Sunday, December 20, 2009

പിന്നെയവര്‍ സുഫിയ മദനിയെ തേടിയെത്തി

പിന്നെയവര്‍ സുഫിയ മദനിയെ തേടിയെത്തി

കൂടെ നിന്നവരെ ഉപദ്രവിക്കാനും വെറുപ്പിക്കാനും സി.പി.എമ്മിനെ കഴിച്ചിട്ടേ മറ്റാർക്കും സ്ഥാനമുള്ളൂ. രണ്ടായിരത്തിയാറിലെ നിയമസഭാതെരഞ്ഞെടുപ്പ്‌ വിജയത്തെ അവലോകനം ചെയ്ത സി.പി.എം സ്റ്റേറ്റ്‌ കമ്മറ്റി ഇടതുമുന്നണിയുടെ ഐതിഹാസികമായ തെരഞ്ഞെടുപ്പു വിജയത്തിന്നാധാരമായ കാരണങ്ങളിൽ പ്രാധാന്യപൂർവ്വം എടുത്തു പറയുന്നത്‌ മുസ്ലിം ജനവിഭാഗത്തിൽ നിന്നു പതിവിനും വിപരീതമായി ലഭിച്ച വർദ്ധിച്ച തോതിലിള്ള പി ന്തുണയേ കുറിച്ചാണു. "ദശാബ്ദങ്ങളായി മുസ്ലിം ലീഗിൽ വിശ്വാസമർപ്പിച്ചിരുന്ന പ്രത്യേകിച്ചും മലബാറിലെ മുസ്ലീം ജനസാമാന്യം ലിഗിനോടുള്ള പ്രതിപത്തി വെടിഞ്ഞ്‌ ഇടതുമുന്നണിയെ പി ന്തുണക്കാൻ തയ്യാറായിരിക്കുന്നു. ഇതു താൽകാലികമായ ഒരു പ്രതിബാസമല്ലെന്നും ദീർഘകാലം നീണ്ടുനിൽക്കുന്ന സഹവർത്തിത്വത്തിന്റെ ഭാഗമാണെന്നും" തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു.


സമുദായ വോട്ട്‌ ദശാബ്ദങ്ങളായി കുത്തകയാക്കി വെച്ചിരിക്കുന്ന മുസ്ലിം ലീഗ്‌ എടുക്കുന്ന സമീപകാല തിരുമാനങ്ങളൊക്കെയും സമുദായ താൽപര്യത്തേക്കാൾ അധികാര തൽപരതയും, സാമ്രാജ്യത്വ ദാസ്യവും സമൂഹത്തിൽ അതിവേഗം വേരോടികൊണ്ടിരിക്കുന്ന പുത്തൻ പണക്കാരുടെ താൽപര്യങ്ങളുമാണു മുഴച്ചു നിൽക്കുന്നുവേന്ന യഥാർത്ഥ്യം വളരെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്ന മുസ്ലിം ജനതയും ഒരു മാറ്റത്തിനു വെമ്പൽ കൊണ്ടിരുന്നു. . മഹല്ലു അധികാരങ്ങളിലും,മുസ്ലിം കുടുമ്പതർക്കങ്ങളിൽ വരെ സജീവമായി ഇടപ്പെട്ടും, ആഗോളതലത്തിൽ ചെറുത്ത്നിൽപ്പു പ്രസ്ഥനങ്ങൾക്ക്‌ നെതൃത്വം നൽകുന്ന മുസ്ലിം നേതാക്കളെ സഖാക്കൾക്കു തുല്യരായ "കൾട്ടുകളായി" തെരുവുകളിൽ നിറച്ചുമൊക്കെ മുസ്ലിം ധാരണക്ക്‌ സി.പി.എം എരിവും പുളിയും ചേർത്ത്‌ പ്രതീക്ഷ നൽകി. അതിന്റെ പ്രതിഫലനമായിരുന്നു വൻ താപ്പാനകൾവരെ അടിതെറ്റി വീണ തെരഞ്ഞടുപ്പ്‌ പരാജയം ചരിത്രത്തിലാദ്യമായി ജനങ്ങൾ മുസ്ലിം ലീഗിനു സമ്മാനിച്ചതും പകരമായി ഇടതുപക്ഷ രാഷ്ട്രീയവും പ്രത്യെകിച്ചു സി.പി.എം രാഷ്ട്രീയം ഈ മേഘലകളിൽ ചുവടുറപ്പിക്കാനും തുടങ്ങിയത്‌.


എന്നാൽ നിലവിലുള്ള ഈഴവ-കീഴാള വോട്ടുബാങ്ക്‌ എന്നതിലുപരി മറ്റൊരു താൽപര്യവും മുസ്ലിം സമൂഹത്തോടോ, മുസ്ലിം താൽപര്യങ്ങളോടോ ഇല്ലെന്നും ഈ രിതിയിൽ സി.പി.എം നടത്തുന്ന പ്രചരനങ്ങൾ ആത്മാർത്ഥതയോടെയല്ലെന്നും മദനിയെ തടവിലിടാൻ ഘൂഢാലോചന നടത്തിയ സി.പി.ഈമ്മിന്റെ മുൻ കാല ചെയ്തികളും,താൽപര്യങ്ങളും , അജണ്ടകളുമൊക്കെ എടുത്തുകാട്ടി ചില കോണിൽ നിന്നെങ്കിലും എതിർ പ്രചാരണം ഉയർന്നിരുന്നു. എന്നാൽ കെരളത്തിൽ സമീപകാല തെരഞ്ഞെടുപ്പുകളിൽ കാണപ്പെടുന്ന എകപക്ഷീയ നിരാസത്തിനും തിരസ്ക്കരണത്തിനും ഐക്യജനാധിപത്യമുന്നണിയുടെ അടിത്തറയിളക്കിയ തിരിച്ചടിക്കു മുസ്ലിം ലീഗും ഇരയായി. മുസ്ലിം മേഘലയിൽ നിന്നുള്ള അപ്രതീക്ഷിത മുന്നേറ്റത്തിന്റെ കൂടി ബലത്തിൽ സി.പി.എമിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി ഒരിക്കൽ കൂടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു.


എന്നാൽ മധുവിതുവിനു അൽപദിവസ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സി.പി.എം സ്വന്തം അജണ്ടകളും താൽപര്യങ്ങളും പതിവുപോലെ പുറത്തെടുത്തു തുടങ്ങി. ആദ്യ വെടി കിട്ടിയത്‌ ചരിത്രത്തിലാദ്യമായി സീനിയോറിറ്റിയിലൂടെ ചീഫ്സെക്രട്ടറി പഥവിയിലെത്തിയ മുസ്ലിം നാമധാരിയായ റിയാസു ദ്ദീനു തന്നെ. നാലാഴ്ച തികച്ച്‌ ആ പഥവിയിലിരിക്കാൻ റിയാസു ദ്ദീനു കഴിഞ്ഞില്ല. കഴിവ്‌ കെട്ടവനെന്നു ആക്ഷേപിച്ചു പാർട്ടി പുകച്ചു ചാടിച്ചു.വിരോധാഭാസമെന്നു പറയുന്നതു പോലെ കഴിവു കെട്ടവനെന്നു പാർട്ടി ഓമനപ്പേരു നൽകിയ റിയാശുദ്ദിനു നൽകിയ പകരം പോസ്റ്റ്‌ എന്താണെന്നറിയേണ്ടേ?ഉന്നത സെക്രട്ടറിമാർക്ക്‌ പരിശീലനം നൽകുക. എന്നും സവർണ്ണ-ക്രൈസ്തവ ഉദ്യോഗസ്ഥർക്കു മാത്രം സംവരണം ചെയ്യപ്പെട്ട ചിഫ്സെക്രട്ടറി പഥവി പതിവു പോലെ പവൻ മാർക്ക്‌ സത്യകൃസ്ത്യാനിക്കു തന്നെ തളികയിൽ വെച്ച്‌ നൽകി ആദരിച്ചു. വിദ്യഭ്യാസനയവുമായി ബന്ധപ്പെട്ടു സഭാ അധികാരികളെ പ്രീണിപ്പിക്കാനാണു ഇത്തരമൊരു സാഹസത്തിനു സി.പി.എം തയ്യാറായത്‌. സഭ പാർട്ടിക്കു എന്തു തിരിച്ചു നൽകിയെന്നതു ചരിത്രം..


തെരഞ്ഞെടുപ്പിൽ സമുദായത്തിലെ പുത്തൻ പണക്കാരുടെ ഹുങ്കിനു നൽകിയ തിരിച്ചടികളുടെ കഥകൾ പറഞ്ഞു പുളകം കൊണ്ടിരുന്ന മലപ്പുറത്തുകാർ ഒരു നാൾ കണ്ടത്‌ കൊടിയെരിയുടെ പോലീസ്‌ ഒന്നടങ്കം മലപ്പുറത്തേക്കു മാർച്ചു ചെയ്യുന്നതാണു. ഫഹദ്‌ എന്ന ചെറുപ്പാക്കാരനും അവരുടെ ബന്ധുക്കളുമൊക്കെയായി മാധ്യമങ്ങൾ ഊതി വീർപ്പിച്ച ഭീകരകഥകളിലെ വില്ലന്മാരെ തേടി എം.എസ്‌.പിയുടെ കുപ്രസിദ്ധമായ മുസ്ലിം വേട്ടക്കു ശേഷം പോലിസ്‌ മുസ്ലിം ഭവനങ്ങളിൽ കയറിയിറങ്ങി. സമൂഹമദ്ധ്യേ ചിരകാലമായി താമസിക്കുന്ന ചെറുപ്പക്കാരെയും അവരുടെ ബന്ധുക്കളെയുമൊക്കെ ഭീകരന്മാരായി ചിത്രീകരിക്കപ്പെട്ടു. സി.പി.എമ്മിന്റെ യഥാർത്ഥമുഖം കണ്ടുതുടങ്ങുകയായിരുന്നു സമുദായം. ഒരു മതെതര സർക്കാരിൽ നിന്നു സമുഹം പ്രതീക്ഷിക്കുന്ന മതനിരപെക്ഷമായ ഇടപെടലുകളല്ല പിന്നിടങ്ങോട്ട്‌ ഇടതുപക്ഷ സർക്കാരിൽ നിന്നുണ്ടാറ്റത്‌. ഉത്തരേന്ത്യൻ പോലീസിനെയോ, ഗുജറാത്ത്‌ പോലീസിനെയോ പോലെ അടിമുടി വർഗ്ഗീകരിക്കപ്പെട്ട പോലീസ്‌ സംവിധാനമാണു കേരള പോലീസെന്നും ഓരോ നടപടികളിലൂടെയും തെളിയിക്കപ്പെട്ടു.
സ്വാതന്ത്രദിയനത്തിൽ ഓഡിറ്റീറിയത്തിൽ വെച്ച്‌ പരസ്യാമായി നടത്തിയ പരിപാടി പോലും ഭൂരിപ്പക്ഷ വർഗ്ഗീയതക്ക്‌ വളം നൽകുവാനായി തീവ്രവാദ സംഘമമായി മുദ്രകുത്തി പങ്കെടുത്തവരെ മുഴുവൻ ജയിലിലടച്ചു. മാധ്യമങ്ങൾ അണിയറയിലിരുന്നു ഇല്ലാ കഥകൾ മെനഞ്ഞു, പോലീസ്‌ അരങ്ങിൽ വേട്ടക്കിറങ്ങി. യാസർ അറഫാത്തിന്റെയും,സദ്ദാമിന്റെയും ഫോട്ടത്തിൽ സി.പി.എമ്മിന്റെ സാമ്രാജ്യത്വവിരുദ്ധയിൽ അഭിമാനം,വിശ്വാസവും കൊണ്ട മുസ്ലിം സംഘടനകൾ വരെ പതുക്കെ യാഥാർത്ഥ്യം മനസ്സിലാക്കുകയായിരുന്നു.


തീർന്നില്ല സമുദായത്തോടൊപ്പം പൊതുസമൂഹത്തെയും നിരാശപ്പെടുത്തിയ ഇടതുപക്ഷത്തെ പാർലമന്റ്‌ തെരഞ്ഞെടുപ്പിൽ ജനങ്ങൽ അതി ശക്തമായ തിരിച്ചടി തന്നെ നൽകി.പൊന്നാനി പിടിക്കാനിറങ്ങിയ സി.പി.എമിനു പൊന്നാനി കിട്ടിയില്ലെന്നു മാത്രമല്ല പാർട്ടി ഗ്രാമങ്ങളായ കണ്ണൂരും കോഴിക്കോടും നഷ്ടപ്പെട്ടു. ഈ ദേഷ്യവും സി.പി.എം തിർത്തത്‌ മുസ്ലിം സമുദായത്തോടു തന്നെ. പോലീസിന്റെ കണ്മുന്നിൽ കിടന്ന് വിലസിയ ഒരു ക്രിമിനലനെ തളക്കാതെ ബീമപാള്ളിയിലെ മുസ്ലിംകളുടെ നെഞ്ചത്തേകു തന്നെ പോലീസ്‌ വെടിയുതിരുത്തു. ഒന്നും രണ്ടുമല്ല ആറുപേർ പോലീസിന്റെ കൊലക്കത്തിക്കിരയായി. അതിലേറെ പേർ വെടി കൊണ്ടു ജീവച്ഛവമായി മാറി. കേരള പോലിസ്‌ എത്രമാത്രം വർഗ്ഗീകകരിക്കപ്പെട്ടു എന്ന് ബീമാപള്ളിയിലെ വെടിവെപ്പുമായി നടന്ന പോലിസ്‌ ഇടപെടലുകൾ വെളിച്ചത്ത്‌ കൊണ്ടു വന്നു. യൂ ഡൂബിൽ പറന്നു നടന്ന ക്ലിപ്പുകൾ സം സാരിക്കുന്നത്‌ സി.പി.എം സമൂഹത്തിൽ ഉയർത്തുന്ന മതനിരപേക്ഷതയല്ല പോലിസിനെ നിയന്ത്രിക്കുന്നത്‌, മറിച്ച്‌ ഗുജറാത്തിലെ മോഡിമോഡൽ ഭൂരിപക്ഷ വർഗ്ഗീയതയാണെന്നാണു.


സവർണ്ണ മാധ്യമങ്ങളുടെ നിറം പിടിച്ച കഥകൾക്കൊപ്പിച്ച്‌ പോലീസ്‌ നടപടികൾ പിന്നെയും തുടർന്നു. ഒരേ സമയം മാധ്യമ സിണ്ടികേറ്റിനെ കുറിച്ച്‌ വേവലാതിപ്പെടുന്ന സി.പി.എം തന്നെയാണു മാധ്യമങ്ങൾ നിരത്തുന്ന ഇല്ലാകഥകളുടെ പേരിൽ മുസ്ലിം ഭവനങ്ങളിൽ കയറിയിറങ്ങുവാൻ പോലീസിനെ കയറൂരി വിട്ടതെന്നത്‌ കൗതുകകരമായി. ഈരാറ്റുപേട്ടയിൽ തീവ്രവാദികളെ തിരയാനെന്ന പേരിൽ എൺപതും തൊണ്ണൂറും കഴിഞ്ഞ വാർദ്ധക്യത്തിൽ വിശ്രമജീവിതം നയിക്കുന്നവരെയെല്ലാം അന്വേഷിച്ച്‌ പോലീസ്‌ വരുന്നത്‌ അർദ്ധരാത്രിയിൽ ഭീകരന്തരീക്ഷം സൃഷ്ഠിച്ചു സകലമാന പോലിസുകാരെയും പട്ടാളത്തിനെയും കൂട്ടി. പോലീസ്‌ നടപടികളുടെ ഏകപക്ഷീയതയിൽ സഹിക്കെട്ട്‌ ജനങ്ങൾ തെരുവിലിറങ്ങിയപ്പോഴാണു കൊടിയേരി ഇതെല്ലാം അറിയുന്നതായി നടിച്ചതും പോലീസിനെ ശാസിച്ചതുമൊക്കെ.


സി.പി.എമ്മിന്റെ തിട്ടൂരങ്ങളിൽ മനമടുത്തു സമാന്തര പ്രവർത്തനങ്ങൾ നടത്തുന്നവരെയും സി.പി.എം വെറുതെ വിട്ടില്ല. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പ്രവർത്തിച്ചു എന്ന ഒറ്റ കാരണം കൊണ്ടുമാത്രമാണു കണ്ണൂരിൽ രണ്ടു മുസ്ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ടത്‌. സി.പി.എം നടത്തിയ ഈ നിഷ്ഠൂര കൊലപാതകങ്ങൾ മറച്ചു വെക്കാനും കൊലപാതക കുറ്റം സംഘപരിവാറിന്റെ മേൽ കെട്ടിവെച്ച്‌ ഹിന്ദു-മുസ്ലിം കലാപമാക്കി വളർത്തി സമാധാനപ്രാവുകളായി പറന്നെത്തി മുതലെടുക്കുവാനുമുള്ള സി.പി.എമ്മിന്റെ വൻ ഗൂഢാലോചനായാണു ബന്ധപ്പെട്ടവരുടെ ജാഗ്രതമൂലം തകർന്നു പൊയത്‌.


ഭരണകൂടത്തിന്റെയും പോലീസിന്റെയും മുസ്ലിം വിരുദ്ധതയുടെ ഏറ്റവും വലിയ തെളിവാണു കേരളം മുഴുകെ ആളിപ്പടർന്ന, ഡൽ ഹിയോളം നാളങ്ങളെത്തിയ ലവ്‌ ജിഹാടെന്ന പ്രാഹേളിക. ഒരു കലാലയ പ്രണയത്തിൽ മാത്രം ഒതുക്കപെടേണ്ട പതിവു പ്രണയവും മത മാറ്റവുമെല്ലാം പോലിസ്‌ ഇടപ്പെട്ടു ഭീകര കൃത്യമാക്കി ചിത്രികരിച്ചു. പതിവു പോലെ മാധ്യമങ്ങൾ എരിവും പുളിയും കലർത്തി ഇല്ലാ കഥകളും ലേഖനങ്ങളും അടിച്ചിറക്കി. ഈ വിഷനാളത്തിന്റെ ജ്വാല നീതിപീഢം വരെ എത്തിയിട്ടും കൊടിയേരി പോലീസ്‌ കുലുങ്ങിയില്ല. കേരളം മുഴുക്കെ സംഘപരിവാർ ഈ വിഷയമായി ബന്ധപ്പെട്ടു മുതലെടുപ്പു നട്ത്തിയിട്ടും കോടതികളിൽ കേരള സർക്കാർ കർണ്ണാകടത്തിലെ ബി.ജെ.പി സർക്കാർ കാഴവെച്ച പക്വതയോ,നീതിബോതമോ കാണിക്കാതെ വിഷം വമിക്കുന്ന പ്രചാരണങ്ങൾക്ക്‌ ചീടുപിടിക്കത്തക്ക രീതിയിലുള്ള റിപ്പോർട്ടുകൾ നൽകി. അവസാനം ഹൈകോടതിയുടെ ഇടപെടലിൽ വരെയെത്തി നിൽക്കുന്നു ലവ്‌ ജിഹാദും പോലീസ്‌-മാധ്യമ നടപടികളും. ഒരു സമുദായത്തെ സംശയത്തിൽ നിറുത്തുന്ന നിലക്കുള്ള പോലിസിന്റെ ഏകപ്ക്ഷീയ നടപടികളെ ഹൈകോടതി രൂക്ഷമായാണു വിമർഷിച്ചിരിക്കുന്നത്‌.

എന്നാൽ കൊടിയെരിയോ സി.പി.എമ്മോ എസ്‌.എഫ്‌.ഐയോ ഇതിലൊന്നും കുലുങ്ങിയില്ല. മതെതര പ്രതിബദ്ധയിൽ പലപ്പോഴും സംശയത്തിന്റെ നാളങ്ങൾ വിഴാരുള്ള കോൺഗ്രസ്സ്‌ നേതാക്കൾ പ്പോലും കാണിച്ച പക്വത ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വയലാർ രവിയടക്കമുള്ള നേതാക്കൾ ലവ്‌ ജിഹാദിനു പിന്നിലുള്ള സംഘി അജണ്ടകളെ കുറിച്ച്‌ പറയാൻ തയ്യാറായപ്പോൽ പിണറായി വിജയൻ പറഞ്ഞത്‌ "എന്നെകൊണ്ടു എന്തെങ്കിലും പറയിപ്പിക്കാമെന്നു നോക്കേണ്ട" എന്നാണു.


പെരുന്നാളാഘോഷം മറ്റിറ്റങ്ങളിൽ പൊടിപൊടിക്കുമ്പോൾ കാസർക്കോഡു നടന്നത്‌ പോലീസിന്റെ മുസ്ലിം നരനായാട്ടായിരുന്നു. നിരപരാധികളായ ചെറുപ്പക്കാരെ തല്ലി ച്ചതച്ചും, വിക ലാംകാരായ പത്രപ്രവർത്തകരെ പോലും ക്രൂരമായിം മർദ്ധിച്ചും പോലിസ്‌ തങ്ങളുടെ ഉദ്ദേശ്യ ശുദ്ധി വീണ്ടും പുറത്തെടുത്തു.മുസ്ലിംകളെ വെടിവെച്ചുകൊല്ലാൻ പ്രത്യേക കാരണങ്ങളൊന്നും വേണ്ടതില്ല എന്ന പോലീസ്‌ മാനസികാവസ്ഥയുടെ അടുത്ത ഇരകളും കാസർക്കോഡുകാർ തന്നെയായിരുന്നു. വെടിവെച്ചതു പോരാ അതു അഭിമാനത്തോടെ ചാനലുകളിൽ വിളമ്പാനും തു ആഹ്ലാദത്തോടെ സം പ്രേക്ഷണം ചെയ്യുവാനും പോലിസ്‌-മാധ്യമ കൂട്ടുകെട്ടിനു മടിയുണ്ടായില്ല.

ഒടുക്കമിതാ മാധ്യമകഥകളുടെ തിരക്കഥക്കൊത്ത്‌ സംവിധാനം നിർവ്വഹിക്കുന്ന വർഗ്ഗീയവൽക്കരിക്കപ്പെട്ട കേരള പോലിസ്‌ സൂഫിയാ മദനിയെന്ന യുവതിയെ അരസ്റ്റു ചെയ്തു ജയിലലടച്ചിരിക്കുന്നു. കൊടിയെരിയുടെ തന്നെ ഭാഷയിൽ "ഇടതു പക്ഷഭരണത്തിന്റെ തലയിൽ ഒരു പൊൻ തൂവൽ കൂടി" ഭർത്താവിനൊപ്പം ഭാര്യയെയും ജയിലടച്ചു എന്ന സൽപേർ ഇനി ഇടതുപക്ഷത്തിനു മാത്രം സ്വന്തം.
കെരളത്തിൽ ആദ്യമായി കത്തുന്ന ബസ്സാണല്ലോ കളമശ്ശേരിയിൽ കത്തിയെരിഞ്ഞത്‌. കുട്ടിസഖാക്കളും ആറെസ്സെസ്സും മത്സരിച്ചു കത്തിച്ചുകളയുന്ന നൂറുകണക്കായ ബസ്സുകൾ ഒന്നും ക്രിമിനൽ നടപടി ക്രമത്തിന്റെ പരിധിയി വരില്ല്അ. തള്ള ചവിട്ടിയാൽ പിള്ളക്കു കേടില്ലല്ലോ? ഇവിടെയൊന്നും കാണാത്ത പ്രത്യേക താൽപര്യം കളമശ്ശേരി ബസ്സിനു മാത്രം ഭരനകുടത്തിനു തോന്നുന്നുവേൺകിൽ അതിനു കാരണം ഭരണകൂടത്തിന്റെ പ്രത്യേക താൽപര്യം മാത്രമാണു. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പിടിക്കുന്ന നൂറുകണക്കായ ബോംബുകളിൽ കാണാത്ത പ്രത്യേകഥകൾ നസീറിന്റെ ഉപ്പുപൊടിയിൽ കാണുന്നുവേങ്കിൽ അതിനു കാരണം പോലീസ്‌-മാധ്യമ കൂട്ടുകെട്ടിന്റെ വർഗ്ഗീയ നിറം മാത്രമാണു.
ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനസാമാന്യം പ്രതീക്ഷിക്കുന്ന
സാമാന്യ നീതിബോധവും, അടിസ്ഥാനവർഗ്ഗങ്ങളുമായി ചെർന്നു നിൽക്കുവാനുള്ള ശ്രമവുമൊക്കെ പണ്ടേ തന്നെ ഉപേക്ഷിച്ച സി.പി.എം മാറിയ സാഹചര്യത്തിൽ സംഘപരിവാർ സർക്കാരുകളെ പോലും ലജ്ജിപ്പിക്കുന്ന വർഗ്ഗീയ്യ അജണ്ടകളുടെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നു.
ഈ സർക്കാരിൽ നിന്ന് ഇനിയും നീതി പ്രതീക്ഷിക്കുന്നതിൽ ന്യായമെന്ത്‌?

1 comment:

  1. ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനസാമാന്യം പ്രതീക്ഷിക്കുന്ന
    സാമാന്യ നീതിബോധവും, അടിസ്ഥാനവർഗ്ഗങ്ങളുമായി ചെർന്നു നിൽക്കുവാനുള്ള ശ്രമവുമൊക്കെ പണ്ടേ തന്നെ ഉപേക്ഷിച്ച സി.പി.എം മാറിയ സാഹചര്യത്തിൽ സംഘപരിവാർ സർക്കാരുകളെ പോലും ലജ്ജിപ്പിക്കുന്ന വർഗ്ഗീയ്യ അജണ്ടകളുടെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നു.
    ഈ സർക്കാരിൽ നിന്ന് ഇനിയും നീതി പ്രതീക്ഷിക്കുന്നതിൽ ന്യായമെന്ത്‌?

    ReplyDelete