക്കുകയും ചെയ്തു.

അതേ സമയം തീർത്തും സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ തന്നെ ഇരു കഷികളെയും കയ്യോടെ പിടികൂടുന്നത്‌ ഉണ്ണിത്താന്റെ വിഷയത്തിൽ ആദ്യത്തേതാണു. തലെന്നു വരെ സതാചാരത്തെ കുറിച്ച്‌ ഗീരവാണം പ്രസംഗിക്കുകയും ചാനൽ ചർച്ചകളിൽ കത്തികയറി സമൂഹത്തിൽ മാന്യമായി ജിവിക്കുന്നവരെ കുറിച്ച്‌ ആക്ഷെപങ്ങൽ ചൊരിഞ്ഞ്‌ മണിക്കുറുകൾ കഴിയുന്നതിനും മുന്നേ തന്നെ രാജ്മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസ്സിന്റെ തീപ്പൊരി നേതാവിനെയും കാമുകിയെന്ന് ആരൊപിക്കുന്ന സ്ത്രീയെയും നാട്ടുകാർ കയ്യോടെ പിടികൂടിയിരിക്കുന്നു. പിടികൂടുന്ന സമയത്ത്‌ മദ്യപിച്ച്‌ കാലുകളുറക്കാത്ത അവസ്ഥയിലായിരുന്നു ഉണ്ണിത്താനെന്ന് യൂ ടൂബിൽ പരന്നുനടക്കുന്ന ക്ലിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു. ഉണ്ണിത്താന്റെ സത്വസിദ്ധമായ ശൈലിയിൽ ഇതിനെ ന്യായീകരിക്കുന്നുണ്ടേങ്കിലും പൊതു സമൂഹത്തിന്റെ സംശയം ഇപ്പോഴും ഉണ്ണിത്താനെതിരെ തന്നെയാണെന്നാതാണു വാസ്തവം. ശേഷം എന്തുണ്ടാവുമെന്നു കാത്തിരിന്നു കാണേണ്ടതു തന്നെയാണു. കോൺഗ്രസ്സായതു കൊണ്ട്‌ എന്തുമാത്രം നടപടികൾ ഉണ്ണിത്താനെതിരെ സ്വീകരിക്കപ്പെടുമെന്നത്‌ സംശയം തന്നെ. അതേ സമയം വിജയപ്രതീക്ഷയിൽ പൊതു തെരഞ്ഞെടുപ്പു അടുത്തു വന്നു നിൽക്കുന്ന സമയത്ത്‌, വിഡിയീ ക്ലിപ്പടക്ക എതിരാളികളുടെ കയ്യിലുള്ള ആയുധങ്ങൾ പയോഗിക്കാൻ സാഹായകമാകുന്ന നിലക്കുള്ള തണുപ്പൻ സമീപനം കോൺഗ്രസ്സ്‌ എടുക്കുവാൻ ധൈര്യപ്പെടുമോ എന്നു കണ്ടറിയണം.

ഇനിയുമവസാനിക്കാത്ത ഈ സദാചാര ലംഘനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണു ഉത്തർപ്പ്രദേശ്‌ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ഗവർണറുമായ കോൺഗ്രസ്സിന്റെ തലമൂത്ത നേതാവു തിവാരിക്കെതിരെ ഉയർന്നു വന്ന ആരൊപണം. സമ്മർദ്ദത്തിന്നിടയിൽ അദ്ദേഹം രാജി വെക്കേണ്ടിവന്നിരിക്കുകയാണു. താൽകാലിക വിഷയമെന്നതിലുപരി ഈ ആരോപണത്തിന്റെ ഗതിയും എന്തായിരിക്കുമെന്നു ജനങ്ങൽക്കറിയാം.


ഇൻഫോർമേഷൻ ടെക്നോളജിയുടെ ഈ വർത്തമാന കാലത്ത്‌ മൂടിവെക്കുവാൻ അതികമൊന്നും സാധിക്കില്ല എന്ന തിരിച്ചറിവ്‌ പൊതുപ്രവർത്തകർക്കെങ്കിലുമുണ്ടാകണം. മുൻ കാലങ്ങളിൽ സ്വികരിച്ചിരുന്ന ഒരു നിഷെധ പ്രസ്ഥാനന ജനങ്ങളിലെത്റ്റുന്നതിനു മുന്ന ചൂടപ്പം പോലെ യഥാർത്ഥ വസ്തുതകൾ ജനങ്ങളിലെത്താൻ ഒരു പാടു സാധ്യതകൾ നില നിൽക്കെ..
ഈ യാഥാർത്ഥ്യം സതാചാര ലംഘകർ ഓർത്താൽ നന്നു.

8 comments:

 1. ഇൻഫോർമേഷൻ ടെക്നോളജിയുടെ ഈ വർത്തമാന കാലത്ത്‌ മൂടിവെക്കുവാൻ അതികമൊന്നും സാധിക്കില്ല എന്ന തിരിച്ചറിവ്‌ പൊതുപ്രവർത്തകർക്കെങ്കിലുമുണ്ടാകണം. മുൻ കാലങ്ങളിൽ സ്വികരിച്ചിരുന്ന ഒരു നിഷെധ പ്രസ്ഥാനന ജനങ്ങളിലെത്റ്റുന്നതിനു മുന്ന ചൂടപ്പം പോലെ യഥാർത്ഥ വസ്തുതകൾ ജനങ്ങളിലെത്താൻ ഒരു പാടു സാധ്യതകൾ നില നിൽക്കെ..
  ഈ യാഥാർത്ഥ്യം സതാചാര ലംഘകർ ഓർത്താൽ നന്നു.

  ReplyDelete
 2. പൊതുപ്രവര്‍ത്തകര്‍ എന്നാല്‍ മനുഷ്യര്‍ തന്നെയാണ്‌. അവര്‍ക്ക്‌ മാത്രമായി ഒരു സദാചാരസംഹിത തുന്നിയുണ്ടാക്കേണ്ടതില്ല. അവര്‍ മാത്രം നന്നായാല്‍ മതിയെന്ന ധാരണ തെറ്റാണ്‌.

  ReplyDelete
 3. ബീമാപള്ളി ബ്ലോഗില്‍ പുതിയ പോസ്റ്റ്‌... ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

  യേശുവിന്‍റെ ജനനം മനുഷ്യര്‍ക്ക്‌ നാശം വിതച്ചന്നോ..!

  ReplyDelete
 4. ചക്കര കുടം കണ്ടാല്‍ ആരും കൈയിടും... ല്ലേ? അവിടെ കോഗ്രസ്സും കമ്മുണിസം,ബി.ജെ.പി ഒരു വ്യത്യാസമില്ലാ ദിനേശാ...

  നേതാക്കളാ‍ായതുകൊണ്ട് ഒരു കേസും തെളിയുകയുമില്ലാ...

  ReplyDelete
 5. Maa Sha Allah, May Allah give you More strength & Vision, Congratulations.
  Let Allah Bless All of us

  ReplyDelete
 6. സുഹൃത്ത് ശരീഫ് പറഞ്ഞ പോലെ സദാചാരം പൊതുപ്രവര്‍ത്തകര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല.അത് പോലെത്തന്നെ സദാചാരം പ്രസംഗിക്കാനും ഇത്തരം വേശ്യകള്‍ക്ക് ധാര്‍മ്മികമായി അര്‍ഹതയില്ല.

  നാട്ടുകാര്‍ പിടികൂടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പെ ചാനലിലൂടെ നാം കണ്ടതല്ലേ 'ഉണ്ണി'മോന്‍റെ സൂഫിയാ മ‌അദനിക്കെതിരെയുള്ള സദാചാര കാടിളക്കല്‍.പണ്ടൊക്കെ പടച്ചോന്‍ പിന്നെപ്പിന്നെയായിരുന്നെങ്കില്‍ ഇപ്പോ മണിക്കൂറുകള്‍ക്കുള്ളിലാടോ മാഷേ പണി കൊടുക്കുന്നത്.

  ഈ 'ഉണ്ണി'ത്താന്മാരേം ജോസപ്മാരേം പേടിച്ച് പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ മേലാതായിരിക്കുന്നല്ലോ ന്‍റെ പടച്ചോനേ :)

  നൗഫല്‍ക്കാ വരാന്‍ ഇത്തിരി വൈകി.ഇങ്ങളു ഷമി.ജിപ്പൂസിന്‍റെ ആശംസകള്‍.

  ReplyDelete