Tuesday, December 22, 2009

ഉണ്ണിത്താന്‍ വാര്‍ത്തയെ മുക്കിയ മാധ്യമങ്ങള്‍


ഇഷ്ടമില്ലാത്തവരെ അടിച്ചാക്ഷേപിക്കുന്ന ഇല്ലകഥകള്‍ മെനയുന്ന അതെ
മാധ്യമ സിന്റികെട്റ്റ് തന്നെയാണ്
സ്വന്തമായവരുടെയും വേണ്ടപ്പെട്ടവരുടെയും കൊള്ളരുതയാമകള്‍ മുടി വെക്കുന്നത്.
മാധ്യമ താമസ്ക്കരണത്തിന്റെ മറ്റൊരു ഉദാഹരണം.
വെബ്ദുനിയ യില്‍ പ്രസിദ്ധികരിച്ച ലേഖനമാണ് ഇവിടെ അറ്റാച്ച് ചെയ്യുന്നത്.

ഉണ്ണിത്താന്‍ വാര്‍ത്തയെ മുക്കിയ മാധ്യമങ്ങള്‍ http://malayalam.webdunia.com/img/cm/searchGlass_small.png

ഷിജു രാമചന്ദ്രന്‍

ചൊവ്വ, 22 ഡിസംബര്‍ 2009( 16:54 IST )

എന്തു കിട്ടിയാലും പൊലിപ്പിക്കുന്നവരാണ് കേരളത്തിലെ മാധ്യമങ്ങള്‍. വാര്‍ത്ത ആഘോഷമാക്കുന്നതില്‍ കേരളത്തിലെ ദൃശ്യ മാധ്യമങ്ങള്‍ മത്സരിക്കാറാണ് പതിവ്. പട്ടുനൂല്‍പ്പുഴു മള്‍ബറി ചെടിയില്‍ നിന്ന് വീണ് ചത്താല്‍ ഇന്ത്യയില്‍ പട്ടുനൂല്‍ ഉത്പാദനം ഇടിയുംഎന്നുവരെ ഫ്ലാഷ് ന്യൂസ് കൊടുത്തുകളയും ചാനലുകള്‍. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു സംഭവം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കണ്ടൂ കണ്ടൂ കണ്ടില്ല; കേട്ടൂ കേട്ടൂ കേട്ടില്ലഎന്ന സിനിമാ ഗാനത്തെ ഓര്‍മ്മിപ്പിക്കുന്ന വിധമാണ്.

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ അനാശാസ്യത്തിന് പിടിയിലായതാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിക്കാണ് ശ്രീമാന്‍ ഉണ്ണിത്താനേയും കൊല്ലത്തുകാരി ജയലക്ഷ്മിയേയും മലപ്പുറത്തെ മഞ്ചേരിയില്‍ വച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസിനെ ഏല്‍പ്പിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഈ എഐസിസി അംഗത്തെ ശരിക്ക് കൈകാര്യം ചെയ്തുവെന്നത് മറ്റൊരു സത്യം. ഇവരെ രണ്ടുപേരെയും പിടികൂടിയപ്പോള്‍ തന്നെ കേരളത്തിലെ പ്രമുഖ ചാനലുകളെല്ലാം തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു.

രണ്ടുപേര്‍ അനാശാസ്യത്തിന് പിടിയിലായി എന്നുമാത്രം അറിയാവുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴാണറിയുന്നത് അകത്തുള്ളത് സംസ്ഥാന രാഷ്ട്രീയത്തിലെ തീപ്പന്തമായ ഉണ്ണിത്താനാണെന്ന്. നാക്കിന് ഏഴുമുഴം നീളമുള്ളതുകൊണ്ട് തങ്ങളുടെ ചാനലുകളിലെ പാതിരാ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എത്തുന്ന വീരനെതിരെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യും. ഉണ്ണിത്താനെയും ജയലക്ഷ്മിയേയും ജീപ്പില്‍ കയറ്റുന്നതും പൊലീസ് കൊണ്ടുപോകുന്നതുമൊക്കെ ക്യാമറയില്‍ പകര്‍ത്തിയ സംഘം തിരിച്ചുപോയി.

തിങ്കളാഴ്ച രാവിലെ ആദ്യ ബുള്ളറ്റിനില്‍ തന്നെ കൈരളി രാഷ്‌ട്രീയ ശത്രുവിനെ അടിക്കാന്‍ കിട്ടിയ ആയുധം നന്നായി ആഘോഷിച്ചു. വിഷ്വലും വിശദീകരണവുമായി ഒരു നെടുങ്കന്‍ റിപ്പോര്‍ട്ട് തന്നെ നല്‍കി. ഈ സമയത്ത് ഇന്ത്യാവിഷനും മനോരമ ന്യൂസും ഏഷ്യാനെറ്റുമെല്ലാം സംഭവം അറിഞ്ഞില്ലെന്ന ഭാവത്തിലായിരുന്നു. തൊട്ടടുത്ത ബുള്ളറ്റിനില്‍ ഇന്ത്യാവിഷന്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തയായി ഉണ്ണിത്താന്‍ സംഭവം കൊടുത്തു. അതുവരെ ഇങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന ഭാവം നടിച്ച ഏഷ്യാനെറ്റും മനോരമയും സംഭവം വിഷ്വല്‍ അടക്കം കൊടുക്കാന്‍ നിര്‍ബന്ധിതരായി.

എന്നാല്‍, ഉണ്ണിത്താന്‍ പിടിയിലായത് അനാശാസ്യ പ്രവര്‍ത്തനത്തിനാണെന്ന് പറയാന്‍ അപ്പോഴും ചാനലുകള്‍ക്ക് മടിയായിരുന്നു. ഡിവൈഎഫ്ഐക്കാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി പ്രതിയെ ഇറക്കിക്കൊണ്ടു പോയാല്‍ എസ്എംഎസ് പ്രതികരണം വരെ ചോദിക്കുന്ന ചാനലുകളാണ് ഉണ്ണിത്താന്‍ പ്രശ്നത്തില്‍ അര്‍ത്ഥഗര്‍ഭമായ മൌനം അവലംബിച്ചത്. സൂഫിയാ മദനിയുടെ ജാമ്യാപേക്ഷ കൊണ്ടുള്ള വാര്‍ത്ത കൊണ്ട് ഉണ്ണിത്താന്‍ സംഭവം മറയ്ക്കാനുള്ള കുത്സിത ശ്രമവും മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തി.


(എങ്ങനെയാണൊരു വാര്‍ത്ത മുങ്ങുന്നത്) http://malayalam.webdunia.com/img/cm/searchGlass_small.png

ഷിജു രാമചന്ദ്രന്‍

കേരളത്തിലെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നും എല്ലാ പ്രതികളേയും രക്ഷിക്കുന്നതിന് സി പി എം ശ്രമിക്കുകയാനെന്നും മറ്റും പറഞ്ഞ് ചര്‍ച്ചയും ഉപചര്‍ച്ചയും നടത്തുന്ന ചാനലുകള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും ഉണ്ണിത്താനെതിരെ മൌനം പാലിച്ചു. കേരള രാഷ്ട്രീയത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു സംഭവം രാത്രിയിലെ ചാനല്‍ ചര്‍ച്ചയിലും വലിയ സംഭവമായതായി കണ്ടില്ല. ഇന്നലെ മഞ്ചേരിയില്‍ പിടിയിലായത് ഉണ്ണിത്താന്‍ അല്ലാതിരിക്കുകയും അത് മറ്റേതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആവുകയും ചെയ്തിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം. കേരളത്തിലെ സകല സിന്‍ഡിക്കേറ്റ് ബുദ്ധിജീവികളും ചാനലില്‍ ചര്‍ച്ചയ്ക്കായി അണിനിരന്നേനെ!


ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സാധാരണ നിലയ്ക്ക് ചാനലുകള്‍ ചെയ്യുന്ന റിപ്പോര്‍ട്ടിംഗുകളൊന്നും ഇന്ന് കണ്ടില്ല. സാധാരണ നിലയ്ക്ക് ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ ചാനലുകള്‍ സാംസ്കാരിക നായകരുടെ പ്രതികരണം ആരായുക പതിവാണ്. എന്നാല്‍, കൈരളിയൊഴികെ ഒരു ചാനലും ഈ ഉദ്ദ്യമത്തിന് മുതിര്‍ന്നില്ല. ഉണ്ണിത്താന്‍ യുവതിയോടൊപ്പം പിടിയില്‍ എന്നുള്ളതല്ലാതെ ഒരുതരത്തിലുള്ള സൈഡ് സ്റ്റോറിയും ഈ സംഭവത്തില്‍ നിന്നുണ്ടായില്ല. ചാനലുകളില്‍ കണ്ട വിഷ്വലുകള്‍ ശരിയാണെങ്കില്‍ ഉണ്ണിത്താന്‍ പൊലീസ് കസ്റ്റഡിയിലാകുമ്പോള്‍ നന്നായി മദ്യപിച്ചിരുന്നു എന്നാണ് മനസിലാകുന്നത്. നിലത്തുറയ്ക്കാത്ത കാലുകളുമായി ഉണ്ണിത്താന്‍ സ്റ്റേഷനകത്തേക്ക് നടന്നുപോകുന്നതും ഉറയ്ക്കാത്ത മുണ്ട് പിന്നെയും പിന്നെയും വാരിവലിച്ച് ഉടുക്കുന്നതും സ്റ്റേഷനിലെ കസേരയില്‍ ഇരിക്കുന്ന പോലെ വീഴുന്നതും മദ്യപാനത്തിന്‍റെ ലക്ഷണങ്ങളല്ലെങ്കില്‍ പിന്നെയെന്താണ്? ഇതൊന്നും ആരും വാര്‍ത്തയാക്കിയില്ലെന്ന് മാത്രമല്ല മറച്ചുപിടിക്കാനും ശ്രമിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായവരില്‍ നിന്നോ രാഷ്ട്രീയക്കാരില്‍ നിന്നോ വിശദമായ ഒരു പ്രതികരണവും ചാനലുകള്‍ എടുത്തില്ല. മാത്രവുമല്ല ഉണ്ണിത്താനേയും ജയലക്ഷ്മിയേയും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനും പ്രമുഖ മാധ്യമങ്ങള്‍ക്ക് ഉരിയാട്ടമില്ല. വീട് വാടകയ്ക്കെടുത്ത അഷ്‌റഫ് എന്ന വ്യാപാരിയാണ് ഒന്നാം പ്രതി. ഉണ്ണിത്താനും അഷ്‌റഫും തമ്മിലുള്ള ബന്ധമെന്താണ്? ബാംഗ്ലൂരില്‍ പോകേണ്ട ഉണ്ണിത്താന്‍ എന്തിനാണ് കൊല്ലത്തു നിന്ന് മലപ്പുറം വഴി വന്നത്? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ക്കുള്ള അന്വേഷണവും മാധ്യമങ്ങള്‍ വിഴുങ്ങി.

ഇത് ചാനലുകള്‍ സ്വീകരിച്ച പൊതു മാര്‍ഗ്ഗമാണെങ്കില്‍ പിറ്റേന്ന് പത്രങ്ങളും ഉണ്ണിത്താന്‍ സംഭവം മറയ്ക്കുന്നതില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. അനാശാസ്യം എന്നുള്ളത് അനാശാസ്യ ആരോപണമായി മാറി. രാവിലെ പത്രമെടുത്ത് വാര്‍ത്തയ്ക്കായി പരതിയ വായനക്കാര്‍ക്ക് പേജുകള്‍ പലതും മറയ്ക്കേണ്ടി വന്നു വാര്‍ത്ത കണ്ടെത്താന്‍. പക്ഷേ, ഒന്നുണ്ട് ഉണ്ണിത്താന്‍ അറസ്റ്റിലായതിനേക്കാള്‍ വലിയ വാര്‍ത്ത എല്ലാം സി പി എമ്മിന്റെയും പിഡിപിയുടെയും ഗൂഡാലോചനയാണെന്ന ഉണ്ണിത്താന്‍റെ പ്രതികരണമാണ്. കൊള്ളാം ഇതാണ് ഉത്തമമായ മാധ്യമ ധര്‍മ്മം. വാര്‍ത്തയിലെ വ്യക്തികള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെങ്കില്‍ വാര്‍ത്ത ഉള്‍പ്പേജിലും മതി.

വീട്ടമ്മയുടെ സ്വര്‍ണമാല മോഷണം പോയാല്‍ ക്രമസമാധാന നില തകര്‍ന്നു എന്ന് മുന്‍‌പേജില്‍ വാര്‍ത്ത കൊടുക്കുകയും എഡിറ്റോറിയല്‍ എഴുതുകയും ചെയ്യുന്ന മുത്തശ്ശിപ്പത്രം പത്രം ഇന്നലെ കണ്ണ് ഇറുക്കിയടച്ചു. വീരേന്ദ്രകുമാര്‍ വലതുപക്ഷത്തെത്തിയതോടെ മാതൃഭൂമിയും അതേപാത പിന്തുടര്‍ന്നു. തങ്ങള്‍‌ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിക്കുക, അല്ലാത്തവരെ സഹായിക്കുക എന്ന വിലകുറഞ്ഞ മാധ്യമ തന്ത്രം മാത്രമാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ കൈക്കൊണ്ടത്. നാളെ ഇതേ മുഖങ്ങള്‍ ഇവരുടെ ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചയ്ക്കെത്തുകയും ചെയ്യും. വൈകിയാലും ഒരു സപ്ലിമെന്‍റ് തന്നെ ഇറക്കിക്കൂടെന്നില്ല!

7 comments:

 1. ഇഷ്ടമില്ലാത്തവരെ അടിച്ചാക്ഷേപിക്കുന്ന ഇല്ലകഥകള്‍ മെനയുന്ന അതെ
  മാധ്യമ സിന്റികെട്റ്റ് തന്നെയാണ്
  സ്വന്തമായവരുടെയും വേണ്ടപ്പെട്ടവരുടെയും കൊള്ളരുതയാമകള്‍ മുടി വെക്കുന്നത്.
  മാധ്യമ താമസ്ക്കരണത്തിന്റെ മറ്റൊരു ഉദാഹരണം.

  ReplyDelete
 2. എല്ലാ മാധ്യമങ്ങളും ഉണ്ണിത്താന്‍ സദാചാരതൊണ്ടി പിടുത്തം
  ഗംഭീരമായി ആഘോഷിച്ചിട്ടുണ്ടല്ലോ....!!!
  ഹഹഹഹ.......
  എന്നിട്ടു പോരെന്നോ ?

  പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:
  ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

  ReplyDelete
 3. സംഘപരിവാറിന്റെ ചൂട്ടുപിടുത്തക്കാരനും കോൺ‌ഗ്രസ്സിന്റെ കൂലി എഴുത്തുകാരനുമായ ചിത്രകാരന്റെ ഗീർവാണങ്ങൾ കണ്ട് ബൂലോഗം പൊട്ടി ചിരിക്കുകയാണ്. ഇയ്യിടെ ആയി ദിവസക്കൂലി ആണെന്ന് തോന്നുന്നു. സി പി എം നെ തെറി വിളിക്കാൻ കോൺ‌ഗ്രസ്സുകാരിൽ നിന്നും മുസ്ലീങ്ങളെ തെറി വിളിക്കാൻ പരിവാരികളിൽ നിന്നും അച്ചാരം വാങ്ങി,മുണ്ടും പൊക്കി നടക്കുന്ന ചിത്രകാരൻ എന്ന രാഷ്ട്രീയനപുംസകത്തിന്റെ അജെണ്ടകൾ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇദ്ദേഹത്തെ പോലീസ് അറെസ്റ്റ് ചെയ്തപ്പോൾ പുറത്തിറങ്ങാൻ കണ്ണൂർ സി പി എംകാരുടെ കാലു പിടിച്ച കഥയൊന്നും ആരും അറിയില്ലെന്ന് വിചാരിച്ച് നടന്നിട്ട് കാര്യമില്ല. പകൽ കോൺ‌ഗ്രസ്സും രാത്രി ആർ എസ് എസ്സുമാണ് ഈ കീടം

  ReplyDelete
 4. എന്തിനും ഏതിനു പത്രസമ്മേളനം നടത്തുന്ന സംഘനേതാക്കൾ രാജമോഹൻ ഉണ്ണിത്താന്റെ അപഥസഞ്ചാരം പരസ്യമായിട്ടും നാവ്‌ ഇളക്കിയിട്ടില്ല. "ചിത്രകാരന്റെ" ധർമ്മസംഘടം കൂടി കണ്ടാൽ ചിത്രം വ്യക്തം. കോൺഗ്രസ്സിലെ സംഘ പരിവാറിന്റെ ശബ്ദ സാന്നിദ്ധ്യമായ രാജ്മോഹൻ ഉണ്ണിത്താന്റെ പ്രധാന ചെയ്തി നിയന്ത്രണമില്ലാത്ത സ്വന്തം നാക്കു കൊണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്കു വരെ കടന്നുകയറിയുള്ള തെറികിളിയാണു. മനോരമ- മാത്രുഭൂമി-ചാനലുകൾക്കും അതുകൊണ്ടു തന്നെ ഉണ്ണിത്താൻ ഒരു ഓമനപുത്രൻ തന്നെ.
  പീണറായി വിജയനുമായി സൂഫിയാ മദനിയെ ദുരാരോപണമുന്നയിച്ച്‌ നിമിഷങ്ങൾക്കകം തന്നെ ഉണ്ണീത്താന്റെ "പാർട്ടി പ്രവർത്തകയുമായി ആളൊഴിഞ്ഞുള്ള വാടകവീട്ടിൽ വെച്ചു നത്തിയ പാർട്ടിപ്രവർത്തനം" മാലോകരെ അറിയിക്കാൻ കിട്ടിയ ചാൻസ്‌ പി.ഡി.പി ഉപയോഗിച്ചില്ലെങ്കിൽ പിന്നെയെന്തു പൊതുപ്രവർത്തനം?
  ഉണ്ണിത്താൻ അർഹിച്ചത്‌ തന്നെ കിട്ടി.

  ReplyDelete
 5. മാധ്യമങ്ങള്‍ എന്ത് തമസ്കരിച്ചു എന്നാണ് താന്‍ പറഞ്ഞു വരുന്നത്? ഉണ്ണിത്താനും ഒരു സ്ത്രീയും ഒരുമിച്ചു ഒരു വീട്ടില്‍ കാണപെട്ടു എന്നത് എങ്ങനെ ആണ് ഒരു വാര്‍ത്ത ആക്കുന്നത് ? അതെങ്ങനെ അനാശാസ്യമാകും? അവിടെ നടന്നത് PDP, DYFI വകയായി ശരിയത്ത് നിയമങ്ങള്‍ കേരളത്തില്‍ അധികാരം പിടിച്ചാല്‍ എങ്ങനെ നടപ്പിലാക്കാം എന്നതിന്റെ ട്രയല്‍ മാത്രമായിരുന്നു. ശരിയത്ത് നിയമത്തില്‍ മാത്രമേ സ്ത്രീ പുരുഷന്മാരെ ഒരുമിച്ചു കണ്ടാല്‍ അനാശാസ്യവും ക്രിമിനല്‍ കുറ്റവും ആവുകയുള്ളൂ. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ യാതൊരു രീതിയിലും കുറ്റക്കാരായി കണക്കാക്കാന്‍ സാധിക്കാത്ത ഒരു കാര്യം മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷ പെട്ടില്ല എന്ന കാര്യത്തിന് താന്‍ എന്തിനാ വിഷമിക്കുന്നത് ? പിന്നെ തനിനിറം, ദേശാഭിമാനി, ഫയര്‍ മുതലായ അര കൊച്ചു (പുസ്തക) പത്രങ്ങളില്‍ ഇതൊരു വമ്പന്‍ വാര്‍ത്ത ആയതു അതിലെ വായനക്കാരുടെ മനോരതിക്ക് വേണ്ടി മാത്രമാണ്

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. ഇവിടുത്തെ മിക്കവര്‍ക്കും ഉള്ള ഒരു ധാരണയാണ്‌ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു ഒരു മുറിയില്‍ ഇരിക്കുന്നതൊ താമസിക്കുന്നതോ അനാശ്യാസമാണെന്ന്.വിവാഹം പെണ്ണിനെ പ്രാപിക്കാനുള്ള ഒരു ലൈസന്‍സ് ആണെന്ന എരണം കെട്ട ചിന്തകള്‍ വച്ചു പുലര്‍ത്തുന്ന മാന്യന്‍ മാരും കുറവല്ല.നമ്മുടെ മുഖ്യധാരാ സിനിമക്കാരും പൈങ്കിളി പ്രസിദ്ധീകരണങ്ങളും ഈ രീതിയിലുള്ള കാഴ്ച്ചപ്പടുകള്‍ ശരിവക്കും വിധത്തിലുള്ള കാര്യങ്ങള്‍ കൂടെ കൂടെ അവതരിപ്പിക്കാറുണ്ട്.പെണ്‍‌വാണ‌ഭവും വേശ്യാവ്ര്‌ത്തിയും(ചില പ്രത്യേക സ്ഥലങ്ങളിലൊഴികെ) ഇന്ത്യയില്‍ നിയമവിരുദ്ധമാണ്‌, ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതിന്‌ ഇവിടെ നിയമപരമായ വിലക്കുകളൊന്നും ഇല്ല എന്നറിയുക.തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇന്ധ്യന്‍ ഭരണഘടന..ഇന്ധ്യന്‍ ഭരണഘടന എന്നു നിലവിളിക്കുന്ന സകലരും പ്രസ്തുത വിഷയത്തില്‍ നമ്മുടെ രാജ്യത്തെ നിലവിലുള്ള നിയമം എങിനെയാണെന്നു മനസിലാക്കിയിട്ടുള്ളതായി കാണുന്നില്ല. ഇതെന്റുകൊണ്ടാണെന്ന് അന്വേഷിക്കേണ്ട സമയമാണിത്. ഉണ്ണിത്താന്‍ അത്ര മഹാനൊന്നുമല്ല(ചെറ്റ തന്നെയാണ്‌) എന്ന കാര്യവും ഇവിടെ വിസ്മരിക്കുന്നില്ല.

  ReplyDelete