Saturday, November 14, 2009

ശവമായ പവനാഴി. കർണ്ണാടക സർക്കാരും ലവ്‌ ജിഹാദിന്റെ കണ്ണികൾ?

ശവമായ പവനാഴി. കർണ്ണാടക സർക്കാരും ലവ്‌ ജിഹാദിന്റെ കണ്ണികൾ?

സാക്ഷാൽ സഖാവു നരെന്ദ്രമോഡിയുടെ ട്രൈനീയായ കർണ്ണാടകയിലെ സംഘി സർക്കാരും ലവ്‌ ജിഹാദിനെ കയ്യൊഴിഞ്ഞിരിക്കുന്നു. കർണ്ണാടകയിലെ ബി.ജെ.പി സർക്കാരിന്റെ സി.ഐ.ഡി. കർണ്ണാടക ഹൈകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കർണ്ണാടകയിൽ ലവ്‌ ജിഹാടെന്ന ഒരു പ്രസ്ഥാനമോ, മതപരിവർത്തനത്തിനു ശ്രമിക്കുന്ന മറ്റേതെങ്കിലും സംഘടനകളോ പ്രവർത്തിക്കുന്നുവേന്നു കണ്ടെത്തുന്ന തെളിവുകളില്ലെന്നു പ്രസ്ഥാവിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട അഷകറിന്റെ കൂടെ ജിവിക്കാൻ ഇരുപതു വയസു തികഞ്ഞ പ്രായപൂർത്തിയായതും അഷകറിന്റെ നിയമാനുസൃത പത്നിയുമായ സിൽജ എന്ന നസ്രിനെ ബഹുമാനപ്പെട്ട കർണ്ണാടക ഹൈകോടതി അനുവധിച്ചിരിക്കുന്നു.

ദൈവത്തിന്നു നന്ദി പറയാം കാര്യങ്ങൾ ഇവിടം അവസാനിച്ചതിൽ. കർണ്ണാടക സർക്കാർ പോട്ടക്കോ, മോക്കക്കോ തതുല്യമായ വകുപ്പുകൾ ഒന്നും അഷകർ എന്ന ജിഹാദി റൊമിയോയുടെ മേൽ ചുമത്താതിരുന്നതിൽ. അതല്ലെങ്കിൽ ഇനിയുമവസാനിക്കത്ത ബംഗലൂരു സ്ഫോടന കേസിൽ പ്രതി ചേർക്കാഞ്ഞതിൽ.

കുമ്മനം രാജഷേഖരനും, ശശിക ല ടീചറും കൊണ്ടുനടക്കുന്ന കണക്കുകളുടെ ആധികാരികത വെള്ളപള്ളിക്കും, മനോരമക്കും, സത്യകൃസ്ത്യാനികൾക്കും ബോധ്യപ്പെട്ടെങ്കിലും മിനിമം സംഘപരിവാറിന്റെ കർണ്ണാടക സർക്കരിനു പോലും സ്വീകാര്യമല്ല എന്നു ചുരുക്കം. കാവി സർക്കാരും കയ്യൊഴിഞ്ഞ സ്ഥിതിക്കു വെള്ളാപള്ളി പറഞ്ഞുകളഞ്ഞ റോമിയോ ജിഹാദികൾ പാക്കിസ്ഥാനിലേക്കു കടത്തിവിട്ട ആയിരങ്ങളായ സ്ത്രികളുടെ അവസ്ഥ ഇനി എന്താണാവോ? പാക്കിസ്ഥാനി പോയി അവരെ വിമോചിപ്പിക്കാൻ ആരുമില്ലേ ഈ മതേതര കേരളത്തിൽ? എസ്‌.എൻ.ഡി.പിക്കു തന്നെ ഒരു യാത്ര നടത്താം. അഹിംസാ വാദികളായ തോഗാഡിയയും കൂട്ടരും നട്ത്തുന്ന വിശ്വ മംഗള യാത്ര പോലെ ഒരു വിമോചന യാത്ര, പാക്കിസ്ഥാനിലേക്കു. അവിടെയാണെങ്കിൽ ഇപ്പോൽ യാത്രയൊക്കെ ചെയ്തു ചുറ്റിയടിക്കാൻ പറ്റിയ സമയവുമാണു. വെള്ളാപള്ളിയെ കാശുകൊടുത്തു അനുയായികൾ സ്വികരിക്കുന്നതു പോലെ പുഷ്പവൃഷ്ഠി കൊണ്ടു തന്നെ സ്വീകരിക്കപ്പെടും തീർച്ച. പറ്റുമെങ്കിൽ ഒരു യൂനിറ്റുമിടാം പാക്കിസ്ഥാനിലെ ജിഹാദികളുടെ ദുരിധമനുഭവിക്കുന്ന സ്ത്രികൾക്കായി.

മുൻപേ കേരളാ ഡി.ജി.പി കേരള ഹൈകോടതിയിൽ നൽകിയ രണ്ടു റിപ്പോർട്ടിലും ഇതേ വിവരങ്ങൾ തന്നെയാണു നൽകിയിരിക്കുന്നതു. ആദ്യ റിപ്പോർട്ടിൽ വേണ്ടത്ര തൃപ്തിവരാഞ്ഞ ഹൈകോടതി ജഡ്ജി കെ.ടി.ശങ്കരൻ കൂടുതൽ തെളിവുകളുമായി വിശദമായ ലേഖാമൂലമുള്ള റിപ്പോർട്ട്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വിലയിരുത്തലുമടക്കം പുതുതായി ഹൈകോടതിയിൽ സമർപ്പികണമെന്നു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു കേരള ഡി.ജി.പി ജേകബ്‌ പുന്നൂസ്‌ കേരളത്തിലെ മുഴുവൻ മുസ്ലിം പ്രേമങ്ങളുടെയും ജാതകം പരിഷോധിച്ചു വിശദമയ സത്യവാങ്ങ്മൂലം നൽകിയതും. കേരള ഡി.ജി.പിയല്ല സാക്ഷാൽ മോസാദ്‌ തന്നെ അന്വേഷിച്ചാലും ഇത്തരത്തിലുള്ള ഒരു പ്രസ്ഥനത്തെയോ, ലക്ഷ്യത്തെയോ വിഷലിപ്തമായ സംഘി മനസ്സുകളിലല്ലാതെ മറ്റെവിടെയും കാണാൻ സാധിക്കുകയില്ല എന്നു കേരളത്തിലെ കൊച്ചു കുട്ടിക്കു വരെ അറിയാം.
എന്നാൽ പോലും സംഘപരിവാർ അഴിച്ചുവിട്ട ഈ കുപ്രചരണത്തിൽ മതേതര മുഖം മൂടിയണിഞ്ഞ പല വിഷവിത്തുക്കളും ഭാഗവാക്കായി മാറി എന്നതും, കേരളത്തിലെ പൊതുസമൂഹം ഇതു ഫാഷിസ്റ്റുകൾ ആഗ്രഹിക്കും നിലക്കു ചർച്ചക്കെടുത്തു എന്നതു ഒരു മതേതര ദുരന്തമായി മാറി. എല്ലാവർക്കും പറയുവാനുള്ളതു ചില ആയിരങ്ങളുടെ കണക്കുകൾ. ആധികാരികതയോ, വിശ്വ സ്യതയോ ചോദിച്ചാൽ പിന്നെ ഉരുണ്ടുകളി.

വാസ്തവത്തിൽ സംഘപരിവാർ ലക്ഷ്യം വെച്ചത്‌ മറ്റൊന്നുമല്ല.കാടടച്ച്‌ മുസ്ലിം സമുധായത്തിനു നേരെ നിബന്ധമതപരിവർത്തന ആരോപണം നടത്തുക. പൊതു സമൂഹത്തിനു മുന്നിൽ മുസ്ലിം സമുധായത്തെ അപരാധികളാക്കുക.ഇതെ സമയം തന്നെ കുത്സിത മാർഗ്ഗങ്ങളിലൂടെ കാവി റോമിയോമാർ മുഖേന മുസ്ലിം-ക്രൈസ്തവ സ്ത്രികളെ ആര്യസമാജവും മറ്റു സംഘി കേന്ദ്രങ്ങൾ വഴിയും മതപരിവർത്തനം നടത്തുക.

ഈയടുത്ത ദിവസം എന്റെ നാട്ടിൽ തിരിവിതാംകുർ മേഘലയിൽ നിന്നുള്ള ഒരു ആറെസ്സെസ്സ്‌ പ്രവർത്തകന്റെ കൂടെ ഒരു മുസ്ലിം പെൺകുട്ടി ഓടിപ്പോയി. എന്നു മാത്രമല്ല പോയതിന്റെ രണ്ടുദിവസത്തിനു ശേഷം സ്വന്തം വീട്ടിലേക്കു വിളിച്ചു പറഞ്ഞതു ഞങ്ങളെ അന്വേഷിക്കണ്ട എന്നും, അമ്പലത്തിൽ വെച്ചു വിവാഹം കഴിഞ്ഞു എന്നുമാണു. ആ കുടുമ്പത്തിന്റെ പൊതുനിലവാരം വെച്ചു നാട്ടുകാർക്കൊന്നും അതിൽ അത്ഭുതം തോന്നിയില്ല. ദുർന്നടപ്പുകാരെന്നു ആരോപണമുള്ള ഒരു കുടുമ്പത്തിന്റെ സ്വാഭവികമായ പരിണാമം എന്നേ ചിന്തിച്ചുള്ളൂ. എന്നാൽ സംഘപരിവാർ ഉന്നം വെക്കുന്നതു ഈ ദുർന്നടപ്പുകാരെ കൊണ്ടുപോയി നന്നാക്കികളയാമെന്നല്ല മറിച്ചു കാടടച്ചുള്ള കുപ്രചരണത്തിന്റെ മറവിൽ സ്വന്തം അജണ്ടകൾ പൂർത്തിയാക്കുക എന്നതാണതു. ലവ്‌ ജിഹാദ്‌ വിവാദം കത്തി നിൽക്കുമ്പോൽ തന്നെ സമാന സ്വഭാവമുള്ള ഒരു പാടു സംഭവങ്ങൾ കേരളത്തിൽ നിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാലിതൊന്നും ഏതെങ്കിലുമൊരു "മതേതര"മാധ്യങ്ങളിലോ, ചാനലുകളിൾ ചർച്ചക്കു വന്നില്ല. തംസ്ക്കരിക്കപ്പെട്ട പത്രപ്രവർത്തനത്തിനു ഒരു ഇരകൂടി.എന്നൽ വൈകിയെങ്കിലും കേരളത്തിലെ പൊതു വ്യക്തിത്വങ്ങളും ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രിയ നേതാക്കളും ഈ സംഘി അജ്ണ്ടക്കെതിരെ ശക്തമായയി രംഗത്തു വന്നതു ഫാഷിസ്റ്റ്‌ പ്രചാരണത്തിന്റെ മാറ്റൊന്നു കുറച്ചു എന്നു മാത്രമല്ല അതു വരെ റോമിയോ കഥകൾ വിറ്റു പ്രചാരണം വർദ്ധിപ്പിച്ചിരുന്ന ചില "മതെതര മാധ്യമങ്ങൾ" കുപ്രചരണത്തിന്റെ തോതു ചെറിയ രിതിയിലെങ്കിലും കുറക്കുവാനും കാരണമായി. വയലാർ രവിയെ പോലുള്ള വ്യക്തികൾ ഇതെല്ലാം സംഘി അജണ്ടകളുടെ ഭാഗമെന്നു തന്നെ പൊതുസമൂഹത്തോടു തുറന്നുപറഞ്ഞു. എന്നാൽ ഇടതുപക്ഷ പ്രസ്ഥനങ്ങളുടെ വേട്ടക്കാരനു കൂട്ടു നിൽക്കുന്ന മൗനം ഏറെ ശ്രദ്ധേയവുമായി. എന്തിനുമേതിനും മാധ്യമ സിണ്ടികേറ്റിനെ കുറ്റം പറയുന്ന സ:പിണറായി "ഈ വിഷയത്തിൽ എന്നെ കൊണ്ടു എന്തെങ്കിലും പറയിപ്പിക്കാമെന്നു നിങ്ങൾ കരുതേണ്ട എന്നാണു" പത്രക്കാരോടു പറഞ്ഞതു. അല്ലെങ്കിൽ തന്നെ മാർക്കിസ്റ്റുകാർക്കെവിടെ ഇതിനോക്കെ സമയം? തെറ്റു തിരുത്തൽ പ്രക്രിയ അരങ്ങു തകർക്കുകയല്ലേ? ഒരു ദശാബ്ദം മുന്നേ നടപ്പിലാക്കി "വിജയം വരിച്ച" തെറ്റുതിരുത്തൽ പ്രക്രിയ പോലെ തന്നെ "വൻ വിജയമാകും" ഇപ്പോഴത്തെ പോളിറ്റ്‌ ബ്യൂറോ സ്പ്പ്ൺസേർഡ്‌ തെറ്റു തിരുത്തൽ എന്നാണു പൊതുജന സംശാരം.


താൽകാലികമായെങ്കിലും ഫാസിസ്റ്റ്‌ അജണ്ടകൾക്കു കർണ്ണാടകയിലെ സംഘപരിവാർ സർക്കാരിൽ നിന്നും തിരിച്ചടി കിട്ടിയിരിക്കുന്നു. ഫാഷിസ്റ്റുകൾ സ്ഥിരം പറയുന്ന ന്യൂനപക്ഷ പ്രീണനനയം എന്തൊക്കെ തന്നെയായാലും കർണ്ണാടകയിലെ സംഘി സർക്കാരിനെതിരെ ആരോപിക്കുക സാധ്യമല്ലല്ലോ? എന്നാൽ ഈ കുപ്രചരണം കേരള സമൂഹത്തിൽ വിതറിയ വിഷലിപ്തമായ ധ്രുവ്വീകരണവും അതിനു മാധ്യമങ്ങളും. ഭരണവെർഗ്ഗവും, രാഷ്ട്രീയ പാർട്ടികളും നൽകിയ പി ന്തുണയും മതനിരപേക്ഷതയുടെ വക്താക്കൾക്ക്‌ ആശാസ്യമല്ല.

പിൻ കുറി: ഒരു സുഹ്ത്തു പറഞ്ഞത്‌ "കുമ്മനം രാജശേഖരന്റെയും, വെള്ളാപള്ളിയുടെയും വീട്ടിലെ പെൺകുട്ടികൾ വെയ്‌ലി ചാടിപ്പോകുന്നുണ്ടെങ്കിൽ വഴിയേ പോകുന്ന മേത്തരെയല്ല കുറ്റപ്പെടുത്തേണ്ടത്‌. മറിച്ച്‌, വീട്ടിലെ പുരുഷ വേഷം ധരിച്ച്‌ ഭീഷമരുടെ ഘാതകരെയാണെന്നാണു." നോ കമന്റ്സ്‌

Wednesday, November 11, 2009

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും.

11/11/2009

ഉപതെരഞ്ഞെടുപ്പും, എസ്‌.ഡി.പി.ഐയുടെ കന്നിയങ്കവും.

ഉപതെരഞ്ഞെടുപ്പുക എന്നും ശ്രദ്ധേയമാകുന്നത്നിയമനിർമ്മാണ സഭയിലെ അംഗ ർദ്ധനവിനേക്കാൾ അതതു സമയത്തെ രാഷ്ട്രീയ ഘടകങ്ങളെ പൊതുജനം എങ്ങിനെ നോക്കിക്കാണുന്നു എന്ന നിലക്കാണു. ഭരണത്തിലിക്കുന്ന രാഷ്ടീയകക്ഷിയുടെ ജനപിന്തുണയാണു ഇത്തരത്തിലുള്ള ടെസ്റ്റ്ഡോസുക വഴി സാധാരണനിലയി പരീക്ഷിക്കപ്പെടാറുള്ളതു. നിലക്കു തന്നെ ർവ്വ്വായുധഭൂഷിതരായി കിട്ടവുന്നതി ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ രാഷ്ട്രീയപാർട്ടികൾ രംഗത്തിറക്കി രംഗം കൊഴുപ്പിക്കുന്നു. പണവും പ്രചരണകോലാഹലങ്ങളും ആവശ്യത്തിലധികം. തലയെടുപ്പുള്ള കേന്ദ്രനേതാക്കളും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും,ആത്മീയനേതാക്കളുമൊക്കെ തെരുവു യോഗങ്ങളിലും, കുടുംബയോഗങ്ങളിലുമൊക്കെ ജനങ്ങളെ അഭിസംഭോധന ചെയ്യുന്നു. ചുരുക്കത്തി യുദ്ധാന്തരീക്ഷമാണു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഉയർന്നു വരിക.

കേരളത്തി ഇക്കാലയളവി നടന്ന ഉപതിരഞ്ഞെടുപ്പുകളി അതതുകാലത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടും മത്സരം കൊണ്ടും ഏറ്റവും ശൃദ്ധേയമായ ഉപതെരഞ്ഞെടുപ്പുക നടന്നിട്ടുള്ളതു ബാബരി മസ്ജിതിന്റെ തകർച്ചക്കു ശേഷം നടന്ന ഒറ്റപ്പലം ലോകസഭ ഉപതെരഞ്ഞെടുപ്പും, ഗുരുവായൂ നിയമസഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുമായിരുന്നു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ വിറും വാശിയും മുഴുക്കെ ഒറ്റ മണ്ഠലത്തി കേന്ദ്രീകരിക്കപ്പെട്ട മത്സരങ്ങളി പതിവു പോലെ ഭരണ വിരുദ്ധ വികാരമാണു വിധി നിർണ്ണയിച്ചതു. ഇത്തവണയും പതിവു തെറ്റിയില്ല. ഭരണമുന്നണി അടിയൊഴുക്കുക പ്രതീക്ഷിച്ചു കാത്തിരുന്നെങ്കിലും ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ കുത്തൊഴുക്കി ഭരണപക്ഷമായ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രത്യേകിച്ചും സി.പി.എമ്മിന്റെ ശവപ്പെട്ടിയി ഒരാണികൂടി അടിച്ചുചേർത്തു ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു മണ്ഠലങ്ങളിലും പ്രതിപക്ഷം തിളക്കമാർന്ന വിജയം കരസ്ഥമാക്കി. അബ്ദുല്ലക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി. സി.പി.എമ്മിനാ നിശ്കാസിതരായവ ഗതിപിടിക്കുകയില്ല അല്ലെങ്കി ഗതി പിടിപ്പിക്കുകയില്ല എന്ന ആഗോള നിയമം പൊളിച്ചെഴുതപ്പെട്ടു. അടിക്കുന്നെങ്കി കരണത്തു തന്നെ അടിക്കണമെനു പറഞ്ഞതു പോലെ സി.പി.എമ്മിന്റെ സ്വന്തം തട്ടകമായ കണ്ണൂരി തന്നെ അതും പാർട്ടിക്കു കിട്ടാവുന്നതി വെച്ച്ഏറ്റവും മികച്ച സ്ഥാനാർത്ഥിയായ എം.വി.ജയരാജനിലൂടെ കണ്ണിലെ കരടായ സുധാകരന്റെയും അസുരവിത്തായ അബ്ദുല്ലകുട്ടിയുടെയും കയ്യി നിന്നു തന്നെ കിട്ടി നല്ല അടി തന്നെ.
വിജയം വരാ പോകുന്ന തൃതല പഞ്ചായത്തു തീരഞ്ഞെടുപ്പുകളിലും, മാസങ്ങൾക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും നാന്ദിയാകുമെന്നു ഉറപ്പു.

രാഷ്ട്രീയ പതിവു നാടകങ്ങ മാറ്റി നിറുത്തിയാ ഇത്തവണ കേരളത്തി നടന്ന ഉപതെരഞ്ഞെടുപ്പി ശ്രദ്ധേയമായ ഒരു ഘടകം പുതുതായി രംഗപ്രവേശനം ചെയ്യപ്പെട്ട എസ്‌.ഡി.പി എന്ന രാഷ്ട്രീയപാർട്ടിയുടെ രാഷ്ട്രീയ ഗോതയിലെ കന്നിപോരാട്ടമാണു. തെരഞ്ഞെടുപ്പിനു മുന്നേ മുഖ്യധാരാ മാധ്യമങ്ങ ഘടകത്തെ പരമാവധി തമസ്ക്കരിച്ചെങ്കിലും അവരും ശ്രദ്ധയോടെ തന്നെ നിരിക്ഷിക്കുകയായിരുന്നു എസ്‌.ഡി.പി.ഐയുടെ കന്നിയങ്കത്തെ. അതുകൊണ്ടു കൂടിയാണു തെരഞ്ഞെടുപ്പിനു മുന്നേ എസ്‌.ഡി.പി എന്ന വാക്കുപോലും പത്രത്താളിന്റെ ചരമകോളത്തി പോലും വരാതെ ശ്രദ്ധിച്ച ചില "മൂല്യാധിഷ്ടിത മാധ്യമ"ങ്ങ ഫലപ്രഖ്യാപനത്തിനു ശേഷം എസ്‌.ഡി.പി.ഐക്കു വോട്ടു കിട്ടാത്ത ബൂത്തുകളുടെ വിശദമായ കണക്കുകളുമായി കേന്ദ്രം ഭരിച്ച രാഷ്ട്രീയ പാർട്ടിയുടെ കൂടെ താരതമ്യം ചെയ്തു തമസ്ക്കരണത്തിന്റെ പുതിയ പത്രപ്രവർത്തന ശൈലിയുമായി രംഗപ്രവേശനം ചെയ്തത്‌. എസ്‌.ഡി.പി ഐയുടെ കന്നിയങ്കത്തിലെ പ്രകടനം ആത്മവിശ്വാസം ൽക്കുന്നതെങ്കിലും കുറെകൂടി ശ്രദ്ധേയമായ ഒരു ഫലം നേതാക്കളും, അണികളും, അതിനേകാളേറെ എസ്‌.ഡി.പി. എന്ന രാഷ്ട്രീയ പാർട്ടിയുടെ കാരണക്കാരായ പോപുല ഫ്രെണ്ടിന്റെ അഭ്യുദയാംകാഷികളും വെച്ചു പുലർത്തിയിരുന്നു എന്നു വ്യക്തം. അത്തരമൊരു നിലവാരത്തിലേക്കു ഉയരാ പല കാരണങ്ങ കൊണ്ടും തെരഞ്ഞെടുപ്പു ഗോതയിലെ കന്നിയങ്കത്തി സാധിച്ചില്ല എനു വേണം കരുതാ.


ഇത്തവണ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സമയത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ടു. അതി ഏറ്റവും പ്രധാനം ദേശിയ രാഷ്ട്രീയത്തിലേക്കുള്ള കോൺഗ്രസ്സ്പാർട്ടിയുടെ അതിശക്തവും ഏകപ്ക്ഷീയവുമായ തിരിച്ചു വരവാണു. തരംഗം കേരളത്തി മാത്രം ഒതുങ്ങി നിൽകുന്നതുമല്ല. മറിച്ചു ഇന്ത്യയിലാകമാനം ർഗ്ഗീയ-പ്രാദേശിക രാഷ്ട്രീയ പാർട്ടിയക്ലെ സ്വയം കയ്യൊഴിഞ്ഞു ഇന്ത്യ ജനത കൂട്ടത്തോടെ കോൺഗ്രസ്എന്ന രാഷ്ട്രീയ പാർട്ടിയിൽ ഒരിക്ക കൂടി അഭയം പ്രാപിക്കുകയാണു. മൂന്നു ദശാബ്ദത്തെ മാർക്കിസ്റ്റ്കുത്തക ഭരണം തകർക്കുന്ന നിലയിലേക്കുള്ള ബംഗാളിലെ തൃണമൂ കോൺഗ്രസ്സ്മുന്നേറ്റം. ഉത്തർപ്പ്രദേശിലെ മുലായം-ബി.ജെ.പി ശക്തികളൂടെ ശക്തിക്ഷയത്തി നിന്നൂർജ്ജം കൊണ്ടു തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസ്സ്‌.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പി വെറും ആറായിരം വോട്ടുക മാത്രം കിട്ടിയ ഉത്ത പ്രദേശിലെ ഫിറോസാബാദി നിന്നു വെറും മാസങ്ങൾക്കു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പി കോൺഗ്രസ്സ്സ്ഥാനാർത്ഥിയായ രാജ്ബബ്ബാ ൺപത്തിയയ്യായിരം പരം വോട്ടുകൾക്കു മുലായമിന്റെ സിറ്റിങ്ങ്സിറ്റ്പിടിച്ചെടുത്തുവേന്നു പറയുമ്പോ തന്നെ ഒരിക്കൽകൂടി കോൺഗ്രസ്സിനു ദേശിയ തലത്തി തന്നെ കിട്ടുന്ന സ്വീകാര്യത ഊഹിക്കവുന്നതേയുള്ളൂ.

രണ്ടാമത്തെ ഘടകമെന്നതു അതിശക്തമായ ഭരണ വിരുദ്ധ-ഇടതു പക്ഷ വിരുദ്ധ തരംഗം കേരളത്തി നിലവിലുണ്ടു എന്നതാണത്‌. ഇടതുപക്ഷ ഭരണത്തിന്റെ പിടിപ്പുകേടും തമ്മിൽതല്ലും, മാധ്യമങ്ങളുടെ ഏകപക്ഷീയമായ പ്രചാരണവും, ഹൈകോടതിയുടെ ഇടക്കിടെയുള്ള ഗവൺമന്റ്വിരുദ്ധ ഇടപെടലുകളും, പരാമർശങ്ങളും, ർവ്വ്വോപരി കേരളത്തിലെ സംഘടിത ന്യൂനപക്ഷങ്ങളെ നിരന്തരമായി വെറുപ്പിക്കുന്ന നയപരിപാടികളുമൊക്കെയായി ജനങ്ങളി അതി ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടു. അതിന്റെ മറുവശമായി മാധ്യമങ്ങ ഉയർത്തിക്കാണിക്കുന്നത്പ്രതിപക്ഷ രാഷ്ട്രീയത്തെയും, നേതാക്കളെയുമയിരുന്നു.
മറ്റൊരു പ്രധാന ഘടകം ചരിത്രത്തിലാധ്യമായി പൊതുസമൂഹത്തി ർച്ചയാകുന്ന നിലക്കു കോൺഗ്രസ്സ്തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയി മുസ്ലിം നാമധാരികൾക്കു ഇടം ൽകി എന്നതാണത്‌. ഇടതുപക്ഷ കുത്തൊഴുക്കി പോലും കോൺഗ്രസ്സിന്റെ കച്ചിത്തുരുമ്പായി എന്നും നിലനിൽക്കുന്ന കണ്ണൂരി ഒരു മുസ്ലിമിനെ തന്നെ അതും സി.പി.എമിന്റെ പീഡനമേറ്റ്വാങ്ങിയെന്ന മാധ്യമ പ്രചാരണത്തിലൂടെ ശ്രദ്ധേയനായ കണ്ണുരിലെ കിങ്ങ്മേക്കറായ സുധാകരന്റെ സ്വന്തം ആളായി രംഗത്തുവന്ന അബ്ദുല്ലകുട്ടിയെ സ്ഥാനാർത്ഥിയാക്കിയതിലൂടെ കണ്ണൂരിലെ ഏറ്റവു നിർണ്ണായക ഘടകമായ്മുസ്ലിം വോട്ടുക കൂട്ടത്തോടെ തന്നെ എങ്ങോട്ടു പോകുമെന്ന പൊതുധാരണ നിലനിൽക്കുന്നുണ്ടായിരുന്നു. മാത്രമല്ല ഇവരൊക്കെയും ദശാബ്ദങ്ങളായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ർവ്വ അടവുകളും പയറ്റുന്നവരും. ഇവരുടെ ഇടയിലേക്കാണു അടിച്ചേൽപ്പിച്ച മാധ്യമ തമസ്ക്കരണത്തിന്റെ പിൻബലവുമായി മുസ്ലിം കേന്ദ്രീകൃത വോട്ടുക കൂടുതലായും ലക്ഷ്യം വെച്ച്എസ്‌.ഡി.പി. രംഗത്തു വരുന്നത്‌. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലക്കു രൂപീകൃതമായി വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പു ഘോതയിലേക്കിറങ്ങാ പോസിറ്റീവ്പോളിറ്റിക്സ്എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച്സമൂഹത്തി ഇടപടാ ശ്രമിക്കുന്ന എസ്‌.ഡി.പി.ഐക്കു മടിയുന്നുമിണ്ടായില്ല എന്നത്ശ്രദ്ധേയം തന്നെയാകുന്നു. ഇനിയും പുറത്തു കാണിക്കാത്ത മിഥ്യയായ സ്വന്തം ശക്തിയെ വിറ്റു വിലപേശുന്ന ർത്തമാന കാലത്തെ പ്രസ്ഥാനങ്ങളി നിന്നും വിഭിന്നമായി സ്വന്തം ശക്തിയെ അളക്കുവാ കാണിച്ച ശ്രമത്തെ ചെറുതായി കാണുകയുമരുത്‌.

പരിമിധികളി നിന്നു കൊണ്ടു തന്നെ ശ്രദ്ധേയമായ സാന്നിദ്ധ്യവും, ചില പോക്കറ്റുകളിലെങ്കിലും ശക്തിയും കാണിക്കാ എസ്‌.ഡി.പി. ക്കായി എന്നു പറയാതിരിക്കാനാവില്ല. ഒരു കന്നി പോരാട്ടത്തിന്റെ വിഹ്വലതകളോ, പരിചയക്കുറവോ പ്രചാരണരംഗത്ത്പ്രസ്ഥാനത്തെ കാര്യമായ തൊതി അലട്ടിയില്ല എന്നു മാത്രമല്ല നിശ്ശബ്ദ പ്രചാരണത്തിന്റെ നാളുക വരെയെയും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലെ തന്നെ പ്രചരണ രംഗത്തു ശക്തമായ സാന്നിദ്ധ്യമാകാ എസ്‌.ഡി.പി.ഐക്കു സാധിച്ചിട്ടുണ്ടു. പുതിയൊരു രാഷ്ട്രീയ പാർട്ടിയെ ജനങ്ങളുടെ ഇടയി പരിചയപ്പെടുത്തുക എന്ന പ്രാഥമികമായ ലക്ഷ്യംങ്കിലും കന്നിയങ്കത്തി ഭാഗവാക്കയതോടെ എസ്‌.ഡി.പി.ഐക്കു ലഭിച്ചു. ഇന്നു എസ്‌.ഡി.പി. എന്ന രാഷ്ട്രീയപാർട്ടിയെ ജനങ്ങൾക്കു പുതുതായി പരിചയപ്പെടുത്തേണ്ട അവസ്ഥ ഇല്ലാതാക്കും വിധം പാർട്ടിയുടെ പേരു ജനങ്ങളി പരിചിതമായി. ഇതു തന്നെയാണു പാർട്ടി നേതൃത്വം പ്രതീക്ഷിച്ചതും. അതി കൂടുത പ്രതീക്ഷക വെച്ചു പുലർത്തിയത്വാസ്തവത്തി പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള ഗുണകാംക്ഷികളായിരുന്നുവേന്നതാണു വസ്തുത. എന്നാ പോലും ഇതിനേകാ കുറെകൂടി മെച്ചപ്പെട്ട പ്രകടനം കാഴചവെകാ പാർട്ടിക്കു കഴ്യേണ്ടതായിരുന്നുവേന്നും. അതിനു സാധ്യമാവതിരുന്നതിന്റെ കാരണങ്ങളും പാർട്ടിയുടെ നേതാക്ക വിവരിച്ചിട്ടുന്റു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുക പാർട്ടി പ്രവർത്തകർ ഇനിയും ൾകൊള്ളേണ്ടിയിരിക്കുന്നുവേന്നതാണു ഇതിന്റെ യാഥാർത്ഥ്യം. പ്രത്യേകിച്ചു ഗ്രി ഹസന്ദർശനങ്ങളുടെ കാര്യക്ഷമതയും, ശാസ്ത്രിയതയും. വോട്ടർമാരെ നേരിട്ടുകാണുന്ന അവസരമെന്ന നിലക്കു അത്തരം പരിപാടികളൂടെ നടത്തെപ്പെടുന്ന പ്രചാരണങ്ങൾക്കു പ്രാധാന്യമേറെയാണു. കുപ്രച രണങ്ങളെ ആനിലക്കു തന്നെ ചെറുത്തു തൊൽപ്പിക്കാൻ സാധിക്കണം. ഇത്തരം മാലിന്യങ്ങളൊന്നുമില്ലാത്ത രംഗമല്ല തെരഞ്ഞെടുപ്പു ഗോത. പ്രചാരണവും, കുപ്രചരണവും തന്നെയാണു തെരഞ്ഞെടുപ്പു പരിപാടികളി നടക്കുന്നതു. ഇതിനെയൊക്കെ എതു നിലകു സമീപിക്കുമ്മെന്നതിലിക്കും വരും നാളുകളിലെ മുന്നോട്ടുള്ള പ്രയാണം. ഒരു കാര്യം ഇവിടെ വ്യക്തമാണു. എസ്‌.ഡി.പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തി ഒരു തെരഞ്ഞെടുപ്പു സാന്നിദ്ധ്യമായി മാറിയിരിക്കുന്നു. കോൺഗ്രസ്സ്കുത്തൊഴുക്കി സാന്നിദ്ധ്യത്തിന്റെ മാറ്റ്കുറഞ്ഞെങ്കിലും കോഴിക്കോട്പോലുള്ള പല മണ്ഠലങ്ങളിലും ഇതേ അവസ്ഥയല്ല കോൺഗ്രസ്സിനും, എസ്‌,ഡി.പി.ഐക്കുമുള്ളതു എന്ന യാഥാർത്ഥ്യം മനസ്സിലാക്കണം. മുന്നോട്ടുള്ള വളർച്ച എതു നിലക്കാകുമെന്ന് പാർട്ടിയുടെ ർമ്മപരിപാടിയകളും, ജനകീയ പോരാട്ടങ്ങളുമാണു നിർണ്ണയിക്കുക. കളിക്കാരാണു, അല്ലാതെ കാണികളല്ല ഗോളടിക്കുക എന്ന ഇഥം പ്രഥമമായ യാഥാർത്ഥ്യം ൾകൊണ്ട്ജനകീയ വിഷയങ്ങളി പക്ഷപാതമില്ലാതെ ഇടപെട്ടാ ഭാവിരാഷ്ട്രീയത്തി നിർണ്ണായക ശക്തിയാകാ പ്രസ്ഥാനത്തിനു സാധിക്കും. പോസിറ്റിവ്പൊളിറ്റിക്സ്എന്ന മുദ്രവാകാക്യം ജനങ്ങളി ക്രിയാത്മകമായി അവതരിപ്പിപ്പിക്കും എന്ന നിലക്കായിരിക്കും ശ്രമങ്ങളുടെയെല്ലാം വിജയം. സാമുഹിക വിഷയങ്ങളി ജനങ്ങളുടെ കൂടെ നിന്ന് സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി പ്രവർത്തിച്ചാൽ അതിന്റെ ഫലം കിട്ടുക്പാർട്ടിക്കു തന്നെയാണു.

.
ജനങ്ങ ഒരു മാറ്റത്തിന്നു ആഗഹിക്കുന്നുവേങ്കിലും കോൺഗ്രസ്സിനു പകരമായി ഹൈന്ദവ ർഗ്ഗിയതയെയോ, പ്രാദേശിക അഴിമതി രാഷ്ട്രീയക്കാരെയോ ൾകൊള്ളാൻ തയ്യാറല്ല എന്നു ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങ തെളിയിക്കുന്നു. ഒരു ബദ എന്ന നിലക്കു ഉയർന്നു വന്ന് ഇടതുപക്ഷം ൽതുപക്ഷത്തെ വെല്ലുന്ന് ജീർണ്ണതകളോറ്റെ സ്വന്തം ശക്തി കേന്ദ്രങ്ങളി പോലും തകർന്നടിയുന്നു. ഈയൊരവസ്ഥയി മാനവികമായി ഇന്ത്യയിലെ ജനങ്ങളെ ഒരെ പോലെ വീക്ഷിക്കനും, പീഡിതരൊട്ഐക്യദാർഢ്യം പ്രഖാപിക്കാനും ശ്രമിച്ചാ ഭാവി ഫലങ്ങ അനുകൂലമാകാതിരിക്കുകയില്ല.

അറിയുക സ്ഥായിയായ ജനപിന്തുണക്ക്കുറുക്കു വഴികളില്ല.

p.k.noufal