Wednesday, December 16, 2009

ഇതിനെ മഞ്ഞപത്രമെന്നും പറയാന്‍ കൊള്ളില്ല


ജന്മഭുമി വാര്‍ത്ത‍

മണി മദനിയുടെ തടങ്കലില്‍

സ്വന്തം ലേഖകന്‍

Posted On: Tue, 15 Dec 2009 22:50:33

തിരുവനന്തപുരം: മദനിക്കെതിരെ മൊഴി നല്‍കി മാപ്പുസാക്ഷിയായ മണി എന്ന യൂസഫ്‌ മദനിയുടെ തടങ്കലില്‍. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 27ന്‌ ആവശ്യപ്പെട്ടതുപ്രകാരം മദനിയുടെ മുന്നിലെത്തിയതാണ്‌ മണി. പിറ്റേദിവസം തിരുവനന്തപുരം കേസരി ഹാളില്‍ മദനി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ മണിയെ ഹാജരാക്കി. പോലീസ്‌ ഭീഷണിപ്പെടുത്തിയതുകൊണ്ട്‌ ഉസ്താദിനെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന്‌ സാക്ഷ്യപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിനുശേഷം മദനി ഒരുക്കിയ വാഹനത്തില്‍ക്കയറ്റിക്കൊണ്ടുപോയ മണിയെ പിന്നെ പുറംലോകം കണ്ടിട്ടില്ല.

ഭര്‍ത്താവിനെ കാണാനില്ലെന്ന്‌ കാട്ടി ഭാര്യ ഹസീന മട്ടന്നൂര്‍ പോലീസിന്‌ പരാതി നല്‍കിയിരുന്നു. മദനി വിളിച്ചിട്ട്‌ പോയശേഷം തിരിച്ചുവന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിയെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചതിന്‌ തെളിവൊന്നുമില്ല. ഇത്‌ സംബന്ധിച്ച്‌ മദനിയോട്‌ ചോദിക്കാനും പോലീസ്‌ മിനക്കെട്ടിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറിനടുത്ത്‌ ആയിപ്പുഴയിലാണ്‌ ഹസീന താമസിക്കുന്നത്‌. മണി പോകുമ്പോള്‍ ഹസീന ഗര്‍ഭിണിയായിരുന്നു.

കോയമ്പത്തൂരില്‍ ഒരു മോഷണക്കേസില്‍പെട്ട്‌ ജയിലിലായ മണി അവിടെ തടവില്‍ കിടന്ന മദനിയുടെ സഹായിയായി. മദനിയാണ്‌ മണിയെ ഇസ്ലാമിലേക്ക്‌ മതംമാറ്റിയത്‌. ജയിലില്‍ നിന്നിറങ്ങിയ മണി എറണാകുളത്ത്‌ മദനിയുടെ വീട്ടിലും സഹായിയായി ഏറെക്കാലം കഴിഞ്ഞു. അന്‍വാറുശ്ശേരിയിലെ ഇരുട്ടറകളിലൊന്നില്‍ മണിയെ പൂട്ടിയിട്ടിട്ടുണ്ടെന്ന്‌ പോലീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സംശയിക്കുന്നു. എന്നാല്‍ അവിടെ കടന്നുചെല്ലാനോ പരിശോധന നടത്താനോ പോലീസിന്‌ രാഷ്ട്രീയ അനുമതി നല്‍കുന്നില്ല. ഇപ്പോഴാകട്ടെ റിലേസത്യാഗ്രഹമെന്നപേരില്‍ ഗുണ്ടകളുടെ കാവലും ഏര്‍പ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ മാത്രമേ കെട്ടിടത്തിനകത്ത്‌ പ്രവേശനമുള്ളൂ. വന്‍മതിലുകളാല്‍ വലയം ചെയ്ത മന്ദിരത്തിന്റെ കവാടം മിക്കസമയത്തും അകത്തു നിന്ന്‌ പൂട്ടിയിട്ടിരിക്കുകയാണ്‌.

മദനി അന്യമത വിദ്വേഷം പ്രചരിപ്പിക്കാനും ശാരീരികമായി നേരിടാനും രൂപം നല്‍കിയ ഐഎസ്‌എസിനെ 1993ല്‍ നിരോധിച്ചിരുന്നു. ഐഎസ്‌എസിന്റെ എല്ലാ വിധ്വംസക പ്രവര്‍ത്തനത്തിന്റെയും കേന്ദ്രമായിരുന്ന അന്‍വാറുശേരിയിലെ കെട്ടിടം പോലീസ്‌ റെയ്ഡ്‌ നടത്തിയപ്പോള്‍ ധാരാളം വടിവാളുകളും വെടിക്കോപ്പുകളും ഗര്‍ഭനിരോധന ഉറകളുമെല്ലാം കണ്ടെത്തിയതാണ്‌. ഇന്നത്തെ രീതിയിലുള്ള കെട്ടിടം അന്ന്‌ നിര്‍മ്മാണഘട്ടത്തിലായിരുന്നു. ഭൂമിക്കടിയില്‍ അറകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ അന്ന്‌ കണ്ടെത്തിയിരുന്നു. അതിനുശേഷം അവിടെ എന്തൊക്കെ സംവിധാനം ഏര്‍പ്പെടുത്തി എന്നാരും പരിശോധിച്ചിട്ടില്ല.

കോഴിക്കോട്‌ നാല്‍പ്പത്തിയഞ്ചു ദിവസത്തെ ആയുര്‍വേദ ചികിത്സയിലായിരുന്നു മദനി. തടിയന്റവിട നസീറിനെ പിടികൂടിയതോടെ പുറത്തുവന്ന നിരവധി സംഭവങ്ങളില്‍ മദനിക്കും ഭാര്യയ്ക്കും പങ്കുണ്ടെന്ന്‌ വ്യക്തമായ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച മദനി ചികിത്സ മതിയാക്കി മുങ്ങിയത്‌. 23 ദിവസത്തെ ചികിത്സ മാത്രമേ അപ്പോള്‍ പൂര്‍ത്തിയായിരുന്നുള്ളു. അന്‍വാറുശ്ശേരിയില്‍ എത്തിയ മദനി തെളിവുകള്‍ നശിപ്പിക്കുന്നതിനോടൊപ്പം മണിയുടെ തടങ്കല്‍ സംബന്ധിച്ച്‌ ചില ക്രമീകരണങ്ങള്‍ വരുത്തിയെന്നാണ്‌ വിവരം. ഉമ്മയെയും ബാപ്പയെയും കാണാനാണ്‌ ചികിത്സ മതിയാക്കി നാട്ടിലേക്ക്‌ പുറപ്പെട്ടതെന്നാണ്‌ മദനി നല്‍കുന്ന വിശദീകരണം. എന്നാല്‍ അതിനേക്കാള്‍ വലിയ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്നത്‌ വ്യക്തമാണ്‌. മദനി വന്നതിനുശേഷം ഇയാളുടെ ആസ്ഥാനത്തു നിന്ന്‌ നിരവധി വാഹനങ്ങള്‍ അകത്തേക്കും പുറത്തേക്കും പോയിട്ടുണ്ട്‌. ഇതില്‍ എന്തൊക്കെ കടത്തിയെന്ന്‌ വ്യക്തമല്ല.


6 comments:

 1. ഇതിനെ മഞ്ഞപത്രമെന്നും പറയാന്‍ കൊള്ളില്ല
  പക്ഷെ ഈകണ്ടെത്തലുകള്‍ എങ്ങാനും ശങ്കരേട്ടന്‍ കണ്ടാല്‍?

  ReplyDelete
 2. how you know all this is not true, because it has come in rss paper,there need to be lot of clarity in madanis action

  ReplyDelete
 3. കാണ്ഠഹാറിലേക്കു ഇന്ത്യൻ എയർലൈൻസ്‌ വിമാനം തട്ടിക്കൊണ്ടു പോയ സമയത്ത്‌ ഒരു ഒരു മറുനാടൻ മലയാളി കേന്ദ്ര മന്ത്രി ഇതു പോലൊരു കാച്ച്‌ കാച്ചി....
  പൊയ്‌വെടിയാണെന്ന് പെട്ടെന്ന് തന്നെ സമ്മതിക്കുകയും ചെയ്തു...

  ReplyDelete
 4. ശ്രീ.ഒ.രാജഗോപാല്‍ എന്ന് തെളിച്ചങ്ങ് പറ ആശാനെ. :)(മറുനാടന്‍ കേന്ദ്രമന്ത്രി) ഹ ഹ ഹ. ഭീകരര്‍ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ ദക്ഷിണ കേരളാത്തില്‍ ജയിലില്‍ കിടക്കുന്ന ഒരാളുണ്ട് എന്നാണ് പറഞ്ഞത്. ആളെ വേണമെങ്കില്‍ തുപ്പി കാണിക്കാം എന്ന്.

  ReplyDelete
 5. എത്രയും പെട്ടെന്ന് അന്‍ വ്വാറുശ്ശേരിയിലേക്ക് പരിശോധനക്ക് ആളെ വിടണം. ഇപ്പോള്‍ കൊടിയ്യേരിയും മദനിയും ഉടാക്കിയ സ്ഥിതിക്ക് ഇനിപ്രശനമില്ലല്ലോ. സംഘപരിവാറിന്റെ നാക്കിന് എല്ലില്ലാത്ത ചില നേതാക്കന്‍ മാരുണ്ട് കേരളത്തില്‍ അതില്‍ ഒരുത്തനാണ് മദനി മുങ്ങി എന്ന് പറഞ്ഞത്. മദനിയെ ബോംബ് വെച്ച് കാല് നഷ്ടപ്പെടുത്തിയ സ്വയം സേവകരായ ഗുണ്ടകളെ ‘സ്വയം സേവകര്‍ ‘ എന്നേ വിശേഷണം മാത്രമേ പാടുള്ളൂ.മലയാളത്തില്‍ ഏറ്റവും സത്യം പറായുന്ന പത്രം ഒന്ന് ജന്മ ഭൂ‍മിയാണ്, രണ്ടാമത്തേത് മാത്യഭൂമി, പിന്നെ മനോരമ,കേരളാ കൌമുദി. ബാക്കിയെല്ലാം നുണ പത്രങ്ങളോ ആട്ടിന്‍ തോലിട്ട ചെന്നായകളോ ആണ്.

  തേജസ് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും പറാഞ ഇന്റലിജന്സ് ഇണ്ടാസ് വന്നിട്ടൂണ്ട്. പബ്ലിക് റിലേഷന്‍ സര്‍ക്കാര്‍ വക പരസ്യങ്ങള്‍ എങ്ങനെയാണ് തേജസില്‍ വരുന്നത് എന്നാണ് ചോദ്യം. തിരിച്ചൊരു ചോദ്യം. ജന്മഭൂമിയില്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ വക പരസ്യമുണ്ട്. പടം ജോക്കറിണ്ടെ കൈവശമുണ്ട്. മധ്യ പ്രദേശ് സര്‍ക്കാറിന്റെ പരസ്യം കേരളത്തിലെ പത്രത്തില്‍, ഹ ഹ ഹ
  എന്റെ ദൈവേ....................

  ReplyDelete
 6. This comment has been removed by the author.

  ReplyDelete