Tuesday, December 8, 2009

1992 ഡിസംബർ 6ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ട്‌ നവംബർ മാസം.രണ്ടാവർഷ പ്രിഡിഗ്രിപഠന കാലഘട്ടം. അയോദ്ധ്യയിൽ ബാബരി മസ്ജിദിൽ ഹിന്ദുത്വർ നടത്തുന്ന കർസേവ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയം. സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന ഉപ്പാനെ ശുശ്രൂഷിക്കാൻ ഞാനും ഉമ്മയുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്‌.
ആദ്യകാല കമ്മ്യൂണിസ്റ്റ്‌ അംഗമായിരുന്ന ഉപ്പ സ്വതവേ നല്ലരിതിയിലുള്ള രാഷ്ട്രീയ അവഗാഹത്തിനുടമയായിരുന്നു. പാർട്ടിയിൽ ഉപ്പയും പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായ ഇമ്പിച്ചി ഭാവയും സമശീർഷ്യരായിരുന്നു. പാർട്ടിപ്രവർത്തകനായിരിക്കുമ്പോൾ തന്നെ ഉപജീവനാർത്ഥം അക്കാലത്ത്‌ ഗൾഫിലേക്കുള്ള ആദ്യകുടിയേറ്റത്തിൽ തന്നെ ഉപ്പയും ഭാഗമായി. പിന്നീട്‌ ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം ശേഷം എൺപതിരണ്ടിൽ തിരിച്ച്‌ നാട്ടിലേക്കു വന്നെങ്കിലും ആരോഗ്യകാരണങ്ങളാൽ പാർട്ടി മെമ്പർഷിപ്പ്‌ പുതുക്കാതെ പാർട്ടിയുടെ പ്രധാന സഹകാരിയായി പ്രവർത്തിക്കാനായിരുന്നു ഉപ്പ താൽപര്യപ്പെട്ടത്‌.. എന്നാൽ തന്നെയും ഉത്തമ മത വിശ്വാസിയുമായിരുന്നു ഉപ്പ. ചെറുപ്പകാലത്ത്‌ പ്രഭാതനമസ്ക്കാരം മുടക്കിയതിനും, വൈകുന്നേരത്തെ "യാസീൻ"പാരായണം മുടക്കിയതിനുമൊക്കെ ഒരുപാട്‌ ശിക്ഷകൾ എനിക്കും എന്റെ ജ്യേഷ്ഠനും ലഭിച്ചിട്ടുണ്ടു.
രാഷ്ട്രീയ വിശകലനങ്ങൾക്ക്‌ എന്നും പ്രാധാന്യം നൽകിയിരുന്ന ഉപ്പ ചെറുപ്പത്തിൽ തന്നെ ഞാനുമായും രാഷ്ട്രീയവർത്തമാനങ്ങൾക്കു താൽപര്യം കാട്ടിയിരുന്നു. കാലിക വിശകലനങ്ങളും നിരീക്ഷണബോധവും ചെറുപ്പത്തിലേ വളർത്തുന്നതിൽ ഉപ്പയുമായുള്ള ചർച്ചകൾ വഹിച്ച പങ്കു ചെറുതല്ല.സ്വാഭാവികമായും കോളേജിൽ എസ്‌.എഫ്‌.ഐയുടെ പ്രവർത്തകനായി ഞാൻ മാറി. ഏതാണ്ടിതേ സമയത്തു തന്നെയായിരുന്നു കേരളമാകെ പിടിച്ചുകുലുക്കിയ തിരുത്തൽ വാദ പോരാട്ടങ്ങൾ കരണാകരനെതിരെ കോൺഗ്രസ്സിൽനിന്നുയർന്നു പൊങ്ങിയിരുന്നതും പിന്നെയതിനെ അടിച്ചമർത്തിയതും.

ഇതിനിടയിൽ ഉപ്പാനെ ആശുപത്രിയിൽ നിനും ഡിസ്‌ ചാർജ്ജ്‌ ചെയ്ത്‌ വീട്ടിലേക്ക്‌ കൊണ്ടുവന്നിരുന്നു.
അന്നത്തെ ഉത്തർപ്പ്രദേശ്‌ മുഖ്യൻ കല്യാൺസിഗ്‌ ബാബരീ മസ്ജിദിന്റെ സുരക്ഷിത്വം സുപ്രീകൊടതിക്കു ഉറപ്പുൻൽകിയ നൽകിയ സമയം, പള്ളിയുടെ സുരക്ഷിതത്വവുമായി കല്യാൺസിംഹിന്റെയും, നരസിഹറാവുവിന്റെയും വാക്കിൽ എനിക്ക്‌ വിശ്വാസമാണെന്നു പറഞ്ഞപ്പോൾ ഉപ്പയുടെ നിലപാട്‌ നേരെ മറിച്ചായിരുന്നു. റാവുവിനെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണു ഉപ്പ എന്നോടു പറഞ്ഞത്‌. ഞാൻ എന്റെ വാദത്തിൽ വിശ്വസിക്കാനും ആശ്വസിക്കാനും ശ്രമിച്ചു. എന്നാൽ എന്റെ നിരീക്ഷണം തെറ്റായിരുന്നുവേന്ന് വൈകാതെ ബോദ്ധ്യപ്പെട്ടു.
ഒരു ദിവസം വീടുവളപ്പിലെ ചില്ലറ ജോലിക്കു ശേഷം വീട്ടിലേക്കു കയറിയപ്പോൾ വളരെ കലുക്ഷിതമായ മുഖവുമായി ഉപ്പയിരിക്കുന്നു, ചോദിക്കുന്നതിന്നു മുന്നേ തന്നെ ഉപ്പ എന്നോട്‌ പറഞ്ഞു,. ബാബരീ മസ്ജിദ്‌ പൊളിച്ചു എന്ന്.
ഒരു തരം നിർവ്വികാരതയായിരുന്നു മനസ്സിൽ അനുഭവപ്പെട്ടത്‌. നമ്മുടേതെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണവ്യവസ്തയും, നീതിപീഠവുമൊക്കെ പെട്ടെന്നൊരു ചോദ്യചിഹ്നമായി മനസ്സിൽ അനുഭവപ്പെട്ടു.
പ്രപഞ്ചനാഥന്റെ എകത്വവിളിയുടെ നാഥമുയർന്നിരുന്ന ബാബരിയുടെ താഴികക്കുടങ്ങൾ ഒരോനോരോന്നായി തകർന്നു വീഴുന്നതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇന്ത്യൻ മുസ്ലിംകളിടെ അസ്തിത്വമാണു തകർന്നു വീഴുന്നതെന്നു തോന്നി. അത്യന്തം ഹൃദയവേദനയോടെയാണു തകരുന്ന താഴികക്കുടങ്ങൾ മനസ്സിൽ പതിച്ചതു. പിന്നീടു ഉത്തരേന്ത്യയിലും ബോംബെയിലുമൊക്കെ മേമ്പൊടിക്കായി നടന്ന മുസ്ലിം കൂട്ടക്കൊലകൾ. നീതിപീഠത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകൾ എല്ലാം ഒരു സമുദായത്തോടും, ഇന്ത്യയുടെ ജനാധിപത്യവ്യ്‌വസ്ഥകളോടും, വളരെ ആസൂതൃതമായി ഉന്നതത്തലങ്ങളിൽ നടത്തപ്പെട്ട ഗൂഢലോചനയുടെയും, വഞ്ചനയുടെയും പരിണിതിയായിരുന്നുവേന്ന് ബോദ്ധ്യപ്പെട്ടു തുടങ്ങി.

നിരപരാധികളുടെ കപന്ധങ്ങൾ കൊണ്ടു ആർത്തട്ടഹസിക്കുന്ന നരാധമന്മാരുടെ വീരഗാസ്ഥകൾ കൊണ്ട്‌ പത്രത്താളുകൾ നിറഞ്ഞു. തകർത്ത പള്ളി യഥാസ്ഥാനത്തു തന്നെ പുനർന്നിർമ്മിക്കുമെന്ന പൊയ്‌വെടികൾ, തകർത്തു തരിപ്പണമാക്കിയ പള്ളിയിൽ ബലാൽകാരമായി കെട്ടിയുയർത്തിയ കല്ലികൾക്ക്‌ ഉന്നത്‌ നീതിപീഠത്തിന്റെ സംരക്ഷണം.

ഉപ്പ വളരെയധികം നൈരാശ്യത്തോടെയും,വേദനയോടെയാണു ഓരോ ദുരന്തദിനങ്ങളും തള്ളിനീക്കിയത്‌. മതേതരത്വത്തിന്റെയും,ദേശിയതയുടെയുമൊക്കെ മാറുന്ന പുത്തൻ രൂപഭാവങ്ങൾ ഉൾകിടിലത്തോടെ നോക്കിക്കണ്ടു. മനസ്സിലെ കപടവിഗ്രഹങ്ങൾ ഒരോന്നായി തകരുകയായിരുന്നു. അതികം താമസിയാതെ ഡിസമ്പർ ഇരുപത്തിയേഴിനു ഉപ്പ ഇഹലോകത്തോടു വിടപറഞ്ഞു.(പടച്ചവൻ അദ്ദേഹത്തിനു പരലോക സൗഖ്യം നൽകുമാരാകട്ടെ)

പിന്നിട്ട പതിനേഴ്‌ വർഷങ്ങൾ. യഥാർത്ഥത്തിൽ ബാബരീ മസ്ജിതിന്റെ തകർച്ചയിലൂടെ മുസ്ലിംകൾക്കും, ഇന്ത്യൻ മതേതരത്വത്തിനും നഷ്ടപ്പെട്ടത്‌ വെറുമൊരു ആരാധനാലയമല്ല, മറിച്ച്‌ അസ്തിത്വമായിരുന്നു, നിലനിൽപായിരുന്നു. ഹിന്ദുത്വർ ഉയർത്തിയ അക്രമാസക്ത മതാന്ധതയെ തടുക്കാൻ കഴിവില്ലെന്നു ഇന്ത്യൻ മതേതരത്വം തെളിയിച്ചു. ഇന്ത്യൻ മതേതരത്വത്തിന്നും, മുസ്ലിംകൾക്കും നെഞ്ചിലേറ്റ മുറിവ്‌ ഇനിയുമുണങ്ങാതെ നീറിപ്പുകയുകയാണിപ്പോഴും.
എന്നാൽ പള്ളിപൊളിയന്മാരുടെ അവസ്ഥയെന്താണു? അഞ്ചാണ്ടുകൊണ്ടു ഇന്ത്യാമഹാരാജ്യത്തെ പ്രാകൃതയുഗത്തിലേക്ക്‌ തള്ളിവിട്ട നരസിംഹറാവു ആർക്കും വേണ്ടാത്ത പൊയ്കോലമായി നാമാവശേഷനായി. അല്ലാഹുവിന്റെ നാഥമുയരുന്ന താഴികക്കുടങ്ങൾ തകർക്കുന്നതു കണ്ടു ആക്രോഷികുകയും, കാമുകന്മാരെ ചുംബിക്കുകയും ചെയ്ത ഉമാഭാരതിയും, പള്ളിയുടെ സംരക്ഷണം ഇന്ത്യൻ നീതിപീഠത്തിന്നു ഉറപ്പുനൽകി വഞ്ചിച്ച കല്യാൺസിഗും രാഷ്ട്രീയ ഗതികിട്ടാതെ അലഞ്ഞ്നു തിരിയുന്നു. അദ്വാനിയെ വാഴിച്ചവർ തന്നെ നിശ്ശബ്ദനാക്കുന്നു. ബാബരിമസ്ജിദ്‌ നിൽനിൽക്കുന്ന അയോദ്ധ്യയും, ഉത്തപ്രദേശും സംഘപരിവാരത്തെ കയ്യൊഴിഞ്ഞു.സർവ്വ്വോപരി യാദവകുലം തമ്മിൽതല്ലി തകർന്നതുപോലെ സംഘരാഷ്ട്രീയ അന്തപുരങ്ങളിൽ നിന്നും പൊട്ടലും ചീറ്റലും ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തിന്റെ ചെറിയ തിരിച്ചടികൾ..വൻ തിരിച്ചടികൾ വരാനിരിക്കുന്നതെയുള്ളൂ.

ആവർത്തനങ്ങളാണു ചരിത്രം ഏകപക്ഷീയമല്ല. ബാബരീ മസ്ജിതിന്റെ തകർച്ചയിലൂടെ ഇന്ത്യൻ മതേതരത്വത്തിന്നും, മുസ്ലിംകൾക്കും നഷ്ഠപ്പെട്ടതൊക്കെ കാലം തിരിച്ചുപിടിക്കുക തന്നെ ചെയ്യും.

ബാബരീ പള്ളിയിൽ നിർഭയമായി ഏകദൈവനാഥമുയരുന്ന കാലം അതിവിദൂരമല്ല.
ഈൻഷാ അല്ലാഹ്‌

"അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന്‌ തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക്‌ ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക്‌ ഇഹലോകത്ത്‌ നിന്ദ്യതയാണുള്ളത്‌. പരലോകത്താകട്ടെ കഠിനശിക്ഷയും.
(വിശുദ്ധ ഖുർ ആൻ അൽ ബഖറ(114)20 comments:

 1. ബാബരീ പള്ളിയിൽ നിർഭയമായി ഏകദൈവനാഥമുയരുന്ന കാലം അതിവിദൂരമല്ല.
  ഈൻഷാ അല്ലാഹ്‌

  ReplyDelete
 2. >> ബാബറിയുടെ താഴികക്കുടങ്ങൾ തകർന്നു വീഴുന്നതിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇന്ത്യൻ മുസ്ലിംകളിടെ അസ്തിത്വമാണു തകർന്നു വീഴുന്നതെന്നു തോന്നി.

  ഈയൊരു തോന്നൽ കുത്തിവയ്ക്കാനായി പെടാപ്പാടു പെട്ടവരുടെ ചതിക്കുഴിയിൽ വീണ ഓരോരുത്തരേയുമോർത്തു വിലപിക്കുക! ഇന്ത്യൻ മുസ്ലീങ്ങളുടെ അസ്തിത്വത്തിനു പ്രതീകമാക്കാൻ ആ കെട്ടിടമല്ലാതെ മറ്റൊന്നും കാണുന്നില്ലയെങ്കിൽ - അഞ്ചുനൂറ്റാണ്ടുകളിലായി അനവധി തലമുറകളെ തീ തീറ്റിച്ച - യുദ്ധം ചെയ്യിപ്പിച്ച - ആ കെട്ടിടമല്ലാതെ മറ്റൊന്നും കാണുന്നില്ലയെങ്കിൽ - ഹാ കഷ്ടം! മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇതിൽ‌പ്പരം സഹതാപാർഹമായി മറ്റെന്താണുള്ളത്‌?

  >> ബാബരീ മസ്ജിതിന്റെ തകർച്ചയിലൂടെ ഇന്ത്യൻ മതേതരത്വത്തിന്നും, മുസ്ലിംകൾക്കും നഷ്ഠപ്പെട്ടതൊക്കെ കാലം തിരിച്ചുപിടിക്കുക തന്നെ ചെയ്യും

  മുസ്ലീങ്ങളുടെ കാര്യം ഉറപ്പില്ല. “ഇന്ത്യൻ മതേതരത്വ”ത്തിന്റെ കാര്യം ഏതാണ്ടു ശരിയാണ്. ബാബറി മസ്ജിദ്‌ ആക്ഷൻ കമ്മിറ്റി ഇതിനകം തന്നെ നിലപാട്‌ തിരിച്ചുപിടിച്ചുകഴിഞ്ഞു. കോടതിവിധി അനുസരിക്കാൻ തയ്യാറാണത്രെ. ആവശ്യമെങ്കിൽ അവകാശവാദം ഉപേക്ഷിക്കുവാനും തയ്യാറാണത്രെ! ഭേഷായി. ഈപ്പറഞ്ഞ പറച്ചിൽ 23 വർഷം മുമ്പു പറഞ്ഞിരുന്നെങ്കിൽ - കോടതി വിധി അനുസരിക്കാമെന്നു സമ്മതിച്ചിരുന്നെങ്കിൽ - എത്രയോ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാ‍മായിരുന്നു! - ഷാഹ്ബാനു കേസിലെ വിധിക്കെതിരെ സമരം ചെയ്തത്‌ - സുപ്രീം കോടതിവിധിയെപ്പോലും മറികടക്കുന്ന മട്ടിൽ നിയമനിർമ്മാണം സാധിച്ചെടുത്തത്‌ - അതിൽനിന്ന്‌ ആവേശം ഉൾക്കൊണ്ട്‌ ഫൈസാബാദ്‌ കോടതിവിധിയ്ക്കെതിരെ ഇറങ്ങിപ്പുറപ്പെട്ടത്‌ - വേണ്ടായിരുന്നുവെന്ന്‌ ഇപ്പോൾ തോന്നുന്നുണ്ടാവണം. താങ്കളേയും പിതാവിനേയും പോലെ അനവധി പേരുടെ മനസ്സിൽ അനാവശ്യമായ ആകുലതകൾ കോരിയിട്ടതല്ലാതെ യാതൊന്നും നേടിയിട്ടില്ലെന്ന തിരിച്ചറിവുണ്ടായിക്കാണണം. നന്നായി. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

  കോടിക്കണക്കിനു ജനങ്ങൾ പവിത്രമായിക്കരുതുന്ന രാമജന്മഭൂമിയിൽത്തന്നെ - അതും കേവലമൊരു വിദേശ ആക്രമണകാരിഎന്ന നിലയ്ക്കു മാത്രമല്ലാതെ ഇന്ത്യൻ മുസ്ലീങ്ങൾക്ക്‌ ആരാധനാപാത്രമാവേണ്ട കാര്യമൊന്നുമില്ലാത്ത ബാബറുടെ പേരിൽത്തന്നെ - ഒരു കെട്ടിടം പണിതു വച്ചാൽ അതിലിരുന്ന്‌ “നിർഭയമായും” “കുറ്റബോധമില്ലാതെയും” എങ്ങനെ ആരാധന നടത്തും എന്ന ചിന്ത - വളരെയധികം മുസ്ലീങ്ങൾ പണ്ടേതന്നെ പങ്കു വച്ചിട്ടുള്ള ചിന്ത - ആ ചിന്തയ്ക്ക്‌ താങ്കളേപ്പോലെയുള്ളവരുടെ മനസ്സിലും പ്രാബല്യം കിട്ടുന്ന കാലം വിദൂരമല്ല. തങ്ങളെ സംബന്ധിച്ചിടത്തോളം കെട്ടിടമല്ല പ്രശ്നമെന്നും, ആ പ്രദേശം മാത്രമാണെന്നും, മറ്റൊരിടത്ത്‌ തങ്ങൾ തന്നെ പണവും അദ്ധ്വാനവും മുടക്കി പള്ളി പണിതുതരാമെന്നും വർഷങ്ങളോളം കെഞ്ചിയിരുന്നതാണെന്നു താങ്കളേപ്പോളുള്ളവർ തിരിച്ചറിയുന്ന കാലം വിദൂരമല്ല. ആ പരിഹാര നിർദ്ദേശം സ്വീകരിക്കാൻ സന്നദ്ധതകാണിച്ചിരുന്നെങ്കിൽ, ഇന്ത്യൻ മതേതരത്വത്തിനോ മുസ്ലീങ്ങൾക്കോ യാതൊന്നും സംഭവിക്കുമായിരുന്നില്ലെന്നും - മറിച്ച്‌ മാറ്റു വർദ്ധിക്കുകയേ ഉണ്ടായിരുന്നുള്ളൂവെന്നും തിരിച്ചറിയാനും - അയോദ്ധ്യാപ്രക്ഷോഭത്തെ സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ്‌ വികാരവിക്ഷോഭങ്ങളിൽ നിന്നു വിടുതൽ നേടാനും താങ്കളേപ്പോലുള്ളവർക്കു കഴിയുന്ന കാലം വിദൂരമല്ല - ഈൻഷാ അല്ലാഹ്‌. ആത്മാർത്ഥമായിത്തന്നെ.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. പുലരി,

  താങ്കളെ പോലെയുള്ള സ്വന്തം വിശ്വാസം മാത്രം കണക്കില്‍ എടുത്തു ചിതിക്കുകയും പ്രചരിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ആണ് മത മൌലിക വാദികള്‍ എന്ന് വിളിക്കുന്നത്‌.. താങ്കള്‍ക്കു ഖുര്‍ ആണ്‍ മാത്രമായിരിക്കും വിശുദ്ധം, സത്യം.. എന്നാല്‍ ഈ രാജ്യത്തിലും ലോകത്തിലും പല രീതിയില്‍ ചിന്തിക്കുന്ന, വിശ്വസിക്കുന്ന, ആരാധിക്കുന്ന, ബഹുമാനിക്കുന്ന മറ്റു പലതും ഉണ്ട് സുഹൃത്തേ.. അവയെ ബഹുമാനിക്കാന്‍ പറ്റാത്തവന്‍ ബഹുമാനിക്കേണ്ടാ, പക്ഷെ അവഹെളിക്കരുതേ..
  താങ്കള്‍ എഴുതിയ രീതിയില്‍ ഒരു ഹിന്ദുവും പ്രതികരിക്കില്ല.. കാരണം അവര്‍ മറ്റുള്ളവരെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കാന്‍ പഠിച്ചിട്ടുള്ളവര്‍ ആണ്. എന്റെ പോസ്റ്റില്‍ തന്ന മറുപടിയില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ.. ഖുര്‍-ആണ്‍ സൂക്തങ്ങള്‍ ഉച്ചരിക്കാന്‍ പോലും താങ്ങള്‍ക്ക്‌ യോഗ്യത ഇല്ല.. ഉണ്ടെങ്കില്‍ ബാബര്‍ മാത്രമല്ല, ആയിരക്കണക്കിന് മുസ്ലീം രാജാക്കന്മാര്‍ തകര്‍ത്ത വിവിധ ആരാധാലയങ്ങള്‍ ലോകത്തുണ്ട്.. അവക്കെല്ലാം ആ സൂക്തങ്ങള്‍ അവര്‍ക്ക് ബാധകങ്ങള്‍ അല്ലായിരുന്നോ? അതോ, അതൊക്കെ ദൈവ വിശ്വാസങ്ങള്‍ അല്ലാത്തതിനാല്‍ താങ്കള്‍ അതിനെ ന്യായീകരിക്കുക ആണോ? ന്യായീകരിക്കുന്നു എന്ന് തന്നെ മനസ്സിലാക്കുന്നു..

  അതുകൊണ്ടാണ് താങ്കളെ പോലെ ഉള്ള സാമദ്രോഹികളെ മനുഷ്യത്വം പഠിപ്പിക്കാത്തിടത്തോളം കാലം ഇസ്ലാം മതത്തില്‍ ഭൂരിപക്ഷം വരുന്ന മിതവാദികള്‍ക്ക് അഭിമാനം കൈവരാത്തത്.. തീവ്ര ചിന്തകള്‍ കുത്തിവച്ചു അന്യായമായ കാര്യത്തിനും തോക്കും ബോംബും എടുക്കാന്‍ ഒരു കൂട്ടര്‍ തയ്യാറാകുന്നത്.. ഈ ലോകത്ത് എല്ലാ കാര്യങ്ങളെയും വികലമായ കാഴ്ചപ്പാടിലൂടെ മാത്രം കണ്ടു ലോക സമാധാനം തകര്‍ക്കുന്നത്.. ഷണ്ടന്മാരായ രാഷ്ട്രീയക്കാര്‍ ഭീകരവാദത്തിനു വിപള്വ വീര്യം പകരുന്നത്.. അധിനിവേശം മാത്രം നടത്തിയിട്ടുള്ള സംഭവങ്ങളുടെ ബാക്കി പത്രത്തിനും അധിനിവേശ ശക്തികള്‍ക്കെതിരെ ഉള്ള സമരമായി ചിത്രീകരിക്കുന്നത്.. മനുഷ്യത്വമായി കഴിയുന്ന മറ്റു മതസ്ഥരെയും തീവ്രവാദത്തിലേക്ക് തള്ളി വിടാന്‍ പ്രേരിപ്പിക്കുന്നത്..

  താങ്കള്‍ക്കു ഈ ജന്മത്ത് സമാധാനം കിട്ടില്ല സുഹൃത്തേ.. പരലോകത്ത് അതിനുള്ള ഭാഗ്യം ലഭിക്കട്ടെ എന്ന് മാത്രം ശ്രീ രാമഭഗവാനോട് പ്രാര്‍ദ്ധിക്കട്ടെ.. ഇന്ഷാ അല്ലഹ്.. ആല്മാര്ധമായി തന്നെ..

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. നന്ദി നകുലൻ പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും..
  വിശ്വാസം വേണ്ടതു തന്നെ പക്ഷെ മൂഢമാകരുത്‌. അയോദ്ധ്യയിൽ രാമൻ ജനിച്ചു എനതിന്നോ, ബാബർ അവിടെ നിന്നിരുന്ന ഏതെങ്കിലും കെട്ടിടം തകർത്തുവോ എന്നതിനൊന്നിനും മേൽപറഞ്ഞ മൂഢവിശ്വാസമല്ലാതെ മറ്റൊരു തെളിവുമില്ല. എന്നു മാത്രമല്ല രാമൻ എന്ന കഥാപാത്രം തന്നെ ഒരു ഭാവനാശ്രിഷ്ഠിമാത്രമാണെന്നാണു കേന്ദ്രഗവൺമന്റ്‌ രാമസേതുവിഷയവുമായി ഇന്ത്യയുടെ പരമോന്നത കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം. (സംഘപരിവാരം ഒന്നു കണ്ണുരുട്ടിയപ്പോഴെക്ക്‌ അതു പിൻ വലിച്ചു എന്നതും യാഥാർത്ഥ്യം)
  മാത്രമല്ല വാത്മീകി രാമയണം പോലെ തന്നെ രാവണായനവും എണ്ണിയാൽ ഒതുങ്ങാത്ത മറ്റനേകം ഭാവനാശൃഷ്ടികൾ വേറെയുമുണ്ട്‌ രാമന്റെയും രാവണന്റെയും പേരിൽ. പറഞ്ഞുവരുന്നത്‌ രാമൻ എന്ന ഒരു മാഹാത്മാവു ജീവിച്ചിരുന്നോ എന്നു പോലും സുവ്യക്തമായ വസ്തുതകളല്ല, അരേബ്യൻ രാവുകളിലെ അലാവുദ്ധിന്റെയും, ആലിബാബയുടെയും പേരിൽ കഥകൾ ഉണ്ടാക്കി ഏതെങ്കിലും ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ അവകാശവും പറഞ്ഞു ചെന്നാൽ എന്താണവസ്ഥ? കഥകളെയും കഥാപാത്രങ്ങളെയും ആ നിലക്കു തന്നെ പരിഗണിക്കണം.
  അതുപോലെ ബാബരീമസ്ജിദിന്റെ തകർച്ചയിതന്നെ അതിനു മുങ്കൈ എടുത്തവർ തള്ളിപറഞ്ഞത്‌ ഓർമ്മയുണ്ടല്ലോ? കല്യാൺസിംഗ്‌ മറ്റെന്തു താൽപര്യം വെച്ചണെങ്കിലും ബാബരീമസ്ജിതിന്റെ തകർച്ചയിൽ ഖേദം പ്രകടിപ്പിച്ചത്‌ മുൻപ്‌ വാർത്തയായിരുന്നു. അവരുടെയൊക്കെ വർത്തമാന ഗതികേടുകൾ എന്റെ പോസ്റ്റിൽ സൂചിപ്പിച്ചിട്ടുമുണ്ടു.
  പിന്നെ ബാബരീ പള്ളിയിൽ ഇനിയും ബാങ്കൊലികൾ മുഴങ്ങുമെന്നത്‌ ഒരു വസ്തുത തന്നെയാണു. അതിനു വർഷങ്ങൾ വേണ്ടിവന്നാലും.

  ReplyDelete
 10. നന്ദി സത
  ഏകദൈവ വിശ്വാസം കൂടുതൽ ചേരുന്നത്‌ പിത്ര് ബന്ധത്തിലേക്കാണു. ഒരു പിതാവിനു മാത്രം ജനിച്ചു എന്നു പറയുന്നതും അതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നത്‌ അങ്ങിനെ പറയാത്തവരെ അപമാനിക്കലല്ല.
  സാഹോദര്യം കാത്തു സൂക്ഷിക്കാൻ അയൽക്കാരന്റെ പിതാവിനെ അച്ഛാ എന്നോ ഉപ്പാ എന്നോ വിളിക്കുന്നതിൽ അർത്ഥമില്ലല്ലോ? എന്നാൽ അവരെ അയൽക്കാരന്റെ അച്ഛനായി പരിഗണിക്കുകയും ചെയ്യാം. അതുകൊണ്ടു ഇസ്ലാമിക വിശ്വാസത്തിൽ അഭിമാനിക്കുന്നതിൽ തെറ്റു പറഞ്ഞിട്ടോ മറ്റു മതദൈവങ്ങളെ പൂചിക്കാത്തതിൽ തെറ്റു പറഞ്ഞിട്ടോ കാര്യമില്ല.
  സത ഇവീടെ താങ്കളുടെ വികാരപ്രകടനങ്ങൽക്കോ, നാമവിശേഷണങ്ങൾക്കോ(ഷണ്ഠത്വം, സാമൂഹ്യദ്രൊഹി) ഞാൻ മറുപടി പറയുന്നില്ല. കാരണം അത്‌ വ്യക്തിപരമാകും.
  ഒരു കാര്യം മത്രം വിഷധീകരിക്കാൻ ശ്രമിക്കാം.ഇസ്സ്ലാമിക ആശയാധർഷങ്ങളിൽ വിശ്വസിക്കുന്നതും, അതിൽ പ്രവർത്തിക്കുന്നതും നിങ്ങളുടെ മുന്നിൽ മൗലീകവാദമാണെങ്കിൽ തീർച്ചയായും താങ്കൾക്ക്‌ ഞങ്ങളെ അങ്ങിനെ തന്നെ അഭിസംഭോധന ചെയ്യാം. അതിൽ അഭിമാനമെയുള്ളൂ.
  ഇവിടെ വിഷയമതല്ല മിത്തുകളും കെട്ടുകഥകളും യാഥാർത്ഥ്യമെന്ന നിലക്കവതരിപ്പിച്ച്‌ ഭൂരിപക്ഷ തിണ്ണമിടുക്ക്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ ദുർബല സമൂഹങ്ങൾക്കെതിരെ ആർത്തട്ടഹസിക്കുന്നതിന്റെ പൊരുൾ അറിയാൻ ശ്രമിച്ചതാണു.
  അയോദ്ധ്യ മാത്രമല്ലല്ലോ കേരളത്തിൽ തന്നെ കുറെ കണക്കുകൾ ഉണ്ടല്ലോ പരിവാരിന്റെ കയ്യിൽ. അതിന്റെയൊന്നും പുറകിൽ പോകാത്തതെന്തു?
  ഒരു കാര്യം താങ്കൾ സമ്മതിച്ചല്ലോ മുസ്ലിം സമുദായത്തിൽ കൂടുതൽ മിതവാദികൾ ആണെന്ന്.
  അത്രക്കു സന്തോഷം..

  ReplyDelete
 11. പുലരീ,
  വിവേകപൂര്‍വ്വം സമീപിക്കേണ്ട വിഷയത്തെ അങ്ങേയറ്റം വികാരപരമായി കണ്ടു എഴുതുന്ന ഇത്തരം എഴുത്തുകളെ പ്രതിരോധിക്കേണ്ടതു ഭാരതം എന്ന മതേതരരാജ്യത്തെ ഒരു പൌരന്‍ എന്ന നിലയില്‍ നിശ്ചയമായും നിറവേറ്റേണ്ട ഒരു കടമ ആയാണു
  ഞാന്‍ കാണുന്നതു.അതിനാല്‍ ചിലതു കുറിക്കട്ടെ,
  തകര്‍ന്നു വീണ തര്‍ക്കമന്ദിരത്തിന്റെ താഴികക്കുടങ്ങള്‍ അല്ലാതെ മറ്റൊന്നും ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ അസ്തിത്വചിഹ്നമായി താങ്കള്‍ കാണുന്നില്ലേ? മുസ്ലീം ജനസംഖ്യയില്‍ ലോകത്തു രണ്ടാം സ്ഥാനം ഉള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ
  ജനാധിപത്യ മതേതരരാഷ്ട്രമായി ഇന്നു നിലകൊള്ളുംബോള്‍ ഒരു ഇസ്ലാമിക രാഷ്ട്രമായി ജന്മം എടുത്ത അയല്‍ രാജ്യത്തിന്റ്റെ അവസ്ഥ ഇന്നെന്താണു? വിവിധ മേഖലകളില്‍ ഭാരതത്തിന്റെ യ്യശസ്സുയര്‍ത്തിയ ഇസ്ലാം മതവിശ്വാസികളെ ആരെയും താങ്കള്‍ കണ്ടില്ലാ ഇന്ത്യയിലെ
  മുസ്ലീം സമൂഹത്തിന്റെ ചിഹ്നമായി?

  ReplyDelete
 12. ഇനി താങ്കളുടെ ലേഖനത്തിലേക്കു.
  നമ്മുടേതെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യൻ ഭരണവ്യവസ്തയും, നീതിപീഠവുമൊക്കെ പെട്ടെന്നൊരു ചോദ്യചിഹ്നമായി മനസ്സിൽ അനുഭവപ്പെട്ടു

  ഇങ്ങനെ ആദ്യം തോന്നിയിരിക്കുക 1992 ഡിസംബര്‍ ആറിനു അയോധ്യയിലെ തര്‍ക്കമന്ദിരത്തിനു മുന്‍പില്‍ തടിച്ചു കൂടിയ ലക്ഷക്കണക്കിനു കര്‍സേവകരുടെ മനസ്സിലായിരിക്കും.ഇന്ത്യന്‍ ഭരണവ്യവസ്ഥയും നീതിപീഠവും “നമ്മുടേതായിരുന്നു എന്നു വിശ്വസിച്സിരുന്നു”
  എന്നു പറഞ്ഞ താങ്കള്‍ ഒരു കാര്യത്തില്‍ നിലപാടു വ്യക്തമാക്കാമോ? 80-കളിലെ ശരീയത്തു പ്രക്ഷോഭകാലത്തു,താങ്കള്‍ ഇപ്പോള്‍ പറഞ്ഞ അതേ ഭരണവ്യവസ്ഥ അനുസരിച്ചു പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയെ മറികടക്കാന്‍ (ഷാഹ്ബാനു കേസ് തന്നെ)
  കുറെ ആളുകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചതു ശരിയാണൊ? മതം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വിശ്വാസിക്കു സാമൂഹിക,ഭരണതലത്തില്‍ പാലിക്കപ്പേടുന്ന മതനിയമം വേണ്ടിവരുന്നതു ദയനീയമായ അവസ്ഥ തന്നെ.കൂടുതല്‍ രസകരമായ കാര്യം
  എന്താണെന്നു വെച്ചാല്‍ സിവില്‍ നിയമങ്ങളില്‍ മാത്രമെ “മതഗ്രന്ഥങ്ങളില്‍ പറയുന്നതരം നിഷ്ഠ” പുലര്‍ത്താന്‍ ആളുകളെ കാണാറുള്ളൂ.നാലു കെട്ടാനും സ്വത്തവകാശം,പിന്തുടര്‍ച്ചാവകാശം ഒക്കെ നമ്മുടെ വഴിക്കു കൊണ്ടു വരാനല്ലാതെ മോഷ്ടിക്കുന്ന മുസ്ലീമ്മിന്റെ
  കൈ വെട്ടണമെന്നു പറയാനോ ബലാല്‍ക്കാരം ചെയ്യുന്ന മുസ്ലീമിന്റെ ലിംഗം ഛേദിക്കണമെന്ന നിയമം കൊണ്ടു വരുത്താനോ ഇന്ത്യയില്‍ ഇതു വരെ ഒരു ശരീയത്തു പ്രക്ഷോഭകനും തെരുവില്‍ ഇറങ്ങിയിട്ടില്ല. അതെന്താ അങ്ങനെ?
  ഈ പ്രക്ഷോഭത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടാണല്ലോ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ഒക്കെ നിലവില്‍ വന്നതു.സംഘടിതപ്രക്ഷോഭങ്ങളിലൂടെ താങ്കള്‍ അല്പം മുന്‍പു പറഞ്ഞ ഭരണവ്യവസ്ഥയെ ഒക്കെ മറികടക്കാന്‍ ഉതകുന്ന രീതിയില്‍
  നിയമനിര്‍മാണത്തിനു ഭരണകൂടത്തെ സമ്മര്‍ദ്ദത്തിനടിപെടുത്താം എന്ന അതിമോഹം അക്കൂട്ടര്‍ക്കു ഉണ്ടായ്പ്പോയി.

  ReplyDelete
 13. യഥാർത്ഥത്തിൽ ബാബരീ മസ്ജിതിന്റെ തകർച്ചയിലൂടെ മുസ്ലിംകൾക്കും, ഇന്ത്യൻ മതേതരത്വത്തിനും നഷ്ടപ്പെട്ടത്‌ വെറുമൊരു ആരാധനാലയമല്ല, മറിച്ച്‌ അസ്തിത്വമായിരുന്നു, നിലനിൽപായിരുന്നു.


  യഥാര്‍ത്ഥത്തില്‍ ആ കെട്ടിടത്തിനു ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളുടെ മനസ്സില്‍ എന്തു പവിത്രസ്ഥാനമാണു ഉണ്ടായിരുന്നതു എന്നറിഞ്ഞാല്‍ കൊള്ളാം.അജ്മീര്‍ തീര്‍ത്ഥാടനം പോലെയോ,ഹസ്രത്ബാല്‍ പള്ളി പോലെയൊ കാബ പോലെയൊ ഒക്കെ
  വിശ്വാസപരമായ എന്തെങ്കിലും പ്രാധാന്യം?പിന്നെ ഇസ്ലാം മതവിശ്വാസി ആയ എന്റെ ഒരു സുഹൃത്തു പറഞ്ഞതു എനിക്കു വിശ്വസിക്കാമെങ്കില്‍ മെക്കയിലെ കാബ ഒഴിച്ചു മറ്റെല്ലാ പള്ളികളും ,ഉച്ചക്കു നമസ് നിര്‍വഹിക്കുന്ന സ്രാംബി പോലും എല്ലാം തുല്യം തന്നെ.

  രാമജന്മഭൂമി പ്രശനം തുടങ്ങുന്നതു ബാബറിന്റെ ആക്രമണ കാലം മുതലാണു സുഹൃത്തെ.അതിനു സംഘപരിവാറിനെയോ,ബ്രിട്ടീഷുകാ‍രനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.76 ഓളം യുദ്ധങ്ങള്‍ ആ സ്ഥലം വീണ്ടെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനുമായി
  നടന്നിട്ടുണ്ടു.സര്‍ക്കാര്‍ രേഖകളില്‍ അതിനു ജന്മസ്ഥാന്‍ മോസ്ക് എന്നു പേരു വന്നതെങ്ങിനെ? ബാക്കി വഴിയേ എഴുതാം.

  ReplyDelete
 14. മുഗള്‍ രാജാക്കന്മാരുടേതാണല്ലോ .. കുത്തബ് മിനാറും, താജ്മഹലും (താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്നും പറഞ്ഞ് ചിലര്‍ നടപ്പുണ്ട് ) ചുവപ്പ് കോട്ടയുമൊക്കെ. ചിലരുടെ മനസ്സില്‍ ഇപ്പോഴും മുസ്ലിം മുഗള്‍ അധിനിവേശത്തിന്റെ വേദനകള്‍ നിഴലിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ മുകളില്‍ പറ്രഞ്ഞവയെല്ലാം കര്‍സേവാ നടത്തി പൊളീച്ചടുക്കാത്തതെന്ത് എന്നാണ് ഞാന്‍ അല്‍ഭുതപ്പെടുന്നത്.

  "തെറ്റ് പൈശാചികമാണ്, പശ്ചാതാപം ദൈവികവും “ എന്ന് ഏതോമഹാന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ഇതില്‍ ഇവര്‍ ഏതില്‍ പെടുമെന്ന് ഇവര്‍ തന്നെ തീരുമാനിക്കട്ടെ.

  ReplyDelete
 15. മധ്യരേഖ / ഡി. ബാബുപോള്

  ബാബരിദിനം സമാധാനഭഞ്ജനം കൂടാതെ കടന്നുപോയി. ദൈവാധീനം. അല്ലാഹു അക്ബര്.
  ബാബരി പ്രശ്നത്തിന് തുടക്കം കുറിച്ചത് ഒരു മലയാളിയാണെന്ന് മലയാളികള് പോലും മറന്നിരിക്കുകയാവാം. നാട്ടുരാജ്യമായ തിരുവിതാംകൂറില് നിന്ന് ഐ.സി.എസിലേക്ക് തെരഞ്ഞെടുക്കപ്പെടുക വിരളമായിരുന്നു. എം.എം. ഫിലിപ്പ്, പി.സി. മാത്യു, കെ.കെ. നായര്, കെ. ബാലചന്ദ്രന്: തീര്ന്നെന്ന് തോന്നുന്നു. പട്ടിക. ബാക്കിയെല്ലാം മലബാറുകാര്. നഞ്ചെന്തിന് നാനാഴി എന്ന പഴമൊഴിയാണ് ഈ നാല്വര്സംഘത്തിന്റെ പട്ടിക നിരത്തിക്കഴിഞ്ഞപ്പോള് ഓര്മ വരുന്നത്. ഈ നാല്വരില് ഒരുവനാണ് ബാബരി മസ്ജിദില് പ്രതിമ വെച്ച് സംഗതി വിവാദമാക്കിയ കെ.കെ. നായര്. അദ്ദേഹം അന്ന് അവിടെ ജില്ലാ കലക്ടര് ആയിരുന്നു. സ്വാതന്ത്യ്രം കിട്ടി, റിപ്പബ്ലിക് ആയിട്ടില്ല. സംവല്സരക്കണക്ക് പറഞ്ഞാല് 1949.

  ബാബരി മസ്ജിദില് നമസ്കാരം നിലക്കുകയും ഹിന്ദുക്കള്ക്ക് പരിമിതമായെങ്കിലും ദര്ശനസൌകര്യം ലഭിക്കുകയും ചെയ്തു. ജവഹര്ലാല് നെഹ്റുവും അന്നത്തെ യു.പി (യുനൈറ്റഡ് പ്രോവിന്സസ്) മുഖ്യമന്ത്രി ഗോവിന്ദവല്ലഭപന്തും തമ്മില് അഭിപ്രായൈക്യം ഉണ്ടായില്ല. അല്ലെങ്കില് നായര് പിടിപ്പിച്ച പുലിവാല് അയഞ്ഞുപോകുമായിരുന്നു. പുതുതായി പ്രത്യക്ഷപ്പെട്ട വിഗ്രഹങ്ങള് നീക്കണമെന്ന് പ്രധാനമന്ത്രി നിര്ദേശിച്ചു. മുഖ്യമന്ത്രി വഴങ്ങിയില്ല. അത് വര്ഗീയകലാപത്തിന് വഴിവെക്കുമെന്നായിരുന്നു പന്തിന്റെ കിക്ക്. സംഭവിക്കരുതായിരുന്നു, എങ്കിലും സംഭവിച്ചുപോയി, ഇനി കൂടുതല് വഷളാക്കണ്ട എന്ന ലൈന്. നായരെ സ്ഥലംമാറ്റി. പടിവാതിലുകള് അടച്ചു.

  നായര് രാജിവെച്ചു, രാഷ്ട്രീയക്കാരനായി. ചേര്ന്ന കക്ഷി ഏതെന്ന് ചോദിക്കാനില്ല. ജനസംഘം തന്നെ. പിന്നെ മൂപ്പര് എം.പി ആയി. യു.പിയില് കെട്ടിയ പെണ്മണി മന്ത്രിയും ആയി. നായര് രണ്ട് കെട്ടി എന്നത് വലിയ സംഗതിയല്ല. പണ്ട് കോരപ്പുഴക്ക് വടക്കുള്ള സ്ത്രീകള് പുഴ കടക്കാറില്ല. അതുകൊണ്ട് ജോലിസ്ഥലത്ത് ഒരു ഭാര്യ വേറെ ഉണ്ടാകുന്നത് വടക്കുള്ള ആഢ്യന്മാര് നിരോധിച്ചില്ല. തിരുവിതാംകൂറിലെ ഹൈകോടതി ജഡ്ജിക്ക് കച്ചേരിഭാര്യയും ഒഴിവുകാല ഭാര്യയും അംഗീകൃതമായിരുന്നു. കെ.കെ. നായര് യു.പിയിലേക്ക് നിയുക്തനായപ്പോള് അദ്ദേഹത്തിന്റെ തിരുവനന്തപുരം ഭാര്യ അത് അനുവദിച്ചുകാണണം."

  മാധ്യമം ദിനപത്രത്തിലെ ബാബുപോളിന്റെ പ്രതിവാര പംക്തിയിൽ നിന്നു

  പിൻകുറി:
  അയോദ്ധ്യയിൽ സ്വയംഭൂവായ പ്രത്യക്ഷപ്പെട്ട രാമവിഗ്രഹം പോലെയുള്ള സമാനവിഗ്രഹങ്ങൾ ഇനി എന്നാണാവോ സംഘികളുടെ ഹിറ്റ്ലിസ്റ്റിലുള്ള നാലായിരം പള്ളികളിൽ പ്രത്യക്ഷപ്പെടുക?കുറച്ചൊക്കെ കേരളത്തിലുമുണ്ടല്ലോ പള്ളികളുടെ ലിസ്റ്റ്‌. കേരളത്തിൽ പ്രത്യക്ഷപ്പെടുമായിരിക്കും. പ്രത്യക്ഷപ്പെട്ടാൽ പോയി കാണണം. . വാനലോകത്തു നിന്നു(കാര്യാലയങ്ങളിൽ) ഇറങ്ങിവരികയല്ലേ ദൈവങ്ങൾ സ്വയംഭൂവായി?

  ReplyDelete
 16. പുലരി,

  കമെന്റ് ഡിലീറ്റിയെങ്കിലും മറുപടി എഴുതിയതില്‍ സന്തോഷം.. ഷണ്ടത്വം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് താങ്കളെ അല്ല പാര്‍ട്ടികളെ ആണെന്ന് വായിച്ചു മനസ്സിലാക്കുമല്ലോ.. ആ കമെന്റ് വായിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്റെ അവസാന പോസ്റ്റില്‍ ഇട്ടിട്ടുണ്ട്..

  താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ഒന്നും തന്നില്ല.. ഉത്തരം ഇല്ല എന്നറിയാം എങ്കിലും ചോദിച്ചു എന്നുമാത്രം.
  ~~~~ഇസ്സ്ലാമിക ആശയാധർഷങ്ങളിൽ വിശ്വസിക്കുന്നതും, അതിൽ പ്രവർത്തിക്കുന്നതും നിങ്ങളുടെ മുന്നിൽ മൗലീകവാദമാണെങ്കിൽ തീർച്ചയായും താങ്കൾക്ക്‌ ഞങ്ങളെ അങ്ങിനെ തന്നെ അഭിസംഭോധന ചെയ്യാം. അതിൽ അഭിമാനമെയുള്ളൂ.~~~~
  സുഹൃത്തേ, താങ്കളുടെ വിശ്വാസം നല്ലതോ ചീത്തയോ എന്ന് എനിക്ക് വിശകലം ചെയ്യാന്‍ കഴിയില്ല..അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ വിശ്വാസം താങ്കള്‍ക്കു.. അല്ലെ? ചിന്തിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഒരേ ലോജിക് താങ്കള്‍ക്കും മറ്റു വിശ്വാസികള്‍ക്കും വത്യസ്തമാകുന്നത്? ഈ രാജ്യത്ത് ആര്‍ക്കും എന്തും വിശ്വസിക്കാം.. പക്ഷെ അതൊക്കെ ഒരു സാമൂഹിക വിഷയം വരുമ്പോള്‍ സഹിഷ്ണുതയോടെ ആവണം.. അല്ലാതെ എന്റെ വിശ്വാസങ്ങള്‍ക്ക് മാത്രം വില നല്‍കണം.. മറ്റുള്ളവര്‍ക്ക് അതേ വില നല്‍കാന്‍ പാടില്ല എന്നൊക്കെ ശഠിക്കാന്‍ പാടുണ്ടോ? ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ വെറും കഥകള്‍ ആണ് അതുകൊണ്ട് അവര്‍ക്ക് അവരുടെ ദൈവം അവിടെ ജനിച്ചു എന്ന് വിശ്വസിക്കാന്‍ ആകില്ല എന്നൊക്കെ പറയുന്നതിനെ മാത്രമേ എതിര്‍ക്കുന്നുള്ളൂ.. താങ്കളെ പോലെ ഉള്ളവര്‍ക്ക് മറ്റുള്ളവരുടെ അത്തരം ദൈവ വിശ്വാസങ്ങളെ ക്കൂടെ അംഗീകരിക്കാനുള്ള വിശാല ഹൃദയം തന്നിരുന്നെങ്കില്‍ രാജ്യത്ത് ഈ പറയുന്ന ഒന്നും ഉണ്ടാകുമായിരുന്നില്ല..

  ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എങ്കിലും എഴുതി എന്ന് മാത്രം.. ഡിലീട്ടരുത് എന്ന അപേക്ഷയോടെ,

  ReplyDelete
 17. സത നന്ദി
  ഉത്തരങ്ങളില്ലാതെയല്ല.
  വലിച്ചു നീട്ടണ്ട എന്നു കരുതിയാണു വിഷദമായ മറുപടികൾ ഒഴിവാക്കുന്നത്‌. പിന്നെ സമയ കുറവും.
  പിന്നെ താങ്കളുടെ കമന്റ്‌ ഞാൻ ഡെലീറ്റ്‌ ചെയ്തിട്ടില്ല. സൂക്ഷിച്ചു നോക്കുക. എന്റെ തന്നെ ആവർത്തനമായി വന്ന കമന്റുകളാണു ഡെലീറ്റ്‌ ചെയ്തത്‌. ശ്രദ്ധിക്കുമല്ലോ...

  ReplyDelete
 18. ജോക്കെര്‍,

  ഇവിടെ ആരും അങ്ങനെ ഒന്നും ആവശ്യപ്പെടുന്നില്ല എന്നറിയാമെങ്കിലും അത്തരത്തില്‍ ചിന്തിക്കുന്നവരാണ് അയോധ്യയിലെ ക്ഷേത്രത്തിനു വേണ്ടി ആഗ്രഹിക്കുന്നവര്‍ എന്ന് വരുത്താന്‍ താങ്കള്‍ പെടാ പാടുപെടുന്നുണ്ടല്ലോ.. ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ തകര്‍ക്കപ്പെട്ട പ്രധാനങ്ങള്‍ ആണ് അയോധ്യയും മധുരയും വാരണാസിയും. അതൊക്കെ ഹൈന്ദവ ദൈവങ്ങളുടെ ജന്മ്മസ്ഥാനങ്ങള്‍.. അവ മൂന്നും ഹൈന്ദവര്‍ ആവശ്യപ്പെട്ടിട്ടുള്ളതല്ലാതെ മറ്റെന്താണ് ആവശ്യപ്പെട്ടിട്ടുള്ളത്? ഇതില്‍ അയോധ്യ പോലും വിട്ടുകൊടുക്കില്ല എന്ന് ആവര്‍ത്തിക്കുന്നതിലൂടെ മുസ്ലീം ജനതയ്ക്ക് മത സഹിഷ്ണുത ഇല്ല എന്ന് താങ്കള്‍ വിളിച്ചു പറയുന്നു.. പക്ഷെ, കാലം ഇത്തരം അസഹിഷ്ണുത വച്ച് പൊറുപ്പിക്കത്തില്ല എന്ന് മാത്രം മനസ്സിലാക്കുക. കാരണം, മനുഷ്യന്‍ കൂടുതല്‍ സത്യം അറിയുന്ന അവസ്ഥ ആണിപ്പോള്‍ ഉള്ളത്.. പിടിവാശികള്‍ ആര് കാണിച്ചാലും ജനങ്ങള്‍ വിലയിരുത്തും.. രാജ്യം വിലയിരുത്തും..

  'പള്ളി പൊളിച്ചേ...' എന്ന് (പള്ളി എന്നത് വാസ്തവ വിരുദ്ധമായിരുന്നിട്ടുകൂടി) താങ്കള്‍ വിലപിക്കുന്നതിനേക്കാള്‍ എത്രയോവികാരമാണ് കോടിക്കണക്കിനു വിശ്വാസികളുടെ ദൈവ സങ്കല്‍പ്പ ജന്മ്മസ്ഥാനം വിട്ടു കൊടുക്കില്ല എന്ന ചിലരുടെ പിടിവാശിക്കെതിരെ മറ്റുള്ളവര്‍ക്കുള്ളത് എന്ന് മനസ്സിലാക്കുക. ആ മണ്ണിന്റെ തൊട്ടടുത്ത്‌ തന്നെ പള്ളി പണിതു തരാം എന്ന സഹിഷ്ണുതയുടെ ശബ്ദം തിരിച്ചറിയുക..

  പുലരി പോസ്റ്റില്‍ കൊടുത്തിട്ടുള്ള വിശുദ്ധ ഖുര്‍ ആന്‍ സൂക്തങ്ങളില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, പഴയ കാലഘട്ടത്തില്‍ ബാബര്‍ ചെയ്ത പ്രവൃത്തികള്‍ തെറ്റാണെന്ന് മനസ്സിലാക്കണം. അതിനുള്ള പ്രായശ്ചിത്തം ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാന്‍ ആ മണ്ണ് വിട്ടുകൊടുക്കുക.. പ്രത്യുപകാരമായി ഹിന്ദുക്കള്‍ തന്നെ പള്ളി പണിതു തരും.. പ്രായശ്ചിത്തം ചെയ്യുന്നതിലൂടെ കിട്ടുന്ന പുണ്യം എന്തെന്ന് ഖുര്‍ ആനില്‍ തന്നെ ഉണ്ടല്ലോ..

  ReplyDelete
 19. സത,

  ഒന്ന് ചിരിച്ചോട്ടെ. താങ്കള്‍ക്ക് നല്ലത് വരട്ടെ. ബാബരിയുടെ രാഷ്ട്രീയത്തിന്റെ ഒരു ഇര കൂടിയാണല്ലോ താങ്കള്‍ എന്ന് മനസ്സിലാക്കുന്നതില്‍ ദുംഖവുമുണ്ട്. അടുത്ത പള്ളി തകര്‍ക്കലിന് കര്‍ സേവകരോടൊപ്പം താങ്കളും ഉണ്ടാകുമെന്ന് കരുതുന്നു. യാത്രകള്‍ മംഗളമാകട്ടെ. ശുഭാശംസകള്‍.

  ReplyDelete
 20. If Baber demolish the ram Temple, then built the Babri Masjid there, why the Hindus in Baber's ministry silent on it. Why the famous ram bakthan Thulasidas who lived in Baber's time didn't mention anything about this demolition of ram temple when he wrote the Ramcharithamanasa. The answer is simple. Babri Masjid is built not over a Temple or Babri Masjid's construction was not done after the demolition of Ram Temple.

  ReplyDelete