Saturday, November 14, 2009

ശവമായ പവനാഴി. കർണ്ണാടക സർക്കാരും ലവ്‌ ജിഹാദിന്റെ കണ്ണികൾ?

ശവമായ പവനാഴി. കർണ്ണാടക സർക്കാരും ലവ്‌ ജിഹാദിന്റെ കണ്ണികൾ?

സാക്ഷാൽ സഖാവു നരെന്ദ്രമോഡിയുടെ ട്രൈനീയായ കർണ്ണാടകയിലെ സംഘി സർക്കാരും ലവ്‌ ജിഹാദിനെ കയ്യൊഴിഞ്ഞിരിക്കുന്നു. കർണ്ണാടകയിലെ ബി.ജെ.പി സർക്കാരിന്റെ സി.ഐ.ഡി. കർണ്ണാടക ഹൈകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കർണ്ണാടകയിൽ ലവ്‌ ജിഹാടെന്ന ഒരു പ്രസ്ഥാനമോ, മതപരിവർത്തനത്തിനു ശ്രമിക്കുന്ന മറ്റേതെങ്കിലും സംഘടനകളോ പ്രവർത്തിക്കുന്നുവേന്നു കണ്ടെത്തുന്ന തെളിവുകളില്ലെന്നു പ്രസ്ഥാവിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട അഷകറിന്റെ കൂടെ ജിവിക്കാൻ ഇരുപതു വയസു തികഞ്ഞ പ്രായപൂർത്തിയായതും അഷകറിന്റെ നിയമാനുസൃത പത്നിയുമായ സിൽജ എന്ന നസ്രിനെ ബഹുമാനപ്പെട്ട കർണ്ണാടക ഹൈകോടതി അനുവധിച്ചിരിക്കുന്നു.

ദൈവത്തിന്നു നന്ദി പറയാം കാര്യങ്ങൾ ഇവിടം അവസാനിച്ചതിൽ. കർണ്ണാടക സർക്കാർ പോട്ടക്കോ, മോക്കക്കോ തതുല്യമായ വകുപ്പുകൾ ഒന്നും അഷകർ എന്ന ജിഹാദി റൊമിയോയുടെ മേൽ ചുമത്താതിരുന്നതിൽ. അതല്ലെങ്കിൽ ഇനിയുമവസാനിക്കത്ത ബംഗലൂരു സ്ഫോടന കേസിൽ പ്രതി ചേർക്കാഞ്ഞതിൽ.

കുമ്മനം രാജഷേഖരനും, ശശിക ല ടീചറും കൊണ്ടുനടക്കുന്ന കണക്കുകളുടെ ആധികാരികത വെള്ളപള്ളിക്കും, മനോരമക്കും, സത്യകൃസ്ത്യാനികൾക്കും ബോധ്യപ്പെട്ടെങ്കിലും മിനിമം സംഘപരിവാറിന്റെ കർണ്ണാടക സർക്കരിനു പോലും സ്വീകാര്യമല്ല എന്നു ചുരുക്കം. കാവി സർക്കാരും കയ്യൊഴിഞ്ഞ സ്ഥിതിക്കു വെള്ളാപള്ളി പറഞ്ഞുകളഞ്ഞ റോമിയോ ജിഹാദികൾ പാക്കിസ്ഥാനിലേക്കു കടത്തിവിട്ട ആയിരങ്ങളായ സ്ത്രികളുടെ അവസ്ഥ ഇനി എന്താണാവോ? പാക്കിസ്ഥാനി പോയി അവരെ വിമോചിപ്പിക്കാൻ ആരുമില്ലേ ഈ മതേതര കേരളത്തിൽ? എസ്‌.എൻ.ഡി.പിക്കു തന്നെ ഒരു യാത്ര നടത്താം. അഹിംസാ വാദികളായ തോഗാഡിയയും കൂട്ടരും നട്ത്തുന്ന വിശ്വ മംഗള യാത്ര പോലെ ഒരു വിമോചന യാത്ര, പാക്കിസ്ഥാനിലേക്കു. അവിടെയാണെങ്കിൽ ഇപ്പോൽ യാത്രയൊക്കെ ചെയ്തു ചുറ്റിയടിക്കാൻ പറ്റിയ സമയവുമാണു. വെള്ളാപള്ളിയെ കാശുകൊടുത്തു അനുയായികൾ സ്വികരിക്കുന്നതു പോലെ പുഷ്പവൃഷ്ഠി കൊണ്ടു തന്നെ സ്വീകരിക്കപ്പെടും തീർച്ച. പറ്റുമെങ്കിൽ ഒരു യൂനിറ്റുമിടാം പാക്കിസ്ഥാനിലെ ജിഹാദികളുടെ ദുരിധമനുഭവിക്കുന്ന സ്ത്രികൾക്കായി.

മുൻപേ കേരളാ ഡി.ജി.പി കേരള ഹൈകോടതിയിൽ നൽകിയ രണ്ടു റിപ്പോർട്ടിലും ഇതേ വിവരങ്ങൾ തന്നെയാണു നൽകിയിരിക്കുന്നതു. ആദ്യ റിപ്പോർട്ടിൽ വേണ്ടത്ര തൃപ്തിവരാഞ്ഞ ഹൈകോടതി ജഡ്ജി കെ.ടി.ശങ്കരൻ കൂടുതൽ തെളിവുകളുമായി വിശദമായ ലേഖാമൂലമുള്ള റിപ്പോർട്ട്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വിലയിരുത്തലുമടക്കം പുതുതായി ഹൈകോടതിയിൽ സമർപ്പികണമെന്നു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു കേരള ഡി.ജി.പി ജേകബ്‌ പുന്നൂസ്‌ കേരളത്തിലെ മുഴുവൻ മുസ്ലിം പ്രേമങ്ങളുടെയും ജാതകം പരിഷോധിച്ചു വിശദമയ സത്യവാങ്ങ്മൂലം നൽകിയതും. കേരള ഡി.ജി.പിയല്ല സാക്ഷാൽ മോസാദ്‌ തന്നെ അന്വേഷിച്ചാലും ഇത്തരത്തിലുള്ള ഒരു പ്രസ്ഥനത്തെയോ, ലക്ഷ്യത്തെയോ വിഷലിപ്തമായ സംഘി മനസ്സുകളിലല്ലാതെ മറ്റെവിടെയും കാണാൻ സാധിക്കുകയില്ല എന്നു കേരളത്തിലെ കൊച്ചു കുട്ടിക്കു വരെ അറിയാം.
എന്നാൽ പോലും സംഘപരിവാർ അഴിച്ചുവിട്ട ഈ കുപ്രചരണത്തിൽ മതേതര മുഖം മൂടിയണിഞ്ഞ പല വിഷവിത്തുക്കളും ഭാഗവാക്കായി മാറി എന്നതും, കേരളത്തിലെ പൊതുസമൂഹം ഇതു ഫാഷിസ്റ്റുകൾ ആഗ്രഹിക്കും നിലക്കു ചർച്ചക്കെടുത്തു എന്നതു ഒരു മതേതര ദുരന്തമായി മാറി. എല്ലാവർക്കും പറയുവാനുള്ളതു ചില ആയിരങ്ങളുടെ കണക്കുകൾ. ആധികാരികതയോ, വിശ്വ സ്യതയോ ചോദിച്ചാൽ പിന്നെ ഉരുണ്ടുകളി.

വാസ്തവത്തിൽ സംഘപരിവാർ ലക്ഷ്യം വെച്ചത്‌ മറ്റൊന്നുമല്ല.കാടടച്ച്‌ മുസ്ലിം സമുധായത്തിനു നേരെ നിബന്ധമതപരിവർത്തന ആരോപണം നടത്തുക. പൊതു സമൂഹത്തിനു മുന്നിൽ മുസ്ലിം സമുധായത്തെ അപരാധികളാക്കുക.ഇതെ സമയം തന്നെ കുത്സിത മാർഗ്ഗങ്ങളിലൂടെ കാവി റോമിയോമാർ മുഖേന മുസ്ലിം-ക്രൈസ്തവ സ്ത്രികളെ ആര്യസമാജവും മറ്റു സംഘി കേന്ദ്രങ്ങൾ വഴിയും മതപരിവർത്തനം നടത്തുക.

ഈയടുത്ത ദിവസം എന്റെ നാട്ടിൽ തിരിവിതാംകുർ മേഘലയിൽ നിന്നുള്ള ഒരു ആറെസ്സെസ്സ്‌ പ്രവർത്തകന്റെ കൂടെ ഒരു മുസ്ലിം പെൺകുട്ടി ഓടിപ്പോയി. എന്നു മാത്രമല്ല പോയതിന്റെ രണ്ടുദിവസത്തിനു ശേഷം സ്വന്തം വീട്ടിലേക്കു വിളിച്ചു പറഞ്ഞതു ഞങ്ങളെ അന്വേഷിക്കണ്ട എന്നും, അമ്പലത്തിൽ വെച്ചു വിവാഹം കഴിഞ്ഞു എന്നുമാണു. ആ കുടുമ്പത്തിന്റെ പൊതുനിലവാരം വെച്ചു നാട്ടുകാർക്കൊന്നും അതിൽ അത്ഭുതം തോന്നിയില്ല. ദുർന്നടപ്പുകാരെന്നു ആരോപണമുള്ള ഒരു കുടുമ്പത്തിന്റെ സ്വാഭവികമായ പരിണാമം എന്നേ ചിന്തിച്ചുള്ളൂ. എന്നാൽ സംഘപരിവാർ ഉന്നം വെക്കുന്നതു ഈ ദുർന്നടപ്പുകാരെ കൊണ്ടുപോയി നന്നാക്കികളയാമെന്നല്ല മറിച്ചു കാടടച്ചുള്ള കുപ്രചരണത്തിന്റെ മറവിൽ സ്വന്തം അജണ്ടകൾ പൂർത്തിയാക്കുക എന്നതാണതു. ലവ്‌ ജിഹാദ്‌ വിവാദം കത്തി നിൽക്കുമ്പോൽ തന്നെ സമാന സ്വഭാവമുള്ള ഒരു പാടു സംഭവങ്ങൾ കേരളത്തിൽ നിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാലിതൊന്നും ഏതെങ്കിലുമൊരു "മതേതര"മാധ്യങ്ങളിലോ, ചാനലുകളിൾ ചർച്ചക്കു വന്നില്ല. തംസ്ക്കരിക്കപ്പെട്ട പത്രപ്രവർത്തനത്തിനു ഒരു ഇരകൂടി.എന്നൽ വൈകിയെങ്കിലും കേരളത്തിലെ പൊതു വ്യക്തിത്വങ്ങളും ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രിയ നേതാക്കളും ഈ സംഘി അജ്ണ്ടക്കെതിരെ ശക്തമായയി രംഗത്തു വന്നതു ഫാഷിസ്റ്റ്‌ പ്രചാരണത്തിന്റെ മാറ്റൊന്നു കുറച്ചു എന്നു മാത്രമല്ല അതു വരെ റോമിയോ കഥകൾ വിറ്റു പ്രചാരണം വർദ്ധിപ്പിച്ചിരുന്ന ചില "മതെതര മാധ്യമങ്ങൾ" കുപ്രചരണത്തിന്റെ തോതു ചെറിയ രിതിയിലെങ്കിലും കുറക്കുവാനും കാരണമായി. വയലാർ രവിയെ പോലുള്ള വ്യക്തികൾ ഇതെല്ലാം സംഘി അജണ്ടകളുടെ ഭാഗമെന്നു തന്നെ പൊതുസമൂഹത്തോടു തുറന്നുപറഞ്ഞു. എന്നാൽ ഇടതുപക്ഷ പ്രസ്ഥനങ്ങളുടെ വേട്ടക്കാരനു കൂട്ടു നിൽക്കുന്ന മൗനം ഏറെ ശ്രദ്ധേയവുമായി. എന്തിനുമേതിനും മാധ്യമ സിണ്ടികേറ്റിനെ കുറ്റം പറയുന്ന സ:പിണറായി "ഈ വിഷയത്തിൽ എന്നെ കൊണ്ടു എന്തെങ്കിലും പറയിപ്പിക്കാമെന്നു നിങ്ങൾ കരുതേണ്ട എന്നാണു" പത്രക്കാരോടു പറഞ്ഞതു. അല്ലെങ്കിൽ തന്നെ മാർക്കിസ്റ്റുകാർക്കെവിടെ ഇതിനോക്കെ സമയം? തെറ്റു തിരുത്തൽ പ്രക്രിയ അരങ്ങു തകർക്കുകയല്ലേ? ഒരു ദശാബ്ദം മുന്നേ നടപ്പിലാക്കി "വിജയം വരിച്ച" തെറ്റുതിരുത്തൽ പ്രക്രിയ പോലെ തന്നെ "വൻ വിജയമാകും" ഇപ്പോഴത്തെ പോളിറ്റ്‌ ബ്യൂറോ സ്പ്പ്ൺസേർഡ്‌ തെറ്റു തിരുത്തൽ എന്നാണു പൊതുജന സംശാരം.


താൽകാലികമായെങ്കിലും ഫാസിസ്റ്റ്‌ അജണ്ടകൾക്കു കർണ്ണാടകയിലെ സംഘപരിവാർ സർക്കാരിൽ നിന്നും തിരിച്ചടി കിട്ടിയിരിക്കുന്നു. ഫാഷിസ്റ്റുകൾ സ്ഥിരം പറയുന്ന ന്യൂനപക്ഷ പ്രീണനനയം എന്തൊക്കെ തന്നെയായാലും കർണ്ണാടകയിലെ സംഘി സർക്കാരിനെതിരെ ആരോപിക്കുക സാധ്യമല്ലല്ലോ? എന്നാൽ ഈ കുപ്രചരണം കേരള സമൂഹത്തിൽ വിതറിയ വിഷലിപ്തമായ ധ്രുവ്വീകരണവും അതിനു മാധ്യമങ്ങളും. ഭരണവെർഗ്ഗവും, രാഷ്ട്രീയ പാർട്ടികളും നൽകിയ പി ന്തുണയും മതനിരപേക്ഷതയുടെ വക്താക്കൾക്ക്‌ ആശാസ്യമല്ല.

പിൻ കുറി: ഒരു സുഹ്ത്തു പറഞ്ഞത്‌ "കുമ്മനം രാജശേഖരന്റെയും, വെള്ളാപള്ളിയുടെയും വീട്ടിലെ പെൺകുട്ടികൾ വെയ്‌ലി ചാടിപ്പോകുന്നുണ്ടെങ്കിൽ വഴിയേ പോകുന്ന മേത്തരെയല്ല കുറ്റപ്പെടുത്തേണ്ടത്‌. മറിച്ച്‌, വീട്ടിലെ പുരുഷ വേഷം ധരിച്ച്‌ ഭീഷമരുടെ ഘാതകരെയാണെന്നാണു." നോ കമന്റ്സ്‌

5 comments:

 1. കർണ്ണാടക സർക്കാരും ലവ്‌ ജിഹാദിന്റെ കണ്ണികൾ?

  ReplyDelete
 2. കുറെ യുവതികളെ പ്രേമം അഭിനയിച്ച് അവസാനം സയനൈഡ് കൊടുത്ത് കൊന്ന വീരന്റെ കേസ് അപ്പുറത്ത് കര്‍ണാടക പോലീസിന് ഉണ്ട്. അതൊന്ന് തീരട്ടെ എന്ന് വിചാരിച്ചിരിക്കണം. അല്ലെങ്കില്‍ ഗുജറാത്ത് പോലിസ് ആണെങ്കില്‍ ഈ വിഷയം ഒരു ഏറ്റുമുട്ടലില്‍ അവസാനിപ്പിച്ചേനെ. നരേന്ദ്ര ഭായി പന്നി പനി പിടിച്ച് രക്ഷപ്പെട്ടതില്‍ അസൂയ പൂണ്ട ഭീകരവാദികള്‍ അദ്ദേഹത്തെ വധിക്കാന്‍ വന്നപ്പോള്‍ ഏറ്റുമുട്ടലില്‍ വധിച്ചു എന്നു പറാഞ്ഞേനെ. എല്ലാ തെളിവുകളും സാധാരണ ഗതിയില്‍ മധ്യ പ്രദേശ് സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുകയാണ് പതിവ്.

  പുലരീ, ഒരു തിരുത്ത് ഇടത് പക്ഷം ഈ കാര്യത്തില്‍ ഒരു ന്യൂട്രല്‍ സമീപനം സ്വീകരിച്ചു എന്നാണ് എന്റെ പക്ഷം. തെളിവില്ലെന്ന് മുമ്പെ തന്നെ ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. കോടതിയാണല്ലോ അത് പോരെന്ന് പറാഞ്ഞത്. ഈ കേസില്‍ ഏറ്റെവും വലിയ ധ്രുവീകണം കോടതിയാണ് നടത്തിയിട്ടുള്ളത്. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ താല്പര്യം പരിശോധിച്ചാല്‍ മനസ്സിലാവും ലൌ ജിഹാദ് എങ്ങനെയെങ്കിലും കേരളാത്തില്‍ ഉണ്ട് എന്ന് സ്ഥാപിച്ചാലേ കോടതിക്ക് സമാധാനമാകൂ എന്ന്.

  കഴിഞ്ഞ ലോക് സഭാ തിരഞ്ഞേടുപ്പില്‍ പിഡിപിയെ കൂടെ കൂട്ടി എന്നും പറഞ്ഞ് എന്തൊക്കെ പുകിലുകളാണ് ലീഗും മറ്റ് മുസ്ലിംഗളും കൂടെ ഉണ്ടാക്കിയത്. ഇനിയും ഒരു മുസ്ലിം പ്രീണനം എന്ന ഒരു ആരോപണം കൂടി സിപി എം ന് താല്പര്യമില്ലാതിരിക്കാം.

  ReplyDelete
 3. നന്ദി ജോക്കർ
  ഇടതുപക്ഷത്തിന്റെ ന്യൂട്രൽ നിലപാടിനു ഏറ്റവും വലിയ വില നൽകിയതു കേരളത്തിലെ മതനിരപേക്ഷത തന്നെയാണു. വേട്ടക്കരും ഇരകള്രും തമ്മിലുള്ള സംഘർഷത്തിലെ നിശ്പക്ഷത വേട്ടക്കാരനു തന്നെയല്ലേ ഗുണം ചെയ്യുക. ഈ വിഷയത്തിൽ കേരളത്തിലെ പൊതുസമൂഹം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അഭിപ്രായത്തിനു പ്രതീക്ഷയർപ്പിച്ചിരുന്നു. എന്നാൽ ഇടതുപക്ഷം വിഷയത്തിൽ ഇടപെട്ടില്ലെന്നു മാത്രമല്ല കൈരളി-പീപ്പിൾ ചാനലുകൾ ഉപയോഗിച്ച്‌ ഈ വിഷയത്തിൽ എരിവും പുളിയും നൽകുവാനാണു ശ്രമിച്ചതു. യൂ ട്യൂബിൽ പോയി ലവ്‌ ജിഹാടെന്നു അടിച്ചു കൊടുത്താൽ കൈരളി ചാനൽ ഈ വിഷയത്തിലെടുത്ത നിലപാടിന്റെ സുവ്യക്തത്ത മനസ്സിലാക്കം.
  എന്നാൽ ഡെ ൽ ഹി ജെ.എൻ.യൂ വിൽ മലയാളി ബന്ധമുള്ള എ.ബി.വി.പി പ്രവർത്തകർ ഈ വിഷയം എടുത്തിട്ടപ്പോൾ AISA എന്ന യൂണിവേഴ്സിറ്റി ഭരിക്കുന്ന നക്സൽ ആഭിമുഖ്യമുള്ള പ്രസ്ഥാനം ഇതിനെതിരെ ശക്തമായി രംഗത്തു വന്നതു മാധ്യമത്തിൽ വായിച്ചല്ലോ? അവരുടെ ശക്തമായ എതിർ പ്രചരണത്തെ മറികടക്കനാകാതെയാണു സംഘികൾ ജെ.എൻ. യു വിൽനിന്നു ലവ്‌ ജിഹാദ്‌ വിഷയം പിൻ വലിച്ചതു.
  മാത്രമല്ല സി.പി.എമ്മിന്റെ ഈ നിഷ്പക്ഷതക്കു ആദ്യം വില നൽകിയതും സി.പി.എം തന്നെ. അമ്പലപ്പുഴ വാർദ്ദ്‌ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിട്ടിങ്ങ്‌ സീറ്റ്‌ ആണു ലവ്‌ ജിഹാദ്‌ വിഷയ കുപ്രചരിപ്പിച്ചു സംഘികൾ പിടിച്ചെടുത്തതു.
  അപ്പോൾ പൊതു വിഷയത്തിൽ ഇടതപക്ഷത്തിന്റെ നയമില്ലായമ ദോഷമായി ഭവിക്കുന്നതു മതനിരപേക്ഷതക്കും, സി.പീമ്മിനും തന്നെയാണു.

  ReplyDelete
 4. പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രകടിപ്പിച്ച നിഷ്പക്ഷത, പൂര്‍ണമായും വേട്ടക്കാരന് അനുകൂലമായതായിരുന്നു . ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍ എസ എസ്സിനെക്കാളും കാവിവത്കൃതമായത് സി പി എമ്മാണ്. ഒരു മുസ്ലിം അര്‍ഹിക്കുന്നതിനെക്കാലും വളരുന്നുന്ടെന്ന തോന്നലില്‍ നിന്നാണ് അബ്ദുള്ള കുട്ടിക്കെതിരെ തിരിയാന്‍ അവരില്‍ പലരെയും പ്രേരിപ്പിച്ചത്. മുസ്ലിമായത്തിന്റെ പേരിലാണ് അബ്ദുള്ള കുട്ടിയെ തരാം താഴ്ത്തിയതെന്ന് കണ്ണൂരിലെ ജനങള്‍ക്ക് തോന്നിയതിനാലാണ് ജയരാജനെ തോല്പിക്കാന്‍ (അബ്ദുല്‍ മജീദ്‌ ഫയ്സിക്ക് വോട്ടു ചെയ്യാതെ) അബ്ദുള്ള കുട്ടിക്ക് വോട്ടു ചെയ്തത്. എസ ഡി പി ഐക്ക് വോട്ടു കുറഞ്ഞത് അത് കൊണ്ടാണ്. കണ്ണൂരിലെ ജനങ്ങള്‍ രാഷ്ട്രീയത്തില്‍ അതി പ്രബുദ്ധരാണ്‌, അവര്‍ക്ക് വോട്ടു വെറുതെ കളയാന്‍ ആവില്ലായിരുന്നു.
  പിന്നെ ജനങള്‍ക്ക് ലവ് ജിഹാദ് നിഷ്പക്ഷത, അലിഗഡ് സര്‍വ്വകലാശാല , മുസ്ലിം കുട്ടികളുടെ സ്കോളര്‍ഷിപ്‌ വെട്ടിക്കുറച്ചത്, മുസ്ല്യാക്കന്മാരുടെ പെന്‍ഷനില്‍ കളിച്ച കള്ളക്കളി, പാലോളി കമ്മിറ്റിയുടെ കള്ളക്കളി, ഇതൊക്കെ കൂടെ ഓര്‍മ്മയുണ്ടായിരുന്നെന്നു കരുതാം.

  ReplyDelete
 5. Thanks SAM
  മുസ്ലിം വരിക്കാരെ നിലനിറുത്താൻ മനോരമ കളിക്കുന്ന ഒരു തന്ത്രമുണ്ടു. ഇസ്ലാമിനെയും, ഇസ്ലാമിക മൂല്യങ്ങളെയും, ശരിഅത്തിനെയുമൊക്കെ അപഹാസ്യമായ നിലക്കു അവതരിപ്പിക്കുമ്പോൾ തന്നെ മുസ്ലിം നേതാക്കൾക്ക്ം അവരുടെ വ്യക്തിതാൽപര്യങ്ങക്കും വേണ്ടധിലധികം പ്രാമുഖ്യം നൽകുക. മാർക്കിസ്റ്റ്‌ പാർട്ടിയെ ആക്ഷേപിക്കുമ്പോൾ തന്നെ ഇ.എം.എസ്സിന്റെ ജന്മദിനം പോലെയുള്ള പങ്കിളി ആചാരങ്ങൾ എടുത്തുകാട്ടി മാർക്കിസ്റ്റ്‌ അണികളിൽ പ്രചരണം നിലനിറുത്തുക.
  ഇതേ തന്ത്രമാണു മുസ്ലിം സമുദായവുമായുള്ള ബന്ധത്തിൽ മാർക്കിസ്റ്റു പാർട്ടി ഇഥം പഥമമായി സ്വീകരിച്ചു പോണിട്ടുള്ളതു. ഇസ്ലാംനെയും, മുസ്ലിം ഐഡന്റിറ്റിയെയും കിട്ടവുന്ന അവസരങ്ങളിലൊക്കെ കാവികളെ കടത്തി വെട്ടുന്ന നിലക്കു എതിർക്കുക. അതേ സമയം ലോക മുസ്ലിംകളുടെ പോരാട്ടവുമായി ബന്ധപ്പെട്ട ചില വ്യക്തികളെ കൾട്ടുകളായി വിഗ്രഹവൽക്കരിക്കുക. ഇതിൽ കുറെയൊക്കെ അവർ വിജയിച്ചു. എന്നാൽ വൈകിയെങ്കിലും മുസ്ലിം ജനസമൂഹം ഈ ചതി മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
  ലവ്‌ ജിഹാദുമായി ബന്ധപ്പെട്ടു എസ്‌.എഫ്‌.ഐ തന്നെ വളരെ കഴിഞ്ഞാണു ഒരു നിലപാടു സ്വീകരിച്ചതു. അതിനു മുന്നേ തന്നെ സാമുദായികമായ ഒരു മാനസിക ധ്രുവ്വീകരണം കാവികൾ ആശിച്ചതു പോലെ തന്നെ നടന്നു കഴിഞ്ഞിരുന്നു.

  ReplyDelete