Sunday, November 1, 2009

വിഷപ്രചരണവും- നിശ്പക്ഷ നാഠ്യവും..

ഹ്രസ്വ അവധിക്കായി നാട്ടി പോയിവന്ന സഹോദരിയുടെ മക നാട്ടി നടക്കുന്ന ചില പ്രചരണങ്ങളെ കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. സംഘപരിവാ പ്രവർത്തകനായ സുഹൃത്തിന്റെ ജൂസ്സ്റ്റാളി കയറിയ സഹോദരീ പുത്രനോടു പതിവി കവിഞ്ഞ അടുപ്പം കാണിച്ച സംഘ സുഹൃത്തു കുശലാന്വേഷണങ്ങൾക്കു ശേഷം വിഷയം എടുത്തിട്ടു. വിഷയം ലവ് ജിഹാദ് തന്നെ. പടിപ്പിച്ചു വിട്ട പോലെ പാട്ടുപാടുന്ന ഭാഷ. ആയിരങ്ങളുടെ കണക്കുക. വേഷ്യ വൃത്തി. പാക്കിസ്ഥാനിലേക്കു കയറ്റിവിട തുടങ്ങിയ ഫാഷിസ്റ്റ് ഭാഷ്യങ്ങ അതെപടി. മുഖത്തു വിരിയുന്ന അമിതമായ ആശങ്ക. അടുത്ത ആരോപണം സമൂഹത്തി വളർന്നു വരുന്ന നവസാമൂഹിക പ്രസ്ഥാനത്തെ കുറിച്ചാണു. അവരുടെ പ്രവർത്തകർ നെഞ്ചു വിരിച്ചു നടക്കുകയാണത്രെ. ആരെയും പേടി ഇല്ലാത്തതുപോലെ. ഇതൊക്കെ കാരണം കൊണ്ടു ഭീതിയാടെയാണത്രെ സംഘ സുഹൃത്തു ദിനരാത്രങ്ങ തള്ളിനീക്കുന്നതു. എല്ലാം കേട്ടുകഴിഞ്ഞപ്പൊ സഹോദരിയുടെ മക സംഘ സുഹൃത്തിനോടു ചോദിച്ചുവത്രെ. കണക്കുകളുടെ ആധികാരികതയെ പറ്റി. എന്നു മാത്രമല്ല വിഷയവുമായി ബന്ധപ്പെട്ടു ഏതെങ്കിലും തരത്തിലുള്ള അനുഭവം ഉണ്ടോ എന്നും ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. പിന്നെ എവിടെ നിന്നു കിട്ടി കണക്കുക എന്നു ചോദിച്ചപ്പോ വ്യക്തമായ ഉത്തരം പറയാതെ സംഘസുഹൃത്തു ഉരുണ്ടുകളിക്കുകയായിരുന്നുവത്രെ. സംഘപ്രവർത്തകന്റെ മറ്റൊരു ആരൊപണമായ നവസാമൂഹിക പ്രസ്ഥാനത്തെ കുറിച്ചും അതിന്റെ പ്രവർത്തകരെ കുറിച്ചും ഇവ വിശദികരണം ചോദിച്ചു. പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങ നിനക്കോ മറ്റു ജനങ്ങൾക്കോ ശ്രിഷ്ടിക്കുന്നുണുണ്ടോ എന്നു. ഇല്ല എന്നായിരുന്നു മറുപടി. പിന്നെ അവ നെഞ്ചു വിരിച്ചു നടക്കുന്നതി എന്താണു തെറ്റു എന്നു ചോദിച്ചപ്പോ, പതിവി കവിഞ്ഞ സൂക്ഷമതയോടെ ഇവനാരെടാ എന്ന നിലയി സഹോദരിയുടെ മകന്റെ മുഖത്തു നോക്കി പെട്ടെന്നു വിഷയം മാറ്റിയത്രെ. അതായത് ഉന്നയിച്ച ആരോപണം വിശദീകരിക്കാനോ, വിശദീകരണം കേൾക്കനോ ഇവ തയ്യാരല്ല എന്നു സാരം. കുപ്രചരണവും തുടർന്നുള്ള അസഹിഷ്ണുത അത്രമേ ഇവരെ കീഴടക്കിയിരിക്കുന്നു.

പറഞ്ഞുവന്നത് സമൂഹത്തി അരാജകത്വം ശ്രിഷ്ഠിക്കുന്ന രിതിയി സംഘപരിവാ നടത്തുന്ന വിഷപ്രചരണങ്ങളെ കുറിച്ചാണു. സംഘപ്രവർത്തകൻ ഒരു മുസ്ലിമിനോടു തന്നെ ഇത്തരം കള്ളക്കഥക പറയുന്നുവേങ്കി ഹൈന്ദവ സമൂഹത്തി വിഷപ്രചരണം എത്രമാത്രം അളവി പ്രചരിപ്പിക്കുന്നുണ്ടാകും എന്നു ചിന്തിയക്കേണ്ടതുണ്ടു.

ഇവരുടെ ചുവടു പിടിച്ചു തന്നെ ക്രൈസ്തവ സഭകളും മറ്റൊരു ആയിരങ്ങളുടെ കണക്കുകളുമായി മുസ്ലിം സമുദായത്തിനെതിരെ സമൂഹത്തി കള്ളക്കഥക പ്രചരിപ്പിക്കുന്നു. എന്നു മാത്രമാല്ല ഇവർക്കു സ്വാധീനമുള്ള മാധ്യമങ്ങളും-ബ്യൂറോകസിയും-ജൂഡിഷ്വറി വരെയും വിഷപ്രചരണത്തി പരപര കണ്ണികളായി വേട്ടക്കാരുടെ ചങ്ങലെ തീർക്കുന്നു.

പ്രാഥമികമായ വിലയിരുത്തലി തന്നെ തെളിഞ്ഞു വരുന്ന ചില വസ്തുതകളുണ്ടു. ഹൈന്ദവ തിവ്രവാദികളെ സംബന്ധിച്ചിടത്തോളം കേരളം ഇന്നുമൊരു ബലിക്കേറാമെല തന്നെയായി നില നിൽക്കുന്നു. മറ്റുസംസ്ഥനങ്ങളി സംഘം പരീക്ഷിച്ചു വിചയിപ്പിച്ച ർഗ്ഗീയ ധ്രുവ്വീകരണവും അതുവഴിയുള്ള ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളു ഇതേ അനുപാതത്തി കേരളത്തി ഏകപക്ഷീയമായി വിജയിപ്പിച്ചെടുക്കാ സാധിച്ചിട്ടില്ല എന്നതാണതു. കേരള സമൂത്തി നില നിൽക്കുക്കുന്ന താരതമ്യേന ശക്തമായ മതനിരപേക്ഷത, ഇടതു പക്ഷ സാന്നിദ്ധ്യം, സംഘടിതമായ ന്യൂനപക്ഷങ്ങ ഇവയൊക്കെ ഏകപക്ഷീയമായ സംഘപരിവാ അജണ്ടക കേരളത്തി നടപ്പി വരുത്തുന്നതി തടസ്സങ്ങളായി നിലനിൽക്കുന്നു. എന്നു മാത്രമല്ല പല സന്ദർഭങ്ങളിലും ജനകീയമായ ചെറുത്തുനിപ്പു നേരിടാനാകാതെ സംഘ പ്രവർത്തകർ മാളത്തിലൊളിക്കുന്ന കാഴചകളും കേരളിയ്യ കാണുന്നുണ്ടു.

മറ്റു സംസ്ഥനങ്ങളി പരീക്ഷിച്ചു വിജയിച്ച ർഗ്ഗീയ വിഷം ൽപം ചില മാറ്റങ്ങളോടെ കേരള മോഡലി അവതരിപ്പിക്കാ ഹിന്ദുത്വ തിവ്രവാദിക ശ്രമിക്കുന്നതിന്റെ ഭാഗമാണു റോമിയോ പ്രചാരണം. മാസങ്ങളായി ഹിന്ദുത്വ പ്രചാരണത്തിന്റെ പിന്നി തന്നെയായിരുന്നു. ഒരു ബ്രേക്ക്ക് കിട്ടാ കാത്തുനിൽക്കുന്നതു പോലെ. സമയത്താണു മതെതര മുഖം മൂടിയണിഞ്ഞ ചില മാധ്യമങ്ങ വിഷയം പ്രോമോട്ടു ചെയ്യുന്നതും പൊതുസമൂഹങ്ങളി ർച്ചയാക്കുന്നതും. കേരളാകൗമുദി. മാത്രുഭൂമി, മനോരമ, കൈരളി പ്യൂപ്പി, ഏഷ്യാനെറ്റ്, ദീപിക എന്നിങ്ങന്നെ എല്ല മുഖ്യധാരാ നാട്യമുള്ള ക്രൈസ്തവ-ഹൈന്ദവ മാനേജ്മന്റ് മാധ്യമങ്ങ ർഗ്ഗീയതക്കു പ്രചാരണം ൽകി. മാസങ്ങൾക്കു മുന്നേ തിരുവനന്തപുരം ബീമാപള്ളിയി പോലീസ് നടത്തിയ മുസ്ലിം കൂട്ടക്കൊല ഏകപക്ഷീയമായി തമസ്ക്കരിച്ച മാധ്യമങ്ങ തന്നെയാണു മുസ്ലിം സമുദായത്തിനെതിരെയുള്ള വിഷപ്രചരണത്തിന്നു കവറേജ് ൽകിയതും.

എന്നാ ഇടയലേഖനങ്ങ, ജാഗ്രതാ സമിതി നോട്ടീസ് എന്നിവയൊക്കെയായി ൽപം വൈകി വന്ന ക്രസ്തവ സഭകളുടെനിലപാടുകളാണു ഇതി ഏറ്റവും കാപഠ്യം നിറഞ്ഞതായി മനസ്സിലാക്കുന്നതു. നിരന്തര മതപരിവർത്തനത്തിന്റെ ആരോപണം ഏറ്റുവാങ്ങുന്നവ തന്നെ മറ്റൊരു വിഭാഗത്തിനെതിരെ തീർത്തും വിഷലിപതമായ കണക്കുകളുമായി രംഗത്തു വരിക. ക്രൈസ്തവ സഭകൾക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സംഘപരിവാ ഉട തന്നെ അവർക്കു പൈന്തുണയുമായി രംഗത്തു വരിക. ഇതിന്റെയൊക്കെ മനശാസ്ത്രം അന്വേഷിക്കുമ്പോ കണ്ടെത്തുന്നതു കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഇതപരിന്ത്യമായ നിലപാടുകളെ കുറിച്ചാണു. ഹിയി ഫാഷിസ്റ്റ് ർക്കാർ അധികാരമേറ്റയുടനെ അധികാരത്തിന്റെ പങ്കു പറ്റാ സംഘണേതാക്കളെയും മറ്റു അധികാരികളെയും കണ്ടു വണങ്ങിയ പാരമ്പര്യമാണു കേരളത്തിലെ ക്രൈസ്തവ നേത്രിത്വത്തിനുള്ളതു. എന്നു മാത്രമല്ല ഉത്തരേന്തയി ക്രൈസ്തവർക്കു നേരെയുണ്ടായ ഫാഷിസ്റ്റ് അക്രമണങ്ങൾക്കെതിരെ ഒരു ജാഗ്രതാ നോട്ടിസൊ, ഒരു ഇടയ ലേഖനമോ നാളിതുവരെ ഇറക്കിയിട്ടില്ല. ഒളവണയി കന്യാസ്ത്രീകളെ ആക്രമിച്ച് ആറെസ്സെസ്സ് പ്രവർത്തകർക്കെതിരെയും ഒരു പ്രസ്ഥാവന പോലും കെരളത്തിലെ ക്രൈസ്തവ സഭകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

കേരളത്തിലെ വിദ്യഭ്യാസ മേഘലയിലെ കുത്തകാധികാരങ്ങ ചെറിയ രീതിയി പോലും ചോദ്യം ചെയ്തതിന്റെ പേരിൽസഭാ നേതൃത്വം നടത്തുന്ന അന്തമായ ഇടതുപക്ഷ വിരുദ്ധ പ്രചരണത്തിന്റെ ഒരു ശതമാനം പോലും സംഘ രാഷ്ട്രീയത്തിനെതിരെ നടത്തിയിട്ടില്ല എന്നതും കൂട്ടിവായിക്കേണ്ടതാണു. ഫാഷിസ്റ്റുക ബാബരീ മസ്ജിദ് തകർത്തതിന്റെ പിറ്റെന്നു പ്രമുഖ ക്രൈസ്തവ പത്രത്തിന്റെ മുഖപ്രസംഗം തന്നെ ചരിത്രപ്രസിദ്ധമാണല്ലോ? ഇവിടെ തെളിഞ്ഞു വരുന്ന വസ്തുത കേരളത്തിലെ സഭാ നേതൃത്വത്തിന്നു സംഘരാഷ്ട്രീയത്തൊടും, സംഘരാഷ്ട്രീയ അജണ്ടകളോടുമുള്ള പ്രതിപത്തിയാണു. ഫാഷിസ്റ്റ് പ്രസ്ഥനത്തിനും കെരളത്തിലെ സഭകളോടു തിരിച്ചും നിലപാടു തന്നെയാണുള്ളതു. ഏതെങ്കിലുമൊരു മുസ്ലിം നാമധാരി അബദ്ധത്തിലെങ്ങാനും ഉന്നത ഉദ്ധ്യോഗപഥവിയിലെങ്ങാനുമെത്തിയാ ഒറ്റപ്പെടുത്തി അക്ക്രമിക്കുന്ന പരിവാ സംഘടനക, കേരള ഭരണത്തിന്റെ മുക്കിലും മൂലയിലും നിറ സാന്നിദ്ധ്യമായ ക്രൈസ്തവരെ കുറിച്ചു ന്യൂനപക്ഷപ്രീണനമെന്ന പേരി നാളിതുവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും കൂട്ടിവായിക്കേണ്ടതുണ്ടു.

ക്രൈസതവ സഭകളെ വിഷപ്രചരണത്തിനു പ്രേരിപ്പിച്ച ംറ്റു ഘറ്റകങ്ങളുമുണ്ടു. അതി ഏറ്റവും പ്രധാനമായതു സിസ്റ്റ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ പ്രതികളെ സം രക്ഷിക്കുന്നതി സഭ കാണിക്കുന്ന അമിതാവേശം പൊതുസമൂഹത്തിലും, ക്രൈസ്തവ സമൂഹത്തിലും ശ്രിഷ്ഠിച്ച വികാരമാണു. പോലിസും, ഒരു പരിധി വരെ നീതിപീഠവും കുറ്റവാളികളായി കണ്ടെത്തിയ മൂവ സംഘത്തിന്നു വേണ്ടി വത്തിക്കാ വരെ നീണ്ടു നിൽക്കുന്ന സമ്മർദ്ധങ്ങൾക്കു പിന്നി, പിടിച്ചതി വലുതു മാളത്തിലൂണ്ടോ എന്ന സാമൂഹിക സംശയം സഭക്കെതിരെ നില നിൽക്കുന്നുണ്ടു. അതോടൊപ്പം സിസ്റ്റ അഭയയുടെ കൊലപാതകവും അതിനെ തുടർന്നുന്റായ വിവാദങ്ങൾക്കും ശേഷം കന്ന്സ്യാസ്ത്രികളാകാ ക്രൈസ്തവ സമൂത്തി നിന്നു പണ്ടെ പോലെ താൽപര്യമില്ലെന്നു സഭാ നെതൃത്വം തന്നെ തുറന്നു പറയുന്നു.

യൂണിയ ഒഫ് കാതലിക് ഏഷ്യ ന്യ്യൂസ് എന്ന സൈറ്റിനു ൽകിയ അഭിമുഖത്തി സിസ്റ്റ അഭയ ൾപ്പെടുന്ന സന്യാസി സമൂത്തിന്റെ സുപ്പീരിയ ജനറ സിസ്റ്റ ആനി ജോ ആണു തങ്ങളുടെ സന്യാസി സമൂഹം നാൽക്കുനാൾ ശുഷ്ക്കിച്ചു വരികയാണെന്നു സമതിച്ചതു. എന്നു മാത്രമല്ല രക്ഷിതാക്ക മഠവുമായി ബന്ധപ്പെട്ടു വാർത്താമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെ മഠങ്ങളി അനാശാസ്യമായ്തു നടക്കുന്നുണ്ടോ എന്നുള്ള ചോദ്യവും ഏറിവരുന്നുണ്ടത്രെ. ഇതിനൊപ്പം തന്നെയാണു ത്രിശൂ അമല മെഡിക്ക കൊളേജ്, വിമല കോളേജ് സ്ഥപനങ്ങളുടെ ഡയറക്ടരായിരുന്ന സിസ്റ്റ ജസ്മി മുപ്പത്തിമൂന്നു കൊല്ലത്തെ സഭാജിവിതം പരസ്യമായി അവസ്സാനിപ്പിച്ചു ക്രൈസ്തവ സഭകൾക്കു ക്ഷതം ൽകിയതു. രാജിയി മാത്രം കാര്യങ്ങ ഒതുക്കത്തെ തന്റെ സഭാ ജീവിതത്തിലെ അനുഭവങ്ങ ആത്മകഥയാകി പ്രസിദ്ധീകരിക്കുകയും ചെയ്തു. സമൂഹം മാന്യമായി ഗണിക്കുന്ന ഒരു വിഭാഗത്തിന്റെ മറുവശം ഗ്രന്ഥത്തിലൂടെ പുറം ലോകം അറിയുകയും ചെയ്തു. സ്വ ർഗ്ഗ ലൈഗീകത, സ്തീപുരുഷ ലൈംഗീകത, അസൂയ, കുശുമ്പു ഇങ്ങിനെ എണ്ണിയാ ഒടുങ്ങാത്ത 'സദ്ഗുണങ്ങളുടെ' ആകെ തുകയാണു ഓരോ മഠങ്ങളുമെന്നു സ്വന്തം അനുഭവ സാക്ഷ്യത്തിലൂടെ ജസ്മി മാലോകരൊടു വിളിച്ചു പറഞ്ഞു. വാർത്തകൾ സഭക്കുണ്ടാക്കിയ ചീത്തപ്പേ ചില്ലറയല്ല. കഴിഞ്ഞ ർഷങ്ങളിലെ ബെസ്റ്റ് സെല്ലറുമായിരുന്നു ജസ്മിയുടെ ആത്മകഥ ഗ്രന്ഥം. വഴിയി പോകുന്നവ കന്യാസ്ത്രീമഠങ്ങളെ നോക്കി ദ്വയാർത്ഥത്തിൽ കമന്റു പറയുന്നതു വരെ കാര്യങ്ങ എത്തിപ്പെട്ടു. പൊതുജനമദ്ധ്യേ നിലനിൽക്കുന്ന മോശം ഇമേജ് മറികടക്കാ സഭാ നേതൃത്വം കണ്ട ഒരു ചെപ്പടിവിദ്യയാണു സംഘപരിവാരിനെ തോൽപ്പിക്കുന്ന വിഷപ്രചരണം. വാസ്ഥവത്തി പ്രലോപിച്ചും, കാഷ് കൊടുത്തും മതപരിവർത്തനം നടത്താ ശ്രമിക്കുന്നത് ആരാണു എന്നു പൊതുജനങ്ങൾക്കറിയാം. ഒരു പ്രാഹേളികയായി 'ലവ് ജിഹാടെന്ന' വാക്കു ഇട്ടുകൊടുത്താ മാധ്യമങ്ങ അതു ഏറ്റുപിടിക്കുമെന്നും, കുഞ്ഞാടുകളുടെയെങ്കിലും ശ്രദ്ധ അതിലേക്കു തിരിയുമെന്ന് ധാരണയി നിന്നാണു മുസ്ലിം സമുദായത്തിനെതിരെയുള്ള കുപ്രചരണത്തി സഭകളും ഭാഗമായതു.

സ്വാഭാവികമായി തന്നെ ഫാഷിസ്റ്റ്-ക്രൈസ്തവസ്വാധീനമുള്ള ബ്യൂറോകസിയും, പോലീസും ഒരു പരിധിവരെ നീതിപീഠവും പ്രചരണത്തിന്റെ വാഹകാരയി മാറി.

ഇതിനേകളേറെ ഗൗരവമായതു ഇടതുപക്ഷമടക്കമുള്ള പൊതുസമൂഹം വിഷയത്തി പുലർത്തുന്ന നിസ്സംഗതയാണു. കേരളത്തിനെ ർഗ്ഗീയമായി ധ്രുവ്വ്കരിക്കുന നിലയി സംഘടിത ശക്തിക നടത്തുന്ന വിഷപ്രചരണത്തിനെതിരെ ഒരു മറുപടി പോലും ഇടതുപക്ഷ പ്രസ്ഥാനങ്ങളി നിന്നുണ്ടായിട്ടില്ല എന്നു മാത്രമല, പത്തനം തിട്ടയി ഷഹൻഷാ എന്ന ചെറുപ്പക്കാരന്റെ കൂടെ വിവാഹത്തിനു തയ്യാറായ പെൺകുട്ടികളുമായി ബന്ധപ്പെട്ട സഭവം ഊതിക്കത്തിക്കുന്നതി കൈരളി പ്യൂപ്പി ചാനലുക സംഘപരീവാ മാധ്യമങ്ങളെ പോലും കടത്തി വെട്ടി.

കോളേജു തലത്തി വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ക്യാ വാശി ങ്ങിന്റെ ഭാഗമായി എസ്,എഫ്. പ്രീഡിഗ്രിക്കു പുതുതായി വന്നു ചേർന്ന വിദ്യാർത്ഥികളുടെ നിശ്പക്ഷതയുടെ തെറ്റായ വശത്തെ സൂചിപ്പിക്കാ നിരന്തരം പറയുന്ന ഒരു കഥയുണ്ടു. കാട്ടി സിംഹത്തിനു മുന്നി അകപ്പെട്ട ഒരു മാ കുട്ടിയുടെ കഥ. സംഭവം കാണേണ്ടി വരുന്ന ഒരു വ്യക്തി എടുക്കുന്ന നിലപാടിന്റെ പ്രതിബദ്ധത. സിംഹത്തിനെ സഹായിച്ചാ സംഹത്തിന്റെ പക്ഷമാകും. അതേ സമയം മാനിനെ സഹായിച്ചാലോ മാനിന്റെ പക്ഷമെന്ന പേരും. അതു കൊണ്ടു ഇരയെ വേട്ടക്കരനായ സിംഹത്തിന്റെ മുന്നിലിട്ടുപേക്ഷിച്ചു നിശ്പക്ഷ നാകാം എന്നു തിരുമാനിച്ച യ്ഥർത്ഥത്തിൽ ആരെയാണു നാം സഹായിക്കുന്നതു എന്ന ലളിതമായ ചോദ്യം.

ചോദ്യം ഇന്നു കെരളത്തിലെ മുസ്ലിം സമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങളോടു തിരിച്ചു ചോദിക്കുന്നു. നിശ്പക്ഷത കാപഠ്യമല്ലേ? നിഷ്പ്ക്ഷ നാഠ്യം വേട്ടക്കാരെ സഹായിക്കനൂള്ളതല്ലേ? ഇടതുപക്ഷത്തിനേരെയുള്ള മാധ്യമ സിണ്ടിക്കേറ്റിനെ കുറുച്ചു നിരന്തരം വാചാലനാകുന്ന സഖാക്ക ഇടതുപക്ഷ മാധ്യമങ്ങ അടക്കം അണിനിരന്ന മുസ്ലിം വിരുദ്ധ സിണ്ടികേറ്റിനെ കുറിച്ചു അറിയാത്തതോ അതോ അറിഞ്ഞതായി നടിക്കാത്തതോ?

1 comment: